Aksharathalukal

അജുന്റെ  കുറുമ്പി💞

Part 11
✒️ Ayisha nidha
 
 
*STOP IT*
 
എന്നോരു അലർച്ച കേട്ടത്. അത് പറഞ്ഞ ആളെ കണ്ടതും ഞാൻ ഒരവിഞ്ഞ ഇളി അങ്ങട്ട് പാസ്സാക്കി.
 
ബാക്കി ഉള്ളോര് തലയും താഴ്ത്തി നിക്കാ... പാവങ്ങൾ.
 
ഉപ്പാര് ആണേൽ  ചിരി കടിച്ച് പിടിച്ച് നിക്കാ..
 
മിക്കവാറും ഞങ്ങടെ മുഖത്ത് ഒരു കൈപ്പത്തി ചിഹ്നം ഉണ്ടാവും.
 
ഞാൻ വീണ്ടും മുന്നോട്ട് നോക്കി. അപ്പോ.. ഓൻ ഞമ്മളെ നോക്കി കണ്ണുരുട്ടാ...
 
ഞാൻ നല്ല ഒരു ഇളി അങ്ങട്ട് കൊടുത്തു.
 
"അല്ല ACP sir എന്താ.. ഇവിടെ"
 
അതോ.. കള്ളനെ പിടിക്കാൻ വന്നതാ..  
(ഫറു ACP)
 
ഹേ നമ്മളെ പറമ്പിൽ കള്ളനുണ്ടോ (സിയു)
 
ഹോ.. നിന്നെ ഞാൻ😬
നിങ്ങളോട് ഞാൻ പറഞ്ഞ്ക്കോ.. ഈ സാധനത്തിന്റെ ഇങനത്തെ പൊട്ടത്തരങൾക്ക് കൂട്ട് നിൽക്കരുത് എന്ന് (ഫറു)
 
അതിനു എല്ലാരും ഒന്നിളിച്ചു കൊടുത്തു.
 
ഞാൻ ഓനേ നോക്കി ചുണ്ട് ചുളുക്കി വീട്ടിലേക്ക് നടന്നു.
 
വഴിയിൽ വെച്ച് പറമ്പിൽ ചെടികൾ നനയ്ക്കുന്ന ഹോസ് വെച്ച് ഉപ്പുപ്പ മേൽ വെള്ളാക്കി തന്നു. ചളി ചളിടെ വഴിക്ക് പോയി.
 
ഇപ്പോ.. ശരിക്ക് നനഞ്ഞ കോഴിടെ ലുക്ക് ആയിക്ക്. ബാക്കി ഉള്ളോരും വന്ന് ഉപ്പുപ്പ എല്ലാർക്കും വെള്ളം അടിച്ചു കൊടുത്തു.
 
നനഞ്ഞ കോലത്തിൽ ഞങ്ങൾ വീണ്ടും നടന്നു.
 
ഫ്രാഷൻ ഫ്രൂട്ട് എടുത്ത് വീട്ടിൽ പോയി.
 
വേഗം ഫ്രഷായി താഴോട്ട് ചെന്നപ്പോ എല്ലാരും കൂടി ഫുഡ് കഴിക്കാ..ഞാൻ കഴിക്കൂലാന്ന് ഓർക്ക് അറിയാ.. അതോണ്ട് ന്നേ വിളിച്ചില്ല.
 
ഞാൻ വേഗം അടുക്കളയിൽ കേറി ഒരു ഗ്ലാസെടുത്ത് ഫ്രാഷൻ ഫ്രൂട്ട് അതിലാക്കി കുറച്ച് സുർക്കയും ഉപ്പും ഇട്ട് ഇളക്കി എല്ലാരെം അടുത്തേക്ക് പോയി. സോഫേൽ ഇരുന്നു ടി.വി ഓണാക്കി അതിലേക്ക് നോക്കി ഇരുന്നോണ്ട് തന്നെ കയ്യിലുള്ളത് കോരി കുടിച്ചു.
 
ടി.. വയറ്റ് നോക്ക് വരും അതവിടെ വെക്ക് (സഫു)
 
"അതൊന്നുല്ല മോനെ ഇത് തിന്ന് നോക്ക് എന്താ.. ടെസ്റ്റ് പറയുമ്പോ തന്നെ നാക്കിൽ വെള്ളമൂറുന്നു.😋"
 
ഓഹ് ഫുഡ് കഴിക്കാൻ നോക്ക് (സഫു)
 
 "ഇനിക്ക് ഫുഡ് വേണ്ട"
 
 
അല്ലേലും നമ്മൾ വെറുതെ കഷ്ടപ്പെട ഇങ്ങൾക്ക് ആർക്കും തിന്നാൻ വേണ്ടല്ലേ.. (പൊന്നുമ്മ)
 
"എന്റെ പൊന്നുമ്മ നിർത്ത് ഞാൻ തിന്നോളാം" ന്നു പറഞ്ഞ് ഞാൻ ഉമ്മുമ്മാന്റെ അടുത്ത് പോയി വാ.. തുറന്ന് കാണിച്ചു. ഉമ്മുമ്മ  ചിരിച്ച് കൊണ്ട് എനിക്ക് ചോറ് വായിൽ വെച്ചു തന്നു.
ഞാൻ ഉമുമ്മാക്ക് മുത്തം കൊടുത്തു അടുത്ത ആളിലെക്ക് പോയി.
 അതു പോലെ എല്ലാരും വായിൽ വെച്ചു തരുകയും ചെയ്തു ഞാൻ എല്ലാർക്കും മുത്തം കൊടുക്കുകയും ചെയ്തു.
 
 
അവസാനത്തെ ആൾക്ക് മുത്തം കൊടുത്തപ്പോ... നമ്മൾ ഒന്ന് ഷോക്കായി.
 
യാ.. റബ്ബേ അജു ..ഞാൻ എന്നത്തേയും പോലെ ആളെ ശ്രദ്ധിക്കാണ്ട് ആണ് ഫുഡ് കഴിച്ചത്.
 
ച്ചെ മോഷായി പോയി ലനു മോഷായി പ്പോയി നീയെന്ത് പണിയാ.. കാണിച്ചത്.
 
പിന്ന ഞാൻ അവിടെ നിന്നില്ല വേഗം പുറത്തിറങ്ങി. വീടിന്റെ ബാക്കിൽ ഞങ്ങളെ  പഴയ വീടുണ്ട് അവിടെയുള്ള കൊക്ക മരത്തിൽ കേറി കൊക്കക്കായി പറിച്ച് തിന്നു.  അപ്പോ പഴയ വീടിന്റെ ഉള്ളിന്ന് എന്തോ..  ഒച്ച കേട്ട്. യാ.. റബ്ബേ പാമ്പ് വല്ലതും ആണോ... മെല്ല ഞാൻ മരത്തീന്നിറങ്ങി വീടിന്റെ ഡോർ തുറക്കാൻ നോക്കിയപ്പോക്കും ഉമ്മുമ്മ വിളിച്ചു. ഞാൻ വേഗം ഉമ്മുമ്മാന്റെ അടുത്തേക്ക് ഓടി.
 
മോൾ പോയി ഡ്രസ്സ് ഒക്കെ എടുത്ത് വാ...ട്ടോ.. ന്നും പറഞ്ഞ് ഉമ്മുമ്മ നെറ്റിയിൽ ചുംബിച്ചു.
 
ഞാൻ ഒന്ന് പുഞ്ചിരിച്ച് ബൈക്കിനടുത്തേക്ക് പോയി.
 
ഒരു ബുള്ളറ്റിൽ ഫറുക്കയും ബാബിയും മറ്റെതിൽ സിനുവും അജുവും വേറെ ഒന്നിൽ ഞാനും സഫുവും സിയു ഒറ്റക്ക് ഒന്നിലും ഇരുന്ന് ഞങ്ങൾ ഡ്രസ്സ് എടുക്കാൻ പോയി.
 
അങ്ങനെ ഞങ്ങൾ മാളിലെത്തി ഡ്രസ്സ് നോക്കാൻ തുടങ്ങി. എനിക്ക് പറ്റുന്നത് ബാക്കിയുള്ളവർക്ക് പറ്റൂല.ഓർക്ക് പറ്റുന്നത് എനിക്കും പറ്റൂല. അവസാനം ഞാൻ അവരോട് ഒരു ഡ്രസ്സ് സെലക്റ്റ് ചെയ്യാൻ പറഞ്ഞു. അതെ പോലെ ഞാനും ഒരു ഡ്രസ്സ് സെലക്റ്റ് ചെയ്തു.
 
അങ്ങനെ രണ്ട് ഡ്രസ്സും ഞാൻ ഇട്ടു നോക്കി. അതിൽ അവര് സെലക്റ്റ് ചെയ്ത പിങ്ക് ലഹങ്കയാണ് എനിക്ക് കൂടുതൽ ചേർച്ച തോന്നിയത്. പിങ്കിൽ വൈറ്റ് കളർ സ്റ്റോണ് ഉണ്ട്. അല്ലാതെ കൂടുതൽ വർക്കില്ലാത്ത സിംപിൾ ലഹങ്ക.
 
ബോയ്സ് ഒക്കെ ഡ്രസ്സ് മുമ്പേ വാങ്ങിയിട്ടുണ്ട്. ഫറുവും അജുവും അജുന് ഡ്രസ്സ് വാങ്ങാൻ പോയി.
 
ബാബിക്ക് കുറെ ഡ്രസ്സ് പുതിയത് ഉണ്ട് അപ്പോ.. പിന്നേ ഓർക്കൊന്നും ഡ്രസ്സ് വാങ്ങണ്ട.
 
എനിക്ക് ഡ്രസ്സ് എടുത്ത് കഴിഞ്ഞ് ഞങ്ങൾ പുറത്തേക്ക് ഇറങ്ങാൻ നേരത്ത് ആരേയോ.. കൂട്ടിയിടിച്ചു. ഒരു സോറിയും പറഞ്ഞ് ഞാൻ വേഗം അവിടന്ന് മുങ്ങി. കാരണം ന്റെ കൂടെ ഇപ്പോ.. ബാബിയും അജുവും മാത്രേ ഉള്ളൂ.
 
ബാക്കിയുള്ളവർ വന്നപ്പോ.. ഓരേ കൂടെ ഫൈസിനേ കണ്ടപ്പോ.. ഞാനോന്ന് ഞെട്ടി.
 
ടി.. കണ്ടോ.. ഫൈസിനേ ഇനി നാളെ മഹറണയിക്കുമ്പളെ കാണാൻ കഴിയൂ.. 
 
എന്ന് സിയു പറഞ്ഞപ്പോ.. ഞാനോന്ന് പുഞ്ചിരിച്ചു. ഫൈസിനേ നോക്കിയപ്പോ ഓൻ ദേഷ്യത്തോടെ എന്നേ നോക്കാ.. ഞാനത് പുച്ഛിച് കളഞ്ഞു അല്ല പിന്നേ. അപ്പോ വെറുതെ ഒന്ന് ഞാൻ ചുറ്റും നോക്കിയപ്പോ.. ഞാൻ നേരത്തേ തട്ടിപ്പോയ ആൾ ഞങ്ങളെ അടുത്ത് തന്നെ നിന്ന് ഞങ്ങളെ നിരിക്ഷിക്കുകയാണ്. എന്തോ.. കള്ള ലക്ഷണമുണ്ട്.
 
അപ്പോ.. ഫൈസി യാത്ര പറഞ്ഞ് പോയി.
 
പിന്ന ഞങ്ങൾ സ്വർണം വാങ്ങാനും പോയി. എല്ലാം കഴിഞ്ഞ് ബീച്ചിൽ ഒക്കെ പോയി അടിച്ച് പൊളിച്ചു. വീട്ടിലേക്ക് യാത്ര തിരിച്ചു.
 
വീട്ടിലെത്തി ഫുഡ് കഴിച്ചു.
 
പിന്ന സഫുവും ഫറുവും കയ്യിടെ ഉള്ളിലും സിനുവും സിയുവും കയ്യിടെ പുറമേയും മൈലാഞ്ചി ഇട്ട് തന്നു.
 
ഒക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടന്നിട്ടും ഉറക്ക് വരുന്നില്ല.
 
ഈ കല്യാണം എങ്ങനെ മുടക്കും എന്നായിരുന്നു ചിന്ത മുഴുവൻ.
 
വായിച്ചിരിക്കാതെ നിങ്ങൾ വല്ല ഐടിയയും പറഞ്ഞ് കൊട്ക്ക് പിള്ളേരേ ..😌
 
 
💕💕💕
 
 
 
(തുടരും)

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
2452

    Part 12     ✒️ Ayisha nidha             ഒക്കെ കഴിഞ്ഞ്  ഉറങ്ങാൻ കിടന്നിട്ടും ഉറക്ക് വരുന്നില്ല.   ഈ കല്യാണം എങ്ങനെ മുടക്കും എന്നായിരുന്നു ചിന്ത മുഴുവൻ.   അങ്ങനെ ചിന്തകൾക്ക് വിരാമമിട്ട് അവൾക്ക് ഐഡിയ കിട്ടി. പിന്ന അതിനുള്ളതെല്ലാം ചെയ്തു വേഗം നിദ്രയെ കൂട്ട് പിടിച്ചു.   രാവിലെ വാതിലിലെ ശക്തമായ കൊട്ട് കേട്ടാണ് ഉണരുന്നത് ഫോണേട്ത്ത് സമയം നോക്കിയപ്പോ.. 9:30 ഇന്ന് കല്യാണം മുടങ്ങും എന്ന് വിശ്വാസമുള്ളത് കൊണ്ട് തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.   എഴുന്നേറ്റ് ഇരുന്ന് മുടി വാരി കെട്ടി ഷാളിട്ടു പോയി ഡോർ തുറന്നു കൊടുത്തു. തുറന്ന പാടെ വാതിലി