ഇനി ഇവരിൽ ആരാന്ന് കണ്ട് പിടിക്കാൻ സിബിഐ യെ കൊണ്ട് വരേണ്ടി വരോ????🤔🤔🤔
റ്റ റ്റ ടരട്ടാ റ്റ റ്റ ടരട്ടാ
ബിജിഎം ഇട് ബിജിഎം ഇട് 😁
ഫോൺ ഇൻ പരിപാടിയൊക്കെ കഴിഞ്ഞ് ഒന്ന് കിടക്കാന്ന് വച്ചപ്പോൾ പുറത്തൂന്ന് അപ്പയുടെ ശബ്ദം കേൾക്കുന്നു...
കൺഫ്യൂഷൻ ഒക്കെ മുറിയിൽ ഉപേക്ഷിച്ച് ഞാൻ അപ്പയ്ക്കടുത്തേക്ക് ഓടി....
എന്തിനാന്നു നിങ്ങൾ ആസ്കരുത് ഗയ്സ്...
എല്ലാരും ഡാഡിസ് വരുമ്പോൾ ഉമ്മറത്തേക്ക് ഓടുന്നത് എന്തിനാണ്???
കമ്മ്യോൺ യൂ ക്യാൻ...
മണിക്കുട്ടി ഓടി തുടങ്ങി....
വേഗം പറയു...
അതന്നെ സ്നാക്ക്സ് കൊണ്ടുവരും..!!
ഇന്ന് പഫ്‌സ് ആണ് 😂😂
ഞാൻ അലച്ച് കെട്ടി ചെന്നപ്പോഴേക്കും അപ്പയും ആന്റിയും മുറിയിൽ ആയിരുന്നു...
അവിടെ അപ്പയുടെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ച് കൊടുക്കുന്നു...
തലയിൽ എണ്ണ പുരട്ടുന്നു....
ഹാ ഒരു ഭാര്യ എന്തോരം പ്രഹസനങ്ങൾ കാണിക്കണം...😝
ഈ അപ്പയുടെ കയ്യിൽ വല്ല കുരുവും ഉണ്ടാ 🤔
ഇത് എന്റെ അപ്പൻ അല്ല എന്റെ അപ്പൻ ഇങ്ങനെയല്ല...!!!😭
ഏതായാലും കണ്ടത് കണ്ടു ഒന്ന് ചൊറിഞ്ഞേക്കാം...
ഡേയ് ഓൾഡ് കപ്പിൾ..!!
ഞാനൊരു ജൂനിയറിനെയേ ചോദിച്ചുള്ളൂ...
ഇങ്ങനെ പോയാൽ എനിക്ക് കിൻഡർ ഗാർഡൻ തുടങ്ങേണ്ടി വരുമല്ലോ????മ്മ്മ്...🤔
ആന്റി സൂക്ഷിച്ചോ???😂😂
ദേ പെണ്ണെ ഒരുപാട് ഒസ്തല്ലേ...!!!
ഓട്രി...
ഒന്ന് സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ ഈശ്വരാ... 😐(അപ്പ )
ഞാൻ ദേ പോയി...!!!
ഡി നിന്റെ സ്‌പെഷ്യൽ മേശപ്പുറത്ത് ഇരിക്കുന്നു അതൂടെ എടുത്തൊ!!
ശെരി രാജാവേ...!!
മുറിയിലേക്ക് പോകുന്ന പോക്കിൽ എന്റെ ഓരി ഞാൻ പൊക്കി 😂 കഴിപ്പൊക്കെ കഴിഞ്ഞ് മണിക്കൂർ ഒന്നായിട്ടും രണ്ടിന്റെയും കുറുകൽ കഴിഞ്ഞിട്ടില്ല...
കുറുകലൊന്നും അല്ലാട്ടോ പണ്ടത്തെ
എന്തോ അബദ്ധം അപ്പ പറയും...
പുള്ളി എന്ത് പറഞ്ഞാലും പ്രോത്സാഹിപ്പിച്ച് കയ്യടിച്ച് ചിരിക്കാൻ ആന്റിയും...
കാര്യം അവർക്കടുത്തേക്ക് ചെന്നാൽ നേരം പോകും..
പക്കെങ്കിൽ എനിക്കീ പഴയ ബോംബ് കഥയോട് വല്യ താല്പര്യം പോരാ...ബ്ലാഹ്..
പ്രത്യേകിച്ച് വില്ലത്തി എന്നെ ഇട്ടേച്ച് പോയ തള്ളയാകുമ്പോൾ...
ഒരുപാട് കേട്ടതാ വല്യമ്മച്ചി പറഞ്ഞിട്ട് 😊
അങ്ങനെ ബോറടിച്ച് ഞാൻ തിരിച്ചും അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്ന നേരത്ത് ആണ് ആസിയുടെ വിളി...!!
"""നീയല്ലാതാരുണ്ടെന്നുടെ
പ്രണയപ്പുഴയിൽ ചിറ കെട്ടാൻ...
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരു നാൾ കുടി വയ്ക്കാൻ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ....
നീയല്ലാതാരുണ്ടെന്നും നീലി പെണ്ണോട് കഥപറയാൻ.....
ഞാൻ വളർത്തിയ കൽബിലെ മോഹം പോത്ത് പോലെ വളർന്നല്ലോ
ഞാൻ കാത്ത് കാത്ത് കുഴഞ്ഞല്ലോ....""''
"""ഹലോ മഹി...!!""
അത് കേട്ടതും ഞാനാകെ വല്ലാതായി..
വിളിക്കുമ്പോഴേ വല്ല തെറിയും വിളിച്ച് തുടങ്ങുന്നവൾ ആണ്....
ഹലോ മഹി എന്നൊക്കെ...
എന്ത് പറ്റി????
നിന്റെ ആരേലും ചത്തോ എന്തിനാടി ഇത്ര ശോകം???
അല്ല പിന്നെ വിറഞ് വരുന്നുണ്ട് മനുഷ്യന്...
നാളെ ഞാൻ വരില്ല കോളേജിലേക്ക്!!
ആ ന്തോ പറ്റി..???
ഒരു കൂട്ടര് കാണാൻ വരുന്നുണ്ടെന്ന്!!!
അതാണോ നിനക്കിത്ര വിഷമം വന്ന് കണ്ടിട്ട് പോട്ടെടി..
നീ നിന്റെ ലബ് മാറ്റർ തുറന്നടിക്കണം ഓഖി പോലെ...
കല്യാണമൊക്കെ കലങ്ങിക്കോളും...
അല്ലെങ്കി തന്നെ നീ പേടിക്കണെ എന്തിനാടി നിന്റെ ടങ്ക് ഇങ്ങനെ കിലോമീറ്റർസ് കിലോമീറ്റർസ് നീളം വച്ച് പോകുന്നത് കാണുമ്പോഴേ വരണവൻ വാല് പൊക്കി ഓടും... 😂😂
ഡി ഊളെ മനുഷ്യൻ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ...
ഇങ്ങനെ തമാശിക്കാതെടി...😡😡
സീരിയസ് ആണെങ്കിൽ വെല്ല വെല്ല ഹോസ്പിറ്റലിലും icu ബുക്ക് ചെയ്യണം മിച്ചറി...
എന്നെ വിളിച്ച് സംസ്‌കൃതം പറയുന്നേ എന്തിനാ????
"""മേരികൊച്ചേ """
അങ്ങനെ വഴിക്ക് വാ..(മഹി ആത്മ..)
അല്ലെടി ഇന്ന് വൈകീട്ട് വരെ നീ ആ ചായക്കടയോട് നിന്റെ ലബ് പറഞ്ഞില്ലല്ലോ???
പ്രേമം വീട്ടിൽ പിടിക്കുമ്പോഴാ പെട്ടെന്ന് ഇങ്ങനെ ഒരു നീക്കം.....
സാധാരണ കാർന്നോമ്മാർ നടത്താറ്...
ഇനി ഞാൻ അറിയാതെ അണ്ടർ ഗ്രൗണ്ട് ചായ സപ്ലൈ വല്ലതും ഹേ???
ഒന്ന് പോടീ...
അങ്ങനെ ഒന്നും ഇല്ലാ ഇത് വഴിയിൽ കണ്ട് ഇഷ്ടപ്പെട്ടു എന്നാ പറഞ്ഞെ നമ്മൾ ഇനി എന്താടാ ചെയ്യുക??(ആസി )
ഒരു തിരുത്തുണ്ട് ആസി കുട്ടാ നമ്മൾ അല്ല നിങ്ങൾ...
നിങ്ങൾ ഇനി എന്ത് ചെയ്യും???
ഒരു കാര്യം ചെയ്യ് ആ വരണവനെ അങ്ങ് കെട്ട്...
ന്നട്ട് നിങ്ങക്ക് ഇണ്ടാവണ ആദ്യത്തെ കുട്ടിക്ക് നമ്മടെ ചായക്കടക്കാരന്റെ പേരിടാം...
അപ്പോഴും ഒരു പ്രശ്നം ഉണ്ടല്ലോ ആസി 🤔
അങ്ങേരുടെ പേര് നിനക്ക് അറിയില്ലല്ലോ??😜😜
ശവത്തേൽ കുത്താതെടി ശവമേ!!(ആസി )
ഞാൻ കാര്യായിട്ട് പറഞ്ഞതാടി അങ്ങേരുടെ പേര് അറിയാമെങ്കിൽ അത് വച്ച് ഒരു കളി കളിക്കാം ആയിരുന്നു...
ഇതിപ്പോ????
എന്റെ ഡിങ്കാ ഒരു വഴിയും തെളിയുന്നില്ലല്ലോ????🙄🙄
ഒന്ന് വെക്കെന്ന് ആലോചിക്കെടി പിശാചെ ഉമ്മ കേട്ടാൽ പിന്നെ അത് മതി..!!(ആസി )
ഞാൻ വല്ല എൻസൈക്ലോപീഡിയ ആണോ???
ആദ്മി ഹേ..
ആം ആദ്മി 😁
ഒരു ഐഡിയ ഉണ്ട്...!!!
നിന്റെ മറ്റേ കാണാൻ വരുന്ന മൊതലിന്റെ നമ്പർ കയ്യിൽ ഇണ്ടാ???
ഉമ്മാടെ കയ്യിൽ കാണും!!(ആസി )
അതെന്താ അവൻ ആമിനുമ്മാനെയാണോ പെണ്ണ് കാണാൻ വരുന്നെ ???
അത് ഞാൻ ഒപ്പിക്കാം ഡി നീയാ ഐഡിയ ഒന്ന് മൊഴിയോ??(ആസി )
ഇപ്പോഴേ ഇങ്ങനെ ആയാ നീ കാര്യം കഴിഞ്ഞ എന്നെ കറി ലീഫ് പോലെ വേസ്റ്റിൽ തട്ടുമല്ലോ????
ഒന്ന് പറയെടി മുത്തേ???
ക്യാന്റീനിൽ നിന്ന് രണ്ട് ഷേക്ക് ഞാൻ സ്പോൺസർ ചെയ്യുന്നു... (ആസി )
ഇത് അതില് ഒതുങ്ങൂല മോളെ ഒരാഴ്ചത്തെ എന്റെ സ്പോൺസർ നീ ആയെ പറ്റു...!!
ആഹ് ഓക്കേ ഓക്കേ... ഏറ്റു..!!
ഇനി ഐഡിയ പറ... (ആസി )
കൊറച്ച് പഴയ നമ്പർ ആണ്...
പക്ഷെ ഇച്ചിരി എരിവും പുളിയും കയറ്റിയാൽ ഇപ്പൊ റിലീസ് ചെയ്താലും ഹൌസ് ഫുൾ ആയിട്ട് ഓടും...😁
നീ ബിൽഡ് അപ്പ് ഇടാതെ പറഞ്ഞു തൊലക്കെടി ഊളെ!!(ആസി )
അതായത് നീ നമ്പർ തരുന്നു ഞാൻ അവനെ വിളിക്കുന്നു...
നമ്മൾ പ്രണയത്തിൽ ആണെന്ന് പറയുന്നു...
ലെസ്ബിയൻ പെണ്ണിനെ വേണ്ടാന്ന് ചെക്കൻ വിളിച്ച് പറയുന്നു..
ലെസ്ബിയൻ പോയിട്ട് ല എന്തെന്ന് അറിയാത്ത നിന്റെ ഇവിടുള്ള ഉമ്മയും അങ്ങ് ദുഫായിൽ ഒട്ടകത്തെ കറന്നു പാലെടുത്ത് വിറ്റ് പണക്കാരനായ അൽ -ഉപ്പിച്ചിയും തകരുന്നു...
പിന്നെ കൊറച്ച് നാളത്തേക്ക് ഒരു ശല്യോം കാണില്ല...!!!
ഇത് പ്ലാൻ -എ ഇത് മുട്ട പോലെ പൊട്ടിപ്പോയാൽ പ്ലാൻ ബി ഉണ്ട് എന്റെ കയ്യിൽ...
എന്നെ കൊണ്ട് വയ്യ ഹു ഹു 😂😂
അവസാനം ഊപ്പർ ഉള്ളത് ഗെറ്റോം ഇല്ല കക്ഷത്തിൽ ഇരിക്കുന്നത് ഗോൺ ആവുവോം ചെയ്യും അങ്ങനെ ആവോടി???? (ആസി )
ഒരു മാറ്റോം ഇല്ലാലെ.. നിന്റെ വീട്ടാർക്ക് ബോധം ഉണ്ട് നിനക്ക് കൂടി അത് ഷെയർ ആക്കാൻ ആണ് ഈ നിക്കാഹ്... "!!
അത് നീ പേടിക്കണ്ട നമുക്ക് മറ്റേ ചായക്കടേടെ കാല് പിടിക്കാടി...
ഒരബദ്ധം പറ്റിപ്പോയി എന്ന് പറഞ്ഞാതി പുള്ളി ക്ഷമിക്കും..!!
ലവള് ആട്ടാതെ ഇരുന്നാ ഭാഗ്യം (ഞ്യാൻ 😁)
അങ്ങനെ ഞാൻ ഒരു മംഗളകർമത്തിന് തിരിതെളിയിക്കുന്നു മക്കളേ....
മംഗളകർമ്മം മഞ്ചളിലെ ആരംഭിക്കണോ?(ഫീൽ ദാറ്റ് 😂)
ശെരിക്കും റഷീദുപ്പയോട് എനിക്ക് ഫീലിംഗ് പിറ്റിയാണ്...😒
ഇതൊക്കെ ആസിയുടെ നല്ലതിന് ആണല്ലോ എന്ന് ആലോചിക്കുമ്പോഴാ ഒരു റീലാക്സിയേഷൻ 😁
അങ്ങനെ നമ്പർ കിട്ടി....
ദാറ്റ് അളിയനെ ഞാൻ കാൾ ചെയ്യാണേ...
ട്രൂ ട്രൂ.......
"""ഹലോ..... Mr. പെരേര...
ശോ ടങ്ക് ട്വിസ്റ്റി...
ഹലോ mr.അനസ് ഇക്ക അല്ലെ???
(പരമാവധി വിനയം മസ്റ്റ് ആണേ.. 😁)
""അതേ...ആരാണ്???
എന്ത് വേണം???""(അനസ് ബ്രോ )
ബ്രോ എപ്പോ എന്ന് ആസ്‌ക്കരുത് ദിപ്പ അങ്ങട് അപ്പോയ്ന്റ്മെന്റ് കൊടുത്തേ ഉള്ളൂ...
യ്യോ മ്മൾ റൊമ്പ ദൂരം പോയിട്ടാ.. 😜
ചങ്ങായിക്ക് പറുമടി കൊടുത്തില്ല...
അല്ലല്ല... മറുപടി...!!!
ആരാണ് എന്ത് വേണം??തട്സ് തെ
ഈ ചോദ്യം കേട്ടത് എന്റെ ആസി മുത്തിന്റെ വിവാഹം ഉറപ്പിച്ച വാർത്ത കേട്ട് ആ അളിയനെ വിളിച്ചപ്പോൾ ആണ്!!
നീയാരാ നിനക്കെന്തര് വേണമെന്ന്!!!
അന്ന് കട്ട് ചെയ്ത് ഒരു പോക്കാണ്...
യ്യോ കട്ട് ചെയ്‌താൽ ആസി ചായക്കട വിരഹം... ന്നാലും ഒരു ബിരിയാണി മിസ്സ് ആവൂലെ 😒
""അതേ ഹലോ ഇയാള് ആരാണെന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ കാൾ കട്ട് ചെയ്യും ചുമ്മാ മനുഷ്യനെ മിനക്കെടുത്താൻ ഓരോന്ന്...!!'""
അയ്യോ ഇക്കാ വക്കല്ലേ അയ്യോ ഇക്ക വക്കല്ലേ!! (മഹി ആത്മ 😁
ഉച്ചത്തിൽ പറഞ്ഞാ പിന്നെ കല്യാണം കലങ്ങൂല ഏതേലും നട്ട് പോയ സ്‌ക്യുരൽ ആണെന്ന് കരുതിയാലോ???)
ഞാനും നിങ്ങൾ കെട്ടാൻ ഉദ്ദേശിക്കുന്ന ആസിയ ബീഗവും തമ്മിൽ മുടിഞ്ഞ ലബ് ആണ്...
അവളില്ലാതെ ഞാനോ ഞാനില്ലാതെ അവളോ ഇല്ലാ...
യെസ് വീ ബോത്ത് ലെസ്ബിയൻ..
""എന്റെ പൊന്ന് കൊച്ചേ ഞാൻ പെണ്ണ് കാണാനേ തീരുമാനിച്ചുള്ളൂ കെട്ടുന്നില്ല..!!
ഏതായാലും ഒന്ന് വന്ന് കണ്ടോട്ടെ അതിന് ലെസ്ബിയൻസിന് കുഴപ്പം ഇല്ലല്ലോ???
ഉണ്ടോ???""
ഉണ്ടില്ല..!!
""എന്ത്???""
ആസി വീട്ടിലേക്ക് വരുത്തുക പോലും ചെയ്യരുത് എന്നാ പറഞ്ഞിരിക്കുന്നെ??
പ്രണയിക്കുന്ന മനസ്സുകളെ...
ഇണ പ്രാവുകളെ പിരിക്കരുത് ഇക്കാ.....😭😭🤧🤧
""എന്നാ വീട്ടിലേക്ക് പോണില്ല...
ഇപ്പൊ തന്നെ വിളിച്ച് പറയാം....!!""
ഓക്കേ താങ്കു താങ്കു 😁
കാൾ കട്ട് ആയതും ഞാനൊന്ന് ആനന്ദ നൃത്തം ആടി 💃💃
❤️❤️❤️
മീനവിയൽ ഇൻ ദാറ്റ് ഇക്കാസ് ഹൗസ്...!!
അവര് നമ്മൾ വിചാരിക്കണ പോലെ അല്ലെടാ നന്ദു കൂതറകൾ ആണ്...!!
നീ പറഞ്ഞിട്ടല്ലേ വീട്ടിൽ പോയി ആലോചിച്ചേ???
ഹോ എന്റ പോന്നോ????
എന്ത് പറ്റി അളിയാ??? (നന്ദു )
ഇതിൽ കൂടുതൽ എന്ത് പറ്റിക്കാൻ???
ഞാൻ പെണ്ണാലോചിച്ച പെണ്ണിന്റെ കൂടെയുള്ള പെണ്ണല്ലേ നീ എന്റെ ഫോണിൽ നിന്ന് വിളിക്കുന്ന പെണ്ണ്...!!
അത് കുരുട്ട് ബുദ്ധിക്ക് നിന്നെ ക്രോസ്സ് ആൻഡ് കട്ട് ചെയ്യും അജ്ജാതി ഐറ്റം 🙏🙏
(ശ്... ശ്... അതെ നന്ദുവാ അക്ജാ ചെ ആക്ജാ ദേ പുല്ല് മറഞ്ഞിരിക്കുന്ന ക്യാമുകൻ എന്ന് ഞാനും നിങ്ങളും ഇക്കയും ഒഴികെ നാലാമത് ഒരാൾ അറിയരുത്...എന്ന് ലെ *ഞ്യാൻ 😁)
ലെ *വായനക്കാർ അപ്പൊ നന്ദുവോ???
ലെ *ഞ്യാൻ അവൻ ഓൾറെഡി അറിഞ്ഞല്ലോ???
ഹാ.. ഹാ ഇനി ഇങ്ങോട്ട് ഒന്നും പണയണ്ട...
ഞാൻ പറയുന്നത് കേട്ടാൽ മതി 😝😝
അപ്പൊ ബാക്ക് ടു സീൻ....
ലവൾക്ക് പ്രാന്ത് ആടാ!!(നന്ദു )
പ്രാന്ത് അല്ലടാ ഓള് കൂട്ടുകാരിനെ ഹെല്പ് ചെയ്യുന്നതാ...
അവുത്തുങ്ങള് ലെസ്ബിയൻസ് ആണെന്ന്...
എന്നെ കൊണ്ട് വയ്യ പടച്ചോനെ 😂
ഇനി എന്തൊക്കെ കേൾക്കണം!!!
വേറെ വല്ലോരും ആണെങ്കിൽ കേട്ടപ്പാതി കണ്ടം വഴി ഓടിയേനെ...!!
ഹാ , അവളെ പോലെ ഒരു ഫുൾ പിരി ലൂസാണല്ലോ നിന്റെ തലയിൽ വീഴാൻ പോകുന്നത് എന്ന് ആലോചിക്കുമ്പോ
എന്റെ ചെറിയേ ഒരു പിരി പോയ ആസി മുത്ത് എത്ര നിസ്സാരം 😂😂
നീ അങ്ങനെ പറയരുത് അളിയാ രണ്ടും ഒരമ്മ പെറ്റജാതിയാ...
ഒരൊറ്റ തവണ സംസാരിച്ചാൽ മതി അറിയാം 😅
ആരാണ് താങ്കൾക്ക് ഈ വിവരം ചോർത്തി തന്നത് അനന്ദ????
കാർത്തു...!!!
ഇതിന്റെടേൽ നീ അതിനെയും വളച്ചോ???
അവള് എന്റെ കുഞ്ഞമ്മേടെ മോള് ആണെടാ കഷ്മലാ..!!
ഇനി എന്റെ ഊണിലും ഉറക്കിലും മേരി കൊച്ച് മാത്രേ ഉള്ളൂ....
ഉവ്വാ... ഇതിന് മുമ്പത്തെ സാധനത്തിന്റെ പേര് എന്തായിരുന്നു
.???
ഇന്ദുവോ കിന്ദുവോ???
അവളുടെ ന്ദു കേട്ടപ്പോഴേ ഞാൻ പറഞ്ഞ് ചതിക്കും എന്ന്...!!
എന്നിട്ടോ????
ഇത് അങ്ങനൊന്നും അല്ലെടാ...!!
നീ കണ്ടോ വിത്ത് ഇൻ ടു വീക്സ് അവള് എന്റെ പുറകെ വരും!!!
ആ ഡയലോഗ് ഒരു ഒർറാഷം കൂടെ പറഞ്ഞെ എഴുതി വക്കാം.. 😝😝
എന്തൊരു മനോഹരമായ നടക്കാത്ത സ്വപ്നം!!!
നീ പോടാ അതിനൊക്കെയുള്ള വഴി അവളായിട്ട് തന്നെ വരച്ചു തന്നിട്ടുണ്ട്...!!
ഇനി ഞങളുടെ പ്രണയകാലമാണ്...
ആരെയും കൊതിപ്പിക്കുന്ന പ്രണയകാലം...!!
നന്ദു ദിവാനിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു...
"""അതേ കാമുകന്മാര് രണ്ടും പിരിഞ്ഞു പോയെ.......
ചർച്ചിച്ച് ചർച്ചിച്ചു കോഴി കൂവാൻ ആയി.....
മഹി വാസ് തിങ്കിങ് ആൻഡ് ആൾവേയ്‌സ് നന്ദു...!!!
ആരുടെ തിങ്കൽ ആണ് വാക്കിങ് എന്ന് നോക്കാം....
(അതിന് ഇവിടെ വല്ല വാറും നടക്കുന്നോ???
വാർ അല്ലെടെ ഫോഗ് ഹേ ഫോഗ് 😜(മേരി ആത്മ ))
(തുടരും...)
✍️❤️ഹാഷാര❤️
എന്തേലുമൊക്കെ പറഞ്ഞിട്ട് പോടെയ്... 🧐
ഒരാളിങ്ങനെ ചളിയെങ്കി ചളി എഴുതി പിടിപ്പിക്കുന്നില്ലേ???🙄