Aksharathalukal

അജുന്റെ കുറുമ്പി💞

Part 16
✒️ Ayisha nidha
 
ഞാൻ ബെഡിലെക്ക് ചാഞ്ഞു. പതിയെ ഓർമകൾ പിറകോട്ട് പോയി.
 
...................................
 
 
 
നമ്മുടെ കഥ നായികയും നായകനും ആദ്യം തമ്മിൽ കാണുന്ന നിമിഷത്തിലേക്ക് നമുക്ക് ഒന്ന് ഒളിഞ്ഞ് നോക്കാം.😌
 
വരൂ കൂട്ടുകാരെ നമുക്ക് ഒന്നിച്ച് ഒളിഞ്ഞ് നോക്കാം. ഞാൻ ഒറ്റക്ക് ഒളിഞ്ഞ് നോക്കുന്നില്ല വെറുതെ എന്തിനാ.. ഒരു ചീത്ത പേര് ഉണ്ടാക്കുന്നത്😝. ഇങ്ങളെ കൂടെ ആവുമ്പോ  പിടിച്ചാ... എന്തേ പറഞ്ഞ് രക്ഷപ്പെടാം.😎
 
 
 
 
 
 
ഞാൻ ആകെ കൂടെ ദേഷ്യം പിടിച്ച് വണ്ടി ഓടിക്കുമ്പോളാണ്  എന്റെ കാറിന്റെ മുമ്പിലേക്ക് ഒരു സാധനം ചാടിയത് എങ്ങനെയോ... ബ്രേക്ക് പിടിച്ച് മുമ്പോട്ട് നോക്കിയപ്പോ... അവിടെ ആരുമില്ല. ഒരു ഓഞ്ഞ സ്കൂട്ടി മാത്രം ഉണ്ട്.
 
പെട്ടന്നാണ് കാറിന്റെ ഗ്ലാസിൽ മുട്ട് കേട്ടത്.
 
 
അങ്ങോട്ട് നോക്കിയപ്പോ...
 
ഒരു തെണ്ടി പെണ്ണ്. ഞാൻ ഗ്ലാസ് താഴ്ത്തി അവളെ നോക്കി ഒന്ന് നെറ്റി ചുളിച്ചു.
 
എവിടെ നോക്കിയാടെ... കാറോടിക്കുന്നേ നിനക്കെന്താ... കണ്ണ് കാണില്ലെ മുഖത്ത് ഇങ്ങനെ രണ്ട് ഉണ്ടകണ്ണ് ഉണ്ടായിട്ട് കാര്യല്ല നോക്കീം കണ്ടും വണ്ടി ഓടിക്കണം.
 
എന്ന് ഓൾ പറഞ്ഞപ്പോ... നമ്മടെ ദേഷ്യം ഇരട്ടിച്ചു.
 
*ഡീ* .... ന്നൊരാലർച്ചയായിരുന്നു ഞാൻ.
 
അതിൽ പെണ്ണ് ഫസ്റ്റ് ഒന്ന്  പതറി എങ്കിലും വീണ്ടും ആ പഴയ  തെണ്ടി പെണ്ണായി ഉറഞ്ഞ് തുള്ളി.
 
*നീയാരാടാ.... ന്നേ ഡീ ന്നു വിളിക്കാൻ മാത്രം താൻ തന്റെ വീട്ടി പോയി വിളി ഡീന്നും പോടിന്നും ഒക്കെ.*
 
എന്റെ വണ്ടി വന്ന് ഇടിച്ചതും പോര ന്നേ ഡീന്നും വിളിക്കുന്നോ..
 
ഓളെ ഈ ഡയലോഗ് കേട്ട് നമ്മടെ ദേഷ്യം നൂറിരട്ടി വർദ്ധിച്ചു. അതോണ്ട് തന്നെ കാർ ഒന്ന് മെല്ലെ റിവൈസ് എടുത്ത് മുമ്പോട്ട് പറത്തിച്ച് വിട്ടു. ഓളെ വണ്ടി  തട്ടി തള്ളിയിട്ടതിന് ശേഷം കാർ ഒന്നൂടെ റിവൈസ് എടുത്ത് ഓളെ അടുത്ത് നിർത്തി.
 
 
 
ഇപ്പോ... ഒരു ബിജിഎം ഒക്കെ വേണം.
 
പക്ഷെ എന്ത് ചെയ്യാനാ ഇപ്പോ... എന്റെ കയ്യിൽ ബി ജി എം ഇല്ലാന്നേ. ഇനി അടുത്ത പ്രവശ്യം നോക്കാം.
 
 
നിനക്ക് ബി ജി എം അല്ല നല്ല അടാർ തല്ലാ.... തരേണ്ടത്.
 
"ഇത് ഇപ്പോ... ആര് "
 
ടാ... അജു കൊജു രാക്ഷസാ അനക്ക് ന്നേ അറീലെ.
 
"ഇല്ലന്നേ യ്യി ആരാ... "
 
അനക്ക് ഞാൻ പറഞ്ഞ് തരാടാ തെണ്ടി.
 
"എങ്കി പറ..
 എന്നാലും നിന്നേ  ഞാൻ എവിടെയോ.... നല്ല  കണ്ട് പരിജയം പോലെ "
 
 വല്ല സിനിമ നടി എങ്ങാനും ആണോ...റബ്ബേ. (ആത്മ)
 
ആടാ... സിനിമ നടി എന്ന് പറയുന്നത് ശെരിയല്ല സൂപ്പർ സ്റ്റാർ സിനിമ നടി കൂടാതെ ലോക സുന്ദരി എന്ന സ്ഥാനം കയിപ്പറ്റിയവളും.
 
ഇപ്പള മനസ്സിലായത് എന്റെ ആത്മ ഗതം കുറച്ച് കൂടി പോയി.
 
"Wow... അല്ല മേടം എന്തിനാ ന്നോട് സംസാരിക്കുന്നേ."
 
ടാ ... പൊട്ട ഞാൻ ഈ പറഞ്ഞ ആരുമല്ല. ഞാനാണ് പാവം നിന്റെ സ്റ്റോറി  റൈറ്റർ *ആയിഷ നിദ*. ന്നേ പോലും നിനക്ക് അറീലെ.
 
"സോറി മുത്തെ ഞാൻ അത് പെട്ടന്ന് കണ്ടപ്പോ... മനസ്സിലായില്ല അതാ..."
 
മ്മം ന്നാൽ പാസ്റ്റ് ഇനി ഞാൻ പറഞ്ഞോളാം.
 
"എന്തിന് എന്റെ പാസ്റ്റ് ഞാൻ പറഞ്ഞോളാം "
 
ദാ... അടങ്ങി ഒതുങ്ങി നിന്നോ.... ഇല്ലേ ഞാൻ നിന്റെ പോസ്റ്റ് അങ്ങ് മാറ്റും
 
 
"ഏത് പോസ്റ്റ് ?"
 
ഹീറോ.. എന്ന പോസ്റ്റ്.
 
"യ്യോ... വേണ്ട "
 
ഹാ... അപ്പോ... പാസ്റ്റ് ഞാൻ പറയാം.
 
"മ്മം..."
 
....................................
 
 
 
അപ്പളാണ് ഡോറിലൊരു കൊട്ട് കേട്ടത് വേഗം എഴുന്നേറ്റ് ഇരുന്നു ഡോറിന്റെ അവിടെക്ക് നോക്കിയപ്പോ.. ന്റെ പെങ്ങൾ ഉണ്ട് അവിടെ ഡോറിൽ ചാരി നിൽക്കുന്നു. ഞാനൊന്ന് നന്നായിട്ട് ഇളിച്ച് കൊടുത്തു. അപ്പോ.... പെണ്ണ് റൂമിലേക്ക് കേറി വന്നു.
 
ഇനി പാസ്റ്റ്  നമ്മുടെ റൈറ്റർ എപ്പളേലും വന്ന് പറഞ്ഞ് തരും കേട്ടോ... ഇപ്പോ... ഞാൻ എന്റെ പെങ്ങളെ മൈന്റ ചെയ്യട്ടെ ഇല്ലേ ന്നേ കൊല്ലാൻ പോലും മടിക്കില്ല.
 
ടാ... ഇപ്പോ... എന്താ... അവിടെ നടന്നത് 
 
"എന്ത് ഒന്നും നടന്നില്ലല്ലോ"
 
നിനക്ക് എന്താ... പറ്റിയത് നീ എപ്പോ... മുതല എന്റെ ബാബിയെ സ്നേഹിച്ചു തുടങ്ങിയത്. അന്ന് നിനക്ക് കെട്ടിച്ചു തന്നപ്പോ.. ഒരു വിലയുമില്ലായിരുന്നു ബാബിനെ. ഇപ്പോ... നീ ബാബിനോട് കല്യാണം മുടക്കാൻ പറയുന്നോ.. ബാബി അവന്റെ കൂടെ എങ്കിലും സന്തോഷത്തോടെ ജീവിച്ചോട്ടെ.
 
 
"ഷാദി അങ്ങനെ പറയല്ലെ എനിക്ക് അറിയില്ല ഓളെ ഞാൻ എപ്പോ... മുതല സ്നേഹിച്ചു തുടങ്ങിയത് എന്ന്. പറ്റുന്നില്ലടാ.. ഓളെ വേറെ  ഒരാൾക്ക് വിട്ട് കൊടുക്കാൻ .  ഓൾ അത്രക്ക് പതിഞ്ക്ക് ഈ ഖൽബിൽ."
 
മ്മം.... ഇപ്പോ... നിക്കാഹിനു സമയമായി നീ ഡ്രസ്സ് ചേഞ്ച് ചെയ്ത് വാ...
 
"ഇല്ലടാ... എനിക്ക് കഴിയില്ല ഓളെ കഴുത്തിൽ മറ്റോരാൾ മഹറ് ചാർത്തുന്നത് കാണാൻ."
 
പിന്നേ...
ദാ... ഇക്കാക്കയാണ് എന്നോന്നും ഞാൻ നോക്കില്ല ഒറ്റ വീക്കങ് വെച്ച് തരും.
 
എന്ന് ഷാദി പറഞ്ഞപ്പോ... ഫറു റൂമിലേക്ക് കേറി വന്നു.
 
നീ സംസാരിച്ചോ... 
 
എന്ന് ഫറു ചോദിച്ചപ്പോ ഓൾ ചിരിച്ച് കൊണ്ട് ന്നേ കെട്ടി പിടിച്ച് എന്നിട്ട് പറയാ...
 
ഇത് എന്റെ ഇക്കാക്കയാ... ഞാൻ പറഞ്ഞാ എന്തും ചെയ്യും. ഇവൻ നൂറ് ശതമാനം സമ്മതമാ....
 
"എന്തിന് " എന്ന് ഞാൻ മെല്ല ഷാദിനോട് ചോദിച്ചു.
 
പറയാം. (ഷാദി)
 
അജു ഞാൻ  പകരത്തിന് പകരം ചെയ്യ ഒന്നുമല്ലട്ടോ... പിന്നേ ഫൈസി ചതിച്ചു.
 അപ്പോ... ഈ കാര്യം മുത്തിനോട് പറയാൻ പോവുമ്പോ ഇവളാ... പറഞ്ഞത് നിന്നോട് ഒന്ന് സംസാരിക്കട്ടെ എന്ന്.
ആദ്യം ഞങ്ങൾ സമ്മതിച്ചില്ല എങ്കിലും പിന്നേ സമ്മതിച്ചു. (ഫറു)
 
ഇവരിതേന്തോന്നാ... പറയുന്നേ റബ്ബേ (അജുസ് ആത്മ)
 
നീ വേഗം ഫ്രഷായി വാ....
 
എന്നും പറഞ്ഞ് ഫറു പോയി ബാക്കിൽ പോവാൻ നിക്കുന്ന ന്റെ പെങ്ങള ഞാൻ പിടിച്ചു നിർത്തി.
 
"എന്ത് സംസാരിച്ചോന്നാ അവൻ ചോദിച്ചേ"
 
അതുണ്ടല്ലോ... ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ... കാക്കുന്.
 
"ഇല്ല എന്താ.''
 
അതില്ലെ എന്റെ കാക്കൂല്ലെ ഓന്റെ ഭാര്യനെ തന്നെ രണ്ടാമത് കെട്ടാൻ പോവാ....
 
എന്ത് !?
 
ആദ്യം എനിക്ക് ഒന്നും തന്നെ  ഓടില്ല പിന്നേ ഒന്നൂടി ചിന്തിച്ചപ്പോ... മനസ്സിലായി.
 
ഞാൻ പറഞ്ഞത് എന്റെ ബ്രോ.. കേട്ടില്ല അല്ലെ ചെവി ഫ്യൂസായോ...
 
 
"ടി... ഞ്ഞി മുത്താണ് ന്റെ പെണ്ണിന എനിക്ക് തന്നെ തന്നല്ലോ..."
 
ഓവർ സന്തോഷിക്കണ്ട ബാബിനോട് ഇത് പറഞ്ഞാ... സമ്മതിക്കൂല അതോണ്ട് അത് പോയി സെറ്റാക്കട്ടെ ട്ടോ..
 
 
അങ്ങനെ ഷാദി പോയപ്പോ... ഞാൻ ബാത് റൂമിൽ കേറി ഫ്രഷായി. എന്നിട്ട് നല്ല വൈറ്റ് കളർ ഷർട്ടും ബ്ലാക്ക് ജീൻ പാന്റും ബ്ലാക്ക് ഓവർ കോട്ടും ഇട്ട് മുടി ഒന്ന് ചീകി ഞാൻ താഴോട്ട് പോയി. അവിടെ എല്ലാരും ഫുൾ ഹാപ്പിലാണ്. അപ്പോയാണ് ന്റെ പെങ്ങൾ വന്നത്.
 
അതെ ഞാൻ ബാബിനോട് കാര്യം പറഞ്ഞില്ല ട്ടോ...സർപ്രൈസ് ആയിക്കോട്ടെ😉.
 
"മ്മം..."
 
അങ്ങനെ ഷാദി മുകളിലേക്ക് പോയി. അത് കഴിഞ്ഞ് എന്റെ പെണ്ണിനേയും കൂട്ടി വരുന്നത് കണ്ടു.
 
എന്ത് മൊഞ്ചാ... എന്റെ പെണ്ണിനേ കാണാൻ. നല്ല പിങ്ക് കളർ ലഹങ്കയിൽ മൊഞ്ചത്തി ആയിക്ക് ഓളെ മുഖത്തുന്ന് കണ്ണേടുക്കാൻ തോന്ന്ണില്ല. പിന്ന ഫറു സഫുവും സിനുവും സിയുവും ആക്കി കൊരച്ചപ്പോ... ഞാൻ മെല്ല കണ്ണ്  പിൻവലിച്ചു. 
 
മര്യദക്ക് വായി നോക്കാനും സമ്മതിക്കില്ല.
 
പിന്ന അവരോക്കെ ഓളെ അടുത്ത് പോയി ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.  അതിനു ശേഷം ഫറു മഹറണിയിക്കാൻ സമയമായി എന്ന് പറഞ്ഞപ്പോ... ഞാൻ മഹർ അണിയിച്ചു. അപ്പോ... എ എന്നില്ലാത്ത സന്തോഷമായിരുന്നു എനിക്ക്.
 
എന്തോ... പിന്നേ ഓളെ കാണാൻ കഴിഞ്ഞത് കണ്ണീരിനെ പിടിച്ച് വെക്കുന്ന രീതിയിലാണ്. അത് കഴിഞ്ഞ് ഓര് സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
 
 സ്വന്തമല്ലെങ്കിലും അവളെ അവർ സ്വന്തം പെങ്ങളായി സ്നേഹിക്കുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി.
 
പിന്ന ഫോട്ടോ... എടുക്കലും ഫുഡടിയും ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോയാണ് ലനുവിന്റെ ഫോൺ ശബ്ദിച്ചത് പിന്നേ ഓൾ പറഞ്ഞത് കേട്ട് എനിക്ക് റംഷാദിനേ കൊല്ലാനുള്ള ദേഷ്യം ഉണ്ട്.
ലനു കരയാവും എന്ന് വിചാരിച്ച് റൂമിൽ പോയി നോക്കിയപ്പോ... അവിടെ ലനുവിന്റെ കളി കണ്ട് ഞാനാകെ കിളി പോയ പോലെ ആയി.
 
 
 
 
 
💕💕💕 
 
 
 
 
(തുടരും)

അജുന്റെ കുറുമ്പി 💞

അജുന്റെ കുറുമ്പി 💞

4.8
2457

Part  17 ✒️ Ayisha nidha     ലനു കരയാവും എന്ന് വിചാരിച്ച് റൂമിൽ പോയി നോക്കിയപ്പോ... അവിടെ ലനുവിന്റെ കളി കണ്ട് ഞാനാകെ കിളി പോയ പോലെ ആയി.   നല്ല അന്തസായി കിടന്നുറങ്ങുന്നു. ഓളെക്കാൾ വലുപ്പമുള്ള ഒരു ബൊമ്മനെ കെട്ടി പ്പിടിച്ച്ങ്ങാനാ... ഉറക്ക്. അപ്പുറത്തെ സൈഡിലേക്കും ഇപ്പുറത്തേ സൈഡിലേക്കും തല ചെരിച്ച് കളിക്കുന്നുമുണ്ട്.   ഓളെ സമാധാനിപ്പിക്കാൻ വന്ന ഞാൻ  ഇപ്പോ...  ശശിയായി...   ഹാ.... സാരല്ല ഇനിയിപ്പം ഉറങ്ങാം എന്നുദ്ദേശിച്ച് ഞാൻ ബെഡിൽ കേറി ഇരുന്ന് മെല്ല ആ ബൊമ്മനെ എടുത്ത് മാറ്റി.    ബൊമ്മക്ക് പകരം ഞാൻ ഓളെ കെട്ടിപിടിച്ചു  ഓളെ ഇരുകണ്ണിലും മുത്തം കൊട്ത്ത്