Aksharathalukal

നിലാവ് 💗 11

നിലാവ് (11)💓💓💓
 
✒️കിറുക്കി 🦋
 
തലക്ക് വല്ലാത്ത ഭാരം തോന്നി ആണ് നില കണ്ണ് വലിച്ചു തുറന്നത്.... ഫ്ലാറ്റിൽ അല്ല എന്നവൾക്ക് മനസ്സിലായി..... ഇന്നലെ പൂളിന്റെ സൈഡിൽ നിന്നപ്പോൾ ആരോ പിറകിന്ന് തള്ളിയ പോലെ തോന്നി..... വെള്ളത്തിന്റെ തണുപ്പും..... നീന്താനും അറിയില്ലല്ലോ.... ആകെ പേടിച്ചു.... പിന്നെ എന്താ നടന്നേ.... ആരാ രക്ഷിച്ചേ..... ഇനി എന്റെ കണവൻ തന്നെ ആണോ... 
 
ഇതൊക്കെ ആലോചിച്ചു തല ചെരിച്ചു നോക്കിയപ്പോൾ ആണ് കസേരയിൽ ഇരുന്ന് ഫോണിൽ കുത്തികളിക്കുന്ന ആദിയെ നില കാണുന്നെ...... ഇവൻ ഇന്നലെ ഇവിടണോ കിടന്നേ.... ഛെ... ഒന്നും ഓർമ ഇല്ലല്ലോ.... 
 
നില പതിയെ അവിടെ നിന്നും എണിറ്റു... അപ്പോൾ ആണ് അവൾ അത് ശ്രെദ്ദിക്കുന്നെ ഇന്നലെ ഇട്ട സൽവാർ അല്ല ഇപ്പോൾ ദേഹത്ത് ഉള്ളത്..... അവളുടെ ഉണ്ടക്കണ്ണുകൾ രണ്ടും വെളിയിൽ വന്നു.... ഇതാര മാറ്റിയെ.... ഇനി ഇവൻ ആണോ ..... അയ്യോ എന്റെ സസ്പെൻസ് എല്ലാം പോയോ...... 
 
അവൾ തന്നെ ഒരുമാതിരി കണ്ണും മിഴിച്ചു നോക്കുന്ന കണ്ടാണ് ആദിയും നോക്കിയത്....അവൻ ഒരു പിരികം പൊക്കി എന്താണെന്ന് ചോദിച്ചു.... 
 
"എന്റെ ഡ്രസ്സ് ഇയാൾ ആണോ മാറ്റിയെ..... "അവൾ ചുണ്ട് പുളുത്തി ചോദിച്ചു 
 
"ആണെങ്കിൽ....???? അവൻ വീണ്ടും പിരികം പൊക്കി കളിച്ചു 
 
'മഹാദേവ.... എന്റെ ഡ്രസ്സ് അവനാ മാറ്റിയെന്ന് '
 
"ഡോ തന്നോട് ആരാ പറഞ്ഞെ അതൊക്കെ ചെയ്യാൻ.... താനല്ലെ അന്ന് പറഞ്ഞത് ഞാൻ പേരിനുള്ള ഭാര്യ ആണെന്ന്.... എന്നിട്ടെന്തിനാ ഇയാൾ അനുവാദമില്ലാതെ എന്റെ ദേഹത്ത് തോട്ടത്..... "അവൾ അവനെ കൊല്ലാനുള്ള ഭാവത്തിൽ ചോദിച്ചു... 
 
"ആ അതെ പേരിനൊരു ഭാര്യ എന്നല്ലേ പറഞ്ഞെ.... കാമുകി എന്നാല്ലല്ലോ.... ഭാര്യ എന്ന് പറഞ്ഞാൽ അവളുടെ എല്ലാം ഭർത്താവിനുള്ളത് അല്ലെ.... അതിപ്പോ പേരിനായാലും അല്ലാതായാലും..... അപ്പൊ ഞാൻ എല്ലാം കണ്ടെന്നും പറഞ്ഞു എന്താ..... '
 
"എന്ത് എല്ലാം കണ്ടെന്ന്..... "അവന്റെ ഒരുമാതിരി ഉള്ള മുഖഭാവം കണ്ട് അവൾ പേടിയോടെ ചോദിച്ചു... 
 
അവൻ വല്ലാത്തൊരു പുഞ്ചിരിയോടെ കസേര അവളുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു.... അവളുടെ തൊട്ടടുത്ത് മുഖത്തിനോട് ചേർന്ന് നിന്ന് അവൻ ചോദിച്ചു 
 
"എന്തെല്ലാം കണ്ടെന്ന് അറിയണോ..... "അവന്റെ ആ മുഖഭാവവും ആ ചിരിയും കണ്ട് നിലക്ക് വയറ്റിനുള്ളിൽ എന്തോ പൊട്ടിത്തെറിക്കുന്ന പോലെ തോന്നി.... അവൾ വേണ്ടാന്നു ഉള്ള ഭാവത്തിൽ തല ആട്ടി 
 
അപ്പോഴാണ് ഷെറിൻ അവിടേക്ക് വന്നത്.... ചേർന്നിരിക്കുന്ന അവരെ കണ്ട് അവിടെ നിന്നും പോകാൻ തുടങ്ങിയ ഷെറിനെ ആദി വിളിച്ചു.. 
 
"ഇങ് പോരെ..... "
 
അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു നിലയുടെ അടുത്തേക്ക് വന്നു.... 
 
"എങ്ങനെയുണ്ട് നില ഇപ്പോൾ.... സുഖം ആയോ.... ഇന്നലെ മെഡിസിൻ തന്നിട്ട് ഡ്രസ്സൊക്കെ മാറി കിടന്ന ആൾ ഇപ്പോൾ അല്ലെ എണിക്കുന്നെ.... "
 
"ചേച്ചിയാണോ ഡ്രസ്സ് മാറ്റി തന്നത്.... "നില സംശയത്തോടെ ചോദിച്ചു 
 
"ആ ഇന്നലെ വീണപ്പോൾ അതെല്ലാം നനഞ്ഞില്ലേ.... അതാ മാറ്റിയെ അതൊന്നും ഓർമ ഇല്ലേ .... "
 
അത് കേട്ട് നില ചുണ്ട് കൂർപ്പിച്ചു ആദിയെ നോക്കി അവൻ ആണേൽ ഭിത്തിയുടെ സൗന്ദര്യം ആസ്വദിക്കുക ആണ് 
 
രാവിലത്തെ ഫുഡ് കഴിച്ചിട്ടാണ് രണ്ട് പേരും അവിടെ നിന്ന് ഇറങ്ങിയത്.... നിലയോട് റസ്റ്റ് എടുക്കാൻ പറഞ്ഞിട്ടാണ് അവർ വിട്ടത്.... വീട്ടിൽ വന്നപ്പോൾ അവൾ നേരെ റൂമിലേക്ക് പോയി കിടന്നു... 
 
ആദി ആണേൽ വന്നപ്പോൾ മുതൽ ഇടക്ക് ഇടക്ക് അവൾ അറിയാതെ അവളെ പോയി നോക്കുന്നുണ്ട്.... അവൾക്ക് വല്ല ആസ്വസ്ഥതയും ഉണ്ടോ എന്നറിയാൻ 
 
തന്നെ ആരോ പൂളിലേക്ക് തള്ളി ഇട്ടതാണെന്ന് പറയണം എന്നവൾക്ക് ഉണ്ടായിരുന്നെങ്കിലും അത് തന്റെ തോന്നൽ ആണെന്ന് കരുതി പറഞ്ഞില്ല.... 
 
ഉച്ചയോട് അടുത്തപ്പോൾ ആണ് ശ്രുതി വിളിക്കുന്നെ... അവൾക്ക് എല്ലാ കാര്യങ്ങളും ഹരിയേട്ടൻ പറഞ്ഞറിയാം.... അത് കൊണ്ട് തന്നെ ആണ് ആദിയും ആയുള്ള വിവാഹത്തിന് എതിർപ്പ് കാണിച്ചിരുന്ന അവൾ പിന്നീട് സമ്മതിച്ചത്..... തന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും .... പിന്നീട് വീട്ടിൽ നിന്ന് അമ്മയും വസു അമ്മയും അഭിയും എല്ലാം വിളിച്ചു... പക്ഷെ അവർ ആരോടും അവൾ ഒന്നും പറഞ്ഞില്ല 
 
ശ്രുതിയുടെയും ഹരിയുടെയും വിവാഹം രണ്ട് വീട്ടുകരും കൂടി ഉറപ്പിച്ചു.... മനസിലുള്ള മറ്റു ചിന്തകൾ എല്ലാം മാറ്റി വെച്ച് ശ്രുതിയും അതിന് സമ്മതിച്ചു 
 
ഇപ്പോൾ ഹരിയുടെ സ്നേഹത്തണൽ ഇല്ലാതെ വയ്യെന്നുള്ള അവസ്ഥയിൽ ആണ്  ശ്രുതി.. രണ്ട് പേരും കൂടെ ബീച്ചിൽ കറങ്ങാൻ പോയതാണ്... അവൾക്ക് എന്തോ വാങ്ങാൻ പോയ സമയത്താണ് ഹരിയുടെ ഫോണിൽ ആദി വിളിക്കുന്നത് കണ്ടത്.... ശ്രുതി ഫോൺ എടുത്തു 
 
"ഹലോ.... ആദി സർ ഞാനാ... ശ്രുതി... ഹരിയേട്ടൻ അപ്പുറത്തേക്ക് പോയി.. ഇപ്പൊ വരും .."
 
"ഓഹ് എന്റെ പൊന്ന് ശ്രുതി നിനക്ക് ഈ സർ വിളി ഒന്ന് നിർത്തിക്കൂടെ... ഒന്നുമില്ലേലും നിന്റെ കരളിന്റെ ഭർത്താവ്  അല്ലെ ഞാൻ ... ഹരിയുടെ ഫ്രണ്ടും ആണ്.... നിനക്ക് എന്നെ ഏട്ടന്ന് വിളിക്കാം.... എന്തെ എന്തേലും പ്രെശ്നം ഉണ്ടോ..... "
 
"ഏയ് ഇല്ല..... ഏട്ടാ.... ഏട്ടൻ വീട്ടിൽ ആണോ.... "
 
"അല്ല ഞാൻ ഇപ്പൊ പുറത്ത... അവനെ ഞാൻ വെറുതെ വിളിച്ചതാ... നിലാക് വയ്യാത്തോണ്ട് രണ്ട് ദിവസത്തേക്ക് ഞാൻ ഷൂട്ട് ഒഴിവാക്കി... "
 
"അവളെ ശ്രെദ്ദിക്കണേ ഏട്ടാ.... ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല.... "
 
"ഏയ് എന്നോട് അവൾ ഒന്ന് മിണ്ടാറു കൂടി ഇല്ല... അവൾക്ക് ഞാൻ അവളെ ചതിച്ചു നേടിയതല്ലേ.... സ്നേഹം ഇല്ലാത്തവൻ അല്ലെ..... അവളോട് ഉള്ള സ്നേഹം മറന്നവൻ അല്ലെ.... ആ എന്നോട് അവൾ എന്ത് കുറുമ്പ് കാണിക്കാനാ.... "
 
"ഏട്ടന്റെ സ്നേഹം അവൾക്ക് അറിയാം... അന്നൊരു ദിവസം ഏട്ടൻ കുറച്ചു ഓവർ ആയി കുടിച്ചില്ലേ അന്ന് ബോധം ഇല്ലാതെ എല്ലാ സത്യങ്ങളും ഏട്ടൻ തന്നെ അവളോട് പറഞ്ഞിരുന്നു.... അവൾക്ക് എല്ലാം അറിയാം...... ഏട്ടന്റ സ്നേഹം അറിയുന്നതിന് മുന്നേ ഒരുപാട് ഇഷ്ടം ആയിരുന്നു..... ഇപ്പോൾ അറിഞ്ഞപ്പോഴും പഴയതിന്റെ ഇരട്ടി സ്നേഹിക്കുന്നുണ്ട്..... "
 
"പക്ഷെ എനിക്ക് ഒന്നും ഓർമ ഇല്ല ശ്രുതി.... "
 
"ഏട്ടന് ഓർമ ഇല്ലേലും കേട്ട അവൾക്ക് നല്ല ഓർമ ഉണ്ട്... ഏട്ടന്റെ  വായിൽ നിന്ന് ബോധത്തോടെ ഇഷ്ടമാണെന്ന് പറയുന്ന കേൾക്കാനാ അവൾ ഈ മസില് പിടിക്കുന്നെ.. ഒരുപാട് ഇഷ്ടമാ.."
 
"മ്മ്.... എന്നോട് ഇതെല്ലാം പറഞ്ഞെന്ന് അവൾ അറിയണ്ട..... കേട്ടല്ലോ.... ഞാൻ പിന്നെ വിളിക്കാം..... "
 
ഫോൺ വെച്ച് കഴിഞ്ഞു 
ആദിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി... അപ്പൊ അവൾക്ക് അറിയാമല്ലേ എല്ലാം.... എന്നിട്ടാണോ.... ശരിയാക്കി തരാം മോളെ നിലാവേ.... നീ തന്നെ പറയും  i luv u എന്ന്.... നിന്നെ സ്നേഹിച്ചു സ്നേഹിച്ചു, എന്റെ അഞ്ചാറു പിള്ളേരെ ഞാൻ നിനക്ക് തരും..... എന്നെ ഇപ്പൊ ഇട്ട് ഇങ്ങനെ വട്ട് കളിപ്പിക്കുന്നെന് ഞാൻ അങ്ങനെ നിന്നെക്കൊണ്ട് പ്രതികാരം ചെയ്യും...... വെയിറ്റ് മോളെ  am coming 
 
മനസ്സിൽ വലിയ വലിയ കണക്ക് കൂട്ടലുകളും ആയി ആദി ഫ്ലാറ്റിലേക്ക് പോയി 
 
ഫ്ലാറ്റിൽ ചെന്നപ്പോൾ മെരി  അമ്മ പോകാൻ തയ്യാറെടുക്കുക ആണ്.... സന്ധ്യ ആകാറായി... വല്ലാത്തൊരു സന്തോഷം നൽകുന്ന atmosphere ആണ്.... 
 
"മേരി അമ്മ പോകാൻ ഇറങ്ങുവാണോ..... "
 
"ആ കുഞ്ഞേ.... നില മോള് കുളിക്കാൻ കയറി കുഞ്ഞിറങ്ങിയിട്ട് പോകാമെന്ന് കരുതി.... ഞാൻ എന്നാൽ പോവട്ടെ..... "
 
"പനി ആയിട്ട് അവൾ കുളിക്കാൻ പോയോ..... ശരി എന്നാ മേരി അമ്മ പൊയ്ക്കോ.... "
 
ആദി അവളുടെ റൂമിൽ ചെന്ന് നോക്കിയപ്പോൾ അവൾ കണ്ണാടിയിൽ നോക്കി മുടി തൂവർത്തുക ആണ്..... ജനലിലൂടെ നല്ല കാറ്റ് വീശുന്നുണ്ട്.... പുറത്തു മുഴുവൻ സൂര്യൻ അസ്‌തമിക്കാൻ പോകുന്നതിന്റെ ചുവപ്പ് രാശി പടർന്നിട്ടുണ്ട്.... 
 
അവൻ പയ്യെ അവളുടെ  പിറകെ ചെന്ന് നിന്നു.... കണ്ണാടിയിലൂടെ അവനെ കണ്ട അവൾ പെട്ടെന്ന് തിരിഞ്ഞ് നിന്നു..... ഇത്ര അടുത്ത് അവനെ കണ്ടപ്പോൾ അവൾ ആകെ വല്ലാണ്ടായി..... അവൻ അത്ര അടുത്താണ്.... അവളോട് അത്ര ചേർന്ന്.. 
നില അന്നേൽ ആകെ വിറക്കാൻ തുടങ്ങി 
 
"തണുക്കുന്നുണ്ടോ..... 'അവൻ വളരെ നേർത്ത സ്വരത്തിൽ ചോദിച്ചു 
 
"ഇല്ല... "
 
"പിന്നെന്തിനാ ഇങ്ങനെ വിറക്കുന്നെ.... പനി ആയിട്ട് കുളിച്ചത് എന്തിനാ..... "
 
"അത്... എനിക്ക്... എന്തോ ആസ്വസ്ഥത പോലെ തോന്നി.... അതാ... ഞാൻ.... "നിലാക് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവന്റെ സാമിപ്യം അവളെ അത്ര മാത്രം തളർത്തി.... 
 
ആദി അവളുടെ കളികൾ നോക്കി കാണുവാണ്.... പെണ്ണാകെ നിന്ന് വിറക്കുവാ.... അവളുടെ ഹൃദയം ഉച്ചതിൽ മിടിക്കുന്ന അവന് കേൾക്കാമായിരുന്നു.... ഇത്ര അടുത് അവളെ കണ്ടപ്പോൾ ആ തുടുത്ത ഉണ്ടക്കവിൾ കടിച്ചെടുക്കാനും മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടാനും അവനു  തോന്നി..... ഏതോ ഒരു നിമിഷം സ്വയം നഷ്ടപ്പെട്ട ആദി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി..... 
 
നിലാക് തന്റെ ദേഹത്തൂടെ കറന്റ് പാസ് ചെയ്ത ഫീൽ ഉണ്ടായി... അവൾ പെരുവിരലിൽ ഒന്ന് ഉയർന്നു പൊങ്ങി.... അവന്റെ താടിയും മീശയും കഴുത്തിൽ കൊള്ളുന്നുണ്ടായിരുന്നു... അതവൾക്ക് വല്ലാത്തൊരു അനുഭവം ഉണ്ടാക്കി.... 
 
അവൻ അവളുടെ കഴുത്തിലേക്ക് പല്ലുകൾ ആഴ്ത്തി... അവിടെ അവൾക്ക് സുഖമുള്ള നോവ് സമ്മാനിച്ചു അവന്റെ മുഖം താഴേക്ക് ഇറങ്ങി കഴുത്തിൽ കിടന്ന താലിമാലയിൽ എത്തി.... അവന്നത് പല്ലുകൾ കൊണ്ട് കോർത്തെടുത്തു ഉടുപ്പിന് വെളിയിൽ കൊണ്ട് വന്നിട്ടു.... 
 
"ഇതിനി ഇവിടെ കാണണം എനിക്ക്.... എപ്പോഴും... കേട്ടോടി പേരിനുള്ള ഭാര്യേ...... "  അവന് അതും പറഞ്ഞു റൂമിന് വെളിയിലേക്ക് പോയി 
 
നില അവിടെ തന്നെ തറഞ്ഞു നിന്നു... കുറച്ചു നേരം മുന്നേ സംഭവിച്ചത് സ്വപ്നം ആണോ എന്നവൾക്ക് തോന്നി..... കണ്ണാടിയിലൂടെ നോക്കിയപ്പോൾ കഴുത്തിൽ ചുവന്ന പാട് തെളിഞ്ഞു കാണാം... അവൾ ആ പാടിലൂടെ വിരൽ ഓടിച്ചു...... ചെറിയ നോവ് ഉണ്ടായെങ്കിലും അവളുടെ ചുണ്ടിൽ പക്ഷെ ഉണ്ടായത് നാണം കലർന്നൊരു പുഞ്ചിരി ആയിരുന്നു..... 
 
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
 
 
 
 
 
രാത്രിയിൽ ആഹാരം കഴിക്കാൻ ഇരുന്നപ്പോളും നിലയുടെ ഹൃദയം ചുമ്മാ താളം തെറ്റി മിടിചോണ്ടിരുന്നു.... തൊട്ട് ഓപ്പോസിറ്റ് ആയാണ് ആദി ഇരിക്കുന്നെ..... ഇടക്ക് ഇടക്ക് അവൻ അവളെ നോക്കുന്നുണ്ട്.... ആ നോട്ടമാണ് അവളുടെ ഹൃദയത്തെ വഴി തെറ്റിക്കുന്നെ.... 
 
രാത്രിയിൽ വേറെ റൂമിൽ കിടക്കുമ്പോളും അവളുടെ മനസ്സ് നിറയെ അവൻ ആയിരുന്നു.... വൈകിട്ടത്തെ സംഭവം ഓർക്കുംതോറും എന്തോ നിറഞ്ഞു കവിയുന്ന ഫീൽ...... ആ ഒരനുഭവത്തിൽ അവൾ ഉറക്കത്തിലേക്ക് വീണു..... 
💖💖💖💖💖💖
 
'കുറെ നേരമായി വെയിറ്റ് ചെയ്യുവാണ്..... അധർവ് വരുമെന്ന് വിളിച്ചത് കൊണ്ടാണ് വന്നത്.... ഇനി അന്നാ സാധനത്തെ പൂളിൽ നിന്നും തള്ളി ഇട്ടത് ഞാൻ ആണെന്ന് അവൻ അറിഞ്ഞോ..... അന്നവന്റെ മുഖത്തെ ടെൻഷൻ കണ്ടോന്ന് ഭയന്നു..... അവന്റെ മനസ്സിൽ അവൾ ആണോ എന്ന്..... അങ്ങനെ ആണ്ണേൽ ഇത്ര നാളും അവനെ ഇമ്പ്രെസ്സ് ചെയ്യാൻ നടന്നതൊക്കെ വേസ്റ്റ് ആവില്ലേ.... 
 
അവനെ നോട്ടം ഇട്ടത് വെറുതെ കണ്ടവൾക്ക് അനുഭവിക്കാൻ അല്ല.... കോടിക്കണക്കിന് രൂപയുടെ സ്വത്തും, ആരെയും  മോഹിപ്പിക്കുന്ന, എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന അവന്റെയാ സൗന്ദര്യവും..... 'അപർണയുടെ ചിന്തകൾ കാടുകയറിയപ്പോൾ ആണ് മുന്നിൽ വന്നു നിന്ന കാർ അവൾ കാണുന്നത്..... 
 
അതിൽ നിന്നും ഒരു ഗ്രെ കളർ ടി ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ട് എന്നത്തേയും പോലെ അലസമായി മുടി മുന്നിലേക്കിട്ട് വന്നു നില്കുന്ന അ ധർവിനെ കണ്ട് അപർണയുടെ കണ്ണുകൾ മോഹത്താലേ വിടർന്നു..... അവന്റെ ചിരി കൂടി കണ്ടപ്പോൾ അവൾക്ക് ലോകം പിടിച്ചടക്കിയ സന്തോഷം തോന്നി.....
 
"താൻ വന്നിട്ട് കുറെ നേരം ആയോ... സോറി ടോ കുറച്ചു തിരക്കായി പോയി.... "
 
"നിന്റെ തിരക്കിനെ കുറിച്ച് എന്നോട് പ്രേതേകം പറയണോ..... അല്ല എന്തിനാ എന്നെ വിളിപ്പിച്ചേ..... "
 
"ഇന്നലെ നീ ആണോ അവളെ... നിലാവിനെ.... പൂളിൽ നിന്ന് തള്ളി ഇട്ടത്.... "
 
അവന്റെ ചോദ്യം കേട്ട് അവൾക്ക് ആകെ ടെൻഷൻ ആയി.... പക്ഷെ അവന്റെ മുഖത്ത് നോക്കിയപ്പോൾ ഒരു പുഞ്ചിരി ആണ് ഉള്ളത് 
 
"അത്.... പിന്നെ... അധർവ്.... "
 
"ഏയ് കാമോൺ അപർണ.... താൻ പറയടോ..... താൻ ആണോ അത് ചെയ്തത്..... പക്ഷെ അത് ചെയ്തപ്പോൾ ചുറ്റും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ട് ചെയ്യണ്ടേ.... അതല്ലേ എനിക്ക് തന്നെ അവളെ രക്ഷിക്കേണ്ടി വന്നത്..... നിന്റെ പ്ലാൻ നേരുത്തേ എന്നോട് പറഞ്ഞെങ്കിൽ ഞാൻ തന്നെ നിനക്കുള്ള സാഹചര്യം ഒരുക്കി തന്നേനെ..... ഇതിപ്പോൾ ഇത്ര നല്ല അവസരം പാഴാക്കിയില്ലേ...... damn it...... "
 
അധർവിന്റെ മുഖത്തെ നിരാശ കണ്ട് അവൾക്ക് കൂടുതൽ ധൈര്യമായി.... അപ്പോൾ താൻ വിചാരിച്ച പോലെ ഒന്നുമല്ല കാര്യങ്ങൾ....... അവളെ തീർക്കാൻ ഇവനും ആഗ്രഹമുണ്ട്... 
 
"സോറി ആദി.... എനിക്ക് അറിയില്ലാരുന്നല്ലോ.... ഇനി ഒരു മിസ്റ്റേക്ക് പറ്റില്ല..... അടുത്ത തവണ ഞാൻ തീർത്തിരിക്കും ആ  &%$#നെ 
.... "
 
പറഞ്ഞു തീരുന്നതിന് മുന്നേ അപർണ നിലത്തു വീണിരുന്നു..... അവൾ എണീറ്റു നോക്കിയപ്പോൾ തന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നില്കുന്ന അധർവിനെ ആണ് കാണുന്നെ.... 
 
കവിൾ ആകെ പുകഞ്ഞു കയറുന്നു.... ചുണ്ട് പൊട്ടി ചോരയും വരുന്നുണ്ട്.... വേദന സഹിക്കാൻ സാധിക്കുന്നില്ല..... അവൻ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ചാണ് തന്നെ ഇങ്ങനെ അടിച്ചു വീഴ്ത്തിയത്...... അവൾക്ക് ആകെ അപമാനവും വേദനയും തോന്നി 
 
"നീ എന്താടി  $%*& മോളെ വിചാരിച്ചേ.... എന്റെ പെണ്ണിനെ കൊല്ലാൻ ശ്രേമിച്ച നിന്നെ ഞാൻ പൊന്നാട ഇട്ട് ആദരിക്കാൻ വന്നത് ആണെന്നോ.... നീയാണ് അത് ചെയ്തത് എന്ന് അറിഞ്ഞപ്പോൾ തന്നെ നിന്നെയങ്ങ് തീർക്കാൻ ഒരുങ്ങിയതാ.... പിന്നെ നിന്നെ പോലെ ഒരു തെരുവ് പട്ടിയെ കൊന്ന് ഇല്ലാതാക്കാൻ ഉള്ളതല്ല എന്റെ ജീവിതം.... അത്കൊണ്ട് ഇനി നിനക്ക് ഒരു വാർണിങ് ഉണ്ടാകില്ല.... നിർത്തിക്കോണം എല്ലാം.... നിന്റെ എല്ലാ ഒലിപ്പീരും... പിന്നെയാ ശരീര പ്രദർശനം ഉണ്ടല്ലോ എന്റെ മുന്നിൽ വരുമ്പോൾ ഉള്ളത്.... അതെല്ലാം.... 
 
അതല്ല പ്രതികാരം ചെയ്യാൻ ആണെങ്കിൽ പിന്നെ എനിക്ക് മുൻ പിൻ നോക്കാനില്ല...... ആകെ ഉള്ള മോൾക്ക് വേണ്ടി തന്തക്ക് ശേഷ ക്രിയ ചെയ്യണ്ട അവസ്ഥ നീയായിട്ട് വരുത്തരുത്.... എണീറ്റ് പോടീ..... "
 
അതും പറഞ്ഞു അധർവ് കാറെടുത്തു പോയി..... അപർണയുടെ കണ്ണുകൾ ദേഷ്യത്തൽ ചുവന്നു.... എന്തോ തീരുമാനിച്ചു ഉറപ്പിച്ചു അവൾ അവിടെ നിന്നും പോയി 
 
കുറച്ചധികം തിരക്കായതിനാൽ ആദി രാത്രിയിൽ വന്നപ്പോൾ ഏതാണ്ട് 9 മണി ആകാറായി.... മേരി അമ്മ പോയി കഴിഞ്ഞാൽ കീ ഉപയോഗിച്ച് വാതിൽ അകത്തു നിന്ന് പൂട്ടണം എന്ന് പറഞ്ഞിട്ടുണ്ട്.... സെക്യൂരിറ്റികൾ ആവശ്യത്തിൽ അധികം ഉണ്ടേലും ഉള്ളിൽ എന്തോ ഭയം ആണ്... 
 
അവൻ വന്നു വാതിൽ തുറന്നു അകത്തു കയറിയപ്പോൾ ആരെയും കാണാനില്ല... നിലയുടെ റൂമിൽ ചെന്നപ്പോൾ അവിടെയും ഇല്ല..... അവൻ വേഗം മുകളിലത്തെ ബാൽകാണിയിലേക്ക് പോയി..... അവിടെ ചെന്നപ്പോൾ ആണ് അവന്റെ ശ്വാസം നേരെ വീണത്..... അവൾ പുറത്തെ കടലിൽ നോക്കി നില്കുവാണ്...... അവനും അവളുടെ ഒപ്പം ചെന്നു നിന്നു..... 
 
"രാത്രിയിൽ എന്ത് രസമാ കടൽ കാണാൻ..... "അവൾ അവന്റെ സാന്നിധ്യം അറിഞ്ഞെന്ന പോലെ പറഞ്ഞു.... 
 
അവന്റെ മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു..... അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..... 
 
"ബാ പോകാം..... "ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഒരു ക്യാപ് വെച്ചോണ്ട് വന്നു നില്കുന്ന അധിയെ അവൾ കാണുന്നെ 
 
"എങ്ങോട്ട്..... "
 
"നീയല്ലേ പറഞ്ഞത് കടൽ കാണാൻ രസം ആണെന്ന്.... എന്നലെ അതിലും രസമാ അവിടെ ചെന്ന് കാണാൻ.... നീ വാ.... "
 
"സൂപ്പർ സ്റ്റാറിന് ബുദ്ദിമുട്ട് ആകുവോ.... "
 
"അതൊന്നും നീ അറിയണ്ട... ഇപ്പോൾ ടൈമ് ഇത്രയും ആയില്ലേ.... തിരക്ക് കുറവാ.... വാ..... "
 
അവൾ അവന്റെ പിന്നാലെ ചെന്നു.... ഉള്ളില്ലേ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.... അവനൊന്നിച്ചു പുറത്തോട്ടൊക്കെ പോകണമെന്ന് ആഗ്രഹം ഉണ്ട്.... പക്ഷെ അവന്റെ സാഹചര്യo അറിയാവുന്നോണ്ട് അത് ഉള്ളിൽ തന്നെ വെക്കും.... പിന്നെ തന്നോട് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടും ഇല്ലല്ലോ...... 
 
ഇത്രയൊക്കെ ആലോചിച്ചു കഴിഞ്ഞപ്പോഴേക്കും അവർ ബീച്ചിൽ എത്തിയിരുന്നു..... ആളുകൾ കുറവ് ആയിരുന്നു.... എല്ലാരും അവരവരുടെ ലോകത്തു ആയിരുന്നു... 
 
നിലക് ആകെ വല്ലാത്ത ഒരനുഭൂതി തോന്നി... ആദ്യമായാണ് രാത്രിയിൽ കടൽ കാണുന്നത്..... ഇപ്പോൾ നല്ല തണുപ്പുണ്ട്..... കാറ്റും.... ആകാശം ഇത്ര വിശാലമായി ആദ്യമായാണ് കാണുന്നത്..... ചന്ദ്രൻ ശോഭ പടർത്തി നിൽക്കുക ആണ്....... ചുറ്റിനും നക്ഷത്രങ്ങളും...... 
 
ആ നിലവിനെക്കാൾ ഭംഗി തന്റെ നിലാവിന് ആണെന്ന് ആദിക്ക് തോന്നി.... അവളുടെ കൂടെ നിൽകുമ്പോൾ താൻ മറ്റുള്ളതെല്ലാം മറക്കും..... ഇത്രയധികം എന്നിൽ സ്വാദീനം ചെലുത്തിയിട്ടും നീ കുറച്ചു നാൾ എന്നെ അകറ്റി നിർത്തിയില്ലേ പെണ്ണെ..... മനഃപൂർവം അല്ലെങ്കിൽ കൂടിയും.... അത്കൊണ്ട് കുറച്ചു നാൾ കൂടി എന്റെ മോള് വെയിറ്റ് ചെയ്യ് കണ്ണാ .... ഞാനെല്ലാം confess ചെയ്യാനായി......... 
 
നിലാക് തന്റെ പ്രണയത്തിന്റെ ഓരോ നിമിഷവും അത്യധികം ആനന്ദമായി തോന്നി.... അവൾ കടലിൽ തിരകളോടൊപ്പം കളിച്ചോണ്ടിരുന്നപ്പോൾ ആണ് ആദി വന്നു അവളെ പിടിച്ചു മാറ്റിയത് 
 
"മതി കളിച്ചത്.... ഒരുപാട് അങ് ഇറങ്ങി കളിക്കേണ്ട.... വാ ദേ അവിടെ വന്നിരിക്ക്.... അല്ലേൽ ഇപ്പൊ തന്നെ ഫ്ലാറ്റിൽ കൊണ്ട് പോകുo..... "
 
അടുത്തിരുന്ന സ്റ്റോൺ ബെഞ്ചിൽ ചൂണ്ടി ആദി പറഞ്ഞപ്പോൾ അവൾ അനുസരണ ഉള്ള കുട്ടിയെ പോലെ അവന്റെ കൂടെ ചെന്നു 
 
സ്റ്റോൺ ബെഞ്ചിൽ തൊട്ടടുത്തയാണ് അവർ ഇരുന്നത് ആദി കടലിലേക്ക് കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു.... നില അവനെയും..... 
 
"ആദി... ഇത്ര നാളിനിടയിൽ എന്നെങ്കിലും നീ എന്നെ മിസ് ചെയ്തിട്ടുണ്ടോ.... "
 
അവളുടെ ചോദ്യം പെട്ടെന്ന് ആയിരുന്നെങ്കിലും അവന്റെ മുഖത്ത് ഒരു ചിരി ആയിരുന്നു..... 
 
"എപ്പോഴും കൂടെ ഉള്ളതിനെ ആരും മിസ് ചെയ്യില്ല നില..... അവർ കാതങ്ങൾ അകലെ ആണെങ്കിലും..... "
 
അവൾ ഒന്നും മനസിലാകാതെ അവനെ നോക്കി 
 
"ചിലത് അങ്ങനെയാ എത്ര പറഞ്ഞാലും വാക്കുകൾ കൊണ്ട് നമ്മുടെ ഉള്ളിലെ ഫീലിങ്ങ്സ് പുറത്തു കൊണ്ട് വരാൻ കഴിയില്ല.... അത് മറ്റുള്ളവർക്ക് മനസിലാക്കാനും കഴിയില്ല...... അത്കൊണ്ട് നീ കൂടുതൽ ആലോചിക്കണ്ട..... "
 
അവളും പിന്നെ ഒന്നും ചോദിക്കാനും ചിന്തിക്കാനും നിന്നില്ല...... കുറെ നേരം കടന്ന് പോയി..... 
 
"നില എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.... "
 
അത് കേട്ടപ്പോൾ നിലയുടെ ഹൃദയം പെരുമ്പാറ കൊട്ടാൻ തുടങ്ങി... ഇനി ഇവൻ ഇഷ്ടം പറയാൻ പോകുവാണോ.... അപ്പോൾ ഞാൻ എന്ത്  പറയും എനിക്ക് എല്ലാം നേരുത്തേ അറിയാമെന്നോ..... മഹാദേവ എന്താ ഇനി ചെയ്യാ..... അവൾക്ക് ആകെ വല്ലാതെ തോന്നി 
 
"നില..... അത് പിന്നെ..... "
 
എല്ലാം കേൾക്കാൻ നില തയ്യാറായി ഇരുന്നു... ഒപ്പം തന്റെ മനസ്സിൽ ഉള്ളത് പറയാനും.... 
 
"നില ഇവിടെ ഈ ഫ്ലാറ്റ് വരുന്നതിന് മുന്നേ ഒരു കോളനി ആയിരുന്നു.... അവിടെ കുറെ വർഷങ്ങൾക്ക് മുന്നേ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.... അവളെ കാണാൻ വലിയ ചന്തം ഒന്നും ഇല്ലാത്തത് കൊണ്ട് എല്ലാരും അവളെ കളിയാകുമായിരുന്നു..... അവസാനം അവൾക്ക് ഇഷ്ടപ്പെട്ട പുരുഷനും അവളുടെ രൂപം വെച്ചു അവളെ കളിയാക്കി വേണ്ട എന്ന് പറഞ്ഞപ്പോൾ അവൾ കടലിൽ ചാടി ആത്മഹത്യാ ചെയ്തു....... "
 
ഇവനിതെന്ത് തേങ്ങയ പറയുന്നേ എന്നോർത്ത് വായും തുറന്നു ഇരിക്കുവാണ് നില ..... എന്തെല്ലാം പ്രതീക്ഷ ആയിരുന്നു.... കടലിനെ സാക്ഷി നിർത്തി ഇഷ്ടം പറയുന്നു..... റൊമാൻസ് നടക്കുന്നു...... ഇതിപ്പോ എന്തായി...... 
 
ആദി വീണ്ടും പറയാൻ തുടങ്ങി 
 
"പിന്നീട് വർഷങ്ങൾ കഴിഞ്ഞ ഈ ഫ്ലാറ്റൊക്കെ പണിഞ്ഞേ..... ഒരു രണ്ട് മാസം മുന്നേ ഇവിടെ താമസിച്ചേ ഒരു പഞ്ചാബി ഫാമിലിയിലെ ഒരു സ്ത്രീ രാത്രിയിൽ ഒരു 12മണിയൊക്കെ കഴിഞ്ഞപ്പോൾ കണ്ണാടിയിൽ ഏതോ പെണ്ണിന്റെ രൂപം കണ്ട് പേടിച്ചെന്നോ.... അവർ ഇവിടെ നിന്ന് പോയെന്നോ ഒക്കെ കേൾക്കാം..... ഈ അടുത്ത ഇടക്കും ആരൊക്കെയോ രാത്രിയിൽ കണ്ണാടിയിൽകൂടി പെണ്ണിന്റെ രൂപം കണ്ട് പേടിച്ചെന്നൊക്കെ പറയുന്നു..... ഞാൻ വെറുതെ പറഞ്ഞെന്നെ ഉള്ളു.... നിനക്കിതിൽ ഒന്നും വിശ്വാസം ഇല്ലല്ലോ...... വാ നേരം ഒരുപാട് ആയി നമുക്ക് പോകാം..... "
 
ആദി എണീറ്റ് നടന്നപ്പോൾ
 അവളുടെ മനസ്സ് നിറയെ ആ പെൺകുട്ടിയും കണ്ണാടിയും ആയിരുന്നു..... 
 
വീട്ടിൽ ചെന്ന് ആഹാരം കഴിഞ്ഞ ഉടനെ ആദി റൂമിൽ കയറി വാതിൽ അടച്ചു... നിലയും...... അവൾ വന്നു ലൈറ്റൊക്കെ ഓഫ് ആക്കി കിടന്നു..... കുറെ നേരം കഴിഞ്ഞപ്പോൾ ആകെ മൊത്തം ഒരു നിശബ്ദദ പോലെ...... പുറത്തു നിന്നുള്ള നേരിയ വെളിച്ചം മാത്രമേ റൂമിൽ ഉള്ളു..... കിടക്കുന്നതിന് നേരെ കാണുന്നത് ഡ്രെസ്സിങ് ടേബിളിലെ കണ്ണാടി ആണ്.... അവൾക്ക് എന്തോ ഭയം തോന്നി തിരിഞ്ഞു കിടന്നു പുതപ്പ് എടുത്ത് മുഴുവനും മൂടി...... 
 
കുറെ നേരം കഴിഞ്ഞു എന്തോ ശബ്ദം കേട്ട് അവൾ പതിയെ തിരിഞ്ഞു നോക്കി ... പെട്ടെന്ന് എവിടെ നിന്നോ പട്ടിയുടെ ഓരിയും കൂടെ കണ്ണാടിയിൽ എന്തോ നിഴൽ പോലെ അവൾക്ക് തോന്നി 
 
അപ്പോൾ തന്നെ നില പുതപ്പും എടുത്ത് ആദിയുടെ റൂമിലേക്ക് ഓടി.... വാതിൽ ലോക്ക് ചെയ്യാത്തോണ്ട് അവൾ വേഗം റൂമിലേക്ക് കയറി 
 
ശബ്ദം കേട്ട് എണീറ്റ ആദി കാണുന്നത് പുതപ്പും മൂടി നില്കുന്ന നിലയെ ആണ്.... 
 
"എന്താ..... എന്ത് പറ്റി..... " 
 
"അത് റൂമിലെ ac ക്ക് വല്ലാത്ത തണുപ്പ്.... എനിക്ക് പറ്റുന്നില്ല..... " 
 
"റൂമിൽ ഫാൻ ഇല്ലേ..... " 
 
"അതെനിക്ക് അതിന്റെ സൗണ്ട് പറ്റുന്നില്ല..... ഞാൻ ഇവിടെ കിടന്നാൽ ഇയാൾക്ക് എന്താ..... ഏഴു പേർക്ക് കിടക്കാൻ ഉള്ള സ്ഥലം ഇവിടെ ഉണ്ടല്ലോ..... അങ്ങോട്ട് നീങ്ങി കിടക്ക്..... " 
 
അതും പറഞ്ഞവൾ ബെഡിൽ കേറി പുതച്ചു കിടന്നു.... ആദി ഒരു ചിരിയോടെ തിരിഞ്ഞു കിടന്നു.... 
 
'മോളെ നിലാവേ..... എവിടെയോ ആരോ പറഞ്ഞ കഥ ഞാൻ ഒന്ന് modify ചെയ്ത് പറഞ്ഞപ്പോൾ നീ ഇങ് വന്നില്ലേ..... എനിക്ക് വേണ്ടതും അത് തന്നെയാ...... കൂടെ വേണം  നീ എന്റെ.... എപ്പോഴും..... നേരെ വിളിച്ചാൽ ജാഡ കാണിക്കില്ലേ, അത്കൊണ്ട് കഥ ഇറക്കിയപ്പോൾ നീ ഇങ് വന്നില്ലേ...... പണ്ട് ഓജോ ബോർഡ് കളിച്ചപ്പോൾ അറിയാതെ കൈ ഒന്ന് തട്ടി കോയിൻ നീങ്ങിയപ്പോൾ എന്നെ പോലും ഇട്ടിട്ട് എങ്ങോട്ടൊ ഇറങ്ങി ഓടിയവളാ.... ആ നീ ആ കഥ കേട്ട് ഇന്നവിടെ കിടക്കില്ലെന്ന് എനിക്കറിയാല്ലോ മോളെ.... ' 
 
അതും ആലോചിച്ചു അവൻ ഉറക്കത്തിലേക്ക് വീണു..... കുറെ നേരം കഴിഞ്ഞപ്പോൾ എന്തോ ദേഹത്ത് വന്നു വീണപോലെ തോന്നി യപ്പോൾ ആണ് ആദി കണ്ണ് തുറക്കുന്നെ..... നോക്കിയപ്പോൾ നില അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ട് കളിക്കുവാണ് 
 
"ഡീ നീ എന്താ കട്ടിലിൽ കിടന്നു സർക്കസ്‌ കാണിക്കുന്നോ...... "അവൻ കുലുക്കി വിളിച്ചപ്പോൾ അവൾ ഉറക്കച്ചെവിടിൽ കണ്ണ് തുറന്നു 
 
"എന്താ...... "അവൾ ചിണുങ്ങി ചോദിച്ചു.... 
 
"നേരെ കിടക്കടി...... " 
 
അത് കെട്ടിട്ടും അവൾ വീണ്ടും പുതപ്പ് എടുത്ത് മൂടി കിടന്നു...... അവൻ വേഗം അവളെ രണ്ട് കയ്കൊണ്ടും ചേർത്ത് പിടിച്ചു ലോക്കിട്ട് കിടത്തി.... 
 
"എന്താ ചെറുക്കാ കാണിക്കുന്നെ..... എനിക്ക് അനങ്ങാൻ വയ്യ ...... "അവൾ വീണ്ടും കണ്ണ് തുറന്നു പറഞ്ഞു 
 
"വേണ്ട അനങ്ങണ്ട..... അവിടെ കിടക്ക്... ബാക്കി ഉള്ളവർക്ക് ഉറങ്ങണം...... "അത് കേട്ടപ്പോൾ അവൾ തിരിഞ്ഞു കിടന്ന് അവന്റെ ദേഹത്തേക്ക് കാല് കയറ്റി വെച്ച് നെഞ്ചോട് ചേർന്ന് കിടന്നു.... 
 
അവളെ ചേർത്ത് പിടിച്ചു അവനും ഉറക്കത്തിലേക്ക് വീണു
 
 
തുടരും.... ❤️
 
നിലാവ് 💗 12

നിലാവ് 💗 12

4.5
31307

നിലാവ് 12❤️❤️❤️   ✒️കിറുക്കി 😘   രാവിലെ എണീറ്റപ്പോൾ ആദി അടുത്തില്ലായിരുന്നു..... അവൻ രാവിലെ തന്നെ പോയി.... നില അടുക്കളയിൽ ചെന്ന് ചായ ഇട്ടു..... ചായ കുടിച്ചോണ്ടിരുന്നപ്പോൾ മേരി അമ്മ ഇതുവരെ വന്നില്ലല്ലോ എന്ന് അവൾ ആലോചിച്ചു...... ഫോണിൽ നോട്ടിഫിക്കേഷൻ  കേട്ട് നോക്കിയപ്പോൾ ആദിയുടെ മെസ്സേജ് ആണ്...... മേരി അമ്മ വരില്ലെന്നും ബ്രഡ് ടോസ്റ്റ് ചെയ്ത് വെച്ചിട്ടുണ്ടെന്നും ആയിരുന്നു മെസ്സേജ്..... അവൾ അത് ഒരു പുഞ്ചിരിയോടെ വായിച്ചിട്ട് അതെടുത്തു കഴിച്ചു.....    കുറച്ചു നേരം വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ബോർ അടിച്ചപ്പോൾ ആണ് അവൾ ഫോൺ എടുക്കുന്നെ..... സൈലന്റിൽ ആയിരുന്ന