Aksharathalukal

പ്രണയിനി 💞62

ഭാഗം 62

💞പ്രണയിനി💞



അല്ല ചേച്ചി നിങ്ങൾ തമ്മിൽ..... ഐ മീൻ... വിക്കിയേട്ടനും ചേച്ചിയും തമ്മിൽ.....

ഞങ്ങൾ ഇഷ്ടത്തിലാണ്... അതിനു......



എടുത്തടിച്ച പോലെ ശ്രദ്ധ പറഞ്ഞപ്പോൾ അനു ഒന്ന് പരുങ്ങി...


അല്ല... നിങ്ങൾ ഫ്രണ്ട്സ്...

എന്തല്ല... എന്താ കുട്ടിയുടെ പ്രശ്നം.... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായതോ.... അതോ ശിവ മാഷ് എന്റെ ചേച്ചീടെ ഹസ്ബൻഡ് ആയതോ.... സച്ചു വലിയ കലിപ്പിൽ പറഞ്ഞതും

അനുവും കൂടെ മറ്റുള്ളവരും ഒന്ന് ഞെട്ടി..

സച്ചു ഉള്ളിൽ ചിരിച്ചു മുഖത്ത് കലിപ്പ് ഇട്ടു.

അതല്ല ചേച്ചി...

ഏതല്ല.... കുട്ടിക്ക് എന്താ വേണ്ടത്...

വിക്കി... വിക്കിയേട്ടൻ...

വിക്കിയേട്ടനോ.... അവന്റെ പേര് വിക്രം... വിക്രം സത്യ...

അനു  ഇപ്പൊ പല്ല് കടിച്ചു പൊട്ടിക്കും എന്നായി.

ചേച്ചി.... എനിക്ക് ഒരു കാര്യം...

എന്ത് കാര്യം ഇതുവരെ കാര്യം പറഞ്ഞു കഴിഞ്ഞില്ലേ..... കുറെ നേരം ആയല്ലോ... മനുഷ്യനെ സ്വസ്ഥമായി ഇരിക്കാൻ ഒക്കില്ല... ഓരോന്ന് വലിഞ്ഞു കേറി വന്നോളും....

അനു മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം നിയന്ത്രിച്ചു.

സോറി ചേച്ചി.... ഞങ്ങൾ ബുദ്ധിമുട്ടിച്ചെങ്കിൽ...

എങ്കിൽ അല്ല... ബുദ്ധിമുട്ടിച്ചു...

സോ... സോറി ചേച്ചി.....



എന്താ ഇവിടെ.... പരിചിതമായ ശബ്ദം കേട്ടതും എല്ലാരും അവിടേക്ക് നോക്കി..

അഭി മാഷ്....

തീർന്നു.... സച്ചു മനസ്സിൽ പറഞ്ഞു..

തമ്പുരാനെ... ഇട്ട ബിൽഡ്പ്പ് മുഴുവൻ ഇങ്ങേര് ഇന്ന് കളയും.... ദേവിയെ.... കാത്തോളണേ....

അത്.......ശ്രദ്ധ നിന്ന് വിക്കി..

മ്മ് എന്താ ഇവിടെ റാഗിംഗ് ആണോ...... അഭി അനുവിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.

കിട്ടിയ അവസരം അനു നന്നായി ഉപയോഗിച്ച്..

അതെ മാഷേ.... ചായ കുടിക്കാൻ വന്ന ഞങ്ങളെ തടഞ്ഞു നിർത്തി ഓരോന്ന് പറഞ്ഞു വഴക്ക് ഇണ്ടാക്കുവാ...

ങേ... സച്ചു അവരെ നോക്കി പല്ലുരുമ്മി...

ആണോ ശ്രദ്ധ...

വെറുതെയ.. മാഷേ....

വെറുതെയോ.. മാഷും കണ്ടത് അല്ലേ...വിക്കിഏട്ടന്റെ കാര്യം പറഞ്ഞു അടി ഉണ്ടാക്കുവാ...

അതൂടെ ആയപ്പോ ശ്രദ്ധക്ക് അങ്ങ് എരിഞ്ഞു കേറി...

ദേ കൊച്ചേ... ഞാനാണോ വിക്കിയുടെ കാര്യം പറഞ്ഞു വന്നേ... ശ്രദ്ധ അഭി നിൽക്കുന്നത് ഓർക്കാതെ ഒച്ചയെടുത്ത്...


ദേ.. കണ്ടോ.. ഇതുപോലെയാ ഇത്രയും നേരം...

നിമിഷങ്ങൾ കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു...സച്ചുവിനോപ്പം അവളുടെ കൂടെ ഉള്ള കുട്ടികൾ പോലും വാ തുറന്ന് പോയി..

വിക്കിയേട്ടനും ചേച്ചിയും തമ്മിൽ ഇഷ്ടമാണെന്നും ഞാൻ അതിനു തടസം ആണെന്നും... എന്തൊക്കെയോ പറഞ്ഞു വഴക്ക് അടിക്കുവാന്...

ദേ കൊച്ചേ വായിൽ വരുന്നത് വിളിച്ചു പറഞ്ഞാൽ എന്റെ തനി സ്വഭാവം നി കാണും..

ആഹ് ഇപ്പൊ ഞങ്ങൾക്ക് ആയോ കുറ്റം... കണ്ട ആൺകുട്ടികളുടെ തോളിൽ കൈയിട്ട് നടക്കുന്ന നിന്റെ സ്വഭാവം ഇനി എന്ത് കാണാൻ...

പറഞ്ഞു നിർത്തിയതും ശ്രദ്ധ കാരണം പുകച്ചു ഒന്ന് കൊടുത്തു...

ശ്രദ്ധ എന്തോ പറയാൻ തുടങ്ങിയതും..

ശ്രദ്ധാ..... അഭി വിളിച്ചു..

അവൾ ദേഷ്യത്തിൽ ഡെസ്കിൽ അടിച്ചു... അവൾ കാപ്പി കുടിച്ച കപ്പ് ഉരുണ്ട് താഴെ വീണു പൊട്ടി..

അവൾ ദേഷ്യത്തിൽ ബാഗും വലിച്ചെടുത്ത് ക്ലാസ്സിലേക്ക് നടന്നു...

ശ്രദ്ധ..... അഭി വിളിച്ചെങ്കിലും അവൾ നിന്നില്ല....

ദേഷ്യം കൊണ്ട് അവൾ ഇടതു കരം ചുരുട്ടി പിടിച്ചിരുന്നു.

ഈ സമയം സ്റ്റാഫ്‌ റൂമിൽ നിന്ന് വന്ന വിക്കി കാണുന്നത് കലിപ്പിൽ ക്യാന്റീനിൽ നിന്ന് ഇറങ്ങി പോകുന്ന ശ്രദ്ധയെ ആണ് കാണുന്നത്..

ശ്രദ്ധ... അവൻ വിളിച്ചു.. അവൾ നിന്നില്ല.

ഇതെന്ത് പറ്റി....

അവൻ അവൾ പോകുന്നതും നോക്കി ബാഗ് എടുക്കാനായി ക്യാന്റീനിലേക്ക് നടന്നു... അങ്ങോട്ടേക്ക് പോകാൻ നേരം ബാഗ് ശ്രദ്ധയുടെ അടുത്ത് വെച്ചാണ് അങ്ങോട്ടേക്ക് പോയത് .

ക്യാന്റീനിൽ ചെന്നതും എങ്ങോട്ടോ നോക്കി സ്റ്റക്ക് ആയി നിൽക്കുന്ന കാന്റീനിലെ ചേട്ടനും.. കൂട്ടത്തിൽ അഭി മാഷിന്റെ വലിയ സംസാരവും..

.... "എന്താണ് വിളിച്ചു പറയുന്നത് എന്ന് ബോധ്യമുണ്ടായിരുന്നോ പറയുമ്പോൾ..."


അനു തലകുനിച്ചു നിന്നു.. കൂടെ ഉള്ളവൾ എന്തോ പറയാൻ നോക്കി...

"കൂടുതൽ പറയണ്ട.... നിങ്ങൾ അവളുടെ അടുത്തേക്ക് പോകുന്നത് കണ്ടുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് കേറിയത്... ഈ നേരം വരെ ഇവിടെ ഉണ്ടായിരുന്നു താനും...  നിന്റെ വാദം എവിടെ വരെ പോകും എന്ന് നോക്കി നിന്നതാ.."

വായിൽ വരുന്നത് വിളിച്ചു പറയാൻ ഇത് നിന്റെ വീടല്ല... മൈൻഡ് ഇറ്റ്....

അനു എന്തോ പറയാൻ നിന്നതും അവൻ അത് കാര്യമാക്കാതെ ഇറങ്ങി പോയി...

വിക്കി വാതിലിനു പിന്നിലേക്ക് മാറി നിന്നു... അഭി അവൾക്ക് കണക്കിന് ഉള്ളത് കൊടുത്ത് ഇറങ്ങി പോയി..

കാന്റീനിലെ ചേട്ടൻ വീണു പൊട്ടിയ ഗ്ലാസ്‌ വൃത്തിയാക്കാൻ വന്നു...

അനു ആകെ ചടച്ചു നിന്നു..

വിക്കിക്ക് കാര്യം മനസിലായില്ലെങ്കിലും... ശ്രദ്ധയുടെ ദേഷ്യത്തിന് കാര്യം ഇവിടെ നടന്ന സംഭവം ആണെന്ന് മനസിലായി..

അവൻ അകത്തേക്ക് കേറി ടേബിളിന് അടുത്തേക്ക് നടന്നു... ബാഗ് എടുത്ത് തിരിഞ്ഞു നടന്നു..

അനു അവനെ തന്നേ നോക്കി നിന്നു..

വിക്കിയേട്ടാ...

അവൻ അത് കാര്യം ആക്കാതെ കൗണ്ടറിലേക്ക് നടന്നു..

കപ്പ്‌ പൊട്ടിച്ചത് ശ്രദ്ധ ആണെന്ന് അവനു തോന്നിയിരുന്നു.

50 രൂപ ഫൈൻ അടച്ചു ചീട്ടും വാങ്ങി അവൻ നടന്നു...

അനു പിന്നാലെയും..

ബാക്കി ഉള്ളവർ അടുത്തതും അവൾ തന്നേ വാങ്ങി വരട്ടെ എന്നും പറഞ്ഞു തിരിഞ്ഞു നടന്നു..



വിക്കിയേട്ടാ.... വിക്ക്... വിക്കി തിരിഞ്ഞുനോക്കി..

എന്താ....

ഇതുവരെ പോസിറ്റീവ് ആയി ഒന്നും പറഞ്ഞില്ല...

പോസിറ്റീവ് ആയി പറയാൻ എനിക്ക് ഒന്നുമില്ല...

ഓ.. നിങ്ങൾ ആ പെണ്ണിന്റെ പിന്നാലെ ആവും... അഹങ്കാരി... എന്നെ അടിച്ചതിനു ഞാൻ കൊടുക്കുന്നുണ്ട്.. നോക്കി ഇരുന്നോളാൻ ചെന്ന് പറ..

അതിനു ഇടക്ക് ഇവൾക്ക് ഇട്ട് കൊടുത്തോ അവൾ... അവൻ അവളുടെ കവിളിലേക്ക് നോക്കി ഓർത്തു..

ആയിക്കോട്ടെ ചെന്ന് കേറി കൊടുക്ക്...
അതും പറഞ്ഞു വിക്കി പുച്ഛിച്ചു തിരിഞ്ഞു നടന്നു...

അവൾക്ക് നിങ്ങളെ ഇഷ്ട്ടം ആണ് പോലും നിങ്ങൾ പ്രേമത്തിൽ ആണെന്ന്... അവൾക്ക് അറീല്ലലോ വന്ന അന്ന് നിങ്ങളോട് ആദ്യം ഞാൻ ആദ്യം ചോദിച്ചത് ഇതാണെന്ന്.... അന്ന നിങ്ങൾ പറഞ്ഞത് ഇപ്പോഴും ഓർമ ഉണ്ട്... നിങ്ങൾ എനിക്ക് ഉള്ളതാ... ഒരുത്തിക്കും അവകാശം ഇല്ലാ...

ഡി... വിക്കി കലിപ്പിൽ തിരിഞ്ഞതും  അവൾ ഒരു ഫ്ലയിങ് കിസ്സും കൊടുത്ത് തിരിഞ്ഞ് ഓടി...

ചെ... വിക്കി പല്ല് കടിച്ചു തിരിഞ്ഞു നടന്നു...

ഈ കോടാലിയെ ഒഴിപ്പിക്കാൻ പറഞ്ഞത് ആവും... എന്നാലും ഇവളെ കേറി അടിക്കാൻ മാത്രം അവളെന്നതായിരിക്കും പറഞ്ഞെ..  ശ്രദ്ധയെ ഇത്രയും ദേഷ്യത്തിൽ ആദ്യമായി ആണ്.....വിക്കി ഓരോന്ന് ഓർത്ത് ശ്രദ്ധയെ നോക്കി നടന്നു..

അവൻ പ്രതീക്ഷിച്ചത് പോലെ തന്നേ ലൈബ്രറിക്ക് മുന്നിലെ മരത്തറയിൽ ഉണ്ടായിരുന്നു..

അവൻ അടുത്ത് പോയി ഇരുന്നു..

ശ്രദ്ധ ഇതൊന്നും നോക്കാതെ... എന്തോ ഓർത്ത് ഇരിക്കയിരുന്നു...

കുറെ നേരത്തെ നിശബ്ദതക്ക് ശേഷം വിക്കി പറഞ്ഞു തുടങ്ങി..

പോട്ടേ... സാരമില്ല... നി അവൾക്കിട്ട് ഒന്ന് പൊട്ടിച്ചില്ലേ... പിന്നെന്താ...

ശ്രദ്ധ തിരിഞ്ഞു നോക്കി.. വിക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു...

അനൂന്റെ കാര്യം.. നി എന്താ എന്നോട് പറയാഞ്ഞേ.... ശ്രദ്ധ ഗൗരവത്തിൽ ചോദിച്ചതും വിക്കിയുടെ മുഖം ഇഞ്ചി കടിച്ചത് പോലെ ആയി..

അത്... പിന്നെ.. അവൾ ഒരു ശല്യമാടി അതുകൊണ്ടാണ്..

അതുകൊണ്ട്... ഇത്രയും നാളായി ഞാൻ എന്തേലും നിന്നോട് പറയാതെ ഇരുന്നിട്ടുണ്ടോ...

അവൻ ഇളിച്ചുകൊണ്ട് നിന്നു... പക്ഷെ ശ്രദ്ധക്ക് ഭവമാറ്റം ഏതും ഉണ്ടായിരുന്നില്ല...

പറയുന്നതും പറയാത്തതും നിന്റെ ഇഷ്ട്ടം.... പിന്നെ ആ പെണ്ണ് പറഞ്ഞതിൽ എന്തേലും കാര്യം ഉണ്ടോ...

എന്ത് കാര്യം.... അതിനു അവൾ എന്താ പറേഞ്ഞ...

നിനക്കും അവൾക്കും ഞാൻ ഒരു തടസം ആണോ... നമ്മുടെ ഫ്രണ്ട്ഷിപ് അതിനു പ്രശ്നം ആണോ...

ശ്രദ്ധ... വെറുതെ കാട് കേറല്ലേ.... അവൾ ഓരോന്ന് വിളിച്ചു പറഞ്ഞു എന്ന് കരുതി.... ഇതുവരെ അത്രയും കളിയായി എടുത്ത വിക്കിയുടെ ശബ്ദം പെട്ടന്ന് മുറുകി

അത് ശ്രദ്ധക്കും മനസിലായി...

ഞാൻ പറഞ്ഞു അവൾ ഒരു ശല്യമായിരുന്നു.... അതാണ് പറയാൻ നിക്കാഞ്ഞത്....

വിക്കി ദേഷ്യത്തിൽ അവളെ നോക്കി...

ശ്രദ്ധ മുഖം വെട്ടിച്ചു.... വേറെ എങ്ങോട്ടോ നോക്കി നിന്നു

ചുമ്മാ ഓരോന്ന് ആലോചിച്ചു നിൽക്കാതെ ഇങ്ങോട്ട് വാടി... വിക്കി അവളുടെ കൈയിൽ പിടിച്ചു വലിച്ചു..

അവൾ കൈ കുടഞ്ഞു മാറ്റി എണീറ്റ് പോയി..

വിക്കി ഇപ്പൊ എന്ത് പറഞ്ഞാലും അവനു കൂടെ ദേഷ്യം വരും എന്നോർത്ത് അവൻ കൂടെ പോകാതെ ലൈബ്രറിയിലേക്ക് പോയി...

ശ്രദ്ധ നേരെ ക്ലാസ്സിലേക്ക് കേറി പോയി..

അവളുടെ മനസ് മുഴുവൻ കലങ്ങി മറിഞ്ഞു കിടക്കുവായിരുന്നു.... വിക്കി ഒന്നും മറച്ചു വെക്കില്ല കറകളഞ്ഞ സൗഹൃദം എന്ന തന്റെ അഹങ്കാരത്തിനു ആണ് അടിയേറ്റത്.... ഒരുപക്ഷെ അവൻ ഇത് മറച്ചു വെച്ചതല്ല ദേഷ്യം... അവൾ... പറഞ്ഞത് ഓക്കെ മനസിന്റെ എവിടൊക്കെയോ കേറി കൊണ്ടു... നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്നൊരു തോന്നൽ...

വിക്കിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല...

നേരത്തെ പറയാരുന്നു.... അവളെ കുറിച്ച് പറയാൻ കാരണമോ അവസരവും കിട്ടിയിട്ടില്ല... ചെ.... അവളിനി എന്തൊക്കെ ചിന്തിച്ചു കൂട്ടുവോ ആവോ...ഇനി ആ വൃത്തികെട്ടവൾ എന്തൊക്കെയാവോ പറഞ്ഞു കൂട്ടിയത്... അഭി മാഷ് അത്രയും ദേഷ്യപ്പെടണമെങ്കിൽ എന്തേലും ഉണ്ടായി കാണും...


ശ്രദ്ധ ക്ലാസ്സിൽ ഇരുന്നെങ്കിലും ശ്രദ്ധ അവിടെയെങ്ങും ആയിരുന്നില്ല... താഴേക്കും നോക്കി ഇരുന്നു..

സൂസൻ ടീച്ചർ ആയിരുന്നു ക്ലാസ്സിൽ

ശ്രദ്ധ...... ക്ലാസ്സ്സിൽ മുഴുങ്ങുമാർ അവര് വിളിച്ചു...

അവൾ ആലോചനയിൽ നിന്ന് ഞെട്ടി എണീറ്റു..

സ്വനലോകത്ത് നിൽക്കാൻ ആണെങ്കിൽ ഇവിടെ ഇരിക്കേണ്ട... ഗെറ്റ് ഔട്ട്‌..

ക്ലാസ്സ്‌ മുഴുവൻ ചിരിച്ചു..

ശ്രദ്ധ എണീറ്റ് വെളിയിലേക്ക് നടന്നു..


തുടരുന്നു...






©sreelekshmysaksha


പ്രണയിനി 💞63

പ്രണയിനി 💞63

4.7
3481

ഭാഗം 63 💞പ്രണയിനി💞 ശ്രദ്ധ ക്ലാസ്സിൽ ഇരുന്നെങ്കിലും ശ്രദ്ധ അവിടെയെങ്ങും ആയിരുന്നില്ല... താഴേക്കും നോക്കി ഇരുന്നു.. സൂസൻ ടീച്ചർ ആയിരുന്നു ക്ലാസ്സിൽ ശ്രദ്ധ...... ക്ലാസ്സ്സിൽ മുഴുങ്ങുമാർ അവര് വിളിച്ചു... അവൾ ആലോചനയിൽ നിന്ന് ഞെട്ടി എണീറ്റു.. സ്വപ്നലോകത്ത് നിൽക്കാൻ ആണെങ്കിൽ ഇവിടെ ഇരിക്കേണ്ട... ഗെറ്റ് ഔട്ട്‌.. ക്ലാസ്സ്‌ മുഴുവൻ ചിരിച്ചു.. ശ്രദ്ധ എണീറ്റ് വെളിയിലേക്ക് നടന്നു.. ഇന്ന് എന്തെ... കൂടെ ഉള്ള വാലുകൾ എല്ലാം.... അവർ ഒന്ന് കളിയാക്കി ചോദിച്ചു. അതിനും ക്ലാസ്സിൽ ചിരി മുഴങ്ങി... അവൾ ഒന്നും മിണ്ടാതെ വെളിയിലേക്ക് നടന്നു... 5ഉം 5 വഴിക്ക് ആയെന്ന തോന്നണേ... ഇന്ന് ര