Part 15
✒️ Ayisha nidha
റംഷാദോ.... അതാരാ..
എന്ന് സഫു ചോദിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞോഴ്കാൻ തുടങ്ങി. അത് പോലെ എന്റെ മനസ്സ് എന്നോട് എന്തക്കയോ.... മന്ത്രിക്കാൻ തുടങ്ങി.
എന്റെ സന്തോഷം നഷ്ടപ്പെട്ടത് അവൻ കാരണമാ... ഇന്നും ഞാൻ ഉരുകിയാണ് ജീവിക്കുന്നത്. മനസ്സിന്റെ ഉള്ളിൽ എവിടെയോ.. ഒരു കോണിൽ ഞാൻ എന്റെ സങ്കടത്തെ കുഴിച്ചു മൂടിയ നിങ്ങടെ എല്ലാവരുടെയും മുമ്പിൽ നിൽക്കുന്നത്.
അറിയില്ല ഇത് എത്ര നാൾ എന്ന് വെച്ച് ഇങ്ങനെ ജീവിക്കും എന്ന്.
ഈ സങ്കടം എന്നേ വേട്ടയാടിയതിന് ശേഷം
ഈ വീട്ടിൽ വന്ന അന്ന് മുതല ഞാൻ മനസ്സറിഞ് ചിരിച്ചതും സന്തോഷിച്ചതും എല്ലാം. എന്നാലും സങ്കടം മാറില്ലല്ലോ... ആരും ഇല്ലാത്തപ്പോ.. ഒറ്റക്കിരുന്നു കരഞ്ഞ് സങ്കടം തീർക്കും . ഏറെ നേരം കരയില്ല കാരണം അത് എന്റെ ഉമ്മച്ചിക്കും ഉപ്പച്ചിക്കും ഇഷ്ടല്ല.
മോളെ (ഫറു)
" ആഹ് "
എന്താ.. നിനക്ക് പറ്റിയത്. (സിയു)
എന്താ... നീ ചിന്തിച്ചു കൂട്ടുന്നത്. (ഫറു)
ആരാ ഈ റംഷാദ്.(സിനു)
എന്തിനാ അവൻ നിന്നേ വിളിച്ചത്. (സഫു)
എന്തിനാ.. ബാബി കരയുന്നത് (ഷാദി)
(ഓളെ ഇക്കാക്കന്റെ പെണ്ണായാൽ ഞാൻ ഓളെ ബാബിയാവൂലെ. ഇപ്പോ... ഓൾ എന്റെ ബാബിയും ഞാൻ ഓളെ ബാബിയും.😝)
എന്തേലും ഒന്ന് പറ ലനു (അജു)
"പറയാനാണേ എന്റെ ഏറ്റവും വലിയ സന്തോഷം ഇല്ലാതാക്കിയവൻ. ഇപ്പോ.. ഞാൻ നിങ്ങടെ വീട്ടിൽ താമസിക്കാൻ കാരണക്കാരൻ."
അതെന്താ... (സിയു)
"ചുരുക്കി പറഞ്ഞാ..എന്റെ.... ഉമ്മ ..ച്ചിയെയും ... ഉപ്പച്ചി ... യെയും എന്നിൽ നിന്ന് അകറ്റിയവൻ."
ഇത് പറയുമ്പോ..എന്റെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. അതോടൊപ്പം
എന്റെ കണ്ണ് നിറയുന്നുമുണ്ടായിരുന്നു.
ടീ... കരയല്ലെ കണ്ണ് തുടയ്ക്ക് നീ കരഞ്ഞാ... അവർക്കും സങ്കടാവും ഞങ്ങക്കും സങ്കടാവും കരയല്ലെ ടി (സിയു)
"ഇല്ല കരയില്ല എന്റെ ഉപ്പച്ചിക്കും ഉമ്മച്ചിക്കും ഇഷ്ടല്ല ഞാൻ കരയുന്നത്"
എടാ... അവൻ ഇപ്പോ.. നിന്നേ വിളിച്ചത് എന്തിനാ... (സഫു)
"അത് നിങ്ങടെ ഫൈസി നിങ്ങളെ ചതിച്ചതല്ല. "
പിന്നേ (സിയു)
അതല്ലെ ഓൾ പറയുന്നത് (സഫു)
ഞ ഞ ഞ ഞ (സിയു)
ടാ.... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കൊഞ്ഞനം കുത്തരുതെന്ന് (സഫു)
അയ്ന് (സിയു)
ഇവനെ ഇന്ന് ഞാൻ... (സഫു)
ഒന്ന് നിർത്തോ.... രണ്ടും.
സഫുനേ മുഴുവൻ പറയാൻ സമ്മതിക്കാതെ ഫറു ഇടയിൽ കേറി നിർത്താൻ പറഞ്ഞു.
ലനു ബാക്കി പറ (അജു)
"അത് ഫൈസി ചതിച്ചു എന്ന് നിങ്ങൾ അറിഞ്ഞത് എങനെയാ... "
അവന്റെ ഉമ്മ വിളിച്ചു പറഞ്ഞ് (സിനു)
"എന്ത് "
ഇന്നല ഡ്രസ്സ് എടുക്കാൻ എന്ന് പറഞ്ഞ് വീട്ടിന്നിറങ്ങിയതാ.... പിന്ന ഇത് വരെ തിരിച്ചു വന്നില്ല എന്ന്. (ഫറു)
"ഓഹ്, അപ്പോ... അതിന് നിങ്ങൾ എങ്ങനയാ... ചതി എന്ന് പറയാ...''
പിന്ന കല്യാണം നടക്കാതിരിക്കാൻ വേണ്ടിയല്ലെ ഓൻ പോയത്. (സഫു)
"ആര് പറഞ്ഞ് പോയി എന്ന്.
അവൻ ഈ നാട് വിട്ട് എവിടെയും പോയില്ല."
പിന്ന (സഫു)
ആഹാ... അനക്ക് ഇടയിൽ കേറി ചോദിക്കാം ലെ നമ്മൾ ചോദിച്ചാ... കുറ്റവും (സിയു)
അറിയാനുള്ള ആകാംഷയിൽ ചോദിച്ചു പോയതാ...സോറി (സഫു)
ഹാ... അങ്ങനെ വഴിക്ക് വാ.. (സിയു)
ഇവരെ സംസാരം കേട്ട് ബാക്കിയുള്ളവർ പല്ല് കടിക്കുന്നുണ്ട്.
"എന്റെ ഒരൂഹം വെച്ച് നോക്കുമ്പോ ഇന്നലെ നമ്മൾ ഫൈസിയെ കണ്ടില്ലെ അതിനു ശേഷമാ.. അവൻ മിസ്സായത് "
അത് ഞങ്ങൾക്കുമറിലെ മൊഴന്തെ (സിയു)
"ഓ..... ഞാൻ ഒന്ന് പറഞ്ഞ് തീർക്കട്ടെ "
എന്നാ... പറഞ്ഞ് തൊല (സിയു)
"ഞങ്ങൾ അവിടെ ഡ്രസ്സ് എടുത്ത് പുറത്തേക്ക് ഇറങ്ങാൻ നേരത്ത് ഒരാളെ തട്ടി പോയിരുന്നു അയാളാണ് ഫൈസിയെ തട്ടി കൊണ്ട് പോയത്."
തട്ടി കൊണ്ട് പോയിക്കേ.... അതും ഫൈസിയെ.... (സഫു)
അതെന്താ.... ഫൈസിയെ തട്ടി കൊണ്ട് പോവരുത് എന്നുണ്ടോ.... (സിയു)
ഈ തെണ്ടിനേ ഞാനിന്ന് കൊല്ലും (സഫു)
കൊല്ലാനിങ്ങ് വാ.... ഞാൻ നിന്ന് തരാം. (സിയു)
രണ്ടും ഒന്ന് നിർത്തുന്നുണ്ടോ.... (സിനു)
അത് കേട്ടപ്പോ... രണ്ടും സിനുനേ കൊഞ്ഞനം കുത്തി തോളിൽ കൈയ്യിട്ടിരുന്നു.
ഇപ്പോ... ഞാനാരായി (സിനു)
ശശി (സിയു , സഫു)
ഇതും കൂടി കേട്ടപ്പോ..... സിനു പല്ല് കടിച്ചു. ബാക്കിയുള്ളവർ നേരത്തേ പല്ല് കടിച്ചോണ്ടിരിക്കാ...
നീയങ്ങനെ പറയാൻ കാരണം (അജു)
"എനിക്ക് അവനെ കണ്ടപ്പോ... തൊട്ട് ഡൗട്ട് അടിച്ചതാ... അവൻ റംഷാദിന്റെ ടീം ആണെന്ന്.
ഇന്നല നമ്മൾ സംസാരിക്കുന്നത് ലവൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഞാൻ വിചാരിച്ചില്ല അത് ഫൈസിടെ ജീവൻ ആപത്തിലാകും എന്ന്."
ടി അതിൽ നീ... സങ്കടപ്പെടണ്ട (സഫു)
"ആർക്ക് സങ്കടം എനിക്കോ....ഹ...ഹ...ഹ..."
ടി... നിർത്ത് അതല്ല നിനക്ക് സങ്കടമില്ല. സമ്മതിച്ച് ബട്ട് (ഫറു)
ഫൈസി എങ്ങനെയാ.. നിന്റെ ശത്രു ആയത് ?
ഫറുവിനെ ചോദിച്ച് മുഴുവനാക്കാൻ സമ്മതിക്കാതെ അജു ഇടയിൽ കേറി ചോദിച്ചു.
ഹാ.. ഇതാ... ഞാനും ചോദിക്കാൻ വന്നേ. (ഫറു)
"അത് പിന്നേ...... ഞാൻ അല്ല അവൻ അന്ന് പെണ്ണ് കാണാൻ വന്നില്ലെ അന്ന് അവൻ പറഞ്ഞ് എന്നോട് ഈ കല്യാണം മുടക്കണമെന്ന്"
എന്തിന് (ഫറു)
"bcz നിങ്ങടെ പെങ്ങൾ അവന്റം പെങ്ങൾ ആണ്"
എങ്കി അതവന് വാ... തുറന്ന് പറഞ്ഞുടെ (സഫു)
"ഹാ... കഴിഞ്ഞത് കഴിഞ്ഞു സമയം നോക്ക് 9 മണി കഴിഞ്ഞ് പോയി ഉറങ്ങാൻ നോക്ക് എല്ലാരും"
അള്ളാഹ് ഇവൾക്കെന്തോ... പറ്റിക്ക് അല്ലാണ്ട് ഇങനെ ഉറങ്ങാൻ പോവത്തില്ല (സിയു)
അതിന് മറുപടി എന്നോണം ഞാനോന്ന് പുഞ്ചിരിച്ചു കൊടുത്തു.
ടാ... നീ ഇപ്പോഴും വിഷമിച്ചിരിക്കാണോ.... (അജു)
"ഒരിക്കലുമല്ല.
ഞാൻ വിഷമിച്ചിരിക്കില്ല. ബട്ട് ഞാൻ റംഷാദിനെ വേദനിപ്പിക്കും എന്റെ ജീവന്റെ ജീവനായ സ്വത്തുക്കളാ അവൻ എന്റെ കൺ മുമ്പിൽ വെച്ച് ഇല്ലാതാക്കിയത്."
എന്നും പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി.
ടാ... സ്വത്ത് പോയതാണോ... ഓളെ വിഷമം (സിയു)
ടാ... പൊട്ട സ്വത്ത് എന്ന് ഓൾ ഉദ്ദേശിച്ചത് ഓളെ ഉമ്മച്ചിനേം ഉപ്പച്ചിനേം ആണ് (ഫറു)
ഓഹോ... (സിയു)
ഹാ.. എല്ലാരും ഫുഡടിച്ച് ഉറങ്ങാൻ നോക്ക്. (ഉപ്പുപ്പ)
🍁🍁🍁
(അജു)
ഇന്ന് നേരം വെളുത്തത് മുതൽ എന്തോ... പോലെ തോന്നാ... ഞാൻ മഹറണിയിച്ച എന്റെ പെണ്ണ് ഇന്ന് മറ്റോരാളുടെതാവുന്നത് കാണാനുള്ള ചങ്കൂറ്റം എനിക്കില്ല. അതോണ്ട് തന്നെ ലനുവിനെ കാണണം എന്ന് തീരുമാനിച്ചു.
ഫുഡ് കഴിക്കുമ്പോ... അവളെ നോക്കിയപ്പോ.. ചങ്ക് പിടയ്ക്കാ... പിന്ന കുറച്ച് കഴിഞ്ഞ് ഞാൻ ഓളെ റൂമിൽ പോയി നോക്കിയപ്പോ... പെണ്ണ് അപ്പുറത്തെ സൈഡിലേക്ക് തല നിലത്ത് തട്ടിച്ച് കിടക്കാ.
ഷാദിയാണ് എന്ന് വിചാരിച്ച് എന്തക്കയോ... പറയുന്നുണ്ട്. കല്യാണം മുടങ്ങും എന്ന് പറഞ്ഞപ്പോ... എന്തോ... ഒരു സമാധാനം.
ഞാൻ ഒന്നും മിണ്ടാഞ്ഞിട്ടാണ് എന്ന് തോന്നുന്നു പെണ്ണ് എഴുന്നേറ്റിരുന്നു ന്നേ നോക്കി.
അരെ വാ.... എന്ത് മൊഞ്ചാന്നറിയോ... ഓളെ കാണാൻ. ഫാനിന്റെ കാറ്റിൽ മുടിയിയകൾ പാറി പറക്കുന്നു.
സകല കണ്ട്രോൾ ദൈവങ്ങളെയും വിളിച്ച് കണ്ട്രോൾ തരാൻ പറഞ്ഞു. എവിടെ എന്റെ കണ്ണ് ഓളെ മുഖത്തുന്ന് എടുക്കാൻ തോന്ന്ണില്ല.
ഉഫ്!!
എന്റെ കാലുകൾ അവളുടെ അടുത്തേക്ക് ചലിച്ചു. അതിനനുസരിച്ച് പെണ്ണ് പിറകോട്ടും പോവുന്നുണ്ട്. അവസാനം ഓൾ വീഴാൻ പോയപ്പാ... എന്നേഴും കൊണ്ട് വീണു. നല്ല മൂടിൽ ഒരു കിസ്സടിക്കാൻ വിചാരിച്ചപ്പോ... ന്റെ പെങ്ങൾ അത് കൊളാക്കി. പിന്ന പെണ്ണിനോട് കല്യാണം മുടക്ക് എന്ന് പറഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി അപ്പോഴേക്കും എന്റെ മനസ്സ് വേറെ എവിടെയോ... അലിഞ്ഞ് തിരിയാൻ തുടങ്ങി.
ഞാൻ ബെഡിലെക്ക് ചാഞ്ഞു. പതിയെ ഓർമകൾ പിറകോട്ട് പോയി.
💕💕💕
(തുടരും)