Aksharathalukal

ആ രാത്രിയിൽ...

രാത്രിയുടെ കനത്ത ഇരുട്ടിൽ അയാൾ അവളിലേക്ക് ആഴ്ന്നിറങ്ങി, അവളിലെ എതിർപ്പിനെ ബലം കൊണ്ട് കീഴ്പ്പെടുത്തുമ്പോൾ അയാളിൽ തികഞ്ഞു നിന്നത് പെൺ ഉടലിനോടുള്ള അടങ്ങാത്ത വികാരം മാത്രം ആയിരുന്നു.


******************************
മൂന്നുമാസങ്ങൾ ആശുപത്രിയിൽ അബോധാവസ്ഥയിൽ ജീവനുള്ള വെറും ശരീരമായി അവൾ കിടന്നു.

ബോധം വീണപ്പോൾ ഭ്രാന്തിയെപ്പോലെ അലറി വിളിച്ചു. എവിടേക്കെങ്കിലും ഓടി ഒളിക്കാൻ മനസ്സ് വെമ്പൽ കൊണ്ടു. ചലനം ഇല്ലാത്ത കാലുകളിലേക്ക് മിഴികൾ ഊന്നി ബോധം മറഞ്ഞവൾ പിന്നിലേക്ക് ആണ്ടു.


ഡോക്ടർ ശ്യാമപ്രസാദ് അവളുടെ മനസ്സിന് ധൈര്യം പകരുമ്പോഴും നിസ്സംഗമായി അവൾ അയാളെ നോക്കും. ""ഒന്നും സംഭവിച്ചിട്ടില്ല, അങ്ങനെ കരുതിയാൽ മതി ""അയാൾ തോളിൽ തട്ടി പറഞ്ഞകലുമ്പോൾ അവൾ സ്വയം അത് ആവർത്തിക്കും ""ഒന്നും സംഭവിച്ചിട്ടില്ല "", പക്ഷെ മിഴികളിൽ ഉരുണ്ടു കൂടുന്ന നീർ തുള്ളികൾ അതിനെ അംഗീകരിക്കാതെ പ്രവാഹങ്ങൾ തീർക്കും.


മരവിച്ച മനസ്സും ഉടഞ്ഞ ശരീരവും ആയി ആശുപത്രി മുറിയിൽ നിർവികാരമായി ഇരിക്കുമ്പോൾ രാത്രിയുടെ കനത്ത ഇരുട്ട് അവൾക്ക് സമ്മാനിച്ച മുറിവുകളിൽ വേദന വിങ്ങലുകൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു.



*ശരീരത്തിനെറ്റ പ്രഹരങ്ങൾ കാലം മായിക്കുന്നു, മനസ്സിനേറ്റ ആഘാതം ഓർമ്മകളായി കാലം മായിക്കാത്ത മുറിവായി അവശേഷിക്കുന്നു *. ഓർമ്മകളിൽ നിന്ന് ഓടിയോളിക്കാൻ എഴുത്തിന്റെ ലോകം തനിക്ക് മുമ്പിൽ തുറന്നിട്ട അയാളെ ഒരു വേള അവൾ ഓർത്തുപോയി .ബോധം വീണപ്പോൾ ആദ്യം കണ്ട മുഖം. ആരാണയാൾ.....?? പലപ്പോഴും ഓർമ്മകളിൽ ചികഞ്ഞിട്ടും കണ്ടെത്താത്ത മുഖം.



കണ്ണുകളിൽ ആയിരം ഭാവങ്ങൾ ഉൾക്കൊണ്ട്‌, തന്നെ മാത്രം ഉറ്റു നോക്കി നിന്ന ആ മുഖത്ത് അപ്പോൾ എന്തായിരുന്നു. ഓർമയില്ല...... പല ദിവസങ്ങളും അയാൾ കടന്ന് വരാറുണ്ട്, തനിക്കായി മാത്രം സമയം ചിലവഴിക്കാറുണ്ട്.""ഒന്നും മിണ്ടിയില്ലെങ്കിലും  മൗനങ്ങളിലൂടെ പലതും പറയാതെ പറയാറുണ്ട് അയാൾ """


ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ അയാൾ തന്നെ ഒപ്പം കൂട്ടിയിരുന്നു. എന്തുകൊണ്ട് താൻ അതിനെ എതിർത്തില്ല....??, ആ സാമിപ്യം താൻ ആഗ്രഹിക്കുന്നുവോ...??*ആരുമില്ലാത്തവൾക്ക്, തന്നെ തന്നെ സ്വയം നഷ്ടപ്പെട്ടവൾക്ക്, പ്രതീക്ഷയുടെ കച്ചി തുരുമ്പ് കാട്ടിയവനിൽ നിന്നൊരു മടക്കം അസാധ്യം ആയി തീർന്നുവോ *


അടുത്ത വീട്ടിലെ ചേച്ചിയോട് എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്ന ആളുടെ ശബ്ദം കേട്ടാണവൾ വന്നതിന്  പിറ്റേന്ന് ഉറക്കം തെളിഞ്ഞത്, ജനൽ അഴികളിൽ കൈ മുറുക്കി അവൾ അവിടേക്ക് ദൃഷ്ടി പായിച്ചു.സംസാര വിഷയം താൻ ആണെന്ന് മനസ്സിലായതും എന്തുകൊണ്ടോ അത് ശ്രദ്ധിക്കാൻ മനസ്സ് വിസമ്മതം കാട്ടി. വിവാഹിതരല്ലാത്ത ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചൊരു വീട്ടിൽ കഴിഞ്ഞാൽ ഇടവരുന്ന ആളുകളുടെ ചൂഴ്ന്ന് നോട്ടങ്ങളും സംസാരങ്ങളും ഊഹിച്ചപ്പോൾ തന്നെ  മനസ്സ് പൊള്ളി പിടഞ്ഞു.


അവരുടെ സംസാരത്തിൽ നിന്ന് ആളുടെ പേര് മഹാദേവ് എന്നാണെന്ന് അറിയാൻ കഴിഞ്ഞു.”മഹിയേട്ടൻ"" വെറുതെ വിളിച്ചു നോക്കി.



വീട്ടിൽ എത്തി രണ്ട് ദിവസങ്ങൾ ഇരുവരും മൗനം വരിച്ചു, ആവിശ്യങ്ങൾക്കായി മാത്രം സംസാരം ചുരുങ്ങി.




അയാളും താനും മാത്രം അവശേഷിക്കുന്ന ആ കൊച്ചു വീട്ടിൽ അയാൾക്കായി മാത്രം അവൾ കാത്തിരിക്കാറുണ്ട്, സന്ധ്യ മയങ്ങുന്ന നേരം ഇത്തിരി വൈകിയാൽ ഹൃദയം നുറുങ്ങാറുണ്ട്. തനിക്കായി അയാൾ മനോഹരമായി പുഞ്ചിരിക്കാറുണ്ട്, സായാഹ്ന വേളകളിൽ എന്തെങ്കിലും ഒന്ന് തനിക്കായി കൈയിൽ കരുതാറുണ്ട്.




ദിവസങ്ങും ആഴ്ചകളും കൊഴിഞ്ഞു പോകുമ്പോൾ അയാൾ അവളിൽ അത്രമാത്രം വെരുറച്ചു പോയിരുന്നു. പക്ഷെ അയാളെ താൻ അർഹിക്കുന്നുവോ......?? മനസ്സ് ആവർത്തിച്ചു ചോദ്യം ഉന്നയിക്കുമ്പോൾ അറിയാതെ തല കുനിഞ്ഞു പോകുന്നു.


*നിവി*
ഒരിക്കൽ ഊണ് മേശക്കരികിൽ അയാൾക്കായി മാത്രം വെച്ചുണ്ടാക്കിയ ഭക്ഷണം വിളമ്പുമ്പോൾ ആദ്യമായി അയാൾ അവളുടെ പേര് വിളിച്ചു, ഉള്ളിൽ നുരഞ്ഞു പൊന്തിയ സന്തോഷം അടക്കി അവൾ അവന് വേണ്ടി കാതോർത്തു.


""നാളെ നീ എഴുതിയ പുസ്തത്തിന്റെ പ്രകാശനം ആണ്, ""വാക്കുകൾക്ക് പഞ്ഞം വന്നപ്പോൽ അതിനും അവൾ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി.



"അനാഥാലയത്തിലെ എല്ലാവർക്കും നിവേദിതയായ താൻ ഈ മനുഷ്യന് മാത്രം *നിവി* ആയി തീർന്നതിലെ സന്തോഷം ആ ദിവസം മുഴുവൻ അവളിൽ പ്രതിഫലിച്ചു. അന്ന് രാത്രി ഉറക്കം കാടാക്ഷിക്കാതെ അവൾ അവളിലേക്ക് തന്നെ തിരിഞ്ഞോടി.




ഓർമ്മ വെച്ച കാലം മുതൽ താൻ ആ നാലു ചുവരുകൾക്ക് ഉള്ളിൽ ആയിരുന്നു. പ്രാഥമിക സ്കൂൾ പഠനം മഠത്തിന്റെ മേൽ നോട്ടത്തിൽ തന്നെ ആയിരുന്നു. അമ്മമാർ നടത്തുന്ന അനാഥാലയത്തിലെ ഓരോ കുഞ്ഞ് മുഖങ്ങളിലും ചിലപ്പോഴെങ്കിലും ഒറ്റപ്പെടലിന്റെ വേദന നിഴലിക്കുന്നതായി അവൾക്ക് തോന്നിയിട്ടുണ്ട്.




ഹൈസ്കൂലിലേക്ക് അവിടെയുള്ള കുട്ടികൾ  പോയിരുന്നത് അനാഥാലയത്തിൽ നിന്ന് ഏർപ്പെടുത്തിയ വണ്ടിയിൽ ആയിരുന്നു. പുറമെ ഉള്ള ആളുകളിൽ നിന്ന് അകലം പാലിക്കണം എന്ന കർശന നിർദേശംഞങ്ങൾ പാലിച്ചു പൊന്നു. പത്താം ക്ലാസ്സിൽ  മികച്ച  വിജയം കൈവരിച്ച തന്നോട് അമ്മമാർക്ക് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു, അതിന് മുമ്പും അങ്ങനെ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്.



പ്ലസ് ടു പഠനം ആരുടെയോ കാരുണ്യത്തിൽ സ്പോൺസർഷിപ്പിൽ നടന്ന് പോയി. പതിനെട്ടാം വയസ്സിൽ അനാഥാലയത്തിന്റെ പടിക്കെട്ടുകളോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ *പറന്ന് ഉയരണം* എന്ന ചിന്ത മാത്രം ആണ് ഉണ്ടായിരുന്നത്. ഡിഗ്രി പഠനത്തിന് സ്വയം കാശ് കണ്ടെത്താൻ പല ജോലികൾ ചെയ്തു, മറ്റുള്ളവരുടെ അടുക്കള പുറത്ത് പണിക്ക് പോകുമ്പോൾ പോലും മനസ്സ് തളർന്നിട്ടില്ല. *ഉയരണം, മറ്റുള്ളവർക്ക് താങ്ങാകണം* മനസ്സും ശരീരവും കൂടുതൽ ദൃഢമായി മാറിയ നിമിഷങ്ങൾ.




വിദൂര പഠനം വഴി ഡിഗ്രി പൂർത്തികരിച്ചു, ഒരു ജോലിക്കുള്ള അലച്ചിൽ അതി കഠിനമായിരുന്നു. സ്വന്തം ശരീരത്തിലേക്ക് ഉറ്റു നോക്കുന്ന കാമ കണ്ണുകളെ അവഗണിച്ചു നടന്നു നീങ്ങുമ്പോഴും ഉള്ളിൽ തോൽക്കാൻ തയ്യാറാകാത്തവളുടെ മനഃശക്തി ഉണ്ടായിരുന്നു.




കമ്പ്യൂട്ടർ പഠനം പലയിടത്തും അത്യാവശ്യം ആയി തീർന്നപ്പോൾ അത് സ്വയാത്തമാക്കാനുള്ള പരിശ്രമങ്ങൾ...... ഒടുവിൽ അത് നേടിയെടുത്ത് ഒരു ബുക്ക്‌ ഷോപ്പിലെ ബില്ലിംഗ് സെക്ഷനിൽ ജോലി സമ്പാദിച്ചെടുത്തപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി എത്തിയത് തന്നെ വളർത്തിയെടുത്ത അമ്മമാരുടെ മുഖം ആണ്. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ അവർക്കായി കൈയിൽ ഉള്ള രൂപയ്ക്ക് ഓരോന്ന് വാങ്ങി കൂട്ടി യാത്ര തിരിച്ചു.





തന്നെ കണ്ടപ്പോഴേ സംതൃപ്തിയോടെ വരവേറ്റ അമ്മമാരെ കാണെ ഉള്ളിൽ സന്തോഷം അലതല്ലുന്നുണ്ടായിരുന്നു. സ്വന്തം അധ്വാനത്തിൽ നിന്ന് വാങ്ങിച്ച സാധങ്ങൾ അമ്മമാരുടെ കൈയിൽ കൊടുക്കുമ്പോൾ അവരുടെ കണ്ണുകളിൽ  തന്നെക്കുറിച്ച് ഓർത്ത്‌ അഭിമാനത്തിന്റെ നീർ തിളക്കം പ്രകാശിക്കുന്നുണ്ടായിരുന്നു.





ഈ മണ്ണിൽ തന്റെ സ്വന്തം എന്ന് പറയാനും കൂടെ പിറന്നതല്ലെങ്കിലും കൂടെ പിറപ്പുകൾ എന്ന് അവകാശപ്പെടാനും, ചേർത്ത് പിടിക്കാനും  ആകെ ഉള്ള ബന്ധുക്കൾ.









അവിടെ നിന്ന് ഇറങ്ങുമ്പോൾ നേരം നന്നേ വൈകിയിരുന്നു. സൂര്യൻ പോയിമറയാൻ തിടുക്കം കൂട്ടിയിരുന്നു. അന്നൊരു ദിവസം അവിടെ കഴിഞ്ഞിട്ട് പിറ്റേന്ന് പോകാൻ അമ്മമാർ നിർബന്ധിച്ചപ്പോൾ സ്നേഹത്തോടെ അത് നിഷേധിച്ചു. കാരണം മറ്റൊന്നും ആയിരുന്നില്ല, പിറ്റേന്ന് ജോലിക്ക് പ്രവേശിക്കേണ്ട ആദ്യ നാൾ ആയിരുന്നു. തന്റെ അധ്വാനത്തിന്റെ, അലച്ചിലുകളുടെ ഫലം!!!!




പക്ഷെ ആ രാത്രി തനിക്കായി കരുതി വെച്ചത് മറ്റൊന്നായിരുന്നു. അടുത്തേക്ക് നടന്നടുക്കുന്ന കാലൊച്ച കേട്ടതും ഞെട്ടി പിടഞ്ഞെഴുന്നേറ്റു. കതകിന്റെ പാളി തുറക്കുന്നത് കാണെ കണ്ണുകൾ ഇറുക്കെ പൂട്ടി ഉറങ്ങിയത് പോലെ കിടന്നു. എന്തുകൊണ്ടോ അങ്ങനെ ചെയ്യാനാണ് തോന്നിയത്. കാൽ പാദത്തിൽ ആരുടെയോ കൈ സ്പർശം ഏറ്റപ്പോൾ ഉള്ളൊന്ന് കാളിയെങ്കിലും നിഛലയായി കിടന്നു. കണ്ണുനീർ തുള്ളികൾ ഇറ്റ് വീണ് തന്റെ കാൽ പാദങ്ങൾ നനവാകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.





മെല്ലെ തല ഉയർത്തി നോക്കുമ്പോൾ തന്റെ കാലുകൾ കൈകൾ കൊണ്ട് കവർന്ന് നിലത്ത് ഊർന്നിരിക്കുന്ന മഹിയേട്ടന്റെ രൂപം ആ ഇരുട്ടിലും അവൾ വ്യക്തതയോടെ കണ്ടു. ശബ്ദം ഉണ്ടാക്കാതെ അതെ കിടപ്പ് തുടർന്നു. അവളുടെ  ഉള്ളിൽ സംശയങ്ങൾ നാമ്പെടുത്തിരുന്നു.





ആ കരങ്ങൾ തന്റെ നെറുകിൽ തലോടുന്നതും, ദേഹത്തേക്ക് പുതപ്പ് വലിച്ചിടുന്നതും, മുറി വാതിൽ കടന്ന് പോകുന്ന കാലൊച്ചയും അവൾ അറിഞ്ഞു.




കുറച്ചു നേരം കണ്ണുകൾ തുറന്ന് അതെ കിടപ്പവൾ തുടർന്നു. പിന്നെ എഴുന്നേറ്റ് മുറിക്ക് പുറത്ത് ഇറങ്ങുമ്പോൾ അവൾ കണ്ടു സിറ്റ് ഔട്ടിൽ ദൂരേക്ക് മിഴി പായിച്ചിരിക്കുന്നവനെ. അരികിൽ ചെന്ന് ആ തോളിൽ കൈ അമർത്തുമ്പോൾ ഞെട്ടി തിരിഞ്ഞു നോക്കിയിരുന്നു അവൻ.



അവളെ അപ്പോൾ കണ്ടതിലാണോ, കുറച്ചു മുമ്പ് അവൻ ചെയ്തത് പിടിക്കപ്പെട്ടോ എന്നത് കൊണ്ടാണോ ആ ഞെട്ടൽ എന്നവൾ സംശയിച്ചു.



""താൻ ഉറങ്ങിയില്ലായിരുന്നോ.....??? വിറവാർന്നതും ഇടറിയതുമായ ആ സ്വരം അവളുടെ കാതുകളിൽ നേർമയിൽ പതിച്ചു.



""ഉറങ്ങിയിരുന്നു, ഒരു ദുസ്വപ്നം കണ്ടു ഞെട്ടി ഉണർന്നതാ ""അവനെ വിശ്വസിപ്പിക്കും പാകത്തിൽ അത്ര നിഷ്കളങ്കമായി അവൾ മറുപടി നൽകി. ആ മുഖത്ത് ആശ്വാസം നിഴലിക്കുന്നത് കാണെ അവളിലെ സംശയത്തിന് ആക്കം കൂടിയിരുന്നു.




""വേണ്ടാത്തത് ഓർത്ത്‌ കിടന്നിട്ടാവും, താൻ പോയി ഉറങ്ങിക്കോ ""അവളെ നോക്കാതെ അലസമായി പറയുന്നവനെ അവൾ നോക്കി നിന്നു.




""എനിക്കിനി ഉറക്കം വരില്ല മഹിയേട്ടാ"" പറഞ്ഞു തീർന്നതും  എന്തോ ഞെട്ടിത്തരിച്ചു അത്ഭുതത്തോടെ തന്നെ നോക്കുന്ന ആ മനുഷ്യനെ അവളും സാകൂതം നോക്കി നിന്നു പോയി.




"""എന്താ മഹിയേട്ടാ"" താൻ അങ്ങനെ വിളിച്ചതിലെ അമ്പരപ്പാണ് ആ മുഖത്ത് എന്ന് മനസ്സിലായെങ്കിലും അത് അറിയാത്തത് പോലെ അവൾ തിരക്കി.




""ഒന്നുമില്ല""ചുണ്ടിൽ അയാസപ്പെട്ടൊരു ചിരി വരുത്തിയവൻ പറഞ്ഞൊപ്പിച്ചു.മൗനമായി ഏറെ നേരം കടന്നു പോയി.



""ഇനി തണുപ്പടിച്ചു വെളിയിൽ നിൽക്കേണ്ടാ, താൻ പോയി കിടക്ക് ""നിർബന്ധിച്ചു പറഞ്ഞു വിടുന്നവനെ തിരിഞ്ഞു നോക്കി മുറിയിലേക്ക് പോയി കണ്ണുകൾ ഇറുക്കെ മൂടി കിടന്നു.




രാവിലെ ഉണർന്നപ്പോൾ നന്നേ വൈകിയിരുന്നു. കുളിച്ചു വേഷം മാറി അടുക്കളയിലേക്ക് ചെന്നപ്പോൾ കണ്ടു പ്രാതൽ തയ്യാറാക്കി മേശമേൽ വെക്കുന്ന ആളെ. എന്ത് കൊണ്ടോ ആ മുഖത്ത് നോക്കാൻ ആയില്ല.""ഞാൻ ഉണർന്നപ്പോൾ വൈകിപ്പോയി, സോറി ""നേർമയായി പറയുന്ന എനിക്ക് നേരെ ചിരിയോടെ ഒരു ഗ്ലാസ്‌ ചായ നീട്ടിയ മഹിയേട്ടനെ കാണെ വീണ്ടും ചമ്മൽ തോന്നി.




ചായയ്ക്കും രാവിലത്തെ ഭക്ഷണത്തിനും പ്രത്യേക രുചി അവൾക്ക് തോന്നിയിരുന്നു.ഇന്നാണ് തന്റെ പുസ്തകം പ്രകാശനം ചെയുന്നത്. മഹിയേട്ടൻ കൊണ്ട് തന്ന സാരി വളരെ ഭംഗിയായി ഉടുത്ത് ഒരു കുഞ്ഞ് പൊട്ട് നെറ്റിയിൽ തൊട്ട് ആളുടെ അടുത്തേക്ക് ചെന്നു. ബൈക്കിന്റെ അരികിൽ ആലോചനയോടെ നിൽക്കുന്ന ആളെ തട്ടി വിളിച്ചു, തന്നെ കാണെ വിടരുന്ന മിഴികൾ ഉള്ളിൽ വല്ലാത്തൊരു അനൂഭൂതി പകരുന്നുണ്ടായിരുന്നു.





ബൈക്കിനു പിന്നിലായി ആ തോളിൽ കൈ അമർത്തി ഇരിക്കുമ്പോൾ  അവന്റെ  നിറഞ്ഞു വരുന്ന ആ മിഴികൾ സൈഡ് മിററിലൂടെ അവൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു.





തന്റെ പുസ്‌തകം പ്രകാശനം ചെയ്തപ്പോൾ തന്നെക്കാൾ സന്തോഷം ആ മുഖത്ത് നിഴലിക്കുന്നതായി അവൾക്ക് തോന്നി.




തിരികെ ഉള്ള യാത്രയിൽ അവൾ വാതോരാതെ സംസാരിച്ചെങ്കിലും അവൻ  നിശബ്ദതയെ കൂട്ടുപിടിച്ചു. *അവൾ ഇന്നത്തെ ദിവസം  പൂർണ്ണ സന്തോഷവതി ആണെന്ന് ഉള്ളതിൽ അവന്റെ ഹൃദയം പതിന്മടങ്ങ് സംതൃപ്തി കൊണ്ടു.*





വീണ്ടും ദിവസങ്ങൾ ഭൂതകാലത്തിലേക്ക് ഓടി അകന്നു. പല രാത്രികളും അവൻ അവൾക്ക് അരികിൽ വരുകയും അവളുടെ പാദങ്ങൾ കണ്ണീരിനാൽ മൂടുകയും ചെയ്തു കൊണ്ടിരുന്നു.




"""താൻ ഇപ്പോൾ പൂർണ്ണമായും ജീവിതത്തിലേക്ക് തിരികെ വന്നല്ലോ, ഇനി എന്റെ ആവിശ്യം ഇല്ല, എവിടേക്ക് ആണ് ഞാൻ തന്നെ കൊണ്ട് വിടേണ്ടത്.....??""മുഖത്തേക്ക് നോക്കാതെ മറ്റെവിടെയോ ദൃശ്ടി ഊന്നി പറയുന്നവനെ അവൾ ഒരുമാത്ര നോക്കി നിന്നു.





""""രാത്രിയുടെ ഇരുട്ടിൽ എന്നിലെ പെണ്ണിനെ ബലമായി  കവർന്നെടുത്തവനെ വിട്ട് മറ്റെവിടെക്കാണ് ഞാൻ പോകേണ്ടത് മഹിയേട്ടാ """"തന്റെ ചോദ്യത്തിന് മുന്നിൽ കുനിഞ്ഞ ശിരസ്സുമായി സ്തംഭിച്ചു നിൽക്കാനേ മഹിയേട്ടാനായുള്ളു. വെറുതെ ഉള്ളിലെ സംശയം കേട്ടഴിച്ചു വിട്ടതാണ്. എന്നാൽ അത് കൊള്ളേണ്ടിടത്ത് തന്നെ ചെന്ന് തറച്ചു.




നിറഞ്ഞു തൂകിയ മിഴികളോടെ തന്നെ കടന്നു പോകാൻ ഒരുങ്ങിയ ആ മനുഷ്യന്റെ കൈത്തണ്ടയിൽ പിടുത്തം മുറുക്കി, ""എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ ""എന്ന് ചോദിക്കുമ്പോഴും മൗനം മാത്രം ആയിരുന്നു ഉത്തരം.ഏറെ നേരം മിഴികൾ കോർത്ത് ഇരുന്നു.




"""ഞാൻ അറിഞ്ഞു കൊണ്ടല്ല....., കൂട്ടുകാരന്റെ നിർബന്ധത്തിന് വഴങ്ങി കഴിച്ചു പോയ  മയക്കു മരുന്നിന്റെ ആലസ്യത്തിൽ ചിന്തകളിൽ ഭ്രാന്തമായ വികാരം വന്ന് മൂടപ്പെട്ടു പോയി.സ്വബോധം വീണ്ടെടുത്തപ്പോൾ അരികിൽ കിടക്കുന്ന തന്നെ കാണെ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിരുന്നു. എങ്ങനെയും തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരണമെന്നേ പിന്നെ ചിന്തിച്ചിട്ടുള്ളു. അറിഞ്ഞു കൊണ്ടല്ലടോ """തന്റെ കാലുകളിലേക്ക് വീഴാൻ ആഞ്ഞ മഹിയേട്ടന് തടഞ്ഞു കൊണ്ട് ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി. കുറ്റബോധം കൊണ്ട് താണു പോയിരിക്കുന്നു ആ കണ്ണുകൾ.




""ഒരൊറ്റ രാത്രി കൊണ്ട് തന്നെ ഇല്ലാതാക്കിയ എനിക്ക് എന്ത് ശിക്ഷ വേണമെങ്കിലും തനിക്ക് വിധിക്കാം, എനിക്ക് പരിചയമുള്ള ഡോക്ടർ ആയിരുന്നു ശ്യാമപ്രസാദ്, അതാണ് കേസും മറ്റ് പൊല്ലാപ്പുകളും ഒഴിഞ്ഞു പോയത്, സമൂഹം തന്നെ *ഇര* എന്ന പേരിട്ട് വിളിക്കുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല""".




""എന്നെങ്കിലും താൻ സത്യം മനസ്സിലാക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു, പക്ഷെ അത് ഇത്ര വേഗം ഉണ്ടാവുമെന്ന് കരുതിയില്ല *എന്നെ വെറുത്താലും ശപിക്കരുത് താൻ *കലങ്ങിയ കണ്ണുകളോടെ തന്റെ മുമ്പിൽ കൈകൂപ്പി നിൽക്കുന്നവനോട് പറയാൻ ഉത്തരം ഇല്ലായിരുന്നു അവൾക്ക് , പക്ഷെ ഉച്ചത്തിൽ മിടിക്കുന്ന അവന്റെ  ഹൃദയ താളം പ്രതി ധ്വനി സൃഷ്ടിക്കും പോലെ തോന്നിയവൾക്ക്.








""ഇത്രയും നാൾ ചെയ്ത തെറ്റിന് പരിഹാരം ചെയുക ആയിരുന്നല്ലേ....?? പരിഹാര ക്രിയ കഴിഞ്ഞപ്പോൾ ഞാൻ ഒഴിഞ്ഞു തന്നെ മതിയാവു ""തന്നോട് തന്നെ പുച്ഛം തോന്നിയവൾക്ക്. ""ആരോരും ഇല്ലാത്തവൾക്ക് ചൂണ്ടി കാണിക്കാൻ മറ്റൊരിടം ഇല്ല, കുറച്ചു നാളുകൾ കൂടി തന്നെ ഇവിടെ നിർത്തണം..... അല്പം ദയ കൂടി ഞാൻ അർഹിക്കുന്നില്ലേ മഹിയേട്ടാ.... ഇടറിയ സ്വരത്തെ പിടിച്ചു നിർത്തിയവൾ അവനെ മറികടന്നു പോയി.





അവൾ മുറി വിട്ടതും മുഖം പോത്തിയവൻ നിലത്തേക്ക് ഊർന്നിരുന്നു.




അന്നത്തെ രാത്രിക്ക്  കടുപ്പമുള്ളതായി തോന്നിയവൾക്ക്. മുറ്റത്തേക്ക് നോക്കി വെറുതെ ഇരുന്നു അവൾ,"എന്ത് കൊണ്ട് തനിക്ക് ആ മനുഷ്യനോട് ഇപ്പോഴും സ്നേഹം മാത്രം തോന്നുന്നു....?? രാത്രിയുടെ ഏകാന്തതയിൽ തന്നെ കീഴ്പ്പെടുത്തിയവനെ വെറുക്കാൻ കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്....??"""*പ്രണയം ഇങ്ങനെയും ഉണ്ടോ.....?? ""എനിക്ക് ഇനി നിങ്ങളിൽ നിന്നൊരു മടക്കം ഇല്ല മഹിയേട്ടാ """ഹൃദയം വാശി പിടിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു"".




അരികിൽ ആ സാമിപ്യം അറിഞ്ഞതും അവളുടെ ഹൃദയ മിടിപ്പിന് പതിവിലും വേഗത ഏറിയിരുന്നു. തോളിൽ ആ കരം പതിഞ്ഞിട്ടും മുഖത്തെക്ക് നോക്കാതെ അവൾ മിഴികൾ രാത്രിയുടെ കനത്ത ഇരുട്ടിലേക്ക് പായിച്ചു വിട്ടു.




"""തനിക്ക് എന്നെ അംഗീകരിക്കാൻ ആവുമെങ്കിൽ, ഈ കഴുത്തിൽ ഒരു താലി ചാർത്തി നിന്നെ ഒപ്പം കൂട്ടാൻ ഞാൻ തയ്യാറാണ്, മറ്റൊരു അവകാശവും പറഞ്ഞ് ഞാൻ നിന്നെ ശല്യം ചെയ്യില്ല. വികാരം ചിന്തകൾക്ക് മേൽ കടിഞ്ഞാൺ ഇട്ടപ്പോൾ ചെയ്തു പോയ തെറ്റ് ഓർത്ത്‌ ഇതിനോടകം തന്നെ ഒരുപാട് നീറി, ആശുപത്രിയിൽ ജീവനുള്ള വെറും ശരീരമായി നീ കിടന്നപ്പോൾ എന്നിലെ മൃഗത്തിന്റെ പൈശാശ്ശികതയോർത്ത് സ്വയം വെറുപ്പ് തോന്നിയ ദിവസങ്ങളിൽ ആർക്കും വേണ്ടാത്ത ഈ ജീവിതം അവസാ............ പറഞ്ഞ് പൂർത്തിയാക്കും മുമ്പേ അവളുടെ കരങ്ങൾ അവന്റെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു.ഹൃദയം പൊട്ടുമാറുച്ചത്തിൽ അലമുറയിട്ട് കരഞ്ഞാപ്പെണ്ണ് അവനെ ഇറുക്കെ പുണർന്നിരുന്നു. അവളുടെ എങ്ങലടികൾ ഉയർന്നു കേട്ടു. അവളുടെ മിഴിനീരിനാൽ അവന്റെ ഷർട്ടിൽ നനവ് പടരുന്നത് അറിയവേ അവനും അവളെ ഇറുക്കെ തന്നിലേക്ക് ചേർത്ത് അണച്ചിരുന്നു. ഇനിയൊരിക്കലും, ആർക്കും വിട്ടു കൊടുക്കില്ലെന്ന ഉറപ്പോടെ.




""എനിക്ക് വേണം മഹിയേട്ടനെ, എന്റേത് മാത്രം ആയി""കരച്ചിൽ ചീളുകൾക്കിടയിലും അവളുടെ ചിലമ്പിച്ച സ്വരം കേൾക്കെ ആ പെണ്ണിനോട് അവന് അടങ്ങാത്ത പ്രണയം തോന്നിപോയി.




പിറ്റേന്ന് ക്ഷേത്രനടയിൽ വെച്ചാ പെണ്ണിനെ താലി ചാർത്തി സ്വന്തം ആക്കുമ്പോൾ അവന്റെ മനസ്സ് ശാന്തമായിരുന്നു. സീമന്തരേഖയിൽ ചുവപ്പ് പടർന്നപ്പോൾ എന്നും ""ഈ മഹാദേവിന്റെ അർദ്ധ പാതിയായി ഇരിക്കാൻ തനിക്ക് കഴിയണെ"" എന്നവൾ പ്രാർത്ഥിച്ചു.



പരസ്പരം ഹാരങ്ങൾ ചാർത്തി, ഇരുവരും കൈകൾ കോർത്ത് ക്ഷേത്ര മുറ്റം വലയം ചെയ്ത്, ആ തിരു സന്നിധിയുടെ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ  കാലചക്രം അവർക്കായി കാത്തുവെച്ച പുത്തൻ അധ്യായം തുറക്കപ്പെട്ടിരുന്നു.







ശുഭം..........


""പശ്ചാതാപം ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ല, എങ്കിലും തെറ്റ് ബോധ്യപ്പെട്ട്  ചിലരിലേക്കുള്ള മടക്കം പുതു പ്രതീക്ഷകൾ തീർക്കുന്നു. ചിലർക്ക് ജീവിക്കാൻ അത് ഊർജ്ജം പകരുന്നു. മഹാദേവനിൽ നിന്ന് ഉയരുന്ന നിഷ്കളങ്ക പ്രണയം അവനിൽ നിന്ന് അവൾക്ക് ഏറ്റ മുറിവുകളെ ഉണക്കട്ടെ ""
Ⓒ︎𝘼𝙈𝙈𝙐𝙕𝙕
▫️ഒരിക്കൽ കോളേജിൽ വെച്ച് എന്റെ ആത്മ സുഹൃത്തൊരു കമന്റ് പറയുകയുണ്ടായി *പീഡനത്തിനിരയായ പെൺകുട്ടിയെ അത് ചെയ്തവൻ  മനസ്താപം തോന്നി സ്വീകരിച്ചിരുന്നേൽ എത്ര പെൺകുട്ടികൾക്ക് പുതിയ ജീവിതം കിട്ടിയേനെ എന്ന്*അന്നത്തെ പ്രമുഖ പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിന്നൊരു പീഡന വാർത്തയുടെ affter effect ആയിരുന്നു അവളുടെ ആ കമന്റ്‌!!


അന്ന് എനിക്ക് അവളുടെ അഭിപ്രായത്തോട് വിയോജിപ്പാണ് തോന്നിയത്, കാരണം ഏതെങ്കിലും പെൺകുട്ടിക്ക് തന്നെ പിച്ചി ചീന്തിയവനെ സ്വീകരിക്കാനാവുമോ ..? ഒരിക്കലും കഴിയില്ല!!.'പിന്നീട് ഒരിക്കൽ ഒരു ആത്മീയ പ്രസംഗം കേൾക്കാൻ ഇടയായപ്പോൾ അവളുടെ വാക്കുകൾ ആണ് ഓർമ്മയിൽ തെളിഞ്ഞത്. ആ പ്രസംഗികൻ ആവർത്തിച്ചു ഉച്ചരിച്ച വാക്കിൽ അവിടെ നിന്നാണ് ഈ കഥ രൂപപ്പെടുന്നത്*പശ്ചാതപത്തോളം വലിയ പരിഹാരമില്ല*!


എന്റെ ആശയത്തോട് ആ വാക്കുകൾ ചേർത്തപ്പോൾ *ആ രാത്രിയിൽ*എന്ന കഥ ജനിച്ചു, ആശയത്തോട് വിയോജിപ്പ് ഉള്ളവർ സ്വയം സഹിക്കുക 😌