Aksharathalukal

ആത്മ നൊമ്പരം

" കവി അയ്യപ്പന്റെ ഓർമ്മക്ക് മുൻപിൽ ഒരു
നിമിഷം " ബാല്യത്തിനു മുൻപ് അമ്മയും ;
അച്ഛനും നഷ്ടപ്പെട്ട ഏകാന്ത പഥികനായ
അയ്യപ്പൻ ദുഃഖവും ; വെറുപ്പും; വിദ്വേഷവും ,
പ്രണയവും ഹൃദയത്തിൽ ചാലിച്ചെടുത്തു
ആധുനിക കവിതക്ക് ജന്മം നൽകുമ്പോൾ
നഷ്ടമായത് സ്വന്തം ജീവിതമായിരുന്നു.
ഒടുവിൽ തെരുവിൽ മരണത്തിന്റ മടിയിൽ
മയങ്ങിവീഴുമ്പോൾ ...... ആരും അദ്ദേഹത്തെ
തിരിച്ചറിഞ്ഞിരുന്നില്ല ..............! ആ ദിനത്തെ
പറ്റി അദ്ദേഹത്തിന്റെ ആത്മാവ് ഇങ്ങനെ
എഴുതി കുറിക്കുന്നുണ്ടാവാം .........


മീനച്ചൂടേറ്റു വാടി തളർന്നെന്റെ തെരുവിന്റെ -
യോരത്തിലൂടെ ; ചൂളം കുത്തിയെത്തുന്ന -
കാറ്റിന്റെ കൈകളിൽ മന്ദം പിടിച്ചു ഞാൻ
പിച്ചവെച്ചു ... തെരുവിന്റെയോരത്തൊരു
കോണിൽ .. ഏകാന്ത പഥികനായ് വന്നിരുന്നു.
കുസൃതിക്കാറ്റിന്റെ വികൃതിയാലരികിൽ പാറി
വീണൊരു പാഴ് തുണ്ട് കടലാസിലെൻ തുരുമ്പിച്ച ജീവിത നൊമ്പരങ്ങൾ വെറുതേ ...
കുത്തിക്കുറിച്ചീടുന്ന നേരം; കത്തി എരിയുന്ന
കതിരവൻ വീശീയ തീ നാള വാളേറ്റു മണ്ണിൽ
മയങ്ങി വീഴുമ്പോൾ   മരണ ദാഹത്താൽ വറ്റി
വരണ്ടൊരെൻ ചുണ്ടിൽ ഒരു തുള്ളി ദാഹജലം
പകർന്നീടുവാൻ ... വർണ്ണ വേഷഭൂഷാധി -
കൾ ഒന്നും അണിയാത്തൊരെന്നെ അറിയുന്ന
വരാരും അറിഞ്ഞിരുന്നില്ല പോൽ .......!

........ " അല്ലയൊ മരണമേ "........ എന്നാത്മാവ്
സാദരം വാഴ്ത്തുന്നു നിന്നെ . നിൻ വിളി കേട്ടു
ഞാൻ വന്നന്നേരം പരേതനായ് തീർന്നൊരെൻ
നാമം അറിയാത്തവരാരുമില്ലവിടെ . എൻ നാമം
പാടി പുകഴ്ത്താത്തവരാരാരുമില്ലവിടെ .....!

.......... "അല്ലയൊ മരണമേ "..... എന്നാത്മാവ് .....
........... സാദരം വാഴ്ത്തുന്നു നിന്നെ
.......................... O........... ......... O...........................