Aksharathalukal

നീയില്ലാ നേരം🍂 -19

നീയില്ലാ നേരം🍂


             ---19


© 𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳

✍𝙿𝚛𝚊𝚗𝚊𝚢𝚊𝚖𝚊𝚣𝚓𝚊...

ഒന്ന് ഞെട്ടി...എങ്കിലും അവൻ്റെ ശരീരം വിറക്കുന്ന കണ്ടതും അവളുടെ കൈകൾ അവനെ ചേർത്തു പിടിച്ചു..............*


അവനും അവളെ അള്ളി പിടിച്ചിരുന്നു......!!!

അവൻ്റെ ഈ ഭാവം അവൾക് തികച്ചും അന്യം ആയിരുന്നു....!!!


എന്നും ഗൗരവത്തോടെ മാത്രം കാണുന്ന മുഖത്തെ നിഷ്കളങ്കത അവള് ആവോളം ആസ്വദിച്ചു.......!!!

ഒരമ്മയുടെ മാറിൽ കുഞ്ഞ് പതുങ്ങും പോൽ അവൻ അവളോട് ഒട്ടി കിടന്നു....!!!

വാസല്യം തോന്നി അവൾക് അവനോട്....വല്ലാത്തൊരു വാത്സല്യം....!!!

നാളെ പഴേ ഭാവത്തിൽ എത്തിയാൽ ചേർത്ത് നിർത്താൻ പോലും ഒക്കില്ലെന്ന് ഓർത്തത്തും ഒന്നൂടെ അവള് അവനെ വരിഞ്ഞു മുറുകി......!!!


പയ്യെ പയ്യെ രണ്ട് പേരും നിദ്രയെ പുൽകിയിരുന്നു......!!!


നേരം പുലരാൻ ആയതും തനിക്ക് അരികിൽ കിടക്കുന്നവൻ്റെ ശരീരം കൂടുതൽ വിറക്കാൻ തുടങ്ങി.......

എന്തൊക്കെയോ ഞെരക്കങ്ങൾ കേട്ട് കൊണ്ടാണ് അദു കണ്ണുകൾ തുറന്നുത്......

നെറ്റിയിൽ കൈ വച്ചു നോക്കിയതും ചുട്ടു പൊള്ളും പോൽ തോന്നി അവൾക്.....!!!

വിറച്ചു വിറച്ചു തന്നോട് ഒട്ടി കിടക്കുന്ന അമറിനെ നോക്കിയവൾ നെടുവീർപ്പിട്ടു.....!!!



അവനെ ഉണർത്തതെ അവള് അവരുകിൽ നിന്നും എഴുനേറ്റു......

ഒരു കോട്ടൺ തുണി നനച്ച് കൊണ്ട് അവള് അവൻ്റെ നെറ്റിയിൽ വച്ച് കൊടുത്തു.......

ശേഷം അവനെ തൻ്റെ ദ്ദേഹത്തോട് ചേർത്ത് കിടത്തി......!!!

ഒരു കൊച്ചു കുഞ്ഞിനെ പോൽ അവൻ അവളിൽ ഒതുങ്ങി കൂടി......!!!

🍂🍂🍂

കാലത്ത് ആദ്യം എഴുനെറ്റത് അദു തന്നെ ആയിരുന്നു......

തന്നോട് ചേർന്ന് കിടക്കുന്നവനേ കാണെ ആ ചൊടികൾ വിടർന്നു.....!!!

നെറ്റിയിൽ തൊട്ട് നോക്കിയതും പനിക്ക് ഇത്തിരി ഒരു മാറ്റം ഉള്ള പോൽ തോന്നിയവൾക്ക്.....!!!

കോട്ടൺ തുണി നനച്ച് അവൻ്റെ നെറ്റിൽ വച്ച് കൊടുത്ത് .....!! 


പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞ് ഒന്നൂടെ അവൻ്റെ നെറ്റിയിലെ തുണി മാറ്റി ഇട്ട് കൊടുത്ത് കൊണ്ടവൾ താഴേക്ക് ചെന്നു....!!!


മോളെ കാണാൻ നിക്കുവാ ഞാൻ.....!!!
അമാറിന് എന്തുണ്ട്....?അവനു ഇടി പെടിയ പ്രത്യേകിച്ച് തുലാവർഷത്തെ.....

ഞാൻ അങ്ങോട്ട് വരാൻ പോയതാ....അവനു ആരെ എങ്കിലും ചേർന്ന് കിടന്നാൽ മാത്രേ പിന്നെ ഉറങ്ങാൻ ഒക്കുള്ളു.....!!! അപ്പോഴാ മോൾ ഉള്ളത് ഓർത്തെ....എന്തേലും പ്രശനം ഉണ്ടേൽ നീ പറയും അല്ലോ എന്ന്.....!!അവനു ഇപ്പൊ പനി കുറവുണ്ടോ മോളെ......

ആ അമ്മയുടെ വാക്കുകളിൽ ആവലാതി നിറഞ്ഞു.....

എൻ്റെ അമ്മെ....അമ്മേടെ മോന് ഇന്നലെ ഉള്ളതിനെ കാൾ പനി കുറവുണ്ട്....കഞ്ഞി കൊടുത്തിട്ട് ഒരു ടാബ്‌ലറ്റ് കഴിക്കാൻ കൊടുത്ത് നോക്കാം അപ്പോഴേക്കും ശെരി ആകും.....
അവള് കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.....

ശെരി മോളെ....!!!

എല്ലാ അമ്മെ എന്താ ഇത്രേം പെടിക്ക് കാരണം.....!!!

അവനു പണ്ട് മുത്തശ്ശി ഉള്ള കാലം പറഞ്ഞ് കൊടുത്ത കാര്യങ്ങളിൽ ഒന്നാണ് ഈ തുലാമാസവും ഇടിയും അതിൻ്റെ പുറകിൽ ഉണ്ടായിരുന്ന ചില ദുരന്തങ്ങളും.....!!!
കൂടെ അവനു ഒരു പത്ത് പന്ത്രണ്ട് വയസ്സ് പ്രായം ആയ സമയം ഒരാള് ഇടി തട്ടി മരിച്ചിരുന്നു... ഈ നാട്ടിൽ ഞങ്ങടെ വീടിന് മുന്നിൽ വചാരുന്നു....!!!അതുടെ ആയപ്പോ ചെക്കന് പേടി കൂടി......!!!


ഓ...അതാണ് കാര്യം....!!!എന്തായാലും ഞാൻ ഇതും കൊണ്ട് പോയി വിളിക്കട്ടെ....
കയ്യിലെ കഞ്ഞി പാത്രം കാട്ടി അവള് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു......!!!

🍂🍂🍂


അദു....!! 

എന്താ രോഹനേട്ട.....

അവനു ഇപ്പൊ പനി ഉണ്ടോ ഡാ....

കുറഞ്ഞു...ഈ കഞ്ഞി കൊടുത്തിട്ട് ഗുളിക കൊടുക്കട്ടെ...എന്നിട്ട് ഒന്നൂടെ ഉറങ്ങിയാൽ ഏട്ടൻ്റെ ഫ്രണ്ട് അങ്ങ് ഉഷാറാകും.... അദു അല്ലേ പറയണേ....😎

മ്മ്....ശെരി......അവൻ ഒരു ചിരിയോടെ പറഞ്ഞ് താഴേക്ക് ചെന്നു....


റൂമിൽ എത്തിയതും കട്ടിലിൻ്റെ ഹെഡ് ബോർഡിൽ ചാർന്ന് ഇരിക്കുക ആയിരുന്നു അമർ....


അവളെ കണ്ടതും അവൻ ചമ്മിയ പോലുള്ള ഒരു ചിരി ചിരിച്ചു.....

അല്ലപ്പ ഇതെന്താ ഈ നാം കാണാനേ..... അമരും ചിരിക്കുന്നു അതും എന്നോട് ശിവ ശിവ....


അവൻ ആണേ ഒന്നും പറയാതെ നെറ്റിയിൽ കൈ വച്ചു കൊണ്ട് അവിടെ ഉഴിഞ്ഞു കൊണ്ടിരിക്ക ആയിരുന്നു......

എന്താ അമറെട്ട തല വേധനിക്കുണ്ടോ...?

ആവലാതിയോടെ അവൻ്റെ അരികിൽ ചെന്നിരുന്നവൽ തലയിൽ ഉഴിഞ്ഞു കൊടുത്തു.....

ഏയ്...കുഴപ്പം ഇല്ല.....!!നീ ആണോ തുണി നനച്ച് വച്ചത്...?

മ്മ്...നല്ല പനി ഉണ്ടായിരുന്നു...ഇപ്പോഴാ കുറഞ്ഞെ....!എല്ലാ പല്ല് തേഛോ..?

മ്മ്.....!!!

എന്ന ഇത് കഴിച്ചാട്ടെ......!!എല്ലാ കൈ കടച്ചിൽ ഉണ്ടോ....ഞാൻ കൊരി തരാം കഞ്ഞി.....

എന്നും പറഞ്ഞ് അവനെ മറുത്തൊന്നും പറയാൻ അനുവദിക്കാതെ അവള് കഞ്ഞി കോരി അവനു നേരെ നീട്ടി....

അവളെയും അവള് നീട്ടിയ സ്പൂണിലേകും അവൻ മാറി മാറി നോക്കി.....

ജാഡ ...ഈഗോ...ഒക്കെ കള....!!!ഇത് കഴിക്കു...എന്നിട്ട് ഗുളിക കുടിക്കണ്ടത് ആണ്......

വേണ്ട...ഞാൻ ഒറ്റക്ക് കഴിച്ചോളാം.....

ഓ..പിന്നെ ഇന്നലെ എന്തൊക്കെ ആരുന്നു...ഞാൻ ചേർന്ന് കിടന്നൊട്ടെ...എന്നും ചോദിച്ച് എന്നിൽ ഒതുങ്ങി കിടന്ന ആള...ഇനിയും ജാഡ ഒക്കെ കാട്ടനോ....വാ തുറക്ക്.....

പിന്നൊന്നും പറയാൻ നിൽക്കാതെ അവൻ അവള് കോരി കൊടുത്ത കഞ്ഞി വാങ്ങി കഴിച്ചു...

ഗുഡ് ബോയ്....ഇനി ഈ മരുന്ന് കൂടെ കഴിചാട്ടെ......എന്നിട്ട് ഒന്ന് ഉറങ്ങി എഴീകുമ്പോലേക്കും പനി പോയിട്ട് അതിൻ്റെ പൂട പോലും ബാക്കി ഉണ്ടാകില്ല.... മ്മ്...ഇന്ന വേം....


ഗുളിക കഴിച്ചതും അവനെ പിടിച്ചു വലിച്ച് 
കിടത്തി നെറ്റിൽ തുണി നനച്ചു വച്ച് കൊണ്ട് അവള് അവിടെ നിന്നും എഴുനേറ്റു.........

നെറ്റിൽ നനച്ച് വച്ച തുണിയിൽ തഴുകി കൊണ്ടവൻ അവള് പോകുന്ന വഴിയേ നോക്കി....

തുടരും.....
 


നീയില്ലാ നേരം🍂 - 20

നീയില്ലാ നേരം🍂 - 20

4.6
4750

നീയില്ലാ നേരം🍂               ---20 ©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳 ✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺... നെറ്റിൽ നനച്ച് വച്ച തുണിയിൽ തഴുകി കൊണ്ടവൻ അവള് പോകുന്ന വഴിയേ നോക്കി.... കണ്ണുകൾ അടച്ച് പയ്യെ അവൻ ഉറങ്ങി...... 🍂🍂🍂 അദു ചേച്ചിയെ......!(അനു,മഞ്ജു) ആഹാ... ഇവിടുണ്ട നിങൾ.... യായ....ഇന്ന് പോകും....😌അത്യാവശ്യം ആയി പോയി.... എന്നോട് നിങൾ പറഞ്ഞെ വേം പോകില്ലെന്ന് ആണല്ലോ....പറ്റിച്ചു...പോ ഞാൻ മിണ്ടുല....☹️ ഓ...ഈ സ്വഭാവം വച്ച് ആണോ എൻ്റെ ചേട്ടനെ മെരുക്കാൻ പോണേ....അങ്ങേർ പറയുന്നതിന് നാല് തിരിച്ച് പറയണം അല്ലാതെ പിള്ളാരെ പോലെ കളിക്കല്ലേ.... നീ എന്നെ പുചിക്ക ഒന്നും വേണ്ട...നിൻ്റെ ഏട്ടനെ വളച്ച് ഓടിച