Aksharathalukal

💕കാണാച്ചരട് 💕 - 6

  💕കാണാച്ചരട് 💕
    (a family love story )
 
 
         ഭാഗം -06
 
 
   ✍️Rafeenamujeeb. 
   ================
 
 
      "  നീണ്ടു പരന്നുകിടക്കുന്ന പാടത്തിന്റെ സൈഡിലൂടെ വേണം അമ്പലത്തിലേക്ക് പോകാൻ. 
 
    ദേവയുടെ വീട് മുതൽ അമ്പലം വരെ വിശാലമായ നെൽവയൽ ആണ്, കണ്ണെത്താദൂരം വരെ അത് അങ്ങനെ പരന്നു കിടക്കുന്നു. 
 
    ആ നാട്ടിൽ കാണുന്ന ഒട്ടുമിക്ക നെൽവയലുകളും പാടവും പറമ്പും എല്ലാം ദേവയുടെ കുടുംബ സ്വത്താണ്. 
 
     വയലിനോട് ഓരം ചേർന്നു കളകളമൊഴുകുന്ന അരുവിയും പുലർവേള യുള്ള കിളികളുടെ കൊഞ്ചലുകളും മഞ്ഞുകണങ്ങൾ പുൽനാമ്പിനെ സ്വർണ്ണകിരീടം ചൂടാക്കുന്ന കൗതുകക്കാഴ്ച യും നാട്ടിൻപുറത്ത് മാത്രം സ്വന്തമായ ചില ദൃശ്യവിസ്മയമാണ്. അവയെ ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പുലർകാലം തന്നെയാണ് അത്യുത്തമം.. 
 
     ഓരോ കാഴ്ചകളും കണ്ട് അവർ നാലുപേരും അമ്പലത്തിലേക്ക് നടന്നു. 
 
     വഴിയിൽ കാണുന്ന എല്ലാവരോടും ദേവ വിശേഷം ചോദിക്കുന്നുണ്ട്. 
   ദേവ അവരുടെ കൊച്ചുതമ്പുരാട്ടി ആണെങ്കിലും അതിന്റെ തായ ഒരു അഹങ്കാരവും അവൾക്കുണ്ടായിരുന്നില്ല, എല്ലാവരോടും മാന്യമായ പെരുമാറ്റം, അതുകൊണ്ടുതന്നെ അവളെ എല്ലാവർക്കും ഇഷ്ടമായിരുന്നു. 
 
     ദേവാ ഈ പിറന്നാളിന് മാമൻ നിനക്ക് എന്ത് സമ്മാനമാണ് തരുന്നത് വല്ല ഊഹവും ഉണ്ടോ.....? ആരോഹി അവളെ നോക്കിക്കൊണ്ട് ചോദിച്ചു. 
 
     എന്തായാലും ഏറ്റവും നല്ല ഗിഫ്റ്റ് തന്നെയായിരിക്കും, നിനക്ക് പതിനെട്ടു  തികയുന്ന അന്ന് ഒരു സമ്മാനം തരുമെന്ന് മാമ എപ്പോഴും പറയാറില്ലേ...? ശ്വേതയും അതേറ്റ് പിടിച്ചു.
 
      ഈ ലോകത്ത് ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന വിലപ്പെട്ട സമ്മാനം അത് ഈ ജന്മം എനിക്ക് കിട്ടില്ല.. അതുവരെ സന്തോഷത്തോടെ ഇരുന്ന അവളുടെ മുഖം പെട്ടെന്ന് മാറി.
 
     നീ എന്ത് ആഗ്രഹം പറഞ്ഞാലും  മാമ അത് നിനക്ക് സാധിച്ചു തരും, പിന്നെ എന്തിനാണ് ഈ നിരാശ.? അരുണിമ സംശയത്തോടെ ചോദിച്ചു.
 
    ഞാൻ ഈ ലോകത്ത് ഏറ്റവും ആഗ്രഹിക്കുന്ന സമ്മാനം എന്റെ രണ്ടു ചേട്ടന്മാർ ആണ്, അവരോടൊപ്പം ഒരു പിറന്നാളെങ്കിലും ഇനി ഉണ്ടാവില്ല, മുൻപൊക്കെ എന്റെ പിറന്നാൾ അവരായിരുന്നു ആഘോഷമാക്കിയിരുന്നത്, രണ്ടുപേരുടെയും നടുവിലിരുന്ന് ഒരു സദ്യ കഴിക്കാൻ കൊതിയാവുന്നു, എന്റെ പിറന്നാളിന് അവര് എന്തുമാത്രം സന്തോഷിച്ചിരുന്നു, അവരുടെ കുഞ്ഞു പെങ്ങളായി ജീവിച്ചു കൊതി തീർന്നില്ല, അവരുടെ സ്നേഹം മുഴുവൻ അനുഭവിച്ച മതിയായില്ല അപ്പോഴേക്കും ദൈവം അവരെ വിളിച്ചില്ലേ....? ദേവയുടെ ശബ്ദമിടറി, കണ്ണുകൾ നിറഞ്ഞൊഴുകി.
 
    ദേവയ്ക്ക് അവളുടെ എല്ലാമായിരുന്നു രണ്ട് ഏട്ടന്മാർ അവർക്കും അവൾ ജീവനായിരുന്നു.
 അവരുടെ വേർപാട് അവളെ നന്നേ തളർത്തിയിരുന്നു, ഒരുപാട് കുസൃതി കാണിച്ചിരുന്ന ചേട്ടന്മാരുടെ ആ കുഞ്ഞനിയത്തി അന്ന് മരിച്ചതാണ്.
 അവരുടെ മരണത്തോടെ അവളുടെ കളിചിരികൾ പാടെ അസ്തമിച്ചു, അവളെ ഇന്നുകാണുന്ന ദേവ ആക്കിമാറ്റിയത് ആരോഹിയും ശ്വേതയും അരുണിമയും ആണ്.
 
    ഇങ്ങനെ പോയാൽ നട അടച്ചിട്ടേ  നമ്മൾ അവിടെ എത്തു, വിഷയം മാറ്റാൻ എന്നവണ്ണം ശ്വേത പറഞ്ഞു.
 
    അങ്ങനെ ഒന്നും  നടയടക്കില്ല, കാളിയാർ മഠത്തിലെ ഇളമുറ തമ്പുരാട്ടി തൊഴാൻ വരുന്ന ദിവസം നടയടച്ചു പോകാൻ ആർക്കാണ് ധൈര്യം, മാത്രമല്ല ദേവിയുടെ പിറന്നാൾ ആയതുകൊണ്ട് ഇന്ന് ക്ഷേത്രത്തിൽ വിശേഷ പൂജകൾ ഉണ്ട് അരുണിമ അവരെ നോക്കി പറഞ്ഞു.
 
    സമയം ഒരുപാട് ആയതിനാൽ നാലുപേരും നടത്തത്തിന് വേഗത കൂട്ടി.
 
     ക്ഷേത്രത്തിൽ പതിവിൽ കവിഞ്ഞു തിരക്കുണ്ടായിരുന്നു. ദേവിയുടെ പിറന്നാൾ ആയതുകൊണ്ട് ഉച്ചയ്ക്ക് അന്നദാനം ഉണ്ട്, അതു കൊണ്ട് കൂടിയാവാം ഇത്ര തിരക്ക്.
 
     ദേവിയെ കണ്ടതും എല്ലാവരും അവളെ ആശംസ അറിയിച്ചു.
 
     ദേവിയുടെ  തിരുനടയിൽ കൈകൂപ്പി മനമുരുകി പ്രാർത്ഥിക്കുമ്പോൾ അവളുടെ ഉള്ളിൽ രണ്ട് ഏട്ടന്മാരും നിറഞ്ഞുനിന്നു.
 
     കണ്ണുനീർ തീരും കവിളിലൂടെയും  ഒലിച്ചിറങ്ങി. പരിസരം മറന്ന് അവൾ ആ നടയ്ക്കു മുമ്പിൽ  കൈകൂപ്പി നിന്നു.
 
     എത്ര സമയം അങ്ങനെ നിന്നു എന്നറിയില്ല പെട്ടെന്നാണ് തന്റെ കാൾ ചുവട്ടിലേക്ക് എന്തോ വന്ന വീഴുന്നതുപോലെ ദേവയ്ക്ക്  തോന്നിയത്. അവൾ ഞെട്ടി കണ്ണുകൾ തുറന്നപ്പോൾ തന്റെ കാൽച്ചുവട്ടിൽ ആരോ വീണു കിടക്കുന്നു.
 
      അയാളുടെ കിടപ്പ് കണ്ടാലറിയാം ആരോ തല്ലി തെറിപ്പിച്ചതാണെന്ന്. 
 അയാൾ ഭയപ്പാടോടെ നോക്കുന്ന ഭാഗത്തേക്ക് ദേവ നോക്കിയപ്പോൾ അവനെ രോഷത്തോടെ നോക്കി കൊണ്ട് വരുന്ന ഒരാൾ.
 ഇതിനുമുമ്പ് ഇവിടെ കണ്ടതായി ഓർമ്മയില്ല, 
 
   ഉടുത്തിരുന്ന മുണ്ട് ഒന്നു മടക്കികുത്തി കൈകൊണ്ട് മീശ ഒന്നു പിരിച്ച് കൈമുട്ട് ഒന്നു ഉയർത്തി രോഷത്തോടെ അയാൾ അവനിലേക്ക് വീണ്ടും നടന്നടുത്തു.
 
   നിലത്ത് വീണു കിടന്ന് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു ഒരു തൂണിനോടും ചേർത്തുനിർത്തി അവന്റെ അടി വയറ്റിലേക്ക് മുട്ടുകാൽ മടക്കി ഒറ്റ ചവിട്ട്.
 
  ആഹ്, അമ്മേ അവൻ വേദന കൊണ്ട് പുളഞ്ഞു പോയി.
 
    എന്നിട്ടും കലി തീരാതെ അവൻ അയാളെ  പൊതിരെ തല്ലി.
 
     ദേവ അവിടെ തന്നെ നിന്ന് ഭയത്തോടെ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
 
    പെട്ടെന്നാണ് അയാൾ ഒട്ടും പ്രതീക്ഷിക്കാതെ ദേവയെ കടന്നു പിടിച്ചത്. കയ്യിലുണ്ടായിരുന്ന കഠാര വലിച്ചൂരി അയാൾ ദേവയുടെ കഴുത്തിൽ അമർത്തി.
 
    ദേവ ഒരു നിമിഷം സംഭവിക്കുന്നത് എന്തെന്നറിയാതെ തരിച്ചുനിന്നു.
 
    ഭയത്തോടെ അവൾ ചുറ്റും നോക്കി. തന്നെ നോക്കുന്ന എല്ലാ കണ്ണുകളിലും ഭയം നിഴലിക്കുന്നത് അവൾ പേടിയോടെ നോക്കി. ഒരാളുടെ മുഖം ഒഴികെ, 
 
    തന്നെ തല്ലിയ ആൾ വീണ്ടും ഒരു ഭയവും ഇല്ലാതെ അവനിലേക്ക് അടുക്കുന്നത്  കണ്ടത് കൊണ്ടാവാം അയാൾ വീണ്ടും കയ്യിലിരുന്ന കടാര ഒന്നുകൂടി അവളുടെ കഴുത്തിൽ അമർത്തി.
 
    ഒരു കൂസലുമില്ലാതെ അവൻ തന്നിലേക്ക് നടന്നടുക്കുമ്പോൾ അടുത്ത് വരരുതെന്ന് താക്കീതോടെ അയാളും ദേവയുമായി അവിടെ നിന്നും പുറകോട്ട് മാറി കൊണ്ടിരുന്നു.
 
   പെട്ടെന്നാണ് ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ ഗിരി എന്ന് വിളിച്ചു ഒരു വടിവാൾ അവന് നേരെ എറിഞ്ഞത്.
 
  , പെട്ടെന്ന് അക്രമിയുടെ ശ്രദ്ധയും അങ്ങോട്ടേക്ക് മാറിയതും ഗിരി അയാളുടെ നെഞ്ചിലേക്ക് നോക്കി ആഞ്ഞുചവിട്ടി. ആ സമയം തന്നെ അവൾ ദേവയെ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തിരുന്നു.
 
     അവന്റെ ശക്തമായ പിടിയിൽ തന്റെ കൈ വേദനിക്കുന്നുണ്ടെങ്കിലും ദേവ എതിർപ്പൊന്നും കൂടാതെ അവനോടു ചേർന്നുനിന്നു.
 
    വീണിടത്ത് നിന്ന് അയാൾ കത്തിയുമായി അവർക്ക് നേരെ വന്നപ്പോൾ ദേവയെ  അവൻ തന്റെ പുറകിലേക്ക് മാറ്റി തന്റെ നേർക്ക് കഠാരയുമായി വരുന്ന അയാളുടെ നെഞ്ചിനുനേരെ അവൻ വടിവാൾ ആഞ്ഞുവീശി.
 
     അയാളുടെ ശരീരത്തിൽ നിന്നും രക്തം ദേവയുടെ മുഖത്തും വസ്ത്രത്തിലും തെറിച്ചു.
 
    ഒരു നിമിഷം അവിടെ ഉണ്ടായിരുന്നവർ എല്ലാം നടുങ്ങി വിറച്ചു.
 
   ഗിരി വീണ്ടും വടിവാൾ അയാൾക്ക് നേരെ ആഞ്ഞുവീശി, അവന്റെ സർവ്വ രോഷവും അയാൾക്ക് നേരെ തീർത്തു.
 
  ഇതെല്ലാം കണ്ട് ശരീരം മരവിച്ചതുപോലെ നിൽക്കുകയാണ് ദേവ.
 
     തനിക്കു മുൻപ് നടന്ന ആ പാതകം കണ്ടു ഒന്നു നിലവിളിക്കാൻ പോലുമാവാതെ ചലനമറ്റവളെ പോലെ അവൾ നിന്നു.
 
 
 തുടരും..
 

💕കാണാച്ചരട് 💕 - 7

💕കാണാച്ചരട് 💕 - 7

4.6
8665

  💕കാണാച്ചരട് 💕    (a family love story)                ഭാഗം -07           ✍️Rafeenamujeeb..        =================           " ദേവാ "...         അരുണിമ അവളെ വിളിച്ചു.        അവളുടെ വിളിയോ ചുറ്റും നടക്കുന്ന കാഴ്ചകളോ ദേവയുടെ മുൻപിൽ  അവ്യക്തമായിരുന്നു.  ആകെ മരവിച്ച അവസ്ഥ.        ആരോഹി അവളെ പിടിച്ചു വലിച്ചു അവരുടെ അടുത്തേക്ക് കൊണ്ടുപോയപ്പോഴാണ് ദേവയ്ക്ക് പരിസരബോധം വന്നത്.       ദേവ ഗിരി നിൽക്കുന്ന സ്ഥലത്തേക്ക് ഒന്ന് നോക്കി.           ചോര ഇറ്റു വീഴുന്ന വാൾ അവൻ തൊട്ടപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.  എന്നിട്ട്  ദേഷ്യത്തോടെ നില