Aksharathalukal

Mine forever❣2. part▪2

 
              Part▪2
 
 
 
ഉറങ്ങുന്ന അക്കുവിനെ കണ്ട് അതേ ഞെട്ടലോടെ തന്നെ സ്വയം മുഴുവൻ ഒന്ന് കണ്ണോടിച്ചു......
 
''ആ......''
 
തൊട്ടടുത്ത നിമിഷത്തിൽ തന്നെ അവൾ അലറിവിളിച്ചുപോയിരുന്നു........വീടുമുഴുവൻ അവളുടെ ശബ്ദം അലയടിച്ചുകേട്ടു.....
 
 
''എന്താ....''
 
അവൻ ഞെട്ടിപ്പിടഞ്ഞെഴുനേറ്റു ചോദിച്ചു......
 
''ആ.....''
 
''എന്താടി.......''വീണ്ടും ഉച്ചവെച്ചതും അവനവളുടെ വാ പൊത്തി ചോദിച്ചു ......
അടുത്ത അലറൽ അവൻ്റെ ആയിരുന്നു.... വാപൊത്തിയ കൈ അവൾ കടിച്ചേക്കുവാണ്🤭.......
 
'' ആഹ്....വിടടി പട്ടി.... നിനക്കെന്താ പ്രാന്ത് പിടിച്ചോ.....'' കൈകുടഞ്ഞു കൊണ്ട് ഞാൻ ചോദിച്ചതും ഉണ്ടക്കണ്ണ് ഉരുട്ടിയെന്നല്ലാതെ മറ്റൊരു മറുപടിയും കിട്ടിയില്ല...... ഭയകര ചിന്തയിലാണ്.......തലയൊക്കെ കുടയുന്നുണ്ട്....പെട്ടെന്ന് ണീറ്റ് ടേബിളിനുമുകളിൽ നിന്നും എന്റെ ഫോണെടുക്കുന്നത് കണ്ടു.അതെടുത്തു തിരിച്ചു നോക്കി എന്റെടുത്തേക്ക് തന്നെ നടന്നുവന്ന് എന്റെ കൈപിടിച്ചു വലിച്ച് ഫോണിനുപുറകിൽ വെച്ച് ലോക്ക് തുറന്നു.....അവളുടെ കാട്ടിക്കൂട്ടല് കണ്ട് പോയകിളികളെ തിരിച്ചു പിടിച്ചപ്പോഴേക്കും പിന്നീടുള്ള അവളുടെ സംസാരം എല്ലാത്തിനേം അതേവഴി പറത്തിക്കളഞ്ഞിരുന്നു.......
 
''എന്റെ ഡ്രസ്സെങ്ങനെ മാറി....സത്യം പറഞ്ഞോ നീ എന്താ എന്നെ ചെയ്തേ😡.....''
 
''ഹോ.... അപ്പൊ ഇതിനായിരുന്നോ ഈ കണ്ടതെല്ലാം😌....''
 
''അക്കൂ....ഞാൻ സീരിയസായിട്ടാ ചോദിക്കുന്നേ.....നിന്നെ ഞാനിപ്പഴും അക്സപ്റ്റ് ചെയ്തിട്ടില്ലെന്ന് നിനക്കറിയില്ലേ....എന്ത് ധൈര്യത്തിലാ എന്റെ ശരീരത്തിൽ തൊട്ടത്......''അവളുടെ സംസാരം അവനെയും ചൊടിപ്പിച്ചു.... 
 
''എന്റെ ഭാര്യയാണെന്നുള്ള ധൈര്യത്തിൽ....അതേടീ നിനക്ക് ബോധമില്ലാത്ത സമയം മുതലാക്കി ഞാൻ നിന്നെ കീഴ്പ്പെടുത്തി.....അതു മാത്രമല്ല നിന്നെ ബോധം കെടുത്തിയതേ ഞാനാ....എന്തേ🤨..''
 
''ട്ടെഹ്....''
 
തലക്കുനേരെ പാഞ്ഞുവന്ന ഫോൺ അവൻ സൈഡിലേക്ക് മാറിയതുകാരണം ചുവരിൽ കൊണ്ട് ചിന്നിച്ചിതറി.........
 
കാബോർഡ് വലിച്ചു തുറന്ന് ഡ്രസ്സുമെടുത്ത് പോകുന്നവൾ അവനെ നോക്കി കണ്ണുരുട്ടാൻ മറന്നില്ല........
 
 
 
'വാവ്.....ഒരു മഴ പെയ്തുതോർന്നു......'
 
അവൻ എണീറ്റു വിരലുകൾ പിണച്ചുപൊട്ടിച്ചു......താഴെ കിടക്കുന്ന ഐഫോൺ കണ്ട് കൈവീശി റ്റാറ്റാ👋 കാണിച്ചു.......
 
നിന്റെ സ്ഥനത്ത് ഞാനാവുമെന്നാ പ്രതീക്ഷിച്ചത്😁പടച്ചോൻ കാത്ത്......അവൻ ആത്മഗതത്തോടെഇന്നലെ നടന്നത് ഓർത്തു......
 
 
 
 
വല്ലുമ്മയെ കണ്ട് കുറച്ചു നേരം സംസാരിച്ചു റൂമിലേക്ക് തന്നെ പോയി.....ഫ്രഷായി കിടക്കാൻ നിന്നപ്പോഴും അവളതേ കിടപ്പാണ്......ഉറക്കത്തിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്......
 
''നീ ചതിയനാ....എന്റെ ഉപ്പാനെ നിന്റെ വലയിൽ വീഴ്ത്തി...പക്ഷെ ഞാൻ നിന്നോട് ഒരിക്കലും പൊറുക്കില്ല.....ഐഹാറ്റ്യൂ അക്കൂ.... ''
 
ചെറിയ തേങ്ങലോടെ ഉറക്കമപ്പിൽ പറയുന്നത് അവൻ കൂട്ടിവായിച്ചു.....അവനിൽ ചെറുനോവുണർന്നു........
 
ഓർണമെന്റ്സെല്ലാം മേല് കുത്തുന്നതു പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥതയോടെ കിടക്കുന്ന കണ്ടതും അവൻ പോയി സൻഹയെ വിളിച്ചു കൊണ്ട് വന്നു.(കസിൻ)അവള്ക്ക് അവര് തമ്മിലുള്ള പ്രശ്നമെല്ലാം അറിയുന്നത് കൊണ്ട് സനു മറുത്തൊന്നും പറയാതെ അവളുടെ ഡ്രസ്സും ഓർണമെന്റ്സുമെല്ലാം മാറ്റിക്കൊടുത്തു......
 
അപ്പഴേ സനു പറഞ്ഞതാണ്....'അവള് ഡ്രിംഗ്സ് കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു...ഇതൊന്നും ഓർമ്മയുണ്ടാവില്ല....ഡ്രസ്സ് മാറിയത് രാവിലെ കണ്ടാൽ നിനക്കുള്ളത് ഉറപ്പായും കിട്ടും...'
 
 
 
 
 
 
 
തലയിലൂടെ തണുത്ത വെള്ളം ഒഴുകിയിറങ്ങിയതും അവൾ ശാന്തമായി......
 
എല്ലാത്തിനും പിന്നിൽ മെഹറിയാണെന്ന് അവള്ക്ക് അറിയാം....വില്ലയിൽ നിന്നും ഇറങ്ങാൻ നേരം മെഹറി കൊടുത്ത ഒരു ജ്യൂസ് കുടിച്ചിരുന്നു....കാറിൽ കയറിയപാടെ ക്ഷീണം തോന്നി.പിന്നീടുള്ളതൊന്നും ഓർമ്മയില്ല...''Happy married life bro....good night sweet dreams😁..''മെഹറി അക്കുവിന്റെ ഫോണിലേക്ക് അയച്ച ഈ മെസ്സേജ് മതിയായി അവളാണ് ഇതിനുപിന്നിലെന്ന് ഉറപ്പാക്കാനും.....
 
പക്ഷെ....ഡ്രസ്സ് എങ്ങനെ മാറി...ഒന്നും ഓർമ്മയില്ല....കൈകൾ തലയിൽ വെച്ച് ഉഴിഞ്ഞു....
 
 
 
 
 
 
 
''അക്കു.....''കുറെ നാളുകൾക്കു ശേഷം അവളുടെ വാത്സല്യം നിറഞ്ഞ ആർദ്രമായ വിളികേട്ടതും അവന്റെ കണ്ണുകൾ വിടർന്നു....ഏറെ സന്തോഷത്തോടെ അവൻ തിരിഞ്ഞുനോക്കിയതും തലയിൽ തോർത്തു ചുറ്റി അടുത്തേക്ക് നടന്നുവരുന്ന അവളെ കണ്ട് തറഞ്ഞുനിന്നുപോയി.....ബേബി പിങ്ക്കളർ ടോപ്പും ജെഗിനും ആണ് വേഷം.
 
''സോറി.....മെഹറി ജ്യൂസിൽ എന്തോ കലർത്തിയിരുന്നു...അവളോടുള്ള ദേഷ്യം പെട്ടെന്ന്....... ''
 
''ഇറ്റ്സ് ഓക്കെ.....പിന്നെ ഇന്നലെ അസ്വസ്ഥമായി ഉറങ്ങുന്നത് കണ്ട് പെങ്ങളാണ് നിന്റെ ഡ്രസ്സ് ചൈഞ്ചുചെയ്തത്....അല്ലാതെ നമുക്കിടയിൽ ഒന്നും.....''
 
''ഹോ....''
 
അവൾ തിരിഞ്ഞു നടക്കാൻ നിന്നതും അവനവളുടെ കയ്യിൽ പിടുത്തമിട്ടു....അവൾ സംശയഭാവത്തിൽ അവനെ നോക്കിയതും അവൻ ചിരിയാലെ അവളെ തന്നിലേക്ക് ചേർത്തു നിർത്തി.....
 
അവളുടെ മുഖത്തോട് മുഖമടുപ്പിക്കാൻ നിന്നതും തലയിൽ നിന്നും തുവർത്തെടുത്ത് അവളവന്റെ മുഖത്തേക്ക് അങ്ങനെ വിരിച്ചുകൊടുത്തു.......
 
'' അച്ചോടാ....അതിനേയും കെട്ടിപ്പിടിച്ച് നിന്നട്ടോ...ഞാനെല്ലാം മറന്നെന്ന് കരുതിയോ......ഇന്നലെ നടന്നത് നിന്റെ വായിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടി മാത്രം ആണ് നല്ലരീതിയിൽ സംസാരിച്ചേ....ഹ്...''
 
അവൾ മുഖംകോട്ടി കണ്ണാടിക്ക് മുന്നിൽ പോയിനിന്നു മുടിചീകി....
 
'വിളിച്ചുവരുത്തി ചോറില്ലെന്ന് പറയുന്നോ😖...ദുഷ്ടി.....എന്തായാലും സത്യമറിയാനാണെങ്കിലും ഇത്തിരി സമയം നീ എന്റെ റിനുവായില്ലേ....മാറ്റിയെടുത്തോളാം ഞാൻ.....'
 
വാതിൽ തുറന്നു അവൻ പോകുന്നത് കണ്ടതും അവളിൽ പുഞ്ചിരി വിടർന്നു......
 
നിന്റെ ഒലക്കമ്മലെ കലിപ്പും എടുത്തുചാട്ടവുമൊക്കെ ഞാൻ തന്നെ മാറ്റിത്തരാട്ടോ...അവനുമുന്നിൽ പിടിച്ചുനിൽക്കാൻ ഉള്ള ശേഷിതരണേ പടച്ചോനെ........
 
അവൾ മുകളിലേക്ക് നോക്കി കൈമലർത്തി..........
 
 
 
 
 
❤🥀________________________________🥀❤ 
 
 
ഉറക്കിൽ നിന്നും എഴുനേറ്റതും തലക്ക് താങ്ങുകൊടുത്തു അവളെ നോക്കി ചെരിഞ്ഞു കിടക്കുന്ന അനുവിനെ കണ്ട് അവളിൽ പുഞ്ചിരി വിടർന്നു.........
 
''എന്താ....രാവിലെ തന്നെ എന്റെ ചോര ഊറ്റുവാണല്ലോ......''
 
''നീ ഉറങ്ങുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി.....''
 
''സുഗിച്ചു മോനെ....എന്താ നിനക്ക് വേണ്ടേ അതുപറ.....''
 
''എന്തു ചോദിച്ചാലും തരുവോ....''
 
''ഹാ...എന്നെക്കൊണ്ട് പറ്റുന്നതാണേ തരും ഷുവർ.....''
 
''ഐ വാണ്ട് യുവർ ലിപ്പ്....''
പ്രണയാർദ്രമായ അവന്റെ വാക്കുകൾക്ക് മുന്നിൽ ശ്വാസം വിഴുങ്ങാൻ പോലും അവൾ മറന്നുപോയിരുന്നു......
 
 
എപ്പോഴും പുഞ്ചിരിക്കുന്ന അവന്റെ മുഖത്ത് ആദ്യമായാണ് ഇങ്ങനെ ഒരു ഭാവം കാണുന്നത്......
 
വിയർത്തു കുളിച്ചു വിടർന്നകണ്ണുകളോടെ ഇരിക്കുന്നവളെ കണ്ട് ചിരി ഇങ്ങെത്തിയിരുന്നു.......
 
''എ...എന്തിനാ ചിരിക്കുന്നേ...''
 
അവന്റെ പൊട്ടിച്ചിരി കണ്ട് വാക്കുകൾ തൊണ്ടയിൽ കുരുങ്ങിപ്പോയിരുന്നു......
 
''പോലീസുകാരെ വരെ മുൻനിർത്തി തന്റെ ഫ്രണ്ടിന്റെ ജീവനെടുത്തവരെ ഇഞ്ചിഞ്ചായി കൊന്നൊടുക്കിയ ഝാന്സി റാണി എന്റെ ഒരു വാക്കിനുമുമ്പിൽ വിയർത്തുനിൽക്കുന്നു..ചിരിക്കാതെ പിന്നെ.....''
 
 
അതിനൊരു മറുപടിപറയാൻ കഴിയിതെ അവൾ സ്വയം നാവുകടിച്ച് തലകുനിച്ചുപോയി.....
 
'' ഹാ മതിമതി......അല്ല,,, നീ എന്താ ഇന്നലെ റിനുവിന് കൊടുത്ത് ജ്യൂസിൽ ഇട്ടേ .....''
 
''ഹേ...അതെങ്ങനെ നീയറിഞ്ഞേ😳...''
 
''നീ സ്റ്റേജിൽ നിന്നും മുങ്ങുന്നത് കണ്ടപ്പൊ തന്നെ എന്തോ ഒപ്പിക്കാനുള്ള പരുപാടിയാണെന്ന് ഉറപ്പിച്ച്,,,പിന്നാലെ തന്നെ ഞാനും ഉണ്ടായിരുന്നു......''
 
''ഹോ😁....ഒന്നുല്ലേലും ഞാൻ കാരണല്ലേ അവർക്കിടയിൽ ഈ അകൽച്ച വന്നേ.....വാശിയിൽ അവളെന്നേക്കാൾ മുന്നിലാ,,, അതോണ്ട് സ്വഭോധത്തിൽ അവളൊരിക്കലും ഉള്ളിലുള്ള ഇഷ്ടം പറയില്ല...അതോണ്ട് ചെറിയ ഡ്രിഗ്ഗ് എഫക്റ്റുള്ള ഒരു മരുന്ന്😉😁...''
 
 
 
 
 
❤🥀________________________________🥀❤ 
 
 
വാതിലു തുറന്ന് പുറത്തിറങ്ങിയതും മുന്നിൽ തന്നെ നിരന്നു നിൽക്കുന്നവരെ കണ്ട് പല്ല്കടിച്ചു കൊണ്ട് അക്കു പിറകിലേക്ക് നോക്കി.....
 
പിറകെ വന്ന റിനു മുന്നിലുള്ളവരെയും അവന്റെ നോട്ടവും കണ്ടതും അസ്സലായി സൈക്കിളീന്ന് വീണ ഒരു ഇളി പാസാക്കി.....
 
 
''എന്താ ഇവിടുന്ന് ശബ്ദം കേട്ടേ....''
 
''അത്...ഇവൾ ഒരു കോക്രോച്ചിനെ കണ്ട് പേടിച്ചതാ.....''അക്കു അവളെ ചൂണ്ടിപറയുന്ന കേട്ട് അവള് വാ പൊളിച്ചുപോയി......
 
 
 
'സാമദ്രോഹി.... കോക്രോച്ചിനെ കണ്ട് പേടിച്ചു പോലും... ഒന്നൂല്ലേലും ഞാനൊരു ഡോക്ടർ ആണെന്ന് ചിന്തിക്കായിരുന്നില്ലേ.... പഠിക്കുന്നസമയം എത്രണ്ണത്തിനെയാ പോസ്റ്റ്മോർട്ടം ചെയ്തേക്കുന്നേന്ന് അറിയോ🤮...'
 
 
 
 
 
(തുടരും.......)
           
                ✍kiza🥀
 
 
 
 
 
അഭിപ്രായം പറയാതെ പോവരുതേ...പ്ലീസ് 

Mine forever❣2 Part▪3

Mine forever❣2 Part▪3

4.9
3065

♡ER♡ Mine forever❣2               Part▪3     ''എന്താ ഇവിടുന്ന് ശബ്ദം കേട്ടേ....''   ''അത്...ഇവൾ ഒരു കോക്രോച്ചിനെ കണ്ട് പേടിച്ചതാ ഉമ്മാ.....'' ചിന്തിച്ചു നിന്ന് പെട്ടെന്ന് അവളെ ചൂണ്ടി അവൻ പറയുന്നകേട്ട് അവള് വാ പൊളിച്ചുപോയി......     'സാമദ്രോഹി.... കോക്രോച്ചിനെ കണ്ട് പേടിച്ചു പോലും... ഒന്നൂല്ലേലും ഞാനൊരു ഡോക്ടർ ആണെന്ന് ചിന്തിക്കായിരുന്നില്ലേ.... പഠിക്കുന്നസമയം എത്രണ്ണത്തിനെയാ പോസ്റ്റ്മോർട്ടം ചെയ്തേക്കുന്നേന്ന് അറിയോ🤮...'   ''കോക്രോച്ചോ....ആണോ മോളേ....''(അമ്മായി)   ''ഹേ🙄...ഹാ😐...''   ''ഇത്രയും കാലം ഇല്ലാത്തതെന്താ ഇപ്പൊ🤔......''(ഉമ്മ)   ''