Aksharathalukal

കിനാതീരം - 5

 

"ഫോൺ എടുത്തു തുറന്നതും.... ഉമ്മ വിളിച്ചു.

"മോനെ റോഷാ ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ട്. വേഗം വാ... അവൾ നിന്നെ കാത്ത് നിൽക്കുകയാണ്. ഉപ്പച്ചി ഭക്ഷണം കഴിച്ചു കിടക്കാൻ പറഞ്ഞിട്ടുണ്ട്..

    "ഉമ്മാ... ഞാൻ ദാ..  ഇപ്പൊ വരാം.. ഫ്രഷ് ആവാൻ ഒരു പത്തു മിനിറ്റ്. ബോസിന് ഒരു ഡാറ്റ അയക്കാനുണ്ടായിരുന്നു...

  "ഓഹ്... !!തൊടങ്ങിയോ അന്റെ ഓഫീസ് മാനിയ.. ന്റെ പൊന്ന് നദു മോളെ അനക്ക് കേൾക്കണോ ഇവന്റെ പിരാന്ത്.. വീട് ഇല്ല,, വീട്ടുകാരില്ല.. അങ്ങനെ ആയീണ് ഇവൻക്ക് ഓഫീസ് -പൊര അതന്നെ ലോകം, ഇന്നാള് ആ കല്യാണത്തിന് പോരാൻ ഇവനോട് ആവുമ്പോലെ പറഞ്ഞു നോക്കി വന്നില്ല ചെങ്ങായി....

   "ഇയ്യ് ഓനെ കാത്ത് നിന്നാൽ പള്ളേല് കത്തി കാളി നിക്കലെ ണ്ടാവു... വാ ഓൻ വന്നോളും ഞാൻ വെളമ്പി തരാം.. ന്നട്ട് പോയി കിടന്നോ.. !

"യാത്ര ക്ഷീണം ണ്ടാകും, നാളെ ഉമ്മച്ചി കട്ടിപ്പത്തിരിയും കോഴിമോളീറ്റിയും ഉണ്ടാക്കി തരണ്ട്..

  "ഉമ്മാ ന്നാ അവൾ കഴിച്ചോട്ടെ...ഞാൻ ഇപ്പൊ വരാം... "

      ഉമ്മയോട് അതും പറഞ്ഞു കുളിക്കാൻ കേറി... ഉമ്മ എനിക്കിട്ട് നല്ലൊണം ഗോൾ അടിക്കുന്നുണ്ട്, ഇനി അവൾ ഉണ്ടായതോണ്ട് എന്തൊക്ക കാണേണ്ടി വരും, വേഗം ഷവർ തുറന്നു.. ഇന്ന് രാവിലെ തൊട്ട് നടന്നത് മനസ്സിൽ അങ്ങനെ ഓടിത്തുടങ്ങി....

" ആക്‌സിഡന്റ്, അവൾ(ജിലു )...ഗുണ്ടകൾ, ആ മനുഷ്യന്റെ വീഴ്ച... ഹൗ... ഓർക്കാനേ വയ്യാ..
  എന്നാലും അവളോട്‌ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു (ആത്മ )"അത്‌ പിന്നെ പറയാനുണ്ടോ...?? അല്ലേലും നീ തനി മൂശേട്ട ആയീണ് റോഷാ... ആ കുട്ടി ആയിട്ടാ ഞാൻ എങ്ങാനും ആണേൽ.... !!
  

"ഇടിച്ചു പരത്തി കയ്യിൽ തരും, അല്ല അറിയാത്തത് കൊണ്ട് ചോയ്ക്ക നീ എന്റെ ആത്മ തന്നെ അല്ലെ??

"നാട്ടാരുടെ വക്കാലത്തിനു ഇറങ്ങിയേക്കുന്നു.. പടച്ചോനെ... ഓർത്തു നിന്നാൽ ഉമ്മച്ചി ഇനി ബദർ നടത്തും..

        "ഇത് കൊണ്ടാണ് ഉമ്മച്ചി നദുവിനോട് പറഞ്ഞത് ഞാൻ വന്നിട്ട് കഴിക്കാൻ നിന്നാൽ നടക്കില്ല എന്ന്...

വേഗം തല തുവർത്തി.. ടീ -ഷർട്ട്‌ ഇട്ട്, ഫോൺ തുരു തുരാ മെസ്സേജ് സൗണ്ട്... നോക്കാൻ എടുത്തതും....
 

    "മോനേ.... റോഷാ ഓടി വാ.. ഉമ്മാ ആർത്തു വിളിക്കുന്നുണ്ടല്ലോ.. ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു താഴേക്ക് ഓടി..

   നോക്കിയപ്പോൾ അവിടെ കണ്ട കാഴ്ച.. നദു നിലത്തു വീണു കിടക്കുന്നു.. ഉമ്മച്ചി അടുത്ത് നിന്ന് തട്ടി വിളിക്കുന്നുണ്ട്... കണ്ണ് തുറക്കുന്നില്ല.. വേഗം അടുത്ത് ചെന്നു, കൈ പിടിച്ചു ബീറ്റ് നോക്കി, ഭാഗ്യം... ഒന്നും പറ്റിയില്ല.ബോധം പോയതാകും,

       "ഉമ്മച്ചി... കരയാണ്ട് കൊറച് വെള്ളം എടുത്തു വന്നേ... വേഗം വേണം. പിന്നെ മുകളിൽ എന്റെ ഫോൺ ഉണ്ട് അതും എടുത്തോ...

  കേട്ട ഉടനെ ഉമ്മ  വേഗം എഴുന്നേറ്റു വെള്ളവും ഫോണും എടുക്കാൻ പോയി, നദുവിന്റെ വായിൽ നിന്ന് നുരയും പതയും വരുന്നു... പടച്ചോനെ... പരീക്ഷിക്കല്ലേ... !!ഉമ്മയെ കാണുന്നുമില്ലല്ലോ..??

   " ഉമ്മാ... ഒന്നിങ്ങു വേഗം വാ.. ഫോൺ എടുത്താൽ മതി...

       അവളെ വാരിപിടിച്ചു എടുത്തു.. ഉമ്മ അപ്പോഴേക്കും വന്നു.. ഇത് കണ്ടതും ഉമ്മ നില വിളി കൂട്ടാൻ തുടങ്ങി... "ഒന്ന് നിർത്തി... നാട്ടാരേ അറിയിക്കാന ഈ നിലവിളി... !!

     "എത്രയും പെട്ടെന്ന് ഉപ്പാനോട് സിറ്റി ഹോസ്പിറ്റലിൽ എത്താൻ പറ.. ഉമ്മ വേഗം ഫോൺ എടുത്തു ഉപ്പാക്ക് വിളിച്ചു പറഞ്ഞു, പർദ്ദയിട്ട് കൂടെ വന്നു...

    അപ്പോഴും അവളുടെ വായിൽ നിന്ന് നുരയും പതയും വന്നുകൊണ്ടിരിക്കുന്നുണ്ട്... എന്റെ കാറിൽ അവളെ ഞാനും ഉമ്മയും ചേർന്ന് കയറ്റി... പെട്ടന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് കുതിച്ചു...

               തുടരും....

                Nbz✍️