Aksharathalukal

കിനാതീരം - 4

കിനാതീരം
part-4
**************

"എന്റെ ബൈക്കിനു മുന്നിൽ ഒരാൾക്കൂട്ടം,.. ഓടി ചെന്നു നോക്കുമ്പോൾ കണ്ട കാഴ്ച, തലചുമടുമായി വരുന്ന ഏതോ ഒരാൾ  ബൈക്കിനു താഴെ വീണു കിടക്കുന്നു...

   "ഇക്കാ, നോക്കിയേ ഇയാളെ വായിൽ നിന്ന് രക്തം വരുന്നുണ്ട ്എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകണം .. കണ്ട മാത്രയിൽ നദൂന്റെ  കുഞ്ഞു ഡോക്ടർ ഉണർന്നു (ചെറുപ്പം മുതലേ ഡോക്ടർ ആവാനും,  മറ്റുള്ളവരെ നോക്കാനായി എന്തെകിലും തുടങ്ങണം എന്നൊക്ക പറയുമായിരുന്നു, ഉപ്പാന്റെ ശാഠ്യം  കൊണ്ട് എംബിഎ പഠിക്കുന്നു.പാവം  )

  നോക്കിയപ്പോൾ ശെരിയാണ്,വായിൽ നിന്ന്  ചോര ഒഴുകുന്നുണ്ട്,  ചുറ്റും കൂടിയവർ എന്ത് നോക്കി നില്കുകയാണാവോ?? ... ഓരൊറ്റൊന്നും താങ്ങി പിടിക്കാനോ, ഹോസ്പിറ്റലിൽ കൊണ്ട് പോകാനോ തയ്യാറാകുന്നില്ല... അല്ലേലും ഫോണിൽ വീഡിയോ എടുത്ത് ഇടാനല്ലാതെ മറ്റൊന്നിനും അറിയില്ലലോ...

  "സർ, ഞങ്ങളെ വണ്ടിയിൽ കൊണ്ടു പോകാം"
തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ അടി കൂടിയവർ, ഗുണ്ടകളാണെലും ഈ നോക്കി നില്കുന്നവരെക്കാളും ഭേദം...
വേറൊന്നും നോക്കിയില്ല, അവർ താങ്ങി പിടിച്ചു വണ്ടിയിൽ കയറ്റി,
    "ക്ഷമിക്കണം, ഞങ്ങൾ ചെയ്ത തെറ്റിന് മാപ്പ്"സോറി പെങ്ങളെ ...
   അതൊന്നും, ഇനി വേണമെന്നില്ല..നിങ്ങൾ ചെയ്യുന്ന പ്രവർത്തി അതിനേക്കാൾ വില കല്പിക്കുന്നതാണ്.. ഞാനും വരാം നിങ്ങടെ കൂടെ.. വണ്ടിയിൽ കയറാൻ നോക്കിയ എന്നെ ഒരുത്തൻ തടഞ്ഞു..
     "വേണ്ട സർ,ഇയാളെ ഞങ്ങൾ കൊണ്ടു പൊയ്ക്കോളാ... സാറും പെങ്ങളും ഈ സമയത്ത് കൊണ്ടു പോകാനുള്ള മനസ്സ് കാണിച്ചല്ലോ..ഇത് പോലീസ് കേസ്‌ ആകും, അതു കൊണ്ടു ഇത് ഞങ്ങൾ ഡീൽ ചെയ്തോളാം..
നിങ്ങളെ പ്രവർത്തി  എന്തോ അതങ്ങ് മനസ്സിൽ തട്ടി.. (അവരുടെ വാക്കുകൾ, രോമാഞ്ചത്തിന്റെ മുകളിൽ കൊണ്ടെത്തിച്ചു.. കൊളറൊക്കെ പൊക്കി ഷൈൻ ചെയ്യാൻ തോന്നുവാ.. കൂൾ ഡൗൺ റോഷാ -ആത്മ )
   "ഓക്കേ, താങ്ക്സ് വലിയൊരു ഉപകാരം ആണ് നിങ്ങൾ ചെയ്തു തരുന്നത്, ഇതെന്റെ കാർഡ് ആണ് എന്തേലും ഹെല്പ് വേണമെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി, പയ്‌സിൽ നിന്ന് കാർഡ് എടുത്തവർക്ക് കൊടുത്തു കൊണ്ടു പറഞ്ഞു. എത്രയും പെട്ടെന്ന് ഇവരെ ഹോസ്പിറ്റലിൽ എത്തിക്കണം..
    
  "അപ്പൊ ഓക്കേ സർ, ഒരുപക്ഷെ നിങ്ങളാകും ഞങ്ങളുടെ മുന്നിലേക്ക് ദൈവം കൊണ്ടെത്തിച്ച സമാധാനത്തിന്റെ ദൂതൻ.. (ഇവരെ കൊണ്ട് തോറ്റു.. ഇവർ പൊക്കി ഇവരെന്നെ താഴെയിടുമോ?? )..

അവർ വണ്ടി സ്റ്റാർട്ട്‌ ആക്കി,പെട്ടന്ന് തന്നെ പോയി, പടച്ചോന്റെ ഓരോ കളികൾ...തല്ലാൻ വന്നവർ തലോടി പോയി. നദു വേഗം കേറ് പിന്നെ ഉമ്മച്ചി ഇതറിയണ്ട കേട്ടോ, പിന്നെ അത് മതി...

  "ഇക്ക ഞാൻ പറയാൻ പോണില്ല, ആവില്ലേ.. നിക്ക് ഉമ്മച്ചീടെ ബേജാർ കാണാൻ, പിന്നെ വരവും പോക്കുമൊക്ക നിർത്തി, മൂപ്പത്തി വീട്ടിലിരുത്തും....

  വണ്ടി സ്പീഡ് കൂട്ടി ഉപ്പച്ചി എത്തുന്നതിനു മുമ്പവിടെ എത്തണം..

        ****************************

"ഉമ്മച്ചി....  "
                      ഞങ്ങളെയും കാത്ത് ഉമ്മറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു, ഇന്നേതായാലും ചീത്ത ഉറപ്പാണ്... മൂപ്പത്തി രണ്ടും കല്പിച്ചാണല്ലോ..
     "നാട് തെണ്ടി വന്നോ പെങ്ങളും ആങ്ങളയും"

"അത് പിന്നെ വണ്ടി ഒന്ന് പഞ്ചറായി.. അതൊന്ന്  നന്നാക്കാൻ ഞാൻ പെട്ട പാട്. ഒന്ന് പറഞ്ഞു കൊട്.. ഒളികണ്ണിട്ട് നദുവിനെ നോക്കി കൊണ്ട് പറഞ്ഞു..   ആഹ് !!അതേ ഉമ്മച്ചികുട്ടി ഇക്കൂസിന്റെ വണ്ടി നന്നാക്കാൻ കൊറച്ചല്ല ഇന്ന് പണി പെട്ടത് (അവളെ അതിനിടയിൽ പറയാൻ ഇട്ട് കൊടുത്ത എന്നെ നോക്കി പല്ല് ഞെരിച്ചു കൊണ്ടവൾ പറഞ്ഞു.. ).
    
"നിന്റെ ഒരു കൂട്ടുകാരി ഇല്ലേ !!അവൾ എന്റെ ഫോണിലേക്ക് കൊറേ വട്ടം വിളിച്ചിരുന്നു.. നിങ്ങൾ എത്തിയോ എന്നറിയാൻ." നിന്റെ ഫോണിന് എന്താ പറ്റിയെ?? ഞാൻ വിളിച്ചിട്ടും കിട്ടിയില്ലലോ? ആ കൊച്ചിനെ വിളിച്ചു പറഞ്ഞേക്ക്, എന്നിട്ട് കുളിച് ഫ്രഷായി വാ ഞാൻ ഫുഡെടുത് വെക്കാം..

  "ജിലു... പടച്ചോനെ ഇതവളാകും, എന്റെ ഫോൺ സ്വിച്ച് ഓഫായി ഉമ്മാ, അതോണ്ടാകും ഉമ്മച്ചിനെ വിളിച്ചേ അവൾ, ഞാൻ വിളിച്ചോളാം.ഉമ്മച്ചി കുട്ടി നിക്ക് വേണ്ടി എന്തെല്ലോ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് ആരോ പറഞ്ഞല്ലോ?  നിക്ക് നല്ല വിശപ്പുണ്ട് ഞാൻ ഇപ്പൊ വരാവേ.. "ഉപ്പച്ചി ഇപ്പൊ വരില്ലേ".??
   
    ഉപ്പച്ചി വരാൻ വൈകുമെന്ന് വിളിച്ചു പറഞ്ഞു, നിങ്ങളെത്തിയെന്നറിയാൻ വിളിചീനു, ജിലുന് വിളിക്കുമ്പോ ഉപ്പാനെ കൂടെ വിളിച്ചു പറഞ്ഞേക്ക്, പിന്നെ ഇത്തിരി പഞ്ചസാരയും, ഒരു പാക്ക് ഓയിലും വാങ്ങാൻ പറയണേ...

    "എന്റെ ഉമ്മി, ഇങ്ങൾക്ക് ഞാൻ വന്ന അന്ന് തന്നെ ഉപ്പാനെ കൊണ്ട് കേൾപ്പിക്കണം അല്ലെ.. നാളെ വാങ്ങാം അതൊക്കെ. ഇപ്പൊ ഞാൻ വിളിച്ചു പറയാം ഓക്കേ, "ഇക്കുസേ.. നീ വരുന്നില്ലേ??

   "ആഹ് ഞാൻ വരാം നീ പൊക്കോ"..
അവളകത്തേക്ക് ബാഗും, സാധങ്ങളുമായി പോയി...

ഇന്നത്തെ ദിവസം. പടച്ചോനെ" U r best creater."..പറയാതെ വയ്യാ അത്രക്ക് മാരണങ്ങൾ അല്ലെ വന്നു പെട്ടെ. എന്നാലും ആ "ജിലു "??
 
"മൊഹബ്ബത് ബർസ ദേനാ തു.... ബോസ്സ് കാളിങ്. ഓഹ് മാൻ ബോസ്സ് വിളിക്കുന്നു. മിക്കവാറും ഇന്നത്തെ കാര്യത്തിന് തീരുമാനം ആകും."ഹെലോ... യെസ് സർ, സിസ്റ്റർ കൊണ്ടു വരാൻ പോയതായിരുന്നു, അതിനിടെ വണ്ടി പണി തന്നു,  "സോറി സർ, ഞാൻ പെട്ടന്ന് അയക്കാം... ടെൻ മിനുട്ട് ഓക്കേ..
    ഹാവൂ... !! ബോസിനെ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു ഫോൺ വെച്ചു, വേഗം മുകളിൽ പോയി ലാപ് ഓൺ ചെയ്തു....
ഫോൺ ചാർജിലിട്ടു, ഓണാക്കി നെറ്റ് ഓണാക്കിയതും തുരു തുരാ മെസ്സേജ്, അതിനിടയിൽ ഒരു പ്രൈവറ്റ് നമ്പർ??

   "ഹായ്...അറിയോ??
ഇതാരാ? "Who r u?? "....തിരിച്ചു മെസ്സേജ് അയച്ചു, ഓഫീസ് ഫയൽ ഓപ്പൺ ചെയ്തു. ണിം.. പിന്നെയും മെസ്സേജ്..

ഫോൺ എടുത്തു തുറന്നതും...

    തുടരും....

Nbz✍️

 


കിനാതീരം - 5

കിനാതീരം - 5

5
1131

  "ഫോൺ എടുത്തു തുറന്നതും.... ഉമ്മ വിളിച്ചു. "മോനെ റോഷാ ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ട്. വേഗം വാ... അവൾ നിന്നെ കാത്ത് നിൽക്കുകയാണ്. ഉപ്പച്ചി ഭക്ഷണം കഴിച്ചു കിടക്കാൻ പറഞ്ഞിട്ടുണ്ട്..     "ഉമ്മാ... ഞാൻ ദാ..  ഇപ്പൊ വരാം.. ഫ്രഷ് ആവാൻ ഒരു പത്തു മിനിറ്റ്. ബോസിന് ഒരു ഡാറ്റ അയക്കാനുണ്ടായിരുന്നു...   "ഓഹ്... !!തൊടങ്ങിയോ അന്റെ ഓഫീസ് മാനിയ.. ന്റെ പൊന്ന് നദു മോളെ അനക്ക് കേൾക്കണോ ഇവന്റെ പിരാന്ത്.. വീട് ഇല്ല,, വീട്ടുകാരില്ല.. അങ്ങനെ ആയീണ് ഇവൻക്ക് ഓഫീസ് -പൊര അതന്നെ ലോകം, ഇന്നാള് ആ കല്യാണത്തിന് പോരാൻ ഇവനോട് ആവുമ്പോലെ പറഞ്ഞു നോക്കി വന്നില്ല ചെങ്ങായി....    "ഇയ്യ് ഓനെ കാത്