Aksharathalukal

ഗന്ധർവ്വം


കാവിനകത്തേക്ക്‌ കയറുമ്പോൾ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു.......
അമ്മമ്മ പറഞ്ഞ കഥകൾ....അതിലെ 
ഗന്ധർവന്മർ.....അവരുടെ സംഗീതം.....
സൗന്ദര്യം എല്ലാം.....

കാവിനകത്തെ ഗന്ധർവ്വ മണ്ഡപം... ഗന്ധർവ്വ വിഗ്രഹം... 
എനിക്ക് എന്നും ഒരു കൗതുകമാണ്....

ഒറ്റകല്ലിൽ തീർത്ത ആ വിളക്കും....അവിടുത്തെ തൂണുകളും....

ചിത്രരഥൻ അത്രേ അവരുടെ രാജാവ്.....
4427 ഗോത്രങ്ങളത്രെ ഗന്ധർവന്മർ...

അമ്മമ്മ ഒരുപാട് കഥകൾ പറയാറുണ്ട്...

ഇവിടെ തറവാട്ടിലെ ഗന്ധർവ്വനും ഒരു കഥയുണ്ടത്രേ....

ഇവിടുത്തെ പഴയ ഒരു 
ഒപ്പോളു പ്രണയിച്ചു വിളിച്ചു വരുത്തിതത്രെ ഈ ഗന്ധർവനെ....

ജീവിക്കനൊരുമിച്ച് സാധിക്കില്ല എന്ന് മനസ്സിലാക്കിയിട്ടാവണം ആ അയമ്മ ജീവൻകളഞ്ഞത്.....

അതിൽ മനം നൊന്തു ഗന്ധർവൻ ശപിച്ചു ...അതിൽ നിന്ന് മോചനത്തിന് 
അദ്ദേഹത്തെ ഇവിടെ കൂടി ഇരുത്തി എന്നൊക്കെ പറയുന്നു........

ഞാൻ ഒന്ന് വിളിച്ചാലോ എന്നൊരിക്കെ ചോദിച്ചതിന് അമ്മമ്മ തല്ലിയില്ല എന്നെ 
ഉള്ളു....

ഞാൻ പതുക്കെ ആ കൽമണ്ഡപത്തിൽ കയറി.....
ഗന്ധർവനെ തൊടാൻ തുടങ്ങിയതും.....

അമ്മൂ.. എന്നുള്ള വിളിയിം....(അമ്മമ്മ)

എന്തോ???

നിന്നോട് പറഞ്ഞിട്ടില്യെ ഇങ്ങിടെ വരരുത് 
എന്ന്.....

എത്ര പറഞ്ഞാലും കേൾക്കില്ല.... നടക്കു വീട്ടിലേക്ക്...

ശെടാ......ഇത് നല്ല കൂത്ത്....ഇങ്ങോട്ടേക്കു എനിക്ക് വന്നുടെ...??

പാടില്ല കുട്ടിയെ....നീ കന്യകയാണ്....
പോരാത്തതിന് തിരുവാതിരയും....

അതെന്താ ഈ തിരുവാതിരക്കോരു വല്യ
പ്രശ്നം.....

ഓോ.. ഇവിടുത്തെ ഗന്ധർവൻ പെശകണല്ലോ അല്ലെ... 

.നിർത്തിക്കോ .....അധികപ്രസംഗി....

ഹും........ഞാൻ നിർത്തി....

അമ്മമ്മെടെ അടുത്ത് വഴക്കുണ്ടാക്കാൻ 
ഞാൻ കഴിവതും നിക്കാറില്ല....

എന്തോ എനിക്കത് സങ്കടാണെ...

ഉറങ്ങാൻ മുറിയിൽ ചെന്നപ്പോൾ മൂപ്പത്തിടെ മുഖം ഒരു കൊട്ട ഉണ്ട്.....

എന്താ സേതു.....ദേഷ്യം ആണല്ലോ???
എന്ത് പറ്റി??

ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് അങ്ങിടെക്ക്‌ പോകരുത് എന്ന്....
പിന്നെ നീ എന്തിനാ....???

സോറി... മൈ ഡിയർ.....ഇനി ആവർത്തിക്കില്ല.....

അമ്മമ്മെ ....ഞാൻ ഒന്ന് ചോദിക്കട്ടെ

ഉം....

എന്താ ഞാൻ അങ്ങിട് പോയാല്.....

മോളെ..... അത് കാവല്ലെ വിളക്ക്‌ വെയ്ക്കാൻ പോകുന്ന പോലെ അല്ല....

എപ്പൊഴും അവിടെ പോകാൻ പാടില്ല....

ഗന്ധർവനെ ഇഷ്ടം കൂടിയാൽ പിന്നെ 
എല്ലാം കഴിഞ്ഞു.....

അഹ ...കൊള്ളാല്ലോ....പുള്ളിക്കാരൻ 
കെട്ടികൊണ്ട് ഗന്ധർവ്വ ലോകത്തേക്ക് 
കൊണ്ടൊവോ...??

ദേ അമ്മൂ മതി....

പറ അമ്മമ്മേ ആരാ ഈ ഗന്ധർവൻ.....?

ഇവിടെ എന്താ ഇങ്ങനെ ഒക്കെ ....?
ഒന്ന് പറ....?

മോളെ.... 150 വർഷം പഴക്കുള്ളതാണ് നമ്മുടെ ഈ തറവാട്...

ഇവിടെ ഒരുപാട് ആചാരങ്ങൾ ഉണ്ട്...

ഒരുപാട് വിശ്വാസങ്ങളും......ഒരുപാട് കഥകളും.....അതിൽ ഒന്നാ ഈ കാവിന്റെതും....

ഉം....ബാക്കി പറ...

ഇവിടെ ഒരു കുട്ടി ഉണ്ടായിരുന്നു....നല്ല സുന്ദരി....അതിസുന്ദരി.....

ഭദ്ര .......

നല്ല വിവരം ഒക്കെ ഉള്ള ഒരു കുട്ടി.
വേദങ്ങൾ , മന്ത്രങ്ങൾ ഒക്കെ പഠിക്കാൻ ഒരുപാട് ഇഷ്ടയിരുന്നൂ അവൾക്ക്......

അങ്ങനെ എപ്പോഴോ "ഗന്ധർവ്വ മന്ത്രം"
കേൾക്കാനിടയായി......

കുളിച്ച് ഈറനോടെ കന്യക ഈ മന്ത്രം 
ജപിച്ചാൽ ഗന്ധർവൻ വരും എന്ന് വിശ്വാസം.....

ഭദ്രക്ക് അതൊന്നു പരീക്ഷിച്ചു നോക്കിയാലോ എന്ന് തോന്നി....

ഒരിക്കൽ അവളുടെ അണ്ട് പിറന്നാളിന്റെ എന്ന് കുളിച്ച് ഈറനോടെ അവളാമന്ത്രം ജപിച്ചു........ 

എന്നിട്ടോ......??

പറയട്ടെ...

ഉം...

തണുത്ത കാറ്റിനൊപ്പം നേർത്ത എന്തോ ഗന്ധം അവൾക്ക് ചുറ്റും ...

നല്ല സുന്ദരനായ ഒരു ഗന്ധർവൻ പ്രത്യക്ഷപ്പെട്ടു ..

അവർ തമ്മിൽ സ്നേഹിച്ചു , പ്രണയിച്ചു.....

അവരു ഗന്ധർവ്വയാമങ്ങളിൽ ഒന്നായിരുന്നു..   

എന്നിട്ട്...

ഭദ്രക്ക്‌ വിവാഹം ആലോചിച്ച് തുടങ്ങിയിരുന്നു അ സമയത്ത്....

ഗന്ധർവനോട് വിവാഹം കഴിക്കാൻ അവൾ ആവശ്യപ്പെട്ടപ്പോൾ
 അതൊരിക്കലും സാധിക്കില്ല...ഗന്ധർവ്വ നിയമങ്ങൾ അതനുവദിക്കില്ല എന്നൊക്കെ കാരണങ്ങൾ നിരത്തി അദ്ദേഹം പറഞ്ഞു....

  അതൊന്നും ഭദ്ര കേൾക്കാൻ കൂട്ടാക്കിയില്ല....

 (ഗന്ധർവൻ ബാധിക്കുന്ന പെണ്ണിന് ഭ്രാന്ത് എന്നും പറയും)

ഒടുവിൽ ഒരിക്കലും ഒന്നാകില്ലാ...ഒരുമിച്ച് ജീവിക്കാനാവില്ല എന്ന് മനസ്സിലാക്കിയ ഭദ്ര താഴത്ത് കടവിൽചാടി ജീവനൊടുക്കി....

അതിൽ മനം നൊന്തു ഗന്ധർവൻ ശപിച്ചു....

ഇവിടെ ഇനി കുട്ടികൾ ഉണ്ടാവില്ല ..

നാമാവശേഷം അകും പരമ്പര ഇല്ലണ്ടെ എന്ന്....
അങ്ങനെ കുറെ വർഷങ്ങൾ ഇവിടെ കുഞ്ഞുങ്ങൾ ജനിച്ചിട്ടെ ഇല്ലത്രെ....

പിന്നീട്....

അ ശാപം മനസ്സിലാക്കിയ അന്നത്തെ ഇവിടുത്തെ കുടുംബ ക്ഷേത്രത്തിലെ തന്ത്രിയരു ഗന്ധർവനെ 
ആവാഹിച്ച് സ്ഥാപിച്ചതാണ് ആ ഗന്ധർവ്വ മണ്ഡപം.......

10001 ഉരു മന്ത്രക്ഷരങ്ങൾ കൊണ്ട് സ്ഥാപിച്ചതാണ് ആ ഗന്ധർവ്വ വിഗ്രഹം....

ഹൊ.....(ഇതൊക്കെ അവിടെ കയറാതെ ഇരിക്കാനുള്ള പുളു അല്ലെ)

നീ വേണേൽ വിശ്വസിക്ക്...

അപ്പോ എന്താ തിരുവാതിര...

ഭദ്രയുടെ നക്ഷത്രം തിരുവാതിര ആയിരുന്നു......

അതിനു ശേഷം വന്ന തിരുവാതിര നീയാണ്....അതാ അമ്മമ്മ 
സൂക്ഷിക്കാൻ പറയുന്നെ....

ആണോ......എങ്കിൽ ഞാനും ഒന്ന് അവാഹിചലോ ....

നിർത്തെടീ........

അമ്മമ്മേ.... അമ്മമ്മയ്ക്ക് ഒരുപാട് മന്ത്രങ്ങൾ അറിഞ്ഞുടെ ആ ഗന്ധർവ്വ മന്ത്രം ഒന്ന് പറയ് ....

ഏയ്...എനിക്ക് അറിയില്ല...നീ പോയി കിടന്നു ഉറങ്ങ്....

പറ അമ്മമ്മേ ...ഒരു വെട്ടം കെട്ടൊണ്ടൊന്നും ഞാൻ അത് പഠിക്കില്ല...

പിന്നെ ഞാൻ അങ്ങേരെ വിളിക്കാനും പോണില്ല .....പറ അമ്മമ്മേ...

ഒരിക്കലേ പറയൂ ....

ഉം...പറയ്..പറയ്...


ഓം ഗന്ധർവ്വ രാജ വിശ്വവാസെ മാമബിലാഷിദ കന്യാം പ്രയച്ഛ 
സ്വാഹ


ഇതെന്തോന്ന്...എനിക്കൊന്നും മനസിലായില്ല....

നീ ഒന്ന് കിടന്നു ഉറങ്ങിയെ...

കണ്ണടച്ച് കിടന്നെങ്കിലും ഉള്ളിൽ ഒരു തണുപ്പ് പോലെ..... 

ഭദ്രയുടെ ഗന്ധർവനും അവരുടെ പ്രണയവും ആയിരുന്നു മനസ്സിൽ...

അമ്മമ്മ നല്ല ഉറക്കം.....

ഞാൻ പതിയെ എഴുന്നേറ്റു.....ഞങ്ങളുടെ മുറിയിലെ വടക്കേ അറ്റത്തെ 
ജനൽ പാളി കാവിന്റെ ഒരറ്റത്തേക്കാ തുറക്കണെ...

ഞാൻ പതിയെ ആ ജനൽ ഒന്ന് തുറന്നു.....നല്ല പാലയുടെ മണംം.....നല്ല തണുത്ത കാറ്റും...

മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ....

ആരാ ഈ ഗന്ധർവൻ?

എന്താ അവരെ പറ്റി കഥകൾ പലത്... 
ഇങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ.......

രാവിലെ എഴുന്നേറ്റു കുളിച്ച്.... പറമ്പിലോക്കെ നടന്നു....

മനസ്സിൽ കാവിലേക്കൊന്ന് പോയാലോ എന്ന ചിന്ത ആയിരുന്നു..........

പതുക്കെ കാവിനകത്തേക്ക്‌ കയറി എന്ത് തണുപ്പാ ഇവിടെ ആകെ.....ഒരു ഈർപ്പം നിറഞ്ഞ അന്തരീക്ഷം....

അരും ചുറ്റും ഇല്ല എന്ന് ഉറപ്പ് വരുത്തി ഞാൻ മണ്ഡപത്തിന് അകത്തേക്ക് കയറി.

ആ ഗന്ധർവ്വ വിഗ്രഹത്തിൽ ഞാൻ ഒന്ന് തൊട്ടു .....എന്ത് തണുപ്പുള്ള വിഗ്രഹം.

ജീവനുള്ള കണ്ണുകൾ!!!!
എന്നെ തന്നെ നോക്കുന്ന പോലെ....

ഈറനോടെ വന്നാലേ പ്രത്യക്ഷപ്പെടുള്ളോ??????

ഞാൻ വെറുതെ ആ മന്ത്രം ഒന്ന് ജപിച്ചു നോക്കി ......

വെറുതെ എന്ന് പറയാൻ പറ്റില്ല....വന്നാലോ ???

കണ്ണടച്ച് .......ഞാൻ ജപിച്ചു തുടങ്ങി...

അന്തരീക്ഷം പെട്ടന്ന് മാറുന്ന പോലെ...

പെട്ടന്ന് കാറ്റും ,മഴയും വരുന്ന പോലെ തോന്നി..... കാവ് മുഴുവൻ ഇരുട്ട് ആയി....ശെരിക്കും ഞാൻ പേടിച്ചു,
മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടി.....

ദേ സൂക്ഷിച്ചു പോ കേട്ടോ!!!!!

ഞാൻ ശബ്ദം കേട്ട് ഞെട്ടി പോയി.....
പെട്ടന്ന് തിരിഞ്ഞു നോക്കി കാലു തെറ്റി ഞാൻ താഴെക്ക് വീണു....

ഏയ്...സൂക്ഷിച്ചു...

ആരാ???എന്താ??

(നല്ല പൊക്കമുള്ള ,തിളങ്ങുന്ന കണ്ണുള്ള ,നല്ല ചിരിച്ഛമുഖമായി ഒരു ചെക്കൻ.....)

ഓ ഞാൻ ഇവിടെ ഉള്ളതാ....

എവിടെ.....

ഇവിടൊക്കെ തന്നെ....ഇങ്ങനെ ഒറ്റയ്ക്കിവിടൊന്നും വരാൻ പാടില്ല....

കുട്ടിടെ മുത്തശ്ശി ഇതൊന്നും പറഞ്ഞു തന്നിടില്ലെയ്യ്‌....

അതും ഒരു കന്യക.....

ഇതൊക്കെ എന്റെ സ്ഥലമാ എനിക്ക് എന്താ വാന്നുടെ....

ഓഹോ.. അതെങ്ങനെ തന്റെ സ്ഥലമാകും ....ഞാനും ഇവിടെ ഉള്ളതാ അപ്പോ എന്റേതും ആണ്....

അതെങ്ങനെ അമ്പാട്ടെ കാവ് മാഷിന്റെ അകും....ഇത് കൊള്ളാം..  

ശെരി ശെരി .....പൊയ്ക്കോ അധികം നിൽക്കേണ്ട.....

അമ്മു....അമ്മു ഈ കുട്ടി ഇതെവിടെ(അമ്മമ്മ വിളിച്ചു തുടങ്ങി)

ചെല്ലു കുട്ടിയെ വിളിക്കുന്നു.......

ആരാന്ന്, പറഞ്ഞില്ല....

അപ്പോഴേക്ക് അമ്മമ്മ ഇങ്ങ് എത്തി...

എന്റെ അമ്മു ...നീ ഇത് എന്ത് ഭാവിച്ചാ....

അല്ല ...ഈ ആൾ .... 
ആരന്നു ചോദിക്കാൻ വന്നതാ...??

ഏതു ആൾ...ഇവിടെ എങ്ങും അരും ഇല്ലല്ലോ....

ഹൊ...ഇത് എവിടെപ്പോയി.

ഓരോ ഓരോ കള്ളത്തരങ്ങൾ... 
വാ ഇങ്ങിട്......

എന്നേം കൊണ്ട് അമ്മമ്മ കാവിന് പുറത്തേക്കിറങ്ങി..

ഞാൻ തിരിഞ്ഞു നോക്കി.. അവിടെ മരത്തിന്റെ ഓരത്ത് നിൽക്കുന്നു ചിരിച്ചു കൊണ്ട്...

ദേ അമ്മമ്മേ... ആ ആള്.....

അമ്മമ്മ തിരിഞ്ഞു നോക്കി...അവിടെ ഒന്നും ഇല്ല...

ഏതോ ചെക്കനാ....ഇവിടെ ചുറ്റി തിരിയനോ മറ്റോ വന്നതാകും അമ്മമ്മേ പേടിച്ച് മുങ്ങിതാ...

പക്ഷേ ചെക്കൻ കൊള്ളാം നല്ല സുന്ദരൻ...........

എന്തോ മനസ്സിൽ ആ മുഖം തെളിഞ്ഞ് നിൽക്കുന്നു..

ആരായിരിക്കും??

ഒന്നും ചോദിക്കാൻ പറ്റിയില്ല
ഇനി കാണുമോ അവോ??

ഉറങ്ങാൻ കിടക്കുമ്പോഴും ആ മുഖം തെളിഞ്ഞ് നിൽക്കുന്നു ചിരിച്ചു കൊണ്ട് മുന്നിൽ.,...

***************************************

കൊലായിൽ ഇരിക്കുമ്പോ നല്ല തണുത്ത കാറ്റ്...എന്തോ വല്ലാത്ത സുഖം..ഓരോന്ന് ചിന്തച്ചു ചിന്തിച്ചു നടന്നപ്പോൾ പെട്ടന്ന് പിന്നിൽ നിന്നു ഒരു.. ശൂ ശു...

(ഇന്നലെ കണ്ട..........)

ഓഹോ....ഇന്നലെ പെട്ടന്ന് എങ്ങിടാ മുങ്ങിയേ...

ഇനി തന്റെ അമ്മമ്മ തെറ്റിദ്ധരികകരുത് എന്ന് കരുതി...

എന്ത് തെറ്റിദ്ധാരണ.....

ഒന്നുല്യെ.....

എവിടെയാ വീട്....എന്താ പേര് ,ഇവിടെ എന്ത് ചെയ്യാ...

ഒരുപാട് ചോദ്യങ്ങൾ ഉണ്ടല്ലോ????

(ഞാൻ ഒന്ന് ചിരിച്ചു ..നല്ല ശബ്ദം...നല്ല ചിരി...എന്തോ ഒരു അടുപ്പം..)

താൻ നല്ലസുന്ദരിയാട്ടോ....
അപ്സരസുകൾക്ക്‌ അസൂയ ആകും.....

അത് ശെരി...
അപ്പോ ഗന്ധർവന് പ്രണയവും......

ഉറക്കെ ഉള്ള ചിരി ആയിരുന്നു മറുപടി.......

ഒരുപാട് സംസാരിച്ചു...കുറെ നടന്നു തൊടിയിലും പറമ്പിലും ഒക്കെ....ഒറ്റദിവസം കൊണ്ട് വല്ലാത്ത ഒരു അടുപ്പം....

ഞാൻ മാഷേ എന്ന് വിളിച്ചു

പേര് ചോദിക്കുമ്പോൾ മാഷേ എന്ന് തന്നെ വിളിച്ചോളൂ എന്ന് പറഞ്ഞു.......വീട് ചോദിച്ചപ്പോൾ കവിനപ്പുറം എന്ന് പറഞ്ഞു...പഠിത്തം ഒക്കെ കഴിഞ്ഞുത്രെ..

പിന്നീട് എന്നും കാണും....സംസാരിക്കും...

കൂടുതലും കാവിന്റെ ഉള്ളിൽ.
ചിലപ്പോൾ എന്തെങ്കിലും വായിക്കുന്നത് കാണാം...

ചിലപ്പോൾ ഓടക്കുഴൽ കൈയ്യിൽ കാണും ഒരു കള്ള ചിരിയും......ഉണ്ടാവും ചുണ്ടിൽ

വല്ലാത്ത ഒരു അടുപ്പം ... ഇതുവരെ ആരോടും തോന്നാത്ത ഒരു ഭ്രമം...

ആ ചിരി....
സംസാരം....
കണ്ണുകൾ!!!
ശബ്ദം......
ഒക്കെ ഒരുതരം ഭ്രാന്തമായ .....
എന്തോ അതിനു പേരറിയത്തൊരു ഇഷ്ടം.

അമ്മമയോട് പറയാൻ ഒരു മടി....

അങ്ങനെ സംസാരിച്ചു നടക്കുന്നതിനിടയിൽ കാവിലെ ഗന്ധർവനെ കുറിച്ചുള്ള സംസാരം ആയി....ഒരുപാട് കര്യങ്ങൾ പറഞ്ഞു......

പുരാണങ്ങളിൽ അപ്സരസ്സുകളുടെ ഭർത്താവ് ആയി അറിയപ്പെടുന്ന ദേവതകളാണഅത്രേ ഗന്ധർവ്വന്മാർ.

ദേവേന്ദ്ര സദസ്സായ സ്വർഗ്ഗത്തിലെ പാട്ടുകാരായി ഗന്ധവ്വർമ്മാരെ അറിയപ്പെടുപ്പോൾ അപ്സരസ്സുകൾ സദസ്സിലെ നർത്തകിമാരായും പറയപ്പെടുന്നുത്രെ.

മനുഷ്യന് നഗ്നനേത്രങ്ങളാൽ കാണാനാവാത്ത (ചില സന്ദർഭത്തിൽ ഒഴികെ) ഇവർക്ക് മനുഷ്യരെ അനുഗ്രഹിക്കാനും ശപിക്കുവാനുമുള്ള ശക്തിയോടുകൂടിയവരാണ്. 

64 കലകളും വശത്താക്കിയ വിദ്വാൻമ്മാരുമാണ് ഈ കൂട്ടര്ത്രെ. മഹാഭാരത കഥയിലെ അർജ്ജുനന് നാട്യശാസ്ത്രം പഠിപ്പിച്ചത് ഒരു ഗന്ധർവ്വനാണെന്നോക്കെ പറഞ്ഞു......

എനിക്ക് അതൊക്കെ കേൾക്കാനുള്ള ഇഷ്ടം കൂടി കൂടി വന്നു.......

ഓരോ ഓരോ കര്യങ്ങൾ പറയുമ്പോൾ ഞങ്ങൾ തമ്മിൽ കൂടുതൽ കൂടുതൽ അടുത്തു........

 കൂടുതലും കാവിന്റെ ഉള്ളിൽ ഗന്ധർവ്വ കഥകൾ ആയിരിക്കും പറയുക....

 
ഒരിക്കൽപോലും ഒന്ന് മോശമായി പെരുമാറിയിട്ടില്ല....ഒരു വക്കുകൊണ്ടുപോലും.....

വല്ലാത്ത ഒരു വിശ്വാസം ആയി എനിക്ക് മാഷോട്....

ഒരുദിവസം എന്റെ കൈയിൽ തോട്ടിട്ട് പറഞ്ഞു......ഞാൻ ഒന്ന് പറഞ്ഞാൽ നീ ഭയക്കുമോ?

അമ്മു...

ഞാൻ ഇവിടുത്തെ ഗന്ധർവൻ എന്ന്... അന്ന് ചിരിച്ചു ചിരിച്ചു ഞാൻ.....

കളവ് പറയുന്നതിലും ഇളവ് വേണം.....ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചു..

അന്ന് രാത്രി അമ്മമ്മക്ക് ഒരിക്കലയത് കൊണ്ട് ഞാൻ വേറെ മുറിയിലായിരുന്നു കിടപ്പ് .....
മാഷേ കുറിച്ചിങ്ങനെ ആലോചിച്ച് കിടന്നപ്പോൾ പെട്ടന്ന് കട്ടിലിന്റെ മുന്നിൽ നിൽക്കുന്നു....

ഞാൻ ഞെട്ടിപ്പോയി...ഭയന്ന് പോയി...എന്റെ ബോധവും .....കണ്ണ് തുറന്നപ്പോൾ മാഷിന്റെ മടിയിൽ കിടക്കുന്നു ഞാൻ...എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല....    

ഞാൻ കരയാൻ തുടങ്ങി....

ഏയ്...കരയേണ്ട...നീ എന്നെ വിശ്വസിച്ചില്ല...അതാ ഞാൻ..........

ഭഗവാനെ സിനിമയിൽ കണ്ടിട്ടുണ്ട് ....

ഇതിപ്പോ....എന്ത് പറയണം എന്ത് ചൈയണം...സത്യമോ മിഥ്യയോ????

അമ്മു....ഇത് സത്യം...

ഭൂമി സത്യം അല്ലെ?
സൂര്യൻ...ഗ്രഹങ്ങൾ...
കാറ്റ്..മഴ..
ദേവന്മാർ...

അത് പോലെ ഞങ്ങളും സത്യം ആണ്.....

തരിച്ചിരുന്നു പോയി....ഞാൻ!!!!!!!

ഭ്രാന്തമായ പ്രണയം ആയിരുന്നു എനിക്ക്.....ഇവിടുത്തെ ഭദ്രയോട് ഇപ്പൊ നിന്നോടും... 

അവള് തന്നെ ആണ് നീ......

 പ്രണയം ആണ് എനിക്ക് നിന്നോട് ......അടങ്ങാത്ത ഭ്രാന്തമായ പ്രണയം..

എന്നിൽ എന്ത് സംഭവിക്കുന്നു എന്ന് എനിക്ക് അറിയില്ല...ഞാൻ വേറെ ഏതോ ഒരു ലോകത്തേക്ക് പോകുന്ന പോലെ....എന്റെ ചുറ്റും ഭംഗിയുള്ള പൂക്കൾ,ശലഭങ്ങൾ......

എന്റെ ഉള്ളിൽ പ്രണയം മാത്രം ഭ്രാന്തമായ എന്റെ പ്രണയം.....

എനിക്ക് ചുറ്റും മൗനം വല്ലാതെ കനക്കുമ്പോൾ നിന്നെ കെട്ടിപ്പിടിച്ചെന്റെ ഹൃദയമിടിപ്പ് നിന്റെ മിടിപ്പിനൊപ്പം ചേർത്തു വെക്കണം.
നിന്റെ ഹൃദയമിടിപ്പിന്റെയും, നിശ്വാസത്തിന്റേയും ശബ്ദത്തിൽ എന്റെ നിശ്ശബ്ദത അലിഞ്ഞില്ലാതാവണം.

എനിക്ക് നിന്നെ പ്രണയിക്കണം മരണം വരെ.......നിന്നിലേക്ക് അലിഞ്ഞു നിന്റെ മാത്രം ആകണം.....

എന്താ അമ്മു....നിനക്ക് പറ്റിയത്...എന്റെ കുട്ടിക്ക് എന്താ പറ്റിയത് ഈശ്വരാ.....!!!
തീ പോലെ പനീ.....

രാമ.....ഓടി വാ...
കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടോ...

ദേവി....എന്താ ചൈയ്യാ....

ഓർമ വന്നപ്പോൾ ആശുപത്രി കിടക്കയിൽ...എന്താ എനിക്ക് പറ്റിയെ???

മാഷേവിടെ???

ഏതു മാഷ്???

(അമ്മ എപ്പൊ വന്നു...ഞാൻ എങ്ങനെ ഇവിടെ എത്തി...എനിക്ക് എന്താ പറ്റിയെ...)

മൂന്നുദിവസം ആയിട്ട് കുട്ടി ഇവിടെ ആശുപത്രി യിൽ ആണ്....കഴിഞ്ഞ വെള്ളിയഴ്ച മുറിയിൽ കുഴഞ്ഞു താഴെ കിടക്കയിരുന്നൂ....അമ്മമ്മ രാവിലെ വന്നു നോക്കിയപ്പോൾ പൊള്ളുന്ന പനി...പിച്ചും പേയും പറയുണ്ടായി....

അപ്പോ ഞാൻ കണ്ടത്....
എന്റെ കൂടെ ഉണ്ടായിരുന്നത്....
ഞാൻ ....

എന്റെ മാഷ്.....എന്റെ ഗന്ധർവൻ.....

എന്താ മോളെ.... ????

തിരുമേനിയെ വിളിപ്പിക്കണം...
പ്രശ്നം വെയ്ക്കണം...(അമ്മമ്മ പറഞ്ഞു കൊണ്ടിരുന്നു)

പ്രശ്നം വെച്ചു.....

ഗന്ധർവൻ വീണ്ടും വന്നിരിക്കുന്നു...അമ്പട്ടമ്മെ!!!!!

എഹ്...

അതേ...കുട്ടിയെ ബാധിച്ചിരിക്കുന്നു...
ഒഴിപ്പിപ്പിക്കണം .....അതിനുള്ള ഏർപ്പാടുകൾ ചെയ്യു....

(എന്റെ ഉള്ളിൽ എപ്പോഴും എപ്പോഴും എന്റെ ഗന്ധർവൻ ആയിരുന്നു....അതെന്റെ തോന്നലയിരുന്നോ....സത്യം ആയിരുന്നോ ...)

കളത്തിൽ എന്നെ ഇരുത്തി തിരുമേനി മന്ത്രങ്ങൾ ജപിക്കുമ്പോൾ ...
എന്റെ ഉള്ളിൽ എന്തായിരുന്നു....

ഞാൻ ...എനിക്ക്...ഒന്നും പറയാനാകാതെ .......

..ഉള്ളിൽ എന്താണെന്നറിയാതെ......

അരക്തം ഉഴിഞ്ഞാണ് ഗന്ധർവ്വ ബാധ ഒഴിവാക്കുന്നത്. അരക്തവും ഗന്ധർവന്മാരും ആയി ഒരു അഭേദ്യബന്ധം ഉണ്ട്  

അരക്തമെന്നാൽ രക്തം അല്ലാത്തത് എന്നാണ് അർത്ഥം. മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ശർക്കരയും ഇളനീർ ജലത്തിൽ കലർത്തിയാണ് അരക്തം ഉണ്ടാക്കുന്നത് ......

അതിലേക്ക് പൂക്കുലയും മുല്ലപ്പൂവും ചേർക്കുന്നു. .

ഇങ്ങനെയുണ്ടാക്കുന്ന അരക്തത്തിന് ഗന്ധർവ ശക്തിയെ ആകർഷിക്കാനുള്ള ഒരു പ്രകൃതിദത്തമായ കഴിവുണ്ട്.

സുരഭില കുസുമങ്ങളെ അലങ്കരിച്ച് കൂനയായി കൂട്ടിവച്ച് വർണ്ണ പൂപ്പട ഒരുക്കി പഞ്ചവർണ്ണ പൊടികള് പ്രകൃതിദത്തമായി ഉണ്ടാക്കി നിലത്ത് ഗന്ധർവന്റെയുരൂപക്കളം നിർമ്മിച്ച് ഉടുക്കുകൊട്ടി ഗന്ധർവൻെറെയും യക്ഷിയുടെയും ചരിത്രങ്ങൾ കാമരസചിന്തുകളോടെ പാടിസ്തുതിച്ചാണ് ഗന്ധർവ്വനെ അവാഹിക്കുന്നത്......

അങ്ങനെ ആവാഹിച്ച്
കാവിലെ വിഗ്രഹത്തിൽ കുടിയേറ്റി.....

.....അപ്പോ ഞാൻ കണ്ടതും,പ്രണയിച്ചതും ശെരിക്കും ഗന്ധർവനെ തന്നെ ആയിരുന്നോ......

അറിയില്ല .... ഒന്നും......

(ചിത്രശലഭമാകാനും മഴ മേഘങ്ങളാകാനും പാവയാകാനും പറവയാകാനും മാനും മനുഷ്യനുമാവാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത പറക്കുന്ന പച്ചക്കുതിര പുറത്തേറി സഞ്ചരിക്കുന്ന ഗഗനചാരികളെ കുറിച്ച്...

പ്രണയിക്കാൻ വിധിക്കപ്പെട്ടവരെ കുറിച്ച്... പ്രണയിച്ച് പ്രണയിച്ച് അവസാനം ശപിക്കപ്പെടാൻ
 വിധിക്കപ്പെട്ടവരെ കുറിച്ച്...

മനുഷ്യഭാവനയെ ഇത്രയേറെ സ്വാധീനിച്ച ഒരു സങ്കല്‍പ്പം മറ്റെങ്ങും കാണാനാവില്ല ഭൂമിക്കും സ്വര്‍ഗ്ഗത്തിനുമിടയിൽ സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ ഗഗന സഞ്ചാരികളുടെ കഥ പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്.

 കന്യകമാർക്കും ഗര്‍ഭിണികൾക്കും ഗന്ധര്‍വ്വ ബാധ ഉണ്ടാകുമെന്ന വിശ്വാസം ഇന്നും പഴമക്കാർക്കിടയിലുണ്ട്)







 ©️ ആതിര_🦋