Aksharathalukal

അവർക്കായി.... അവൾക്കായി 2

ഏട്ടത്തി താഴേക്ക് പോയെങ്കിലും അനന്ദു ഏട്ടത്തി പറഞ്ഞ വാക്കുകളിൽ തന്നേ തങ്ങി നിന്നു.....

ശെരിയാ ഏട്ടത്തി എനിക്ക് അമ്മ കൂടി ആണ്...

ഇളയ മകൻ ആയത്കൊണ്ട് ഒരുപാട് ലളിച്ചായിരുന്നു അനന്ദുവിനെ വളർത്തിയത്. അവൻ എന്നും ആവർക്കു ഒരു കുഞ്ഞു കുട്ടി തന്നേ ആയിരുന്നു.

അവന്റെ ഇരുപതാം വയസിൽ ആണ് ഏട്ടന്റെ വിവാഹം നടന്നത്.അന്ന് ഏട്ടൻ പ്രായം 27,ഏട്ടത്തിക്ക് 23.അവന്റെ  ഇരുപതാംവയസിൽ അവന് കിട്ടിയ ചേച്ചി.

കല്യാണത്തിന് ശേഷം അവന്റെ എല്ലാം ആയി മാറുകയായിരുന്നു ഏട്ടത്തി.കാള കളിച്ചുനടന്ന അവനെ പഠിപ്പിച്ച് നല്ല ഒരു ജോലി വാങ്ങികൊടുത്തതും ഏട്ടത്തി തന്നേ.കുറച്ച് നാളുകൾ കൊണ്ട് തന്നേ അഭിരാമി എല്ലാവർക്കും പ്രിയപെട്ടവൾ ആയി മാറിയിരുന്നു.


സന്തോഷം നിറഞ്ഞ നിന്ന ആ വീടിന്റെ അവസ്ഥ മാറിമാറിഞ്ഞത് പെട്ടനായിരുന്നു.കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിയുന്നതിന് മുന്നേ തന്നേ അവർക്ക് ഒരു അപകടത്തിൽ അച്ഛനെ നഷ്ടപ്പെട്ടു.അതിൽനിന്നും ഒന്ന് റിക്കവർ ആകും മുന്നേ അമ്മയെയും.അനന്ദുവിന്റെ ലൈഫ് മാറ്റിമറിച്ച ദിവസങ്ങൾ.അവന്റെ മാനസികനില ആക്കെ തെറ്റിയിരുന്നു.ആരോടും മിണ്ടാതെ റൂമിൽ ഇരിക്ക... ഒന്നിനോടും താല്പര്യമില്ലാത്ത..., അവൻ ആക്കെ മാറിയ സമയം.

അന്ന് അഭി അവന് ഒരു അമ്മക്കുടി ആവുകയായിരുന്നു.താളം തെറ്റിയ അവന്റെ മനസിനെ തിരിച്ച് കൊണ്ടുവന്നത്  അഭി ആയിരുന്നു.അവനെ സ്നേഹം കൊണ്ടും മരുന്നു കൊണ്ടും അവൾ പഴയ ലൈഫിലേക് തിരികെ എത്തിക്കുവായിരുന്നു.അമ്മയുടെ മരണത്തിന് 4 മാസത്തിന് ശേഷം അഭിക്കും വിഷ്ണുവിനും ഒരു കുഞ്ഞുണ്ടായി.നീതി.... പിന്നേ അവന്റെ ലോകം അഭിയും ഏട്ടനും മോളും ആവുകയായിരുന്നു.
-----------------------


അവൻ താഴേക്കുചെന്നപ്പോൾ നിതികുട്ടിയിരുന്ന് ചായ കുടിക്കാണ്.യൂണിഫോം ഒക്കെ ഇട്ട് സുന്ദരിയായി ഒരുങ്ങി സ്കൂളിൽ പോകാൻ ഉള്ള ഇരുപ്പാണ്.അനന്ദു എന്ന് പറഞ്ഞാൽ ജീവനാണ് പെണ്ണിന്.പക്ഷേ ഇന്ന് അവൾ അവനെ തിരിഞ്ഞ്പോലും നോക്കില്ല.തന്നേ മൈൻഡ് ചെയ്യുന്നില്ല എന്ന് മനസിലായത്കൊണ്ട് അനന്ദു തന്നേ അങ്ങോട്ട് മിണ്ടി....

എന്താണ്.... എന്റെ നിതി കുട്ടി രാവിലെതന്നെ മുഖം വേർപിച്ചിരിക്കുന്നേ......?

മറുപടി ആയിട്ട് ഉണ്ടക്കണ്ണുരുട്ടി ഒരു നോട്ടവും.... പുച്ഛിച്ചുകൊണ്ടുള്ള ഒരു മുഖംതിരിക്കലും ആണ് കിട്ടിയേ....

ഇത് കണ്ട് കൊണ്ട് ഏട്ടത്തിയും വന്ന്.ഏട്ടത്തിയുടെ മുഖത്തും ഒരു പുച്ഛച്ചിരി...... കുഞ്ഞിന് പോലും നിന്നേ വിലയില്ലലോ എന്ന്....

അവന് പിന്നേ ഇതൊക്കെ ശീലമയത് കൊണ്ട് ഒരു കുഴപ്പവുമില്ലാ.... അവൻ പിന്നെയും മോളുടെ രണ്ട് സൈഡിലേക്കും കൊമ്പുപോലെ കെട്ടിവച്ചിരിക്കുന്ന മുടിയിൽ പിടിച്ച് വലിച്ചു പിന്നെയും ചോദിച്ചു.....


നിതികുട്ടി പിണക്കം ആണോ...?

ഇത്തവണ നിതികുട്ടി മിണ്ടാതെ ഇരുന്നില്ല.... ഒരു പരിപവത്തോടെ അവൾ പറഞ്ഞു

നിതികൊച്ച.... മിണ്ടണ്ട എന്നോട്..... ഞാൻ പിണക്കമാണ്....(അനന്ദുവിനെ നിതിമോൾ നിതികൊച്ച എന്നാ വിളിക്കുന്നേ )


ആയോ.... അത് എന്ത് പറ്റി.....? അവനും പരമാവധി പരിഭവം നിറച്ചു thanne ചോദിച്ചു.

ഹും.... ദേ കണ്ടോ അമ്മേ നിതികൊച്ച പറയണേ.... കൊച്ച എല്ലാം മറക്കും. എന്നോട് ഒരു സ്‌നേഹവും ഇല്ലാ....

നിതിമോൾ അവളുടെ അമ്മയോട് പരാതി പറഞ്ഞു.
അഭിരാമി പിന്നേ അത് കാര്യമാക്കത്തെ... ആനന്ദവിനെ നോക്കി ഒന്ന് ചിരിക്കമാത്രം ചെയ്തു.

അഭിരാമിടെ മനസ്സിൽ ഉള്ളത് തന്നേ ആണല്ലോ മോളും പറഞ്ഞേ.....! അവനും അത് മനസിലായിരുന്നു...

എന്താ നിതികുട്ടി കാര്യം....? പറ.... നമുക്ക് ശെരിയാകാല്ലോ?

അന്ന് എന്നേ കറങ്ങാൻ കൊണ്ടുപോകാന്ന് പറഞ്ഞേ ആണോ...? എന്നിട്ട് ഞാൻ വന്നപ്പോ കൊച്ച മുങ്ങി....

അയ്യോ.... അത് പെട്ടെന്ന് പോകേണ്ടി വന്നോണ്ട് അല്ലേ....?
നമക്ക് ഇന്ന് പോകാല്ലോ....?

ആണോ....?

ആഹാ അപ്പോ വിശ്വാസം ഇല്ലേ എന്നേ......?

ഇണ്ട്....ഇണ്ട്.......
അമ്മേ.... ഞാൻ ഇന്ന് കറങ്ങാൻ പോകുവാ.... അതോണ്ട് ഇന്ന് സ്കൂളിൽ പോണില്ലാട്ടോ.....

നിതി അമ്മയോട് പറഞ്ഞിട്ട് നൈസ് ആയിട്ട് അനന്ദുന്റെ അടുത്തുകൂടി. അഭിരാമി വീടോ....?

അയ്യടാ.... അങ്ങനെ ക്ലാസ് കളഞ്ഞുള്ള കറക്കമൊന്നുംവേണ്ടാ....

അമ്മേ......

നിതി വെറുതെ വാശികാട്ടണ്ടാ.....

ഒന്നുപറ കൊച്ചേ......പ്ലീസ്....   നിതിമോൾ അനന്ദുവിനോടായി പറഞ്ഞു.അനന്ദു ഏട്ടത്തിയോട് ചോദിക്കും മുന്നേ ഏട്ടത്തി തന്നേ ഇങ്ങോട്ട് പറഞ്ഞു...

ആരും വക്കാലത്തുമായി വരണ്ടാ.... ഇന്നുടെ ക്ലാസ് ഒള്ളു..... പിന്നേ 2 മാസം എന്താച്ചാ കാട്ടിക്കോ... ഇന്നു പോയെ പറ്റു....

അവസാന പ്രേതീക്ഷ പോലേ നിതി കുട്ടി ഒന്നുടെ ചോദിച്ചു...

ഇന്ന് ലാസ്റ്റ് ദിവസം അല്ലേ....? പോണോ....?

പോയ്യേ പറ്റു.... അഭിരാമി തീർത്തുപറഞ്ഞു....

നിതി മോൾ ആക്കെ സങ്കടത്തിൽ ആയി.... പോകുന്ന പോക്കിൽ എന്തൊക്കെയോ പറയുന്നുണ്ട്.

അമ്മേടെ സ്കൂളിൽ ചേരാണ്ടാർന്നു.... അമ്മയ്ക്കു കുശുമ്പാ.....

ഇതെല്ലാം കേട്ട് അനന്ദുവും അഭിരാമിയും മുക്കത്തോട് മുഖം നോക്കി ചിരി ആർന്നു. എന്നാലും nithi മോളുടെ നാക്കിന് വിലങ്ങിടാൻ അഭിയുടെ ഒരു വിളി മതിയാർന്നു..

നിതി.......

സ്വിച്ച് ഇട്ടപോലെ അവൾ പറച്ചിൽ നിർത്തി ബാഗും ആയിട്ട് വന്നു.

അനന്ദു അവളെ നോക്കി കളിയാക്കി.... അവൾ തിരിച്ചും..

എന്റെ നിതി അന്നേ നിന്നോട് ഞാൻ പറഞ്ഞേ ആണോ അമ്മേടെ സ്കൂൾ വേണ്ടന്ന്....    അവൻ പറഞ്ഞു കഴിയും മുന്നേ തന്നേ അഭി ഇടയിൽ കയറി....

ഡാ... മതി മതി....   അതോടെ അനന്ദു നിർത്തി....

അവനെ സങ്കടത്തോടെ നോക്കുന്ന നിതിയെ ചേർത്തു നിർത്തി അവൻ പറഞ്ഞു.

ഞാൻ വരാം വയ്ക്കുനേരം കൂട്ടാൻ.... എന്നിട്ട് നമുക്ക് കറങ്ങാൻ പോകാം ഡീൽ ആണോ...

ആം...

ഓ....ഡീൽ ഒക്കെ കഴിഞ്ഞെങ്കിൽ ബസ് കേറാൻ പോകാം... അഭി ചോദിച്ചു...

മറുപടി ഒന്നും കേൾക്കാൻ നിക്കാതെ അഭി അവളുമായി പുറത്തേക്ക് പോയി... നിതി മോൾ അവൻ ടാറ്റാ കൊടുക്കണ്ടാർന്നു അവൻ തിരിച്ചും... ഇടയ്ക്ക് എന്തോ ഓർത്തപോലെ അഭി അനന്ദുവിനോട് വിളിച്ചു പറഞ്ഞു...

എടാ ആമിമോളെ നോക്കണേ....


അവർ പോകുന്നതും നോക്കി നിന്ന അവൻ payye ഏട്ടത്തിടെ മുറിയിലേക്ക് പോയി.... അവിടെ തൊട്ടിലിൽ കണ്ണും തുറന്നു കിടക്കാ നമ്മുടെ ആമി...

അനന്ദുനെ കണ്ടതുകൊണ്ടാണ് എന്ന് തോനുന്നു ഒരു ചിരിയൊക്കെ ഇണ്ട് പെണ്ണിന്.അവൻ അവളെ കായിലേക്ക് എടുത്ത് നെഞ്ചോട് ചേർത്തു.... എന്നിട്ട് കാട്ടിലിലേക്ക് കിടന്നു.. അനന്ദുവിന്റെ ചൂട് കിട്ടിയതും ആമി പിന്നെയും ഉറങ്ങി... അത് നോക്കി കിടന്ന അനന്ദുവും പയ്യേ ഉറക്കത്തിലേക്ക് വീണു.


-------------------------------------------------
   
തിരിച്ചുവന്ന അഭി കാണുന്നത് ആമി മോളുടെ കൂടെ കിടന്ന് ഉറങ്ങുന്ന അനന്ദുനെയാണ്.അത് കണ്ടിട്ട് അഭിക്ക് അത്ര സുഖിച്ചില്ല. കൊടുത്തു പുറം നോക്കി ഒന്ന്...

ഠപ്പെ.....

അടികൊണ്ടതും അനന്ദു ചാടി എഴുനേറ്റു.... ചുറ്റും നോക്കി... അഭിയെ കണ്ടതും അവൻ ഇത് എന്തിന് എന്ന് ഒരു എക്സ്പ്രഷൻ ഇട്ട് അഭിയെ നോക്കി...

എന്തിനാ.... ഇത് ഇപ്പോ....? അവൻ ഒരു ഇഷ്ടക്കേടോടെ ചോദിച്ചു.

ഏയ്യ്.. ഒന്നുല്ലാ ചുമ്മാ... നിന്റെ ഉറക്കം കണ്ടിട്ട് സഹിച്ചില്ല...

മനസിലാവണ്ട്.... മനപ്പൂർവം ആണെന്ന്.

ആ അതേ... മനസിലായല്ലോ..? അത് മതി.
ഏട്ടത്തി...... സങ്കടം കലർന്ന ഒരു സ്വരത്തോടെ അവൻ ഏട്ടത്തിയെ വിളിച്ചു.

എന്താടാ... അവന്റെ മാറ്റം മനസിലാക്കിയ അഭിയും അത്ര ആർദ്രമായി തന്നേ വിളികേട്ടു.

ഏട്ടത്തിക്ക്  തോന്നുന്നുണ്ടോ ഇവരെല്ലാം പറയും പോലേ എനിക്ക് ബാംഗ്ളൂരിൽ ഒരു അഫെയർ ഉണ്ടെന്നു.

ഇല്ലാ... എനിക്കോ ഏട്ടനോ അങ്ങനെ ഒരു സംശയമേ ഇല്ലാ.
കാരണം ഒന്നേ ഒള്ളു.... നീ ആരെ സ്നേഹിച്ചാലും അവരെ കണ്ണുംപുട്ടി സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് നിനക്ക് അറിയാം. അപ്പോ നിനക്ക് ആ ഒളിച്ചു കളിയുടെ ആവശ്യം ഇല്ലാ...

നിനക്ക് അങ്ങനെ ഒരു റിലേഷൻ ഉണ്ടെങ്കിൽ നീ അമ്മുനെ സ്നേഹിക്കിലാർന്നു. എന്നോട് പറയില്ലായിരുന്നു അത്.

ഏട്ടത്തി പറഞ്ഞത് ശരിയാണ്  അങ്ങനെ ഒരു കാര്യം തുറന്ന് പറയാൻ ഞാൻ എന്തിന് പേടിക്കണം.
ഇത് ഞാൻ പറയാം ഏട്ടത്തി കുറച്ചുകൂടി ടൈം വേണം.രാവിലെ ഞാൻ പറഞ്ഞാലോ അത് ?

എന്ത്തന്നെ ആണെങ്കിലും അത് അക്‌സെപ്റ് ചെയ്യാൻ ഞങ്ങൾ തയ്യാർ ആണ്.അപ്പോൾ ഇങ്ങനെ ഒരു ഒളിച്ചുകളി ആവശ്യമുണ്ടോ?

ശെരിയാണ്... ഞാൻ ചെയ്ത ഒരു തെറ്റ്... അതാണ് എല്ലാത്തിനും കാരണം. ഇപ്പോൾ എല്ലാം പഴയത്പോലെ ആക്കാൻ എനിക്ക് കുറച്ചുകൂടി സമയം വേണം. കൂടിപ്പോയാൽ ഒരു 2 മാസം.

അത് വിടാം അല്ലെങ്കിൽ നമ്മൾ അടിയാകും. നീ ഇന്ന് പോകുന്നില്ല എന്ന് ഉറപ്പിച്ചോ അപ്പോ?

അത് എപ്പോഴേ ഉറപ്പിച്ചു. ഒരു കള്ളചിരിയുമായി അവൻ വീണ്ടുംകിടന്നു.

മോൻ ഉറങ്ങാൻ പോകുവാ....? അവനെ നോക്കി അഭി ചോദിച്ചു.

അതെ...
എന്നാ വേണ്ടാ.... നീ അന്ന് കല്യാണത്തിന് വരാത്തത് കൊണ്ട് അമ്മാവാൻ ഒക്കെ വഴക്കാണ്.അത് ഒന്ന് തീർക്ക്.

കണ്ണനറിയാം എല്ലാം അതോണ്ട് കുഴപ്പമില്ല.എന്നാലും പോയി കണ്ടേക്കാം.ACP  വിമൽ ദാസിനേം അവന്റെ പുതിയ കുട്ടനെയും.

ആ കുട്ടിക്ക് ഒരു സാരി ഒക്കെ വാങ്ങിട്ട് പോയാൽ മതി..

അതിനെന്താ ഏട്ടത്തി വാങ്ങിക്കോ...

അയ്യടാ ഞാൻ ഇല്ലാ.... നീ തന്നേ വാങ്ങിട്ട് പോയാൽ മതി.

അപ്പോൾ ഏട്ടത്തി വരുന്നില്ലേ...?

ഇല്ലാ... എനിക്ക് ആമി മോളേ ഹോസ്പിറ്റൽ കൊണ്ടുപോകാൻ ഇണ്ട്.... ഏട്ടൻ വരും ഉച്ചയ്ക്ക്.

എന്നാ പിന്നേ പോകാം... അവൻ എന്തായാലും 3 മാസം ലീവ് ആണ്.

ഇന്ന് തന്നേ പോയാൽ മതി.

ഏട്ടത്തി അതിന് എനിക്ക് സാരി ഒന്നും വാങ്ങാൻ അറിയില്ല.

ഒറ്റയ്ക്കു പോകാൻ ഉള്ള മടുപ്പുകൊണ്ട് അനന്ദു ഒരു നമ്പർ ഇട്ട് നോക്കിത്താണ്.പക്ഷേ അഭി വീടോ.... ചെക്കന്റെ കളി ഒന്നും അവിടെ വിലപോകില്ല..

അതാണോ... അതൊക്കെ നമുക്ക് ശെരിയാക്കാലോ...

എങ്ങനെ....?

അമ്മു ഇന്ന് ലീവ്  ആണ്. അവളുമുണ്ട് നാളെ പോകാൻ, ഏട്ടൻ വൈകുനേരം പോയി കൂട്ടിവരാം എന്നാണ് പറഞ്ഞേ.
ഇതിപ്പോ നീ അവളെ കൂട്ടി പൊയ്‌ക്കോ.

അഭിടെ സില്യൂഷൻ കേട്ടതും അവന് ഒന്നും വേണ്ടിരുന്നില്ല എന്നായി പോയി.അമ്മു... ആതിര അവളുടെ കൂടെ പോകാനോ ഏയ്യ്.... 

ഏയ്‌ അതൊന്നും വേണ്ടാ....ഏട്ടത്തി ഞാൻ തനിയെ സെറ്റാക്കാം.

ആണോ....? എന്നാ വേണ്ടാ.... അവളെ കൂട്ടി poyal മതി.

എനിക്ക് അവളെ ഫേസ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.അതാണ്.....
അത് പറഞ്ഞപ്പോൾ അനന്ദുവിന്റെ തല കുനിഞ്ഞിരുന്നു.ഒരുപാട് ആഗ്രഹിച്ചിട്ടും തിരിച്ചുകിട്ടാത്ത സ്നേഹം ആയിരുന്നു അതിന് കാരണം.
 

---------------------------------------
തുടരും