Aksharathalukal

അജുന്റെ കുറുമ്പി💞

 
Part 13
 
 
✒️ Ayisha nidha
 
 
 
 
 
 
ഇത്രയും ഡയലോഗ് പറഞ്ഞിട്ടും അവിടെനിന്നും ഒരു റിയാക്ഷനുമില്ല.
 ഞാൻ മെല്ലെ  ഫോണിൽ  നിന്ന്  തല ഉയർത്തി എഴുന്നേറ്റിരുന്നു. മുൻപിലുള്ള ആളെ കണ്ടു ഞാൻ ഞെട്ടി.
 
അജു ....
 
 
 
ജാങ്കോ.. നീയറിഞ്ഞ ഞാൻ പെട്ട്.
 
ജാങ്കോ... അല്ല മാങ്കോ.. മര്യാദക്ക് ഓന്റെടുത്തുന്ന്  രക്ഷപ്പെടാൻ നോക്ക് പെണ്ണേ.
 
അല്ല ആരിത് എന്നോട് പറഞ്ഞത്.
 
ഞാനാടി മണ്ടൂസെ .
 
ആരാ.. ഈ ഞാൻ. എനിക്ക് ആകെ അറിയ ഒരു ഞാനാ.. ആ.. ഞാൻ ഞാൻ തന്നെയാ...
 
എടി പൊട്ടുസെ ഈ ഞാൻ നീ തന്നെയാ..
 
ങ്ഹാ.. ഞാനോ...
 
ആഹ് ഞാൻ നിന്റെ മനസ്സാടി.
 
ഓഹോ... അത് ആദ്യേ അങ്ങ് പറഞ്ഞൂടെ മനസ്സെ. അല്ല ഞാനിപ്പോ.. എങ്ങനെയാ.. രക്ഷപ്പെടാ..
 
എങ്ങനെലും.
 
അതല്ല മനസ്സെ ഈ രാക്ഷസൻ ഇതിനു മുമ്പ് ന്നേ കണ്ടിട്ടില്ലെ. ഓനേന്താ.. ഇങ്ങനെ നോക്കുന്നത്
 
 
പോയി ഷാളിട്.
 
അള്ളാഹ് ഞാൻ ഇത്രയും നേരം തട്ടമിട്ടിട്ടില്ലെ..
 
ഡി ഡയലോഗ് അടിക്കാണ്ട് രക്ഷപ്പെടാൻ നോക്ക്.
 
ആഹ്.
 
അങ്ങനെ ഞാൻ വേഗം ബെഡിന്നിറങ്ങി ഷാളിട്ടു. ഓന്റെ മുമ്പിൽ പോയി നിന്നു.
 
യാ.. ഗോഡെ ഇതെന്തുവാ... ചെക്കൻ എന്റടുത്തേക്ക് വരുന്നത്. 
 
പേടി കാരണം ഞാൻ പിറകോട്ട് വെച്ച് പിടിച്ചു.
അവസാനം കട്ടിലിൽ തട്ടി വീഴാൻ പോയപ്പോ.. പിടി കിട്ടിയത് അജുന്റെ ടീ ഷർട്ടിലും. രണ്ടും കൂടി ബെഡിൽക്ക് വീണ്. ഞാൻ താഴെയും  ഓൻ മുകളിലും.
 
അതെന്താ.. റബ്ബേ ഞാൻ വീഴുമ്പോ... കറക്റ്റ് സമയം ഈ ചെറ്റ അവിടെ എത്തുന്നത്.
 
ദേ ഈ പൊട്ടന്റെ നോട്ടം ശരിയല്ലാട്ടോ.. മനസ്സെ.
 
മോൾ എന്തുവാ ... പറഞ്ഞത് ഈ കല്യാണം നടക്കില്ല എന്നോ... അതെന്താ.. നടക്കാത്തെ
 
ഈ അജു തെണ്ടി എന്റെ മരണം കണ്ടേ അടങ്ങൂ എന്ന് തോന്നുന്നു.
 
മുൻപോട്ട്  വന്ന മുടിയെ ചെവിക്കരികിലെക്ക് ഒതുക്കി വെച്ചാ.. ചെക്കന്റെ ചോദ്യം. അതും പോരാഞ്ഞിട്ട് ചെക്കൻ  കിടക്കുന്നത് എന്റെ നെഞ്ചത്തും.
 
 
നിന്നോടാ..
 
"അത് അത് പിന്നേ ഞാൻ വെറുതെ പറഞ്ഞതാ.."
 
ആണോ...
 
"ആഹ്"
 
എങ്കി പൊന്ന് മോൾ അത് സീരിയസ് ആക്ക് ട്ടോ..
 
"എന്തിന്"
 
ഈ കല്യാണം നടക്കാൻ പാടില്ല.
 
"അതെന്താ.."
 
*നീയെന്റെ പെണ്ണാ... എന്റെ മാത്രം. അങ്ങനെ വേറെ ഒരാളെ പെണ്ണാവാൻ ഈ അജു സമ്മതിക്കില്ല*
 
😳😳
 
ഇതും പറഞ്ഞ് ചെക്കൻ മുഖം എന്റെ മുഖത്തിനോടടുപ്പിച്ചതും എന്തോ.. പൊട്ടി വീഴുന്ന ശബ്ദം കേട്ട് ഞങ്ങൾ രണ്ടും ഡോറിനടുത്തേക്ക് നോക്കി.
 
ബാബിയുണ്ട് അന്തം വിട്ട് കുന്തം പോലെ നോക്കി നിക്കുന്നു.
 
നിലത്ത് ഒരു ജ്യൂസ് ഗ്ലാസ് പൊട്ടി ചിതറി കിടക്കുന്നു.
 
ഞാൻ വേഗം അജുനെ തള്ളി മാറ്റി ബാബിടെ അടുത്തേക്ക് പോയി. ബാബിനെ കുലുക്കി വിളിച്ചപ്പള ഓൾക്ക് ബോധം വന്നത്.
 
എന്താപ്പോ.. ഇവിടെ ണ്ടായത്. 
 
ബാബിടെ ചോദ്യം കേട്ട് എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.
 
പ്രത്യകിച്ച് ഒന്നുല്ല. നീ വന്നില്ല എങ്കിൽ🙈 (അജു)
 
എങ്കിൽ (ബാബി)
 
ഇവിടെ വല്ലതും നടന്നേനേ (അജു)
 
അയ്യേ🙉 (ബാബി)
 
അപ്പോ.. ഞാൻ പറഞ്ഞത് മറക്കണ്ട ട്ടോഹ് ..എന്നും പറഞ് അജു റൂമിന്ന് ഇറങ്ങി പോയി.
 
എന്താ.. സംഭവംന്ന് ഞാൻ ബാബിക്ക് വിവരിച്ചു കൊടുത്തു. ബാബി ഫുൾ ഓൺ സന്തോഷത്തിലാണ്.
 
അല്ല നീ ശെരിക്ക് എന്തിനാ.. കല്യാണം മുടക്കുന്നത്. (ബാബി)
 
"അത് പിന്നേ"
 
ഞാൻ നല്ല അന്തസായി ബ ബ ബ അടിച്ചു.
 
ഭാഗ്യത്തിന് ഫറു ബാബിയെ വിളിച്ചു. അപ്പോ... ബാബി പോവേം ചെയ്തു. ബ്യൂട്ടിഷൻ വരുകയും ചെയ്തു. ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു. ആ പൂതന ന്നേ അവിടെ ഒരു കസേരയിലിരുത്തിഎന്റെ മുഖത്ത് എന്തക്കയോ.. വാരി വലിച്ചിടാൻ തുടങ്ങി. ഞമ്മക്കാണേ ബോറടിക്കുന്നു. ഞാൻ വേഗം ഫോണേടുത്ത് ഷെയർ ചാറ്റ് ഓണാക്കി ലൗ സ്റ്റോറി വായിക്കാൻ തുടങ്ങി. ആ തള്ള ചീത്ത പറഞ്ഞപ്പോ... യൂറ്റൂബിൽ സ്റ്റോറി വെച്ച് അത് കേട്ടിരുന്നു. അവരുടെ പരാക്രമങ്ങൾ ഒക്കെ കഴിഞ്ഞ് ആ പൂതന തള്ള ഇറങ്ങി പോയി.
 
ഞാൻ അവിടുന്ന് എഴുന്നേറ്റ് കണ്ണാടിയുടെ മുമ്പിൽ നിന്നതും ആ തള്ളയെ കൊല്ലാനുള്ള ദേഷ്യം തോന്നി.
 
അമ്മാതിരി കോലമാ.. മൈക്കപ്പ് ബോക്സിൽ മോന്ത കുത്തി വീണ പോലുണ്ട്. ഞാൻ വേഗം മൈക്കപ്പ് പോക്കി. എന്നിട്ട് എന്റെ കല അങ്ങട്ട് ഉപയോഗിച്ചു മൈക്കപ്പിട്ടു.
 
പിന്നേ ബാബി എന്നേയും കൂട്ടി താഴെക്ക് വിട്ടു.
 
മാഷാ അള്ളാഹ് ഉപ്പുപ്പന്റെ കുട്ടി മൊഞ്ചത്തി ആയിക്കല്ലോ...
 
 ഞാൻ അതിന് മറുപടിയായ് പുഞ്ചിരി നൽകി. 
 
അങ്ങനെ ഉമ്മുമ്മയും ഉമ്മാസും ഉപ്പാസും ബ്രദേഴ്സും വന്ന് ന്നേ ചേർത്ത് നിർത്തി മൂർത്താവിൽ മുത്തമിട്ടു.
 
 
മഹറണിയിക്കാൻ സമയമായ് എന്ന് ഫറുക്ക പറഞ്ഞതും ഞാൻ ബാബിയെ വിളിച്ചു. തല താഴ്ത്തി താഴ്ന്ന സ്വരത്തിൽ എന്റെ ഫോൺ എടുത്ത് കൊണ്ട് തരുമോ... എന്ന് ചോദിച്ച് തീർന്നതും എന്റെ കഴുത്തിൽ ഒരു തണുപ്പനുഭവപ്പെട്ടു. അതിൽ നിന്ന് എനിക്ക് മനസ്സിലായി മഹറ് എന്റെ കഴുത്തിൽ വീണു എന്ന്.
 
 
 
 
 
💕💕💕
 
 
 
(തുടരും)

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
2433

Part 14 ✒️ Ayisha nidha     എന്റെ കഴുത്തിൽ ഒരു തണുപ്പനുഭവപ്പെട്ടു. അതിൽ നിന്ന് എനിക്ക് മനസ്സിലായി മഹറ് എന്റെ കഴുത്തിൽ വീണു എന്ന്.     എന്തോ... എനിക്ക് തലയുയർത്തി നോക്കാൻ കഴിയുന്നില്ല. ഞാൻ തല താഴ്ത്തി തന്നെ നിന്നു. പെട്ടന്ന് ആരോ..എന്റെ താടിയിൽ പിടിച്ച് മുഖം ഉയർത്തിയപ്പോ.. ഞാൻ ആ ആളുടെ മുഖത്തേക്ക് നോക്കി ഫറുക്ക ആയിരുന്നു അത്.   അവനെ കണ്ടപ്പോ.. എനിക്ക് എന്നേ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ അവനെ കെട്ടിപ്പിടിച്ചു നിന്നു. അവൻ ന്നേ അടർത്തി മാറ്റി ന്നോട് ചോദിക്കുന്നത് കേട്ട് ഞാൻ ആകെ ഷോക്കായി.   മുത്തെ ഞങ്ങൾ അറിഞ്ഞില്ലടാ... ഫൈസി ചതിക്കും എന്ന് 6 വർഷത്തെ ഫ്രണ