Aksharathalukal

will you marry me ❤️ 16

""ഇത് വഴി പോയാൽ നേരം വൈകും...
വളഞ്ഞു പോയാൽ അപകടമാകും..
ചൂട്ടുണ്ടെങ്കിലും ചുരുട്ടുണ്ടെങ്കിലും
വലഞ്ഞു പോകും ആ വഴിയിൽ...""" 

ഈ മഹികൊച്ചിന് പ്രാകൽ ഹേ  ന്ന് ആരും ബോൽത്തരുത്...
സോറി പാഗൽ ഹേ എന്ന് ആരും.. 😁 

എന്താപ്പോ അസ്ഥാനത്ത് ഒരു സോങ് മേള ഒക്കെ മഹി റിയാലിറ്റി ഷോയ്ക്ക് പോണതല്ല മക്കളേ...
ഒരു റിയാലിറ്റി പാടിയത് ആണ്... 

കത്തിയില്ല അല്ലേ....
ഞാൻ സ്വിച്ചിടാം ഹി... ഹി...😁 

ആ കിന്ദുമോൾക്ക്  കോളേജ് വഴി അറിയൂല അവിടെ അടുത്തെങ്ങോ അവളുടെ ഓഫീസ് സൊ ഞാൻ ഒന്ന് ഡോറയായി കൂടെ ചെല്ലണം എന്ന്...!! 

അയിന് ഞാനെന്താ ഗൂഗിൾ മാപ്പൊ അല്ലെങ്കി ഡോറേടെ മാപ്പൊ... 

കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ...(ഞ്യാൻ 😁) 

ആന്ന് വല്ലാത്ത അവസ്ഥ....
അപ്പോഴാണ് എനിക്ക് മനസ്സിൽ ലഡ്ഡു പൊട്ടിയത്...
നന്ദുനെ വിളിച്ചാലോ... ലോ...
ഞങളുടെ ഇന്റിമസി കണ്ട് ലവൾക്ക് കുരു പൊട്ടട്ടെന്ന് 😂 

അങ്ങനെ വെളുപ്പാൻ കാലത്ത് കുളിച്ച് ചുന്ദരിയായി ഇറങ്ങി...😎
എന്നെ വേറാരും പുകഴ്ത്തണ്ട എനിക്കറിയാം...
നിങ്ങ sp എന്നൊക്കെ പറയും..
ബട്ട്‌ ഐ ഡോണ്ട് കെയർ 😝😝 

അങ്ങനെ ബാഗ് ഒക്കെ ഇട്ട് ഷൂ ഇടാൻ വേണ്ടി ഡോഗ് പൊസിഷനിൽ നിൽകുമ്പോഴാണ്...
ലവളുടെ വരവ്  കുളിച്ച് കുറിയൊക്കെ തൊട്ട് ആ അഴഹാണ കാർകൂന്തൽ വിടർത്തിയിട്ട് ഇന്ദുലേഖ പരസ്യത്തിലെ പോലെയുണ്ട്...😏 

പക്ഷെ നിങ്ങളോട് ആയത് കൊണ്ട് ഒരു സത്യം പറയാലോ സൗണ്ട് ഒത്തില്ലെങ്കിലും ഈ പന്നിക്ക് ഒടുക്കത്തെ ഗ്ലാമർ ആണെന്നെ... 

ഞാൻ കാല് നിലത്തേക്ക് ഊന്നി എന്നെ ആകമാനം ഒന്ന് വീക്ഷിച്ചു...
ജീൻസ് ടോപ് ഷൂ ...
എന്നിട്ട് ലവളെയും കല്യാണത്തിന് പോകും പോലെയുണ്ട്...
ഹാ കുറച്ച്  മല്ലിപ്പൂവിന്റെ കുറവുണ്ട്...
സാരല്ല്യ പോകുന്ന വഴിക്ക് വാങ്ങി കൊടുക്കാം...
ഇതിപ്പോ കിന്ദു മോൾക്കൊപ്പം ഞാൻ നടന്നാൽ അവൾക്ക് കണ്ണ് തട്ടാതെ കൊണ്ട് പോകും പോലെ ഇരിക്കും...!!! 

എന്റെ പൊന്നോ ഞാൻ ആണാവാഞ്ഞത്  മഹാഭാഗ്യം...
ഇവളെ വായി നോക്കി വളച്ച് ഇവളെന്നെ തേച്ച്....
ഹോ.... ആലോചിക്കുമ്പോൾ തന്നെ പ്രെഷർ ഷൂട്ട് ആകുന്നു... 

ലവള് മതിലിന്റെ അരികിൽ നിന്ന് കൈയ്യും കണ്ണും കാണിക്കുന്നു... 

ഞാൻ കുട്ടി ഉദ്ദേശിക്കുന്ന ടൈപ് അല്ല...
ഞാൻ അത്തരക്കാരി നഹി ഹേ 😬 

""മഹി ഒരുങ്ങീലെ??? ""(കിന്ദു ) 

""കുട്ടിക്ക് ഒറ്റയ്ക്ക് പൊയ്ക്കൂടേ ആ ചാട്ടക്കാരിയുടെ കാല് പിടിച്ചിട്ട് വേണോ???""(ദാറ്റ്‌ ഓൾഡ് പീസ് ) 

"""അമ്മമ്മ നിക്ക് വഴി വല്യ പരിജയം ഇല്ലാ...!!""" 

കണ്ട ...കണ്ടാ.....അല്ല,🤓കേട്ട..കേട്ടാ..... 

ഇപ്പൊ ഞാൻ പാടിയ പാട്ട് സിറ്റുവേഷന് മാച്ച് തെ ഫോളോയിങ് ആയില്ലേ??? 😌 

എനിക്കതല്ല  ലോ ആ ഓൾഡ് പീസിന് എന്നെ കാണുമ്പോൾ ഇത്ര വിഷമം എന്താണ്??? 🤔🤔
എന്ത് കഷ്ടാണ് അല്ലേ 😒

കിന്ദുവിന്റെ അമ്മ പിന്നെ ഒരു വള്ളത്തിലും കാല് വച്ചിട്ടില്ല....
സമച്ച് നഹി....
പ്രോഫിറ്റിനും ഇല്ലാ ലോസ്സിനും ഇല്ലാ...
അത്‌ അങ്ങനെ ഒരു ഐറ്റം...🤓
ഫാദർ പിന്നെ പണ്ടേ ഇല്ലാ..
എന്നാലും കണ്ട
ചിരിയോ ചിരി പുഞ്ചിരി തൂകിടുന്ന പുലർകാലം ആ ലൈൻ ആണ് 😂

യ്യോ ആ കുട്ടി എന്നെ അവിടെ വെയിറ്റ് ചെയ്യുന്നു...
നിങ്ങളോട് ചരിത്രം പറഞ്ഞു ടൈമ് ഗയാ.....!!

അങ്ങനെ ഞങൾ നടന്ന് നടന്ന്  നടന്ന്
....
ഈ നടക്കൽ അങ്ങനെയൊന്നും തീരുലാ..
കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് നടക്കാൻ ഉണ്ട്...
(കഷ്ടി ഒരു കിലോമീറ്റർ ഇല്ലാ എന്നിട്ടാണ്...
എന്ത് പ്രഹസനമാണ് മഹി )
എന്നാലും നടക്കണ്ടേ???
നോട്ട് തെ പോയിന്റ്..!!!

വീട്ടീന്ന് ഇറങ്ങും മുന്നേ നന്ദുവിന് ഒന്നടിച്ചു. 😁
തെറ്റിദ്ധരിക്കല്ലേ....
മിസ്സ്‌.. മിസ്സ്‌
ലവൻ തിരിച്ച് വിളിക്കുന്നില്ലലോ???
ഞങ്ങൾ നടന്ന് നടന്ന് സ്റ്റോപ്പ്‌ എത്താറായിട്ടും വിളി വന്നില്ല..

ഇനി ലവന് ഇന്നലെ നടന്നതൊക്കെ അംനീഷ്യ വന്ന് മറന്ന് കാണോ??? 🤔
ശെ എന്റെ കുറച്ച് മണിക്കൂറും വിലമതിക്കാനാവാത്ത എനെർജിയും വേസ്റ്റ്..!!!

അടപടലം മൂഞ്ചി നിൽക്കുന്ന കിന്ദു എന്ന ഞാൻ കണ്ട  കിനാശ്ശേരിയ്ക്ക് വച്ച വാട്ടർ ഞാൻ തന്നെ കുടിക്കേണ്ടി വരുമല്ലോ????

അങ്ങനെ കൂലംകശമായി തിങ്കി വരുമ്പോൾ ഫോൺ റിങ് ചെയ്തു..

ലവനാണ്...
ഇന്ന് ഞാൻ പൊളിക്കും...
ഇച്ചിരി ഷുഗർ കൂട്ടിയിട്ടേയ്ക്കാം...

""ഹലോ നന്ദു ഏട്ടാ????
രാത്രി വച്ചപ്പോ വെളുപ്പിന് വിളിക്കാം എന്ന് പറഞ്ഞിട്ട് എന്നെ പറ്റിച്ചു അല്ലേ???
ദുഷ്ടൻ...!!
എന്നോട് ഒരു സ്നേഹോം ഇല്ലാ...!!
ഞാൻ വഴക്കാ..!!ഹും ""
മഹിയവിടെ കിന്ദുവിന് മുന്നിൽ തകർത്ത് വാരുന്നു...
മഞ്ജു വാര്യാര് അഭിനയിക്കോ ഇങ്ങനെ...

ഇൻ താറ്റ്  സമയ്  നന്ദുസ് ഹോം...!!!
ഉറക്കത്തിൽ  മഹിയുമായി ഒരു ഡ്യൂറ്റ് കഴിഞ്ഞ് കണ്ണ് തുറന്ന പ്യാവം ദാറ്റ് ഗാമുകൻ....!!!
മിസ്സ്‌ കാൾ കണ്ട് തിരികെ വിളിക്കുന്നു...
അംനീഷ്യ വന്നില്ലെങ്കിലും ഉറക്കം വന്നത് കൊണ്ട് മഹിയുടെ ഡയലോഗ് കേട്ട് കിളി പാറിയിരിക്കുന്നു..

ഇനി ഡ്യൂറ്റ് ഒക്കെ സത്യമായിരുന്നോ എന്ന് പോലും ചിന്തിച്ചു പാവം.

മഹി പിന്നെ കിന്ദുവിന്റെ എക്സ്പ്രഷൻ നോക്കിക്കൊണ്ട് പിന്നേം മ്യാരക അഭിനയം.

എന്താ ഒന്നും പറയാത്തേ ചക്കരെ എന്നുള്ള വിളിയിൽ നന്ദു കം ടു തെ ഗെയിം... 😂

""ഹലോ ഏട്ടന്റെ വാവ പിണങ്ങല്ലേ???
ഈ വെളുപ്പാൻ കാലത്തല്ലേ വിളി നിർത്തിയെ????"(നന്ദു )

ഏതവളോട് കൊഞ്ചിയാ കിടന്നത് കോഴി (മഹി ആത്മ )

അതൊക്കെ ശെരിയാ (മഹി വിത്ത് അൽട്ടിമേറ്റ് നാണം..)
മഹിക്ക് ടാറിട്ട റോഡ് അല്ലായിരുന്നെങ്കിൽ ഒരു വലിയ കൊത്തങ്കല്ല് കളം തന്നെ വരയ്ക്കണം എന്നുണ്ടായിരുന്നു..
ഫേറ്റ് അല്ലാണ്ട് എന്ത് പറയാൻ....

ഇന്ദുവിന് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു...
ഇവര് തമ്മിൽ പ്രണയത്തിൽ ആണെങ്കിൽ ഏട്ടൻ പറഞ്ഞതിന്റെ അർഥം എന്തെന്ന് തേടിയുകയായിരുന്നു അവൾ...
ഏട്ടനെ ചതിക്കുകയാണോ എന്ന് പോലും അവൾ ചിന്തിച്ചു.

(പാവം കുട്ടി ഓൾക്ക് ഓൾടെ സഹോയുടെ തനി നിറം അറിയില്ലല്ലോ???
അല്ല ഞാനിത് ആരോടാ പറയണേ... അവനെക്കാൾ വിളഞ്ഞതാണ് ഈ മുതൽ (മേരി ആത്മ😁 ))

മഹി ദങ്ങനെ സംസാരിച്ച് സംസാരിച്ച് 

കറക്റ്റ് ആയിട്ട് ഒരു വണ്ടിക്ക് അട വയ്ക്കാൻ പോയതും അതിലുണ്ടായിരുന്നവൻ നല്ല അസ്സൽ ന്യൂ ജെൻ അൺ റിലിസ്ഡ്  വെർബൽ ബ്ലാഷ് നടത്തി... 

മഹി പിന്നെ ഒന്നിങ്ങു കിട്ടിയാൽ രണ്ട് തിരികെ കൊടുക്കുന്ന കൂട്ടത്തിപ്പെടുന്ന ഉദാരമനസ്കയായത് കൊണ്ട്
അവര് വണ്ടിയെടുത്ത് പോയിട്ടും ലവളുടെ പ്രകടനം കഴിഞ്ഞിരുന്നില്ല... 

ഒക്കെ കഴിഞ്ഞ് കാളിന്റെ കാര്യം ഓർമ്മ വന്നതും അതെടുത്ത് ചെവിയിലേക്ക് വച്ചു... 

""ഇറച്ചീല് മണ്ണ് പറ്റിക്കാൻ ആണോടി പുല്ലേ രാവിലെ കെട്ടി എഴുന്നള്ളി പോകുന്നെ ????""(നന്ദു ) 

"""ദേ... ദേ ഇന്റിമസി എന്നെ പറഞ്ഞുള്ളു താൻ എന്നെ ഭരിക്കാനൊന്നും വരണ്ട..!!"""(മഹി ) 

കാര്യം സംസാരിച്ച് വന്നപ്പോൾ അറിയാതെ റോഡിന്റെ നടുവിൽ പെട്ട് പോയെങ്കിലും തെറ്റ് നമ്മുടെ ഭാഗത്ത് ആണെങ്കിലും മറ്റൊരാൾ പറഞ്ഞാൽ അത്‌ അംഗീകരിച്ചു കൊടുക്കാൻ ഇശ്ശി ബുദ്ധിമുട്ട് ഉണ്ടേ!!!

നമ്മൾ സബ്ജെക്റ്റിൽ നിന്നും സ്ലൈഡ് ആൻഡ് മൂവ് ആയിപ്പോയി...
കം ടു ദി പോയിന്റെ
(😁ഞ്യാൻ ഞ്യാൻ )

ഇന്നത്തോടെ നിർത്തി ആക്ടിങ് താൻ ഭയങ്കര ഓവർ ആണ്.. (മഹി )

നിർത്തിയെങ്കിൽ വെച്ചിട്ട് പോടീ പുല്ലേ..
നേരം വെളുപ്പിന് മനുഷ്യനെ മെനക്കെടുത്താൻ..!!(നന്ദു )

ഇവനല്ലേ ഗുയ്സ്‌ ഇന്നലെ മഹി ഇവന്റെ പിറകെ നടക്കും എന്ന് തള്ളി
മറിച്ചത് 🤔🤔
എന്നിട്ട് ഇവര് കച്ചറ കിച്ചറ മാനാഞ്ചിറ ആയല്ലോ???

ഏതായാലും ഇവരുടെ ജഗടാ ജഗടാ കണ്ടതോടെ ഇന്ദുവിന് ഒരു കാര്യം ഉറപ്പായി നന്ദുവും മഹിയും ഇന്ദു പൊസ്സസ്സീവ് ആകാൻ വേണ്ടി നടത്തിയ ഡ്രമായാണ് ഇതെന്ന്..

പക്ഷെ കുട്ടി അറിയുന്നില്ലല്ലോ നന്ദു ട്രാക്ക് മാറിയ കാര്യം...
അറിയാത്ത കുട്ടി അലര്ജിക് ആവുമ്പോൾ അറിഞ്ഞോളും അല്ലാതെ നമ്മള് എന്ത് ചെയ്യാൻ...!!

മഹി ദേഷ്യത്തിൽ കട്ട്‌ ചെയ്തു....
നന്ദു  അവള് വച്ച് കഴിഞ്ഞപ്പോഴാണ് മണ്ടത്തരം ഓർത്തത്...
എന്ത് ചെയ്യാൻ ഹെഡിന് ഹാൻഡ് കൊണ്ട് താങ്ങാൻ അല്ലാതെ...!!

ഓൺ ദാറ്റ്‌ ടൈമ് മഹി...
ഫോൺ ബാഗിലേക്ക് വച്ചിട്ട് കിന്ദുവിനെ നോക്കുന്നു...

"""സീ ദാറ്റ്‌ ടു ഐസ് 
ഉരുട്ടി ഉരുട്ടി നിന്ന്..."""

""പോകാം!!""(മഹി )

""ഹ്മ്മ്..!!""

ലവളുടെ ചൊറിയുന്ന അവസ്ഥ കാണാം എന്ന് വച്ചിട്ട്...!!
നന്ദുസ് ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ കരഞ്ഞിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ!!! (മഹി ആത്മ )

മഹിയും ഇന്ദുവും നിലാവത്ത് അഴിച്ചുവിട്ട കോഴികളെ പോലെ അവരവരുടെ ലോകത്ത് ആയിരുന്നു...

പ്രൈവറ്റ് സ്റ്റാൻഡ് എത്തിയതും ഇന്ദുവിനെ ബസ്സ്  കാണിച്ച് കൊടുത്തിട്ട് മഹി സ്ഥിരം മരത്തിന്റെ ചോട്ടിൽ പോയി നിന്നു...

ഇന്ദുവിന് വിവാഹം ആലോചിക്കുന്നുണ്ട് അവള് പഠിപ്പൊക്കെ കഴിഞ്ഞതാണ് സിവിൽ ഇഞ്ചിനീര് ആന്ന്...
ഇപ്പൊ എവിടെയോ ജോലിക്ക് പോകുന്നുണ്ട് അതാണ് മഹിക്ക് ഹെഡ് പൈൻ ആയത്.!!


                          ❤️❤️❤️
മഹി എങ്ങനെ ട്രാക്ക് തെറ്റിയ നന്ദുസ് എക്സ്പ്രസ്സിനെ ട്രാക്കിൽ കയറ്റാം എന്ന ഗഹനമായ ചിന്തയിൽ ആയിരുന്നു...

കോളേജ് ബസ്സ് വന്ന് കയറി കഴിഞ്ഞാണ് ആസിയെ കണ്ടില്ലല്ലോ എന്ന ബോധം വന്നത്...

ഒപ്പം തലേന്നത്തെ പ്ലാൻ എ ആൻഡ് ബി...

പണി പാളി എന്ന് പുള്ളിക്കാരിക്ക് കത്തി...

ക്യാ കരും മേം ക്യാ കരും (മഹി ആത്മ )

അപ്പൊ തന്നെ എമർജൻസി കാൾ ടു ആസി..!!

ആസി മുത്തേ കരളേ എന്താ വരാത്തെ???? (മഹി )

ടി കോപ്പേ നിന്റെ പ്ലാൻ എ അകാലത്തിൽ പൊലിഞ്ഞു.
അങ്ങേര് വിളിച്ച് പറഞ്ഞില്ലെടി..!!
ഞാൻ യൂണിഫോം ഒക്കെ ഇട്ട് വന്നപ്പോ ഉമ്മ ഷമ്മി കളിക്കുന്നു!!!😒(ആസി )

അനസ് ബ്രോ കടുവയെ പിടിച്ച കിടുവ ആണല്ലോ മോളെ????
🤔🤔ഞാൻ ആലോചിച്ചിട്ട്...
പ്ലാൻ ബി എക്സിക്യൂട്ട് ചെയ്യേണ്ടി വരും എന്ന് തോന്നുന്നു.(മഹി )

അതെന്താടി പ്ലാൻ ബി??? (ആസി )

വെയിറ്റ് ആൻഡ് സീ മോളെ!!
ആ പിന്നെ അനസ് ബ്രോ കാണാൻ വരുന്നതല്ലേ ഒരു ഗ്ലാസ്‌ ചായ കൊടുത്ത് വിട്ടേക്ക്  ഹി ഹി !! (മഹി )

എന്ത് ചീഞ്ഞ കോമഡി ആണെടി!
ഏതായാലും ഞാൻ വക്കുവാ..!!
നീ കാര്യം നടത്തി കഴിഞ്ഞ് വിളിക്ക്. (ആസി )

കാര്യം നടത്താനോ???
അതെന്താ ഞാൻ വല്ലോരേം കൊല്ലാൻ പോകുന്നോ???? (🤔മഹി ആത്മ )

അങ്ങനെ കോളേജ് മെയിൻ ഗേറ്റ് കഴിഞ്ഞ് കഫെയ്ക്ക് നേരെയുള്ള ഗ്രൗണ്ട്.

മഹി ഒളിഞ്ഞും തെളിഞ്ഞും ഒക്കെ നോക്കി നോ ഗുണം...
ഗോട്ട് കിടന്നിടത്ത് പൂട നഹി..!!!
Mr.ടീമാൻ അവിടെ ഇല്ലാ..

സംതിങ് ഫിഷി 🤔🤔

അതായിരുന്നു ലവൾടെ പ്ലാൻ ബി...
ഇപ്പൊ പവനായി ശവമായി.


(തുടരും...)
✍️❤️ഹാഷാര❤️


എനിക്ക് ഒത്തിരി എഴുതണം എന്നുണ്ട് ബട്ട്‌ എന്ത് ചെയ്യാം....
മൈ ബേബി എന്നെ എയറിൽ നിർത്തിയേക്കുവാണ്..
ഇരിക്കാൻ ടൈമ് ഇല്ലാ...
ഓടുന്നു ചാടുന്നു എവിടെ എവിടെയോ കയറുന്നു....
പിന്നാലെ ബോബനും മോളിയിലെ പട്ടിയെ പോലെ പിന്നാലെ ഞാനും... 😅


ആരോട് പറയാൻ ആര് കേൾക്കാൻ...
അവനെക്കാൾ എക്സ്ട്രീം ലെവലിൽ മേരി മാതാജി ഓടിയിട്ടുണ്ട്...

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലാന്ന് പറഞ്ഞയാളെ കിട്ടിയിരുന്നു എങ്കിൽ 😁



അപ്പൊ കമന്റ്സ് പറയ് കേട്ടോ ❤️

 


will you marry me ❤️ 17

will you marry me ❤️ 17

4.5
2138

മഹിക്ക് ആകെ ആകെ എരിപൊരി സഞ്ചാരം.... ഗ്യാസ് ആകും രാവിലെ പുട്ട് കുത്തിക്കേറ്റിയ അങ്ങനെ കുറെ പ്രോബ്ലം ഉണ്ട്.  (മേരി ആത്മ 😁) പ്ലാൻ ബി അട്ടർ ഫ്ലോപ്പ് ആയിപ്പോയിയെന്ന് എങ്ങനെ ആസിയോട് പറയും 😒 മഹി ആ ഗ്യാസും വച്ച് തിങ്കലോട് തിങ്കൽ.. പുവർ ഗേൾ...!!! മഹി വിളിക്കുന്നേന് മുൻപ് തന്നെ ഇങ്ങോട്ട് ആസിയുടെ കാൾ വന്നു ഡിപ്പാർട്മെന്റിൽ കയറുന്നതിനു മുൻപ് ആയിരുന്നു... """അവര് വന്നെടി ഉമ്മയും രണ്ട് മക്കളും ആണെന്ന് പറയുന്നുണ്ട്!!!""" കാൾ എടുത്തയുടനെ അവിടുന്ന് ശ്വാസം വിടാതെ റിപ്പോർട്ട്‌ വന്നു... ""ഹാ... നീ കണ്ട???"" (മഹി ) """ഇല്ലെടി ഉമ്മാടെ പെങ്ങടെ മോള് വന്നിട്ടുണ്ട