Aksharathalukal

നിലാവ് 💗 12

നിലാവ് 12❤️❤️❤️
 
✒️കിറുക്കി 😘
 
രാവിലെ എണീറ്റപ്പോൾ ആദി അടുത്തില്ലായിരുന്നു..... അവൻ രാവിലെ തന്നെ പോയി.... നില അടുക്കളയിൽ ചെന്ന് ചായ ഇട്ടു..... ചായ കുടിച്ചോണ്ടിരുന്നപ്പോൾ മേരി അമ്മ ഇതുവരെ വന്നില്ലല്ലോ എന്ന് അവൾ ആലോചിച്ചു...... ഫോണിൽ നോട്ടിഫിക്കേഷൻ  കേട്ട് നോക്കിയപ്പോൾ ആദിയുടെ മെസ്സേജ് ആണ്...... മേരി അമ്മ വരില്ലെന്നും ബ്രഡ് ടോസ്റ്റ് ചെയ്ത് വെച്ചിട്ടുണ്ടെന്നും ആയിരുന്നു മെസ്സേജ്..... അവൾ അത് ഒരു പുഞ്ചിരിയോടെ വായിച്ചിട്ട് അതെടുത്തു കഴിച്ചു..... 
 
കുറച്ചു നേരം വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ബോർ അടിച്ചപ്പോൾ ആണ് അവൾ ഫോൺ എടുക്കുന്നെ..... സൈലന്റിൽ ആയിരുന്നു ഫോൺ, നോക്കിയപ്പോൾ നൂറുകണക്കിന് മെസ്സേജുകളും കോളുകളും..... 
 
കാര്യം എന്താണെന്നറിയാൻ അവൾ ഒരു മെസ്സേജ് ഓപ്പൺ ആക്കി നോക്കി...... അതിൽ അവളുടെയും ആദിയുടെയും കല്യാണ ചിത്രം ആണ്.... കൂടാതെ മെസ്സേജ് അയച്ച ആളുടെ വക അഭിനന്ദനങ്ങളും കുന്ന് കണക്കിന് മെസ്സേജും...... അങ്ങോട്ട് മെസ്സേജ് അയച്ചാൽ പോലും റീപ്ലേ തരാത്തവൾ ആണ് .. ഇവൾക്ക് ഈ ഫോട്ടോ എവിടെ നിന്ന് കിട്ടി എന്ന് ആലോചിച്ചപ്പോൾ ആണ് ഇൻസ്റ്റയിൽ വന്ന ഒരു മെസ്സേജിന്റെ  നോട്ടിഫിക്കേഷൻ അവൾ കാണുന്നെ 
 
അതെടുത്തു നോക്കിയപ്പോൾ ആദിയുടെ മെസ്സേജ് ആണ്.... അവന്റെ പേർസണൽ അക്കൗണ്ട് ആണത്..... അവന്റെ ഫ്രണ്ട്സിനും ഫാമിലിക്കും മാത്രമേ അതറിയു....... അവന്റെ ഒഫീഷ്യൽ അക്കൗണ്ട് നോക്കാൻ ആയിരുന്നു ആ മെസ്സേജ് 
 
അതിൽ കേറി നോക്കിയപ്പോൾ ആണ് നില അത് കാണുന്നെ... ഇന്നലെ ബീച്ചിൽ വച്ചെടുത്ത തങ്ങളുടെ സെൽഫിയും കൂടെ കല്യാണ ഫോട്ടോയും "mine ❤️❤️" എന്ന ക്യാപ്ഷനോടെ ഇട്ടിരിക്കുവാണ്.... കല്യാണം അവൻ ജസ്റ്റ് ട്വീറ്റ് ചെയ്ത് മാത്രമാണ് അറിയിച്ചത്..... ഫോട്ടോ ഇപ്പോൾ ആണ് ഇടുന്നത്....... അത് കണ്ടാണ് അവൾക് എല്ലാരും മെസ്സേജ് അയച്ചത്...... എല്ലാര്ക്കും ഞെട്ടൽ ആയിരുന്നു..... തങ്ങൾക്ക് അറിയുന്ന നില ഇപ്പോൾ സൂപ്പർസ്റ്റാർ അധർവിന്റെ ഭാര്യ ആണെന്ന്...... 
 
നിലയുടെ മനസ്സ് നിറയെ ആ ക്യാപ്ഷൻ മാത്രം ആയിരുന്നു... "Mine ❤️❤️❤️❤️"
 
ഒരു 10 മണി ആയപ്പോൾ ആദി വന്നു.... സാധരണ ഈ സമയത്ത് അങ്ങനെ വരില്ല... 
 
"എന്താ ഇപ്പോൾ വന്നേ.... ഈ സമയത്ത് അങ്ങനെ വരില്ലല്ലോ? "
 
"ഇവിടുത്തെ ഷൂട്ട് ഇന്ന് തീർന്നു... ഇനി ജർമ്മനിയിൽ ആണ് ഷൂട്ട് അത് കുറച്ചു ദിവസത്തിന് ശേഷമേ തുടങ്ങു..... അത് വരെ ഫ്രീ ആണ് "
 
അതും പറഞ്ഞവൻ അകത്തു കേറി ഡ്രസ്സ് ചേഞ്ച് ചെയ്ത് വന്നു 
 
"So മിസ്സിസ് നില..... ഇന്ന് ലഞ്ച് ഈ സൂപ്പർസ്റ്റാർ അധർവിന്റെ കയ്യ് കൊണ്ട് ഉണ്ടാക്കിയത് ആണ്........ "
 
അതും പറഞ്ഞു അവൻ അടുക്കളയിലേക്ക് പോയി... പിറകെ അവളും പോയി..... പക്ഷെ അവൻ അവളെ അടുപ്പിച്ചത് പോലും ഇല്ല..... അവൾ ആ സ്‌ലാബിന്റെ പുറത്തു ചമ്രം പടിഞ്ഞിരുന്ന് താടിക്ക് കയ്യും കൊടുത്തു അവൻ ചെയ്യുന്നതും നോക്കി ഇരിന്നു ..... അവൻ പാചകത്തിൽ മുഴുകി ഇരിക്കുവാണ് 
 
കുറച്ചു നേരത്തിന് ശേഷം നല്ല ബിരിയാണിയുടെ മണം വന്നു..... അപ്പോൾ തന്നെ നിലക് വായിൽ വെള്ളം ഊറി.... 
 
"കഴിക്കാൻ ഇനിയും ടൈമ് ഉണ്ട്.... "അവൻ പറഞ്ഞപ്പോൾ അവൾ കുറച്ചു വിഷമത്തോടെ അവിടെ നിന്നും പോയി 
 
റൂമിൽ ചെന്നപ്പോൾ ആദി വരയ്ക്കാനുള്ള ക്യാൻവാസും പെയിന്റും എല്ലാം റെഡി ആക്കി വെക്കുവാണ് 
 
"ഷൂട്ട് കഴിഞ്ഞുള്ള ബ്രേക്കിൽ എന്റെ മെയിൻ ഹോബി ഇതൊക്കെയാ... കുക്കിംഗ്, പെയിന്റിംഗ്, യാത്ര.... "
 
അത് കെട്ടവൾ ഒന്ന് ചിരിച്ചു.... 
 
"എന്താ വരക്കുന്നെ.... "
 
"നോ ഐഡിയ..... മൈൻഡ് ഫുൾ ബ്ലാങ്ക.... "
 
"എന്നലെ എന്നെ വരക്ക്..... "അതും പറഞ്ഞവൾ അവന്റെ മുന്നിലെ ചെയറിൽ നല്ല ചിരിയോടെ പോസ് ചെയ്തിരുന്നു...... 
 
അവൻ ഒരു ചെറു ചിരിയോടെ വരയ്ക്കാൻ തുടങ്ങി.... ഒരഞ്ചു മിനിറ്റു തികയുന്നെന് മുന്നേ അവൻ കഴിഞ്ഞെന്നു പറഞ്ഞപ്പോൾ അവൾ സംശത്തോടെ വന്നു നോക്കി..... ക്യാൻവാസിലുള്ള  ചിത്രം കണ്ട് അവൾക്ക് അവനെ എടുത്ത് കിണറ്റിലിടാൻ തോന്നി..... ചിരിച്ചോണ്ടിരിക്കുന്ന അണ്ണാൻ കുഞ്ഞിന്റെ പടം ആയിരുന്നു അത്.... അവൾ മുഖം വീർപ്പിച്ചു പോകാൻ തുടങ്ങിയപ്പോൾ അവൻ അവളെ പിറക്കിന്ന് ചേർത്ത് പിടിച്ചു ക്യാൻവാസിന്റെ മുന്നിലേക്ക് നിർത്തി 
 
അവൾക്ക് ആകെ വെപ്രാളം ആയി.... അവന്റെ നെഞ്ചോട് ചേർന്നു പുറം തിരിഞ്ഞാണ് അവൾ നില്കുന്നെ..... അവൻ പതിയെ അവളുടെ വലതു കയ്യ് അവന്റെ വലതുകയ്യുമായി ചേർത്ത് നിറത്തിൽ മുക്കി ക്യാൻവാസിൽ വരയ്ക്കാൻ തുടങ്ങി.... അവൾ ഒന്നനങ്ങാൻ പോലും ആകാതെ അവന്റെ കയ്ക്കുള്ളിൽ ചേർന്നു നിന്നു.... ഒരിക്കൽ പോലും ബ്രഷ് ഉപയോഗിക്കാതെ ആണ് അവൻ  വരച്ചത് 
 
വരച്ചു തീർന്നപ്പോൾ അവളുടെ കണ്ണുകൾ അത്ഭുതതാലേ വിടർന്നു.... നിറങ്ങൾക്കിടയിൽ തെളിഞ്ഞു കാണുന്ന അവളുടെ പുഞ്ചിരി തൂകുന്ന മുഖം..... അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി..... 
 
"നിന്റെ ചിത്രം വരയ്ക്കാൻ നീ ഇങ്ങനെ മുന്നിൽ വന്നു ഇളിച്ചോണ്ട് നിൽക്കണ്ട..... അത് വേണ്ടിടത്തു ഉണ്ടെടി ഉണ്ടക്കണ്ണി..... "അതും പറഞ്ഞവൻ അവളെ തിരിച്ചു നിർത്തി.... അവൾ അവനെ ഇറുക്കെ പുണർന്നു പെട്ടെന്നായൊണ്ട് ആദി ഒന്ന് ഞെട്ടി എങ്കിലും അവനും അവളെ അവനോട് ചേർത്ത് നിർത്തി 
 
ആദിയുടെ ഫോൺ ബെല്ലടിക്കുന്ന കെട്ടാണ് അവർ അകന്നു മാറിയത്.... നില റൂമിന് വെളിയിലേക്ക് പോയി..... 
 
ഉചക്ക് ഫുഡ് കഴിച്ചോണ്ടിരിക്കുവാണ് രണ്ടുപേരും...... നില നോക്കിയപ്പോൾ ആദി അവളെ തന്നെ നോക്കുകയാണ് 
 
"എങ്ങനെ ഉണ്ട് "ആദി ഒരു സംശയത്തോടെ ചോദിച്ചു 
 
"സൂപ്പർ 👌👌"അവൾ അത് ആസ്വദിച്ചു കഴിച്ചിട്ട് പറഞ്ഞു.... 
 
"എന്നാലേ വേറെ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട്.... ഹരി വിളിച്ചിരുന്നു 24നു അതായത് രണ്ടാഴ്ച കഴിഞ്ഞാൽ അവരുടെ കല്യാണമാ..... "
 
"ഏഹ്..... ഇത്ര പെട്ടെന്നോ ആരും എന്നോട് പറഞ്ഞില്ലല്ലോ.... "
 
"ശ്രുതിയുടെ ജാതകത്തിന് എന്തോ കുഴപ്പം ഉണ്ട്..... അത്കൊണ്ട് വിവാഹം നേരുത്തേ നടത്തണം എന്നുണ്ടെന്ന്.... ഞാനാ പറഞ്ഞെ നിന്നോട് ഞാൻ തന്നെ പറയാമെന്ന്.... നമുക്ക് നെക്സ്റ്റ് വീക്ക് പോകാം..... "
 
"അപ്പോൾ ജർമനി പോകുന്നെന്ന് പറഞ്ഞതോ.... "
 
"അത് എന്തായാലും രണ്ടാഴ്ച കഴിയും.... വിവാഹം എല്ലാം അപ്പോഴേക്കും കഴിയില്ലേ..... തിരിച്ചു ഞാൻ വന്നിട്ട് നമുക്ക് ഒന്നിച്ചു ഇങ്ങോട്ടേക്ക് വരാം..... "
 
നിലയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു...... അപ്പോൾ ആണ് ആദിക്ക് മറ്റൊരു കാൾ വന്നത് അവൻ കഴിച്ചു തീർന്നതിനാൽ ഫോണുമായി പോയി..... 
 
കുറെ നേരം കഴിഞ്ഞിട്ടും ഫോൺ ചെയ്ത് തീർന്നില്ലയിരുന്നു....അര്ജന്റ് കാൾ ആയത്കൊണ്ട് അവൾ അത് നോക്കിയില്ല.... പാത്രം കഴുകി തീർന്നപ്പോൾ ആണ് പിറകിൽ നില്കുന്ന ആദിയെ നില കാണുന്നെ 
 
"നില... അത്.... ജർമനിയിലെ ലൊക്കേഷനിൽ ഒരു ചെറിയ പ്രോബ്ലം.... ഷൂട്ട് നേരുത്തേ ആക്കി.... എനിക്ക് ഇന്ന് രാത്രി തന്നെ പോണം.... വിവാഹത്തിന് ഞാൻ ഉണ്ടാകുമോ എന്നറിയില്ല.... ഞാൻ ഹരിയെ വിളിച്ചിട്ടുണ്ട് അവൻ ഇന്ന് വൈകുന്നേരം വരും നിന്നെ കൊണ്ട് പോകാൻ.... വേഗം ചെന്ന് ഡ്രസ്സൊക്കെ പാക്ക് ചെയ്യ്.... എന്നെയും കൂടെ ഒന്ന് ഹെല്പ് ചെയ്യ്.... ഞാൻ ഒന്നും റെഡി ആയിട്ടില്ല..... "
 
നിലാക് ആകെ വല്ലാതെ പോലെ തോന്നി.... അവനെ പിരിഞ്ഞിരിക്കാൻ അവൾക്ക് ആകില്ലായിരുന്നു.... അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതി അവൾ അവനെ സന്തോഷത്തോടെ ഹെല്പ് ചെയ്തു.... വൈകുന്നേരം ആയപ്പോൾ ഹരി വന്നു..... ആദിയും അവനും സംസാരിച്ചിരിന്നു..... നിലയെ കാണാതെയാണ് അവൻ റൂമിലേക്ക് വന്നത്.... അവൾ ബാഗും പിടിച്ചു റൂമിൽ നില്കുവാണ് 
 
അവൻ പയ്യെ അവളുടെ അടുത്തേക്ക് വന്നു ബാഗ് വാങ്ങി  മാറ്റി വെച്ചു.... അവളെ അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി 
 
"ഞാൻ മാക്സിമം കല്യാണത്തിന് വരാൻ നോക്കാം.... ഇവിടുത്തെ പോലെ മടി കാണിക്കരുത് അവിടെ... ഞാൻ നിന്നെ വഷളാക്കിയെന്ന് എല്ലാരും പറയും..... ഫുഡ് എല്ലാം സമയത്തിന് കഴിക്കണം...... "
 
അവൻ നിറഞ്ഞു വന്ന കണ്ണുകൾ എങ്ങനെയോ പിടിച്ചു നിർത്തി പറഞ്ഞു.... അവനിതു ഒട്ടും പ്രതീക്ഷിച്ചില്ല.... രണ്ടാഴ്ച കഴിയുമ്പോൾ പോകുമെന്നും അപ്പോൾ അവളെയും കൊണ്ട് പോകാമെന്നും ആണ് അവൻ കരുതിയെ....... ഇതുവരെ സ്നേഹം രണ്ട് പേരും തുറന്നു പറഞ്ഞില്ല.... എങ്കിലും പറയാതെ ഇങ്ങനെ പരസ്പരം എല്ലാം അറിഞ്ഞ് സ്നേഹിക്കുന്നതും ഒരു വല്ലാത്ത അനുഭൂതി തന്നെ ആയിരുന്നു........ കഴിയില്ല...... അവളില്ലാതെ വയ്യ... 
 
നില പെട്ടെന്ന് അവനെ ഇറുക്കെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..... അവന്റെയും കണ്ണുകൾ നിറഞ്ഞു 
 
"പോവണ്ട ആദി...... "അവൾ കരച്ചിലിനിടയിൽ പറഞ്ഞു.... 
 
അവൻ അവളെ അകത്തി മാറ്റി അവളുടെ കണ്ണെല്ലാം തുടച്ചുകൊടുത്തു..... 
 
"സുന്ദരി കുട്ടി ആയിട്ട് പോയി വാ.... ഞാൻ തിരിച്ചു വരുമ്പോൾ നീ ഏറെ ആഗ്രഹിക്കുന്ന ഒരു സർപ്രൈസ്‌ നിനക്കായിട്ട് ഞാൻ തരും..... ചെല്ല്..... "
 
അവൻ അവളെ ചേർത്തു നിർത്തി നെറ്റിയിലും കണ്ണുകളിലും ചുംബിച്ചു.... നില പെട്ടെന്ന് തന്നെ ബാഗും എടുത്ത് വെളിയിലേക്ക് പോയി...... 
 
ആദിയോട് യാത്ര പറഞ്ഞു ഹരി നിലയുമായി പോയി.... ആദിക്ക് തന്റെ ഹൃദയത്തിൽ എന്തോ വലിയ ഭാരം കയറ്റിവെച്ച പോലെ തോന്നി..... 
💔💔💔💔💔💔💔💔💔
 
 
 
 
വീട്ടിൽ കല്യാണ ആഘോഷങ്ങൾ തകർക്കുവാണ്..... നീലുവും ഹരിതയും അഭിയും ഓടി ചാടി നടക്കുവാണ്..... നിലാക് മാത്രം വല്ലാത്ത മിസ്സിംഗ് ഫീൽ ആണ്..... എങ്കിലും അവൾ എല്ലാത്തിലും ഇൻവോൾവ് ആയി തന്നെ നിന്നു..... ശ്രുതിയുടെ കൂടെ ഷോപ്പിംങിനും മറ്റും അവളുടെ സ്വന്തം സഹോദരിയെ പോലെ അവൾ ആയിരുന്നു ഉണ്ടായിരുന്നേ..... ശ്രുതിയുടെ പപ്പയുടെയും അമ്മയുടെയും പ്രേമവിവാഹം ആയതിനാൽ തന്നെ അവൾക്ക് അധികം ബന്ധുക്കൾ ആരും ഇല്ലായിരുന്നു..... എന്നാൽ നിലയും വീട്ടുകാരും ആ കുറവുകൾ എല്ലാം നികത്തി നിന്നു...... 
 
ആദി ആണേൽ ഷൂട്ടിംഗിന്റെ തിരക്കിൽ ആണ്.... നിലക് മെസ്സേജ് അയക്കും.... അത് മുഴുവൻ തിന്നോ കുടിച്ചോ അടങ്ങി ഇരിക്കണേ ഇതൊക്കെ ആയിരുന്നു..... വിളിച്ചാലും അതൊക്കെ തന്നെ.... ഈ മൂരാച്ചിയെ  പിടിച്ചു റൊമാന്റിക് ഹീറോ ആക്കിയവരെ ഒലക്കക്ക് അടിക്കണം എന്നവൾക്ക് തോന്നി...... അതൊരിക്കൽ അവൾ അവനോട് നേരിട്ട് പറയുക വരെ ചെയ്തു...... അപ്പോൾ അവന്റെ മറുപടി അത് സിനിമ അല്ലെ ഇത് ലൈഫ് അല്ലെ എന്നൊക്കെ ആയിരുന്നു...... സ്വയം വിധി എന്ന് പറഞ്ഞവൾ സമാധാനിച്ചു, 
 
ഇന്ന് കല്യാണത്തിന്റെ തലേ ദിവസം ആണ്..... ഫങ്ക്ഷൻ എല്ലാം ഇങ് നിലയുടെ തറവാട്ടിൽ ആണ്.... എല്ലാരും നല്ല സന്തോഷത്തിൽ ആണ്.... നിലാക് മാത്രം ഉള്ളിൽ ഒരു ഭയം ആയിരുന്നു ആദി അന്നേൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല..... മെസ്സേജിനും റീപ്ലേ ഇല്ല..... 
 
നില താഴെ വന്നു നോക്കിയപ്പോൾ അഭി ഫോണിൽ കുത്തികളിക്കുവാണ്.... 
 
"ഡാ..... നീ എന്ത് ചെയ്യുവാ..... "അവൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു ചോദിച്ചു 
 
"അച്ചുവും ആയി ചാറ്റ് ചെയ്യുവാ ഏട്ടത്തി "
 
"ഡാ നീ ഇന്നലെ പറഞ്ഞത് അമ്മു എന്നാണല്ലോ.... "
 
"ആ ഏട്ടത്തി അമ്മു.... അതിപ്പോൾ ഉള്ളത്... ഈ അച്ചു ഇല്ലേ ലവൾ എന്റെ എക്സ് ആയിരുന്നു.... ഞാൻ ക്രാഷ് കോഴ്സിന് പോയെടുത്തെ.... അവൾക്ക് ഞാൻ ആരാ എന്നൊന്നും അറിയില്ലാരുന്നു... കുറച്ചു നാൾ പ്രേമിച്ചിട്ട് ലവൾ എന്നെ തേച്ചു..... ഇപ്പോൾ ഏട്ടനും ആയി നടത്തിയ ഫോട്ടോ ഷൂട്ട് കണ്ട് അവൾ വന്നിരിക്കുവാ..... അവളെ രണ്ട് തെറി വിളിച്ചിട്ട് അമ്മുവുമായി ചാറ്റ് ചെയ്യാമെന്ന് കരുതി..... അല്ല ഏട്ടത്തി എന്താ വന്നത്...... "
 
അവനെ നോക്കി താടിക് കയ്യും കൊടുത്തു നില്കുന്ന നിലയെ നോക്കി അവൻ ചോദിച്ചു..... 
 
"അത്.... ആദി നിന്നെ വിളിച്ചോ..... ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.... മെസ്സേജിനും റീപ്ലേ ഇല്ല.... "
 
"ഓഹ് അതാണോ കാര്യം ഏട്ടത്തി അവൻ ചിലപ്പോ അങ്ങനാ..... ഷൂട്ടിംനിടയിൽ ഫോൺ വിളിച്ചാൽ എടുക്കില്ല..... അതിന് ടെൻഷൻ ഒന്നും വേണ്ട.... പോയി ജോളി ആയി ഇരിക്ക്.... നാളെ കല്യാണം അല്ലെ അവൻ ഇന്ന് രാത്രയിൽ വിളിക്കും..... "
 
അങ്ങനെ എങ്ങനെയൊക്കെയോ അവൻ അവളെ സമാധാനിപ്പിച്ചു.... 
രാത്രിയിൽ പാർട്ടി നടക്കുവാണ്.... ചെക്കനും പെണ്ണും കളർ ആയിട്ട് സ്റ്റേജിൽ തന്നെ ഉണ്ട്.... ഒന്നിച്ചുള്ള ഫങ്ക്ഷൻ ആണല്ലോ.... ഏറ്റവും അടുപ്പമുള്ളവർ മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.... 
 
നില ഹരി വാങ്ങി കൊടുത്ത റെഡ് ദാവാണി ആയിരുന്നു ഇട്ടത്.... ശ്രുതിയുടെ വക സാരി നാളെ കല്യാണത്തിനും ഉടുക്കാൻ ആണ് പ്ലാൻ... എല്ലാരും സുന്ദരി കുട്ടി ആണെന്ന് പറയുമ്പോഴും അവൾക് അത് കാണാൻ ആളില്ലാതെന്റെ വിഷമം ആയിരുന്നു.... ഒന്ന് രണ്ട് ഫോട്ടോ മെസ്സേജ് ഇട്ടിട്ടും നോ റീപ്ലേ ...... 
പണ്ട് ഒന്നു കണ്ടാൽ കൂടി മിണ്ടാത്തവർ ഇന്ന് ബന്ധം സ്ഥാപിക്കാൻ വല്ലാത്ത ഉത്സാഹത്തോടെ ആണ് വരുന്നത്... സൂപ്പർസ്റ്റാറിന്റെ ബന്ധുക്കൾ ആണെന്ന് പറയാനുള്ള ത്വര 
 
വീട്ടിൽ നിന്നും ഒരു ഡിന്നർ സെറ്റ് എടുക്കാൻ പറഞ്ഞുവിട്ടതാണ് വസു അമ്മ.... നീലുവിനെയോ അഭിയേയോ വിളിക്കാൻ പറഞ്ഞെങ്കിലും എല്ലാം തിമിർക്കുവാണവിടെ അത്കൊണ്ട് അവൾ തനിയെ പോയി..... 
 
വീട്ടിന് തൊട്ടടുത്തു തന്നെ ആണ് പുതിയ വീടും.... പോരാത്തേന് നല്ല വെളിച്ചവും ഉണ്ട്.... നില വാതിൽ തുറന്നു അകത്തു കയറി അടുക്കളയിലെ ഷെൽഫിൽ നിന്നും ഡിന്നർ സെറ്റ് നോക്കുവാണ്.... ആരോ പിറകിൽ ഉള്ളത് പോലെ തോന്നി.... അവൾ തിരിഞ്ഞ് നോക്കാൻ വന്നപ്പോഴേക്കും അയാൾ പിറകിന്ന് ചേർത്ത് പിടിച്ചിരുന്നു..... അലറാൻ നോക്കിയപ്പോൾ വായും  പൊത്തി പിടിച്ചു 
 
"കിടന്ന് അലറല്ലെടി പോത്തേ.... ഞാനാ ആദിയ.... "
 
അത് കേട്ടപ്പോൾ ആണ് നിലാക് സമാധാനം ആയത്... അവൾ തിരിഞ്ഞു നിന്ന് ശ്വാസം വിട്ട് അവനെ ഒന്ന് നോക്കി.... പിന്നീട്  പേടിപ്പിച്ചെന്നും പറഞ്ഞു അവനെ   അടിക്കാൻ തുടങ്ങി.... 
 
എന്നാൽ ആദിയുടെ നോട്ടം മുഴുവൻ അവളുടെ നെറ്റിയിലെ മുറിപ്പാടിൽ ആയിരുന്നു.... 
 
"ടീ ഇതെന്ത് പറ്റിയതാ.... "
 
"ഓഹ് അതോ... അത് ഞാനും ഹരി ഏട്ടനും കൂടി ഇന്നലെ മാർക്കറ്റിൽ പോയി വന്നപ്പോൾ ഒരു വണ്ടി റോങ്ങ് ഡയറക്ഷനിൽ വന്നപ്പോൾ ഏട്ടൻ വണ്ടി വെട്ടിച്ചതാ അങ്ങനെ പറ്റിയതാ ചെറിയ മുറിവാ "
 
"എന്നിട്ട് നീ എന്നോട് പറയാനേ എന്താ.... "
 
"അതിന് ഇത് ചെറിയ മുറിവ് അല്ലെ.... നീ ഇപ്പോൾ വരുന്ന് എന്നോട് പറയാനേ എന്താ.... "
 
"ഓഹ് ഇപ്പൊ അതാണോ വലിയ കാര്യം നിനക്ക് ഒന്നിലും ഒരു ശ്രെദ്ധയും ഇല്ല... വല്ലോം ഉണ്ടായാൽ പറയത്തതും ഇല്ല.... നിന്നെ ഉണ്ടല്ലോ.... "
 
ആദിക്ക് ആകെ ദേഷ്യം വന്നു.... അവന്റെ ഉള്ളിൽ നേരിയ ഭയം ഉണ്ടായി.... നില അന്നേൽ അവനെ കൂർപ്പിച്ചു നോക്കി നില്കുവാ.... 
 
"ആണോ എന്നലെ കാര്യമായി പോയി... കെട്ടിയോളെ ഇട്ടിട്ട് നാട് നിരങ്ങാൻ പോയാൽ ഇങ്ങനെ ഇരിക്കും..... ഓഹ് അയാളൊരു വലിയ ആള്... അങ്ങോട്ട് മാറി നിക്ക് ചള്ളൂ ചെറുക്കാ..... "
അതും പറഞ്ഞവൾ അവനെ തള്ളി മാറ്റി തിരിഞ്ഞു നിന്ന് ഡിന്നർ സെറ്റ് നോക്കാൻ തുടങ്ങി 
 
അവൻ അവളെ പിറകിൽ നിന്നും അവനിലേക്ക് ചേർത്ത് നിർത്തി..... മുടി മുഴുവനും മുന്നിലേക്ക് ഇട്ട് പിൻ കഴുത്തിൽ അമർത്തി ചുംബിച്ചു...... അധരങ്ങൾ അവിടെ മുഴുവനും ഓടി നടന്നു.... പതിയെ കാതിലെ ജിമിക്കിയിൽ ഒന്ന് തട്ടിയതിന് ശേഷം അവൻ ആ കാതിൽ അമർത്തി കടിച്ചു.... ദാവണിക്ക് ഇടയിലൂടെ അവളുടെ ഇടുപ്പിൽ അമർത്തി പിടിച്ചിട്ട് അവൻ അവളെ ഒന്നുടെ ചേർത്ത് നിർത്തി.... നിലയുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്ന് പോയി.... 
 
"ടീ ഉണ്ടക്കണ്ണി.... നീ എന്താ പറഞ്ഞെ... ഞാൻ ഒരു മൂരാച്ചി ആണെന്നോ..... ആണോ അല്ലയോ എന്ന് മോൾക്ക് ചേട്ടൻ കാണിച്ചു തരട്ടെ..... "
അവൻ വളരെ നേരിയ സ്വരത്തിൽ അവളോട് ചോദിച്ചപ്പോൾ അവൾ തല പതിയെ വേണ്ട എന്നുള്ള അർത്ഥത്തിൽ ആട്ടി 
 
അവൻ അവളുടെ ഉടുപ്പിന്റെ പിറകിലെ കെട്ടിൽ പിടിച്ചു വലിച്ചപ്പോഴേക്കും അവൾ അവനെ തള്ളി മാറ്റി ഓടി.... 
 
"നീ പോടാ..... "അവനെയും കൊഞ്ഞനം കുത്തി അവൾ ഓടി 
 
"ടീ ഉണ്ടക്കണ്ണി രാത്രിയിൽ 10 മണി ആകുമ്പോൾ  ടെറസിൽ വരണേ... ഞാൻ കാത്തിരിക്കും.... "അവൾ അത് കേട്ട് ഒരു ചിരി അവനു കൊടുത്തു പോയി 
 
കല്യാണ വീട്ടിലെ മെയിൻ ആകർഷണം ആദി തന്നെ ആയിരുന്നു.... എന്നാൽ ആദിയുടെ കണ്ണുകൾ മുഴുവനും നിലയിൽ ആയിരുന്നു..... അവളാകുന്ന മായ തന്നെ വല്ലാതെ കീഴ്പ്പെടുത്തുന്നു എന്നവന് തോന്നി.... അവളില്ലാതെ ഈ ദിവസങ്ങൾ എങ്ങനെ പോയി എന്നതിൽ അവനു അത്ഭുതം തോന്നി 
 
രാത്രിയിൽ ഫങ്ക്ഷൻ എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ മഴ പെയ്യാൻ തുടങ്ങി.... ആദി പറഞ്ഞതനുസരിച്ചു ടെറസിൽ വന്ന നില കാണുന്നെ അവിടെ മാറി നിന്ന് മഴ കാണുന്നെ ആദിയെ ആണ് 
 
അവൾ അവനെ പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു.... 
"വാ ആദി.... നമുക്ക് മഴ നനയാം..... "
അവൾ അവനെ ഇറുക്കെ പിടിച്ചു പറഞ്ഞു 
 
"ഞാനില്ല എനിക്ക് വയ്യ..... "
 
"എന്നാ വേണ്ട... ഇവിടെ നിന്നോ... പണ്ടേ ഇങ്ങനെ തന്നെ ആണല്ലോ.... "
 
അതും പറഞ്ഞവൾ മഴയത് ഇറങ്ങി കളിച്ചു.... അവൻ അവളുടെ കളികൾ നോക്കി നില്കുവാണ്, പെണ്ണിന് പണ്ടേ മഴ ഭ്രാന്ത് ആണ്..... അവളെ നോക്കുന്നതിനിടയിൽ പെട്ടെന്ന് അവന്റെ കണ്ണുകൾ അവളുടെ അണിവയറിലേക്ക് എത്തി..... അവൻ പെട്ടെന്ന് തന്നെ ഒരു ചിരിയോടെ കണ്ണുകൾ മാറ്റി...... 
 
കുറച്ചു നേരം കഴിഞ്ഞു അവൻ അവളുടെ അടുത്തേക്ക് ചെന്നു നിന്നു.... തിരിഞ്ഞു നോക്കിയ നില കാണുന്നെ തന്നെ തന്നെ നോക്കി തൊട്ടടുത്ത് നില്കുന്ന ആദിയെ ആണ്..... വർഷങ്ങൾക്ക് മുന്നേ ആ കണ്ണുകളിൽ തന്നോട് ഉണ്ടായിരുന്ന ആ ഭാവം വീണ്ടും അതിൽ അവൾ കണ്ടു...... പ്രണയം എന്ന വികാരം..... അവൾ ആ നോട്ടം നേരിടാനാകാതെ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു... 
 
കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആദി അവളെ അകത്തി മാറ്റി... ആ മുഖം കൈ കുമ്പിളിൽ എടുത്തു.... ആ മുഖം മുഴുവൻ അവന്റെ കണ്ണുകൾ ഓടിനടന്നു 
 
"നില....  i luv u... ❤️❤️❤️..... വയ്യ പെണ്ണെ ഇനിം എല്ലാം ഉള്ളിൽ ഒതുക്കി നടക്കാൻ.... എനിക്ക് വേണം നിന്നെ... നീ ഇല്ലാതെ നിന്റെ ഓർമ്മകൾ ഇല്ലാതെ ആദി ഇല്ല.... i luv u nila..... i need u....... ❤️❤️❤️"
 
അവന്റെ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു കുളിർമഴയായി പെയ്തിറങ്ങി.... അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി....... സന്തോഷത്തിന്റെ കണ്ണുനീർ...... 
 
ആദി അവളുടെ ചുണ്ടുകളിൽ ഒരു ഉമ്മ കൊടുത്തു അവളെ നോക്കി..... അവളുടെ മുഖത്തെ ചിരി കണ്ട് അവൻ ആ അധരങ്ങളെ പയ്യെ കവർന്നെടുത്തു.... ആദ്യം കീഴ് ചുണ്ടുകളും പിന്നീട് പതിയെ ആ അധരങ്ങൾ മുഴുവൻ അവൻ അവന്റേതാക്കി.... അവരുടെ പ്രണയത്തിന്റെ തീവ്രതയിലേക്ക് മഴയും പെയ്തിറങ്ങി ...നിലയുടെ കൈ അവന്റെ മുടിയിൽ കോർത്ത് വലിച്ചു.... ചോരയുടെ ചുവ അറിഞ്ഞപ്പോൾ ആണ് അവൻ അവളെ മോചിപ്പിച്ചത് ..... 
നില നിന്ന് കിതക്കാൻ തുടങ്ങി 
 
"തീരെ കപ്പാസിറ്റി ഇല്ലല്ലോ മോളെ "ആദി ഒരു കള്ള ചിരിയാലേ ചോദിച്ചു 
 
നില അവനെ തള്ളി മാറ്റി സൈഡിലേക്ക് മാറി നിന്നു.... ആദിയും അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൾ അവന്റെ നെഞ്ചിൽ ചാരി അവനോട് ചേർന്നു നിന്നു..... 
 
"ഇങ്ങനെ നിന്നാൽ പനി പിടിക്കും .... വാ അകത്തു പോകാം.... "അവൻ അവളോട് പറഞ്ഞു 
 
"വേണ്ട..... പോവണ്ട.... "അതും പറഞ്ഞവൾ അവനെ ഒന്നുടെ ചേർത്തു പിടിച്ചു.... കുറെ സമയം അവർ അങ്ങനെ തന്നെ നിന്നു..... മഴ അപ്പോഴേക്കും മാറി.... 
 
"നില നമുക്ക് ഒരു നൈറ്റ് റൈടിന് പോയാലോ..... "
 
ആദി ചോദിച്ചപ്പോൾ അവൾ അവനെ അത്ഭുതത്തോടെ നോക്കി 
 
"ആണ് പെണ്ണെ.... പകൽ പോകാൻ കഴിയില്ലല്ലോ.... ഇപ്പോൾ പോകാം... നീ ചെന്ന് ഡ്രസ്സ് മാറി വാ..... "
 
അത്കെട്ട പാടെ അവൾ അകത്തേക്ക് ഓടി..... ഡ്രസ്സ് മാറി വന്ന നിലയെ കണ്ട് ആദി  നോക്കി നിന്നു.... ഒരു ബ്ലാക്ക് ആൻഡ് മെറൂൺ ടി ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ട് മുടിയൊക്കെ പോണി ടെയിൽ കെട്ടി സുന്ദരി ആയിട്ടാണ് വരവ്....... 
 
അമ്മയും അഭിയും ഉറക്കം ആയതിനാൽ രണ്ടും സൗണ്ടൊന്നും ഉണ്ടാക്കാതെ പതുങ്ങി വന്നു വാതിൽ പൂട്ടി അഭിയുടെ ബുള്ളറ്റും എടുത്ത് ഉരുട്ടി വെളിയിൽ ഇറക്കിയാണ് പോയത് 
 
നിലക് ആ യാത്ര തന്റെ ലൈഫിലെ ഏറ്റവും സുന്ദരമായി തോന്നി..... മഴ കഴിഞ്ഞുള്ള തണുപ്പത് തന്റെ പ്രിയപെട്ടവനും ആയി ഇങ്ങനൊരു യാത്ര.... ഒരിക്കൽ അത് വെറും സ്വപ്നം ആണെന്ന് തോന്നിയത് ആണ്.... ഇന്നിപ്പോൾ അത് യാഥാർഥ്യമായി..... അവൾ അവന്റെ വയറിലൂടെ കയ്യിട്ട് അവനോട് അടുത്തിരുന്നു.... ആദിയും അവളെ ചേർത്തു പിടിച്ചു 
 
അവിടെ കുറച്ചടുത് ഉള്ള ഒരു വയലിലേക്ക് ആണ് അവൻ അവളെ കൊണ്ട് വന്നത്.... അതിന്റെ ഒരു ഭാഗത്തായിട്ട് കായൽ ആയിരുന്നു...... ആദി ഇറങ്ങുന്നതിന് മുന്നേ തന്നെ നില ഓടിപ്പോയി ആ കാഴ്ചയിൽ മതിമറന്നു നിന്നു..... അവൻ അടുത് വന്നു നിന്നപ്പോൾ അവൾ അവനോട് ചേർന്നു നിന്നു 
 
"ഇഷ്ടായോ ഇവിടെ..... " 
 
അവന്റെ ചോദ്യത്തിന് ഉത്തരമെന്നോണം ആ കവിളിൽ അവൾ ഒരു മുത്തം നൽകി.... 
 
"ആദി..... നീ ഇനി എന്നെ വിട്ട് എങ്ങും പോകില്ലല്ലോ...... "കുറെ നേരത്തിനു ശേഷം കണ്ണ് നിറച്ചുള്ള അവളുടെ ചോദ്യം കേട്ട് അവൻ അവളെ അവന്റെ മുന്നിലേക്ക് നിർത്തി 
 
"ഒരിക്കലും ഇല്ല..... മരണത്തിൽ പോലും...... "അവന്റെ മറുപടിയിൽ അവൾ അവനെ ഇറുക്കെ പുണർന്നു.... 
 
"ഒരു ഉമ്മ തരട്ടെ...... 😘😘
അകന്നു മാറിയ അവളോട് അവൻ ഒരു കുസൃതി ചിരിയാലേ ചോദിച്ചു.... 
 
അവൾ സമ്മതം എന്നോണം കണ്ണടച്ച് നിന്നു.... കുറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാതെ നോക്കിയ അവൾ കാണുന്നെ താഴത് മുട്ട് കുത്തി നില്കുന്ന ആദിയെ ആണ്..... 
അവൻ ഒരു ചെറു ചിരിയാലേ അവളുടെ ടി ഷർട്ട്‌ ചെറുതായി പൊക്കിയ കണ്ട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു.......................... 
 
അവരുടെ പ്രണയം കണ്ട് നാണിച്ചു നിലാവ് മേഖങ്ങൾക്കിടയിലേക്ക് മറഞ്ഞു......
 
 
തുടരും... ❤️

നിലാവ് 💗 13

നിലാവ് 💗 13

4.6
32891

നിലാവ് (13)❤️❤️❤️     ✒️കിറുക്കി 🦋     രാവിലെ ആദി കണ്ണുതുറന്നപ്പോൾ നില അവന്റെ ദേഹത്താണ് കിടക്കുന്നെ...... അവന്റെ നെഞ്ചിൽ തല വെച്ചു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുന്ന കണ്ട് അവനു വല്ലാത്ത വാത്സല്യം തോന്നി....    ഇന്നലെ വന്നപ്പോൾ ഒരുപാട് സമയം ആയിരുന്നു..... അവൻ ഫോൺ എടുത്തു നോക്കി.... 7മണി ആകാൻ പോകുന്നു..... 9:30ന് ആണ് മുഹൂർത്തം...    "നില.... എണീക്ക് പെണ്ണെ.... സമയം ഒരുപാട് ആയി..... "   "എനിക്ക് ഉറക്കം വരുന്നു.... "ചിണുങ്ങി പറഞ്ഞവൾ വീണ്ടും ഉറക്കത്തിലേക്ക് വീണു....    "അയ്യ.... എണീക്ക് പെണ്ണെ കൊഞ്ചാതെ..... സമയം 7 കഴിഞ്ഞു..."   നില പയ്യെ എണീട്ടിരുന്നു അവനെ നോക്കി....