Aksharathalukal

നിന്നിലേക്ക്💞 - 37

Part 37
 
 
ഇന്നാണ് ആദിയുടെയും തനുവിന്റെയും കല്യാണം....
രണ്ടുപേരും നല്ല സന്തോഷത്തിൽ ആണ്...സ്നേഹിച്ച ആളെ വീട്ടുകാരുടെ സാന്നിധ്യത്തിൽ സ്വന്തമാക്കുന്നു....
 
ആരു തനുവിന്റെ അടുത്ത് പോണോ ആദിയുടെ അടുത്ത് നിൽക്കണോ എന്ന സംശയത്തിൽ...
 
'ഹ്മ്മ് ഏട്ടന്റെ കൂടെ നിൽക്കാം.. എന്നിട്ട് അവളുടെ വീട്ടിൽ പോയി നാത്തൂൻ ചമയാം ഹിഹി'
 
ആരു സ്വയം പറഞ്ഞു കൊണ്ട് ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്തു.... ബേബി പിങ്ക് നിറത്തിലുള്ളൊരു ഷിഫോൺ സാരി ആയിരുന്നു അവളുടേത്...
 
'ശെടാ ഇത് കഴിയുന്നില്ലല്ലോ😬'
സാരിയുടെ പ്ലീറ്റ് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു...പിന്നെ കനിയെ വിളിക്കാം എന്ന് വിചാരിച്ചു തിരിഞ്ഞതും റൂമിലേക്ക് വന്ന ആരവുമായി കൂട്ടിയിടിച്ചു...
 
"ഔച്... ആരു നെറ്റി ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി...
 
"എവിടെ നോക്കിയ ഡീ നടക്കുന്നെ "
 
"അത്... ഞാൻ കണ്ടില്ല"
ആരു അവനെ നോക്കാതെ പറഞ്ഞു...ആരവ് അവളെ  മൊത്തത്തിലൊന്ന് നോക്കി...വയർ കാണുന്ന ഒരു ബ്ലൗസും അതിന് മുകളിൽ അലസമായി കിടക്കുന്ന സാരിയും...
 
"എവിടെ പോകുവാ നീ.."
 
"ഞാൻ ഇതുടുക്കാൻ "
 
ആരു സാരി നോക്കി ചുണ്ട് ചുളുക്കി...
 
"ഇങ്ങനെ അങ്ങ് പുറത്തു പോ... എന്നാലല്ലേ ആദിയുടെ ഫ്രണ്ട്സൊക്കെ കാണു "
 
ആരവ് ദേഷ്യത്തോടെ പിറു പിറുത്തു...
 
"ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല ഹും '
 
ആരു അവന്റെ സംസാരം കേട്ട് പറഞ്ഞു...
 
"ഹ്മ്മ് എന്തായാലും ഇങ്ങനെ പോണ്ട... "
 
ആരവ് ഗൗരവത്തോടെ പറഞ്ഞു കൊണ്ട് ഷെൽഫിൽ നിന്ന് അവനിടാൻ ഉള്ളത് എടുത്തു...
 
"പിന്നെ എനിക്കിത് ഉടുക്കണ്ടേ🤧ഞാൻ കനിയുടെ അടുത്ത് പോകുവാ "
അവനെ നോക്കി പറഞ്ഞു കൊണ്ട് ആരു പുറത്തേക്ക് പോവാൻ നിന്നതും ആരവ് അവളുടെ സാരിയിൽ പിടിച്ചു വലിച്ചു... ആരു ഒന്നാഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ ചെന്നിടിച്ചു...
 
"ഞാൻ ഉടുത്തു തരാം "
 
ആരവ് അവളുടെ കാതോരം പറഞ്ഞതും ആരു തലയൊന്ന് വെട്ടിച്ചു കൊണ്ട് അവനെ നോക്കി...
 
"വേ... വേണ്ട "
 
ആരു ഇടറിയ ശബ്ദത്തോടെ പറഞ്ഞു...പക്ഷെ ആരവ് അത് കേൾക്കാതെ നിലത്തു മുട്ടു കുത്തി ഇരുന്നു..ഓരോ പ്ലീറ്റും എടുക്കാൻ തുടങ്ങി...എല്ലാം എടുത്ത് അവൻ അവളുടെ ശരീരത്തിലൂടെ തട്ടുന്ന വിതത്തിൽ എണീറ്റു... ആരു ശ്വാസം അടക്കി നിന്നു... ആരവ് ഉയർന്ന് വന്ന് അവളുടെ അടിവയറ്റിലേക്ക് സാരി ഒതുക്കി കൊടുത്തു... ആരു ഒന്നു ഏങ്ങി കൊണ്ട് അവനെ നോക്കി... രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി... അവ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു....ആരുവിന്റെ ഉള്ളിൽ പല വികാരങ്ങളും പൊട്ടി... ഇതുവരെ അനുഭവിക്കാത്ത...പെട്ടന്ന് എന്തോ പ്രേരണയിൽ ആരു അവന്റെ കാലിൽ കയറി... അവന്റെ ചുണ്ടുകളിലേക്ക് മുഖം അടുപ്പിച്ചു...ആരവിന്റെ കണ്ണുകൾ വിടർന്നു അവൻ അവളുടെ നനഞ്ഞു കിടക്കുന്ന മുടികൾക്കിടയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്തു പിടിച്ചു...അവളുടെ ഒരു കൈ അവന്റെ കവിളും മറ്റേ കൈ അവന്റെ അരക്കെട്ടിലൂടെയും ഇഴഞ്ഞു നടന്നു... വികാരത്തിന്റെ കടിഞ്ഞാൺ പൊട്ടിയതും രണ്ടുപേരുടെയും നാവുകൾ തമ്മിലുരസി... ആരുവിന്റെ ഉള്ളിൽ നിന്നൊരു ശബ്ദം വന്നു...
 
"ഡീ ആരു നീ ഇതുവരെ റെഡിയായില്ലേ "
 
വാതിൽ മുട്ടികൊണ്ട് കനി ചോദിച്ചു... ആരുവിന്റെ കൂടെ പോവാം തനുവിന്റെ വീട്ടിലേക്ക് എന്ന് തീരുമാനിച്ചത് കൊണ്ട് മിയയും കനിയുമെല്ലാം ചെക്കന്റെ വീട്ടുകാർ ആണ്...
 
കനിയുടെ ശബ്ദം കേട്ടതും ആരു ഞെട്ടികൊണ്ട് അവനിൽ നിന്ന് മാറാൻ നോക്കി... പക്ഷെ ആരവ് അവളെ വിട്ടില്ല... ആരു അവനെ കുറെ തള്ളി നോക്കി... അവസാനം ആരവ് അവളുടെ ചുണ്ടിൽ അമർത്തി കടിച്ചു കൊണ്ട് അവളിൽ നിന്ന് മാറി... ആരു അവനെ നോക്കാതെ നെറ്റിയിൽ കൈവച്ചു കൊണ്ട് ശ്വാസം ആഞ്ഞു വലിച്ചു...
 
"ആരു... നിന്റെ ഏട്ടൻ താഴെ കയർ പൊട്ടിക്കുന്നുണ്ട് വേഗം വാ "
 
കനി വീണ്ടും വാതിലിൽ മുട്ടിയതും ആരു നെഞ്ചിൽ ഉഴിഞ്ഞു കൊണ്ട് പോയി വാതിൽ തുറന്നു... അപ്പോയെക്കും ആരവ് ഫ്രഷാവാൻ കയറിയിരുന്നു...
 
"ഇതെന്താ ആരു മുഖം ഇങ്ങനെ ചുവന്നിരിക്കുന്നെ... അയ്യോ ദേ ചോര "
 
വാതിൽ തുറന്നതും കനി അവളുടെ പൊട്ടിയ ചുണ്ട് കണ്ട് ചോദിച്ചു...
 
"അ... അതൊന്നും ഇല്ല"
 
ആരു അവളിൽ മുഖം തിരിച്ചു...
 
"ഹ്മ്മ് ഹ്മ്മ് എനിക്ക് മനസിലായി"
 
കനി കള്ളചിരിയോടെ പറഞ്ഞു...
 
"എന്ത്🙄
 
''സത്യം പറ നീയും ആരവ് സാറും കൂടെ ഫ്രഞ്ചടിക്കുവല്ലായിരുന്നോ🙈"
 
"ഫ്രഞ്ചല്ല ഇറ്റലി....ഒന്നു പോടീ ഞാൻ റെഡിയായി വരാം "
 
ആരു അവളെ തള്ളി പുറത്താക്കി കൊണ്ട് വേഗം വാതിൽ അടച്ചു... പിന്നെ കണ്ണാടിയുടെ മുന്നിൽ നിന്ന് പൊട്ടിയ ചുണ്ടിൽ ഒന്നു തലോടി...
 
"അയ്യേ എന്ത് കരുതി കാണും അയാൾ ഛെ... ഏത് നേരത്താണാവോ എനിക്ക് "
 
ആരു തലയ്ക്കൊന്ന് കൊട്ടികൊണ്ട് പറഞ്ഞു...
 
____________❤️❤️❤️❤️
 
താലം പിടിച്ചു ആരുവിന്റെ കൂടെ വരുന്ന തനുവിനെ കണ്ടതും മണ്ഡപത്തിലിരുന്ന ആദിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...
 
ആരവിന്റെ കണ്ണുകൾ തനുവിന്റെ കൂടെ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു വരുന്ന ആരുവിൽ ആയിരുന്നു... അവൻ ഇമ വെട്ടാതെ അവളെ നോക്കി...അവളുടെ കണ്ണുകളും ഇടത്തടവില്ലാതെ അവനിലേക്ക് പാഞ്ഞു കൊണ്ടിരുന്നു.... അവൻ നോക്കുന്നത് കണ്ടതും ആരു വേഗം മുഖം തിരിച്ചു...
 
അങ്ങനെ ദൈവസന്നിധിയിൽ വെച്ച് എല്ലാവരുടെയും അനുഗ്രഹത്തോടെ ആദി തനുവിന്റെ കഴുത്തിൽ താലി കെട്ടി...തനു കൈക്കൂപ്പി കൊണ്ട് കണ്ണുകൾ അടച്ചു... ജീവിതവസാനം വരെ അവന്റെ നല്ല പാതിയായി തുടരണെ എന്നവൾ മനമുരുകി പ്രാർഥിച്ചു...
 
 
ഫുഡ്‌ കഴിക്കാനും മറ്റും ആരവ് ആരുവിന്റെ കൂടെ ആണ് ഇരുന്നത്.... അവൾക്ക് അവനെ നോക്കാൻ പോലും പറ്റുന്നില്ലായിരുന്നു...
 
"സ്സ് "
 
ചൂട് ചോർ വായിൽ വെച്ചതും ചുണ്ടിൽ തട്ടി ആരു എരിവ് വലിച്ചു... ആരവ് കുസൃതിചിരിയോടെ അവളോട് എന്തെന്ന് ചോദിച്ചു... ആരു വേഗം അവനിൽ നിന്ന് മുഖം വെട്ടിച്ചു...
 
'കാലൻ എന്റെ ചുണ്ട് പൊട്ടിച്ചിട്ട് ചിരിക്കുന്നത് കണ്ടില്ലേ... അല്ലെങ്കി തന്നെ അങ്ങോട്ട് പോയി കടിച്ചു പറിച്ചത് നീയല്ലേ ആരു '
 
അവൾ മനസ്സിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു....
 
"ചേട്ടാ കുറച്ചു ചോർ"
 
ജീവയുടെ അടുത്തിരുന്ന കനി ചോർ വിളമ്പുന്ന ആളോട് പറഞ്ഞു... അയാൾ വന്ന് അവൾക്ക് ചോർ വിളമ്പി വിത്ത്‌ ചിരി😁
 
"നിന്റെ ഇലയിൽ ചോർ ഉണ്ടല്ലോ... അത് കഴിഞ്ഞിട്ട് വിളിച്ച പോരായിരുന്നോ ''
 
ജീവ അവളെ നോക്കി...
 
"അത് പിന്നെ ആ ചേട്ടൻ കൊള്ളാം... കുറെ നേരായി എന്നെ നോക്കുന്നു... പാവല്ലേ എന്ന് കരുതിയിട്ട ഞാൻ"
 
ഇലയിലെ പുളിയിഞ്ചി വിരലിൽ എടുത്ത് നുണഞ്ഞു കൊണ്ട് കനി പറഞ്ഞതും ജീവ അവളെ നോക്കി പല്ല് കടിച്ചു... പിന്നെ അപ്പുറത്തിരിക്കുന്ന അവളുടെ അനിയനെ തോണ്ടി...
 
"ഡാ ചെക്കാ... നിന്റെ അമ്മയെയും അച്ഛയെയും ഒന്നു കാണിച്ചു തരണേ എനിക്ക് "
 
"എന്തിനാ??
 
കനി അവനെ സംശയത്തോടെ നോക്കി...
 
"നിന്നെ നന്നാക്കാൻ പറ്റുവോ എന്ന് ഞാനൊന്ന് നോക്കട്ടെ..."
 
ജീവ ഗൗരവത്തോടെ പറഞ്ഞു ഫുഡ്‌ കഴിക്കാൻ തുടങ്ങി...
 
ഫോട്ടോ ഷൂട്ടും മറ്റും കഴിഞ്ഞ് ആദിയുടെ കയ്യും പിടിച്ചു തനു  എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി...
ആദിയുടെ വീട്ടിൽ എത്തിയതും ഭദ്ര നിലവിളക്ക് വെച്ച് അവളെ അകത്തേക്ക് കയറി...
 
രാത്രി റിസപ്ഷൻ വച്ചത് കൊണ്ട് തന്നെ തനുവിന്റെ കല്യാണവേഷം ഓക്കേ വേഗം മാറ്റി കൊടുത്തു ആരുവും മിയയും കനിയും...കുറച്ചു കഴിഞ്ഞതും ബ്യൂട്ടീഷ്യൻ വന്ന് തനുവിനെ ഒരുക്കി കൊടുത്തു... കൂടെ ആരുവിനെയും കനിയേയും...
 
___________❤️❤️
 
റിസപ്ഷൻ തനു ഒരു റെഡ് ലഹങ്കയായിരുന്നു ഉടുത്തത്... സൈയിം നിറത്തിലുള്ള ഷർട്ടും അതിന് ചേർന്ന കോട്ടും പാന്റ്സും ആയിരുന്നു ആദിയുടെ വേഷം...ആരുവിന്റെ വേഷം ഒരു വയലറ്റ് നിറത്തിലുള്ള ഒരു mathma അനാർക്കലി ആയിരുന്നു....അതെ നിറത്തിലുള്ള ഷർട്ട്‌ തന്നെ ആയിരുന്നു ആരവിന്റെയും...
 
തനുവും ആദിയും സ്റ്റേജിൽ എത്തിയതും അവിടെ മുഴുവൻ ഇരുട്ട് മൂടി...ആദിയുടെ കൈപിടിച്ച് കൊണ്ട് തനു അവനിലേക്ക് ചേർന്നു നിന്നു...ആ ഇരുട്ടിലും അവളുടെ കണ്ണുകൾ തിളങ്ങുന്നത് പോലെ തോന്നി ആദിക്ക്... അവൻ ഒരു കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു...
 
പെട്ടന്ന് സ്റ്റേജിൽ ആകെ പുക നിറഞ്ഞു....
 
🎶🎶Manaso ippo thanthiyadikkithu
maman nadaikku manthala tum tum... Sirippo illai minnal adikkidhu aasai ponnukku atchadha tum tum....🎶
 
Song പ്ലേ ആയതും രണ്ടു ഭാഗത്തു നിന്ന് ആരുവും കനിയും വന്നു....മറ്റേ സൈഡിൽ നിന്നും ഗംഗയും മിയയും..
 
Pudhusa oru vetkam molikkidhu pudicha oru veppamadikkidhu vetti onnu selayaththaan katti kittu sikki thavikkidhu....🎶🎶
 
പാട്ടിന്റെ താളത്തിന് അനുസരിച്ചു അവർ ഡാൻസ് കളിച്ചു... ആരവ് ആരുവിനെ തന്നെ നോക്കി നിന്നു...കനി വന്ന് അവന്റെ കൈപിടിച്ച് ആരുവിന് അടുത്ത് നിർത്തി... എന്നിട്ടും ആരു അവനെ നോക്കി കുസൃതിയോടെ ഓരോ സ്റ്റെപ്പും കളിച്ചു കൊണ്ടിരുന്നു... പിന്നെ ആരു ചെന്ന് ആദിയുടെയും തനുവിന്റെയും കൈകൾ വലിച്ചു കൊണ്ട് വന്നു....
 
Maala tum (2)
Manjara tum tum...
Maathu adikka mangala tum tum
Ola tum tum odhuka tum tum
Ongi thattikku onthiya tum tum....
 
പാട്ടിന്റെ അവസാനം ആയതും സ്റ്റേജിന് വെളിയിൽ നിന്ന ജീവയും അമ്മമാരും അച്ചന്മാരുമൊക്കെ കൂടെ ഡാൻസ് കളിക്കാൻ തുടങ്ങി...ആദിയും തനുവും കണ്ണിൽ കണ്ണിൽ നോക്കി... അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് ഓരോ സ്റ്റെപ്പും കളിച്ചു... ആരവ് അത്പ്പോലെ അവളുടെ അനാർക്കലിയുടെ വിടവിലൂടെ കാണുന്ന ആലിലവയറിൽ പിടിച്ചു അവളോട് ചേർന്ന് കളിച്ചു... ആരുവിന്റെ കണ്ണുകൾ വിടർന്നു... അവൾ അവനിൽ നിന്ന് മാറാൻ നോക്കിയെങ്കിലും അവന്റെ പിടുത്തം ഒന്നു കൂടെ മുറുകി... ആരു പിന്നെ വെറുതെ എന്തിനാ പണി മേടിക്കുന്നെ എന്ന് കരുതി അവനോട് ചേർന്നു നിന്നു....
 
പിന്നെയും പാട്ടുകൾ മാറി മാറി വന്നു... എല്ലാവരും നല്ല സന്തോഷത്തിൽ തുള്ളി കൊണ്ടിരുന്നു...എന്തിന് വേൾഡ് ബിസിനസ് മാൻ ആയ റാംപ്പോലും😌...
 
അങ്ങനെ അവസാനം ആദിയും തനുവും ചേർന്ന് കേക്കൊക്കെ മുറിച്ചു പരസ്പരം നൽകി...
ഫുഡും കാര്യങ്ങളുമൊക്കെ കഴിച്ചു എല്ലാവരും പിരിഞ്ഞു...
 
❤️❤️❤️❤️❤️❤️
 
"ഡീ എല്ലാം സെറ്റല്ലേ"
 
"പിന്നല്ല😁"
 
കനി കൈ ഉയർത്തി കൊണ്ട് പറഞ്ഞു...
 
"ഹ്മ്മ്... രണ്ടും നല്ല റൊമാന്റിക് മൂഡിൽ വരുമ്പോ തന്നെ സെറ്റാവണം..."
 
ആരു ഓരോ ടൈം പീസും എടുത്ത് അഞ്ചു മിനിറ്റ് ഇടവിട്ട് സെറ്റ് ചെയ്തു...
 
'"പാവല്ലേ ഡീ അവർ... രണ്ടും എത്ര ആഗ്രഹിച്ചത് ആവും '"
 
മിയ പറഞ്ഞു...
 
"അയ്യടി പാവം..രണ്ടും നമ്മളോട് പറയാതെ കുറച്ചു കാലം ലൈൻ വലിച്ചില്ലേ അതിനുള്ള പണി അത്രേ ഉള്ളു...പിന്നെ ഇപ്പൊ ഇതൊക്കെ എല്ലാവരും ചെയ്യുന്നത് ആടി "
 
ആരു പറഞ്ഞു കൊണ്ട് ഓരോ ടൈം പീസും എടുത്ത് ആദിയുടെ റൂമിലെ ഓരോ മുക്കിലും മൂലയിലുംവെച്ചു വേഗം പുറത്തേക്ക് ഇറങ്ങി...
 
"ആരു തനുമോളെ നീ റൂമിൽ കൊണ്ടുവിട് "
 
താഴേക്ക് ഇറങ്ങിയതും ഭദ്ര പറഞ്ഞു... സാരിയൊക്കെ ഉടുത്തു നിൽക്കുന്ന തനുവിനെ കണ്ടതും ആരു ചുണ്ട് കടിച്ചു കൊണ്ട് ചിരിച്ചു..പിന്നെ അത് മറച്ചുകൊണ്ട് അവളെ വിളിച്ചു...
 
"വാ ഏട്ടത്തി😁"
 
''എന്താടി ഒരു ആക്കിവിളി "
തനു നെറ്റിച്ചുളിച്ചു കൊണ്ട് അവളെ നോക്കി...
 
"ഏഹ് അങ്ങനെ തോന്നിയോ... എന്റെ ഏട്ടത്തിയെ ഞാൻ കളിയാക്കുവോ വാന്നെ"
 
തനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ആരു ആദിയുടെ റൂമിലേക്ക് നടന്നു...
 
"ഹാപ്പി ഫസ്റ്റ് നൈറ്റ്😌"
തനുവിന്റെ കവിൾ വലിച്ചു കൊണ്ട് ആരു താഴേക്ക് പോയി... ആരു പോയതും തനു ചിരിയോടെ അകത്തേക്ക് കയറി...
 
കുറച്ചു കഴിഞ്ഞതും ആദി റൂമിലേക്ക് വന്നു... ഫ്രഷായി വന്നു അവൻ ബെഡിൽ ഇരിക്കുന്നവളെ നോക്കി... തനു നാണത്തോടെ പുഞ്ചിരിച്ചു....
 
"എത്രകാലത്തെ കാത്തിരിപ്പ് ആണെന്നോ പെണ്ണെ "
 
ആദി അവളുടെ കവിളിൽ കൈ വെച്ച് പറഞ്ഞു... തനു ചിരിയോടെ അവന്റെ കൈകളിൽ ചുംബിച്ചു...
 
"കാത്തിരിക്കണൊ ഞാൻ ഇനിയും "
 
ആദി കാതോരം ചോദിച്ചതും അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു... അത് സമ്മതമാക്കിയെടുത്തു കൊണ്ട് ആദി അവളെ വലിഞ്ഞു മുറുകി..ആദി ആവേശത്തോടെ അവൻ ഇട്ടിരുന്ന ഷർട്ട്‌ അഴിച്ചതും ഒരുമാതിരി കെട്ട ശബ്ദം കേട്ടതും ഒരുമിച്ചാണ്... രണ്ടുപേരും മുഖത്തോട് മുഖം നോക്കി...പിന്നെയും ഓരോ ഭാഗത്ത് നിന്നും ടൈം പീസ് അടിക്കാൻ തുടങ്ങി... രണ്ടുപേരും എന്താ സംഭവം എന്നറിയാതെ തലയിൽ കൈവെച്ചു...
 
_____________❤️❤️❤️
 
"ഹഹഹ... പൂച്ചയുടെ മുന്നിൽ മത്തി വെച്ചപ്പോലെ ആയിരിക്കും ഇപ്പൊ ഏട്ടൻ"
 
ആരു സ്വയം പറഞ്ഞു ചിരിച്ചുകൊണ്ട് ബെഡിലേക്ക് കിടന്നു... അപ്പോഴാണ് ആരവ് ഫ്രഷ് ആയി ബാത്‌റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്... അവൻ വരുന്നുണ്ടെന്ന് കണ്ടതും ആരു വേഗം തല വഴി പുതപ്പിട്ടു....
 
 
"എന്താ ഏട്ടാ കണ്ണൊക്കെ വല്ലാണ്ട് ഇരിക്കുന്നെ... ഉറങ്ങിയില്ലേ ഇന്നലെ ''
 
രാവിലെ ഡെയിനിങ് ടേബിളിൽ ഇരിക്കുന്ന ആദിയുടെ അടുത്തിരുന്ന് ആരു ചോദിച്ചു... ആദി അവളെ നോക്കി പല്ല് കടിച്ചു...
 
"ഇനി വല്ല പണിയും തരാനുണ്ടോ ഡീ പുല്ലേ...ആ ഹോളിലൊക്കെ കൊണ്ടു വെച്ചിരിക്കുന്നു അവൾ... എന്റെ നടു പോയി അറിയോ നിനക്ക് "
 
ആദി ദേഷ്യത്തോടെ അവളെ നോക്കി...
 
"കണക്കായി പോയി... രണ്ടും ഞങ്ങളെ ആരെയും അറിയിക്കാതെ ലൈൻ വലിച്ചില്ലേ അതിനാ ഇത് ഹും "
 
ആരു അവന്റെ തലയ്ക്കൊന്ന് കൊട്ടി അടുക്കളയിലേക്ക് പോയി....
 
"എങ്ങനെ സഹിക്കുന്നു അളിയാ"
 
അവൾ പോവുന്നതും നോക്കി ആദി സെറ്റിയിൽ ഇരിക്കുന്ന ആരവിനെ നോക്കി... അവൻ ചിരിയോടെ കണ്ണ് ചിമ്പി...
 
____________❤️❤️❤️❤️
 
ഒന്നു രണ്ടു ദിവസങ്ങൾ കടന്നു പോയി.... ആരു ആരവിന്റെ വീട്ടിലേക്ക് തിരിച്ചു പോയി... രണ്ടും ഇടയ്ക്ക് എന്തെങ്കിലും ചെറിയ കാര്യത്തിന് ഉടക്കുമെങ്കിലും പണ്ടത്തെ അത്ര വഴക്കൊന്നും ഇല്ല.... തനുവും ആദിയും വിരുന്നും മറ്റുമായി തിരിക്കിലാണ്...
ഗംഗ ഇപ്പൊ ഡേവിയെ കാണുമ്പോയെല്ലാം ഒരു പുഞ്ചിരി നൽകും... അത് കാണുമ്പോൾ ഡേവിയുടെ ചുണ്ടിലും ഒരു ചിരി മൊട്ടിടും....
 
കോളേജിൽ ആരുവിനെ ഇറക്കി ബുള്ളറ്റ് പാർക്ക്‌ ചെയ്തു വരുമ്പോയാണ് അവരെ തന്നെ നോക്കി നിൽക്കുന്ന അലീനയെ കണ്ടത്... ആരവ് അവളുടെ നോട്ടം കണ്ട് നെറ്റി ചുളിച്ചു...
 
'ഇവൾക്കിത് എന്താ'
ആരവ് ഓർത്തു കൊണ്ട് ആരുവിന്റെ അടുത്തേക്ക് നടന്നു...അവളുടെ കൈകളിൽ പിടിച്ചു മുന്നോട്ട് നടന്നു...
 
"അതെ വിട്ടേ പ്രീതിയാണ് ആ വരുന്നെ ഞാൻ അവളുടെ കൂടെ വരാം "
 
മിക്കവരുടെയും നോട്ടം തന്നിൽ ആണെന്ന് കണ്ടതും ആരു പറഞ്ഞു...പക്ഷെ ആരവ് അവൾ പറയുന്നത് ഒന്നും കേൾക്കാതെ അവളെയും കൊണ്ട് ക്ലാസ്സിലേക്ക് കയറി അത് കണ്ട് അലീന ദേഷ്യത്തോടെ അവരെ നോക്കി... ആരവ് ആരുവിനെ നോക്കിയൊന്ന് കണ്ണടച്ച് കൊണ്ട് തിരിഞ്ഞു നടന്നു.... ഇടയിൽ അവരെ നോക്കി നിൽക്കുന്ന അലീനയെ നോക്കിയൊന്ന് പുച്ഛിച്ചു... അലീന ദേഷ്യത്തോടെ അവളുടെ കയ്യിലെ ഫോൺ നിലത്തേക്ക് എറിഞ്ഞു ഉടച്ചു...
 
_________
 
"കിരണേട്ടൻ എന്താ പ്രീതിയെ ഇങ്ങനെ നോക്കുന്നെ ഹ്മ്മ് ഹ്മ്മ് "
 
ക്യാന്റീനിൽ ഇരുന്നു പ്രീതിയെ നോക്കുന്ന കിരണിനെ നോക്കിയവൾ കളിയാക്കി...
 
"ഞാൻ ഇയാളെ എവിടെയോ കണ്ടിട്ടുണ്ട് ആരു... പക്ഷെ എവിടെ ആണെന്ന് ഓർമ കിട്ടുന്നില്ല "
 
കിരൺ നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു....
 
"അതെന്ന അവളോട് തന്നെ ചോദിച്ചു കൂടെ "
 
ആരു അവനെ നോക്കി...
 
"അതിന് ഞാൻ എത്ര ചോദിച്ചിട്ടും ആൾ പറയുന്നില്ല "
കിരൺ പറഞ്ഞതും ആരു ആണോ എന്ന മട്ടിൽ അവനെ നോക്കി...
 
 
"പ്രീതി നീ കിരണേട്ടനെ മുന്നെപ്പോയെങ്കിലും കണ്ടിട്ടുണ്ടോ''
 
ക്ലാസ്സിൽ എത്തിയതും ആരു ചോദിച്ചു...അത് കേട്ടതും പ്രീതിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...
 
''ഹ്മ്മ്... ചെറിയൊരു പരിജയം ഉണ്ട്..."
 
"എന്ത്??"
 
"അത് പിന്നെ..."
 
പ്രീതി കണ്ണടച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു....
 
__________❤️❤️❤️
 
"ഡാ...എത്രയും പെട്ടന്ന് നിന്റെ മകനെ ഇവിടെ നിന്ന് പറഞ്ഞു വിടണം... എനിക്ക് നല്ല പേടിയുണ്ട് "
 
രാത്രി ഫുഡ്‌ കഴിക്കാൻ വിളിക്കാൻ വന്ന ഗംഗ ഇന്ദ്രന്റെ വാക്കുകൾ കേട്ട് ഒന്നു നിന്നു... ഫോണിൽ ആരോടോ സംസാരിക്കുവാണ്...
 
"അതല്ല ഡാ... നീ പറഞ്ഞത് അനുസരിച്ചു അവൻ ഇനി പോവുന്നില്ലേങ്കി അവന്റെ ഭാര്യയെ തീർത്തവർ നമ്മൾ ആണെന്ന് അറിഞ്ഞാൽ... എനിക്ക് പേടിയാവുന്നു... ഏത് നേരത്ത് ആണാവോ നിന്റെ കൂടെ കൂടാൻ തോന്നിയത് "
 
ഇന്ദ്രൻ പറയുന്നത് കേട്ട് ഗംഗ തറഞ്ഞു നിന്നു....!!!
 
 
 
 
തുടരും...
 
ഇനിയൊരു രണ്ടു മൂന്ന് പാർട്ട്‌ കൂടെ ഉണ്ടാവു കേട്ടോ...🥰അഭിപ്രായം പറയണേ😍😍
 

നിന്നിലേക്ക്💞 - 38

നിന്നിലേക്ക്💞 - 38

4.7
6508

Part 38     ഇന്ദ്രൻ ഫോൺ വെച്ച് തിരിഞ്ഞതും വാതിൽക്കെ നിൽക്കുന്ന ഗംഗയെ കണ്ട് ഫോൺ ഭയത്തോടെ പിടിച്ചു... ഗംഗ അയാളുടെ അടുത്തേക്ക് വന്നു....   "അച്ഛ ഇപ്പൊ എന്താ പറഞ്ഞെ"   ഗംഗ കേട്ടത് സത്യമാവരുതേ എന്ന പ്രാർത്ഥനയോടെ അയാളെ നോക്കി...   "അത് മോളെ...ഞാൻ കമ്പനിയിലെ കാര്യം..."   അയാൾ വിക്കലോടെ പറഞ്ഞതും ഗംഗ കയ്യുയർത്തി തടഞ്ഞു...   "കള്ളം പറഞ്ഞു പുലപ്പിക്കണ്ട അച്ഛ "   ഗംഗ അയാളെ നോക്കി പറഞ്ഞു കൊണ്ട് അവളുടെ റൂമിലേക്ക് പോയി... ഇന്ദ്രൻ അവൾ പോയതും നെഞ്ചിൽ കൈവെച്ചു....   "എന്റെ മോൾ... ആരേലും എന്തെങ്കിലും അറിഞ്ഞാൽ എന്റെ ജീവിതം "   അയാൾ തളർച്ചയോടെ ബെഡിലേക്