Aksharathalukal

ദേവേന്ദ്രിയം ഭാഗം 11

അവളുടെ സന്തോഷങ്ങളെ പറ്റിയു  സങ്കടങ്ങളെ പറ്റിയും എല്ലാം അവൾ എഴുതിയിരുന്നത്...

[ഡയറിയിൽ ദേവിക എഴുതിയ കാര്യങ്ങൾ ഫസ്റ്റ് പേഴ്സൺ എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്....]

   
           വർഷങ്ങൾക്കുമുമ്പുള്ള ഒരു
  പ്രഭാതം....
                     
എന്നെത്തെയും പോലെ അമ്മയുടെ വഴക്ക് കേട്ടിട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്..മുഖത്തേക്ക് വെള്ളം ആക്കിയപ്പോളാണ് ഞാൻ അമ്മയോട് എന്താ അമ്മ കാണിച്ചത് എന്തിനാ എന്റെ മുഖത്തേക്ക് വെള്ളം ആക്കിയത്...

നിന്നെ എത്ര തവണ ഞാൻ വിളിച്ചു...എന്നിട്ടും
നീ എണിറ്റു ഇല്ലാലോ... അതാ നിന്റെ മുഖത്തേക്ക് വെള്ളം ആക്കിയത്...

ഞാനൊന്ന് പുഞ്ചിരി പാസ്സാക്കി....

അമ്മ വീണ്ടും തുടർന്നു...

ദേവു... സമയം എത്രയായിയെന്ന് കുട്ടിക്ക് വല്ല  നിച്ഛയം ഉണ്ടോ....

ഇല്ല്യാ... അമ്മേ...

എന്ന മോളൊന്ന് വാച്ച് എടുത്ത് സമയം നോക്ക്...

ഞാനൊന്ന് വാച്ച് എടുത്ത് നോക്കിയതും ഞാൻ പുതുപ്പ് ബെഡിൽ ഇട്ടിട്ട് ഒറ്റ ഓട്ടമായിരുന്നു ഫ്രഷ് ആവാൻ...

ദേവുവിന്റെ പോക്ക് കണ്ടിട്ട് അമ്മ ചിരിച്ചു താഴേക്ക് പോയി...

അപ്പോളാണ് ചിരിച്ചുകൊണ്ട് വരുന്ന സീതയമ്മയെ കൃഷ്ണയച്ഛൻ കണ്ടത്...

കൃഷ്ണയച്ഛൻ സീതയമ്മയോട് ചോദിച്ചുവെങ്കിലും അത് മോൾ വരുമ്പോൾ ചോദിച്ചാൽ മതിയെന്ന് പറഞ്ഞ് സീതയമ്മ അടുക്കളയിലേക്ക് പോയി..

ഞാൻ ഫ്രഷായി വന്ന് അലമാരയിൽ നിന്ന് ഡ്രസ്സിനു മാച്ച് ആയ പൊട്ടും കമ്മലും ധരിച്ചു. താഴേക്ക് ചെന്നു...

ഡന്നിംഗ് ടേബിളിൽ അമ്മ കഴിക്കാനുള്ള ബ്രേക്ഫാസ്റ് എടുത്ത് വെച്ചിരുന്നു...ഞാനൊന്നും മിണ്ടാതെ കഴിക്കാൻ തുടങ്ങിയതും പുറത്ത് നിന്ന് വണ്ടിയുടെ ഹോൺ അടി കേൾക്കാൻ തുടങ്ങി...

അമ്മ ഞാൻ നോക്കിയിട്ട് വരാം എന്ന് പറഞ്ഞുവെങ്കിലും അമ്മ എന്നെ തടഞ്ഞു...

ഞാൻ ഫുഡ്‌ കഴിക്കുന്നത് തുടർന്നു... എന്തൊക്കെയായാലും നമ്മൾക്ക് ഫുഡ്‌ കഴിക്കുന്നതാണ് മെയിൻ പരിപാടി (എന്റെ ആത്മ)

മുറ്റത്ത് നിൽക്കുന്ന ശ്രീജിത്തിനെ കണ്ടതും സീതയമ്മക്ക് സന്തോഷമായി...

     ശ്രീജിത്ത്‌... കൃഷ്ണന്റെ സഹോദരനാണ് ഭാസ്കാർ.... ഭാസ്കറിന്റെയും വൃന്ദയുടെയും രണ്ട് മക്കളിൽ രണ്ടാമത്തെവൻ... മുത്തത്
അഭിനവ്... അഭിനവും ശരത്തും ദുബായിയിലാണ് ജോലി ചെയ്യുന്നത്.... അതുകൊണ്ട് ശ്രീജിത്തെട്ടനാണ് ഞങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നത്... ഇടക്ക് ശ്രീജിത്തും അമ്മയും അച്ഛനും വന്നു നിൽക്കാറുണ്ട് ....

മോൻ അകത്തേക്ക് കേറിവാ... കൃഷ്‌ണച്ഛനും ദേവുവും ഭക്ഷണം കഴിക്കുകയാണ്...

ഹ്മ്മ്....

ശ്രീജിത്ത്‌ അകത്തേക്ക് കേറി...ദേവുവിന്റെ ഫുഡടി കണ്ട് ശ്രീജിത്ത്‌ കണ്ണ് തള്ളി നിന്നു...

"ഡി.. ദേവു.. ഒന്ന് പതുക്കെ കഴിക്ക്..."അമ്മയെ ഒന്ന് ഇടം കണ്ണ് ഇട്ട് നോക്കി കഴിഞ്ഞതും ഞാൻ പിന്നെയും  ഫുഡ്‌ കഴിക്കുന്നതിൽ ശ്രദ്ധ ചെലുത്തി....

അച്ഛനും അമ്മയും ശ്രീജിത്തിനോട് വിശേഷങ്ങൾ തിരക്കുന്ന തിരക്കിലായിരുന്നു... ഫുഡ്‌ കഴിച്ചു കഴിഞ്ഞപ്പോളാണ് മുന്നിൽ അച്ഛനോടും അമ്മയോടും വർത്താനം പറഞ്ഞിരിക്കുന്ന ശ്രീജിത്തേട്ടനെ കണ്ടതും ഞാനൊന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു "ശ്രീയേട്ടൻ എപ്പോളാ വന്നത്..."

"അതോ... നീ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു തുടങ്ങിയപ്പോൾ എത്തി...."

"ഹഹ 😁😁😁😁"

💫💫💫💫💫💫💫💫

അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് കോളേജിലേക്ക് പുറപ്പെട്ടു...

ബൈക്കിൽ യാത്ര ചെയ്യുമ്പോളും ശ്രീയേട്ടൻ എന്നെ കള്ളിയാക്കുന്ന തിരക്കിലായിരുന്നു....

കോളേജ് എത്തിയതും എനിക്ക് എന്തോ സ്വർഗം കിട്ടിയപ്പോലെ തോന്നി....

പ്ലസ് ടു മുതലേ കേരള വർമ കോളേജ് അല്ലെങ്കിൽ മഹാരാജാ കോളേജിൽ പഠിക്കണമെന്നായിരുന്നു ആഗ്രഹം... ഒടുവിൽ എന്റെ ആഗ്രഹപോലെ തന്നെ എനിക്ക് കേരള വർമ കോളേജിൽ അഡ്മിഷൻ കിട്ടി... ശ്രീയേട്ടൻ ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റ് ആയിരുന്നു .....അപ്പോളാണ് ശ്രീയേട്ടന്റെ രണ്ട് സൃഹുത്തുക്കൾ വന്നത്...ശ്രീയേട്ടൻ അവർക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തു...ഞാൻ ശ്രീയേട്ടന്റെ സൃഹുത്തുക്കൾ എന്റെകൂടി സൃഹുത്തുക്കൾ ആയി... ശ്രീയേട്ടൻ എന്റെ  ക്ലാസ്സ്‌ കാണിച്ചു തന്നു... അവിടേക്ക് പോകുമ്പോളാണ് ആരോ ഒരാളായി കുട്ടിമുട്ടിയത്....മുന്നിൽ കണ്ട ആളെ കണ്ടതും ഞാൻ ഞെട്ടി....

തുടരും.....


ദേവേന്ദ്രിയം ഭാഗം  12

ദേവേന്ദ്രിയം ഭാഗം 12

4.8
3321

നീ എവിടെ നോക്കിയാ നടക്കുന്നത്... എന്ന് അയാൾ ദേഷ്യത്തോടെ പറഞ്ഞു.... അവന്റെ മുഖത്തേക്ക് നോക്കി നിന്നു... അവന്റെ കുഞ്ഞി കണ്ണുകൾ... നീട്ടി വളർത്താൻ തുടങ്ങിയ മുടി.... ഡ്രിം ചെയ്ത താടിയും മീശയും... കണ്ടാൽ നമ്മളുടെ ഉണ്ണി മുകുന്ദനെ പോലെയിരിക്കും... അയാൾ പറഞ്ഞതൊന്നും ഞാൻ കേട്ടിരുന്നില്ല... എന്റെ കണ്ണുകൾ അയാളുടെ മുഖത്ത് ആയിരുന്നു... അയാൾ എന്തൊക്കെയോ പറഞ്ഞിട്ട് എന്റെ അടുത്ത് നിന്ന് പോയി... അപ്പോളാണ് എന്റെ അടുത്തേക്ക് ശ്രീയേട്ടൻ വന്നത്... എന്നാലും അത് ആര് ആയിരിക്കുമെന്ന് മനസിൽ ചിന്തിച്ചുനിന്നു.... ശ്രീയേട്ടനോട് ചോദിച്ചാലോ എന്ന് ആലോചിച്ചു... പക്ഷേ എനിക്ക് കഴിഞ്ഞില്ല... ശ്