Aksharathalukal

നീയില്ലാ നേരം🍂 - 20

നീയില്ലാ നേരം🍂


              ---20


©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳

✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺...



നെറ്റിൽ നനച്ച് വച്ച തുണിയിൽ തഴുകി കൊണ്ടവൻ അവള് പോകുന്ന വഴിയേ നോക്കി....

കണ്ണുകൾ അടച്ച് പയ്യെ അവൻ ഉറങ്ങി......

🍂🍂🍂

അദു ചേച്ചിയെ......!(അനു,മഞ്ജു)

ആഹാ... ഇവിടുണ്ട നിങൾ....

യായ....ഇന്ന് പോകും....😌അത്യാവശ്യം ആയി പോയി....

എന്നോട് നിങൾ പറഞ്ഞെ വേം പോകില്ലെന്ന് ആണല്ലോ....പറ്റിച്ചു...പോ ഞാൻ മിണ്ടുല....☹️

ഓ...ഈ സ്വഭാവം വച്ച് ആണോ എൻ്റെ ചേട്ടനെ മെരുക്കാൻ പോണേ....അങ്ങേർ പറയുന്നതിന് നാല് തിരിച്ച് പറയണം അല്ലാതെ പിള്ളാരെ പോലെ കളിക്കല്ലേ....


നീ എന്നെ പുചിക്ക ഒന്നും വേണ്ട...നിൻ്റെ ഏട്ടനെ വളച്ച് ഓടിച്ച് ഞാൻ കുപ്പിയിൽ കേറ്റും ......എല്ലാ നിങൾ എന്താ പെട്ടന്ന് പോണേ....


ക്ലാസ് തുടങ്ങി.... പെട്ടന്ന പറഞ്ഞെ....ഇനി അടുത്ത മാസം അഞ്ചു ചേച്ചിടെ കല്യാണത്തിന് ലീവ് എടുക്കാൻ ഉള്ളതല്ലേ.....

ഹ...ശെരി ആ....അപ്പോ ഇനി അടുത്ത മാസെ കാണുലെ ☹️


അതിന് ഇടക്ക് വരാൻ നോക്ക...😌

മ്മ്മ്...അപ്പോ നീയോ മഞ്ജുവേ....

അമ്മ പറഞ്ഞ് ഇനിയും ഇവിടെ നിക്കണ്ടാന്ന്.......ബാത്ത് റൂമിൽ കയറി ഇറങ്ങി മതിയായി കാണും....😌


ഓഹോ....ഞാൻ ഒന്ന് ചെറിയമ്മയേ കാണട്ടെ......ഒരു സോറി പറഞ്ഞേക്കാം..


അതിൻ്റെ ആവശ്യം ഉണ്ടോ....അമ്മ ചേച്ചിയെ വേദനിപ്പിച്ചു അതിനുള്ള കുഞ്ഞ് ഡോസ് അല്ലേ ചേച്ചി കൊടുത്തേ.....

മ്മ്...

അല്ലേചി അമറെട്ടന് എന്തുണ്ട്...?

ആ...ഇപ്പൊ പനി കുറവുണ്ട്.... ഉറങ്ങുവ....നിങൾ എപ്പോഴാ അറിഞ്ഞേ ഏട്ടന് പനിച്ച കാര്യം....

അത് പ്രത്യേകിച്ച് ആരും പറഞ്ഞു തരിക ഒന്നും വേണ്ടെന്ന്...ഇടി വെട്ടിയ ഏട്ടന് പനിക്കാർ പതിവ.....😌
ഞങ്ങൾ എന്ന തിരിച്ച് പോകാൻ ഉള്ള തയ്യാറെടുപ്പ് നടത്തട്ടെ......

ഹമ്മ്...ശെരി....ഞാൻ കുറച്ച് കഴിഞ്ഞ് അങ്ങോട്ട് വര......

🍂🍂🍂

വൈകുന്നേരം ആയതും അനുവും മഞ്ജുവും ഒക്കെ മടങ്ങി....


അദു ആണേ ഒറ്റക്ക് ഇങ്ങനെ നിലാവത്ത് അഴിച്ച കോഴിയെ കണക്കെ മുറ്റത്ത് കൂടെ ഉലാത്തുവാണ്.....  

അദു......

നീ എന്താ ഇങ്ങനെ ഒറ്റക്ക് നടക്കണെ...

ആ പിള്ളാര് രണ്ടും പോയപ്പോ ആകെ ശോകമൂകം ആയി രോഹൻ ഏട്ടാ .....☹️

ഓ.. ഓ...അങ്ങനെ ആണോ....!വാ നിനക്ക് ഞാൻ കമ്പനി തരാം ....


ഓകെ...സെറ്റ്....എന്താ ചെയ്യാ ഇപ്പൊ....
അന്താക്ഷരി കളിച്ചാലോ......?

രണ്ടാൾ മാത്രോ...?

ഞാൻ പോയി സന്ധ്യമ്മെയും അമ്മയെയും വിളിച്ചിട്ട് വരാം....നിങ്ങടെ നമ്പൻ വരില്ലല്ലോ....😏

മ്മ്...ശെരി...വേം ആകട്ടെ.....


കുറച്ച് കഴിഞ്ഞതും അമ്മമാരെ കൂട്ടി അവള് പുറത്തേക്ക് വന്നു.....


എന്തിനാ കൊച്ചെ നീ ഇപ്പൊ വിളിച്ചോണ്ട് വന്നെ.....

അന്താക്ഷരി കളിക്കാം...☹️

ഞാനും ഭാധ്രമ്മയും ടീം ,,രോഹൻ ഏട്ടനും സന്ധ്യമ്മയും....ഓകെ അല്ലേ....


ഓകെ..

ആദ്യം പാദേണ്ടത് നീ തന്നെ ആണേ....!!!


അതിന് അദു ഓകെ പറഞ്ഞു....

പിന്നെ തോൾക്കുന്നവർ ഇവിടെ നിന്ന് തവള ചാടണം....എൻ്റെ ടീം ആണേ ഞാൻ ഏട്ടൻ്റെ ആണേ ഏട്ടൻ ....

ശെരി.... നിനക്ക് ഉള്ള അക്ഷരം പിടിച്ചോ......

"ആ"

""അഴലിൻ്റെ ആഴങ്ങളിൽ അവള് മാഞ്ഞു പോയി ...നോവിൻ്റെ തീരങ്ങളിൽ ഞാൻ മാത്രമായ്.....""

"മ"

""മഴത്തുള്ളികൾ പൊഴിഞീടുമീ നാടൻ വഴി നനന്നോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ""

പിന്നെ അങ്ങോട്ട് ഓരോ അക്ഷരം കൊടുത്തും പാടി പാടി അവസാനം അദു അങ്ങ് വെടിപ്പായി പൊട്ടി......

ഏയ്...ഇത് ശെരി ഇല്ല....എനിക്ക് ഋ ഒക്കെ അല്ലേ പാടാൻ തന്നെ അപ്പോ ഞാൻ എങ്ങന പടനെ....

അയ്യഡാ....നിനക്ക് പാടാൻ പറ്റുന്ന അക്ഷരം മാത്രേ തന്നുള്ളു...എന്നിട്ട് ഇപ്പൊ ഇല്ലാത്തത് പറയുന്നോ.... വേം ചടിക്കോ....

നിർബന്ധം ആണോ....😬😁

അതെ അതെ...


തവള ചാടി കഴിഞ്ഞതും എല്ലാരേയും നോക്കി പുചിച്ചിട്ടു ചവിട്ടി തുള്ളി അവള് മുകളിലേക്ക് ചെന്നു.....

അവരുടെ കളി ഒക്കെ നോക്കി അമർ മുകളിൽ ബാൽക്കണിയിൽ നിൽപ്പുണ്ടായിരുന്നു....

അവൾടെ തവള ചാട്ടം കണ്ട് അവൻ അറിയാതെ ചിരിച്ചു പോയി.......
അവൻ്റെ ചിരിക്ക് ഒച്ച കൂടി പോയത് കൊണ്ട് ....ഉള്ളിലേക്ക് നടന്ന അദു അതെ സ്പീഡിൽ പുറത്തേക്ക് വന്നു....

ബാൽക്കണിയിൽ നോക്കിയപ്പോ അമറിനെ കണ്ടതും അവള് വീണ്ടും പുച്ഛിച്ചു കൊണ്ട് ഉള്ളിലേക്ക് പോയി....

🍂🍂🍂

ഹും...എന്ന കളിയാക്കി ചിരിക്കാൻ നല്ല മിടുക്ക....എന്തായാലും ചൂപർ ചിരി അ...

ഓരോന്നും തന്നെ പറഞ്ഞു കൊണ്ട് അവള് റൂമിലേക്ക് ചെന്നു......

റൂമിൽ ചെന്നതും അവനെ നോക്കി പുച്ഛിച്ചു....

അവൻ ആണേ ഇവൾക്ക് വട്ടാണോ എന്ന ഭാവത്തോടെ ഇരിപ്പുണ്ട് .....

കഞ്ഞി കുടിച്ചതല്ലെ ഉറങ്ങിക്കൂടെ....എന്നെ കളിയാക്കാൻ ഇരിക്കുവ.....


നീ എന്തിനാ എന്നോട് ചൂടകുന്നത്.....തവള പോലും ഇത്ര വൃത്തിക്ക് ചാടില്ല...😌


ആഹാ...എന്നെ കളിയാക്കുവ അല്ലേ ....ഇന്നലെ പേടിച്ച് വിറച്ചു പനിച്ച മുതൽ ആണ്.... കളിക്കല്ലെ ഞാൻ ഇടിക്ക് ഇട്ട് കൊടുക്കും ആ....

നീ പോടി.... തവളെ.....

പോടാ പേടി തൊണ്ട....😖

ദൈവെ ഇന്നും ഇടി വെട്ടനെ....നോക്കിക്കോ ഞാൻ നിങ്ങളെ മൈൻഡ് ആക്കില്ല...🤧

അതും പറഞ്ഞ് അവള് ബാത്ത്റൂമിൽ കയറി......


ഇടി വെട്ടുവോ.....?അമ്മേടെ അടുത്ത് ചെന്നാലോ......!ഏയ് ഇന്നലെ ഉണ്ടാരുന്നില്ലേ...ഇന്ന് ഉണ്ടാവില്ലാരിക്കും....😖


ബാത്ത്റൂമിൽ നിന്നും ഇറങ്ങിയ ശേഷം കാലോക്കെ തുടച്ച് ലൈറ്റ് ഓഫ് ചെയ്ത ശേഷം അവള് ചെന്ന് ബെഡിൻ്റെ ഒരത്തത് കിടന്നു........

കുറച്ച് കഴിഞ്ഞതും ശക്തമായി കാറ്റ് വീശാൻ തുടങ്ങി....

രാവിലെ ഒക്കെ ഉറങ്ങിയ കൊണ്ട് അമറിനു ഉറക്കം വന്നില്ലായിരുന്നു.....

അന്തരീക്ഷം ആകെ വെളിച്ചം പരത്തി കൊണ്ട് മിന്നൽ പിണർ കാണപ്പെട്ടു.......തൊട്ട് പിന്നാലെ അത്രേം അടുത്ത് നിന്നും കേൾക്കും വിധം ഇടി ഒച്ച മുഴങ്ങി..........

അമറിന് ആകെ വല്ലാതെ ആകുന്നുണ്ടായിരുന്ന്....മനസ്സിൽ കുഞ്ഞ് കാലത്തെ ഓർമകൾ നിറഞ്ഞു....മുന്നിൽ വച്ച് മരിച്ച ആളുടെ മുഖം തെളിഞ്ഞു....ആകെ അസ്വസ്ഥൻ ആയിരുന്നു അവൻ..........

അദു....!!!***

അവൻ അവളോട് ചേർന്ന് കിടന്നു വിളിച്ചു......

ഇടി വെട്ടിയ ശബ്ദത്തിൽ തന്നെ അവള് ഉണർന്നിരുന്നു....അമറിൻ്റെ അടുത്ത് നിന്ന് അനക്കം ഒന്നും കാണാത്ത കൊണ്ട് ഉറക്കം ആരിക്കും എന്ന് വിചാരിച്ച് കിടന്ന അവൾക് അവൻ്റെ നാവില് നിന്നും തൻ്റെ ചെല്ല പേര് കേട്ടതും സന്തോഷം തോന്നി.....

അവൻ വിളിച്ച പാടെ മറ്റൊന്നും ചിന്തിക്കാതെ അവനേ അവള് വരിഞ്ഞു മുറുകിയിരുന്നു......

തന്നോട് ചേർന്ന് കിടക്കുന്നവൻ്റെ ഹൃദയം ക്രമാതീതമായി മിടിക്കുന്നത് അവളിൽ നേരിയ തോതിൽ ഭയം ഉണ്ടാകി.....

അമറെട്ട.....തലയിൽ തഴുകി കൊണ്ടവൾ വിളിച്ചു...


അപ്പോഴും അവളെ അള്ളി പിടിച്ച് കൊണ്ടവൻ ആ കിടപ്പ് തുടർന്ന്.....

ഇങ്ങനെ പേടിക്കാതെ.....!!!ഇവിടെ സുരക്ഷിതം ആണ് ഏട്ടാ....ഇങ്ങനെ ടെൻഷൻ ആവല്ലേ......!!! ഉറങ്ങിക്കോ....!!!
അവള് അവൻ്റെ തലയിൽ തഴുകി കൊടുത്ത് കൊണ്ടെ ഇരുന്നു........

അവനെ ചേർന്ന് കിടക്കുമ്പോഴും ഇനി എന്നും ഇങ്ങനെ ചേർന്ന് കിടക്കാൻ കഴിയണെ എന്ന് മാത്രമായിരുന്നു അവളുടെ ഉള്ളിൽ........


🍂🍂🍂

അദുവിനേ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ മുറുക്കെ പിടിച്ചു കിടക്കുവാണ് അവൻ....

അമറെട്ട....എന്നെ വിടാവോ....രാവിലെ ആയി.....
അവനെ തട്ടി വിളിച്ചു കൊണ്ട് അവള് പറഞ്ഞു......

ഉറക്കത്തിൽ നിന്നും അവൻ ഉണർന്നതും അവളോട് ചേർന്ന് കിടക്കുന്നത് കണ്ടപ്പോൾ അവനെ അവളെ നോക്കാൻ എന്തോ പോലെ തോന്നി....

സോറി....ഞ ..ഞാൻ.....പേടി ഉണ്ടായിട്ട.....
അവൻ ജാള്യതയോടെ പറഞ്ഞ്....

എന്തിനാ സോറി...പിന്നെ ഇങ്ങനെ പെടിക്കല്ലെട്ടോ.... ഇന്നലേം പനിച്ച്....വേം പല്ലോക്കെ തേച്ച് ഇരിക്ക്...കഞ്ഞി കഴിച്ചിട്ട് ഗുളിക കുടിക്കാവെ....!!!

ഹമ്....
അവൻ അവള് പറയണത് തന്നെ കേട്ടിരുന്നു ...ഒരു കുഞ്ഞി കുട്ടിയോട് എന്നപോൽ തന്നോട് സംസാരിക്കുകയും നോക്കുകയും ചെയ്യുന്നവളോട് അവൻ്റെ ഉള്ളിൽ ഇഷ്ടം നിറയുന്നത് അവൻ അറിഞ്ഞു.....എങ്കിലും അത് മനസ്സിലായിട്ടും മനഃപൂർവം ഒഴിവാക്കാൻ അപ്പോഴും അവൻ ശ്രമിച്ചു കൊണ്ടിരുന്നു.......വെറുതെ......!!!



കുറച്ച് കഴിഞ്ഞതും കഞ്ഞി ഒക്കെ ആയി അദു അവൻ്റെ അരികിൽ ചെന്ന് അത് കോരി കൊടുത്ത്.....

താങ്ക്സ്....എഴുനേറ്റു പോകാൻ പോക്കുന്നവലോട് അവൻ പറഞ്ഞു....

എന്തിന്....നമ്മൾ ഇനി മുതൽ ഫ്രണ്ട്സ് ആണേ.....!!!അപ്പോ നോ സോറി നോ താങ്ക്സ്...പിന്നെ ഇങ്ങനെ പറയാൻ തുടങ്ങിയ അതിനെ സമയം കാണുവെ....!!!
അവള് കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.....


🍂🍂🍂


അദുട്ട....!!!(രോഹൻ)

എട്ടോയ്......!!!

ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ......എന്ത് പറ്റി.....!!

അതില്ലേ....എന്നെ ഇല്ലെ അമറെട്ടൻ അദു എന്ന് വിളിച്ചു ലോ.......!ആധ്യായി....ആധിയിട്ട എൻ്റെ ചെല്ല പേര് വിളിക്കണെ...എൻ്റെ പേര് പോലും അങ്ങനെ വിളിച്ചിട്ടില്ല....എനിക്ക് എന്തോരം സന്തോഷായിന്നോ.....

കണ്ണുകൾ വിടർത്തി കൊച്ച് കുഞ്ഞിനെ പോൽ അവള് പറയുന്നത് കേട്ട രോഹൻ അവളെ ഏറെ സന്തോഷത്തോടെ നോക്കി.........


അപ്പുറത്ത് നിന്നും ഇത് കേട്ട അമറിലും എന്തോ ഒരു വേദന നിറഞ്ഞു....തന്നിൽ നിന്നും വരുന്ന കുഞ്ഞ് വാക്കുകൾക്ക് പോലും ഇത്രേം സന്തോഷം കണ്ടെത്തുന്ന ഒരുവൾ ......

നന്ദു പറയാറുള്ള അവളുടെ പോട്ടാസിൽ നിന്നും ഒരു മാറ്റവും ഇല്ലാത്ത ഒരുവൾ.....

അവളോട് അവനെ വല്ലാത്തൊരു ഇഷ്ടം തോന്നി....

ഇനിയും നന്ദുവിൻ്റെ പേരിൽ അവളെ വേദനിപ്പിക്കുന്നത് ശെരി ആണോ എന്ന് അവൻ ഓർത്തു.......

ഒരാളെ വച്ച് മറ്റൊരാളെ താരതമ്യം ചെയ്യരുത് എന്നവൻ ഉറപ്പിച്ചു....ഇനി അവളോട് നല്ല രീതിയിൽ തന്നെ പെരുമാറണം............!!!

അതിന് തങ്ങൾക്ക് ഇടയിൽ നല്ലൊരു സൗഹൃദം ഉണ്ടാകുന്നത് നല്ലതാണെന്ന് അവൻ ഓർത്തു........

ഒന്നൂടെ ആ മുഖത്തെ സന്തോഷം നോക്കി കണ്ട് അവൻ മുറിയിലേക്ക് മടങ്ങി......!!!


തുടരും.........


 


നീയില്ലാ നേരം🍂 - 21

നീയില്ലാ നേരം🍂 - 21

4.7
4760

നീയില്ലാ നേരം🍂  ---21 ©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳 ✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺... രാവിലെ വീട്ടിലോട്ടു വിളിച്ച ശേഷം ഫോൺ നോക്കുവാരുന്ന് അദു.... Unknown നമ്പറിൽ നിന്നും വന്ന ഒരു മെസ്സേജ് കണ്ട് അവള് അത് ഓപ്പൺ ചെയ്തു നോക്കി......!!! ""ഹായ്....ഇത് അധിത്രി അല്ലേ...."" അതായിരുന്നു ആ സന്ദേശം.....!!! അവള് അതിന് മറുപടി അയച്ചു.....!!! അതെ .. ഇതാര..? എന്തോ അപ്പോ തന്നെ അവൾക് reply കിട്ടി..... "" എൻ്റെ പേര് മായ....!!! ഞാൻ നിക്കണ അനാഥാലയത്തിൽ തന്നെ തനിക്ക് വേണ്ടപ്പെട്ട ഒരാൾ കൂടെ ഉണ്ട്....തൻ്റെ ചേച്ചി അളകനന്ദ.....!! അവള് അറിയാതെ ആണ് ഞാൻ മെസ്സേജ് അയക്കണത്....!!!എന്നും സങ്കടപ്പെട്ടു ഇരിക്കുന്നവലെ കാണാൻ കഴിയുന