Part 12
✒️ Ayisha nidha
ഒക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടന്നിട്ടും ഉറക്ക് വരുന്നില്ല.
ഈ കല്യാണം എങ്ങനെ മുടക്കും എന്നായിരുന്നു ചിന്ത മുഴുവൻ.
അങ്ങനെ ചിന്തകൾക്ക് വിരാമമിട്ട് അവൾക്ക് ഐഡിയ കിട്ടി. പിന്ന അതിനുള്ളതെല്ലാം ചെയ്തു വേഗം നിദ്രയെ കൂട്ട് പിടിച്ചു.
രാവിലെ വാതിലിലെ ശക്തമായ കൊട്ട് കേട്ടാണ് ഉണരുന്നത് ഫോണേട്ത്ത് സമയം നോക്കിയപ്പോ.. 9:30 ഇന്ന് കല്യാണം മുടങ്ങും എന്ന് വിശ്വാസമുള്ളത് കൊണ്ട് തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
എഴുന്നേറ്റ് ഇരുന്ന് മുടി വാരി കെട്ടി ഷാളിട്ടു പോയി ഡോർ തുറന്നു കൊടുത്തു. തുറന്ന പാടെ വാതിലിൽ കൊട്ടിയ കൊട്ട് കൊണ്ടത് എന്റെ മോന്തക്കും. "ആആഹ്"
യ്യോ.. മുത്തെ സോറി ഞാൻ വാതിലിനു കൊട്ടിയതാ..
"ഓന്റെയൊരു വാതിൽ"
എങ്കി വാതിൽ അല്ല ഡോർ
"യ്യോ.. താൻ ഇപ്പം എന്തിനാ ഇങ്ങോട്ട് എഴുന്നള്ളിയെ ''
അതോ.. അത് നിന്നേ എഴുന്നേൽപ്പിക്കാൻ. വേഗം ഫ്രഷായി താഴോട്ട് വാ.. ഫുഡ് കഴിച്ച് കഴിയുമ്പോക്കും ബ്യൂട്ടിഷേൻ വരും.
"ടാ.. സിയു എനിക്ക് കല്യാണം വേണ്ടടാ.."
നമ്മൾ അതും പറഞ്ഞ് ഓനേ കെട്ടി പിടിച്ചു.
ഓൻ ന്നേ അടർത്തി മാറ്റി എന്റെ മുഖം അവന്റെ കൈകുമ്പിളിലാക്കി നെറ്റിയിലൊരു ചുംബനം തന്നു.
ടാ.. നിന്നേ ഒരു സുരക്ഷിതമായ കൈയ്യിൽ ഏൽപ്പിക്കല്ലെ ഞങ്ങൾ അപ്പോ.. വേണ്ടാന്ന് പറയാ.. നീ.. പിന്ന അതുമല്ല ഞങ്ങളെ കൂടെ നിനക്ക് ഇവിടെ തന്നെ നിക്കേം ചെയ്യാ.... 5 വർഷം ഞങ്ങളെ കൂടെ ഉള്ള ആളെ കൊണ്ടാ.. കെട്ടിക്കുന്നേ അല്ലാണ്ട് അറിയാത്തോരോടെന്നല്ല.
"മ്മം"
ദാ.. ഈ സങ്കടം എന്നോട് പറഞ്ഞത് പറഞ്ഞ് ഇനി ബാക്കിയുള്ളോരോട് പറഞ്ഞാ.. അപ്പോ.. കാണാം.
"എന്ത്"
നിന്നേ ഞാൻ അടിച്ചു കൊല്ലുംന്ന് മനസ്സിലായോ.. കാന്താരി മുളകെ
" കാന്താരി മുളക് നിന്റെ മറ്റോൾ"
ഓഹോ..
"ആഹാ...."
ബാ.. താഴോട്ട് പോവാ..
"മ്മം"
എനിക്കറിയാ..ഞാൻ ഫൈസിന്റെ പെണ്ണായാൽ സന്തോഷിക്കില്ല പകരം ദു:ഖിക്കും. ഒരിക്കലും ഞാൻ ഫൈസിയെ ഭർത്താവായി കാണില്ല. കാരണം ഞാൻ എന്റെ സഹോദരനെ പോലെയാ.. ഓനേ കണ്ടത്. അങ്ങനെ ഒരാളെ എങനെ ഭർത്താവായി കാണാൻ സാധിക്കും.
ഇന്ന് ഈ കല്യാണം മുടക്കുമ്പോൾ ഇങ്ങൾ ഒത്തിരി വിഷമിക്കും പക്ഷെ ആ വിഷമം ഒരു സന്തോഷത്തിനു വേണ്ടിയായിരിക്കും.
ടി.. മുത്തെ
"ആഹ്... ഹേ.."
നിയിതെത് ലോകത്താ..
"അത് ഫറുക്ക ഞാൻ എന്തോ.. ചിന്തിച്ചു പോയി."
അല്ല റബ്ബേ ഞാൻ എപ്പള അടുക്കളയിൽ എത്തിയത്🤔 ആ ആർക്കുണ്ടാർമ.
മുത്തെ മതി സ്വപ്നം കണ്ടത് ട്ടോ.. കുറച്ച് കഴിഞ്ഞ് നേരിൽ കാണാ.. ചെക്കനെ
സിനു ആസ്ഥാനത്ത് കേറി ഗോളടിക്കാ.. തെണ്ടി.
"അപ്പോ നേരിലല്ലെ കാണാൻ കഴിയൂ സ്വപ്നം കാണാൻ കഴിയൂലല്ലോ.."
നേരിക്കണ്ടാ പോരെ സ്വപ്നം കാണുന്നതെന്തിനാ.. (സഫു)
"സ്വപ്നത്തിന് വേറെ ഫീലും നേരിൽ കാണുന്നതിന് വേറെ ഫീലും ആണ് മോനെ. വേണേ ഫറുനോട് ചോദിച്ചു നോക്ക്"
എന്നോടൊ.. (ഫറു)
"ആഹ് നിന്റെ കല്യാണം ഇപ്പടുത്ത് കഴിഞ്ഞല്ലെ അപ്പോ.. ഈ ഫീലും നീ അനുഭവിച്ചിട്ടുണ്ടാവും"
ഓഹ് അങ്ങനെ (ഫറു)
"യാ.. ബാബ്"
ബാബോ ... (സിനു)
"ബാബ് അല്ല ബേബ്"
ഓഹ് (സിയു)
മതി മതി എല്ലാരും വാ.. ഫുഡ് കഴിക്കാം ടാ.. സിയു നീ പോയി അജു മോനെ വിളിച്ചു വാ..( പൊന്നുമ്മ)
ആഹ് (സിയു)
അങ്ങനെ എല്ലാരും ഫുഡ് കഴിക്കാൻ ഇരുന്നു.
ശെരിക്ക് ഫൈസി എന്നോട് എന്തിനാ.. ഇത്ര ദേഷ്യം പിടിക്കുന്നേ. ഞാൻ എന്താ.. ഓനോട് തെറ്റ് ചെയ്തേ.. അള്ളാഹ് ഞാൻ ഓനേ എന്റെ സ്വന്തം കൂടപ്പിറപ്പായല്ലെ കണ്ടത്. എന്നിട്ടും ഓൻ എന്താ.. എന്നോട് ഇങ്ങനെ . ഞങ്ങൾ അതികമൊന്നും നേരിൽ കണ്ടിട്ടില്ല. പക്ഷെ കണ്ട പ്പോ.. മുഴുവൻ എനിക്ക് വേദന മാത്ര അവൻ തന്നത്. ഞാൻ സ്നേഹിക്കുന്നവരിൽ നിന്ന് അവൻ ന്നേ അകറ്റി. ഉമ്മച്ചിയും ഉപ്പച്ചിയും മരിച്ചതിന് ശേഷം ഞാൻ അവന്റ വീട്ടുകാരോടാ കൂടുതൽ അടുത്തു നിന്നത്. അവനാണേ അവരിൽ നിന്ന് ന്നേ അകറ്റുകയും ചെയ്യാ...
ഇപ്പോ.. ഈ നാട്ടിൽ വന്ന് എനിയും വേദനിപ്പിക്കാ ഇല്ലാ.. ഞാൻ സമ്മതിക്കില്ല.
ഈ ലനു സങ്കടപ്പെടുന്നത് ഉപ്പച്ചിക്കും ഉമ്മച്ചിക്കും ഇഷ്ടല്ല. അതോണ്ട് ഈ കല്യാണം നടക്കില്ല. നടക്കാൻ സമ്മതിക്കില്ല ഞാൻ.
കാലിന് ഒരു ചവിട്ട് കിട്ടിയപ്പോ.. തല പൊക്കി നോക്കി അപ്പോ.. സിയുവുണ്ട് കണ്ണുരുട്ടി പേടിപ്പിക്കുന്നു. അതിന് അസ്സലായി ഒന്നിളിച്ചു കൊടുത്തു ഫുഡും തട്ടി ഫ്രഷാവാൻ പോയി.
ടി.. മുത്തെ നീ.. ഫ്രഷാവാൻ കേറിയോ... (സിയു)
"ഓഹ്"
എങ്കി ഞാൻ പോയി
"അപ്പോ.. ഞ്ഞി ന്തിനാ.. വന്നത്"
ഞ്ഞി മടിച്ചിരിക്കാണോന്ന് അറിയാൻ വന്നതാ..
"ഓഹോ.. എങ്കി ബാബിയെ ഇങ്ങോട്ട് പറഞ്ഞയക്ക് ട്ടോ.."
ആഹ്
ഇന്ന് ഞാനോര് കാര്യം ശ്രദ്ധിച്ചു ബാബി ന്നോട് ഒന്നും മിണ്ടുന്നില്ല. ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചതിനാ ഈ പോര്. അതൊന്ന് മാറ്റി കൊടുക്കാംന്ന് വിചാരിച്ചു.
ബാബിനോട് സംസാരിച്ചിട്ട് ഡ്രസ്സ് മാറ്റാം എന്ന് കരുതി ഞാൻ ബെഡിലേക്ക് മറിഞ്ഞു. തല നിലത്തോട്ടും ഉടൽ ബെഡിലും ആയി കിടന്നു ഫോണിൽ തൊണ്ടി . അപ്പോഴ ഡോർ തുറക്കുന്ന ശബ്ദം കേട്ടത് ബാബിയായിരിക്കും. ഇങ്ങനെ കിടക്കുന്ന കാരണം ഡോറിന്റെ അവിടെക്ക് ഒന്നും കാണില്ല.
"ഹാ.. വന്നോ.. എന്റെ ബാബി കുട്ടി. എന്തിനാ.. ഇത്ര പോര് ഞാൻ എവിടെക്കും പോണില്ലല്ലോ.. ഇവിടെ തന്നെ ഇല്ലെ പിന്നേ എന്തിനാ.. ബാബി എന്നോട് ഇങ്ങനെ പെരുമാറുന്നേ. ആ രാക്ഷസനെ കെട്ടാഞ്ഞിട്ടാണോ... ഒന്ന് കെട്ടിയിട്ട് തന്നെ മതിയായ് ഇനി വേറെ വേണ്ട. പിന്ന ബാബി കുട്ടി ടെൻഷൻ അടിക്കണ്ട ഈ കല്യാണം നടക്കില്ല. ട്ടോ.."
ഇത്രയും ഡയലോഗ് പറഞ്ഞിട്ടും അവിടെ നിന്നും ഒരു റിയാക്ഷനുമില്ല. ഞാൻ മെല്ല ഫോണിൽ നിന്ന് തലയുയർത്തി എഴുന്നേറ്റിരുന്നു. മുമ്പിലുള്ള ആളെ കണ്ട് ഞാൻ ഞെട്ടി.
💕💕💕
(തുടരും)