Aksharathalukal

❤️ Heart beat ❣️🩺🩺🩺

മനസിനെ പറഞ്ഞു പഠിപ്പിക്കാൻ എന്ന വിധം വീണ്ടും വീണ്ടും പറഞ്ഞു "യെസ് " "യെസ്"........
 
 
 കാർത്തിക്കിൽ നിന്നും ഒരിക്കലും അങ്ങനെ ഒരു മറുപടി പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ, ശങ്കറും,  ശേഖറും ശരത്തും ഒരുപോലെ ഞെട്ടി, അവർ പരസ്പരം നോക്കി.
 
വീണ്ടും കൈകൾ വലിച്ചു മുറുക്കി അതേ തൂണിൽ കെട്ടിയിട്ടു.
 
"താങ്ക്യൂ, താങ്ക്യൂ സൊ മച്ച് കാർത്തി.. ❣️ ഈ ഒരു നിമിഷത്തിന്  വേണ്ടിയാണ് ഞാൻ ഇത്രയും കാലം വെയിറ്റ് ചെയ്തത്, "ഒരിക്കൽ  കോളേജിൽ സീനിയേഴ്‌ സിനോട്  അടി ഉണ്ടാക്കിയതിന് സസ്‌പെൻഷനും  വാങ്ങിക്കൊണ്ടു, പ്രിൻസിപ്പളിന്റെ റൂമിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് ഞാൻ ആദ്യമായി നിന്നെ കാണുന്നത്❣️, അന്ന് നീ എന്നെ വന്ന് ഇടിച്ചു എന്നിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോയി, പക്ഷെ ഞാൻ നോക്കി, കോളേജ് ഗെയ്റ്റ് കടന്ന് പോകുന്നത് വരെ നിന്നെ മാത്രം നോക്കി നിന്നു, ❣️അന്ന് മുതൽ ആഗ്രഹിക്കുന്നതാടാ ഈ ഒരു നിമിഷം.❣️ അതു പറയുമ്പോൾ ഇഷാരയുടെ  കൈ വിരലുകൾ ആകെ അവന്റെ കഴുത്തിലൂടെ ഓടി നടന്നു.
 
" നീ ഓർക്കുന്നുണ്ടോ ഒരിക്കൽ  ദ, ഇവിടെ നിന്നും ഒരു തുള്ളി വിയർപ്പ്  തോട്ടെടുത്തതിന് നീ  എന്നെ തല്ലിയത്, അവന്റെ ഇടതു കഴുത്തിലെ മറുക്  ചൂണ്ടി പറഞ്ഞു കൊണ്ട് ഇഷാര അവളുടെ മുഖം അവന്റെ കഴുത്തിലേക്ക് അടുപ്പിച്ചു, അത്രയേറെ ഭ്രാന്തമായി കഴുത്തിലെ വിയർപ്പു കണങ്ങളെ നാവുകൊണ്ട് ഉഴിഞ്ഞെടുത്തു, അവസാനം അവളുടെ ദന്തങ്ങൾ അവന്റെ കഴുത്തിൽ പാടുകൾ സ്രഷ്ടിച്ചു.
 
 
 
""ഇഷാര, പ്ലീസ്.....
 
 
 
 കാർത്തിക്കിന്റെ ശബ്ദം കേട്ടതും, ഏതോ മായലോകത്തിൽ എന്ന പോലെ അവൾ ഞെട്ടി ഉണർന്നു.
 
'ഓഹ് " sorry..... " നിന്റെ ഈ വിയർപ്പിന്റെ ഗന്ധം എന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നു കാർത്തി.... എനിക്ക് വേണം ഈ ജീവിത കാലം മുഴുവൻ , എന്നിട്ട്  ഓരോ രാത്രിയും ഈ  വിയർപ്പിൽ അലിഞ്ഞു ചേരണം എനിക്ക്.
 
 
അവനത്തിനൊന്നും മറുപടി പറയാതെ, മിത്രയേ നോക്കി, അവന്റെ ആ ഒരു നോട്ടം മതി ആയിരുന്നു അവൾക്ക്, അത്രയും നേരം  അതെല്ലാം കേട്ട്  ഉള്ളിൽ ഉരുണ്ടു കൂടിയ സങ്കടം എല്ലാം ഒരു പൊട്ടി കരച്ചിലായി പുറത്തേക്കു വന്നു,അതു കാണെ അവന്റെ കണ്ണും നിറഞ്ഞ് തുളുമ്പി,
 
 
 
"ഏയ്യ്"....... "നോ " കാർത്തിക് അതു പറഞ്ഞു തീരും മുന്പേ  മിത്രയുടെ പുറകിൽ നിന്നും ശങ്കറിന്റെ കയ്യിലെ ഇരുമ്പ് കമ്പി അവളുടെ  പുറത്തേക്ക് ആജ്ഞടിച്ചു.
 
 
"പറ ഡോക്ടറേ , ആ ഡോക്യൂമെന്റസ് എവിടെ "???
"ഇത്രയും വർഷങ്ങൾ കൊണ്ട് ഞങ്ങൾ ഉണ്ടാക്കിയ അന്തസ് അഭിമാനം എല്ലാം, എല്ലാം ഇല്ലാതാക്കാനാണ് നീ നോക്കുന്നത്, " അത് എവിടെയാ?
 
 
" ഇല്ല ' തരില്ല "നിങ്ങൾക്ക്  പണത്തിനോടുള്ള  ഭ്രമം കൊണ്ട് ഇല്ലാതാക്കിയത് എത്ര ജീവനുകളാണ് " ഇനിയും പാവങ്ങളുടെ ജീവൻ എടുക്കാൻ ഞാൻ അനുവതിക്കില്ല " എല്ലാവരും അറിയണം നിങ്ങളുടെ മുഖം. "
 
 
"അത് തരാതെ ഇവിടെ നിന്നും ജീവനോടെ പോകില്ല", നീ അല്ല,നിന്റെ  ഭാര്യയും കുഞ്ഞും,
 
 
അതു പറഞ്ഞയാൾ എഴുന്നേറ്റതും , കൈയിലെ കമ്പി കൊണ്ട് മിത്രയുടെ തലയിലേക്ക്  ആഞ്ഞടിച്ചു. ബോധം അറ്റ് നിലത്തു വീഴുമ്പോൾ, അവളുടെ തലയിൽ നിന്നും രക്തം മത്സരിച് പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു.
 
 
"മിത്രാ"...... "മിത്രാ"..... അവന്റെ നിലവിളി അവിടമെങ്ങും മുഴങ്ങി കേട്ടു.
 
 
പെട്ടെന്ന് ഒരു തുള്ളി രക്തം അവന്റെ മൂക്കിൽ നിന്നും ഒലിച്ചിറങ്ങി, വെള്ള ഷർട്ടിലേക്ക് പതിച്ചു,ഒന്നിന് പുറകെ ഒന്നായി വീണ്ടും ആ ഷർട്ട്‌  രക്ത വർണമായി,
 
 
അതു കാണെ ഇഷാരയും,ശങ്കറും, ശേഖറും, ശരത്തും ഒരു പോലെ ഞെട്ടി
 
"കാർത്തി  " എന്തു പറ്റി... ഡാ"..... ഇഷാരയുടെ ശബ്ദം ഇടറി...
 
 
പുറകിൽ നിന്നും കയ്യുടെ കെട്ടഴിച്ചതും, ബോധം അറ്റ് അവനും നിലം പതിച്ചു, അവന്റെ  ഓർമകളിലേക്ക് ആദിയും, അമ്മയും, ശിവയും എല്ലാം ഓടി എത്തി....
 
 
 
(തുടരും )❣️🩺🩺
 
 
 
നെക്സ്റ്റ് part മുതൽ പാസ്ററ് ആണട്ടോ.

❣️Heartbeat ❣️🩺🩺part 3

❣️Heartbeat ❣️🩺🩺part 3

4.6
1875

"ഡീ"........😡🤬 ബെഡിൽ നിന്നും ചാടി എഴുന്നേറ്റു. കൈ കൊണ്ട് മുഖത്തെ വെള്ളം തുടച്ചു മാറ്റി.. "സോറി".. 😁 ഇനി അവിടെ നിന്നാൽ ശെരി ആകില്ല എന്ന് അറിയാവുന്നതു കൊണ്ട്  നൈസ് ആയിട്ട് സ്കൂട്ടായി. "ഓഹ്" " രാവിലെ തന്നെ തുടങ്ങിയോ രണ്ടും, എന്താടാ" "അമ്മാ.., ഇതു കണ്ടോ എന്റെ മുഖത്ത് വെള്ളം ഒഴിച്ചേക്കുന്നു"😡. അവൾക്കടെ ഒടുക്കത്തെ ഒരു വ്ലോഗ്.. രാവിലെ തന്നെ ക്യാമറയും എടുത്തോണ്ട് ഇറങ്ങിയേക്കുവ" കാണിച്ചു തരാടി ഇങ്ങോട്ട് വാ ...കാണിച്ചു തരാം.. "ആദി" നിനക്കിത്തിരി കൂടുന്നുണ്ട്ട്ടോ,എന്നു പറഞ്ഞുകൊണ്ട് ശില്പദേവി    അടുക്കളയിലേക്ക് പോയി,  വീണ്ടും പില്ലോയിലേക്ക് മുഖം പൂഴ്ത്തി കിടക്കാൻ