Aksharathalukal

Mine forever❣2. part ▪ 1

 
Part▪1
 
അവൻ ഇമചിമ്മാതെ അവളെ നോക്കിനിന്നുപോയി.കാർ മുന്നോട്ട് പോകുന്നതോടപ്പം ഇളം കാറ്റിനെ അവളുടെ മുഖത്തേക്ക് തട്ടിത്തെറിപ്പിക്കുന്നുണ്ട് അതിന്റെ ഫലമെന്നോണം മുന്നിലെ കുഞ്ഞുമുടികയിഴകൾ നെറ്റിയിൽ ചാഞ്ചാടിക്കളിച്ചു.അവളുടെ അധരങ്ങളിലെ ചെറുപുഞ്ചിരി അവനിലേക്കും പടർന്നു തുടങ്ങി.....
 
ഒരിക്കലും സ്വന്തമാവില്ലെന്നു കരുതിയ പ്രണയം ഇന്ന് എന്റെ പാതിയായി മാറിയിരിക്കുന്നു......
 
വലതു കൈ അവളുടെ കയ്യിൽ പിടുത്തമിട്ടതും അവളിലെ ഞെട്ടൽ അവനും അറിഞ്ഞു.....
 
കണ്ണും വിടർത്തി നോക്കുന്നവള്ക്ക് മറുപടി എന്നോണം സൈറ്റടിച്ചു. അവൾ പരവേശത്തോടെ ഞൊടിയിടയിൽ മുഖം മറു സൈഡിലേക്ക് ആക്കി.അവളിലെ ചെറുചിരി കാറിന്റെ ഗ്ലാസിലൂടെ അവൻ ഒപ്പിയെടുത്തിരുന്നു....
 
അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു താടിയിലും കൈകുത്തിവെച്ച് മുഖത്തേക്ക് തന്നെ നോട്ടമിട്ടിരുന്നു........അവളുടെ പിടക്കുന്ന മിഴികൾ അവനിൽ പൊട്ടിച്ചിരി ഉടലെടുപ്പിച്ചെങ്കിലും കീഴ്ചുണ്ട്കടിച്ചു പിടിച്ചു അവനത് മറച്ചുവെച്ചു........
 
പെട്ടെന്ന് കാർ നിന്നതും അവൻ സംശയത്തോടെ ഡ്രൈവറെ നോക്കി......
 
മോനെ ആളുകൾ കൂടിയിട്ടുണ്ട്.....
 
ഡ്രൈവർ അത് പറഞ്ഞതും അവൻ മുന്നിലേക്ക് നോക്കി... ഒരുപാട് ആളുകൾ മുന്നിൽ നിൽക്കുന്നത് കണ്ടു... 
 
 സെക്യൂരിറ്റിയെ വിളിക്കണോ..... 
 
 
വേണ്ട.... എൻറെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിത്... അതറിയാൻ അവർക്കും താല്പര്യം കാണും.....ഏട്ടൻ വണ്ടി സൈഡാക്ക്.....
 
 ഹാ..... 
 
അവൻ കാറിൽ നിന്നും ഇറങ്ങി..... അവളുടെ ഭാഗത്തെ ഡോർ തുറക്കുന്നതിനു മുൻപേ ആളുകളെല്ലാം കൂടി അവനെ പൊതിഞ്ഞിരുന്നു.....
 
 
'' *AR*!!!!...I love you,,,"" we are love you....''
 
 
അവൻ എല്ലാവര്ക്കും ഒരു പുഞ്ചിരിയേകി.......നിഷ്കളങ്കമായ അവന്റെ ചെറു ചിരിയിൽ തന്നെ ആരും വീണുപോവും....അവൻ അവരെ മാറ്റി നിർത്തി കാർ ഡോർ തുറന്നു........
 
ബ്രെയ്ഡ് ലുക്കിൽ ഇറങ്ങിവരുന്ന മൊഞ്ചത്തിയെ കണ്ട് ഫാൻസെല്ലാം വാ പൊത്തിനിന്നുപോയി........
 
എന്റെ മാരേജ് കഴിഞ്ഞു.....*റൻഹ മെഹറിൻ*എന്റെ പാതി❣.....
 
അവളുടെ ഷോൾഡറിലൂടെ കൈകടത്തി അവനിലേക്ക് ചേർത്തുനിർത്തി പുഞ്ചിരികൈവിടാതെ അവൻ പറഞ്ഞു.....
 
അപ്പോഴും അവന്റെ ആദ്യചിരിയിൽ തന്നെ നെഞ്ചിൽ കൈവെച്ചു പോയ ഒരു പെണ്ണിനെ നോക്കി പല്ലുകടിക്കുകയാണ് മെഹറിൻ.
 
അവന്റെ ശ്രദ്ധയിൽ അതുപെട്ടതും അവളുടെ കണ്ണുരുട്ടൽ കണ്ട് അവന് ചിരിവന്നു.....
 
 
തീരെ കുശുമ്പില്ലാലേ..... 
 
അവളുടെ കാതോരം ചേർന്നു അവൻ പറഞ്ഞതും ചുണ്ട് സൈഡിലേക്ക് കോട്ടി അവൾ കാറിലേക്കു കയറി..............
 
 
 
 
 
❤🥀________________________________🥀❤ 
 
 
 
 
''എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.......''
 
''അതിന് ഞാനെന്ത് വേണം.. നിന്റെ വായൊന്നും ഞാൻ പൂട്ടിവെച്ചിട്ടില്ലല്ലോ....ആരോടാച്ചാ സംസാരിച്ചോ, എനിക്കൊന്നു കേൾക്കാൻ താൽപര്യം ഇല്ല😏......''
 
 
ഇവളെ ഇന്ന്ഞാൻ😬......കഴുത്തിനു നേരെ കൈകൊണ്ടുപോയെങ്കിലും അവളുടെ ഓഞ്ഞ കണ്ണുരുട്ടല് കണ്ട് വേണ്ടെന്ന് വെച്ചു...
 
വെറുതെ എന്തിന്... ഇനിയെന്നും എന്റെ കൂടെ തന്നെയല്ലെ റിനൂ ,നിന്നെ ഞാൻ മെരുക്കിയെടുത്തോളാം😌.......
 
അവളുമൊത്തുള്ള സന്തോഷനിമിഷങ്ങൾ മനസ്സിനെ പൊതിഞ്ഞു.......അവനിൽ ഒരു ചെറുനോവ് ഉടലെടുത്തു.....
 
 
മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ അവൻ തന്റെ നാട്ടിലേക്ക് എത്തി.... മുറ്റത്ത് തന്നെ എല്ലാവരും നിരന്നുനിൽപ്പുണ്ട്.....കാർ പാർക്ക്ചെയ്ത് സീറ്റ്ബെൽറ്റ് അഴിച്ചുമാറ്റിയ അവൻ സൈഡിലേക്ക് നോക്കി......
 
ബയങ്കര ഉറക്കവാണ് പെണ്ണ്....നാട്ടിൽ എത്തിയതൊന്നും അറിഞ്ഞിട്ടില്ല....
 
 
അവൻ കാറിൽ നിന്നും ഇറങ്ങി മുന്നിൽ തന്നെ നിൽക്കുന്ന വല്ലുമ്മയുടെ(ഉപ്പാടെ ഉമ്മ)അടുത്തേക്ക് ചെന്നു,അവരുടെ ചെവിയിലെന്തോ സ്വകാര്യം പറഞ്ഞു....
 
അവര് തലയാട്ടി ബാക്കിയുള്ളവരുടെ അടുത്തേക്ക് പോയി....''അവര്ക്ക് യാത്രാക്ഷീണമുണ്ട്.....രാവിലെ പരിചയപ്പെടാം ''എന്നു പറഞ്ഞു....
 
അക്കൂ.....നീ മോളെ കൊണ്ടുപോയി കിടത്തിയിട്ടു താഴേക്ക് വായോട്ടാ..... 
 
ഹ്മ്.......
 
അവൻ തമ്പ്സപ്പ്👍 കാണിച്ച് കാറിനടുത്തേക്ക് തന്നെ നടന്നു.... ഡോറ് തുറന്നതും അവള് താനെ വന്ന് നെഞ്ചിലേക്ക് വീണു....
 
ബെസ്റ്റ്😧.... ഇട്ടേക്കുന്ന ഹെവിവർക്ക് ഫ്രോക്ക് കണ്ട് അവൻ സ്വയം തലക്കൊരു കൊട്ടുകൊടുത്തു പോയി....
 
എല്ലാംകൂടെ എങ്ങനെയൊക്കെയോ പിടിച്ചൊതുക്കി അവളെ കൈകളിൽ കോരിയെടുത്തു.....നിവർന്നു നിന്നതും വല്ലുമ്മയുണ്ട് അവനെ തന്നെ കണ്ണുംവിടർത്തിനോക്കുന്നു ,മൂപ്പര്ത്തിക്ക് ഒരു സൈറ്റടി പാസാക്കി അവൻ ഉള്ളിലേക്ക് കയറി....
 
 റൂമിലെത്തിയതും അവിടെയുള്ള അലങ്കാരമൊക്കെ കണ്ട് പല്ലുകടിച്ചു ദേഷ്യം തീർത്തു....അതൊക്കെ മാറ്റിവേണം ഇനി അവളെ കിടത്താൻ......
 
അവൻ സോഫക്കടുത്തേക്ക് നടന്നു ,പതിയെ അവളെ സോഫയിലേക്ക് കിടത്തി......
 
'എന്തൊരു നിഷ്കുവാണടീ ....സോ ക്യൂട്ട്... പക്ഷെ ഉറങ്ങുമ്പോ മാത്രം'അവൻ പുഞ്ചിരിയാലെ അവളുടെ മുഖത്തേക്ക് വീണ മുടിയിഴകളെ ചെവിക്കരികിലേക്ക് മാറ്റി ക്കൊണ്ട് പറഞ്ഞതും ഉറക്കപ്പിച്ചിൽ തിരിഞ്ഞു കിടന്ന റിനു ഒരറ്റഅടിയാ മുഖത്തേക്ക്🤣......
 
അക്കുവാണേൽ കിളിപാറിയതു മാത്രമേ അറിഞ്ഞൊള്ളൂ🤭
 
'ഉറക്കത്തിൽ നിഷ്കുവല്ല കരാട്ടയാണല്ലോ പടച്ചോനെ.....'
 
നെഞ്ചിൽ കൈവച്ചു ആത്മഗതിച്ച അവൻ അടുത്ത അടി വരുന്നതിനു മുമ്പെ അവിടുന്ന് എണീറ്റു...... 
 
വേഗം റോസിതളുകളും മറ്റുമെല്ലാം ബഡ്ഡിൽ നിന്നും ഒഴിവാക്കി ഷീറ്റ് നേരെ വിരിച്ചു.... അവളെ എടുത്തു ബെഡിലേക്കു കിടത്തി......
 
പോവാൻ നിന്ന അവൻ തിരിച്ചു വന്ന് അവളുടെ താടിയിൽ മൃദുവായി ചുണ്ടുകൾ പതിപ്പിച്ചു......അവളുടെ മേലേക്ക് പുതപ്പുഇട്ടുകൊടുത്തു പുറത്തേക്കിറങ്ങി.......
 
 
 
  ❤🥀________________________________🥀❤ 
 
 
കാറിൽ നിന്നും ഇറങ്ങിയതും മെഹറി ആശ്വാസത്തോടെ ദീർഘശ്വാസം വലിച്ചുവിട്ടു.... ഫ്രോക്കെല്ലാം കൂടി ഇട്ട് അടങ്ങി ഒതുങ്ങിയിരുന്ന് അവൾക്ക് വീർപ്പ്മുട്ടുന്നുണ്ടായിരുന്നു .......
 
 അനു അവളുടെ കയ്യും പിടിച്ചു അകത്തേക്ക് കയറി.... വീട്ടുകാരോരുത്തരായി വന്ന് ചെറു മധുരമൊക്കെ കഴിപ്പിച്ചു....
 
 അപ്പോഴേക്കും രാത്രി ഒരുപാട് വഴുകിയിരുന്നു......
 
'' ഫെബി ..... അവളെ കൊണ്ട്പോയി റും കാണിച്ചു കൊട്ക്ക്.......''
 
''ഹാ ഉമ്മാ....''
 
 അനുവിൻ്റെ ഉമ്മ പറഞ്ഞതും ഫെബി തലയാട്ടി അവളെയും കൂട്ടി മുകളിലേക്ക് പോയി ..... 
 
മെഹറി അവുന്നതും വേഗത്തിൽ നടക്കുന്നുണ്ട്.... ആദ്യമായിട്ടാ അവളിത്തരം ഡ്രസ്സ് ഇടുന്നത്... അതുകൊണ്ട് തന്നെ അസ്വസ്ഥയായിരുന്നു ....
 
''നീ ഡ്രസ്സുമാറി വാ.... ''
 
''ഹാ ''
 
അവൾ റൂമിലേക്ക് കയറി... 
 
അല്ല ഡ്രെസ്സ് എവിടെ?? ഞാൻ ചുറ്റും തിരിഞ്ഞു നോക്കിയതും ടാബിളിൽ എൻ്റെ ബാഗിരിക്കുന്നത് കണ്ടു..... പിന്നൊന്നും നോക്കിയില്ല ഡ്രസ്സെടുത്ത് വേഗം ബാത്ത്റൂമിലേക്ക് കയറി.... 
 
റൂം തുറക്കുന്ന ശബ്ദം കേട്ടതും ഉമ്മ തന്നു വിട്ട സിമ്പിൾ  ഓർണമെൻ്സുമായി ഫെബി അകത്തേക്കു കയറി.......
 
''ഹൂ ഇപ്പഴാ സമാധാനമായേ......''മെഹറി നെടുവീർപ്പിട്ടു
 
'' ഇതാ....'' എന്നു പറഞ്ഞു ഫെബി ഓർണമെൻസ് ബോക്സിൽ നിന്നെടുത്തു അവളുടെ നേരെ തിരിഞ്ഞതും മെഹിറിയുടെ കോലം കണ്ടു അവൾ വാ പൊളിച്ചു പോയി.....
 
'' നീയെന്താ ഈ വേഷത്തിൽ.....'' 
 
''എന്തേ...എന്താ പ്രശ്നം''
 
''അപ്പൊ അവിടെ വെച്ചിരുന്ന സാരിയോ....''
 
''സാരിയോ😳...''
 
''ഹാ....അല്ലാതെ ഈ ജീൻസും ഷർട്ടും ഇട്ടാണോ നീ ഫസ്റ്റ്നൈറ്റിന് പോകുന്നേ.....''
 
''ഞാൻ... സാരി....ദേ പെണ്ണേ ഒന്നങ്ങ് തന്നാലുണ്ടല്ലോ😖.....''
 
''എടീ...നീ എന്ത് മണ്ടിയാ....ഒന്നുമില്ലേലും നീ ഫിലിമിലൊക്കെ കാണലില്ലേ.....ആരെങ്കിലും ജീൻസും ഷർട്ടും ഇട്ട് ഫസ്റ്റ്നെയിറ്റിന് പോവോ......''
 
''മോൾക്ക് ഇതിനെ പറ്റി നല്ല അറിവാണല്ലോ.....ആദ്യം നിന്റെ ഓൻ ആരാണെന്ന് തീരുമാനിക്ക്ട്ടോ😏എന്നിട്ട് മതി...''
 
''😁...''
 
''നീ എന്താടി വല്ലാത്ത ഇളി ഇളിക്കുന്നേ.....''
 
''നീ സാരിയിട്ടേ മതിയാവൂ😌....''
 
''ഇല്ലെങ്കിൽ....''
 
''പ്ലീസ് ടീ....നീ ഇതെങ്ങാനും ഇട്ട് ഇപ്പൊ പുറത്തിറങ്ങിയാ ഉമ്മ എന്നെയാ വഴക്ക് പറയാ..... ''
 
''നീ അങ്ങ് സഹിച്ചോ....എന്നാലും എനിക്ക് വയ്യ സാരിയൊന്നും ഇടാൻ.....''
 
''ഉറപ്പല്ലേ.....''
 
''ഹ്മ്....''
 
''എന്നാ കേട്ടോ നാലുദിവസം മുമ്പ് ഞാൻ ഷഹാനയെ കണ്ടിരുന്നു ''
 
''അതിന്🤨....''
 
''നീ ഈ കല്ല്യാണത്തിന് പെട്ടെന്ന് സമ്മതിച്ചപ്പൊ സംശയം തോന്നി പോയി കണ്ടതാ......''
 
അതു കേട്ടതും മെഹറിയുടെ മുഖത്ത് ചെറുഭയം ഉടലെടുത്തു.....
 
''എല്ലാം ഞാനറിഞ്ഞു.....നിന്റെ കെട്ട്യോൻ *അൻസാർ റഹദ്*അതൊക്കെ അറിയണോ വേണ്ടയോന്ന് നീ തീരുമാനിക്ക്.....   ''
 
''എനിക്ക് സാരിയുടുക്കാൻ അറിയില്ല കുരിപ്പേ😬😬''
 
''അതിനല്ലേ ഈ നാത്തൂന്....ഞാൻ ഉടുത്തുതരാട്ടോ😁....''
 
 
 
 
 
 
''😖കഷ്ടമുണ്ട് ഫെബീ....ഇതൊക്കെ ഞാനവിടെ എത്തുന്നതിനു മുമ്പെ അഴിഞ്ഞുവീഴുമെന്നാ തോന്നുന്നെ......''
 
''അപ്പൊ പണികുറഞ്ഞല്ലോ.....''
 
''പ്പാഹ്....''
 
🏃‍♀️🏃‍♀️
 
 
 
 
സാരിയിലും തട്ടിമുട്ടി കയ്യിൽ പാൽ ഗ്ലാസുമായി ആടിവരുന്ന മെഹറിനെ കണ്ട് ഒരുനിമിഷം അനു വാ പൊളിച്ചു നിന്നുപോയി.....അടുത്ത സെക്കന്റിൽ തന്നെ അവൻ വയറിലും പൊത്തിപ്പിടിച്ച് പൊട്ടിച്ചിരിക്കാൻ തുടങ്ങി.........
 
 
''എന്താ....ആരേലും ഇവിടെ തുണിയില്ലാണ്ട് നിക്ക്ണ്ടോ ഇങ്ങനെ ചിരിക്കാൻ😠......'' 
 
പാൽ ഗ്ലാസ് ജനൽക്കരയിൽ ഉറക്കെ വെച്ച് അവൾ ദേഷ്യത്തോടെ ചോദിച്ചതും അവൻ പെട്ടെന്ന് സ്റ്റക്കായെങ്കിലും ചിരി പിടിച്ചു നിൽക്കാൻ കഴിയാതെ വീണ്ടും തിരിഞ്ഞും മറിഞ്ഞും ചിരിക്കാൻ തുടങ്ങി.......
 
 
''പറ്റുന്ന പണിക്കെങ്ങാനും നിന്നാപോരെ.....''
 
അവളുടെ സാരിയിൽ ചൂണ്ടി അവൻ വീണ്ടും ചിരിച്ചതും അവള്ക്കങ്ങ് എരിഞ്ഞുകയറിയിരുന്നു........വൈകാതെ തലയിലൂടെ എന്തോ ദ്രാവകം ഉലിച്ചിറങ്ങുന്ന കണ്ട് അവൻ സംശയത്തോടെ തലയിൽ തൊട്ടുനോക്കി........
 
മുന്നിൽ പാൽ ഗ്ലാസ് പിടിച്ചു ചുണ്ട്കോട്ടി നിൽക്കുന്ന അവളെ കണ്ടതും അവന്റെ കിളിമൊത്തം പാറിയിരുന്നു.......
 
''എന്തേ ചിരി നിന്നോ......എന്നാലെയ് ഇനി പാല് തലയിൽ നിന്നും നക്കിക്കുടിച്ചോ😏.......''
 
കലിപ്പിൽ കാബോർഡ് തുറന്നു ടോപ്പ് എടുത്ത് ബാത്ത്റൂമിലേക്ക് പോകുന്നവളെ നോക്കി അവൻ പുഞ്ചിരിച്ചു........
 
പോകുന്നതിനിടയിൽ അവൻ പുഞ്ചിരിക്കുന്നത് കണ്ടതും അവൾ സ്വയം തലക്കൊരു തട്ട് വെച്ചുകൊടുത്തു.......
 
''അങ്ങോട്ട് കടിച്ചാലും ഇങ്ങോട്ട് തലോടും...നിന്നെ പോലെ നീ മാത്രമേ ഉണ്ടാവൂ അനൂ.....''അവളുടെ ചൊടികളിൽ പുഞ്ചിരി വിടർന്നു........
 
  
❤🥀________________________________🥀❤ 
 
 
മൂക്കിൽ എന്തോ കയറുന്നതുപോലെ അസ്വസ്ഥമായതും അക്കു കണ്ണുകൾ ചിമ്മിത്തുറന്നു.....കണ്ണൊന്നും കാണാൻ വയ്യ......കാച്ചിയ എണ്ണയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം നാസിഗ്രന്ധികളെ പൊതിഞ്ഞു പിടിച്ചതും റിനുവിന്റെ സാമീപ്യം അവനിൽ കുളിർമ്മ പരത്തി......മുഖത്തെ മുടികൾ വകഞ്ഞു മാറ്റിയതും കണ്ടു തന്റെ നെഞ്ചിൽ തലവെച്ചു പൂച്ചക്കുഞ്ഞിനെ പോലെ ഉറങ്ങുന്നവളെ.......
 
അവൻ കണ്ണാൽ ചോരയൂറ്റുന്നത് അറിഞ്ഞതുപോലെ അവളിൽ ചെറു നിരക്കം ഉണ്ടായി......അവൻ ഉടനെ കണ്ണടച്ചു ഉറക്കം നടിച്ചു......
 
കണ്ണും തിരുമ്മി ചുറ്റും നോട്ടംപായിച്ചവൾ പരിചയമില്ലാത്ത സ്ഥലം കണ്ടു നെറ്റിചുളിച്ചു.....എന്തോ ഓർത്തപോൽ ഞെട്ടിത്തിരിഞ്ഞു......ഉറങ്ങുന്ന അക്കുവിനെ കണ്ട് അതേ ഞെട്ടലോടെ അവളെതന്നെ സ്വയം മുഴുവൻ ഒന്ന് കണ്ണോടിച്ചു......
 
''ആ......''
 
തൊട്ടടുത്ത നിമിഷത്തിൽ തന്നെ അവൾ അലറിവിളിച്ചു........വീടുമുഴുവൻ അവളുടെ ശബ്ദം അലയടിച്ചുകേട്ടു.....
 
 
എന്താ....
 
അവൻ ഞെട്ടിപ്പിടഞ്ഞെഴുനേറ്റു......
 
 
 
 
 
(തുടരും.......)
 
 
 
സപ്പോർട്ട് ഉണ്ടെങ്കിൽ തുടർന്ന് എഴുതും ഇല്ലേൽ എക്സാം കഴിഞ്ഞു സാവധാനം തിരിച്ചു വരും......സീസൺ ഫസ്റ്റ് വായിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ കമന്റിൽ അറിയിക്കുക അവർക്ക് വേണ്ടി കാരറ്റേഴ്സിനെ പരിചയപ്പെടുത്തി ഒരു പോസ്റ്റ് ഇടാം😌  
 

Mine forever❣2. part▪2

Mine forever❣2. part▪2

4.9
3668

                Part▪2       ഉറങ്ങുന്ന അക്കുവിനെ കണ്ട് അതേ ഞെട്ടലോടെ തന്നെ സ്വയം മുഴുവൻ ഒന്ന് കണ്ണോടിച്ചു......   ''ആ......''   തൊട്ടടുത്ത നിമിഷത്തിൽ തന്നെ അവൾ അലറിവിളിച്ചുപോയിരുന്നു........വീടുമുഴുവൻ അവളുടെ ശബ്ദം അലയടിച്ചുകേട്ടു.....     ''എന്താ....''   അവൻ ഞെട്ടിപ്പിടഞ്ഞെഴുനേറ്റു ചോദിച്ചു......   ''ആ.....''   ''എന്താടി.......''വീണ്ടും ഉച്ചവെച്ചതും അവനവളുടെ വാ പൊത്തി ചോദിച്ചു ...... അടുത്ത അലറൽ അവൻ്റെ ആയിരുന്നു.... വാപൊത്തിയ കൈ അവൾ കടിച്ചേക്കുവാണ്🤭.......   '' ആഹ്....വിടടി പട്ടി.... നിനക്കെന്താ പ്രാന്ത് പിടിച്ചോ.....'' കൈകുടഞ്ഞു കൊണ്ട് ഞാ