"""ഒന്നാം കിളി രണ്ടാം മൂന്നാം കിളി എണ്ണാതതിൽ ഏറെ കിളി....."''"
ഇതെന്താപ്പോ എന്നൊന്നും ആസ്കണ്ട നോം അതിലേക്ക് ആണ് ആഗമിക്കുന്നത്....
ലോ പെണ്ണ് വന്നിട്ട് ടു വീക്ക്സ് തികഞ്ഞിരിക്കുന്നു....
ഇന്നേവരെ എന്നെ ഒന്ന് വീക്കണം എന്ന രീതിയിൽ അല്ലാതെ നോക്കാത്ത ലവള് പെട്ടെന്ന് ഒരു ഈവെനിംഗ് വന്ന് ഹൈ പറഞ്ഞാൽ പിന്നെ.....പിന്നെ കണ്ണ് തള്ളുലെ 😳
ഒരു കിളി മാത്രല്ല എണ്ണാൻ പറ്റാത്തത്ര കിളി പാറിപോയിലെങ്കിലേ വണ്ടർ ഉള്ളൂ....
ഡോണ്ട് പ്ലേ ഗേൾ...
ഡോണ്ട് പ്ലേ....
അപ്പോ ദാ അവളെന്നെ ഇറുകെ പുണരുന്നു....
ഞെക്കി കൊല്ലാൻ വല്ലതും....😬
ഹേയ് എല്ലാരും ഉണ്ടല്ലോ...
കൊന്നാൽ ഇവള് ജയിലിൽ പോകും....!!!
അങ്ങനെ സോച്ചി വന്നപ്പോഴാണ്
"ഏതോ ഒരു മൂളൽ എൻ കാതിൽ കേൾക്കും.... "
ഓഹ് കിന്ദുവാണ്......
എന്റെ പൊന്ന് കൊച്ചേ നിനക്ക് എന്തുവാ???
എനിക്ക് ദുബായ് ലോട്ടറി വല്ലോം അടിച്ചോ????
അയിന് നീ എപ്പ ദുബായ് പോയി എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല...
ഗൾഫിൽ പോയി വന്നോരോടെ ഇത്ര പെട്ടെന്ന് സ്നേഹം പൊട്ടിമുളച്ച് ഞാൻ കണ്ടിട്ടുള്ളു....
അതാ.... 😜
"”""എന്റെ ഏട്ടന്റെ ഭാര്യ എനിക്ക് ഏട്ടത്തിയാണ്....
ഇനി എനിക്ക് തന്നോട് വഴക്കൊന്നും ഇല്ലാട്ടോ...
കാര്യം അറിയാതെ തന്നോട് ദേഷ്യം കാണിച്ചു....""""
അവളുടെ മുത്ത് പൊഴിയും പോലുള്ള ശബ്ദത്തിൽ പറഞ്ഞു എന്നൊക്കെ പറയണം എങ്കിൽ ഞാൻ വല്ല ചെവിട് പൊട്ടിയും ആയിരിക്കണം....
അവളുടെ സംസാരം കേട്ടിട്ട് തൊണ്ടയിൽ കിച്ച് കിച്ച്.....
വിക്സ് ഗുളിക കഴിക്കു ഹിച്ച് കിച്ച് അകറ്റൂ എന്ന് പാടാൻ തോന്നി.....
അത് കഴിഞ്ഞപ്പോഴാണ് ഫ്ലോറിൽ വീണ് ഡാമേജ് ആയ പീസിനെ കുറിച്ച് പുള്ളിക്കാരിയുടെ മെമ്മറിയിൽ ഡൌൺലോഡ് ആയത് എന്ന് തോന്നുന്നു....
വേഗം തിരിഞ്ഞ് പൊക്കാൻ വേണ്ടി ചെന്നു...
ഹാ അതിനെ ചെയറിൽ ആരോ കുത്തിച്ചാരി വെച്ചിട്ടുണ്ട്....
ഞാൻ ഫ്രഷ് ആകട്ടെന്ന് പറഞ്ഞ് അകത്തേക്ക് വെച്ചു പിടിച്ചു...
റൂമിൽ കേറി ലോക്ക് ഇട്ടതിൽ പിന്നെയാണ് സമാധാനം കിട്ടിയത്...
ഞാൻ ആദ്യമേ പറഞ്ഞില്ലേ...
കാലൻ എന്തോ കാലക്കേട് ഒപ്പിക്കാൻ ഉള്ള വരവ് ആണെന്ന്....
പിന്നെ അവന്റെ പെങ്ങള് കുരിപ്പ് അവളുടെ ചാട്ടം എങ്ങോട്ടേക്ക് ആണെന്നൊക്കെ എനിക്ക് നന്നായിട്ട് മനസ്സിലായി...
അവള് കാലനെ വച്ച് എനിക്ക് ചെക്ക് പറഞ്ഞിരിക്കുന്നതാണ്...
ഭയങ്കര പുത്തി തന്നെ സുന്ദരി കോതയ്ക്ക്..
അപ്പൊ നമ്മടെ നന്ദുസ് ഫ്രീയാവും ..
അവൾക്ക് അവനോട് അപ്രോച്ച് നടത്തുകയും ചെയ്യാം...
ഞാൻ ആരാ മോള് അങ്ങനെ ഇപ്പൊ അവള് നന്ദുനെ ചാക്കിൽ ആക്കണ്ട...
തോന്നുമ്പോ കളയാനും തോന്നുമ്പോ തിരികെ എടുക്കാനും നന്ദുസ് എന്താ അവളുടെ ഫോണിലെ ഗെയിം വല്ലോം ആണോ??
അങ്ങനെ ആണെങ്കി ഒരിക്കലും ഇൻസ്റ്റാൾ ചെയ്യാൻ പറ്റാത്ത വൈറസിനെ കടത്തിവിടും അവളുടെ ഫോണിൽ.
നമ്മളോടാ കളി....!!!
എന്തോ നന്ദുസിന് വേറെ നല്ല പെൺകുട്ടിയെ കിട്ടും ഏതായാലും ഇവള് വേണ്ട്ര... 😁
ഷവറിൽ നിന്നും തണുത്തവെള്ളം തലയിലൂടെ ഒഴുകി ഇറങ്ങിയപ്പോഴും അവളെ ഒതുക്കാൻ ഞാനൊരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി കഴിഞ്ഞിരുന്നു....
കുളികഴിഞ്ഞ് തല തൂവർത്തുന്ന സമയത്താണ് എന്റെ റൈറ്റിങ് ടേബിളിൽ എന്തോ ഇരിക്കുന്നത് കണ്ടത്🧐
ന്താത്????
അതെടുത്തു നോക്കിയപ്പോ അല്ലെ???
എഴുത്താണ്...!!!
"""അപ്രതീക്ഷിതമായ നിന്റെ മടങ്ങിവരവാണ്...
എന്റെ മാഞ്ഞ സന്തോഷം എനിക്ക് തിരികെ തന്നത്...
ഐ ലവ് യൂ മേരി കൊച്ചേ.... ❤️"""
എനിക്കങ്ങു തരിച്ച് കേറി വന്നു...
ഇന്നത്തോടെ തീർക്കണം കാലന്റെ സൂക്കേട്....
നമ്മൾ പിന്തിരിഞ് നടന്നാലും വിടില്ല എന്ന് വച്ചാൽ വല്ലാത്ത കഷ്ടം അല്ലെ???
എന്തിനിങ്ങനെ ശല്യം ചെയ്യുന്നു????
നേരിട്ട് ചോദിക്കാം എന്ന് വച്ചാൽ എല്ലാം എല്ലാരും അറിയും...
അപ്പൻ തലയിൽ കയറ്റി വച്ചിരിക്കുന്നവൻ ആരാണെന്ന് അറിഞ്ഞാൽ അപ്പയ്ക്ക് വിഷമം തോന്നും....
വേണ്ട...!!!
വിളിച്ച് നാല് തെറി പറഞ്ഞാലോ?????
ഐഡിയ...
ആദ്യം കാലൻ നെക്സ്റ്റ് ടാർഗറ്റ് ഈസ് സുന്ദരി കോത കിന്ദു
ബുഹ് ഹാ...!!!
""കല കല കലക്കും ഞങ്ങ
പൊളി പൊളി പൊളിക്കും ഞങ്ങ.... ""
പാട്ടൊക്കെ പാടി മുറിക്ക് പുറത്തിറങ്ങിയപ്പോ കാലനെ പെറുക്കി കൂട്ടി അമ്മയും മോളും സ്ഥലം വിട്ടിരുന്നു....
ഞങ്ങടെ വീട്ടിൽ പിന്നെ ചാക്സൺ കോൺട്യുറയൊന്നും ഇല്ലാത്തത് കൊണ്ട് ക്യാരറ്റ് ഹൽവയൊന്നും ഇല്ലാ...
നല്ല ശർക്കരയും തേങ്ങയും ജീരകവും ഏലക്കയും ഒക്കെ ഇട്ട
അടയെ ഉള്ളൂ... 😋
ഇനിയിതിന്റെ സ്മെല് അടിച്ചെങ്ങും ആണോ അതുങ്ങൾ വന്ന് കയറിയത് എന്റെ മാതാവേ...????
അടമുറിച്ച് കഴിച്ചോണ്ടിരിക്കെയാണ് ആസിയോടൊക്കെ ചോർ നെ കണ്ട് കിട്ടിയ കാര്യം പറയാൻ ഓർത്തത് ഉടനെ വോയിസ് ഇട്ടു...
കോൺഫറൻസ് കാൾ ചെയ്യാൻ വേണ്ടി...
ആന്റി കേൾക്കാതിരിക്കാൻ അടക്ക് എന്താ ചൂട് എന്നും പറഞ്ഞു മുറിയിലേക്ക് വിട്ടു...
അവളുമാരോട് സംഗതി വിശദീകരിച്ച് കിന്ദുവിന് കൊടുക്കാനുള്ള പണിക്കുള്ള അഡ്വൈസും കേട്ടിട്ടാണ് കാൾ കട്ട് ചെയ്തത്...!!!
ആദ്യം കാലനെ തന്നെ വിളിച്ചു..
കൊറേ തെറി മനസ്സിൽ ഓർത്ത് വച്ചു (നോട്ട് തെ പോയിന്റ് നൈറ്റ് വിളിച്ച നമ്പർ ഹേ )
ആദ്യ റിങ്ങിൽ തന്നെ സംഭവം കണക്ട് ആയി...
ഒരു വാക്ക് പറയാൻ ഗ്യാപ്പ് കൊടുക്കരുത്...മേരികൊച്ചേ
കമോണ്ട്രാ.... അയ്യോ ഡ്രാ അല്ല ഡ്രീ 😁
എടാ ഊളെ.... നിനക്ക് നാണം ഉണ്ടോടാ... !!!
ഒരു കാരണോം ഇല്ലാതെ ഉപേക്ഷിച്ചിട്ട് പിന്നേം പുറകെ തൂങ്ങി വരാൻ..
യൂ കൾചർലെസ്സ് ഫെലോ...
നിന്റെ മുടിയൻ ഇപ്പൊ എങ്ങ് പോയി...
അവനിക്ക് എഴുതേടാ നിന്റെ ഒലക്കേമ്മലെ സാറമ്മേട പ്രണയലേഖനം...
തെണ്ടി....
നിനക്ക് പ്രേമിക്കാൻ മുട്ടി നില്കുവാണെങ്കി ആ മുടിയനെ പോയി കെട്ടെടാ....
നിങ്ങൾ നല്ല മാച്ച് ആണ്....
നീ തറ അവൻ തത്തതറ രണ്ടും കൂടെ
കൂതറയാകും
""തീർന്നോ???""
എന്ത് 🙄
"""പറഞ്ഞു തീർന്നോ??? """
""ഹാ തീർന്നെങ്കിൽ?? ""
""തീർന്നാലും ഇല്ലെങ്കിലും ഐ ലവ് യൂ..!!""
""വാട്ട്???""
""വട്ട് ഒന്നും അല്ലെന്റെ പെണ്ണെ... മുഴുത്ത പ്രണയം ആണ്...
പിന്നെ ഈ പേരിൽ കാല് ഒടിയട്ടെന്ന് പ്രാകല്ലേ...
അതിനുള്ള ബാല്യം ഇല്ലെടി
നിന്റെ നാവ് എന്താടി കരിനാക്ക് ആണോ???
പറയുമ്പോഴേക്ക് ഓടിയാൻ ഹേ????"""
ഡാ നീ ചെവിയിൽ നുള്ളിക്കോ ഇനി എന്നെ ശല്യം ചെയ്‌താൽ ഞാൻ അപ്പനോട് പറയും...!
""എന്നാ ഇന്ന് തന്നെ പറ കാര്യങ്ങൾ ഒക്കെ ഒന്ന് ജൽദി ജൽദി ആകട്ടെ """
ഇതെന്റെ ആദിമോൻ അല്ല എന്റെ ആദിമോൻ ഇങ്ങനെയല്ല...!!!(മഹി ആത്മ )
മഹി കാൾ കട്ട് ചെയ്യാതെ റൂമിന്റെ ജനൽ തുറന്ന് നോക്കി...
കാലൻ അവളെ നോക്കി ഇളിച്ചോണ്ട് അവരുടെ സിടൗട്ടിൽ...
കൂടെ മറ്റേ പെങ്ങള് പിശാഷും..
അവളെ കണ്ടതും ഫോൺ കയ്യിലേക്ക് പിടിച്ച് കൊണ്ട് ഒരു ഫ്ലൈയിങ് കിസ്സ്...
നാറി... (മഹി...)
മഹി ഫോണിലൂടെ വിളിച്ചു...
മറുപുറത്ത് പൊട്ടിച്ചിരി ഉയർന്നു കേട്ടു..
പിന്നെ ഡിസ്‌ക്കണക്ട് ആയി..
അതേ നിമിഷം തന്നെ...
കാലനും ചിരിച്ചു...
ഫോൺ ട്രാക്ക് സ്യുട്ടിന്റെ പോക്കറ്റിൽ തിരുകി...
അതോടെ മഹി മിഷൻ നമ്പർ twoവിലേക്ക് തിരിഞ്ഞു...
കിന്ദു വെയിറ്റ് ആൻഡ് സീ ഡിയർ.. 😜
ഇതേസമയം നന്ദുവിന്റെ ഫോണിൽ ഒരു കാൾ വന്നു...
അവൻ അത് ചിരിയോടെ അറ്റന്റ് ചെയ്തു...
""""Melcow മിസ്സ് പെരേരി എന്തിനാണാവോ ഈ വിളി...???""
ഒരു ചിന്ന ഹെല്പ് കരോ നന്ദുസ്...
പ്ലീച്ച്..!!
കാര്യം കാണാൻ ഡോങ്കി ലെഗ്ഗും മസ്സാജ് ചെയ്തു കൊടുക്കണം എന്നല്ലേ പ്രമാണം... (മേരി ആത്മ )
അത് പിന്നെ ഇനി വീട്ടിൽ വരുമ്പോ എന്നോട് കുറച്ച് ക്ലോസ് ആയിട്ട് പെരുമാറണം...!
"""ഈ ക്ലോസ് എന്ന് മഹതി ടോക്കിയത് എന്താണാവോ????""
അത് നമ്മൾ തമ്മിൽ വൺ ഫോർ ത്രീ ആണെന്ന് ഒരാളെ ബോധ്യപ്പെടുത്താൻ ആണ്...
ആ രീതിയിൽ ക്ലോസ് ആകണം..
"""നിന്റെ അപ്പനെ ആണോടി മരപാഴെ ലാസ്റ്റ് അങ്ങേര് എന്നെ ക്ലോസ് ആക്കുവോ???""
ഇയാക്ക് പറ്റുവോ അത് പറ..
പറ്റില്ലെങ്കി പറ്റില്ലാന്നു ടെല്ലണം മിച്ചർ...
""എന്നാ എനിക്ക് പറ്റില്ല !!""
അങ്ങനെ കട്ട് ആൻഡ് പേസ്റ്റ് ആയിട്ട് പറയരുത്...
"''ആലോചിക്കട്ടെ......
അതിരിക്കട്ടെ ആരെ കാണിക്കാനാ??""
തന്റെ ഇന്ദുവിനെ...!
"''നിന്നോട് ഞാൻ പല തവണ പറഞ്ഞു ഉപേക്ഷിച്ച് പോയതിനെ അനന്തൻ തിരിച്ചെടുക്കില്ല എന്ന്...!""
സോറി....മാഫി മുഷ്കിൽ.... മാഫി ഖുലുസ്.....
ഇനി പറയൂല...
ആ പിന്നെ ഇടക്ക് അവള് അടുത്ത് വരുമ്പോ ഞാൻ വിളിക്കും അപ്പൊ ഞാൻ പറയണേന് ഒപ്പിച്ച് പ്രതികരിക്കണേ....
അങ്ങനെ അത് സെറ്റ്..!!😁
ഇപ്പൊ നിങ്ങളൊക്കെ വിചാരിക്കും എനിക്ക് നട്ട പിരാന്ത് ആണെന്ന്..
ആദ്യം അപ്പനെ കൊണ്ട് ഇവരെ സെറ്റ് ആക്കാൻ നോക്കുന്നു...
ഇപ്പൊ ഞാനായിട്ട് തകർക്കാനും...
ഉത്തർ ബഹുത് സിമ്പിൾ ഹേ ബേബിസ്
ലവന് ഇനി ചത്താലും കിന്ദുന്റെ കാര്യത്തിൽ ഇന്റെരെസ്റ്റ് ഇല്ലാ..
ഇൻവെസ്റ്റ് ചെയ്യാൻ ടൈമും ഇല്ലാ...
പിന്നെ അപ്പനോട് പറഞ്ഞത് അത് കൊണ്ട് അവൾക്ക് അന്നൊരു പണി കൊടുക്കാൻ പറ്റി...
പട്ടി മോങ്ങും പോലെ അന്ന് രാത്രി മോങ്ങി എന്നാണ് കരകമ്പി.. 😂
രാവിലെ കുളിച്ച് കുട്ടപ്പി ആയി നിന്നപ്പോ അവളുടെ ഐ ചതിച്ചു ഹേ...
അതായത് ഉത്തമാ
കിന്ദുന്റെ കണ്ണ് കഞ്ചൻ അടിച്ചത് പോലെ ചുമന്ന് ഇരിക്കെർന്നു...
എന്റേം 😁
അത് വിട്...!!
അപ്പൊ പ്ലാൻ ടു ഏകദേശം സെറ്റ് ആണ്...
ഇനി മിഷൻ ത്രീ....
എങ്ങോട്ടാ ഫുഡാൻ ആണ്...
ഞാൻ പണിയാനുള്ള ദൃതിയിൽ ഒരു അടയെ എടുത്തുള്ളൂ...
നമ്മൾക്ക് അടുക്കള ഒന്ന് സന്ദർശിക്കാം...
ക്യാമോൺ എവെരി ബഡി....
ഗൗരികുട്ടി രണ്ട് അടകൂടി...
"""അയ്യോ ഇനിയില്ല...
ഞാൻ നാളെ ഉണ്ടാക്കിതരാം...
കുറച്ച് നന്ദു വന്നപ്പൊ കൊടുത്ത് വിട്ടിരുന്നു...
പിന്നെ ഉണ്ടായത് ആദിയൊക്കെ വന്നപ്പോ ചായക്ക് കൊടുത്തൂ...!""
ആന്റി പറഞ്ഞത് കേട്ടതും എന്റെ കിളികൾ വീണ്ടും മോദി ജിയെ പോലെ വിദേശ പര്യാദനത്തിന് പോയി...
അപ്പൊ രണ്ട് പേരും വന്നിരുന്നു ഇവിടെ????
പിന്നേം ടൈ ആയല്ലോ കർത്താവേ!!!🙄
ലോകം കണ്ട രണ്ട് പാരകൾ ഉണ്ട് ശംഭോ...
അടിയന് പണി തരും തെണ്ടിയിതിലേതെന്ന് ചൊല്ല്...
ശംഭോ...!!!
കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ??
🤔🤔
(തുടരും..)
✍️❤️ഹഷാരാ❤️
കച്ചറയാണെങ്കിൽ പറയണോട്ടോ...
ഇങ്ങനെ പോയ മതിയെങ്കിൽ ഇങ്ങനെ...
അല്ലെങ്കിൽ നിങ്ങൾ പറയും പോലെ... ❤️