Aksharathalukal

ooh yaara ✨️ - 3

ആരോമൽ ✍️


പാർട്ട്‌ : 3


പിറ്റേ ദിവസം കോളേജിൽ വന്നപ്പോൾ തന്നെ പലരും അവളെ തുറിച്ചു നോക്കാൻ  തുടങ്ങി...

ചിലരുടെ മുഖത്തു പുച്ഛം മറ്റു ചിലരുടെ മുഖത്തു സഹതാപം...

കാര്യമെന്തെന്നറിയാൻ അവരെയെല്ലാം വകഞ്ഞു മാറ്റിയവൾ മുന്നോട്ട് നോക്കിയതും അവിടെയുള്ള സംഭവ വികാസങ്ങൾ കാണെ ഒരു നിമിഷമവൾ സ്റ്റക്ക് ആയി നിന്നു പോയി...


********************************************


ആദ്യത്തെ പകപ്പ് മാറിയതും അവൾ തനിക്കു ചുറ്റും കൂടിനിക്കുന്നവരെയൊന്നു നോക്കി...

എല്ലാവരും അവളെത്തന്നെ എന്തോ കുറ്റവാളിയെ പോലെ നോക്കുന്നതു കണ്ടതും അനുവിന്‌ വല്ലാതെ തോന്നി...

"നീയൊക്കെ ഒരു പെണ്ണാണോടി...നിനക്കൊന്നും ഒരു അധ്യാപകനെ ബഹുമാനിക്കാനറിയില്ലേ..."

കൂട്ടത്തിലൊരുവൻ അവൾക്കു നേരെ കുരച്ചു ചാടി...

ആരാണെന്ന് നോക്കിയപ്പോൾ കണ്ടു തന്നെ ഒരുതരം വഷളൻ ചിരിയോടെ ഉഴിഞ്ഞു നോക്കുന്ന ജിതിനെ...

"എന്താടി നോക്കുന്നെ...നിനക്ക് സാറുമാരെ മാത്രേ പറ്റുവോളോ...പാവങ്ങളായ ഞങ്ങളെ കൂടെ ഒന്നു പരിഗണിക്കെടി..."ആഖാഷ്

ഇതു കേട്ടതും നിയന്ത്രണം വിട്ടവൾ അവന്റെ ചെകിട് നോക്കിയൊന്നു കൊടുത്തു...

അടി കിട്ടിയതും കവിളിൽ കൈ വെച്ചവൻ രണ്ടടി പിറകോട്ടു പോയി...

"ഡീ...."

ആഖാഷ് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു അവനു നേരെ അടുപ്പിച്ചു...

"നീയെന്നെ തല്ലി...അല്ലേടി...എത്ര ധൈര്യമുണ്ടായിട്ട എന്റെ മേലിൽ നീ കൈ വെച്ചത്..."

അലറിക്കൊണ്ടവൻ അവളുടെ മുഖത്തേക്ക് കൈ വീശിയതും അനു പെട്ടന്നു തന്നെ ഒന്നു പിന്നോട്ടു നീങ്ങി അവന്റെ ആ കൈ പിടിച്ചു പിന്നിലേക്കു തിരിച്ചു...


"""ആാാാ....!!!!


വേദനയാലേ അവൻ ഉറക്കെ അലറി...

"കുറേ നേരമായി ഞാൻ സഹിക്കുന്നു...നിന്നെയൊന്നും പേടിച്ചു ജീവിക്കേണ്ട ഗതി ഈ അനുവിനില്ല എന്ന് ഞാൻ ആദ്യമേ നിന്നോടും നിന്റെ മാറ്റവന്മാരോടും പറഞ്ഞിട്ടുള്ളതാ...മര്യാതിക്കു നിന്നാൽ നിനക്കു കൊള്ളാം...ഇല്ലേൽ..."

അവനെ തീപാറുന്ന നോട്ടം തൊടുത്തു വിട്ടവൾ ചുറ്റും കൂടി നിക്കുന്നവരെ ഒന്നു നോക്കി...

അവൾ നോക്കുന്നതു കണ്ടതും എല്ലാം അവിടെ നിന്ന് സ്ഥലം കാലിയാക്കി...

"അനു വാ...ഇനി ഇവിടെ നിൽക്കേണ്ട...ആ കിളവൻ പിള്ളേച്ചൻ ഇപ്പൊ വരും..."ജിനി

"ഞാനില്ല നിങ്ങൾ പൊക്കോ..."അനു

"അനു നീ ഞങ്ങ..." ശിവ

"ഞാനില്ലെന്നല്ലേ നിങ്ങളോടൊക്കെ പറഞ്ഞത്...എനിക്ക്‌ കുറച്ചു സമാധാനം തരുവോ..."

പിന്നെ അവരൊന്നും ചോദിക്കാൻ നിന്നില്ല...കുറച്ചു സമയം ഒറ്റക്കിരിക്കട്ടെ എന്നു കരുതിയവർ അവളെയൊന്നു നോക്കി ക്ലാസ്സിലേക്ക് പോയി...


-------------------------------------------------------------


"ടാ ഒന്നു വേഗം വിടെടാ...ഇപ്പൊ തന്നെ ഒരുപാട് ലേറ്റ് ആയി..." അഹി

"ഇത് ജെറ്റൊന്നുവല്ല നീ പറയുമ്പോ പറയുമ്പോ സ്പീഡ് കൂട്ടാനായിട്ട്..."അജു

"നിന്നോട് പറഞ്ഞതു കേട്ടാൽ മതി...പിന്നെ ഇപ്പൊ ഇങ്ങനെ പോകേണ്ടി വന്നത് നീയൊറ്റ ഒരുത്തൻ കാരണമല്ലേ...അവന്റെയൊരു പള്ളിയുറക്കം...എന്നേക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത് നീ..."

അജുവിനെ ഒന്നു തുറിച്ചു നോക്കിക്കൊണ്ട് അഹി വാച്ചിലേക്കൊന്നു കണ്ണുപായിച്ചു...

"എന്റെ പൊന്നു മോനേ ഇനി നീ ആ പാവം വാച്ചിനെ ഒന്നു വെറുതെ വിട്ടേക്ക്...സമയം നോക്കി നോക്കി അതിന്റെ ഡിസ്ക് ഇളകിയിട്ടുണ്ടാകും...ദേ എത്തി നിന്റെ കോളേജ്..."

കോളേജിൽ എത്തിയെന്നു കണ്ടതും ബൈക്ക് പാർക്ക്‌ ചെയ്യാൻ കൂടെ സമ്മതിക്കാതെ അഹി അതിൽ നിന്നും എടുത്തു ചാടി...

"ടാ ടാ വീഴും...എന്റെ ഈശ്വരാ ഇങ്ങനെയുമുണ്ടോ പഠിക്കാൻ ആക്രാന്തം...!!"

ദൂരേക്ക് ചൂളവുമിട്ട് ഓടിപ്പോകുന്ന അഹിയെ കണ്ട് അജു ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല...


-------------------------------------------------------------


അഹി ഓടി പൊതുവെ സ്റ്റുഡന്റസ് ഒക്കെ നിൽക്കുന്നിടത്തു എത്തി...

"ശെഹ്...ആ തെണ്ടിയോട് ഞാൻ അപ്പയെ പറഞ്ഞതാ നേരത്തെ ഇറങ്ങണമെന്ന്...ഇനിയിപ്പോ എന്താ ചെയ്യാ..."

"എന്തടാ നിനക്ക് പോകാനായില്ലേ നീയല്ലേ പഠിക്കാനുള്ള ആക്രാന്തം മൂത്ത് ഓടുന്നത് കണ്ടത്..."

അജുവിന്റെ ആക്കിയുള്ള ചോദ്യം കേട്ട് അഹി പല്ലുകടിച്ചു...അവനെ കുനിച്ചു നിർത്തിക്കൊണ്ട് കൂമ്പിനിട്ടു രണ്ട് കൊടുത്തപ്പോഴാണ് ഒരു ആശ്വാസം കിട്ടിയത്...

"എടാ സാമദ്രോഹി...എന്തിനാടാ നീയിപ്പോ എന്നെ ഇടിച്ചേ..."അജു 

"അല്ലടാ നീ ചെയ്തത് കണ്ട് ഞാൻ ഇനി നിന്നെ പിടിച്ചു ഉമ്മ വെക്കാം..."അഹി

"അയ്യേ...നീ അത്തരക്കാരൻ ആയിരുന്നോ..."അജു

"പ്പാഹ്...!! പൊക്കോണം അവിടുന്ന്...എടാ എടാ നീയൊറ്റ ഒരുത്തൻ കാരണമാണ് ഇപ്പൊ ഞാൻ ഇങ്ങനെ നിക്കേണ്ടി വന്നത്...പാവം എന്റെ അനു...അവളിപ്പോ ക്ലാസ്സിൽ പോയിക്കാണും...ബെൽ അടിക്കുന്നതിനു മുൻപ് ഇവിടെ എത്തിയിരുന്നേൽ എനിക്ക് ഇപ്പൊ അവളെ കാണാമായിരുന്നു..."അഹി

"അങ്ങനെ പണ...ഞാനും വിചാരിച്ചു നീയെപ്പോഴാ നന്നായതെന്ന്...എന്റെ ഭാഗത്തു തന്നെയാണ് തെറ്റ്...അല്ലാ നിന്റെ വർത്തമാനം കേട്ടാൽ തോന്നുവല്ലോ അനു ഈ നാട് വിട്ടു ലണ്ടനിലെങ്ങാണ്ടോ പോയതാണെന്ന്...ക്ലാസ്സിലേക്കല്ലേ പോയത്...നീയൊന്ന് വെയിറ്റ് ചെയ്യ്...ഇന്റർവെൽ ഉണ്ടല്ലോ അപ്പോ കാണാം..."അജു

"നിനക്കങ്ങനെ ഒക്കെ പറഞ്ഞാൽ മതി...അത്രേം നേരമൊന്നും വെയിറ്റ് ചെയ്യാൻ എന്നേക്കൊണ്ട് പറ്റത്തില്ല "

വീണ്ടും എന്തോ പറയാൻ വേണ്ടി അജുവിന് നേരെ തിരിഞ്ഞപ്പോഴാണ് അവൻ കുറച്ചപ്പുറത്തായി എങ്ങോ നോക്കി നിൽക്കുന്ന അനുവിനെ കണ്ടത്...

"എന്താടാ ഇനി നിനക്കൊന്നും പറയാനില്ലേ..."അജു

"അജൂ..."

"ന്തെർക്ക..."അജു

"നീയൊന്ന് അങ്ങോട്ട് നോക്കിയേ..."അഹി

"അവിടെ എന്താ...അല്ലാ നീയിതെങ്ങോട്ടാ പോകുന്നെ...എടാ അറ്റന്റൻസ് പോകും നീ വന്നേ..."

അജു അഹിയെ പിടിച്ചുകൊണ്ടു പോകാൻ നിന്നതും അഹി അവന്റെ കൈ തട്ടിയെറിഞ്ഞുകൊണ്ട് അനുവിന്റെ അടുത്തേക്കോടി...

"എടാ നിൽക്കെടാ എന്നാ ഞാനും വരുന്നു..."

അവിടെ എത്തിയപ്പോഴാണ് അജു അനുവിനെ കാണുന്നത് തന്നെ...

"ഓഹ് അപ്പോ ഇവളെ കണ്ടിട്ടാണോ നീ ഓടിയത്...അല്ലാ ലെവൾക്ക് ഇപ്പൊ ക്ലാസ്സില്ലേ...?

"ആവോ...അതൊന്നും എനിക്കറിയില്ല...ഞാനെന്തായാലും അവളോട് ഒന്നു സൊള്ളിയെച്ചു വരാം..."

"വോ...വേണോന്നില്ല...അവിടെ തന്നെ കൂടിക്കോ ഇങ്ങോട്ട് വരണമെന്ന് യാതൊരു നിർബന്ധവുമില്ല..." അജു 

"പോടാ..." അഹി

അവന്റെ തലക്കിട്ടു രണ്ടു കൊട്ട് കൊടുത്തു അഹി അനുവിനടുത്തേക്ക് പോയി...

തിരിഞ്ഞിരിക്കുന്നതിനാൽ തന്നെ അവൾ അവനെ കണ്ടില്ല...

"അ..."


""""അനൂ.....""""


അഹി അവളെ വിളിക്കാൻ തുനിഞ്ഞതും പെട്ടന്നായിരുന്നു അവന്റെ പിറകിൽ നിന്നും ആരോ അങ്ങനെ വിളിച്ചത്...

ആളെ കണ്ട് അനു ഒരു നിമിഷം സ്റ്റക്ക് ആയി...സന്തോഷം കൊണ്ടു അവളുടെ കണ്ണെല്ലാം നിറഞ്ഞു വരാൻ തുടങ്ങി...

"ആദീ..."

അവന്റെ പേരും വിളിച്ചവൾ ഓടി അഹിയെയും മറികടന്നു പോയി ആദിയെ ഇറുക്കി കെട്ടിപ്പിടിച്ചു...

അജു വന്ന ആളേയും അനുവിനെയും മാറിമാറി നോക്കി...

അഹിയെ നോക്കിയപ്പോൾ ണ്ടു അവരിൽ തന്നെ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത്...



തുടരും.....