Aksharathalukal

ശിവരുദ്ര - 07

രുദ്രൻ ആൽവിനെകൊണ്ടുവന്ന് ശിവയുടെ മുമ്പിൽ നിർത്തിയതീ ......... നിനക്ക് എന്തോ ഇവൻ ഒന്ന് തന്നില്ലേ അത് നീ അവനു തിരിച്ചുകൊടുത്തേക്ക്....... അത് കേൾക്കേണ്ട താമസം  ശിവ അവനിട്ട് ഒരു അഡാർ അടികൊടുത്തു....... എന്നിട്ട് അവനെയും രുദ്രൻ ജീപ്പിലേക്ക് കൊണ്ടിട്ടു..... നിങ്ങൾ പൊയ്ക്കോളൂ ഞങ്ങൾ വന്നോളാം എന്ന് പോലീസുകാരോട് പറഞ്ഞതും അവർ അവിടെ നിന്നും പോയി........

അപ്പോഴാണ് രുദ്രനന്റെ ഫോണിലേക്ക്  സഞ്ജു വിളിച്ചത്...... എടാ.... കുഞ്ഞി അവൾ എവിടെയാണെന്ന് കണ്ടുപിടിച്ചോ...... അത് കേട്ടതും രുദ്രൻ സഞ്ജുവിനോട് പറഞ്ഞു.... എടാ നീ പേടിക്കുക ഒന്നും വേണ്ട അവൾ എന്റെ കൂടെ ഉണ്ട് കേട്ടോ..... നീ വീട്ടിലേക്ക് പൊയ്ക്കോ ഞാൻ അവളെയുകൊണ്ട് വീട്ടിലേക്ക് വന്നേക്കാം..... അത്രയും പറഞ്ഞ് രുദ്രൻ ഫോൺ വെച്ചതും..... രുദ്രൻ ശിവയോട് വണ്ടിയിൽ കയറാൻ പറഞ്ഞു എന്നാൽ അവൾ ഒരു കുലുക്കവും ഇല്ലാതെ അവിടെ തന്നെ നിന്നു........... എടീ ഞാൻ നിന്നോട് പറഞ്ഞത് വണ്ടിയിൽ കയറാൻ........ അതെ എനിക്ക് ആരുടെയും സഹായം ഒന്നും വേണ്ട എനിക്കറിയാം ഒറ്റയ്ക്ക് പോകാൻ...... എന്നും പറഞ്ഞ് അവൾ നടന്ന്..... ഗോഡൗണിന് വെളിയിൽ വന്നു...... അപ്പോഴാണ് അവൾക്ക്. ആ സത്യം മനസ്സിലായത്..... നേരം ഒരുപാട് വൈകി എന്ന്..... അവളുടെ അച്ഛന്റെ അമ്മയുടെ മരണത്തിനു ശേഷം..... അവൾക്ക് ഇരുട്ട് എന്ന് കേട്ടാലേ ഭയമാണ്....... എന്നാൽ തിരിച്ചു പോകാൻ അവൾക്ക് മനസ്സുവന്നില്ല...... അവൾ പോകുന്നത് കണ്ടതും രുദ്രൻ കാറും എടുത്തുകൊണ്ട്  അവളുടെ മുന്നിലൂടെ പോയി........ അവൻ പോകുന്നത് കണ്ടതും..... ശിവ ആകെ പെട്ട അവസ്ഥയായി...... ഇയാളൊക്കെ ഒരു പോലീസ് ആണോ...... ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് ഈ രാത്രിയിൽ ഈ വഴിൽ ഉപേക്ഷിച്ചിട്ട് പോവാൻ  എങ്ങനെ തോന്നുനോ...... അങ്ങനെ ഓരോന്നും ഓർത്ത് നടന്നപ്പോഴാണ് രുദ്രനന്റെ കാർ അവിടെ നിർത്തിയിട്ടിരിക്കുന്നത് കണ്ടത്....... എന്നാൽ അവൾ അതൊന്നും ശ്രദ്ധിക്കാതെ  നടന്നു പോയത് കണ്ടതും...... രുദ്രൻ പിന്നെ ഒന്നും നോക്കിയില്ല അവൻ വേഗം അവളുടെ മുന്നിൽ പോയി നിന്നു..... മുന്നിൽ നിന്നും  മാറാൻ  എനിക്ക് പോകണം........ അത് കേട്ടതും അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.... ഇയാൾക്കെന്താ ഭ്രാന്തായോ എന്ന് അവൾ ചിന്തിച്ചതും അവളെ അവന്റെ തോളിലേക്ക് തൂക്കിയിട്ടു..... ഒരു പൂച്ച കുഞ്ഞിനെ എടുക്കുന്ന ലാഘവത്തോടെ....... ഒരു കൈയിൽ മുറിവ് ആണെങ്കിലും മറ്റേ കൈ കൊണ്ട് അവൾ അവനെ പുറത്തിനിട്ട് അടിക്കുകയും മന്തുകയും എല്ലാം ചെയ്തു....... എന്നാൽ അവനെ ഇതൊന്നും ബാധിക്കുന്നതേയില്ലയിരുന്നു......... അവളെ തൂക്കിയെടുത്തുകൊണ്ടുപോയി അവൻ കാറിൽ ഇരുത്തി....... മര്യാദയ്ക്ക് ഇരുന്നോണം....... അല്ലെങ്കിൽ അറിയാലോ എന്നെ...... അത്രയും പറഞ്ഞ് അവൻ നേരെ ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു...... നല്ല അനുസരണയുള്ള കുട്ടിയെ പോലെ ശിവ ഇരിക്കുന്നത് കണ്ടിട്ട് അവന് ചിരിയാണ് വന്നത് എന്നാൽ അത് പുറത്തുകാണിക്കാതെ അവൻ നേരെ ഹോസ്പിറ്റലിലേക്ക് വണ്ടികൊണ്ടുപോയി ......... ഹോസ്പിറ്റലിൽ എത്തിയതും......  രുദ്രൻ ശിവയെ നോക്കിയപ്പോൾ അവൾ നല്ല ഉറക്കമായിരുന്നു....... ഉറങ്ങുമ്പോൾ കാണാൻ എന്തു പാവം...... കയ്യിലിരിപ്പ് ഒരു രാക്ഷസിയുടെയും........ അങ്ങനെ ഓരോന്നോർത്ത് അവളെ നോക്കി കൊണ്ടിരുന്നപ്പോൾ തന്നെ.... അവൾ കണ്ണു തുറന്നു.... അവൾ കണ്ണു തുറക്കുന്നത് കണ്ടതും അവൻ വേഗം ശ്രദ്ധ മാറ്റി......... എന്നിട്ട് അവളോട് കാറിൽ നിന്നും ഇറങ്ങാൻ അവൻ പറഞ്ഞു...... എന്നിട്ടും അവൾ ഇറങ്ങുന്നില്ല എന്ന് കണ്ടതും...... ഇനി ഞാൻ മുമ്പത്തെപ്പോലെ തൂക്കി എടുത്തുകൊണ്ട് പോണോ ഹോസ്പിറ്റലിലേക്ക്........ അത് കേട്ടതും അവൾ ആ നിമിഷം തന്നെ കാറിൽ നിന്നും ഇറങ്ങി....... അങ്ങനെ ഹോസ്പിറ്റൽ കയറി കൈ ഡ്രസ്സ് ചെയ്യുന്നതിന്റെ ഇടയിൽ ....... ആ നേഴ്സ് ശിവയോട് ചോദിച്ചു എന്ത് പറ്റിയതാണെന്ന്........ എന്നാൽ അവൾ ഒന്നും പറയുന്നില്ലെന്ന് കണ്ടതും....... രുദ്രൻ ആ നേഴ്സിനോട് പറഞ്ഞു..... ഇവൾ കിച്ചണിൽ വീഴാൻ പോയപ്പോൾ കത്തിയെ കേറി പിടിച്ചത.... അത് കേട്ടതും ശിവ രുദ്രനെ നോക്കിയെങ്കിലും അവൻ അത് മൈൻഡ് പോലും ചെയ്തില്ല....... എന്തായാലും സാറിന്റെ വൈഫ് നന്നായി പേടിച്ചിട്ട് ഉണ്ടെന്ന്  തോന്നുന്നു....... എന്തായാലും വലിയ കുഴപ്പമൊന്നുമില്ല എന്നാൽ നാളെയും കൂടെ വന്ന് ഒന്നുകൂടെ ഡ്രസ്സ് ചെയ്തിട്ട് പോകണം അത്രയും പറഞ്ഞു ആ. നഴ്സ് പോയി...... പിന്നീട് വേഗം തന്നെ ഹോസ്പിറ്റലിലെ ബില്ലും അടച്ച് അവർ വീട്ടിലേക്ക് പോയി......

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ശിവേയേയും രുദ്രനെയും കാണാത്തതിനാൽ സഞ്ജുവും...... ദേവികയും ചന്ദ്രനും ആകെ ടെൻഷനിലാണ്..... സഞ്ജു വീണ്ടും രണ്ട് ഫോണിലേക്ക് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് എന്നാണ് കേൾക്കുന്നത്........ ഇതിപ്പോൾ എത്ര നേരമായ് അവിടെനിന്ന് പോന്നു എന്ന് പറഞ്ഞിട്ട് ഇത്ര നേരമായി അവരെ കണ്ടില്ലല്ലോ....  ചന്ദ്രൻ സഞ്ജുവിനോട് ചോദിച്ചതും രുദ്രൻന്റെ കാർ അങ്ങോട്ടേക്ക് എത്തിയിരുന്നു...... കാറിൽ നിന്നും ഇറങ്ങിയ ശിവയെ കണ്ടതും ദേവിക അവളുടെ അടുത്തേക്ക് ഓടിച്ചെന്നു...... കെട്ടിപ്പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി...... അയ്യേ ഈ ദേവൂമ്മ എന്താ ഇങ്ങനെ എനിക്കൊന്നും പറ്റിയില്ലല്ലോ പിന്നെ എന്തിനാ ഇങ്ങനെ കിടന്നു കരയുന്നത്...... ദേവികയെ ആശ്വസിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു....... നിനക്കറിയാമോ ഇത്രയും നേരം എന്റെ ഉള്ളിൽ തീ ആയിരുന്നു..... ഇപ്പോൾ ആ തീ
അണ്ണഞ്ഞില്ലേ...... നിനക്ക് അല്ലേല്ലും എല്ലാം കുട്ടികളി ആണെങ്കിലോ..... എന്നും പറഞ്ഞ് ദേവിക മുഖം വീർപ്പിച്ചു....... അപ്പോൾ ചന്ദ്രൻ രുദ്രന്റെ അരികിലേക്ക് ചെന്നു..... മോനേ എനിക്ക് എങ്ങനെ നിന്നോട് നന്ദി പറയണം എന്നറിയില്ല...... എന്താ അങ്കിൾ ഇങ്ങനെയൊക്കെ പറയുന്നത്.... ഞാൻ എന്റെ കടമ ചെയ്തു അത്രയേയുള്ള..... ഡാ സഞ്ജു എന്നാൽ ഞാൻ ഇറങ്ങുവ..... കേറി വാ മോനെ അത്താഴം കഴിച്ചിട്ട് പോകാം..... ഇല്ലാ അങ്കിൾ ഞാൻ പോവാ അത്രമാത്രം പറഞ്ഞ്...... രുദ്രൻ അവിടെനിന്നും കാറും എടുത്തുകൊണ്ടുപോയി...... ശിവ പിന്നീട് നേരെ മുറിയിൽ ചെന്ന് കിടന്നു.......  അപ്പോഴാണ് അവളുടെ ഫോണിലേക്ക് അരുൺ വിളിച്ചത്..... ടി നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ..... അതിന്നു ഇല്ല. എന്ന് അവൾ മറുപടി പറഞ്ഞു...... എന്നാൽ നീ ചെന്ന് ആ ടി വി ന്യൂസ് ചാനൽ ഒന്ന് വെച്ചേ..... അത് കേട്ടതും എന്തിനാണെന്ന് അവൾ ചോദിച്ചതും...... നീ പോയി വെക്ക് എന്ന് മാത്രം പറഞ്ഞു...... അവൾ താഴെ ചെന്ന് ന്യൂസ്‌ ചാനൽ വെച്ചതും..... അതിലെ വാർത്ത കണ്ടു അവൾ ഞട്ടി..... ഇതേ സമയം രുദ്രനും ഈ വാർത്ത കണ്ടു.... ഞട്ടിയിരിക്കുകയാണ്.....
 

തുടരും.......



ശിവരുദ്രയുടെ ബാക്കി സ്റ്റോറി.. ഇതിൽ ഉണ്ട്


https://pratilipi.page.link/KgGNC7rMhaHCFFtS6

                       🦋കുഞ്ഞാറ്റ 🦋