Aksharathalukal

ശിവരുദ്ര - 04

 


രാവിലെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് ശിവ ഉണർന്നത് അവസാനം സഹികെട്ട് അവൾ ഫോൺ എടുത്തു നോക്കിയപ്പോൾ അത് അരുൺ ആയിരുന്നു.... ശിവ ഫോൺ അറ്റൻഡ് ചെയ്തു.... നിനക്കൊന്നും രാവിലെ ഉറക്കം ഒന്നും ഇല്ലേ ചെറുക്കാ.... മനുഷ്യന് ഉറങ്ങാൻ സമ്മതിക്കില്ല എന്തിനാ രാവിലെ തന്നെ ഇങ്ങനെ എന്ന് വിളിക്കുന്നത് ..... അത് കേട്ടതും മറു ഭാഗത്തുനിന്ന് പൊട്ടിച്ചിരി ആണ് ഉണ്ടായത്..... എന്താടീ നിനക്ക് ബോധം ഇല്ലാതായോ സമയം 11:00 ആയി പിന്നെ ഞാൻ ഇപ്പൊ വിളിച്ചത് ഇന്നലെ ഒരു കൊലപാതകത്തെക്കുറിച്ച് നീ കേട്ടല്ലോ എംസി റോഡിലെ സൊ അതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ചാനലിൽ നിന്നും നിന്നോടും എന്നോടും പോയി ഇൻഫർമേഷൻ കളക്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് നീ വേഗം വാ ഇപ്പോൾ തന്നെ സമയം ഒരുപാട് വൈകി... അത്രയും പറഞ്ഞ് അരുൺ ഫോൺ കട്ടാക്കി..
 അല്പം മടിയോടെ കൂടെ ആണെങ്കിലും അവൾ വേഗം തന്നെ എണീറ്റു..... അമ്മേ..... കാപ്പി.... എന്ന് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.... അത് കേട്ടതും ദേവി താഴെ നിന്നും വിളിച്ചു പറഞ്ഞു...... സമയം നട്ടുച്ച എന്നിട്ടും ഒരുത്തിക്ക് മാത്രം എണീക്കാരയെല്ല അതെങ്ങനെ ഒരു ആങ്ങളയുള്ളത് വഷളാക്കി വച്ചേക്കു അല്ലേ.... അത്രയും പറഞ്ഞ് ദേവിക അവൾക്കുള്ള കാപ്പിയുമായി അവളുടെ അടുത്തേക്ക് ചെന്നു...... അവളുടെ അരികിൽ അവർ ഇരുന്നു എന്താ പറ്റിയെ എന്റെ കുട്ടിക്ക് ഇന്നലെ തൊട്ട് ഞാൻ ശ്രദ്ധിക്കുക........ അയ്യേ ഈ ദേവുമ്മ എന്തേ പറയുന്നത് എനിക്ക് എന്ത് പറ്റാന..... ആ കാപ്പി ഇങ്ങു തന്നെ എനിക്ക് വേഗം കുടിച്ചിട്ടു പോലീസ് സ്റ്റേഷൻ വരെ ഒന്ന് പോകേണ്ടതാണ്....... അത് കേട്ടതും ദേവിക അവളെ നോക്കി..... അയ്യോ ഇങ്ങനെ സംശയത്തോടെ നോക്കാതെ ഇന്നലെ ഒരു കൊലപാതകം നടന്നില്ലേ എംസി റോഡിൽ അതിനെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ ആണ് ഇനി ഞാൻ ഇവിടെ ഇരുന്നാൽ ലാസ്റ്റ് അരുൺ വന്ന് എന്നെ തല്ലണ്ട അവസ്ഥവരും എന്നും പറഞ്ഞ് അവൾ ഒറ്റ വിലിക്ക് കാപ്പിയും കുടിച്ച് വേഗം തന്നെ ഫ്രഷ് ആകാൻ പോയി ദേവിക താഴേക്കും പോയി...

 ശിവ കുളിച്ച് ഫ്രഷായി താഴേക്ക് വന്നപ്പോൾ തന്നെ അരുൺ അവിടെ എത്തിയിരുന്നു.... അവനെ കണ്ടതും അവൾ ദേവിയോട് താൻ പോവാണ് എന്ന് വിളിച്ചു പറഞ്ഞു..... എടി പെണ്ണേ എന്തെങ്കിലും കഴിച്ചിട്ട് പോ... അത് കേട്ടതും അവൾ തിരിച്ചു വിളിച്ചു പറഞ്ഞു ഞാൻ വന്നിട്ട് കഴിച്ചോളാം അമ്മേ..,..... അത്രയും പറഞ്ഞതും അവൾ വേഗം തന്നെ കാറിൽ കയറി ഡാ വേഗം വണ്ടി എടുക്കുക അല്ല അമ്മ ഇപ്പോൾ കഴിച്ചിട്ട് ഇനി വിടൂ ... അതുകേട്ടതും അരുൺ അവളെ നോക്കി ഒന്ന് ആക്കി ചിരിച്ചിട്ട് വണ്ടിയെടുത്തു..


🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

 രാവിലെ തന്നെ സഞ്ജു സ്റ്റേഷനിലെത്തിയിരുന്നു പ്രതിയെ ഒരു വഴിയിൽ കൂടെയും രക്ഷപ്പെടാനാവാത വിധം എല്ലാ പഴുതുകളും സഞ്ജു അടച്ചിരുന്നു.... അപ്പോഴാണ് അങ്ങോട്ട് മാധവൻ വന്നത്..... സാർ അവനെ കൊണ്ട് വന്നിട്ടുണ്ട്......
ഒക്കെ ഇപ്പോൾ തന്നെ ഞാൻ അങ്ങോട്ട് വരാം ...... അത് കേട്ടതും മാധവൻ ക്യാബിനിന്റെ വെളിയിൽ പോകാൻ തുടങ്ങുമ്പോഴാണ് സഞ്ജു വീണ്ടും ചോദിച്ചത് ...... അല്ല മാധവേട്ടാ ..... രുദ്രൻ വന്നോ.....
 ഇല്ല കുഞ്ഞേ അത്രയും പറഞ്ഞ് അയാൾ പുറത്തേക്ക് പോയി സഞ്ജുവും അയാൾക്ക് പുറകെ ഇറങ്ങി..... അപ്പോൾ തന്നെ സഞ്ജു കണ്ടു ഇന്നലെ ബോഡി ആദ്യം കണ്ടെന്ന് പറഞ്ഞ വിഷ്ണു അവിടെ നിൽക്കുന്നത് സഞ്ജു നേരെ വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു..... നാടുവിടാൻ നോക്കി അല്ലേ നീ..... പക്ഷേ നടന്നില്ല അല്ലേ അതിനു വിഷ്ണു മൗനമായി തലകുനിച്ച് നിൽക്കുക മാത്രമേ.... ചെയ്തോളു ..... ഇന്നലെ നീ പറഞ്ഞ കഥയെല്ലാം ഞാൻ വിശ്വസിച്ചു എന്ന് നീ കരുതിയോ .... എന്നാൽ അത് നിനക്കുള്ള ഒരു ട്രാപ്പ് മാത്രമായിരുന്നു നിന്നെ ആർക്കും ഒരു സംശയവും ഇല്ല എന്ന് അറിയിക്കാൻ നീ എന്നോട് പറഞ്ഞത് കള്ളമാണെന്ന് നിന്റെ കണ്ണിൽ തന്നെ കാണാമായിരുന്നു ആ നിമിഷം തന്നെ ഞാൻ നിന്നെ സംശയിക്കാൻ തുടങ്ങി നീ എന്നോട് ആ കള്ളക്കഥ പറഞ്ഞുപോയ നിമിഷം മുതൽ നിന്റെ പുറകെ പോലീസുകാർ ഉണ്ടായിരുന്നു...... ഇനി പറ എന്തിനാ നീ അവളെ കൊന്നത്..... ഇത്രയും നേരവും മൗനമായി തലകുനിച്ച് നിന്നവൻ അത് കേട്ടതും ഒരു പൈശാചികമായ ചിരിയോടെ അവൻ സഞ്ജുവിനെ നോക്കി....... അവൾക്ക് കിട്ടേണ്ടത് തന്നെയാണ് ഞാൻ അവൾക്ക് കൊടുത്തത്....... സാറിനു അറിയാമോ ഞാനവളെ എത്രമാത്രം സ്നേഹിച്ചത് ആണെന്ന്...... അവൾ പറയുന്ന ആഗ്രഹങ്ങളെല്ലാം ഞാൻ അവൾക്ക് സാധിച്ചു കൊടുത്തു എന്നാൽ അവൾക്കു ഞാൻ വെറും ടിഷ്യു പേപ്പറിന് തുല്യമാണെന്ന് അറിഞ്ഞപ്പോൾ...... എനിക്ക് സഹിച്ചില്ല...... എന്റെ ജീവിതം നശിപ്പിച്ച അവളെ.... സന്തോഷമായി ജീവിക്കണം എന്ന്.... ആഗ്രഹിക്കാൻ ഞാൻ വലിയ പുണ്യാളൻ ഒന്നുമല്ല..... ഞാനാണ് അവളെ കൊന്നത് അതും ഇഞ്ചിഞ്ചായി വേദന അറിയിച്ചു തന്നെയാണ് കൊന്നത്..... അത് കേട്ട് സഞ്ജു അവനോട് പറഞ്ഞു നിന്റെ അമർഷം എനിക്ക് മനസ്സിലാകും പക്ഷേ നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല...... ഇപ്പോ നിനക്കെന്തു കെട്ടി അവളുടെ ജീവനും പോയി നീ ഇപ്പോൾ ജയിലിലുമായി ഇതുകൊണ്ട് നിനക്ക് എന്ത് നേട്ടമുണ്ടായി എന്നാണ് നീ പറയുന്നത്........ അത് കേട്ടതും അവൻ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു എനിക്കൊന്നും കിട്ടിയില്ല പക്ഷേ അവൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലല്ലോ അത് മാത്രം മതി എനിക്ക് സന്തോഷത്തോടെ ജയിലിൽ ആയാലും കഴിയൻ...... ഇവനെ കൂട്ടി പത്രക്കാരുടെ മുന്നിലേക്ക് പോകാൻ ഇറങ്ങി ചെന്നപ്പോഴാണ് സഞ്ജു ആ കാഴ്ച കണ്ട് ഞെട്ടിയത് രുദ്രൻ ശിവയെ അടിക്കാനായി കൈയ്യോങ്ങി നിൽക്കുന്നതാണ് സഞ്ജു കണ്ടത്...... സഞ്ജു വേഗം തന്നെ രുദ്രനെ പോയി തടഞ്ഞു...... സഞ്ജുവും ശിവയും ആങ്ങളയും പെങ്ങളും ആണ് എന്ന് ആരെയും അറിയിക്കേണ്ട എന്ന് അവർ നേരത്തെ തീരുമാനിച്ചതിനാൽ സഞ്ജു ശിവയെ അറിയാത്ത മട്ടിൽ തന്നെ നിന്നു..... രുദ്ര നീ എന്ത് ചെയ്യുന്നേ നീ അതിന അവളെ അടിക്കാൻ പോകുന്നേ...... അവന്റെ പക്കൽനിന്നും മറുപടിയില്ലെന്ന് അറിഞ്ഞതും സഞ്ജു ശിവയ്ക്ക് നേരെ തിരിഞ്ഞു...... അവളാകെ കലിതുള്ളിയാണ് നിൽക്കുന്നത് എന്ന് കണ്ടാൽ അറിയാം..... എന്നാൽ അവളും ഒന്നും മിണ്ടില്ല എന്ന് കണ്ടതും സഞ്ജു അരുണിനെ നോക്കി..... അവൻ നോക്കിയതിന്റെ കാര്യം മനസ്സിലായ അരുൺ തന്നെ പിന്നീട് കാര്യങ്ങൾ പറഞ്ഞു...... ഇവിടെ നിന്ന ഈ കോൺസ്റ്റബിൾ അവളോട് മോശമായി പെരുമാറി..... അവിടെ നിന്ന ഒരു പോലീസുകാരനെ ചൂണ്ടിക്കൊണ്ട് അരുൺ പറഞ്ഞു അത് കേട്ടതും സഞ്ജുവിന്റെ സിരകളിൽ ദേഷ്യം തിളച്ചു മറഞ്ഞു എങ്കിലും അവൻ സമീപനം പാലിച്ചു..... അരുൺ ബാക്കി നടന്ന സംഭവംകൂടെ സഞ്ജുവിനോട്പറഞ്ഞു അപ്പോൾ ശിവ അയാൾകിട്ട് ഒരെണ്ണം കൊടുത്തു അത് കണ്ടുകൊണ്ടാണ് ഈ സാർ വന്നത്........ അത് കണ്ടതും ഈ സാർ ശിവയെ അടിക്കാൻ തുടങ്ങി അപ്പോഴാണ് സാർ വന്നത്...... ഇതെല്ലാം കേട്ട് സഞ്ജു കോൺസ്റ്റബിളിനെ നേരെ തിരിഞ്ഞതും അയാൾ തെറിച്ച് വീഴുന്നതാണ് കണ്ടത്...... എല്ലാവരും അത് കണ്ടു ഞെട്ടി എല്ലാവരുടെ നോട്ടം ചെന്ന് അവസാനിച്ചത്.... രുദ്രനിൽ...ആയിരുന്നു .. രുദ്രതാണ്ഡവം ആടാൻ തയ്യാറായ ശിവനെ പോലെയായിരുന്നു അവൻ ആ നിമിഷം..... ഇതെല്ലാം കണ്ടിട്ടും ശിവയ്ക്ക് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു..... കാരണം പണ്ടുമുതലേ അവളുടെയുള്ളിൽ അവനോട് പക മാത്രമേ ഉണ്ടായിരുന്നുള്ളൂ...... തന്റെ അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയ ആ കുടുംബത്തോടുള്ള പക...🔥🔥




🦋കുഞ്ഞാറ്റ 🦋