Aksharathalukal

നീയില്ലാ നേരം🍂 - 21

നീയില്ലാ നേരം🍂  ---21


©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳

✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺...


രാവിലെ വീട്ടിലോട്ടു വിളിച്ച ശേഷം ഫോൺ നോക്കുവാരുന്ന് അദു....

Unknown നമ്പറിൽ നിന്നും വന്ന ഒരു മെസ്സേജ് കണ്ട് അവള് അത് ഓപ്പൺ ചെയ്തു നോക്കി......!!!

""ഹായ്....ഇത് അധിത്രി അല്ലേ....""

അതായിരുന്നു ആ സന്ദേശം.....!!!

അവള് അതിന് മറുപടി അയച്ചു.....!!!

അതെ .. ഇതാര..?
എന്തോ അപ്പോ തന്നെ അവൾക് reply കിട്ടി.....

"" എൻ്റെ പേര് മായ....!!! ഞാൻ നിക്കണ അനാഥാലയത്തിൽ തന്നെ തനിക്ക് വേണ്ടപ്പെട്ട ഒരാൾ കൂടെ ഉണ്ട്....തൻ്റെ ചേച്ചി അളകനന്ദ.....!!

അവള് അറിയാതെ ആണ് ഞാൻ മെസ്സേജ് അയക്കണത്....!!!എന്നും സങ്കടപ്പെട്ടു ഇരിക്കുന്നവലെ കാണാൻ കഴിയുന്നില്ല...എല്ലാരും ഉണ്ടായിട്ടും ഇവിടെ എന്തിനാ നിക്കനെ....തന്നെ മാത്രവെ ഇത് വരെ ആയി കാൾ ചെയ്തു കണ്ടുള്ളൂ.....പറ്റും എങ്കിൽ ഇവിടെ വന്നവളെ കൂട്ടി കൊണ്ട് പോകണം ..... സ്ഥലം ഒക്കെ ഞാൻ അയച്ചിട്ടുണ്ട്.......""


മെസ്സേജ് വായിച്ചതും അദുവിന് സന്തോഷവും സങ്കടവും ഒക്കെ ഒന്നിച്ച് വന്നപോൽ ആയിരുന്നു......ഇത് വരെ ആയി താൻ ഉള്ള ഇടം നന്ദു പറയത്തത്തിൻ്റെ കാരണം ഇതാകും എന്നവൾ ഓർത്ത്.....


ഉറപ്പായും വരും........!!!
ഒത്തിരി നന്ദി ഉണ്ട് ....ഈ കാര്യം അറിയിച്ചതിന്....

അദുവിൻ്റെ മനസ്സിൽ എങ്ങിനെ എങ്കിലും അവളെ ഒന്ന് കാണണം എന്നായി ചിന്ത......!!!


റൂമിലേക്ക് കയറി വന്ന അമർ കാണുന്നത് ഫോൺ പിടിച്ച് ആലോചനയിൽ ഇരിക്കുന്നവളെ ആണ്......!!!

എന്ത് പറ്റി....വല്ല കഥ എഴുതാനോ മറ്റോ പ്ലാൻ ഉണ്ടോ....വല്യ ആലോചനയിൽ ആണല്ലോ....😌

അവളെ തട്ടി വിളിച്ചു കൊണ്ട് അവൻ ചോദിച്ചു....

ഏയ്.....അങ്ങനെ ഒന്നും ഇല്ല...ഞാൻ ഒരു കാര്യം ചോദിക്കട്ടെ.....!!!

ഹമ്മ്....

എനിക്ക് ഇവിടുത്തെ ഒരു കാർ തരാമോ...ഒരു സുഹൃത്തിനെ കാണാൻ പോകാൻ ഉണ്ട്.....!!!ഇന്ന് വൈകീട്ട് ആകുമ്പോഴേക്കും മടങ്ങി വരാം.....

അതിനെന്താ നീ പോക്കോ.....;!!ഒറ്റക്ക് ഓടിക്കാൻ പറ്റുമോ....ഇല്ലെ ഞാൻ കൊണ്ട് വിടനോ...?

ഏയ്...വേണ്ട ഞാൻ ഒറ്റക്ക് പോക്കൊള്ളം..........!!!

🍂🍂🍂

അന്ന് തന്നെ അവള് നന്ധുവിന് അരികിൽ ചെന്നിരുന്നു......


അല്ലുച്ചി......!!!!!


അദു....നീ നീ...എങ്ങന മോളെ ഇവിടെ....!!!

അതൊക്കെ ഞാൻ എത്തി.....
വാ നമ്മുക്ക് പോകാം...ഇനി ഇവിടെ നിക്കണ്ട.......വാ....

ഇല്ലാ...മോളെ ...ഞാൻ എങ്ങോട്ടും ഇല്ല....!!!


പറ്റില്ല എൻ്റെ കൂടെ വരണം.....!  

ഇല്ലാ...വരില്ല...ഞാൻ ഇവിടെ ഉള്ള കാര്യം നീയും ആരോടും പറയരുത്....വാക്ക് തരണം....എൻ്റെ രോഹിത് ഇല്ലാത്ത ഇടത്തേക്ക് ഞാനും ഇല്ല...നിർബന്ധിക്കരുത്....


ചേച്ചി.....
ദയനീയം ആയി അവള് വിളിച്ചു.....



നിനക്ക് എന്നെ കാണാൻ തോന്നുമ്പോൾ നമ്മുക്ക് എപ്പോഴെങ്കിലും എവിടെ വച്ചെങ്കിലും ഒക്കെ കാണാം....അല്ലാതെ ഞാൻ ഇനി അങ്ങോട്ട് ഇല്ല.... അവിടാകെ എൻ്റെ രോഹിടെ ഓർമകൾ ആണ്......!!!!!!!!!പറ്റില്ല എനിക്ക്.... അമർ അവനും എന്നെ കാണുന്നത് ദ്ദേശ്യാകും ....വേണ്ട...ഒന്നും വേണ്ട.....മനസ്സിൽ എന്നും എന്നോട് ചിരിച്ചും കളിച്ചും നടന്ന അവർ മാത്രം മതി......!!!!!

എത്ര ശ്രമിച്ചാലും അവളുടെ തീരുമാനം മാറില്ല എന്ന് മനസ്സിലായത് കൊണ്ട് പിന്നെ അദു അവളെ നിർബന്ധിച്ചല്ല ......

കുറച്ച് നേരം അവളുടെ കൂടെ ചിലവഴിച്ച
ശേഷം അവള് മടങ്ങി പോയി.....


🍂🍂🍂

ഫ്രണ്ടിനെ കാണാൻ പോയിട്ട് ആകെ മൂട് ഓഫ് ആണെല്ലോ.....എന്ത് പറ്റി....

അമർ അവളോട് ചോദിച്ചു...

മംഹ്......
അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്ന്.....

ഏയ്... അദു...നീ എന്താ ഇങ്ങനെ കരയനെ....എന്ത് പറ്റി.....


അപ്പോഴേക്കും അവള് അവനെ കെട്ടിപിടിച്ചിരുന്നു.......


ഏയ്... അദു....
ആദ്യം ഒന്ന് ഞെട്ടിയതും അവളെ ചേർത്ത് നിർത്തി കൊണ്ട് അവൻ വിളിച്ചു....

സോ...സോറി...ഞാൻ...പഴയെ എന്തൊക്കെയോ ഓർത്ത്....
ചുണ്ട് ചുളുക്കി കൊണ്ട് അവള് പറഞ്ഞ്.......

നീ അല്ലേ പറഞ്ഞെ നമ്മൾ ഫ്രണ്ട്സ് ആണെന്ന് ...സോറി പറയരുതെന്ന്.....അപ്പോ നിൻ്റെ ഈ സോറിയോ....


ഈ....😁😬ഇനി പറയില്ല.....പേടി തൊണ്ട ....😉

നീ പോടി തവളെ....!!!

ഹും....🤧പോ.....

എന്നും പറഞ്ഞവൾ അവനെ തള്ളി പുറത്തേക് ചെന്നു....!

അവൻ ആണേ അവള് പോകുന്ന പിന്നിലെ തവളെ എന്നും വിളിച്ചു കൂകി അവിടെ നിന്നു.....


അത് കേൾക്കുമ്പോൾ ദേഷ്യത്തിൽ ഇടക്കും ആ ചുണ്ടുകൾ വിടരുന്നുണ്ടായിരുന്ന്..........!!!!

🍂🍂🍂
ദിവസങ്ങൾ കഴിയും തോറും അവരുടെ ഇടയിൽ നല്ലൊരു സൗഹൃദം തന്നെ ഉണ്ടായി......


ഇന്ന് അഞ്ജുവിൻ്റെ കല്യാണം ആണ്.....
അതിന് മുന്നെ അവിടെ പോയി വന്നിരുന്നു എന്നല്ലാതെ അവർ അവിടെ തങ്ങിയിട്ട് ഒന്നുമില്ല.......!!!

കല്യാണത്തിന് ഉടുക്കാൻ എടുത്ത സാരി ആയി അദു മുറിയിലേക്ക് ചെന്നു.....

അദു....

എന്തുവാ അമറെട്ട.....

ദാ ഇത് പിടിക്ക്....

ഇതെന്താ.....!!!തുറന്നു നോക്കേറോ....


  ഞെറക്ക കളർ സാരീ ആയിരുന്നു അതിൽ അതിന് കറുപ്പ് നിറത്തിൽ ഉള്ള റെഡി മൈഡ് ഡിസൈനർ ബ്ലൗസ്....

അത് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു....

എനിക്കാണോ....

എല്ലാ അപ്പുറത്തെ വീട്ടിൽ ഉള്ള ആൾക്ക....നീ മണ്ടി ആണോ...വേറെ ആരിക്ക് എങ്കിലും ആണേ നിനക്ക് കൊണ്ടുത്തരേണ്ട ആവശ്യം ഉണ്ടോ ...ഡീ തവളെ....!!

ഹും...പോടാ...

ആ...പിന്നെ ഇത് ഉടുത്താൽ മതി...നീ ഇന്നലെ ആയില്ലേ ബീച്ചിൽ പോകണം എന്ന് പറയണേ...ഒരു ചുരിദാറോ മറ്റോ കയ്യിൽ എടുത്തോ.. കല്യാണം ഒക്കെ കഴിഞ്ഞു .അവിടെ നിന്ന് change ചെയ്ത ശേഷം നമ്മക്ക് ബീച്ചിൽ പോകാം....

സത്യാണോ....

എല്ലാ...കള്ളം...ഒന്ന് വേം നൊക്കെടി...

ഉമ്മ...😘
അവൻ്റെ കവിളിൽ അവള് അമർത്തി മുത്തി......

അതിൽ ഈച്ച കേറും.....

വാ പൊളിച്ചു നിൽക്കുന്നവൻ്റെ വാ മൂടി കൊടുത്തവൾ ഡ്രെസ്സും എടുത്ത് മാറ്റാൻ ചെന്നു....


തലയൊന്ന് കുടഞ്ഞവൻ കവിളിൽ തലോടി.......

അവൻ്റെ അധരങ്ങൾ ചിരി തൂകി.....
ആ കാടൻ താടിയുടെ ഇടയിലൂടെ കവിളിൽ ഗർത്തം രൂപപ്പെട്ടു.......

പ്രണയം തോന്നി തുടങ്ങിയിരുന്നു അവനു.....!!

മനസ്സിലാക്കിയില്ല....അല്ലേൽ അതിന് അവൻ ശ്രമിച്ചില്ല എന്ന് മാത്രം.....!!

🍂🍂🍂

Uff... എൻ്റെ അദുവെ നിനക്ക് ഇത്രേം ഗ്ലാമർ ഉണ്ടായിരുന്നോ......

സാരീ ഉടുത്ത് ഒരുങ്ങി വരുന്നവളെ നോക്കി അമർ പറഞ്ഞു....

ഓ..പിന്നെ എൻ്റെ സൗന്ദര്യം ഒക്കെ കാണനേൽ എൻ്റെ മുകത്തോട്ട് നോക്കണം...

ഉവ്വ് ഉവ്വേ...വാ ഇറങ്ങാം.....!!


കല്യാണം അഞ്ജുവിൻ്റെ വീട്ടിൽ നിന്ന് തന്നെ ആയത് കൊണ്ട് അവരൊക്കെ അങ്ങോട്ടേക്ക് ചെന്നു.....!!


അനുനെയും മഞ്ചുനെയും കണ്ട പാടെ അദു അവരടെ അടുത്തേക്ക് വച്ച് പിടിച്ചു.....

അവരുടെ കൂടെ നിന്ന് കുറച്ച് ഫോട്ടോ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ചളി അടിച്ച് സമയം കൂട്ടി......

അപ്പോഴൊന്നും അദു അമർ എന്നൊരാൾ തൻ്റെ കൂടെ ഉണ്ടെന്ന് പോലും ഓർക്കുന്നില്ലാത്ത പോലെ ആയിരുന്നു.....


അവൻ ആണേ അവളെ കോപ്രായം ഒക്കെം നോക്കി നിന്നു ചിരിക്കണ്...

താലികെട്ട് ഒക്കെ കഴിഞ്ഞ ശേഷം പെണ്ണും ചെക്കനും മടങ്ങി....


ചെക്കൻ്റെ വീട്ടിൽ പിറ്റെ ദിവസം റിസപ്ഷൻ ആയത് കൊണ്ട് തന്നെ അവിടെ വേറെ വല്യ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല....



"അനു, മഞ്ജു" നിങ്ങളെ നിങൾ ഇല്ലെ ബീച്ചിൽ വരുന്നോ.....?

ഇപ്പോം പോകുവോ....?


ഹാടി....വരുന്നേൽ വേം...ഞാൻ പോയി ഈ ഡ്രസ്സ് മാറ്റി വരാം....അല്ലേ വെള്ളത്തിൽ കളിക്കാൻ കഴിയുല....!!

ഇതാ ഞങൾ എത്തി...പക്ഷേ എനിക്ക് അമ്മേടെ വീട്ടിലോട്ടു പോണം എൻ്റെ ഏട്ടൻ ആണേ കല്യാണ ചെറുക്കൻ....

നിന്നെ അവിടേക്ക് വിട്ടേക്കാം...

ഏയ്...അത് വേണ്ട എൻ്റെ അമ്മേം അച്ഛനും ഇവിടുന്ന് രാത്രി മടങ്ങും ഒരു 7 ...8 മണിക്ക്.... ആ ടൈം ആവുമ്പോൾ ഇവിടെ എത്തിച്ചാൽ മതി...അതല്ലേ എളുപ്പം....😌


ഓകെ..സെറ്റ്....വേം നോക്കെന്നാൽ......


🍂🍂🍂

ഇവൾ ഇത് എവിടാ എന്തോ....?

അദു.....!

അമ്മായി അദുനെ കണ്ടോ....?

മുകളിൽ ഉണ്ടെന്ന് തോന്നുന്നു...നീ അങ്ങോട്ട് ചെന്ന് നോക്ക്....

ഹ...ശെരി....

അദു.... ഡീ....

എന്തോ...ഞാൻ ഇവിടുണ്ട് ...ഇപ്പൊ വരാം......! ഒരഞ്ചു മിനുട്ട് നല്ല അമറെട്ടൻ അല്ലേ....

അവിടുള്ള ഒരു മുറിക്ക് അകത്ത് നിന്നും തല വെളിയിൽ ഇട്ടവൾ പറഞ്ഞു...


ഹമ്മ്...ശെരി...വേം ട്ടോ.......

ഞങ്ങൾ റെഡി വാ ....പോകാം.....


😳😳😳...
അവരെ ഒക്കെ കണ്ട് അവൻ ഞെട്ടിയിരുന്നു....

എന്താ ഏട്ടാ.....??

ഏയ്...ഒന്നിങ് വന്നെ അദുവെ.....

എന്താ....


എല്ലാരും ഉണ്ടോ....,

ഏയ്... മഞ്ജുവും അനുവും മാത്രം....

ഷോ...അമ്മേം അച്ഛനും ഒക്കെ വന്നോട്ടെ ....അവരെ എന്താ വിലിക്കാഞെ....

ഞാൻ വിലിച്ചത....അവർക്ക് തിരിക്ക...നമ്മക്ക് പിന്നേം കൂട്ടി പോവാം അവരെ.....

മ്മ്🤧😐
വായോ...വാ പോകാം.....!!

ഇങ്ങേർക്ക് ഇത് എന്തോ പറ്റി...ഇഞ്ചി കടിച്ച കൊരങ്ങനെ മാതിരി.....🙄

🍂🍂🍂

ബീച്ച് കണ്ടതും മൂന്നും കൂടെ വെള്ളത്തിലേക്ക് ചെന്നു.......!!

നനഞ്ഞു നനച്ചു കുറെ നേരം അവിടെ ചെലവഴിച്ചു.....


അമറെട്ടോ......!!!!
ഐസ്ക്രീം വാങ്ങി തരുമോ....
6 എണ്ണം....ഏട്ടന് വേണേ സെപ്രൈറ്റ് വാങ്ങിക്കോ.....?


മ്മ്മ്😐




ഇതാ....പിടിക്ക്....


U are choo chwt...
അമറിൻ്റെ താടിയിൽ പിടിച്ച് വലിച്ച് അദു പറഞ്ഞു....


മ്മ്മ്...ആയിക്കോട്ടെ....വേം വരാൻ നോക്ക്...അവരെ വീട്ടിൽ ആകണ്ടത് ആണ്.....!!!!


ശെരി സർ.....എല്ലാ നാളെ പോക്കുനുണ്ടോ....? റിസപ്ഷൻ...?


ഏയ്...ഇല്ല...തിരക്കാണ്.....!!!😐
നീ വേണേ പോയിക്കോ.....!!!

ഹാം....എന്ന ഇപ്പൊ വരെ....ഇത് കഴിക്കട്ടെ......

ഇപ്പോഴും അതെന്നെ അല്ലേ ചെയ്യണേ....മൂക്കിൻ്റെ മേലെ ഉണ്ടായിരുന്ന ഐസ്ക്രീം തൂത്ത് കൊണ്ടവൻ അവളോട് പറഞ്ഞ്....


ഹി...ഹി....ഇപ്പൊ വരാം....😌


അവരുടെ കളിയും നോക്കി അവൻ അവിടെ തന്നെ നിന്നു......!!!


കുറച്ച് കഴിഞ്ഞതും മുങ്ങി നിവർന്നു മൂന്നും കൂടെ അവൻ്റെ അടുത്തേക്ക് വന്നു....

വാ...പോകാം....

മ്മ്...വാ....


അവരെ രണ്ട് പേരെയും വീട്ടിൽ വിട്ട് അദുവും അമാരും മടങ്ങി.....


ഒത്തിരി ക്ഷീണം തൊന്നിത് കൊണ്ട് നേരെ ചെന്ന് കുളിച്ച് കിടന്നുറങ്ങി.....

🍂🍂🍂

ദിവസങ്ങൾ പിന്നേം കടന്നു പോയി.....

അമറിൻ്റെ മനസ്സിൽ അദുവിനോട് ഉള്ള സമീപനത്തിൽ നല്ല മാറ്റം തന്നെ വന്നു......!!!

 അവളോട് ഉള്ള പ്രണയം അവൻ മനസ്സിലാക്കി......!!!!

 എങ്കിലും തുറന്നു പറഞ്ഞില്ല .........






അദു......!!!!***

എന്താ.....!!!

ഇന്ന് ഒരു ചെറിയ പരിപാടി ഉണ്ട്...നീ ഈ ഡ്രസ്സ് ഇട്ട് നിക്കണം.....ഞാൻ രാത്രി ആകുമ്പോഴേക്കും വരും....ഒരു 6മണി ഒക്കെ കഴിയും .....അപ്പോഴേക്കും മാറ്റി നിക്കാണം...ഓകെ.....!!!

മനസ്സിലെ ഇഷ്ടം തുറന്നു പറയാൻ അവൻ ആഗ്രഹിച്ചിരുന്നു.......!!!


ഞാൻ...നേരത്തെ കാലത്തെ മാറ്റി നിക്കും ഉറപ്പ്....😘

കവിളിൽ ഉമ്മ കൊടുത്തവൾ കയ്യിൽ ഉള്ള കവർ തുറക്കാൻ തുടങ്ങി......

കുരിപ്പ്....മശുഷ്യനെ വഴി തെറ്റിക്കുന്ന തൊന്നനെ....!!!
കവിളിൽ കൈ വച്ച് കൊണ്ടവൻ ഓർത്തു.......

🍂🍂🍂

അവൻ കൊടുത്ത പീച്ച് കളർ ജോർജെറ്റ് സാരീ ഉടുത്ത് സിന്ദൂരം താലിയും അണിഞ്ഞു അവനെയും കാത്ത് ഇരിപ്പാണ് അദു...6മണി എന്നാണ് പറഞ്ഞത് എങ്കിലും 5മണിക്ക് മാറ്റി നിന്നതാണ് അവള്.......!



അദു....!!!!

ആഹാ...രോഹൻ എട്ടനോ.... അമറെട്ടൻ വരാറായോ....?

ഇല്ലാ..ഞാൻ നേരത്തെ പോന്നത് ആണ്...അവൻ 7മണി കഴിയാൻ ചാൻസ് ഉണ്ട്...പെട്ടന്നൊരു മീറ്റിംഗ്....!!!


ഓ.....
എല്ലാ ഏട്ടന് എന്തോ ചോദിക്കാൻ ഉണ്ടെന്ന് തോന്നുന്നു.....!!!

മ്മ്....

എന്ന ചോധിക്കരോ...!!!

അത് പിന്നെ....എനിക്ക് നന്ദു എവിടാ ഉള്ളതെന്ന് പറഞ്ഞു തരാമോ....!!!!അവൾക് എന്താ പറ്റിയെന്ന് പറഞ്ഞ് തരാവോ.....!!!!

അത്...പിന്നെ.....!!!!ചേച്ചി.... !   

പറ...മോളെ....അവളെ കണ്ടുപിടിക്കാൻ ആണ്....കൂട്ടി വരാൻ ആണ്....!!!!


വരില്ല ചേട്ടാ...ചേച്ചി വരില്ല....ഞാൻ വിളിച്ചത് ആണ്....!!!!
രോഹിത് ഏട്ടൻ ഇല്ലാത്ത ഇവിടേക്ക് ഇനി വരില്ലെന്ന് പറഞ്ഞു....🥺

രോഹിത് ഉണ്ടെങ്കിലോ....?

അത് എങ്ങനെ.....!😳


രോഹിത് ജീവിച്ചിരിപ്പുണ്ട്.....!,

എ... എവിടെ...?കള്ളം പറയുവാനോ...?

എന്തിന്....ഞാൻ സത്യം പറഞ്ഞതാ.....!!!!
ഇനിയും നീറാൻ വയ്യ....ഒരിക്കലും നന്ദു അറിഞ്ഞു കൊണ്ട് "എന്നെ"തള്ളി കളയില്ല എന്ന് എനിക്ക് തോന്നുന്നു....എല്ലാ അതാ സത്യം...എനിക്ക് അവളെ കാണണം.....!!!എല്ലാം അറിയണം....പറ അവള് എവിടാ ഉള്ളത്...

ഏ...ഏട്ടൻ എന്താ ഈ പറയണേ.....!!!

"""""ഞാൻ....ഞാൻ ""രോഹൻ എല്ലാ""" ഞാൻ.....""""രോഹിത് .....രോഹിത് ആണ്""" .....!!!!!!!!!"""""""



തുടരും......


നീയില്ലാ നേരം - 22

നീയില്ലാ നേരം - 22

4.8
4586

നീയില്ലാ നേരം🍂               ---22 ©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳 ✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺... """""ഞാൻ....ഞാൻ ""രോഹൻ എല്ലാ""" ഞാൻ.....""""രോഹിത് .....രോഹിത് ആണ്""" .....!!!!!!!!!""""""" Whaatttt 😳😳😳😳 സത്യാണ് അദു...ഞാൻ രോഹൻ എല്ലാ രോഹിത് ആണ്....എൻ്റെ ഈ മുഖം മാത്രമാണ് രോഹൻ്റെത്. .....!!!! രോഹനേ കുറിച്ച് പറയാനേ ...നീ നന്ദുവിൻ്റെ അടുത്ത് നിന്നും അവനെ കുറിച്ചും കേട്ട് കാണും.....അവൻ ...അവൻ ഞങ്ങൾക്ക് എന്നും ഇഷ്ടകെഡ് തോന്നിയ ഒരാള് മാത്രം ആയിരുന്നു....അതിന് കാരണം നന്ദു അവൻ ആയുള്ള കൂടുതൽ അടുപ്പം....എന്ന് വച്ച് ഇഷ്ടക്കേട് ഒന്നും അവനോട് കാട്ടാരില്ല.....!!!പക്ഷേ ആ ഇഷ്ടകുറവിന