അന്നും കൊയ്ത്ത് ഉണ്ടായിരുന്നു....
കുഞ്ഞികണ്ണൻ പതിവിലും ക്ഷീണിതനായി വീട്ടിലേക്കുള്ള പടവുകൾ കയറി.....
ഒന്നേ രണ്ടേ അങ്ങനെ എണ്ണിയാൽ തിണ്ണകൂടെ കൂട്ടി പതിനൊന്നു പടികൾ...അതും ഉയർന്നവ....
താത്രി കുട്ടിയെ സമ്മതിച്ച് കൊടുക്കാതെ തരം ഇല്ലെന്നയാൾക്ക് തോന്നി...
താത്രിക്കുട്ടി അയാളുടെ ഭാര്യയാണ് ശരി പേര് സാവിത്രി....
അയാൾക്കും വീട്ടുകാർക്കും താത്രികുട്ടി.....
വയറ്റുകണ്ണിയായിരിക്കെ ദിവസം എത്ര വട്ടം ഈ പടികൾ കയറിയിറങ്ങിയാണ് താത്രി വീട്ടിലേക്കാവശ്യമായ ഓരോ കുടം വെള്ളവും അവൾ ചുമക്കുന്നത്....
ചിന്താഭാരത്തോടെ അയാൾ കാല് വലിച്ച് വച്ചു.
അയാളെയും കൂട്ടി ആ വീട്ടിൽ ഏട്ടാണ് മക്കൾ....
ഏറ്റവും ഇളയത് കുഞ്ഞികണ്ണൻ...
ഏറ്റവും മുതിർന്നത് ഭാസ്കരൻ...
ഇടയിലുള്ളവർ പെണ്ണുങ്ങൾ ആണ് ഒക്കെ മംഗലം കഴിഞ്ഞ് തൊട്ടടുത്ത പ്രദേശങ്ങളിൽ തന്നെ പാർക്കുന്നവർ....
തെക്കേതൊടിക്കാർക്ക് പാരമ്പര്യമായി നെൽ കൃഷിയാണ്...
എല്ലായിടത്തും പറയും പോലെ മറ്റുള്ളവരെ ഊട്ടുന്ന ആ വീട്ടിൽ പാതി ദാരിദ്ര്യം തന്നെയാണ്...
പുറമേക്ക് അറിയുന്നില്ല എങ്കിൽ പോലും....
കുഞ്ഞികണ്ണൻ കയ്യും മുഖവും കാലും കിണ്ടിയിലെ വെള്ളത്തിൽ കഴുകിയപ്പോഴേക്കും അകത്ത് നിന്നും
അമ്മയുടെ ശകാരം താത്രിക്കുട്ടിയെ പൊതിഞ്ഞു അവരെ ഒന്ന് നോക്കി നിറവയറും താങ്ങി തോർത്തും കൊണ്ട് അവൾ ഇറയത്തേക്ക് എത്തി....
കയ്യിലെ തോർത്ത് ഉയർത്തികാട്ടി അവളോടത് വേണ്ടെന്ന് പറയെ ആ മുഖം ഒന്ന് വാടി...
അവളുടെ മുഖം കാണെ അയാൾക്ക് ഉള്ളിൽ ഒരു കൊളുത്തിപിടുത്തം പോലെ തോന്നി...
താത്രിക്കുട്ടി നീട്ടിയ തോർത്ത് വാങ്ങി മുഖം തുടക്കെ ആ കരുവാളിച്ച മുഖത്ത് മെല്ലവേ ഒരു പുഞ്ചിരി മൊട്ടിട്ടു വിടർന്നു..
അയാൾ അകത്തേക്ക് കയറുമ്പോഴേക്കും കഴിക്കാനുള്ളതൊക്കെ താത്രി കുട്ടി തഴപ്പായിൽ വിളമ്പിയിരുന്നു....
ജേഷ്ഠനും വിവാഹം ചെയ്ത് വിട്ട മുതിർന്ന മൂന്ന് സഹോദരിമാരും ഉച്ച ഭക്ഷണം കഴിച്ച് പകുതിയായിരിക്കുന്നു...
കുഞ്ഞികണ്ണൻ എത്തിയതോടെ അമ്മ പാറുവും കഴിക്കാനായി ഇരുന്നു...
നീളൻ വരാന്തയിലിരുന്ന് എരിശ്ശേരിയും സാമ്പാറും കൂട്ടി ഉണ്ണുമ്പോഴും പ്രതീക്ഷയോടെ തന്നെ നോക്കുന്ന താത്രികുട്ടിയെ അമ്മയിരിക്കുന്നത് കൊണ്ട് മാത്രം
ശ്രെദ്ധിക്കാത്ത മട്ടിലിരുന്ന് അയാൾക്ക് കഴിക്കേണ്ടി വന്നു...
സഹോദരിമാരിലൊരാളുടെ ഭർത്താവ് കൂടെ ഊണിനായി കയറിയതും അടുക്കളയിൽ മൺകലത്തിൽ നിന്നും അവസാന വറ്റുകളും തൂത്തെടുത്ത് അയാൾക്കും വിളമ്പി പറയുവമ്മ ഊട്ടി....
താത്രി എന്നൊരാൾ അവിടെ വിശന്നു നില്കുന്നു എന്നൊരു പരിഗണന പോലും ആരും നൽകിയില്ല.
കെട്ടി അവിടെ വന്ന് കയറിയ കാലം മുതൽ ഇത് താത്രിക്ക് പതിവാണ്....
ഉച്ചവരെ എടുപ്പിക്കാവുന്നതെല്ലാം ചെയ്യിക്കും...
ഉച്ചക്ക് അന്നം നിഷേധിക്കും......
ആദ്യ നാളുകളിൽ കുഞ്ഞിക്കണ്ണന് ഇത് മനസ്സിലായില്ല എങ്കിൽ പോലും പോകെ പോകെ ഒക്കെ മനസ്സിലായി വന്നു....
താത്രിക്കുട്ടി രണ്ടാം തരം വരെ വീട്ടുകാരെ ഒളിച്ച് പഠിക്കാൻ പോയവൾ ആണ്...
പഠിക്കാൻ ഉള്ള അടങ്ങാത്ത ആവേശത്തിൽ....
പോരാത്തതിന് കുഞ്ഞിക്കണ്ണൻ അവളെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു....
അന്നത്തെ കാലം ഇത് ചെയ്യുന്ന പെണ്ണുങ്ങൾ വലിയ പാതകം ചെയ്തത് പോലെയാണ് കണക്കാക്കി വന്നത്....
അത് കൊണ്ട് താത്രിക്കുട്ടി തെക്കേതൊടികാർക്ക് വെറുക്കപ്പെട്ടവൾ ആയി....
ഒക്കെ ഉണ്ടെങ്കിലും കുഞ്ഞിക്കണ്ണൻ എന്നയാൾ ഭർത്താവ് എന്ന നിലയിൽ അവളെ ഒത്തിരി മനസ്സിലാക്കിയിരുന്നു....
തന്റെ അമ്മയുടെ ഈ രോഗം മനസ്സിലാക്കിയ കുഞ്ഞിക്കണ്ണൻ അന്നത്തെ ദിവസം തനിക്ക് വിളമ്പിയത് മുഴുവനാക്കാതെ എഴുനേറ്റു....
അത് താത്രിക്കുട്ടിക്ക് കഴിക്കാം അല്ലോ?
പക്ഷെ അയാൾക്ക് തെറ്റി....
അല്പം പോലും കറി പുരളാതെ അയാൾ നീക്കി വച്ച ഭക്ഷണം അമ്മ എടുത്ത് കഴിക്കുന്നത് നിസ്സഹായതയോടെ താത്രികുട്ടിക്ക് നോക്കി നിൽക്കേണ്ടി വന്നതോടെ ആ ഉദ്യമം അയാൾ ഉപേക്ഷിച്ചു....
പകരം കറികൾ കൂട്ടി കുഴച്ച് വലിയ മൂന്ന് ഉരുളകൾ ആക്കി തന്റെ പങ്കിൽ നിന്നും വാഴയിലയിൽ അവശേഷിപ്പിക്കും....
അയാൾ കൂട്ടിയിളക്കിയ എച്ചിൽ ആരും തന്നെ കഴിക്കില്ലല്ലോ????
താത്രിക്കുട്ടിക്ക് അത് കിട്ടുകയും ചെയ്യും...
അന്നം പഴാക്കാൻ പാറുവമ്മ സമ്മതിക്കില്ല തന്നെ....
അയാൾ കൂട്ടിക്കുഴച്ച ഉരുളകൾക്കായാണ് അന്നും താത്രിക്കുട്ടി കാത്ത് നില്കുന്നതെന്ന് അയാൾക്കും അറിയാമായിരുന്നു.....
പാറുവമ്മയുടെ മരണം വരെ അത് തന്നെ തുടർന്നു....
കാലങ്ങൾക്കിപ്പുറം...
അരിഷ്ടിച്ച് ജീവിച്ച് വളർത്തി വലുതാക്കിയ മകൻ ഗർഭിണിയായ ഭാര്യയെയും തല്ലി കഴിക്കാൻ വിളമ്പിയ അന്നം പുറംകാല് കൊണ്ട് തട്ടി എറിയുന്നത് കണ്ട് ഒരുവേള താത്രി കുട്ടിയുടെ ഉള്ളം വിങ്ങി....
ഒരു നേരത്തെ അന്നത്തിനായി താനും ഭർത്താവും അനുഭവിച്ച കഷ്ടപ്പാടുകൾ അവരെ നോക്കി പല്ലിളിച്ചു കാണിച്ചു
കൺകോണിൽ ഉരുണ്ടു കൂടിയ കണ്ണീർ തൂത്തു കൊണ്ട് മകനെ നോക്കി പഴയ കാലം പറയുന്നതിനൊപ്പം തട്ടി തൂവിയത് ഇരു കയ്യാലെയും അവർ വാരിക്കൂട്ടി കഴിഞ്ഞിരുന്നു....
മകനാകട്ടെ ആ വാർദ്ധക്യ കോലത്തെ നോക്കി അവർക്ക് നേരെ വിരൽ ചൂണ്ടി താക്കീത് കൊടുത്ത് കൊണ്ട് പുറത്തേക്കിറങ്ങി നടന്നു മറഞ്ഞു.....
അമ്മയെ ഭയന്ന് ഭാര്യയെ ഊട്ടാൻ കഴിയാതെ നിന്ന കുഞ്ഞികണ്ണനും
ഭാര്യയെ കഴിപ്പിക്കാതിരിക്കാൻ അമ്മയെ ഭയപ്പെടുത്തുന്ന മകനും അവർക്ക് ഇരുവരെയുണ് മനസ്സിലാകുന്നെ ഇല്ലായിരുന്നു.....
ഒരേ രക്തത്തിലെ വ്യത്യസ്തമാർന്ന രണ്ട് പുരുഷന്മാർ.
@✍️❤️hasha❤️
വെറുതെ ഒരു പരീക്ഷണം 😁