Aksharathalukal

പ്രണയിനി 💞63

ഭാഗം 63

💞പ്രണയിനി💞



ശ്രദ്ധ ക്ലാസ്സിൽ ഇരുന്നെങ്കിലും ശ്രദ്ധ അവിടെയെങ്ങും ആയിരുന്നില്ല... താഴേക്കും നോക്കി ഇരുന്നു..

സൂസൻ ടീച്ചർ ആയിരുന്നു ക്ലാസ്സിൽ

ശ്രദ്ധ...... ക്ലാസ്സ്സിൽ മുഴുങ്ങുമാർ അവര് വിളിച്ചു...

അവൾ ആലോചനയിൽ നിന്ന് ഞെട്ടി എണീറ്റു..

സ്വപ്നലോകത്ത് നിൽക്കാൻ ആണെങ്കിൽ ഇവിടെ ഇരിക്കേണ്ട... ഗെറ്റ് ഔട്ട്‌..

ക്ലാസ്സ്‌ മുഴുവൻ ചിരിച്ചു..

ശ്രദ്ധ എണീറ്റ് വെളിയിലേക്ക് നടന്നു..

ഇന്ന് എന്തെ... കൂടെ ഉള്ള വാലുകൾ എല്ലാം.... അവർ ഒന്ന് കളിയാക്കി ചോദിച്ചു.

അതിനും ക്ലാസ്സിൽ ചിരി മുഴങ്ങി...

അവൾ ഒന്നും മിണ്ടാതെ വെളിയിലേക്ക് നടന്നു...

5ഉം 5 വഴിക്ക് ആയെന്ന തോന്നണേ... ഇന്ന് രണ്ടൂടെ തമ്മിൽ തല്ല് ആയിരുന്നെ....


ആരോ വിളിച്ചു പറഞ്ഞപ്പോൾ ശ്രദ്ധ ഒന്ന് കലിപ്പിൽ നോക്കി ചാടി വെളിയിലേക്ക് നടന്നു...



നേരെ ലൈബ്രറിയിലേക്ക് കേറാൻ പോയപ്പോൾ ആണ് ഡെസ്കിൽ തലവെച്ചു കിടക്കുന്ന വിക്കിയെ കണ്ടത്
അവൾ കേറിയ പോലെ ഇറങ്ങി പോയി..

വിക്കി തല ചരിച്ചു കിടന്നിരുന്നതിനാൽ അവൾ വന്നതും  പോയതും അറിഞ്ഞിരുന്നില്ല..


ശ്രദ്ധ നേരെ പോയി വാകചോട്ടിൽ ഇരുന്നു... കാലുകൾ കൈകൊണ്ട് കൂട്ടിപിടിച്ചു തല വെച് ഇരുന്നു.

ലൈബ്രറിയിൽ ഇരുന്ന് എന്തൊക്കെയോ ആലോചിച്ചു കൂട്ടി വിക്കിയും പുറത്തേക്ക് ഇറങ്ങി..

വാക ചോട്ടിൽ ഇരിക്കുന്നശ്രദ്ധയെ കണ്ട് അവൻ അവളുടെ അടുത്തേക്ക് പോയി..

സോറി......അവൾ ഇരിക്കുന്നത് പോലെ ഇരുന്നുകൊണ്ട് അവൻ പറഞ്ഞു....

അവൾ തല പൊക്കി നോക്കി..

സോറി... ഡാ..  പറയാൻ പറ്റിയില്ല സോറി... സോറി...

അവൾ അവനെ നോക്കി എണീറ്റ് പോകാൻ ആഞ്ഞു...

ശ്രദ്ധ ഞാൻ സോറി പറഞ്ഞില്ലേ ഇനിയെന്താ..അവൻ കൈയിൽ പിടിച്ചു നിർത്തികൊണ്ട് ചോദിച്ചു.


ഇനി ഒന്നുമില്ല... നി കൈ വിട് എനിക്ക് പോണം...

എവിടേക്ക് ഞാനും വരാ...

എന്തിന്.. ഒറ്റക്ക് പോകാൻ എനിക്ക് അറിയാം.. അവൾ കൈ വലിച്ചെടുത്ത് മുന്നോട്ട് നടന്നു..

വിക്കിക്ക് അവളുട പ്രവർത്തിയിൽ ദേഷ്യം വന്നു.

ഈ സമയം അനു അവന്റെ അരികിലേക്ക് വന്നു.

വിക്കിയേട്ടാ... എന്താണ് ഇവിടെ ക്ലാസ്സിൽ പോണില്ലേ....

നീയാരാടി അത് ചോദിക്കാൻ...

ആഹാ.. ഒരു കുശലം ചോദിക്കാനും പറ്റില്ലേ...

ഒന്ന് എണീച്ചു പോകാമോ.... സ്വസ്ഥം ആയി ഇരിക്കാനും സമ്മതിക്കില്ല നാശം..

എന്റെ വിക്കിയേട്ടാ നിങ്ങൾ എന്തിനാണ് ആ പെണ്ണിന്റെ പുറകെ ഇങ്ങനെ നടക്കുന്നെ അവളുടെ ജാഡ...

നിനക്ക് എന്താ വേണ്ടത്... നെറ്റിക്ക് കൈകൊടുത്ത് അവൻ ചോദിച്ചു

നിങ്ങടെ ഹൃദയം....

നാശം... എണീറ്റ് പോടി...... അവൻ അലറി

എന്റെ ചേട്ടാ ഇങ്ങനെ അലറല്ലേ....

അവൾ അവന്റെ കൈ കവർന്നുകൊണ്ട് പറഞ്ഞു...

കുറച്ചു ദൂരേക്ക് നടന്ന ശ്രദ്ധ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് വിക്കി അനുവിനോട്‌ സംസാരിക്കുന്നതാണ്... കുറെ ദൂരം ഉള്ളതിനാൽ അവരുടെ സംസാരമോ മുഖത്തെ ഭാവമൊ അറിയാൻ കഴിയില്ല... അനു അവന്റെ കൈയ്യിൽ പിടിച്ചു സംസാരിച്ചതും ശ്രദ്ധ ദേഷ്യത്തോടെ ചവിട്ടി തുള്ളി നടന്നു പോയി..

ച്ചീ കൈയെടുക്കടി.... അവൻ അലറിക്കൊണ്ട് കൈ വലിച്ചെടുത്ത് എഴുന്നേറ്റ് നടന്നു...

വിക്കിയേട്ടാ പോവല്ലേ... അവൾ പിന്നാലെ പോയി കൈയിൽ കോർത്ത് പിടിക്കാൻ നോക്കി

ഒരുവട്ടം കൂടെ തിരിഞ്ഞു നോക്കിയ ശ്രദ്ധ അതും കണ്ടു...

അപ്പൊ രണ്ടും പ്ലാൻഡ് ആയിരുന്നു ലെ... ഞാൻ മണ്ടി.... അവൾ ഓർത്തു ലൈബ്രറിയിലേക്ക് കേറിപോയി..

ദേ കൊച്ചേ... കൂടുതൽ വിളച്ചിൽ എടുക്കല്ലേ തറയിൽ നിന്ന് വലിച്ചെടുക്കേണ്ടി വരും... അവൻ കൈ തട്ടി മാറ്റി..

അയ്യേ എനിക്ക് ഈ വിക്കിയെ ഇഷ്ട്ടമല്ല. എപ്പോഴും ഹാപ്പിയായി നടക്കുന്ന വിക്കിയെ ആണ് ഇഷ്ട്ടം.

ഡി പുല്ലേ..... കൂടുതൽ എന്തോ പറയാൻ വന്നതും പല്ല് കടിച്ചു അവൻ ദേഷ്യം കുറച്ചു...

പോ... പോ... അവൻ കൈ കാണിച്ചു പറഞ്ഞു..

ഇല്ലാ പോവില്ല.. അവൾ വീണ്ടും കൈയിൽ കേറി പിടിച്ചു.
വിക്കി അവളെ പിടിച്ചു തള്ളി നിലത്തിട്ട് നടന്നുപോയി..

നടുതല്ലി വീണ അവൾ ചാടി എണീറ്റ് ആരേലും കണ്ടോ എന്ന് നോക്കി.. ആരും കണ്ടില്ലാ എന്ന് കണ്ടതും അവൾ പൊടിയും തട്ടി കളഞ്ഞു നടന്നു പോയി..


.....

രാവിലത്തെ പ്രശ്നം ശിവ അഭി പറഞ്ഞു അറിഞ്ഞിരുന്നു.. തുടർച്ചയായി ക്ലാസ്സ്‌ ഉണ്ടായതിനാൽ അവനു അവളെ കാണാൻ പറ്റിയില്ല...

ശ്രദ്ധയുടെ ക്ലാസ്സിൽ കേറിയിട്ടും അവനു അവളെ കാണാൻ പറ്റിയില്ല.. വിക്കിയും ഇല്ലാ എന്നത് അവൻ ശ്രദ്ധിച്ചു...

അവൻ രാവിലെ അറ്റന്റൻസ് നോക്കി രണ്ടും അറ്റന്റൻസ് എടുത്തിട്ടുണ്ട്

രാഹുൽ രമേശ്‌, ജോയ് അലക്സ്‌,ശ്രദ്ധകൃഷ്ണൻ ആൻഡ് വിക്രം സത്യ ഇത്രയും കുട്ടികൾക്ക് അറ്റന്റൻസ് ഉണ്ട് അവരിപ്പോൾ ക്ലാസ്സിലില്ല എവിടെ അവർ... ശിവ അറ്റന്റൻസ് നോക്കി പേര് വിളിച്ചു...

ജോയ്ക്ക് വയ്യ അവനെ ഹോസ്റ്റലിൽ ആക്കാൻ ആണ് രാഹുൽ പോയത്..ഫ്രണ്ട് ബെഞ്ചിൽ ഇരുന്ന് ഒരു കുട്ടി പറഞ്ഞു.


മാഷിന്റെ പെങ്ങളും വിക്കിയും തെറ്റി പിരിഞ്ഞില്ലേ... രണ്ടും രണ്ട് വഴിക്കാണ്...പിന്നിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു

ക്ലാസ്സ്‌ മുഴുവൻ ചിരിച്ചു...

സൈലെൻസ്... അവൻ ഡെസ്കിൽ ആഞ്ഞു അടിച്ചു. പെട്ടന്ന് ക്ലാസ്സ്‌ മുഴുവൻ നിശബ്ദമായി...

ആര്യ... രണ്ടുപേരെയും വിളിച്ചു വരൂ... ഫ്രണ്ടിൽ ഇരുന്ന കുട്ടിയെ നോക്കി അവൻ പറഞ്ഞു.


പെങ്ങള്ടെ പ്രശനം സോൾവ് ആക്കാൻ ആവും... ക്ലാസ്സിൽ നിന്ന് ഉയർന്ന മുറുമുറുപ്പുകൾ അവൻ കാര്യമാക്കിയില്ല...

ആര്യ ലൈബ്രറിയിൽ നിന്ന് ശ്രദ്ധയെയും ഗ്രൗണ്ടിൽ നിന്ന് വിക്കിയെയും വിളിച്ചിട്ട് വന്നു..

ശ്രദ്ധ ആണ് അദ്യം വന്നത്.. അവൾ ശിവക്ക് മുഖം കൊടുക്കാതെ നിന്നു..

ശ്രദ്ധ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് നടക്കരുതെന്ന് ഞാൻ എല്ലാവരോടും പറഞ്ഞിട്ടുള്ളത് അല്ലേ.... ഇത് ലാസ്റ്റ് ഇയർ ആണെന്ന് ബോധം ഉണ്ടോ... ഗെറ്റ് ഇൻ... അവൾ അവന്റെ മുഖത്ത് നോക്കാതെ തന്നേ സീറ്റിൽ പോയിരുന്നു...

പിന്നാലെ വന്ന വിക്കി ആദ്യം തിരഞ്ഞത് ശ്രദ്ധയെ ആണ്... അത് ശിവ ശ്രദ്ധിക്കുകയും ചെയ്തു..

വിക്രം....

അവൻ തലയുയർത്തി അവനെ നോക്കി.

ക്ലാസ്സ്‌ കട്ട്‌ ചെയ്തത് എന്തിനാണ്..

സോറി സാർ....

അതും പറഞ്ഞു ക്ലാസ്സിൽ കേറി അവന്റെ സീറ്റിലേക്ക് പോയി... അപ്പോഴും അവന്റെ കണ്ണുകൾ ശ്രദ്ധക്ക് മേലെ ആയിരുന്നു..
ശിവ ക്ലാസ്സ്‌ തുടർന്നു...രണ്ടു പേരും ക്ലാസ്സിൽ അല്ല എന്നറിഞ്ഞിട്ടും അവൻ ഒന്നും പറഞ്ഞില്ല..

ബെൽ അടിച്ചതും ശിവ ടെക്സ്റ്റ്‌ മടക്കി.
വിക്രം ആൻഡ് ശ്രദ്ധ കം വിത്ത്‌ മി...അവരെ നോക്കി അവൻ വെളിയിലേക്ക് ഇറങ്ങി..

അവർ പരസ്പരം ഒന്ന് നോക്കി. ശ്രദ്ധ എണീറ്റ് ശിവക്ക് പിന്നാലെ പോയി പിന്നാലെ വിക്കിയും.

ശിവ നേരെ പോയത് ലൈബ്രറിയിലേക്ക് ആണ്... പിന്നാലെ അവരും..

എന്താണ് രണ്ടിന്റെയും പ്രശ്നം ഒരു ടേബിളിന് അഭിമുഖമായി ഇരുന്നുകൊണ്ട് അവൻ ചോദിച്ചു..

രണ്ടുപേരും ഒന്നും മിണ്ടിയില്ല...

രാവിലെ ക്യാന്റീനിൽ നടന്നതൊക്കെ ഞാൻ അറിഞ്ഞു... അനു വെറുതെ പറഞ്ഞതാണെന്ന് നിനക്കും അറിയാലോ... പിന്നെ എന്തിനാണ് അതും പറഞ്ഞു ഇരിക്കുന്നെ... അവൻ ശ്രദ്ധയെ നോക്കി...അവൾ ഒന്നും മിണ്ടിയില്ല...

മാഷേ.... ഞാൻ... വിക്കി എന്തോ പറയാൻ വന്നതും ശിവയുടെ ഫോബ്‌സ് ബെല്ലടിച്ചു.

വിക്കിക്ക് നേരെ ഒരു മിനുട്ട് എന്ന് കാണിച് അവൻ ഫോൺ എടുത്ത് നോക്കി

കൃഷ്ണമാമ്മ ആണ്...

ഹലോ... അച്ഛാ... പറഞ്ഞോ...

ഫോണിൽ അച്ഛനാണ് എന്ന് ശ്രദ്ധക്ക് മനസിലായി... അവളും അവനു നേരെ കാതോർത്തു..

ആഹ്... എന്തേലും പ്രശ്നം....

ഇല്ലാ... ഞാൻ വരാം... ആഹ് ശരി...

എന്താ ചേട്ടായി...അവൻ ഫോൺ വെച്ചതും ശ്രദ്ധ ചോദിച്ചു.

ഒന്നുമില്ല.. നിങ്ങൾ ഇരിക്ക്... അതും പറഞ്ഞു അവൻ എണീറ്റ് നടന്നു..

ചേട്ടായി കാര്യം പറ... ശ്രദ്ധ പിന്നാലെ പോയി... പുറകെ വിക്കിയും

മാളു... മാളുവിന്‌ എന്തേലും.... അവൾ പേടിയോടെ ചോദിച്ചു.

സച്ചു... ഒന്നുമില്ല... രണ്ടുപേരല്ലേ... അതിന്റെ ചില പ്രോബ്ലെംസ്... സ്കാനിങ്ങിൽ എന്തോ പ്രശനം ഉണ്ടെന്ന്...ഞാൻ ഒന്ന് അവിടെ വരെ ചെല്ലാൻ...

ഞാനും വരുന്നു... ശ്രദ്ധ ആവലാതിയോടെ പറഞ്ഞു...

വേണ്ടാ... നിന്നെ കൊണ്ടുപോകുന്നില്ല...

അതെന്ന...

മറന്നോ... മറ്റെന്നാൾ മുതൽ ഇന്റെർണൽ ആണ്... അപ്പോഴാണ് ശ്രദ്ധയും അതോർത്തത്...

സാരമില്ല....

സാരമുണ്ട്.... നീയും അമ്മയും കൂടെ ലേച്ചൂന്റെ വീട്ടിലേക്ക് പൊക്കോ... കണ്ണൻ തിരിച്ചു പോയി അല്ലേൽ അവനെ വിളിച്ചു നിർത്താമായിരുന്നു...

അവൻ സംസാരിച്ചുകൊണ്ട് ഓഫീസ് റൂമിലേക്ക് കയറി... പിന്നാലെ കേറാൻ തുടങ്ങിയ ശ്രദ്ധയെ വിക്കി പിടിച്ചു നിർത്തി..

എങ്ങിട്ട് കേറി പോവാ... അപ്പോഴാണ് ശിവക്ക് പിന്നാലെ ഓഫീസ് റൂമിൽ കേറിയേനെ എന്ന് ഓർത്തു..

അവൻ അവനെ നോക്കാതെ അവിടേക്ക് മാറി നിന്നു..

ശിവ ഒരു മാസം കൂടെ കഴിഞ്ഞ്  മാളുവിന്‌ ഒപ്പം നിൽക്കാൻ ലീവ് എടുക്കാൻ ഇരിക്കുകയായിരുന്നു...പോർഷൻസ് തീർന്ന് ഇന്റെർണൽ സ്റ്റാർട്ട്‌ ചെയ്തിട്ട് ആവാം എന്ന് കരുതിയതായിരുന്നു...
4 മാസം കഴിഞ്ഞാൽ കോളേജ് ക്ലോസ്സ് ചെയ്യും...

അവൻ ഓഫീസിൽ കേറി 4മാസം ലോങ്ങ്‌ ലീവ് എഴുതി കൊടുത്തു...

ഓഫീസിൽ നിന്ന് ഇറങ്ങിയ ശിവക്ക് പിന്നാലെ സച്ചു നടന്നു...

ചേട്ടായി പറയുന്നേ കേൾക് ഞാനും വരാ...

സച്ചു.. എന്ത് പറഞ്ഞാലും നി വരണ്ട... ഒരാഴ്ച്ച കൊണ്ട് ഇന്റെർണൽ തീരില്ലേ... അത് കഴിഞ്ഞ് കഴിഞ്ഞ് നിനക്ക് വരാ...

ഏട്ടാ പ്ലീസ്..

. ഒരു പ്ലീസും ഇല്ലാ...നി പറയുന്നറ്ജ് കേൾക്ക്.. വൈകിട്ട് വിക്കി ഡ്രോപ്പ് ചെയ്യും... പിന്നെ മാളൂനെ ഓർത്ത് ടെൻഷൻ ഒന്നും വേണ്ടാ അവൾ ഒക്കെയാണ്... കുറച്ചു കംപ്ലിക്കേഷൻസ് ഉണ്ടെന്നേ ഉള്ളു... നി പേടിക്കണ്ട... അവൻ അവളുടെ തോളത്ത് തട്ടി പറഞ്ഞു..

മനസില മനസോടെ അവൾ തലയാട്ടി...

നി ചെല്ലുമ്പോൾ അജു വന്നു വിളിച്ചോളും കേട്ടോ...

മ്മ് അതിനും അവൾ തലയാട്ടി...




തുടരുന്നു...















പ്രണയിനി💞64

പ്രണയിനി💞64

4.8
3368

ഭാഗം 64 💞പ്രണയിനി💞 പേടിക്കാൻ ഒന്നുമില്ല എന്ന് പറഞ്ഞെങ്കിലും ശ്രദ്ധ മാളുവിനെ ഓർത്ത് പേടിച്ചുകൊണ്ടിരുന്നു.... അവസാനം അവൾ ഫോൺ എടുത്ത് അമ്മയെ വിളിച്ചു.അമ്മയും കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞപ്പോഴാണ് അവൾക്ക് സമാദാനമായത്... ശിവ വിക്കി കൊണ്ട് വിടും എന്ന് പറഞ്ഞെങ്കിലും അവൻ കുറെ വിളിച്ചിട്ടും. കാര്യമാക്കാതെ ബസിനു പോയി... ഇതിനോടകം അവൾ വഴിയൊക്കെ പഠിച്ചിരുന്നു... വിക്കി വിളിച്ചിട്ട് ഫോൺ എടുക്കാത്തത് കൊണ്ട്. അവൻ ഫറയെ കൊണ്ട് വിളിപ്പിച്ചു. ഫറയോട് കാര്യങ്ങൾ പറഞ്ഞെങ്കിലും നേരത്തെ പറയാഞ്ഞതിൽ അവൾക്കും ദേഷ്യം തോന്നി... പ്രശ്നം സോൾവ് ആക്കാൻ ഫറയും കിണഞ്ഞു പരിശ്രമി