Aksharathalukal

Aksharathalukal

ജാലക കൂടിനുള്ളിൽ

ജാലക കൂടിനുള്ളിൽ

4.9
868
Classics Drama Others Tragedy
Summary

ജനലോരം ചേർന്നിരുന്നപ്പോൾ ഒരു ചെറു കാറ്റ് എന്നെ നോക്കി ചിരിച്ചുകൊണ്ട് കടന്നു പോയി. ഞാനും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, കുറെ നാളുകൾക്ക് ശേഷമാണ് ഒരാൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കടന്നു പോകുന്നത്. എന്തോ ആ നേരം പെട്ടെന്ന് ഞാൻ ഒന്ന് ഉണർന്നതുപോലെ നിലത്ത് നിന്നും മെല്ലെ എഴുന്നേറ്റു ജനലോരം പറ്റി ചേർന്നു നിന്നു. വല്ലാത്തൊരു കുളിർ. ജനൽ കമ്പികൾക്ക് ഇടയിലൂടെ ഞാൻ ആകാശത്തേക്ക് ഒന്ന് പാളി നോക്കി. മാനം ഇരുണ്ട് കയറുന്നുണ്ട്. കാർമേഘങ്ങൾ നിര നിരയായി ഒത്തുകൂടി തുടങ്ങി. ഞാൻ അവയെ നോക്കി കൈകാട്ടി പുഞ്ചിരിച്ചു കാറ്റിനെ പോലെ അവരും എന്നെ നോക്കി പുഞ്ചിരി തൂകിയാലോ! പ