Aksharathalukal

പാർവതി ശിവദേവം - 57

Part -57
" അങ്ങോട്ട് മാറി നിൽക്ക് മനുഷ്യാ. ഇവിടെ ഞാൻ ആകെ തണുത്ത് വിറച്ച് നിൽക്കാ. അപ്പോ അകത്തേക്ക് കയറാൻ പറയാതെ കിന്നാരം ചോദിച്ച് നിൽക്കാ" മുന്നിലുള്ള ശിവയെ തട്ടി മാറ്റി കൊണ്ട് പാർവണ അകത്ത് കയറി.


രാവിലെ ഉണ്ടായിരുന്ന ഭാവം അല്ലാ പാർവണക്ക് ഇപ്പോൾ. അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ വന്ന പോലെ ശിവക്ക് തോന്നി.


" അതേയ് അകത്തേക്ക് വരുമ്പോൾ എൻ്റെ ആ ബാഗ് കൂടെ എടുത്തേക്ക് ശിവാ '' പാർവണ അകത്തേക്ക് പോകുന്നതിനിടയിൽ പറഞ്ഞു.


ശിവ ഒന്നും മനസിലാവാതെ അവൾക്ക് പിന്നാലെ ബാഗുമായി അകത്തേക്ക് വന്നു.


" ഇനി പറ. നീ എന്തിനാ ഇവിടേക്ക് വന്നത് " ശിവ ഗൗരവത്തോടെ ചോദിച്ചു.


"ഇതെന്ത് ചോദ്യമാ ശിവാ . ഞാൻ എൻ്റെ ഭർത്താവിൻ്റെ കൂടെയല്ലേ താമസിക്കേണ്ടത്. നീ ഇവിടെ നിൽക്കുമ്പോൾ ഞാൻ അവിടേ നിന്നാൽ എങ്ങനെയാ ശരിയാവുക "


" പാർവണാ... വെറുതെ കളിക്കാൻ നിൽക്കാതെ വീട്ടിലേക്ക് തിരിച്ച് പോവാൻ നോക്ക്...''


" ഇല്ല ശിവ. നിന്നെ വിട്ട് ഞാൻ എവിടേയ്ക്കും പോവില്ല. അല്ല ശിവാ ഇതിൽ എതാ നിൻ്റെ റൂം... " പാർവണ വീട്ടിലെ മുറികളല്ലാം നോക്കി കൊണ്ട് ചോദിച്ചു.


"എൻ്റെ മുറി മുകളിൽ ആണ് ദാ.. അത് " ശിവ മുകളിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.


"Thanks dear ഭർത്തു " അത് പറഞ്ഞ് പാർവണ ബാഗുമായി മുകളിലേക്ക് നടന്നു. ബാഗിന് നല്ല വെയിറ്റ് ഉള്ളതിനാൽ വളരെ കഷ്ടപ്പെട്ടാണ് അവൾ ബാഗ് വലിച്ച് സ്റ്റെയർ കയറിയിരുന്നത്.


" ഇത് എങ്ങോട്ടാ തള്ളി കേറി പോകുന്നത്" തന്റെ മുറിയിലേക്ക് കയറുന്ന പാർവണയെ നോക്കി പിന്നാലെ വന്ന ശിവ ചോദിച്ചു.


" നമ്മുടെ മുറിയിലേക്ക്... അല്ലാതെ എവിടേക്കാ..."അവൾ മുറിക്കുള്ളിലേക്ക് കയറി കൊണ്ട് പറഞ്ഞു.


" നമ്മുടെ മുറിയോ ...ഇത് എന്റെ റൂം ആണ്. ഇതിൽ കയറാൻ നിന്നോട് ആരാ പറഞ്ഞത്."


" ഇതിനുള്ള ഉത്തരം ഞാൻ ഇന്നലെ തന്നതാണല്ലോ ശിവ.ഇനി നീ വീണ്ടും വീണ്ടും എന്നെ കൊണ്ട് അത് പറയാൻ ആണെങ്കിൽ പറയാം. എനിക്ക് ഈ മുറിയിൽ കയറാൻ നിങ്ങളുടെ അനുവാദം ആവശ്യമില്ല. അതിനുള്ള അധികാരം രണ്ടു മൂന്നു ദിവസം മുൻപേ തന്നെ നീയായിട്ട് എനിക്ക് തന്നിട്ടുണ്ട്."


 അവൾ കഴുത്തിലെ താലി വീണ്ടും ഉയർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
 

" അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ." ശിവ ദേഷ്യത്തോടെ ചോദിച്ചു .


"തൽക്കാലം ഞാൻ തീരുമാനിച്ചാൽ മതി. ഒരു 10 മിനിറ്റ് നേരം നീ കുറച്ചു റസ്റ്റ് എടുക്ക്. ഞാൻ അപ്പോഴേക്കും ഓടി പോയി കുളിച്ചിട്ടു വരാം. ബാക്കി നമുക്ക് വന്നിട്ട് തല്ലു കൂടാം" അത് പറഞ്ഞു ബാഗിൽ നിന്നും ഒരു ഡ്രസ്സ് എടുത്ത് അവൾ ബാത്റൂമിലേക്ക് കയറി.


 ശിവ തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപേ തന്നെ അവൾ ബാത്റൂമിലെ ഡോർ അടച്ചിരുന്നു.
  

"ഈ മാരണം മിക്കവാറും എന്റെ തലയിൽ ആകുന്ന ലക്ഷണമാണല്ലോ. എങ്ങനെയെങ്കിലും ഇതിനെ ഒഴിവാക്കിയില്ലെങ്കിൽ അധികം വൈകാതെ എനിക്ക് ഭ്രാന്ത് പിടിക്കും "അവൻ സ്വയം പറഞ്ഞു കൊണ്ട് ബെഡിലേക്ക് ഇരുന്നു.


__________________________________________


 രേവതി ദേവയേയും പാർവണയേയും കാത്തു സിറ്റൗട്ടിൽ തന്നെ ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞതും ദേവയുടെ കാർ ഗേറ്റ് കടന്ന് അകത്തേക്കു വന്നതും രേവതി മുറ്റത്തേക്കിറങ്ങി ചെന്നു.
 

" നിങ്ങളിത് എവിടെ പോയതാ ദേവേട്ടാ. തുമ്പി എവിടെ "രേവതി ചോദിച്ചു .


"ഞാനവളെ ശിവയുടെ അടുത്തേക്ക് കൊണ്ടുചെന്നു ആക്കാൻ പോയതാണ് ."


"ഈ പാതിരാത്രിക്കോ ."


"ഞാൻ അവളോട് പറഞ്ഞതാണ് നാളെ രാവിലെ കൊണ്ടുചെന്ന് ആകാമെന്ന്. പക്ഷേ അവൾക്ക് ഒറ്റ നിർബന്ധം ഇന്ന് തന്നെ പോകണം എന്ന് .അതാ ഈ രാത്രി സമയത്ത് ഞാൻ അവളെയും കൊണ്ട് പോയത്."


" എന്നിട്ട് ശിവ എട്ടൻ വല്ലതും പറഞ്ഞോ."


" അറിയില്ല ഞാൻ അവളെ അവിടെ ഗേറ്റിനു പുറത്ത് കൊണ്ടു ചെന്നാക്കി വിട്ടിട്ട് തിരികെ വന്നു. ചിലപ്പോൾ അവളുടെ കൂടെ എന്നെ കണ്ടാൽ ശിവ അവളെ എന്റെ കൂടെ തന്നെ തിരികെ പറഞ്ഞയക്കും. അതുകൊണ്ട് ഞാൻ ശിവയെ കാണാൻ നിന്നില്ല .


"ദേവേട്ടൻ എന്തായാലും അകത്തേക്ക് വാ... ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലലോ. ഞാൻ എടുത്തു വയ്ക്കാം. അമ്മ കുറെ നേരം നിങ്ങളെ നോക്കിയിരുന്നു. പിന്നെ കാണാതായപ്പോൾ ഞാനാ പറഞ്ഞത് കിടന്നോളാൻ."


" നീ ഭക്ഷണം എടുത്ത് വക്ക് . ഞാൻ ശിവയെ ഒന്ന് വിളിച്ചു നോക്കട്ടെ "അത് പറഞ്ഞ് ദേവാ ശിവയുടെ ഫോണിലേക്ക് വിളിച്ചു.


"ദേവാ നീ എവിടെയാ ."കോൾ എടുത്തതും ശിവ ചോദിച്ചു.


" ഞാൻ എവിടെ പോകാൻ ഞാൻ വീട്ടിൽ ഉണ്ട്.."


" അപ്പൊ നീയല്ലേ പാർവണയെ ഇവിടെ കൊണ്ടുവന്നാക്കിയത്"


" അത് ഞാൻ തന്നെയാണ് "


"പിന്നെ എന്താ നീ എന്നെ കാണാതെ പോയത്"
 

"എനിക്കിവിടെ കുറച്ച് തിരക്കുണ്ടായിരുന്നു. പിന്നെ എന്നോട് തിരിച്ചു പൊയ്ക്കൊള്ളാൻ പാർവണ പറഞ്ഞു .അതുകൊണ്ടാ കാണാതെ വന്നത് .പിന്നെ കുറച്ചു മുൻപ് നമ്മൾ തമ്മിൽ സംസാരിച്ച് തിരികെ വന്നതല്ലേയുള്ളൂ പിന്നെ എന്താ ഇത്ര കാണാൻ "...


"എല്ലാമറിയുന്ന നീ തന്നെ ഇങ്ങനെ പറയരുത് ദേവാ.... നീ എന്താവശ്യത്തിനാണ് അവളെ ഇവിടെ കൊണ്ടുവന്നാക്കിയത്."


" ഞാനായിട്ട് കൊണ്ടുവന്നാക്കിയത് അല്ലാ. അവൾ നിന്റെ അടുത്ത് വരണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ അമ്മയാണ് അവളെക്കൊണ്ട് ചെന്നാക്കാൻ പറഞ്ഞത്. അമ്മ പറഞ്ഞാൽ എനിക്ക് എങ്ങനെ പറ്റില്ല എന്ന് പറയാൻ പറ്റും.


പിന്നെ ഒരു കാര്യം രാവിലെ മുതൽ പാറു ഒന്നും കഴിച്ചിട്ടില്ല .അതുകൊണ്ട് ഭക്ഷണം കഴിക്കാതെ അവളെ ഉറങ്ങാൻ സമ്മതിക്കരുത്."ശിവ മറ്റെന്തെങ്കിലും പറയും മുൻപേ ദേവ അത് പറഞ്ഞ് വേഗം കോൾ കട്ട് ചെയ്തു.


***


 "ഒരു കാര്യം ചോദിച്ചാൽ ദേവേട്ടൻ സത്യം പറയുമോ." കഴിക്കുന്നതിനിടയിൽ രേവതി ചോദിച്ചു .
 

"എന്താ കാര്യം"


" ശിവ ഏട്ടനും തുമ്പിയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ."


"എന്തു പ്രശ്നം" ദേവ നിസാര മട്ടിൽ ചോദിച്ചു.


" ഇന്ന് രാവിലെ ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ കണ്ടപ്പോൾ അവർക്കിടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ള പോലെ എനിക്ക് തോന്നി. ശരിക്കും ശിവേട്ടൻ ഇഷ്ടത്തോടെ തന്നെയാണോ തുമ്പിയെ കല്യാണം കഴിച്ചത്"


" നീയെന്താ ദേവു ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. ശിവ അവൻ ഇഷ്ടത്തോടെ തന്നെയാണ് പാറുവിനെ വിവാഹം ചെയ്തത്. പിന്നെ ഇന്ന് രാവിലെ ഉണ്ടായത് ആരു ഇവിടെ വന്നിരുന്നു. അതിന്റെ പേരിലുള്ള ചെറിയൊരു തർക്കം. അത്രേയുള്ളൂ നീയത് കാര്യമാക്കണ്ട."


 അത് പറഞ്ഞു ദേവാ ഭക്ഷണം കഴിച്ചു എഴുന്നേറ്റുപോയി.
 

__________________________________________

 പാർവണ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ റൂമിൽ തന്നെ ശിവ ഉണ്ടായിരുന്നു .
 

"നീ ഭക്ഷണം കഴിച്ചോ" ശിവ ഗൗരവത്തോടെ ചോദിച്ചു.


" ഇല്ല ഞാൻ ഇന്ന് ഒന്നും കഴിച്ചിട്ടില്ല . നീ കഴിച്ചോ ശിവാ..." അവൾ തല തോർത്തി കൊണ്ട് ചോദിച്ചു .


"എന്റെ കാര്യം നീ അന്വേഷിക്കാൻ വരണ്ട. നീ എന്താണ് ഭക്ഷണം കഴിക്കാതിരിക്കുന്നത്. നിന്നോട് പലവട്ടം പറഞ്ഞിട്ടില്ലേ ഭക്ഷണം കഴിക്കാതെ ഇരിക്കരുതെന്ന് ."


" എനിക്ക് അപ്പോ കഴിക്കാൻ തോന്നിയില്ല. അതുകൊണ്ട് കഴിച്ചില്ല ."അവൾ നിഷ്ക്കു ആയി പറഞ്ഞു .


" എന്നാ വന്ന് കഴിക്ക്" അത് പറഞ്ഞു ശിവ നേരെ താഴേക്ക് നടന്നു .


"അപ്പൊ എന്നോട് ഇഷ്ടം ഒക്കെ ഉണ്ടല്ലേ. അതല്ലേ ഭക്ഷണം ഒക്കെ കഴിക്കാൻ വിളിക്കുന്നേ" പാർവണ മനസ്സിൽ പറഞ്ഞു കൊണ്ട് താഴേക്കു നടന്നു .

***


" ഇത് എന്താ സാധനം ... എനിക്കൊന്നും വേണ്ട ഇത്." മുൻപിലിരിക്കുന്ന പ്ലേറ്റ് നീക്കി കൊണ്ട് പാർവണ പറഞ്ഞു.


" ഇത് Cobb salad and cheesesteak ആണ്. ഇവിടെ ഇതൊക്കെയേ ഉള്ളൂ .വേണമെങ്കിൽ കഴിച്ചാൽ മതി." ശിവ അവളെ നോക്കി പറഞ്ഞു.


" എനിക്ക് ഇതൊന്നും ഇഷ്ടമല്ല ശിവാ.. ഇവിടെ വേറൊന്നും ഇല്ലേ .എനിക്കാണെങ്കിൽ വിശന്നിട്ടു വയ്യ" അവൾ എക്സ്ട്രാ എക്സ്പ്രഷനിട്ടു കൊണ്ട് പറഞ്ഞു.


" ഇവിടെ വേറൊന്നുമില്ല. നിനക്ക് വേണമെങ്കിൽ ഞാൻ വേഗം പോയി പുറത്തുനിന്നും വാങ്ങിയിട്ട് വരാം ."അത് പറഞ്ഞു ശിവ കാറിന്റെ കീ എടുത്തു പുറത്തേക്കു നടന്നു .


"എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോവല്ലേ .
ഞാനും വരാം" അവൾ ശിവയുടെ പിന്നാലെ വന്നു കൊണ്ട് പറഞ്ഞു .


"നീ ഇവിടെ ഇരുന്നാൽ മതി. ഇവിടെ ഒന്നും പേടിക്കാനില്ല ".


"അതൊന്നും പറഞ്ഞാൽ പറ്റില്ല. ഇന്ന് വെള്ളിയാഴ്ചയാണ് അതും പാതിരാത്രി .വല്ല പ്രേതവും വന്ന് എന്നെ പിടിച്ചാൽ ഞാൻ ഒറ്റയ്ക്ക് എന്തുചെയ്യും."


" പ്രേതം ...അതും നിന്നെ പിടിക്കാൻ... നിന്നേക്കാൾ വലിയ പ്രേതങ്ങളൊന്നും ഇനി ഇവിടെ വരാൻ ഇല്ല .അതുകൊണ്ട് നീ ഇവിടെ ഇരുന്നോ."


" പറ്റില്ല ശിവാ... ഞാനും കൂടെ വരും .നീയെന്നേ കൊണ്ടു പോയില്ലെങ്കിൽ ഞാൻ ദേവനോട് പറഞ്ഞു കൊടുക്കും ട്ടോ." അത് പറഞ്ഞു അവൾ വാതിൽ അടച്ചു പുറത്തേക്ക് ഇറങ്ങി.


ശിവയാണെങ്കിൽ ദേഷ്യത്തോടെ കാറിൽ കയറി. ശിവ തന്നെ കൂട്ടാതെ പോകുമോ എന്ന് പേടിയുള്ളതിനാൽ അവൾ വേഗം കോ സീറ്റിലേക്ക് കയറിയിരുന്നു.


" നിനക്ക് ഈ കാർ മാത്രമേ ഉള്ളൂ ശിവാ..ഒരു ബുള്ളറ്റോ ബൈക്കോ അങ്ങനെ ഒന്നും ഇല്ലേ. night പോകുമ്പോൾ അതാണ് രസം. കാറ്റത്ത്. ഇങ്ങനെ പറന്നു പോകാം.നീ സിനിമയിലോക്കെ കണ്ടിട്ടില്ലേ."


 " ഞാൻ സിനിമ കാണാറില്ല ."ശിവ ഗൗരവത്തോടെ പറഞ്ഞു ഡ്രൈവ് ചെയ്യാൻ തുടങ്ങി .
 

" ആഹ്... വെറുതെയല്ലാ നീ ഇങ്ങനെ അൺറൊമാൻ്റിക്ക് സൈക്കോ മൂരാച്ചി ആയി പോയത് " പാർവണ അത് പറഞ്ഞു പുറത്തേക്ക് നോക്കിയിരുന്നു.


 ശിവ ഒന്നും മിണ്ടാതെ തന്റെ ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു .

_________________________________________


"ഇവിടെ നിർത്ത്.... നിർത്ത് ശിവാ...പാർവണ റോഡിനരികിൽ ഉള്ള ഒരു തട്ടുകട കണ്ടതും ഉറക്കെ പറഞ്ഞു.


" ഇപ്പോ നിർത്താം. കടന്ന് കാറി പൊളിക്കണ്ട "
അതുപറഞ്ഞ് ശിവ കാർ നിർത്തി. 

" ദാ.. ആ കടയിൽ നല്ല ഫുഡ് ഉണ്ടാകും ശിവാ. അവിടുന്ന് വാങ്ങിച്ചാൽ മതി." പാർവണ തട്ടുകടയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.


" അതൊന്നും വേണ്ട കുറച്ചുകൂടി മുന്നിലേക്ക് പോയാൽ അവിടെ ഒരു ഹോട്ടൽ ഉണ്ട് .അവിടെ നിന്ന് വാങ്ങിക്കാം .ഇങ്ങനെ പുറത്തുള്ള കടയിൽ നിന്നും വാങ്ങി കഴിക്കേണ്ട."


 " പ്ലീസ് ശിവാ.. ഇവിടെ നല്ല അടിപൊളി മസാല ദോശ കിട്ടും .എന്ത് ടേസ്റ്റാ എന്ന് അറിയോ." പാർവണ വാശി പിടിച്ചു കൊണ്ട് പറഞ്ഞു.
 

" ശരി ഇവിടുന്ന് വാങ്ങിക്കാം "ശിവ അത് പറഞ്ഞതും അവൾ സീറ്റ്ബെൽറ്റ് അഴിച്ചു പുറത്തേക്ക് ഇറങ്ങാനായി നിന്നു.


" എങ്ങോട്ടാ ചാടിയിറങ്ങുന്നേ. നീ ഇവിടെ കാറിൽ ഇരുന്നാൽ മതി. ഞാൻ പോയി വാങ്ങി വരാം ."ശിവ തന്റെ സീറ്റ് ബെൽറ്റ് അഴിച്ചു കൊണ്ട് പറഞ്ഞു.


" ഞാനും വരാം ശിവാ .എനിക്കും അവിടെ നിന്ന് കഴിക്കണം ."


"നീ ഇപ്പോ അവിടെ നിന്നു കഴിക്കേണ്ട. ഞാൻ ഇങ്ങോട്ട് വാങ്ങി കൊണ്ടു വരും നീ കാറിനുള്ളിൽ ഇരുന്ന് കഴിക്കും. അങ്ങനെയാണെങ്കിൽ മാത്രമേ ഞാൻ ഇവിടെ നിന്നും ഫുഡ് വാങ്ങി തരുള്ളൂ ."



"ശരി നീ പോയി വാങ്ങിയിട്ട് വാ ."അതു പറഞ്ഞതും ശിവ കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.
 


ശിവ ഫുഡ് വാങ്ങിച്ച് തിരികെ വന്നതും പാർവണ പുറത്തേക്ക് ഇറങ്ങി നിന്നിരുന്നു .


"നിന്നോട് ഞാൻ കാറിന്റെ ഉള്ളിൽ തന്നെ ഇരിക്കാൻ അല്ലേടീ പറഞ്ഞത് "അവൻ ദേഷ്യത്തോടെ ചോദിച്ചു .


"പിന്നെ... ഇത്രയും നല്ല സ്ഥലത്ത് വന്നിട്ട് കാറിനുള്ളിൽ തന്നെ ഇരിക്കുകയല്ലേ .നീ അതിങ്ങ് തന്നേ"അത് പറഞ്ഞ് പാർവണ ശിവയുടെ കയ്യിൽനിന്നും പ്ലേറ്റ് വാങ്ങി .


"നീ കഴിക്കുന്നില്ലേ ശിവാ.." അവൾ ഒരു കഷ്ണം ദോശ എടുത്ത് വായിലേക്ക് വച്ചു കൊണ്ട് ചോദിച്ചു.



" എനിക്ക് വേണ്ട .എനിക്ക് ഇങ്ങനെയുള്ള ഫുഡ് ഒന്നും ഇഷ്ടമല്ല." അവൻ ഫോണിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
 

" Hey man .. what a surprise." ഒരു ചെറുപ്പക്കാരൻ ശിവയുടെ നേർക്ക് വന്നു കൊണ്ട് പറഞ്ഞു .


ശിവയും ഒരു പുഞ്ചിരിയോടെ അവന് കൈ കൊടുത്തു.
 

"നീ ഇങ്ങനെയുള്ള സ്ഥലത്തൊക്കെ എന്നു മുതലാണ് ശിവ വരാൻ തുടങ്ങിയത് "
അയാൾ ശിവയോടായി ചോദിച്ചു .


"ഇവൾക്ക് ഇവിടെ നിന്നും ഫുഡ് കഴിക്കണം എന്ന് പറഞ്ഞു. അതുകൊണ്ട് വന്നതാണ് ."
ശിവ പാർവണയെ നോക്കി പറഞ്ഞു.


" ഇതാരാ.." അയാൾ സംശയത്തോടെ ചോദിച്ചു .

"എന്റെ വൈഫ് ആണ്"
 
" വൈഫോ... അപ്പോ നിന്റെ മാരേജ് കഴിഞ്ഞോ .എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ .
നിന്റെ വൈഫിനെ എനിക്ക് കൂടി ഒന്ന് പരിചയപ്പെടുത്തി താടാ" അയാൾ പറഞ്ഞു .

"പാർവണ ഇത് അനുരാഗ്. എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. ഇപ്പോ ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ ഇവൻ വർക്ക് ചെയ്യുന്നുണ്ട് "

"അനുരാഗ് ഇതെന്റെ വൈഫ് 
പാർവണ "

"പാർവണ.. നല്ല പേരാണല്ലോ .എന്നാലും ഇത് ഭയങ്കര അത്ഭുതമായി പോയി ശിവ. ഞാൻ വിചാരിച്ചത് സത്യ നിന്നെ വിട്ടു പോയപ്പോൾ നീ നിരാശ കാമുകനെപ്പോലെ നടക്കും എന്നാ. ഇതിപ്പോ വേറെ കെട്ടി എന്നൊക്കെ പറയുമ്പോൾ ആരായാലും അന്തം വിട്ടു പോകും." അവൻ ശിവയെ നോക്കി പറഞ്ഞു.


" അല്ലാ ...നീയും സത്യയും തമ്മിലുള്ള റിലേഷൻഷിപ്പിന്റെ കാര്യം പാർവണക്ക് അറിയുമോ "അയാൾ ചോദിച്ചു .


"എനിക്കറിയാം.. ശിവ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് "


"എന്നാലും അങ്ങനെ പറഞ്ഞു മനസ്സിലാക്കി തരാൻ പറ്റുന്ന ഒരു റിലേഷൻഷിപ്പ് ആയിരുന്നില്ല ഇവർ രണ്ടുപേർ തമ്മിൽ ഉണ്ടായിരുന്നത്.അത്രയും അടുപ്പമായിരുന്നു .
ഞാൻ വിചാരിച്ചത് ഇനി ഇവൻ കല്യാണം ഒന്നും കഴിക്കില്ലാ എന്നായിരുന്നു .
എന്തായാലും നന്നായി .എന്നാ മേരേജ് കഴിഞ്ഞത്"  


" മൂന്ന് ദിവ.. ശിവ പറയുന്നതിനിടയിൽ കയറി പാർവണ പറഞ്ഞു 


"മൂന്നു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഒരു കുട്ടിയുമുണ്ട് "അവൾ പുഞ്ചിരിയോടെ പറഞ്ഞു .


 " So funny.പാർവണ നല്ല ഹ്യൂമർ സെൻസുള്ള കൂട്ടത്തിൽ ആണെന്ന് തോന്നുന്നു .എന്നെ കളിയാക്കിയതാണ് എന്ന് എനിക്ക് മനസ്സിലായി .എന്തായാലും എനിക്കിപ്പോ കുറച്ചു തിരക്കുണ്ട്. നമുക്ക് പിന്നെ മീറ്റ് ചെയ്യാം" അത് പറഞ്ഞ് അനുരാഗ് തന്റെ കാറിനരികിലേക്ക് നടന്നു.
 

" അയാൾ ആളത്ര ശരിയല്ല. നീ അവനോടു അധികം കൂട്ടുകൂടാൻ ഒന്നും നിൽക്കണ്ട ശിവാ.." അനുരാഗ് പോകുന്നത് നോക്കി പാർവണ പറഞ്ഞു .


"അതെങ്ങനെ നിനക്ക് മനസ്സിലായി" ശിവ സംശയത്തോടെ ചോദിച്ചു.


" അയാളുടെ സംസാരത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി. അല്ലെങ്കിൽ ഫ്രണ്ടിനെ വഴിയിൽ വച്ച് കാണുമ്പോൾ അതും വൈഫിന്റെ ഒപ്പം കാണുമ്പോൾ പഴയ കാമുകിയെ കുറിച്ച് ആരെങ്കിലും ചോദിക്കുമോ. മാത്രമല്ല നമുക്കിടയിൽ ചെറിയൊരു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ആണ് അയാൾ നോക്കിയത് . പക്ഷേ വർക്കൗട്ട് ആയില്ല.പാവം ചമ്മിപ്പോയി "


പാർവണ ചിരിച്ചുകൊണ്ട് പറഞ്ഞു.ആ ചിരി എന്തുകൊണ്ടോ ശിവയുടെ മുഖത്തേക്കും വ്യാപിച്ചു.


 അപ്പോഴും അനുരാഗ് പോകുന്നത് നോക്കി അവന്റെ മനസ്സിനുള്ളിൽ അടങ്ങാത്ത പക എരിയുന്നുണ്ടായിരുന്നു.
 

"അയാൾ ഇപ്പോ എന്തിനാ ഞങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവാൻ വന്നത്. പാവം ശിവ സത്യയുടെ കാര്യം പറഞ്ഞപ്പോൾ അവന് ആകെ സങ്കടമായി എന്നു തോന്നുന്നു. മുഖം എല്ലാം വല്ലാതെയായി ."


ശിവയുടെ നിൽപ്പ് കണ്ട് പാർവണ മനസ്സിൽ കരുതി .


" അയാൾ നിന്റെ ഫ്രണ്ടാണോ ശിവ" അവൾ ചോദിച്ചു .


"വഴിയിൽ കൂടി പോകുന്നവരെ വായനോക്കി നിൽക്കാതെ വന്ന് കാറിൽ ക്കയറടീ "അതു പറഞ്ഞു ശിവ ഡോർ തുറന്ന് അവളെ കാറിനുള്ളിലേക്ക് കയറ്റി. ശേഷം അവനും 
ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു .


"ശിവാ നീ കഴിക്കുന്നില്ലേ "പാർവണ വീണ്ടും ചോദിച്ചു


" നിനക്കെന്താ ഒരു വട്ടം പറഞ്ഞാൽ മനസ്സിലാവില്ലേ. എനിക്ക് വേണ്ട എന്ന് പറഞ്ഞാൽ വേണ്ട ."അവൻ ദേഷ്യത്തോടെ പറഞ്ഞു.
 

"അയ്യോ എന്റെ കാല് "അവൾ നിലവിളിച്ചുകൊണ്ട് പറഞ്ഞു.


" എന്താ ...എന്താ പറ്റിയത് "ശിവ ടെൻഷനോടെ അവൾക്ക് നേരെ തിരിഞ്ഞിരുന്നതും പാർവണ തന്റെ കയ്യിലുള്ള ദോശയുടെ കക്ഷ്ണം അവന്റെ വായിലേക്ക് വച്ചു കൊടുത്തു .


"എന്നോടാണോ ശിവ നിന്റെ കളി. ഞാനൊരു കാര്യം നടത്തണമെന്നു മനസ്സിൽ വിചാരിച്ചാൽ അത് നടത്തിയിരിക്കും" അവൾ ദോശ ശിവയുടെ വായിൽ വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു.
 

"മര്യാദയ്ക്ക് വീട്ടിൽ എങ്ങാനും ഇരിക്കണ്ട ആവശ്യമേയുള്ളൂ .എന്നിട്ട് പാവമല്ലേ എന്ന് കരുതി ഇത്രയും ദൂരം കൊണ്ടുവന്നപ്പോൾ നീ എന്റെ തലയിൽ കയറാൻ നോക്കുകയാണോടീ "
 

"ഞാൻ നിന്റെ തലയിൽ ഒന്നും കയറിയില്ല ശിവാ. എന്തിനാ കള്ളം പറയുന്നേ "


"ഓഹ്... വലിയ തമാശയായി പോയി. അവളും അവളുടെ ഒരു വളിച്ച കോമഡിയും ,വേഗം കഴിക്കാൻ നോക്ക് പാതിരാത്രി മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ഇറങ്ങിക്കോളും "


ശിവ അത് പറഞ്ഞതും പാർവണ വേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി .ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് അവർ തിരിച്ച് വീട്ടിലേക്ക് വന്നു .


***


ശിവ മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറി. അവന് പിന്നാലെ പാർവണയും നടന്നു. താഴെയുള്ള ലൈറ്റുകൾ എല്ലാം ഓഫ് ചെയ്ത് അവൾ മുറിയിലേക്ക് നടന്നു .


"നീ എങ്ങോട്ടാ" തന്റെ മുറിയിലേക്ക് കയറി വന്ന പാർവണയെ നോക്കി അവൻ ചോദിച്ചു.


" ഇത് എന്ത് ചോദ്യമാ.. ഉറങ്ങാൻ .."


"അപ്പുറത്ത് ഒരു റൂം ഉണ്ട് .അവിടെ പോയി കിടന്നോ "


"അയ്യോ അത് പറ്റില്ല. എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ് "


"അന്ന് ദേവയുടെ കല്യാണം കഴിഞ്ഞ ദിവസം ഒറ്റയ്ക്ക് ആരോടും പറയാതെ ആ വീട്ടിൽ നിന്നും ഇറങ്ങി നടന്നു വീട് വരെ എത്തി, അവിടെ ഒറ്റയ്ക്ക് നിന്നവളല്ലേ നീ. പിന്നെന്താ ഇവിടെ ഒറ്റയ്ക്ക് കിടക്കാൻ പേടി "


"അത് അന്നെനിക്ക് പേടി ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് എനിക്ക് പേടിയുണ്ട് ."


"നിന്ന് കിണുങ്ങാതെ എവിടെയെങ്കിലും പോയി കിടക്കാൻ നോക്ക് പെണ്ണേ "  


അവൻ കബോർഡിൽനിന്നും കുളിക്കാൻ ആയുള്ള ഡ്രസ്സുകൾ എടുത്തു.



 " Ok siva.good night and sweet dreams" അതു പറഞ്ഞ് അവൾ നേരെ ശിവയുടെ ബെഡിലേക്ക് കിടന്നു.



"ഡി നീ എവിടെയാ കയറി കിടക്കുന്നത്
 ഇറങ്ങടീ എന്റെ ബെഡിൽ നിന്നും." ശിവ 
അവളെ നോക്കി പറഞ്ഞെങ്കിലും പാർവണ തന്നോട് അല്ല പറയുന്നത് എന്ന് മട്ടിൽ തലവഴി പുതപ്പ് ഇട്ടു കൊണ്ട് കിടന്നു.
 


" ഈ നാശത്തിനെ കൊണ്ട് തോറ്റല്ലോ ."
അതു പറഞ്ഞു അവൻ തന്നെ ഡ്രസ്സുകളും ആയി ആയി അപ്പുറത്തെ മുറിയിലേക്ക് പോയി .


മൂളിപ്പാട്ടും പാടി ബാത്റൂമിൽ നിന്നും കുളിച്ചിറങ്ങിയ ശിവ നേരെ കണ്ണാടിയുടെ മുൻപിലേക്ക് വന്നു .


അപ്പോഴാണ് കണ്ണാടിയിലൂടെ ബെഡ്ഡിൽ കിടക്കുന്ന പാർവണയെ അവൻ കണ്ടത്.


" ഈ നാശം ഇവിടേക്കും വന്നോ . മനുഷ്യന് ഒരു സമാധാനം തരുന്നില്ലല്ലോ" അതു പറഞ്ഞു അവൻ ശബ്ദമുണ്ടാക്കാതെ പതുക്കെ ആ മുറിയിൽ നിന്നും പുറത്തേക്ക് പോവാനായി ഡോറിനരികിലെത്തി.പക്ഷേ ഡോർ ഓപ്പൺ ആകുന്നില്ല .


"ശിവ"...... തലയിലെ പുതപ്പ് മാറ്റിക്കൊണ്ട് പാർവണ നീട്ടിവിളിച്ചു.
 

"ആ ഡോർ ഞാൻ ലോക്ക് ചെയ്തു. അല്ലെങ്കിൽ നീ എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകും എന്ന് എനിക്കറിയാം "അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.


" മര്യാദയ്ക്ക് ഡോറിന്റെ കീ താ" ശിവ അവളുടെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു.


" സോറി ഭർത്തു. നീയെന്നെ കൊന്നാലും ഞാൻ കീ തരില്ല ."


"നിന്നോട് തരാൻ അല്ലേടീ പറഞ്ഞത്." ശിവ അവളുടെ കയ്യിൽ ബലമായി പിടിച്ചു.


" എന്റെ കയ്യിൽ കയറി പിടിച്ചിട്ട് ഒരു കാര്യവുമില്ല ശിവാ. നീ ബാത്റൂമിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ഞാൻ ഒരു സ്ഥലത്ത് കീ ഒളിപ്പിച്ചുവെച്ചു. ഇനി നാളെ നേരം വെളുത്തിട്ടെ ഞാനത് കാണിച്ചുതരുള്ളൂ "


അവൾ ചിരിച്ചു കൊണ്ട് പറഞ്ഞ് ബെഡില് കിടന്നു.


" ഇതിനുള്ള പ്രതികാരം ഞാൻ ചെയ്തിരിക്കും. നീ നോക്കിക്കോ "ശിവ അവളെ നോക്കി പറഞ്ഞു .


"ഞാൻ കാത്തിരിക്കാം" അതു പറഞ്ഞ് അവൾ തലവഴി പുതപ്പിട്ടു കൊണ്ട് കിടന്നുറങ്ങി .


വേറെ വഴി ഇല്ലാത്ത കാരണം ശിവയും ബെഡിന്റെ മറുവശത്തുമായി കിടന്നു .



( തുടരും)


🖤പ്രണയിനി 🖤


പാർവതി ശിവദേവം - 58

പാർവതി ശിവദേവം - 58

4.7
5242

Part -58   " എന്റെ കയ്യിൽ കയറി പിടിച്ചിട്ട് ഒരു കാര്യവുമില്ല ശിവാ. നീ  ബാത്റൂമിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ഞാൻ ഒരു സ്ഥലത്ത് കീ ഒളിപ്പിച്ചുവെച്ചു. ഇനി നാളെ നേരം വെളുത്തിട്ടെ ഞാനത് കാണിച്ചുതരുള്ളൂ "     അവൾ ചിരിച്ചു കൊണ്ട് പറഞ്ഞ് ബെഡിലേക്ക് കിടന്നു.     " ഇതിനുള്ള പ്രതികാരം ഞാൻ ചെയ്തിരിക്കും. നീ നോക്കിക്കോ "ശിവ അവളെ നോക്കി പറഞ്ഞു .     "ഞാൻ കാത്തിരിക്കാം" അതു പറഞ്ഞ് അവൾ തലവഴി പുതപ്പിട്ടു കൊണ്ട് കിടന്നുറങ്ങി .     വേറെ വഴി ഇല്ലാത്ത കാരണം ശിവയും ബെഡിന്റെ മറുവശത്തുമായി കിടന്നു .   __________________________________________     "ഡീ...  എണീക്ക്.. വേഗം ഡ