Aksharathalukal

അജുന്റെ കുറുമ്പി💞

Part 14
✒️ Ayisha nidha
 
 
എന്റെ കഴുത്തിൽ ഒരു തണുപ്പനുഭവപ്പെട്ടു. അതിൽ നിന്ന് എനിക്ക് മനസ്സിലായി മഹറ് എന്റെ കഴുത്തിൽ വീണു എന്ന്.
 
 
എന്തോ... എനിക്ക് തലയുയർത്തി നോക്കാൻ കഴിയുന്നില്ല. ഞാൻ തല താഴ്ത്തി തന്നെ നിന്നു. പെട്ടന്ന് ആരോ..എന്റെ താടിയിൽ പിടിച്ച് മുഖം ഉയർത്തിയപ്പോ.. ഞാൻ ആ ആളുടെ മുഖത്തേക്ക് നോക്കി ഫറുക്ക ആയിരുന്നു അത്.
 
അവനെ കണ്ടപ്പോ.. എനിക്ക് എന്നേ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ അവനെ കെട്ടിപ്പിടിച്ചു നിന്നു. അവൻ ന്നേ അടർത്തി മാറ്റി ന്നോട് ചോദിക്കുന്നത് കേട്ട് ഞാൻ ആകെ ഷോക്കായി.
 
മുത്തെ ഞങ്ങൾ അറിഞ്ഞില്ലടാ... ഫൈസി ചതിക്കും എന്ന് 6 വർഷത്തെ ഫ്രണ്ട് ഷിപ്പ് ഉണ്ട്. 5 വർഷം ഇവിടെ ഞങ്ങടെ കൂടെ താമസിച്ചതാ... 1 വർഷം മാറി നിന്നപ്പോളെക്കും അവൻ ആകെ മാറി പോയി.  നീ ക്ഷമിക്കില്ലെ. (ഫറു) 
 
വാശിക്ക് വേണ്ടിയോന്നുമല്ല ഇന്ന് ഈ കല്യാണം നടത്തിയത് (സഫു)
 
ഇവിടെ ഉള്ളവരുടെ സന്തോഷം തകരാതിരിക്കാനാണ് (സിനു)
 
ഞങ്ങളോട് മുത്തിന് ദേഷ്യമുണ്ടോ.. (സിയു)
 
ഞാൻ അജുനെ  ചെക്കനാക്കിയതിൽ നിനക്ക് വിഷമമുണ്ടോ.. (ഫറു)
 
എന്തോ.. അപ്പോ.. എന്റെ മനസ്സിന് ഒരു കുളിര് തോന്നി ഞാൻ ഫറുനെ വീണ്ടും കെട്ടി പിടിച്ചു. 
 
 
"എന്താടാ... നീ ചോദിച്ചത് ക്ഷമിക്കാനോ അപ്പോ... അത്രയെ നമ്മൾ തമ്മിൽ ബന്ധം ഉള്ളൂ അല്ലെ"
 
അതല്ലടാ.. നിന്റെ ഇഷ്ടം നോക്കാതെ ഫൈസിയുമായി കല്യാണം ഉറപ്പിച്ചു. ഇപ്പോ.. നീ പോലും അറിയാതെ അത് അജുവിലേക്ക് മാറ്റി നിന്റെ കല്യാണം നടത്തി. അതോണ്ടാ..ഞങ്ങൾ അങ്ങനെ ചോദിച്ചത് (ഫറു)
 
മ്മം ... ഇനിക്ക് കൊഴപ്പല്ല കാരണം 
 
*നിങ്ങൾ എനിക്ക് വേണ്ടി എന്തേലും ചെയ്യുന്നുണ്ടേൽ അതെന്റെ നന്മക്ക് വേണ്ടിയായിരിക്കും*
 
 അതോണ്ട് ഒന്ന് ചിരിക്ക് എല്ലാരും. 
 
അപ്പോ... എല്ലാരും ഒന്ന് പുഞ്ചിരിച്ചു. ബാബി വന്ന് ന്നേ കെട്ടിപിടിച്ചു. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം അവൾടെ സന്തോഷം. ഞാൻ അജുനെ നോക്കിയപ്പോ... ചെക്കൻ ന്നേ നോക്കി സൈറ്റടിക്കാ... ഇവൻ കാര്യായിട്ട് എന്തോ..... പറ്റിക്ക് അല്ലാണ്ട് ഇങനെ ആവുല. അന്ന് ഇവന്റെ വീട്ടുകാർ കാരണമാ... കല്യാണം നടന്നത്. അതിന് ഇവന് എന്നോട് ദേഷ്യമായിരുന്നു. ഇന്ന് ഇവൻ സ്നേഹത്തോടെ ആണല്ലോ... നിൽക്കുന്നത്.
 
 
അല്ല ചെങ്ങായിമാരെ ഇങ്ങൾക്ക് ഡൌട്ട് ഇല്ലേ അജുന്റം ന്റെം കല്യാണം ആദ്യം നടന്നത് എങ്ങനാ... എന്ന്.
 
അത് എങ്ങനാന്ന് വെച്ചാൽ ഞാൻ ആദ്യം പറഞ്ഞില്ലേ രണ്ട് മാസം ഈ നാട്ടിൽ ഇല്ലായിരുന്നു എന്ന്. ഓർമ ഇല്ലേ ഞാൻ പറഞ്ഞത്  ഇല്ലങ്കിൽ ഒന്നൂടെ പോയി നോക്ക്😌.
 
ആ.. അപ്പോ.. അതിൽ ഒരു മാസം ഞാൻ അവന്റെ വീട്ടിൽ ആയിരുന്നു. എങ്ങന എന്ന് ചോദിച്ചാൽ ഞാൻ ഷാദിയുമായി കമ്പിനിയായി ആ വീട്ടിൽ കയറി കൂടി. എന്റെ ചില ഉദ്ധേശങ്ങൾ നടക്കാൻ വേണ്ടി മാത്രം.
 
അങ്ങനെ ആ സമയത്തായിരുന്നു അജുവും ഷംന എന്ന ഒരു പൂതനയും തമ്മിൽ  കല്യാണം. കല്യാണ സമയത്ത് പെണ്ണിനെ കാണാനില്ല. നാട്ടുകാരുടെ മുമ്പിൽ തല കുനിക്കാൻ വയ്യാത്തോണ്ട് അജുന്റെ ഉപ്പ എന്നോട് ചോദിച്ചു പെണ്ണാവോ... എന്ന്. എന്തോ.. അപ്പോ.. ഞാൻ സമ്മതിച്ചു പോയി. തീരും താൽപര്യമില്ലാതെ ഞങ്ങടെ മാര്യജ് കഴിഞ്ഞ് . ഒരായ്ച്ച കഴിഞ്ഞ് ആ ഷംന തിരിച്ചു വന്ന് പറഞ്ഞ് ഓളെ  ആരോ... തട്ടി കൊണ്ട് പോയതാണ് എന്ന്. വീണ്ടും ഒരാഴ്ച്ച കടന്നു പോയി അന്ന് അജുവും ഷംനയും എന്നേ ധാരാളം വേദനിപ്പിച്ചു. അജു ഡൈവോസ് പേപ്പർ തന്നപ്പോ.. ഞാൻ പറഞ്ഞ് കേസും വക്കാലത്തും ആയി നടക്കാൻ എനിക്ക് പറ്റില്ല സോ... ഈ ബന്ധം ഇവിടെ അവസാനിച്ചു എന്ന് പറഞ് മഹർ അവനെ കൊണ്ട് തന്നെ ഊരിപ്പിച്ചു. ഇപ്പോ.. ദേ അവസ്ഥ ഇങ്ങനെയും.
 
എന്തായാലും ഇപ്പോ..എല്ലാരും ഹാപ്പിയാ... പക്ഷെ ഫൈസി അങ്ങനെ ചതിക്കുന്ന ആളല്ല എന്ത് പറ്റിയതാവും.🤔
 
അങ്ങനെ ഫോട്ടോ.. ഷൂട്ട് ഒക്കെ തകൃതിയായി നടന്നു. പിന്ന ഫുഡടിയും കഴിഞ്ഞ് എല്ലാരും സോഫേൽ ഇരിക്കായിരുന്നു.
 
ടാ... എന്താ... അടുത്ത പ്ലാൻ (ഫറു)
 
പ്രത്യേകിച്ച് ഒന്നുല്ല 5 ദിവസം കഴിഞ്ഞാൽ എല്ലാരേം വിളിച്ച് പാർട്ടി വേണം. ഇപ്പോ.. നമ്മൾ മാത്രല്ലേ ഉള്ളൂ. (സിയു)
 
ആഹ് (സഫു)
 
അങ്ങനെ എല്ലാരും കത്തി വെച്ചാണ്ടിരുന്നപ്പോ... എന്റെ ഫോൺ അടിഞ്ഞിട്ട് മുത്തുപ്പ എടുത്ത് കൊണ്ട് തന്നു.
 
" ഹലോ..."
 
ഹലോ... പാവം കല്യാണം മുടങ്ങിയല്ലെ. എന്തയ്യാന ചെക്കൻ ഒളിച്ചോടി പോയെന്നേ 
 
"ഉവ്വ് "
 
എന്തോന്ന്
 
" കുന്തം "
 
കല്യാണം മുടങ്ങീട്ടും നാക്കിന്റെ നീളം കുറഞ്ഞിട്ടില്ലല്ലേ. മോൾക്ക് കേട്ടിയോന വേണേൽ ഞാൻ പറയുന്ന സ്ഥലത്തേക്ക് വന്നോ..
 
"ആരുടെ കേട്ടിയോനെ വേണേൽ എന്ന പറഞ്ഞത് എന്റെയല്ലെ ആണെൽ പൊന്ന് മോൻ ഒന്ന് കേട്ടോ.. നീ ചോദിച്ച ആൾ ഇവിടെ ഉണ്ട്.
 
പിന്ന ആരുടെ കല്യാണ മുടങ്ങിയത്. എന്തായാലും എന്റെതല്ല. എന്റെ കല്യാണം നല്ല അന്തസായി നടന്നു."
 
ഡി ഓവർ കളിക്കല്ലെ ഫൈസി എന്റെ കസ്റ്റടിയിലാ അല്ലാതെ ഒളിച്ചോടിയതല്ല.
 
"ആണോ... വല്യ കാര്യം "
 
ഇവനെ ജീവനോടെ വേണേൽ മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചോ...
 
"മനസ്സില്ലാ.. നീ അവനെയങ്ങ് കൊല്ല്. അതിനു മുമ്പ് ഒന്നും കൂടി കേട്ടോ... നീ ഇപ്പോ... തട്ടി കൊണ്ട് പോയത് എന്റെ ശത്രുവിനെയാ... അല്ലാതെ മിത്രത്തെ  അല്ല. പിന്ന നിന്നെ എനിക്ക് മനസ്സിലായി. നീ ന്നേ കണ്ട് പിടിച്ചു കളി തുടങ്ങി അല്ലെ. ബട്ട് കളി തീർക്കുന്നത് ഞാനായിരിക്കും."
 
ഡീ....
 
"വെച്ചിട്ട് പോടോ.."
 
അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
 
ആരാടി (സിയു)
 
"റംഷാദ് "
 
റംഷാദോ..അതാരാ...
 
 
 
 
💕💕💕
 
 
(തുടരും)
 
 
 
നമ്മടെ അജു തന്നെ ആട്ടോ ലനുന്റെ കെട്ട്യോൻ......😌
 
ആരും ടെൻഷൻ അടിക്കേണ്ട...... 😌
ഞാൻ അല്ലെ ഇബടെ ഉള്ളെ....... 😌
so എല്ലാം ശെരിയാക്കും ഞാൻ 😌🙈.
so don't worry guyZz😌😝

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
2504

Part 15 ✒️ Ayisha nidha   റംഷാദോ.... അതാരാ..       എന്ന് സഫു ചോദിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞോഴ്കാൻ തുടങ്ങി. അത് പോലെ  എന്റെ മനസ്സ് എന്നോട് എന്തക്കയോ.... മന്ത്രിക്കാൻ തുടങ്ങി.     എന്റെ സന്തോഷം നഷ്ടപ്പെട്ടത് അവൻ കാരണമാ... ഇന്നും ഞാൻ ഉരുകിയാണ് ജീവിക്കുന്നത്. മനസ്സിന്റെ ഉള്ളിൽ എവിടെയോ.. ഒരു കോണിൽ ഞാൻ എന്റെ സങ്കടത്തെ കുഴിച്ചു മൂടിയ നിങ്ങടെ എല്ലാവരുടെയും മുമ്പിൽ നിൽക്കുന്നത്.   അറിയില്ല ഇത് എത്ര നാൾ എന്ന് വെച്ച് ഇങ്ങനെ ജീവിക്കും എന്ന്.   ഈ സങ്കടം എന്നേ വേട്ടയാടിയതിന് ശേഷം  ഈ വീട്ടിൽ വന്ന അന്ന് മുതല ഞാൻ മനസ്സറിഞ് ചിരിച്ചതും  സന്തോഷിച്ചതും എല്ലാം. എന്