Aksharathalukal

വൈഗ.............. 💔

നന്നായി അലങ്കരിച്ച കതിർമണ്ഡപത്തിലേക്കു വലതു കാൽ വെച്ച് കൊണ്ട് കൈയിൽ താലവും ആയി അവൾ കയറി....
ചുവന്ന പട്ടുസാരിയിൽ വൈഗ വളരെ സുന്ദരി ആയിരുന്നു....
അവിടെ നിൽക്കുന്ന ഒരോ നിമിഷവും അവളുടെ ഉള്ളം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.... തൊട്ടടുത്തുള്ള ആളെ ഒന്ന് ഒളിക്കണ്ണിട്ടു നോക്കി.. തന്റെ പ്രാണൻ തന്റെ പ്രണയം... തന്റെ എല്ലാം എല്ലാമായ..ശബരിനാഥ്‌....
അവനും അവളെ നോക്കി ഒന്ന് കുറുമ്പോടെ പുഞ്ചിരിച്ചു... ആ ചിരി പതിയെ അവളിലും എത്തിച്ചേർന്നു... വെറും പുഞ്ചിരി ആയിരുന്നില്ല അത്... നാണത്തിൽ ചാലിച്ചതായിരുന്നു.... ആ കുറച്ചു സമയം കൊണ്ട് തന്നെ അവൾ ഒരുപാടു സ്വപ്നങ്ങൾ നെയ്തു കൂട്ടി.....

പൂജിച്ച താലി തിരുമേനിയുടെ കൈയിൽ നിന്നും വാങ്ങി അവൻ അവൾക്കു നേരെ തിരിഞ്ഞു നിന്നു... അവൾ തല താഴ്ത്തി തൊഴു കൈയാൽ ആ താലി മാല സ്വീകരിക്കാൻ എന്ന പോലെ നിന്നു....


"" ഈ വിവാഹം നടക്കില്ല....അവൾ... അവൾ ഒരു പിഴച്ചവൾ ആണ്..... ആരോ ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞ എച്ചിൽ....


താലി കെട്ടാൻ ആഞ്ഞതും ആൾക്കൂട്ടത്തിനിടയിൽ നിന്നും ഉയർന്നു വന്ന ശബ്ദം വൈഗയെ ആകെ തളർത്തുന്നതായിരുന്നു..,. അവളുടെ കണ്ണുകൾ പേമാരിയായ പെയ്യുവാൻ തുടങ്ങി...

വീണ്ടും വീണ്ടും ആളുകൾക്കിടയിൽ നിന്നും പലയിടങ്ങളിൽ നിന്നായി"" അവൾ പിഴച്ചവൾ ആണെന്ന """ വിളിച്ചു കൂവിക്കൊണ്ടിരുന്നു....

അഹങ്കാരി ...അഴിഞ്ഞാട്ടക്കാരി...ധിക്കാരി... തന്നിഷ്ടക്കാരി... അങ്ങനെ പല പല പദ പ്രേയോഗങ്ങൾ അവൾക്കു നേരെ കൂരമ്പുപോലെ  പാഞ്ഞടുത്തു....
ആ വാക്കുകൾക്കിടയിൽ അവൾ ശബരിയുടെ നേർത്ത ശബ്ദം കേട്ടു....

"" നീ ഒരു പിഴച്ചവൾ ആണ് നിന്നെ വിവാഹം ചെയ്യാൻ എനിക്ക് തലപ്പര്യമില്ല...തന്ത ആരെന്നറിയാത്ത കുഞ്ഞിനെയും നിന്നെ പോലെ ഒരു പെണ്ണിനെ ഏറ്റെടുക്കാനും എനിക്ക് പറ്റില്ല.... ഈ നിമിഷം തന്നെ ഇത് എല്ലാം അറിഞ്ഞത് നന്നായി..

അതും പറഞ്ഞു അവൻ ദേഷ്യത്തോടെ ഇറങ്ങി പോയി....


മറ്റാരുടെ വാക്കിനെക്കാളും അവളെ മുറിവേൽപ്പിച്ചത് അവന്റെ വാക്കുകൾ ആയിരുന്നു... അവൻ അത് പറയുമ്പോൾ തെറ്റുകാരിയെ പോലെ തല താഴ്ത്തി നിൽക്കുവാനേ അവൾക്ക് കഴിഞ്ഞുള്ളു അവൻ ഇറങ്ങി പോയതും അവളിൽ നിന്നും ഒരു നേർത്ത എങ്ങലടി പുറത്തേക്കു വന്നു പതിയെ ഒന്നും കേൾക്കാൻ ത്രാണി ഇല്ലാതെ അവൾ രണ്ടു കൈകൊണ്ടു ചെവി മൂടി നിലത്തേക്ക് ഉർന്നിരുന്നു ....


പെട്ടന്ന് കണ്ണ് തുറന്ന് അവൾ കിടന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു.... അവളുടെ ഹൃദയമിടിപ്പി അതിവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു.....നന്നായി വിയർക്കുന്നുമുണ്ടായിരുന്നു കണ്ടതത്രയും സ്വപ്നമായിരുന്നു എന്ന് അവൾക്ക് അപ്പോളും വിശ്വംസിക്കാൻ കഴിഞ്ഞിരുന്നില്ല....അവളുടെ കണ്ണുകൾ നിറയുവാൻ തുടങ്ങി....
അത് ഒരു തരം വാശിയോട് തട്ടി മാറ്റി അൽപ്പം ഉയർന്നു പൊന്തിയ വയറിൽ താങ്ങി അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു നടന്നു.... ടേബിളിൽ വച്ചിരുന്ന ജഗിൽ നിന്നും വെള്ളം ഒരൽപ്പം കുടിച്ചു ഫോണിൽ സമയവും നോക്കി അവൾ വീണ്ടും കട്ടിലിൽ വന്നിരുന്നു...

അപ്പോളും അവളുടെ കൈ വയറിനു മുകളിൽ തന്നെ ആയിരുന്നു....
വീണ്ടും കിടക്കാൻ നോക്കിയെങ്കിലും ഉറക്കം വന്നിരുന്നില്ല.... ഉറക്കം വരാത്ത രാത്രികളിൽ അവൾക്ക് കൂട്ടു ആകാശവും നക്ഷത്രങ്ങളും ആയിരുന്നു... അവൾ ബെഡിൽ നിന്നും എഴുന്നേറ്റു ജനലാരികിലേക്ക് നടന്നു.... ഒരു പാളി തുറന്നപ്പോൾ തന്നെ തൊടിയിലൂടെ പാഞ്ഞു നടന്ന തണുത്ത കാറ്റ് മുറിയിലേക്ക് ഇടിച്ചു കയറി.... മുറിയിൽ എന്തോ തിരയുന്നത് പോലെ അവ ഓരോ മുക്കിലും മൂലയിലും നിറഞ്ഞു നിന്നു....

ആകാശനത്തേക്ക് കണ്ണുംനട്ട് അവൾ ആ ചുമരിനോട് ചാരി നിന്നു.... പണ്ടേപ്പളോ അച്ഛൻ പറഞ്ഞു കേട്ടിരുന്നു മരിച്ചവരെല്ലാം ആകാശത്തു നക്ഷത്രങ്ങൾക്ക് ഇടയിൽ നമ്മളെ കാണാൻ വരുമെന്ന്.... നമുക്ക് പ്രിയപ്പെട്ട നക്ഷത്രങ്ങൾക്കു ബാക്കി എല്ലാറ്റിനെക്കാളും തിളക്കം കൂടുതൽ ആയിരിക്കും എന്നും.....

അവൾ പതിയെ കറുത്തു കരിവാളിച്ച കൺ തടം ഉയർത്തി ക്ഷീണിച്ച കണ്ണുകളോടെ നക്ഷത്രങ്ങളെ എണ്ണിപ്പെറുക്കുവാൻ തുടങ്ങി.... വിചാരിച്ച പോലെ ആ തിളക്കമുള്ള നക്ഷത്രം മാത്രം വന്നിരുന്നില്ല.. എന്തോ ഒരു നിരാശ അവളിൽ വന്നു മൂടി.....

"" അച്ഛനും എന്നെ ഒറ്റയ്ക്ക് ആക്കിയോ.....
ഇങ്ങനെ ഒരാൾ ഇവിടെ ഒറ്റയ്ക്ക് കഴിയണുണ്ട് എന്ന വല്ല ബോധവും ഉണ്ടോ..... ഒന്ന് വന്ന് നോക്കിക്കൂടെ... സുഖമാണോ വല്ല അസ്വാസ്ഥതയും ഉണ്ടോ എന്നൊക്കെ തിരക്കിക്കൂടെ....അതെങ്ങനെയാ അവിടെ പുതിയ വല്ലവരെയും കിട്ടിയപ്പോൾ എന്നെ മറന്ന് കാണും ലെ.... അതോ അമ്മയെ പോലെ ഈ പിഴച്ചവളെ മനസ്സിൽന്ന് ഇറക്കി വിട്ടോ..... 😔"""

ഒരു വിതുമ്പലോടെ അത്രയും പറഞ്ഞു നിർത്തി അവൾ തിരിഞ്ഞു നിന്നു... കൈ രണ്ടും പുറകിലേക്ക് വച്ചു ആ ചുമരിൽ ചാരി നിന്നുകൊണ്ട് എന്തൊക്കയോ ഓർത്തെടുക്കാൻ ശ്രെമിച്ചു....



*******************************************



പത്താം തരം പകുതിയിൽ പഠിക്കുന്ന സമയം...
സ്കൂളിലേക്ക് വച്ചു തന്നെ നല്ല മിടുക്കി കൂട്ടി... പഠിക്കാനും മറ്റു കലാരംഗത്തും ബഹുമിടുക്കി.... ആണ്പിള്ളേരുടെ മുഖത്തു പോലും നോക്കില്ല... പാവം അല്ല പഞ്ച പാവം.. നല്ല അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടി ...എന്നൊക്കെ ആയിരുന്നു അവളെ കുറിച് ഏതൊരാൾക്കും പറയാൻ ഉള്ളത്.....

അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.... അവിടേക്ക് ക്ഷണിക്കാതെ  വന്നു കൂടിയ അതിഥികൾ ആയിരുന്നു അച്ഛൻ പെങ്ങളും അവരുടെ ഒരേ ഒരു മകൻ  വിഷ്ണുവും..... വിഷ്ണു വൈഗയെക്കാളും നാലഞ്ചു വയസ്സിനു മൂത്തതാണ്....
വിഷ്ണുവേട്ടന്റെ അച്ഛൻ ഒരു മുഴു കുടിയൻ ആയിരുന്നു കുടിച്ചു കുടിച്ചു ആകെ ഉണ്ടായിരുന്ന അവരുടെ വീടും സ്ഥലവും വിറ്റു തുലച്ചതോടെ അമ്മയും മകനും തറവാട്ടിലേക്ക് പൊന്നു....


ആദ്യമൊക്കെ വിഷ്ണുവേട്ടൻ എന്നെ സ്വന്തം അനിയത്തിയെ പോലെ ആയിരുന്നു കണ്ടിരുന്നത്... എനിക്കും വിഷ്ണുവേട്ടൻ അങ്ങനെ തന്നെ ആയിരുന്നു.... ഞങ്ങൾക്ക് രണ്ടു പേർക്കും മറ്റു സഹോദരങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലലോ.....
പതിയെ പതിയെ വിഷ്ണുവേട്ടന് എന്നോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നതായി ഞാൻ ശ്രെധിച്ചു.... ആദ്യം ഒന്നും ഞാൻ കാര്യമാക്കിയിരുന്നില്ല പതിയെ സ്ഥാനം മാറി അവന്റെ കൈകൾ എന്റെ ദേഹത്തൂടെ സഞ്ചരിക്കുമ്പോൾ അറപ്പോടെ ഞാൻ ആ കൈകൾ തട്ടിമറ്റി പോവും.....

അമ്മയോട് ഞാൻ അതിനെ പറ്റി പറഞ്ഞെങ്കിലും അമ്മയ്ക്ക് പ്രിയം ആൺകുട്ടികളോട് ആയതു കൊണ്ട് വിഷ്ണുവേട്ടനെ അവിശ്വസിക്കാൻ തയ്യാറായില്ല... മാത്രവുമല്ല വിഷ്ണുവേട്ടനെ പറ്റി വേണ്ടാധീനം പറഞ്ഞതിന് അമ്മയുടെ കയ്യിൽ നിന്നും കണക്കിന് കിട്ടുകയും ചെയ്തു.....
അച്ഛനോട് പറയണം എന്നുണ്ടായിരുന്നു... പക്ഷെ ഈ കാര്യം എങ്ങനെ ആണ് അച്ഛനോട് പറയുക .. അതിന് അവൾക്കു ജ്യോള്യത തോന്നി.....


ഒരു ദിവസ്സം ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ അവൾ ഒറ്റക്കായിരുന്നു... മഴക്കാർ ഉള്ളത് കൊണ്ട് നല്ലോണം ഇരുണ്ട് തുടങ്ങിയിരുന്നു... വീട്ടിലേക്കു കയറാനുള്ള ഇടവഴിൽ കൂടെ നടക്കുമ്പോൾ പെട്ടന്ന് ആരോ തന്നെ പിടിച്ചു വലിച്ചു കുറ്റിക്കട്ടിലേക്ക് ഇട്ടു... നിലത്തു വീണു കിടന്ന അവൾ പേടിയോടെ തിരിഞ്ഞു നോക്കുമ്പോളേക്ക് വിഷ്ണു അവളുടെ ദേഹത്തേക്ക് ഇരുന്നുകൊണ്ട് അവളുടെ വായ പൊത്തി വയ്ക്കാൻ ശ്രെമിച്ചു...
അവൾ കൈകൾ കൊണ്ട് അവനെ പ്രേധിരോധിക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു അതൊന്നു കാര്യമാക്കാതെ അവൻ അവളിലേക്ക് അമരാൻ തുനിഞ്ഞതും എവിടുന്നോ കിട്ടിയ ശക്തിയിൽ അവൾ അവനെ ആഞ്ഞു തള്ളി മാറ്റി എഴുന്നേറ്റു ഓടി.... കിതാപ്പോടെ പടികൾ ഓടി കയറി അവൾ മുറിയിൽ കയറി കതകടച്ചു.....
അൽപ്പ നേരം മുന്നേ തനിക്കു സംഭവിക്കാൻ പോയത് എന്തെന്ന് ഓർത്തു അവൾക്കു വല്ലാത്ത പേടി തോന്നി.... നിലത്തേക്ക് ഉർന്നിരുന്ന അവൾ പൊട്ടിക്കരഞ്ഞു....

നിർത്താതെ ഉള്ള അമ്മയുടെ വിളിയും കതകിനുള്ള കോട്ടും കേട്ട് അവൾ മുഖം തുടച്ചു കതക് തുറന്നു....

"" നീ എവിടെയോ തട്ടി തടഞ്ഞു വീണെന്ന് പറഞ്ഞു വിഷ്ണു... പെൺ കുട്ടികൾ ആയാൽ കുറച്ചു ശ്രെദ്ധ വേണം അതെങ്ങനെയാ കിനാവും കണ്ടല്ലേ രാജകുമാരി നടക്കുന്നത് അപ്പോൾ വല്ലതും തടഞ്ഞു വീണില്ലെങ്കിലേ അത്ഭുതം ഉള്ളു 😬

അമ്മ അവളുടെ തലയ്ക്കിട് ഒന്ന് കൊട്ടിക്കൊണ്ട് പറഞ്ഞു...

"" ഹാ എന്തിനാ അമ്മായി അവളെ വഴക്കു പറയുന്നേ അവൾ കൊച്ചു കുട്ടിയല്ലേ....

"" ഹോ കൊച്ചു കുട്ടി... 😬... കെട്ടിച്ചു വിട്ടാൽ കുട്ടി ആവാറായി അവൾക്കു.... മോൻ ആണ് ഇവൾക്ക് വളം വെച്ചു കൊടുക്കുന്നത്... ദേ ഇപ്പോളെ ഇവളെ നിയന്ത്രിച്ചോ...ഇല്ലെങ്കിൽ പ്രശ്നം ആവും.....നിങ്ങടെ കല്യാണം നമുക്ക് പെട്ടന്ന് തന്നെ നടത്തണം..

ഒരു ഇടുത്തി വന്ന് വീണത് പോലെ ആയിരുന്നു അവൾക്ക് അമ്മയുടെ വാക്കുകൾ...

""" അതൊക്കെ ഞാൻ പറഞ്ഞു മനസ്സിലാക്കിച്ചോളാം അമ്മായി... അമ്മായി ഇപ്പോൾ പോയെ... അമ്മ അന്വേഷിക്കുന്നുണ്ട്... ഞാൻ അവളോട്‌ കുറച്ചു സംസാരിക്കട്ടെ....

അതും പറഞ്ഞു അമ്മ പോയതും വിഷ്ണു ഒരു വഷളൻ ചിരിയോടെ അവളുടെ മുറിയിൽ കയറി....

""" ... നിന്റെ അമ്മ പറഞ്ഞത് എല്ലാം കേട്ടല്ലോ... ഇനി ഞാൻ നിന്നെ എന്ത് ചെയ്താലും അവർക്ക് ഒരു കുഴപ്പവും ഇല്ല..... അതുകൊണ്ട് മകളെ ഇനി കുറച്ചു സഹകരിച്ചാൽ നിനക്ക് നല്ലത്...

അതും പറഞ്ഞു അവളെ ഒന്ന് ഉഴിഞ്ഞു നോക്കി അവൻ ഇറങ്ങി പോയി......
ആ സംഭവത്തിന് ശേഷം അവൾ ആകെ മാറി... ആരോടും മിണ്ടാട്ടാവും ഒന്നും ഇല്ല.... കാര്യമായി എന്തോ പറ്റിയെന്നു മനസ്സിലാക്കിയ അച്ഛൻ അവളോട്‌ ചോദിച്ചു.... ഒരു അൽപ്പം പേടിയോടെ അവൾ എല്ലാം തുറന്ന് പറയുകയും ചെയ്തു.... ആ സംഭവം അവിടെ എല്ലാവരും അറയുകയും അതിന്റെ പേരിൽ ആ വീട്ടിൽ പ്രശ്നം ഉണ്ടാവുകയും ചെയ്തു.... അമ്മയും അച്ഛൻ പെങ്ങളും വിഷ്ണുവിന്റെ ഭാഗത്തു നിന്നു അവനു വേണ്ടി സംസാരിക്കുമ്പോൾ എന്തോ പറഞ്ഞറിക്കാനാവാത്ത ഒരു നോവ് ആയിരുന്നു അവൾക്കു.... കുറ്റക്കാരി അപ്പോളും അവൾ മാത്രമായി.....

പിന്നീട് തനിക്ക് എന്നും കാവലായ് അച്ഛൻ കൂടെ ഉണ്ടാവുമായിരുന്നു.... ആ തണലിൽ നിൽക്കുമ്പോൾ ഒരു ദുഷ്ട്ട ശക്തിയും എന്നെ തേടി വന്നിരുന്നില്ല...



ഏറെ നേരം നിന്നത് കൊണ്ടാവാം വൈഗയ്ക്ക് കാൽ നന്നായി വേദനിക്കുന്നത് പോലെ തോന്നി അവൾ പതിയെ ബെഡിൽ വന്നിരുന്നു.... സമയം  നാലെ മുക്കാൽ ആയിരുന്നു.... അപ്പോൾ ആണ് അവൾക്കു ഇന്ന് പോവാനുള്ള കാര്യം ഓർമ്മ വന്നത്.... അൽപ്പനേരം ഒന്ന് കിടക്കാം എന്ന് കരുതി അവൾ കിടന്നു......



കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറ്റി.... വേണ്ടുന്ന രേഖകളും എടുത്തു അവൾ വീട് പൂട്ടി പുറത്തേക്കിറങ്ങി....വയറു താങ്ങി പിടിച്ചു അവൾ പതിയെ നടക്കുവാൻ തുടങ്ങി.... കഴുത്തിൽ താലി മാലയോ  നെറ്റിയിൽ സിന്ദൂരമോ  ഒന്നും തന്നെ ഉണ്ടായിരുന്നില്ല....
കല്യാണം കഴിഞ്ഞതിന്റെ ഒരു തെളിവ് പോലും ഉണ്ടായിരുന്നില്ല....ആകെ ആ ഉന്തിയ വയറു മാത്രം....

""" ഹാ മോൾ ഇറങ്ങാറായോ...

വീടിനടുത്തുള്ള ചേച്ചി മുറ്റമടിക്കുന്നതിനിടയിൽ അവളെ കണ്ട് ചോദിച്ചു....

""" അതെ ചേച്ചി... എനിക്ക് ഇന്ന്  ചെക്കപ്പ് ഉണ്ട് അതോണ്ട് കുറച്ചു നേരത്തെ ഇറങ്ങി....

അതും പറഞ്ഞു അവൾ ഒന്നും പുഞ്ചിരിച്ചു മുന്നോട്ടു നടന്നു.....
അവിടെ അടുത്തുള്ള ഒരു തുണിഷോപ്പിൽ ആയിരുന്നു  അവൾ ജോലി ചെയ്യുന്നത് .. അവളുടെ ഒരു ഫ്രണ്ട് ആണ് ജോലി ശെരിയാക്കി കൊടുത്തത്.... ഇപ്പോൾ കിട്ടുന്ന ശമ്പളം മാസമാസം ഉള്ള സ്ക്കാനിങ്ങിനും ചെക്കപ്പിനു പിന്നെ വീട്ടുകാര്യത്തിനും ഒന്നും തികയുന്നില്ല... അതുകൊണ്ട് അവൾ താമസിക്കുന്ന വീടിനടുത്തുള്ള കുറച്ചു കുട്ടികളെ വച്ചു ട്യൂഷൻ ക്ലാസും നടത്തുന്നുണ്ട്....




ഹോസ്പിറ്റലിനു മുന്നിൽ ഓട്ടോ നിർത്തി അവൾ അതിൽനിന്നും പതിയെ ഇറങ്ങി... ഓട്ടോക്കാരന് കാശും കൊടുത്ത് മുന്നോട്ടു നടക്കാൻ ആഞ്ഞതും അവൾക്കു വല്ലാത്ത ക്ഷീണം അനുഭവപ്പെടാൻ തുടങ്ങി... അത് കാര്യമാക്കാതെ ഹോസ്പിറ്റലിനകത്തേക്ക് കയറി.....
ഡോക്ടർ അവളോട്‌ പ്രേത്യേകം പറഞ്ഞിരുന്നു ഓട്ടോ യാത്രകൾ കഴിവതും ഒഴിവാക്കാൻ... പക്ഷെ അവൾക്കു ഇതല്ലാതെ വേറെ വഴി ഒന്നും ഇല്ലാലോ....

റിസപ്ഷനിൽ ചെന്ന് തന്റെ ഡീറ്റൈൽസും പറഞ്ഞുകൊടുത്തു തന്റെ ഊഴവും കാത്തു അവൾ അവിടെ ഉള്ള ചെയറിൽ ഇരുന്നു.... അധികം ഇരിക്കേണ്ടി വന്നിരുന്നില്ല പെട്ടന്ന് തന്നെ അവളെ ഒരു നേഴ്സ് വന്നു കൂട്ടികൊണ്ട് പോയി.....


തനിക്കു നേരെ നടന്നു വരുന്ന വ്യക്തിയെ കണ്ടതും പിടിച്ചു കെട്ടിയതു പോലെ വൈഗയുടെ കാലുകൾ നിന്നു.... അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.... ശബരി സാർ.....
അവന്റെ കൂടെ ഒരു പ്രായമായ സ്ത്രിയും.... വൈഗയെ പോലെ നിറവയറുമായി വരുന്ന പെൺകുട്ടിയും....

ആ കാഴ്ച്ച ശെരിക്കും വൈഗയെ തളർത്തി കളഞ്ഞു നേഴ്സിന്റെ കൈകളിൽ നിന്നും നിലത്തേക്ക് ഊർന്നു വീഴുന്നത് അവൾ അറിയുന്നുണ്ടായിരുന്നു....


കണ്ണ് തുറന്നപ്പോൾ കാണുന്നത് ബിപി ചെക്ക് ചെയുന്ന ഡോക്ടറെ ആണ്.... വൈഗ ഒന്നും പുഞ്ചിരിച്ചെങ്കിലും കത്തുന്ന ഒരു നോട്ടം ആയിരുന്നു അവരിൽ നിന്നും അവൾക്കു കിട്ടിയത്......


""" എന്താ മായേച്ചി.... എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ.. 

അവൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി ചോദിച്ചു....

"" നോക്കുവല്ല ഒരു കുത്തങ് വച്ചു തരുകയാ വേണ്ടത്.... ഡി പെണ്ണെ.... നിന്നോട് ഞാൻ പല തവണ പറഞ്ഞതല്ലേ ആരോഗ്യം ശ്രെദ്ധിക്കണം എന്ന്.... നീ മാത്രം അല്ല... നിന്റെ ഉള്ളിലെ മറ്റൊരാൾ കൂടെ ഉണ്ട് ആ ബോധം എപ്പോയെങ്കിലും നിനക്ക് ഉണ്ടോ....


അവർ പറഞ്ഞു കൊണ്ട് തന്നെ അവളെ പിടിച്ചു ടേബിളിനടുത്തുള്ള കസേരയിൽ ഇരുത്തി തുടർന്നു....

"""അവളുടെ കോലം നോക്കിയേ.... ആകെ കരുത് കരിവാളിച്ചു മെല്ലിച്ചു......
എത്ര തവണ പറഞ്ഞു മോളെ നിന്നോട് എന്റെ വീട്ടിൽ വന്നു നിൽക്കാൻ..... ഇനിയും നിന്റെ വാശി തീർന്നില്ലേ.....


വൈഗയുടെ താടിയിൽ പിടിച്ചു കൊണ്ട് അവർ ചോദിച്ചു....

""" ഡെലിവറി date അടുത്തത് ആണ്... ഇനിയും നീ അവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് ശെരിയല്ല.... അറിയാലോ കുഞ്ഞിന്റെ ഇപ്പോളത്തെ അവസ്ഥ.... അതോണ്ട് ഡേറ്റിനു മുന്നേ തന്നെ നമ്മൾ കൂടുതൽ ശ്രെദ്ധിക്കണം.... അതോണ്ട് നാളെ തന്നെ.... വേണ്ട ഇന്ന് തന്നെ നീ എന്റെ കൂടെ വീട്ടിൽ വരണം.....


""" പറ്റില്ല ചേച്ചി.... പിള്ളേരുടെ എക്സാം അടുത്തത് ആണ്... അവർക്കു വല്ലതും പറഞ്ഞു കൊടുക്കണം.... പിന്നെ ഷോപ്പിൽ പോയില്ലെങ്കിൽ ശെരിയാവില്ല..... ആ...

""" ദേ പെണ്ണെ ഗർഭിണി ആണെന്നൊന്നും നോക്കില്ല ഒന്നങ്ങ് തരും ഞാൻ.....

അവളെ പറയാൻ അനുവദിക്കാതെ മായ പറഞ്ഞു....

""" ശെരി... നീ വരണ്ട.... ഞാൻ അങ്ങോട്ട് വരാം... പോരെ....

"""" അയ്യോ ചേച്ചി അത്....

"""" ശു.... 🤫.... ഇനി ഒന്നും പറയണ്ട.....

ഞാൻ ഡ്രൈവറോട്  പറഞ്ഞിട്ടുണ്ട് നിന്നെ വീട്ടിൽ വിടാൻ... നീ ചെല്ല്.....ഞാൻ വന്നോളാം....

ഇനിയും കൂടുതൽ ഒന്നു പറഞ്ഞിട്ട് കാര്യം ഇല്ലന്ന് മനസ്സിലായി വൈഗ പുറത്തേക്കിറങ്ങി....

കൈയിൽ ആരുടെയോ പിടി വീണതും അവൾ തിരിഞ്ഞു നോക്കി.... മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ആണ് അവൾക്കു നേരത്തെ ശബരിയെ കണ്ടത് ഓർമ്മ വന്നത്....

അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു.....

"""" താൻ ഇത് എവിടെ ആയിരുന്നെടോ... തന്നെ തിരക്കി എത്ര അലഞ്ഞെന്ന് അറിയോ.... എന്തിനായിരുന്നു ഇങ്ങനെ ഒരു ഒളിച്ചോട്ടം....

അവൻ ചോദ്യത്തിന് മുകളിൽ ചോദ്യങ്ങൾ നിരത്തികൊണ്ടിരുന്നു..... അവൾക്കു എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു... അവൾ തന്നെ പല ആവർത്തി അവളോടു ചോദിച്ച ചോദ്യമായിരുന്നു എന്തിനാണ് ഇങ്ങനെ ഒരു ഒളിച്ചോട്ടം എന്ന്..... അപ്പോൾ എല്ലാം അവൾക്കു അതിനുള്ള ഉത്തരം തന്റെ ഉദരത്തിൽ വളരുന്ന അച്ഛൻ ആരെന്ന് അറിയാത്ത കുഞ്ഞ് മാത്രമായിരുന്നു....


""" എല്ലാരും ശ്രെദ്ധിക്കുന്നു നമുക്ക് പിന്നെ സംസാരിക്കാം..... ഞാൻ പോട്ടെ എനിക്ക് നല്ല സുഖമില്ല....

അവൾ വിശയം മാറ്റി മുന്നോട്ടു നടന്നു....

""" നിന്നെ.... എനിക്ക് ഇപ്പോൾ സംസാരിക്കണം.... ഈ നിമിഷം... അറിയണം എനിക്ക് എല്ലാം... എന്താണ് നമുക്കിടയിൽ സംഭവിച്ചത് എന്ന്... എന്തിനാണ് നീ എന്നിൽ നിന്നും ഓടി മറഞ്ഞത് എന്ന്.....

അവൻ പറയുന്നതിന് ചെവി കൊടുക്കാതെ അവൾ നടന്നു.... അപ്പോളേക്കും ഡ്രൈവർ കാറുമായി വന്നിരുന്നു അവൾ അതിൽ കയറി ഇരുന്നു.... അതുവരെ പിടിച്ചു നിന്ന അവൾ അറിയാതെ കരഞ്ഞു പോയി.....



✳️✳️✳️✳️✳️✳️✳️



ഫാഷൻ ഡിസൈനിങ് കഴിഞ്ഞു നിൽക്കുമ്പോൾ ആയിരുന്നു അച്ഛന്റെ കൂട്ടുകാരൻ വഴി SKS കമ്പനിയിൽ ജോലി കിട്ടിയത്....
അമ്മയ്ക്കും അച്ഛൻ പെങ്ങൾക്ക് അതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല...അതുകൊണ്ട് അവരോട് അതിനെ പറ്റി കൂടുതൽ ഒന്നും സംസ്സരിച്ചിരുന്നില്ല
വിഷ്ണു അന്നത്തെ സംഭവത്തിനെ ശേഷം വീട്ടിലേക്കുള്ള വരവ് തന്നെ കുറഞ്ഞു കൂട്ടുകാരുമായി കറങ്ങി നടക്കുകയാണ് പതിവ്......


അങ്ങനെ ഞാൻ ആ കമ്പനിയിൽ ജോയിൻ ചെയ്തു.... നിരവധി ടെക്സ്റ്റൈൽസും മറ്റുമായി വലിയ ബിസിനെസ്സ്ക്കാരനായ കാർത്തികേയൻ സാറിന്റെ ആയിരുന്നു അത്....സാറിന് മൂന്ന് ആൺകുട്ടികൾ ആണ് ഉള്ളത്..... മൂത്ത ആൾ ശബരിനാഥ്‌ രണ്ടാമൻ കാശിനാഥ്‌ മൂന്നാമൻ ശ്രീനാഥ്‌

ശബരിയ്ക്കും ശ്രീയ്ക്കും അവരുടെ അമ്മയുടെ സ്വാഭാവം ആണ്....മറ്റുള്ളവരെ സ്നേഹിക്കാനും അവരുടെ ദുഃഖത്തിൽ പങ്കു ചേരാനും.... അറിയാം
പക്ഷെ കാശി കാർത്തികേയന്റെ തനി പകർപ്പാണ്.... ആരെയും ബഹുമാനമില്ലാതെ പ്രകൃതം പണത്തിന് മാത്രമേ അവിടെ വില ഉള്ളു....


അവിടെ ജോയിൻ ചെയ്തപ്പോൾ തന്നെ ശബരിയും ആയി അവൾക്കു നല്ല ഒരു അടുപ്പം ഉണ്ടായിരുന്നു.... അത് പിന്നെ നല്ല സൗഹൃദം ആയി.....

ഒരു ദിവസ്സം വൈകുന്നേരം വൈഗ വീട്ടിലേക്കു ഇറങ്ങാൻ നിന്നപ്പോൾ ആയിരുന്നു ശബരി അവളെ അവന്റെ കേബിനിലേക്ക് വിളിപ്പിച്ചത്....
കാര്യം എന്തെന്ന് തിരക്കിയ അവൾക്കുള്ള മറുപടി പെണ്ണ് ചോദിക്കാൻ വീട്ടിലേക്കു വന്നോട്ടെ എന്നായിരുന്നു.... അത് അവൾക് ഒരു ഷോക്ക് ആയിരുന്നു... എന്ത് പറയണം എന്ന് അറിയാതെ അവൾ കുഴഞ്ഞു.,.

പിന്നിടുള്ള ദിവസങ്ങളിൽ അവൾക്കു അവനെ ഫേസ് ചെയ്യാൻ വല്ലാത്ത ബുദ്ധിമുട്ട് പോലെ.... വല്ലാത്ത ഒരു നാണംപോലെ ....പതിയെ അവളും അവനെ പ്രണയിച്ചു തുടങ്ങി....
അവൾ എല്ലാം കാര്യവും അച്ഛനോട് തുറന്ന് പറഞ്ഞിരുന്നു... അച്ഛനും അതിൽ എതിർപ്പ് ഉണ്ടായിരുന്നില്ല.... അങ്ങനെ സുന്ദരമായി തന്റെ ജീവിതം മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ ആയിരുന്നു അവളുടെ ജീവിതം നശിപ്പിച്ച ആ നശിച്ച ദിവസം കടന്നു വന്നത്....


കമ്പനിയിലെ അനിവേഴ്സറി day....
എല്ലാവരും അവരുടേതായ തിരക്കിൽ ആയിരുന്നു....വരാൻ വൈകും എന്ന് അവൾ നേരത്തെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു.... അധികം വൈകിയാൽ ശബരി വീട്ടിൽ കൊണ്ട് വിടും എന്ന് പറഞ്ഞത് കൊണ്ട് അവളുടെ അച്ഛനും അതിന് സമ്മതം മൂളി.....

നേരം വല്ലാതെ ഇരട്ടിതുടങ്ങി..... വന്നവരെല്ലാം
ഇറങ്ങിയിരുന്നു.... വൈഗ ശബരിയുടെ കൂടെ പോവും എന്ന് അറിയാവുന്നത് കൊണ്ട് ആരും അവളോട്‌ കൂടെ വരുന്നോ ചോദിച്ചില്ല....
എല്ലാരും പോയിട്ടും അവിടെ എങ്ങും ശബരിയെ കണ്ടില്ല....
അപ്പോൾ ആണ് ആരോ പറഞ്ഞത് കേട്ടത് അവൻ നേരത്തെ പോയി എന്ന്....

അത് കേട്ടപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു...
താൻ ഒരു കോമാളിയെ പോലെ ആയതു പോലെ അവൾക്കു തോന്നി.....

പിന്നെ ആരെയും കാത്തു നിൽക്കാതെ വാശിപ്പുറത്തു അവിടെ നിന്നും ഇറങ്ങി...
ഒരു ആവേശത്തിൽ ഇറങ്ങിയ താണ്... റോഡിൽ ആണെങ്കിൽ ആരും ഉണ്ടായിരുന്നില്ല... നന്നായി ഇരുട്ടുകയും ചെയ്തിരുന്നു... അൽപ്പം മുന്നോട്ടു നടന്നപ്പോൾ ഒരു വാഹനത്തിന്റെ വെളിച്ചം അവളിൽ വന്നു തട്ടി.... തിരിഞ്ഞു നോക്കിയപ്പോൾ  കണ്ടു അവളെ ലക്ഷ്യമാക്കി വരുന്നു കുറച്ചു മനുഷ്യരെ....

അവൾക്കു വല്ലാത്ത പേടി തോന്നി... ഒറ്റയ്ക്ക് ഇറങ്ങി വരാൻ തോന്നിയ മനസ്സിനെ പായിച്ചുകൊണ്ട് അവൾ വേഗത്തിൽ മുന്നോട്ടു നടന്നു....
പേടിച് കാൽ ഇടറിയതോ അതോ കല്ലിൽ തട്ടിയതോ അറിയില്ല അവൾ റോഡിലേക്ക് മറിഞ്ഞു വീണു... അപ്പോളേക്കും തന്റെ പുറകിൽ വന്നവരെ അവളെ ബലമായി പിടിച്ചു.....

വർഷങ്ങൾക്കു മുന്നേനടന്ന ആ സംഭവം വീണ്ടും ആവർത്തിക്കുവാൻ പോവുന്നു എന്ന് അവളുടെ മനസ്സ് മന്ത്രിച്ചു ... അവൾ ഒച്ച വയ്ക്കാൻ തുടങ്ങിയപ്പോൾ അവർ വാ പൊത്തിപിടിച്ചു..... അവരുടെ പിടി വീടിപ്പിക്കാൻ അവൾ ശ്രെമിച്ചെങ്കിലും ഭയം അവളെ നന്നായി കീഴ്പ്പെടുത്തിയിരുന്നു....

അവർ എന്തോ ഒരു മരുന്ന് അവളുടെ കയ്യിലേക്ക് കുത്തി വെച്ചു..... അതോടെ അവൾ പൂർണമായി തളർന്നു പോയി.....
ബോധം നഷ്ടമാവുന്ന ആ നിമിഷവും അവൾ അറിഞ്ഞു....തന്നിൽ നിന്നും അടർന്നു മാറുന്ന വസ്ത്രങ്ങളും തന്നിലേക്ക് നീളുന്ന കമകണ്ണുകളെയും.....



ആയസ്സപ്പെട്ടു കണ്ണു തുറന്നപ്പോൾ മുന്നിൽ ഇരിക്കുന്ന മായേച്ചിയെ ആണ് കണ്ടത്... പുരികം ചുളിച്ചു എഴുന്നേൽക്കാൻ ശ്രെമിച്ചെങ്കിലും ശരീരത്തിൽ അസ്സഹനീയമായ വേദന കാരണം അതിന് കഴിഞ്ഞില്ല.... അപ്പോൾ ആണ് മനസ്സിലായത് താൻ ഇന്നലെ ഇട്ടിരുന്ന വസ്ത്രം ആയിരുന്നില്ല ഇപ്പോൾ എന്ന്.... അവൾ വീണ്ടും ദയനീയമായി മായേച്ചിയെ നോക്കി...

"""" ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ ആണ് റോഡരികിൽ എന്തോ കിടക്കുന്നത് പോലെ തോന്നിയത് ഇറങ്ങി വന്നപ്പോൾ കണ്ട കാഴ്ച....

ബാക്കി പറയാൻ അറച്ചത് പോലെ അവർ ഒന്ന് നിർത്തി അതിൽ നിന്നും വൈഗയ്ക്ക് വ്യെക്താമായിരുന്നു തനിക്കു സംഭവിച്ചത് എന്തെന്ന്....

മായേച്ചി തന്നെ ആണ് വൈഗയെ അവളുടെ വീട്ടിലേക്കു കൊണ്ട് വിട്ടതും....

"" രാത്രി മുഴുവൻ ആരുടെ കൂടെ കിടക്കാൻ പോയതാടി പിഴച്ചവളെ എന്ന് ചോദിച്ചു കൊണ്ടായിരുന്നു അമ്മയുടെ സ്വീകരണം....

ആ വാക്കുകൾ അറമ്പറ്റിയല്ലോ എന്നോർത്തു ഉള്ളൊന്ന് വല്ലാതെ നീറി ....
ബാത്‌റൂമിൽ കയറി ഷവർ ഓൺ ആക്കി അതിനടിയിൽ നിന്നപ്പോൾ ശരീരത്തിന്റെ പല ഭാഗത്തു നിന്നും നീറുവൻ തുടങ്ങി.... ഒന്ന് ഉറക്കെ പൊട്ടിക്കരയണം എന്ന് തോന്നി എങ്കിലും അവൾക്കു അതിന് കഴിഞ്ഞില്ല....

ദിവസ്സങ്ങൾ കടന്ന് പോയി വൈഗ ആ മുറി വിട്ടു പുറത്തിറങ്ങാതെ തന്നെ ആയി...ജോലിക്കും പോവാതെ ആയി... ശബരിയുടെ ഫോൺ കാളുകൾ മനപ്പൂർവം ഒഴിവാക്കി....
.അമ്മയുടെയും അച്ഛൻ പെങ്ങളുടെയും കുത്തി കുത്തി ഉള്ള സമസ്സാരം കേട്ടുനിൽക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു....
മാസം തെറ്റാതെ വരുന്ന ആ ചുവന്ന ദിനങ്ങൾ വരാതായപ്പോൾ എനിക്ക് മനസ്സിലായി ആ നശിച്ച രാത്രിയുടെ ബാക്കിപത്രം ഇന്ന് എന്റെ ഉദരത്തിൽ ജന്മംകൊണ്ടെന്നെ.....
അതോടെ അവൾക്കു നഷ്ടമായത് തന്റെ അച്ഛനെ ആയിരുന്നു.... മകൾ പിഴച്ചു പോയെന്ന് അറിഞ്ഞ നിമിഷം മനം നൊന്ത് ആ പിതാവ് മരിച്ചു.....
അതിന് ശേഷം ആ വീട്ടിൽ നിൽക്കാൻ തന്നെ അവൾക്കു തോന്നിയില്ല..... എല്ലാവരും കാര്യം എന്താണെന്ന് പോലും തിരക്കാതെ കുറ്റപ്പെടുത്താൻ തുടങ്ങി....പിന്നെ അവിടം വീട്ടിറങ്ങി...... എല്ലാത്തിനും സ്വൊന്തം ചേച്ചിയെ പോലെ മായേച്ചിയും ഉണ്ടായിരുന്നു....ഒരു തരം വാശി ആയിരുന്നു.പിന്നീട് അങ്ങോട്ട് ...


✴️✴️✴️✴️✴️✴️✴️✴️



""മോളെ.... ഇവിടുന്ന് എങ്ങോട്ടാ ആണ്....

ഡ്രൈവറുടെ ചോദ്യം ആണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്....

"""" ഇവിടെ മതി സോമേട്ട.... ഇനി അങ്ങോട്ട് വണ്ടി പോകില്ല.... ഞാൻ പൊയ്ക്കോളാം....

""" എന്നാൽ നിൽക്കു ഞാൻ കൊണ്ട് വിടാം....

""" വേണ്ടെന്ന് ഞാൻ തനിയെ പൊയ്ക്കോളാം.... സോമേട്ടൻ പൊയ്ക്കോ....

""" ശെരി മോളെ സൂക്ഷിച്ചു പോവാണേ....


അതും പറഞ്ഞു അയാൾ പോയി.... അതിന് തൊട്ടു പിന്നാലെ തന്നെ മറ്റൊരു കാർ വന്നു അവളുടെ അരികിലായി നിർത്തി.... വൈഗ സംശയത്തോടെ നോക്കിയപ്പോൾ കാറിൽ നിന്നു ശബരി ഇറങ്ങി വരുന്നത് കണ്ടു....


"""നിന്റെ വീട്ടിൽ പോയിരുന്നു ഞാൻ... അവിടന്ന് നിന്റെ അമ്മ പറഞ്ഞു ഭർത്താവും ആയി വഴക്കിട്ട് എങ്ങോട്ടോ ഇറങ്ങി പോയെന്ന്.....

""" ഭർത്താവോ?

അവൾ ദേഷ്യത്തോടെ അവനോടു ചോദിച്ചു....

"" അതെ  വിഷ്ണു.....

ബാക്കി പറയാൻ അനുവദിക്കാതെ അവൾ കൈവെച്ചു തടഞ്ഞു....

""" ഞാൻ ആരുടെയും ഭാര്യയും അല്ല.... എനിക്ക് അങ്ങനെ ഒരു ഭർത്താവും ഇല്ല... ഞാൻ തനിച്ചാണ്....

അവൻ ഒന്ന് മൂളി.... തിരിഞ്ഞു നടക്കാൻ തുനിഞ്ഞ അവളുടെ കൈയിൽ പിടിച്ചുകൊണ്ടു അവൻ പറഞ്ഞു.....

"""" തനിക്കു എന്നോട് ദേഷ്യം കാണും എന്ന് അറിയാം... പക്ഷെ അന്ന് ഫഗ്ഷന്റെ അന്ന്... അമ്മയ്ക്ക് പെട്ടന്ന് വയ്യാതെ അതോണ്ട് ഒന്നും ചിന്തിക്കാതെ എനിക്ക് പോവേണ്ടി വന്നത്.... തിരിച്ചു വന്നപ്പോളേക്കും നീ ഇറങ്ങി എന്ന് അറിഞ്ഞു....
എന്റെ call എടുക്കാതെ ആയതോടെ എനിക്ക് മനസ്സിലായി നിനക്ക് എന്നോട് ദേഷ്യം ഉണ്ട് എന്ന്... Sry ഡോ.....

അവൾ ഒന്ന് പുഞ്ചിരിച്ചു മുന്നോട്ടു നടന്നു....

""" എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട.... ഞാൻ ഉണ്ടാവും കൂടെ

കേൾക്കാൻ കൊതിച്ച സമയങ്ങളിൽ അവൾ അത് കെട്ടിരുന്നില്ല.. ഇപ്പോൾ അവൾക് എന്തോ അവന്റെ ആ വാക്കുകളോട് പുച്ഛം തോന്നി...


"""" കൂടെ ഒരു പെൺകുട്ടി ആരായിരുന്നു...

തിരിഞ്ഞു നോക്കാതെ തന്നെ അവൾ ചോദിച്ചു....

"""" അത്... അത് കാശിയുടെ ഭാര്യ ആണ്.... പൂജ....കുറച്ചു മാസം മുന്നേ അവനും അവന്റെ കൂട്ടുകാരും സഞ്ചരിച്ച കാർ ആക്‌സിഡന്റ് ആയി.... അവൻ....

അവൾ ഒന്ന് മൂളിക്കൊണ്ട് മുന്നോട്ടു നടന്നു.....

""" ഞാൻ ഇപ്പോളും കാത്തിരിക്കുകയാണ്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സാരമില്ല നീ കൂടെ വന്നാൽ നമ്മൾ സ്വപ്നം കണ്ടപോലെ ജീവിക്കാം വൈഗ.....
അവൾ മറുപടി ഒന്നും പറഞ്ഞില്ല...

ദിവസ്സങ്ങൾ പിന്നെയും കടന്ന് പോയി... മായേച്ചി ഇപ്പോൾ അവളുടെ കൂടെ ആണ്... അവരാരും അറിയാതെ ശബരിയുടെ കണ്ണുകൾ എപ്പോളും അവളുടെ കൂടെ ഉണ്ടായിരുന്നു....
ഒരു ദിവസ്സം വൈകിട്ട് കുട്ടികൾക്ക് ട്യൂഷൻ എടുക്കുമ്പോൾ ആയിരുന്നു  അവൾക്കു വയറ്റിൽ സഹിക്കാൻ പറ്റാത്ത ഒരു വേദന വന്നത്.... വേദനകൊണ്ട് പുളയുന്ന അവളെ പേടിയോടെ നോക്കി നിൽക്കാനേ ആ കുട്ടികൾക്ക് കഴിഞ്ഞുള്ളു....
അപ്പോളേക്കും  ആരോ പറഞ്ഞു വിട്ടത് പോലെ ശബരി അവിടെ എത്തിയത്.... നേരെ അവളെയും എടുത്തു ഹോസ്പിറ്റലിലേക്കു വിട്ടു.....


ലബാർറൂമിനു മുന്നിൽ അക്ഷമാനായി നിൽക്കുമ്പോൾ ആണ് സിസ്റ്റർ വന്നു ചോദിച്ചത്... വൈഗയുടെ കൂടെ വന്നത് ആരാണെന്ന്.... ദൃതി പിടിച്ചു ശബരി അവരുടെ അടുത്തേക്ക് ചെന്നു....

"""വൈഗയുടെ ഭർത്താവാണോ....

അവരുടെ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി എങ്കിലും കാര്യമാക്കാതെ അതെ എന്ന് തലയാട്ടി വേണ്ടുന്ന രേഖകളിൽ എല്ലാം ഒപ്പിട്ടു നൽകി... പിന്നീട് കാത്തിരിപ്പ് ആയിരുന്നു...
ആ കാത്തിരിപ്പിന്റെ ഓരോ നിമിഷവും അവൻ മനസ്സുകൊണ്ട് ആ കുഞ്ഞിന്റെ അച്ഛൻ ആയി മാറിയിരുന്നു.....

വെള്ള തുണിയിൽ പൊതിഞ്ഞ പെൺ കുഞ്ഞിനെ സിസ്റ്റർ കൈയിൽ വച്ചു തന്നപ്പോൾ അവന്റെ മനസ്സിന് എന്താന്നില്ലാത്ത സന്ദോഷം ആയിരുന്നു.....
ഒരുപാടു ആഗ്രഹിച്ചിരുന്നു അവൻ ഇങ്ങനെ ഒരു നിമിഷത്തിന്.....തിരിച്ചുകൊണ്ടുപോവാൻ കുഞ്ഞിനെ വാങ്ങിയപ്പോൾ ആ കുഞ്ഞി വിരലുകൾ വിടാതെ മുറുക്കെ പിടിച്ചിരുന്നു....




""" അച്ഛന്റെ അടുത്ത് പോയിട്ട് അവളിങ്ങ് വന്നില്ല... ഇവളെ അച്ഛൻ മോളാണ്...

സിസ്റ്റർ പറയുന്നത് മനസ്സിലാവാതെ വൈഗ ഇരുന്നു.... അപ്പോളേക്കും മായേച്ചി വന്നു അവളോട്‌ എല്ലാ കാര്യവും പറഞ്ഞു....

സന്തോഷിക്കണോ അതോ കരയണോ എന്ന് അറിയില്ലായിരുന്നു അവൾക്കു....
"" ഈ പിഴച്ചവളിൽനിന്ന് എത്ര ദൂരേക്ക് ആട്ടി പായിച്ചിട്ടും വിട്ടുപോകാതെ അടുക്കുകയാണല്ലോ നിങ്ങൾ.... അത്രയേറെ എന്നെ പ്രണയിക്കുന്നുവോ....


അവൾ മനസ്സിൽ പലയാവർത്തി പല ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു....
ശബരിയും വന്നിരുന്നു അവിടേക്കു...


""" വൈഗ... ഒരു സഹതാപത്തിന്റെ പേരിൽ നീ എന്നെയും എന്റെ സ്നേഹത്തെയും അളക്കരുത്.... അങ്ങനെ അല്ല.... അന്നും ഇന്നും എന്നും ഈ മനസ്സിൽ ഒരു പെണ്ണെ ഉള്ളു അത് നീ മാത്രം ആണ്.... അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല..... എല്ലാം അറിഞ്ഞിട്ടു തന്നെ ആണ് ഈ പറയുന്നത് എന്ന് കൂട്ടിക്കോ.... എനിക്ക് നിന്റെ സമ്മതം മാത്രം മതി.... നിന്നെയും നമ്മുടെ കുഞ്ഞിനേയും ഞാൻ നോക്കിക്കോളാം....
എന്റെ മോളാണ് അത് എന്ന് അഭിമാനത്തോടെ നിനക്ക് പറയാം......
I love you വൈഗ.....


അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അവൻ പറഞ്ഞു നിർത്തിയതും... ഒരു പൊട്ടിക്കരചിലോടെ അവൾ അവനെ കെട്ടിപ്പുണർന്നു......





മാസ്സങ്ങൾക്ക് ശേഷം.....


""" പൂജ.. നീയെന്താ ഇവിടെ വന്നു ഒറ്റക്ക് നിൽക്കുന്നത്....

ബാൽക്കാണിയിലേക്ക് കയറി കൊണ്ട് ശബരി ചോദിച്ചു....

""" ഹേയ് ഒന്നുല്ല ഏട്ടാ... ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്....

അവൾ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു....

""" എനിക്ക് അറിയാം നീ കാശിയെക്കുറിച്ചു ഓർത്തിരിക്കുകയാണെന്ന്.... അവൻ നിന്നോട് ചെയ്തതിനേക്കാൾ വലിയ തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്... നീ എന്നോട് ക്ഷമിക്ക....

""" എന്താ ഏട്ടാ ഇത്.....ശബരിയേട്ടൻ ചെയ്തില്ലെങ്കിൽ ഞാൻ തന്നെ കൊന്നേനെ അവനെ..... ഇന്ന് ഏതെങ്കിലും ഒരു തെരുവിൽ ഞാനും എന്റെ കുഞ്ഞും കഴിയേണ്ടി വന്നേനെ.... ഏട്ടൻ കാരണം ആണ് ഇന്ന്ഞാൻ ഇവിടെ ജീവനോടെ നിൽക്കുന്നത് തന്നെ.... ആ എന്നോട് ക്ഷമ ചോദിക്കരുത് ഏട്ടാ..... അവൻ ചെയ്ത തെറ്റിന് ഈശ്വരൻ കൊടുത്ത് ശിക്ഷ.... അവൻ കാരണം ഇനി ഒരു പെണ്ണു നശിക്കില്ലലോ....


"""" അവനും.... വിഷ്ണുവും പിന്നെ അവരുടെ കൂട്ടുകാരും ചേർന്ന് എന്റെ പെണ്ണിനെ ആണ് പിച്ചിചിന്തിയത്..... മറ്റെന്തും ഞാൻ സഹിക്കും... പക്ഷെ ഇത്.....
അറിയാൻ വൈകിപ്പോയി... അറിഞ്ഞു വന്നപ്പോളേക്കു അവളും എന്നിൽ നിന്നും അകന്നിരുന്നു.....


പുറകിൽ നിന്നും എന്തോ ശബദം കേട്ടാണ് ഇരുവരും തിരിഞ്ഞു നോക്കിയത്.....
എല്ലാം കേട്ടു തളർന്നു നിൽക്കുന്ന വൈഗയെ കണ്ടതും ശബരി അവളുടെ അടുത്തേക്ക് ചെന്നു...... അവനോടു ചേർന്ന് നിന്നു പൊട്ടിക്കരായനെ അവൾക്കു കഴിഞ്ഞുള്ളു....



""""" മതി കരഞ്ഞത്.... ഈ കണ്ട കാലമത്രയും നീ കരഞ്ഞില്ലേ... ഇനി വേണ്ട......പഴയത് എല്ലാം ഈ നിമിഷം ഇവിടെ ഉപേക്ഷിക്കുക... എന്നിട്ട് നമുക്ക് ജീവിച്ചു തുടങ്ങാം ഇനി....
ഞാനും നീയും പിന്നെ നമ്മുടെ മോളും.. മാത്രം...

നീ ചെയ്യാത്ത തെറ്റിന് നിന്നെ കുറ്റക്കാരിയാക്കിയ ഈ സമൂഹത്തിൽ നീ തെളിയിക്കണം നീ ആണ് ശെരി എന്ന്...അവിടെ കരഞ്ഞിരുന്നാൽ നിനക്കു ജയ്ക്കാൻ കഴിയില്ല.....

അവൻ അവളുടെ മുഖം കൈകുമ്പിളിൽ ആക്കി മാറി മാറി ചുംബിച്ചുകൊണ്ട് പറഞ്ഞു ....

💕💕💕💕💕💕💕💕💕💕💕💕💕💕💕




The end........ 💔