ഭാഗം. 19 വൃത്തവിചാരം തരംഗിണി------------പ്രചുരപ്രചാരമുള്ള ഒരു ഭാഷാവൃത്തമാണ് തരംഗിണി. രണ്ടുമാത്ര വീതമുള്ള എട്ടുഗണങ്ങൾ ചേർന്നതാണ് തരംഗിണിയെന്ന് വൃത്തമഞ്ജരി. പാദമദ്ധ്യമായ നാലാം ഗണത്തിന്റെ അവസാനത്തിൽ യതിവേണം. തുള്ളൽകൃതികളിൽ പ്രായേണ ഉപയോഗിച്ചുവരുന്നതിനാൽ ഇതിനെ തുള്ളൽവൃത്തമെന്നും പറയാറുണ്ട്. തരംഗിണിവൃത്തത്തിന്റെ ദ്രുതഗതിയിലുള്ള ചെൽവടിവ് വീരരൗദ്രഹാസ്യരസങ്ങൾ പ്രതിഫലിപ്പിക്കാൻ ഈ വൃത്തത്തെ പ്രാപ്തമാക്കുന്നു. അതുപോലെ ശൃംഗാരകരുണശാന്തരസങ്ങൾക്ക് ഈവൃത്തം തീരെ അനുയോജ്യവുമല്ല. ലക്ഷണം: ദ്വിമാത്രം ഗണമെട്ടെണ്ണംയതിമദ്ധ്യം തരംഗിണിഒരു വരിയിൽ 2 മാത്ര വീതമുള