Aksharathalukal

നിലാവ് 💗 10

നിലാവ് (10)💓💓💓
 
✒️കിറുക്കി 🦋
 
"അധർവ്........."  ആ വിളി കെട്ടാണ് ആദി നിലയിൽ നിന്നും അകന്ന് മാറിയത്...... 
 
നോക്കിയപ്പോൾ ദേഷ്യം നിറഞ്ഞ മുഖവുമായി ലവൾ അപർണ ആണ് 😒😒
 
'ഓഹ് നാശം ഏത് നേരത്താണോ ഇവൾക്ക് ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്..... ഇവളെ കാണിക്കാൻ ആയിരിക്കും നില കെട്ടിപിടിച്ചത്, നല്ല ഫീൽ ആയി വരുവായിരിന്നു.... എല്ലാം നശിപ്പിച്ചു..... ഇപ്പൊ ഇവൾ വന്നത് കാര്യമായി അല്ലേൽ ഇവിടെ എന്തേലും നടന്നേനെ....... '
 
മനസ്സിൽ ഇങ്ങനെ എല്ലാം ഓർത്തിട്ട് പുറമെ അപർണക്ക് നല്ലൊരു ഇളി പാസാക്കി കൊടുത്തു  ആദി 
 
"ഞാൻ വന്നിട്ട് കുറച്ചു നേരം ആയി.... താഴെ ആരെയും കാണാത്തോണ്ട് മുകളിലേക്ക് വന്നതാ..... "അവൾ ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു 
 
നില അന്നേൽ ആധർവിന്റെ അടുത്ത് നിന്ന് അപർണയുടെ മുഖം സ്കാൻ ചെയ്യുവായിരുന്നു... 
 
'അവളുടെ മുഖത്ത് കുറച്ചു വെള്ളം തളിച്ചാൽ ആ പുട്ടി എല്ലാം കൂടെ കുഴച്ചെടുത്തു പുട്ട് ഉണ്ടാക്കാം.. കിലോ കണക്കിനല്ലേ വാരി പൊത്തിയിരിക്കുന്നത്.... പോരാത്തതിന് അവളുടെ ദാരിദ്ര്യം പിടിച്ച ഡ്രസ്സും........ '
 
"നീ എന്താ എന്റെ മുഖത്ത് നോക്കി പിറുപിറുക്കുന്നെ...... ഓഹ് ഏതോ പട്ടിക്കാട്ടിൽ നിന്നുമല്ലേ വന്നിരിക്കുന്നെ.... ഇത്പോലെ മോഡേൺ ഡ്രസ്സ് ഇട്ടവരെ കണ്ടിട്ടുവില്ല അല്ലെ... "അവൾ ഒരുമാതിരി പുച്ഛത്തോടെ നിലയോട് പറഞ്ഞു.... 
 
"ഏയ് അതല്ല ചേച്ചി.... ഡ്രെസ്സിന് അത്ര ദാരിദ്ര്യം അന്നേൽ ഇപ്പൊ ഓൺലൈൻ ഷോപ്പിംഗിൽ ഒരുപാട് കോമ്പോ ഓഫർസ് ഉണ്ട്.... ഈ ഇറക്കം കുറഞ്ഞതും വണ്ണം കുറഞ്ഞതും എല്ലാം മാറ്റി കറക്റ്റ് സൈസ് വാങ്ങാം.... അത്പോലെ ബ്രാൻഡഡ് മേക്കപ്  ഐറ്റംസ് കിട്ടും ഇത്പോലെ ഓവർ ആയി കാണിക്കില്ല..... "
 
അപർണയുടെ മുഖം വിളറി വെളുത്തു... ഏതോ നാട്ടിൻപുറത്തു കാരിയെയാ അധർവ്കെട്ടിയത് എന്നറിഞ്ഞപ്പോൾ അവളെ വേഗം ഓടിക്കാം എന്ന് കരുതിയതാ ഇതിപ്പോൾ എന്ത് സാധനമാ.. പോരാത്തേന് നല്ല പഠിപ്പും ഉണ്ട് 
 
"നില..... she is my guest.... പോയി അവൾക്ക് കുടിക്കാൻ എന്തേലും എടുക്ക്.... "ഉള്ളിൽ ചിരി അമർത്തി ആദി പറഞ്ഞു 
 
നില അവനെ ഒന്ന് ചൂഴ്ന്നു നോക്കി, അപർണക്ക് ഒരു ചിരിയും കൊടുത്തു കിച്ചനിലേക്ക് പോയി... 
 
അവൾ പോയെങ്കിലും അപർണയുടെ മനസ്സ് നിറയെ ഇനി അവൾ കുടിക്കാൻ ഉള്ളത്തിൽ വല്ലതും കലർത്തുമോ എന്നാ ഭയം ഉണ്ടായി.... അത്കൊണ്ട് തന്നെ നിലയുടെ പിറകെ അവളും പോയി 
 
നില അവർക്കുള്ള ജ്യൂസ് ഉണ്ടാക്കുവായിരുന്നു... അപ്പോഴാണ് അപർണ അങ്ങോട്ട് വന്നത് 
 
"നീ കയ്യും കാലും കാണിച്ചു അവനെ വളച്ചെടുക്കാൻ നോക്കുവാണല്ലേ.... നോക്ക് അവൻ എന്റെയ... നിന്നെ കൊന്നിട്ടാണേലും ഞാൻ അവനെ നേടിയിരിക്കും..... അത് നീ ഓർത്തോ... "
 
"ബെസ്റ്... ഇത് ഞാൻ എത്ര സിനിമയിലും സീരിയലിലും കഥയിലും കണ്ടതാ നായകന്റെ ഭാര്യയെ ഭീഷണി പെടുത്തുന്ന വില്ലത്തി.... അത് കേട്ട് ഭയന്ന് കരയുന്ന നായിക... അത് കുറച്ചു ഓൾഡ് അല്ലെ... ഈ വേല മോൾടെ കയ്യിൽ തന്നെ ഇരിക്കട്ടെ, ഞാൻ നിലാവാ നിന്റെ ഭീഷണി വേറെ ആരുടേലും എടുത്ത് ഇറക്ക്... 
 
അവൻ നിന്റെ ആണെന്നോ... ഏത് വകയിൽ... ഈ ഭൂമിയിൽ അധർവിന് ഒരേ ഒരു അവകാശിയെ ഉള്ളു അതീ ഞാനാ.... വർഷങ്ങൾക്ക് മുന്നേ അവനെ ഞാൻ എന്റേതാക്കിയതാ.... ഇനിയുള്ള എല്ലാകാലവും അത് അങ്ങനെ തന്നെ ആയിരിക്കും... അതിനിടയിൽ ആര് വന്നാലും എനിക്ക് ഒരു ചുക്കും ഇല്ല കാരണം എന്റെ പ്രണയത്തിൽ എനിക്ക് പൂർണ വിശ്വാസമാ.... അവൻ എന്നും എന്റേത് തന്നെ ആയിരിക്കും...... "
 
"ഡീ...... നീ ആരോടാ കളിക്കുന്നത് എന്നറിയോ.... "
 
"നന്നായിട്ട് അറിയാം... ഒന്ന് പോടീ... പോയി നിന്റെ തരത്തിൽ ഉള്ളവരോട് കളി.... "
 
ഇനിം നിന്നാൽ ശരിയാവില്ല എന്ന് മനസിലായ അപർണ സ്ഥലം വിട്ടു... 
 
കുളികഴിഞ്ഞു വന്ന ആദി കിച്ചണിൽ വന്നു അപർണയെ തിരക്കി 
 
"പോയി..... "
 
"ശേ... പോയോ.... "അവൻ നിരാശ അഭിനയിച്ചു ചോദിച്ചിട്ട് അവളെ ഇടക്കണ്ണിട്ടു നോക്കി 
 
അവൾ ഗ്ലാസിൽ ജ്യൂസ് പകർന്നു അവനു കൊടുത്തു
 
"എനിക്ക് വേണ്ട.... "അവന്നത് പറഞ്ഞപ്പോൾ തന്നെ നില അത് മുഴുവൻ ഒറ്റവലിക്ക് കുടിച്ചു തീർത്തു.... 
 
അല്ല പിന്നെ അങ്ങേർക്ക് ആ താടക പോയെന് എന്താ ഒരു വിഷമം... ബാക്കി ഉള്ളവരോട് മിണ്ടാൻ എന്തൊരു പാടാ.... ഇതിനെല്ലാം  പ്രതികാരം ഞാൻ ചെയ്യും മോനെ സൂപ്പർസ്റ്റാറ് അധർവെ..... എന്റെ അഞ്ചാറു പിള്ളേരുടെ അച്ഛനാക്കി നിന്നെ ഞാൻ ക്ഷ ണ്ണ വരപ്പിക്കും...... വെയിറ്റ് ചെയ്യ് മോനുസേ....... 
 
അതും പറഞ്ഞു ബാക്കി ജ്യൂസുടെ അവൾ കുടിച്ചു തീർത്തു 
 
 
ഉച്ച ആയപ്പോളേക്കും ആദി എവിടെയോ പോയി... നില ജോലിയൊക്കെ എങ്ങനെയോ ഒപ്പിച്ചിട്ട് ടീവി കാണാൻ ഇരുന്നു... ചുമ്മാ ചാനൽ മാറ്റി കളിച്ചപ്പോൾ അധർവിന്റെ ഏതോ ഫിലിം ഒരു ചാനലിൽ.... തമിഴ് മൂവി ആണ്..... അവനെ മിസ് ചെയ്യുന്നോണ്ട് അവൾ അത് കാണാൻ തീരുമാനിച്ചു 
 
ആദ്യമൊക്കെ വലിയ ഇന്റെറസ്റ്റോടെ കണ്ടിരുന്നു... പിന്നീട് നായകന്റെയും നായികയുടെയും റൊമാൻസ് ആയി.... പിന്നെ നല്ല അഡർ റൊമാന്റിക് സോങ്ങും കൂടി വന്നത്തോടെ കുശുമ്പ് തീരെ ഇല്ലാത്ത നമ്മുടെ കൊച്ചിന് എവിടുന്നൊക്കെയോ എന്തൊക്കെയോ എരിഞ്ഞു കേറുന്ന പോലെ 
 
അവന്റെ ആദ്യ സിനിമ അല്ലാതെ  ഒരു സിനിമ പോലും ഇതുവരെ അവൾ കണ്ടിട്ടില്ല .... ഫോൺ തുറന്നാൽ വാട്സാപ്പിലും ഇൻസ്റ്റയിലും എല്ലാം ഇവൻ ആണ്.... കൂടെ കുറെ നായികമാരുടെ കൂടെ ഉള്ള ലിപ്‌ലോക്കും..... ഇതിപ്പോൾ അതിലപ്പുറത്തെ ആണല്ലോ 
 
കയ്യിലിരുന്ന റിമോർട് അവൾ ഞെരിച്ചുടച്ചു.... ടീവി എറിഞ്ഞു പൊട്ടിച്ചാലോ എന്ന് തോന്നി... അല്ലേൽ വേണ്ട കണ്ടിട്ട് നല്ല വിലയുള്ളത് ആണെന്ന് തോന്നുന്നു. 
 
'നില നോക്ക് അവൻ ഒരുപാട് ഭാഷകളിൽ അഭിനയിക്കുന്ന നടന.... ഇതവന്റെ ജോലിയുടെ ഭാഗമ.... നീയിങ്ങനെ ഒരുമാതിരി കുശുമ്പ് പിടിച്ച പോലെ ആകല്ലേ... ഒന്നുമില്ലേലും നീ ഒരു ടീച്ചർ അല്ലെ സൊ അതിന്റെ മെച്ചൂരിറ്റി കാണിക്ക്....'
 
നിലയുടെ മനസ്സ് അവളോട് പറഞ്ഞു.... പക്ഷെ അടുത്ത നിമിഷം അവളുടെ ഉള്ളിലെ കുഞ്ഞു കുശുമ്പുള്ള പ്രണയിനി ഉണർന്നത്തോടെ അവൾ ടീവിയും നിർത്തി പോയി കിടന്നു ഉറങ്ങി..... 
 
വൈകുന്നേരം അധർവ് വന്നു അവളോട് ഒരു ഫ്രണ്ടിന്റെ വെഡിങ് ആനിവേഴ്സറി ഉണ്ട് കൂടെ ചെല്ലാൻ പറഞ്ഞു.... അവർ അവളെയും കൂടെ ആണ് invite ചെയ്തേ.... 
 
നിലാക് ഒരുപാടു സന്തോഷമായി.... ആദ്യമായിട്ട് ആണ് അവൾ അവനോടൊപ്പം പുറത്തു പോകുന്നത്.... അവനു തന്നെ ഇഷ്ടം ആന്നെങ്കിലും ഇതുവരെ ഭാര്യയായി തന്നെ എങ്ങോട്ടും കൊണ്ട് പോയിട്ടില്ല.... അതവൾ ഇപ്പോൾ ഏറെ ആഗ്രഹിക്കുന്നുണ്ട്.... അത് സൂപ്പർസ്റ്ററിന്റെ ഭാര്യ എന്നറിയപ്പെടാൻ അല്ല..... അവന്റെ വായിൽ നിന്നും ഇതെന്റെ ഭാര്യ ആണെന്ന് മറ്റുള്ളവരുടെ അടുത്ത് പറയുന്ന കേൾക്കാൻ ഒരു കൊതി... അവൻ സ്നേഹം പ്രകടിപ്പിക്കാൻ ചിലപ്പോൾ ഇനിയും സമയം എടുക്കുമായിരിക്കും..... അതിൽ തനിക്ക് പരാതി ഇല്ല... കാരണം എന്റെ അടുത്തും തെറ്റുണ്ട്.... 
 
അവൾ ഒരു പിങ്ക് സൽവാറും ഇട്ട് മുടി വെറുതെ അഴിച്ചിട്ട് കൾ ചെയ്തിരുന്നു... ഇനി എവിടെ പോയാലും ഡ്രെസ്സിങ് ശ്രെദ്ദിക്കണം... താൻ കാരണം അവനു യാതൊരു ബുദ്ദിമുട്ടും ഉണ്ടാകരുത്... 
 
ഒരുങ്ങിയിറങ്ങിയ അവളെ കണ്ട് അധർവിന് സ്വയം നഷ്ടപ്പെടും പോലെ തോന്നി എങ്കിലും അവൻ അത് കൺട്രോൾ ചെയ്തു 
 
അധർവിന്റെ ഏറ്റവും അടുത്ത സുഹൃത്തയ ഡോക്ടർ ദമ്പത്തികളായ ഷെറിന്റെയും ബോണിയുടെയും വിവാഹവാർഷികം ആയിരുന്നു.... ഒരുപാട് പേരൊന്നും ഇല്ലായിരുന്നെങ്കിലും നല്ല ഗ്രാൻഡ് പാർട്ടി തന്നെ ആയിരുന്നു.... 
 
പാർട്ടിയിലെ മെയിൻ അട്രാക്ഷൻ  അധർവും നിലയും തന്നെ ആയിരുന്നു... ഇത്രയും സുന്ദരി ആയ ഭാര്യയെ അധർവിന് കിട്ടി എന്നുള്ളത് ആയിരുന്നു അവിടുത്തെ മെയിൻ ചർച്ച വിഷയം...
 
അപർണക്ക് അവളുടെ സൗന്ദര്യം കണ്ട് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.... അവളുടെയും ഫ്രണ്ട് ആയിരുന്നു അവർ 
 
ഷെറിനും ആയി നില പെട്ടെന്ന്  അടുത്തു.... പ്രൈവറ്റ് പാർട്ടി ആയോണ്ട് മീഡിയ ഇല്ലായിരുന്നു... രാത്രിയിൽ കുറെ സമയം ആയപ്പോൾ ആണ് പാർട്ടി അവസാനിച്ചത്.... പാർട്ടിയിൽ മുഴുവൻ ആദിയുടെ നോട്ടം നിലയിൽ ആയിരുന്നു.... അവനു കണ്ണുകൾ പിൻവലിക്കാൻ ആയില്ല എന്നതായിരുന്നു സത്യം.... അവൾ നോക്കുന്നത് കാണുമ്പോൾ അവൻ മുഖം മാറ്റുമായിരുന്നു 
 
അധർവും ബോണിയും അകത്തു എന്തോ സംസാരത്തിൽ ആയിരുന്നു... ഷെറിൻ വേറെ എവിടെയോ ആയിരുന്നു.... നില പൂൾ സൈഡിൽ ഉള്ള ഇല്ലുമിനേഷൻ ബൾബുകൾ നോക്കി നില്കുകയായിരുന്നു... അവിടെ എങ്ങും ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി അപർണ പിറകിലൂടെ നിലയെ തള്ളി പൂളിലെകിട്ടു 
 
അവൾക്ക് ആണേൽ തണുപ്പ് തീരെ പറ്റില്ലായിരുന്നു.... പൂളിലെ വെള്ളം ആകട്ടെ നല്ല തണുത്തു ഇരിക്കുക ആയിരുന്നു..... പോരാത്തതിന് നിലാക് നീന്താനും അറിയില്ലായിരുന്നു.... വെള്ളത്തിൽ കയ്യും കാലും ഇട്ടടിക്കുന്ന നിലയെ കണ്ട് ഒരു പുച്ഛചിരിയോടെ അപർണ നടന്നകന്നു
 
ശ്വാസം എടുക്കാൻ  വല്ലാതെ ബുദ്ദിമുട്ടി അവസാനം നില ആകെ തളർന്നു.... അവളുടെ പതിയെ ഉള്ള വിളികൾ അവിടെ പക്ഷെ ആരും കേട്ടില്ല..
 
............................
 
 
 
 
ഷെറിന്റെ നിലവിളി കേട്ടാണ് ആദിയും ബോണിയും വെളിയിലേക്ക് വരുന്നത്.... പൂളിന്റെ സൈഡിൽ നിന്നാണ്..... അപ്പോൾ ആണ് വെള്ളത്തിൽ വീണു കിടക്കുന്ന നിലയെ ആദി കാണുന്നത്..... അവൻ എങ്ങനെയോ ഓടി അവിടെ വന്നു വെള്ളത്തിലേക്ക് ചാടി.... അവൾ ആകെ തളർന്നിരുന്നു.... ബോധം നഷ്ടപ്പെട്ട നിലയിൽ ആയിരുന്നു..... അവൻ അവളെയും കൊണ്ട് കരക്ക് കയറി.. 
 
"ഡാ നീ വാ റൂമിലേക്ക് കിടത്തം..... ഷെറിൻ നോക്കും.... "
ബോണി പറഞ്ഞത് കേട്ട് 
അവൻ അവളെ കയിൽ കോരി എടുത്തു വീടിനുള്ളിലേക്ക് നടന്നു....
 
 അവന്റെ മുഖത്തെ ടെൻഷൻ ഒളിഞ്ഞു നിന്ന അപർണ കാണുന്നുണ്ടായിരുന്നു..... അവൾക്ക് ആകെ ദേഷ്യം ഇരച്ചു കയറി.... 
 
ബെഡിലേക്ക് കിടത്തിയിട്ട് അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു 
 
"ഡാ ഏണിക്ക് മോളെ.... നില.. ഡി പ്ലീസ് കണ്ണ് തുറക്ക്... "
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി.... 
 
"ഡാ നീ പുറത്തേക്ക് ഒന്ന് നിൽക്ക് ഞാൻ നോക്കാം... എന്തേലും ഉണ്ടെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം... മ്മ്... ചെല്ല്.... "
 
ഷെറിൻ അവനെ  വെളിയിലേക്ക് പറഞ്ഞുവിട്ടു നിലയെ ചെക്ക് ചെയ്തു... 
 
അധർവിന് ആകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.... അവൻ ഇരിപ്പുറക്കാതെ അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... കുറച്ചു സമയത്തിന് ശേഷം ഷെറിൻ പുറത്തേക്ക് വന്നു.. 
 
"എന്റെ പൊന്ന് ആദി.. നീ ഒന്ന്  സമദാനിക്ക്.... അവൾക്ക് ഒരു കുഴപ്പോം ഇല്ല...കുറച്ചു വെള്ളം ഉള്ളിൽ പോയിട്ടുണ്ട്.... പിന്നെ നീന്തൽ അറിയാത്തോണ്ട് പെട്ടെന്ന് പേടിച്ചു കാണും... അതാ ബോധം പോയെ... ഞാൻ ഡ്രസ്സ് എല്ലാം മാറ്റിട്ടുണ്ട്... പിന്നെ മെഡിസിന്റെ എഫക്റ്റിൽ പുള്ളികാരി ഒന്ന് മയങ്ങിയിട്ടുണ്ട്... പനി പിടിക്കാൻ സാധ്യത ഉണ്ട് രാത്രിയിൽ ഒന്ന് ശ്രെദ്ദിക്കണേ.... അത് ഞാൻ കിടക്കുന്നതിന് മുന്നേ പറഞ്ഞുതരാം.... രണ്ട് പേരും ഇന്നിവിടെ കിടക്ക്...... നിനക്ക് ബുദ്ദിമുട്ട് ഉണ്ടോ...... "
 
"ഏയ് ഇല്ലടി..... നാളെ ഷൂട്ട് ഉണ്ട്.... അത് മാറ്റിവെക്കാൻ ഞാൻ PA യോട് പറയാം..... ഇവളെക്കാൾ വലുതല്ലല്ലോ വേറെ ഒന്നും ... പണ്ട് മുതലേ ഒരു ശ്രെദ്ധയും ഇല്ലാത്ത പെണ്ണാ.... ഇവൾ എന്തിനാ പൂളിന്റെ സൈഡിൽ പോയെ.... ഒന്നാമതെ നീന്തൽ പോലും അറിയില്ല.... ഇപ്പോൾ കണ്ടില്ലാരുന്നേൽ...... ഞാൻ പിന്നെ ജീവിച്ചിരിക്കുന്നെ എന്തിനാ..... "
 
"അവളുടെ ശ്രെദ്ധ കുറവ് കൊണ്ടല്ല.... മനഃപൂർവം അവളെ തള്ളി ഇട്ടതാ.... ഞാൻ കണ്ടതാ..... "
 
ഷെറിന്റെ വാക്കുകൾ കേട്ട് ആദിയും ബോണിയും ഒരുപോലെ ഞെട്ടി 
 
"അതെ..... ആ അപർണയ.... ടെറസിന്റെ മുകളിൽ കുറച്ചു തുണി ഇട്ടിട്ടുണ്ടായിരുന്നു.... മഴക്കോള് കണ്ട് ഞാൻ അതെടുക്കാൻ കയറി അപ്പോൾ ആണ് അവൾ നിലയെ തള്ളി ഇടുന്നത് കാണുന്നത്.... ഞാൻ വേഗം താഴെ വന്നപ്പോഴേക്കും അവൾ എങ്ങോട്ടൊ പോയി... അപ്പോഴാ നിങ്ങളെ വിളിച്ചത്...... "
 
അത് കേട്ട് ആദിക്ക് രക്തം ഇരച്ചു കയറി... അവൻ അവിടെ നിന്നും എണീറ്റ് പോകാൻ തുണിഞ്ഞപ്പോൾ ബോണി പിടിച്ചു നിർത്തി.... 
 
"നീ ഇതെങ്ങോട്ടാ.... "
 
"വിടെടാ..... തന്തയും മോളും ഇതുവരെ ഉപദ്രവിച്ചു തീർന്നില്ലേ.... ആദ്യം എന്റെ അച്ഛൻ... ഇപ്പൊ എന്റെ പെണ്ണിനേയും...... കൊല്ലും ഞാൻ അവളെ... എന്റെ ജീവനെ തൊട്ട അവൾ ഇപ്പൊ കളിച്ചേ..... വേണ്ട വേണ്ടാന്നു വെക്കുമ്പോൾ അവളുടെ 'അമ്മ ആ പാവം സ്ത്രീയെ ഓർത്ത ഞാൻ അവളെ വെറുതെ വിടുന്നെ.... പക്ഷെ ഇതിന് അവൾക്ക് മാപ്പില്ല... തന്തയേക്കാൾ മുന്നേ മോളെ ഞാൻ അങ് കാലപുരിയിൽ അയക്കും.... "
 
"ഡാ അവൾക്ക് ഉള്ളത് നമുക്ക് വഴിയേ കൊടുക്കാം... ഇപ്പോൾ നീ തല്ലാനും കൊല്ലാനും ഒന്നും പോകണ്ട.... അകത്തു നിന്നെ ജീവനെക്കാൾ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ഉണ്ട്... അവളെ നീ ഓർക്ക്.... എടുത്ത് ചാടി നീ എന്ത് ചെയ്താലും അത് ബാധിക്കുന്നെ അവളെയാ.... അപർണക്ക്  ഉള്ളത് നാളെ നേരം വെളുക്കുമ്പോൾ കൊടുക്കാം.... ഇപ്പൊ പോയി കിടക്ക് നീ..... ചെല്ല്..... "
 
ബോണി അവനെ എങ്ങനെയൊക്കെയോ ആശ്വസിപ്പിച്ചു... ദേഷ്യം വന്നാൽ വല്ലാത്ത സ്വഭാവം ആണവന്.... ആരാ എന്താ എന്നൊന്നും നോക്കില്ല.... പ്രേതേകിച്ചു അവൻ സ്നേഹിക്കുന്നവർക്ക് വേണ്ടി
 അന്നേൽ മുൻ പിൻ നോക്കില്ല.....
 
 അപ്പോൾ പിന്നെ നിലയുടെ കാര്യം പറയണോ..... അവന്റെ ഭ്രാന്താണ് അവൾ.... അത് ബോബിക്ക് അറിയാം... വല്ലാത്തൊരു പ്രണയം ആണ് അവനു അവളോട്.... ഒരുപാട് സാഹചര്യങ്ങൾ മാറി മറിഞ്ഞെങ്കിലും അവന്റെ പ്രണയം ഇപ്പോഴും നൂറിരട്ടിയായി ഉണ്ട്.... അവർക്കിടയിൽ കമ്മ്യൂണിക്കേഷൻ ഇല്ലാതിരുന്നപ്പോൾ പോലും അവന്റെ സ്നേഹത്തിന് മാറ്റം വന്നില്ല..... എന്ത് ടെൻഷൻ വന്നാലും അവന്റെ ആ മുറിയിൽ കയറി അവളുടെ ചിത്രത്തോട് സംസാരിച്ചാണ് അത് മാറ്റുന്നത്.... നേരിട്ട് സംസാരിക്കാൻ പറഞ്ഞാലും അവൻ കേൾക്കില്ല..... ആദ്യം അവളുടെ ഈഗോ മാറ്റട്ടെ എന്ന് പറയും..... ഇതൊരു വല്ലാത്ത ജാതി സ്നേഹം തന്നെ... 
 
ഇപ്പൊ അവന്റെ ഭാര്യയാ അവൾ... രണ്ട് പേർക്കും സ്നേഹം ഉണ്ട്.... പരസ്പരം ഒന്ന് സംസാരിച്ചാൽ തീരാവുന്നത് മാത്രമേ ഉള്ളു.... എന്നാലും രണ്ടിന്റെയും ഈഗോ അനുവദിക്കില്ല.... 
 
രാത്രിയിൽ ആദി കിടക്കാനായി നില കിടക്കുന്ന റൂമിലേക്ക് വന്നു... കല്യാണ ദിവസത്തിന് ശേഷം ഇന്നാ അവളുടെ ഒപ്പം കിടക്കുന്നെ.... മുഴുവൻ മൂടി പുതച്ചാണ് കിടക്കുന്നെ... അവനും ലൈറ്റ് ഓഫ് ആക്കി ടിം ലൈറ്റ് ഇട്ട് അവളുടെ ഒപ്പം വന്നു കിടന്നു 
 
അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.... കുറച്ചു സമയത്തിന് ശേഷം അവൻ ഒന്നുടെ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു... ചുണ്ടിൽ പതിയെ ചുംബിച്ചു... അവൾ മരുന്നിന്റെ മയക്കത്തിൽ ആയിരുന്നു... അവൻ വീണ്ടും ആ അധരങ്ങൾ മൃദുവായി കവർന്നെടുത്തു..... ശേഷം നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു.... അവന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു വന്നു..... 
 
"ജീവനാടി പുല്ലേ നീ എന്റെ.... പക്ഷെ ഞാൻ  നിന്നെ മറന്നെന്ന് നീ കരുതിയില്ലേ.... എന്റെ സ്നേഹം നീ മനസിലാക്കിയില്ലല്ലോ.... അതിനൊരു ചെറിയ ശിക്ഷ..... പക്ഷെ നിന്റെ ചിരി കാണുമ്പോൾ ഞാൻ വീണുപോകുവാടി.... എല്ലാം നിന്നോട് തുറന്നു പറയും ഞാൻ ഉടനെ തന്നെ.... എന്നിട്ട് നിന്റെ സ്നേഹം മുഴുവൻ എനിക്ക് അനുഭവിക്കണം.... "
അവളോട് അത് പറഞ്ഞു  അവളുടെ വയറിലൂടെ കയ്യിട്ട് അവളെ ചുറ്റി പിടിച്ചു കിടന്നു.... 
 
രാത്രിയിൽ നിലയുടെ സംസാരം കെട്ടാണ് അവൻ കണ്ണ് തുറക്കുന്നത്... അവൾ എന്തൊക്കെയോ പറയുന്നുണ്ട്... തൊട്ട് നോക്കിയപ്പോൾ നല്ല പനി ഉണ്ട്.... അവൻ ഷെറിൻ പറഞ്ഞ പോലെ തുണി വെള്ളത്തിൽ മുക്കി അവളുടെ മുഖമെല്ലാം നന്നായി തുടച്ചു കൊടുത്തു.... 
 
ഇടവിട്ട് ഇടവിട്ട് അങ്ങനെ കുറെ സമയം ചെയ്തപ്പോൾ ചൂടിന് നല്ല ശമനം വന്നു.... അവൻ അതെല്ലാം തിരികെ കൊണ്ട് വെച്ച് വന്നു... സമയം രണ്ട് മണി കഴിഞ്ഞിരുന്നു... 
 
അവൻ വന്നപ്പോൾ അവൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.... അവൻ ac ഓഫ് ആക്കി അടുത്ത് ചെന്ന് കിടന്നു... അവൾ എന്തൊക്കെയോ പതുക്കെ പറയുന്നുണ്ട്.... ശ്രെദ്ദിച്ചപ്പോൾ തണുക്കുന്നു... ആദി... ഇതൊക്കെ ആണ് പറയുന്നേ.... അവൻ പുതപ്പ് എടുത്ത് വീണ്ടും നന്നായി പുതച്ചു... 
 
കുറച്ചു സമയം കഴിഞ്ഞിട്ടും അവൾ വിറക്കുക തന്നെ ആണ്...അവൻ ഇട്ടിരുന്ന ടി ഷർട്ട്‌ ഊരിമാറ്റി  ആ  പുതപ്പിനുള്ളിലേക്ക് നൂഴ്ന്നു കയറി അവളെ അവന്റെ നെഞ്ചോട് ചേർത്ത് കിടത്തി.... അവന്റെ ദേഹത്തെ ചൂട് അവൾക്ക് നൽകി അവൻ അവളുടെ പനിച്ചൂടിനെ തന്റെതാക്കി....
 
 അമ്മക്കിളിയുടെ ചിറകിന്റെ കീഴിൽ ചൂട് പറ്റി ഇരിക്കുന്ന കുഞ്ഞികിളിയെ പോലെ അവന്റെ വാത്സല്യ ചൂടിൽ അവളും ഉറക്കത്തിലേക്ക് വീണു 
 
അവരുടെ നിസ്വാർത്ഥമായ സ്നേഹത്തിന് മാറ്റു കൂട്ടാൻ എന്നാ വണ്ണം മഴയും പെയ്തിറങ്ങി
 
 
തുടരും ❤️
 
 

നിലാവ് 💗 11

നിലാവ് 💗 11

4.5
31651

നിലാവ് (11)💓💓💓   ✒️കിറുക്കി 🦋   തലക്ക് വല്ലാത്ത ഭാരം തോന്നി ആണ് നില കണ്ണ് വലിച്ചു തുറന്നത്.... ഫ്ലാറ്റിൽ അല്ല എന്നവൾക്ക് മനസ്സിലായി..... ഇന്നലെ പൂളിന്റെ സൈഡിൽ നിന്നപ്പോൾ ആരോ പിറകിന്ന് തള്ളിയ പോലെ തോന്നി..... വെള്ളത്തിന്റെ തണുപ്പും..... നീന്താനും അറിയില്ലല്ലോ.... ആകെ പേടിച്ചു.... പിന്നെ എന്താ നടന്നേ.... ആരാ രക്ഷിച്ചേ..... ഇനി എന്റെ കണവൻ തന്നെ ആണോ...    ഇതൊക്കെ ആലോചിച്ചു തല ചെരിച്ചു നോക്കിയപ്പോൾ ആണ് കസേരയിൽ ഇരുന്ന് ഫോണിൽ കുത്തികളിക്കുന്ന ആദിയെ നില കാണുന്നെ...... ഇവൻ ഇന്നലെ ഇവിടണോ കിടന്നേ.... ഛെ... ഒന്നും ഓർമ ഇല്ലല്ലോ....    നില പതിയെ അവിടെ നിന്നും എണിറ്റു... അപ്പോൾ ആണ് അവ