Aksharathalukal

നിലാവ് 💗 13

നിലാവ് (13)❤️❤️❤️
 
 
✒️കിറുക്കി 🦋
 
 
രാവിലെ ആദി കണ്ണുതുറന്നപ്പോൾ നില അവന്റെ ദേഹത്താണ് കിടക്കുന്നെ...... അവന്റെ നെഞ്ചിൽ തല വെച്ചു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുന്ന കണ്ട് അവനു വല്ലാത്ത വാത്സല്യം തോന്നി.... 
 
ഇന്നലെ വന്നപ്പോൾ ഒരുപാട് സമയം ആയിരുന്നു..... അവൻ ഫോൺ എടുത്തു നോക്കി.... 7മണി ആകാൻ പോകുന്നു..... 9:30ന് ആണ് മുഹൂർത്തം... 
 
"നില.... എണീക്ക് പെണ്ണെ.... സമയം ഒരുപാട് ആയി..... "
 
"എനിക്ക് ഉറക്കം വരുന്നു.... "ചിണുങ്ങി പറഞ്ഞവൾ വീണ്ടും ഉറക്കത്തിലേക്ക് വീണു.... 
 
"അയ്യ.... എണീക്ക് പെണ്ണെ കൊഞ്ചാതെ..... സമയം 7 കഴിഞ്ഞു..."
 
നില പയ്യെ എണീട്ടിരുന്നു അവനെ നോക്കി....
 
"ഇനിം കിടക്കാനാ പ്ലാൻ എന്ന് മനസിലായി... മര്യാദക്ക് പോയി റെഡി ആകാൻ നോക്ക്..... നീയെ ചെക്കന്റെ പെങ്ങളാ അത് ഓർത്തോ..... "അതും പറഞ്ഞു ആദി എണീറ്റ് പോകാൻ ഒരുങ്ങി...... 
 
അവൻ വാതിലിന്റെ അടുത്ത് വരെ പോയി തിരിഞ്ഞു നോക്കിയപ്പോളും അവൾ അവിടെ തന്നെ ഇരുന്ന് അവനെ നോക്കുവാണ്...... ആദി അടുത് ചെന്നപ്പോൾ അവൾ രണ്ട് കയ്യും പൊക്കി എടുക്കാൻ പറഞ്ഞു.... 
 
"അയ്യടാ... എനിക്കെങ്ങും വയ്യ..."ആദി ഒരു കുസൃതിയോടെ പറഞ്ഞു 
 
നില മുഖവും വീർപ്പിച്ചു പോകാൻ ഒരുങ്ങിയപ്പോൾ അവൻ രണ്ട് കയ്കൊണ്ടും അവളെ കോരി എടുത്ത് ബാത്‌റൂമിലേക്ക് നടന്നു..... ബാത്‌റൂമിൽ ചെന്നിട്ടും അവൾ ഇറങ്ങാതെ അവനെ തന്നെ നോക്കി കിടക്കുവാണ് 
 
"എന്തെ ഇറങ്ങാൻ ഒന്നും പ്ലാൻ ഇല്ലേ..... "
 
അവൾ രണ്ട് കണ്ണും അടച്ചു കാണിച്ചു 
 
"ആണോ എന്നാലേ മോള് ഇവിടെ ഇരുന്നോ.... ഞാൻ തന്നെ കുളിപ്പിക്കാം..... "അവൻ ഒരു കള്ളച്ചിരിയാലേ പറഞ്ഞു 
 
നില ഉടനെ തന്നെ അവന്റെ കയ്യിൽ നിന്നും ചാടി ഇറങ്ങി... അവനെ ബാത്‌റൂമിൽ നിന്നും ഉന്തി വിട്ടു.... 
 
"മോന്റെ മനസ്സിലിരുപ്പ് കൊള്ളാം.... പക്ഷെ... not walking..... അത്കൊണ്ട് പോയാട്ടെ...... "
 
അവൾ അതും പറഞ്ഞവനെ വെളിയിൽ ഇറക്കി വാതിൽ അടച്ചു.... ആദി റെഡി ആകാനുള്ള ഡ്രസ്സ് എടുത്തു വേറൊരു റൂമിലേക്ക് പോയി 
〰️〰️〰️〰️〰️〰️〰️
 
ആദി റെഡി ആയി താഴെ വന്നപ്പോൾ അമ്മയും അഭിയും പോകാൻ ഒരുങ്ങി നില്കുവാണ്...... 
 
"നീ ഒരുങ്ങിയതേ ഉള്ളോ ആദി.... ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ.... നീ നില മോളെയും കൂട്ടി വാ..... "അതും പറഞ്ഞു വസുന്ദര മുന്നിൽ നടന്നു 
 
"ഡാ അലവലാതി... നീ ആരെ കാണിക്കാനാ.... ഇങ്ങനെ കെട്ടി ഒരുങ്ങി പോകുന്നെ...... ദേ ചെക്കാ ചെന്നൈയിൽ ആയിരുന്നപ്പോൾ ഉള്ള കോഴിത്തരത്തിന് മാറ്റം ഒന്നും ഇല്ലേ..... "ആദി അഭിയോട് ചോദിച്ചു 
 
"ഞാനൊക്കെ എത്ര ഒരുങ്ങി വന്നാലും... സൂപ്പർസ്റ്റാറിന്റെ ഗ്ലാമറിന് മുന്നിൽ എന്ത്.... എന്നാലും ഒന്ന് തിളങ്ങി നിൽക്കലോ...... മോനെ ഏട്ടാ, നിനക്കിട്ട് ഒരു പൂട്ട് ഞാൻ പണിയും.... എന്റെ എട്ടതിയെ കൊണ്ട് ഞാൻ പണിയിക്കും..... വെയിറ്റ് മാൻ "
 
അതും പറഞ്ഞു കൂളിംഗ് ഗ്ലാസും എടുത്തു വെച്ചു സ്ലോ മോഷനിൽ പോകുന്ന അവനെ ആദി ചിരിയോടെ നോക്കി നിന്നു 
 
അവൻ മുകളിൽ ചെന്നപ്പോൾ ശ്രീമതി സാരിയൊക്കെ ഉടുത്തു അടിപൊളി ആയി നിന്ന് ഒരുങ്ങുവാണ്..... 
 
ആദിയും അവളുടെ കൂടെ ചെന്നു നിന്നു.... 
 
"നില...... "
 
"എന്താ..... "അവൾ മുടി കേട്ടുന്നതിന് ഇടയിൽ ചോദിച്ചു 
 
"ഇന്ന് വൈകിട്ട് അമ്മയും അഭിയും പാലക്കാട് ഉള്ള കുഞ്ഞമ്മയുടെ വീട്ടിൽ പോകും.... "
 
"നമ്മളും പോകുമോ.... "നില ആകാംഷയോടെ ചോദിച്ചു 
 
"ഏയ് ഇല്ല.... നീ വൈകുന്നേരം അവിടുത്തെ എല്ലാം കഴിയുമ്പോൾ ഇവിടെ വരണം..... ദാ അപ്പുറത്തെ റൂമിൽ നിനക്കുടുക്കാനുള്ള ഡ്രസ്സ് ഉണ്ട്.....അതിടണം....  എന്നിട്ടെ ഈ റൂമിലേക്ക് വരാവൂ.... കേട്ടല്ലോ.... "
 
"എന്താ മോനെ ഉദ്ദേശം..... "അവൾ ഒരു ചിരിയോടെ അവനെ നോക്കി 
 
"ദുരുദ്ദേശം...... "അവനും വല്ലാത്ത ചിരിയോടെ അവളോട് പറഞ്ഞു 
 
നിലയുടെ മുഖം നാണത്താൽ ചുവന്നു.... അവൾ വീണ്ടും മുടി കെട്ടാൻ തുടങ്ങി...... 
 
സാരിക് ഇടയിലൂടെ കാണുന്ന അവളുടെ ഇടുപ്പ് അപ്പോൾ ആണ് അവൻ കാണുന്നെ..... അവൻ അവിടെ ഒരു പിച്ച് കൊടുത്തു 
 
"ഹാ.... എന്താ ആദി നീ കാണിക്കുന്നെ.... എനിക്ക് നൊന്തുട്ടോ.... "
 
"നോവാൻ വേണ്ടിയാ പിച്ചിയത്....  ഇങ്ങനെ കാണിച് കൊതിപ്പിച് നടന്നാൽ ഇനിയും പിച്ച് കിട്ടും...... "
 
അവൾ അവനെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് സാരി നേരെ ഇട്ടു 
 
"ടീ... ഉണ്ടക്കണ്ണി..... "
 
"എന്താ 😡😡"അവൾ ദേഷ്യത്തോടെ ചോദിച്ചു 
 
"അല്ല നിനക്ക് അത്രക്ക് ആഗ്രഹം അന്നേൽ.... ഇന്ന് വൈകിട്ട് ഞാൻ വാങ്ങിച്ച സാരി ഉടുക്കുമ്പോൾ അത്  കാണിച്ചോ....... എനിക്ക് പ്രെശ്നം ഇല്ല.... ഞാൻ കണ്ടോളാം..... "
 
അവൻ പറയുന്നേ കേട്ട് അവൾ അവിടെ ഇരുന്ന എന്തോ എടുത്തു അവനെ എറിഞ്ഞു... അവൻ അത് അപ്പോൾ തന്നെ catch ചെയ്ത് എടുക്കുകയും ചെയ്തു... 
 
നില ബോക്സിൽ നിന്നും ലിപ്സ്റ്റിക്ക് എടുത്തു.... കുറെ നേരം അതിൽ നോക്കിയിട്ട് അത് തിരിച്ചു വെച്ചു.... ആവശ്യത്തിന് നിറം ഉണ്ടല്ലോ.... വെറുതെ ഓവർ ആക്കണ്ട എന്ന് കരുതി അവൾ ലിപ് ബാം എടുത്തിട്ടു...... 
അത് തിരിച്ചു വെച്ചപ്പോൾ ആണ് അവളെ തന്നെ നോക്കി നില്കുന്ന ആദിയെ നില കാണുന്നെ.... 
 
അവൾ ഒരു പിരികം പൊക്കി എന്താണെന്ന് ചോദിച്ചു.... 
 
"ഏതാ flavour അതിന്റെ...... "
 
അവൻ അത് ചോദിച്ചപ്പോൾ അവൾ പുച്ഛിച്ചു തിരിഞ്ഞു നിന്നു.... 
 
"പറയാൻ സൗകര്യം ഇല്ല..... " 
 
അതും പറഞ്ഞു പോകാൻ ഒരുങ്ങിയ അവളെ അവൻ പിടിച്ചു നിർത്തി..... ആ അധരങ്ങളെ അവന്റേതുമായി ചേർത്തു വെച്ചു.. കുറച്ചു നേരം കഴിഞ്ഞാണ് അവൻ അവളെ മോചിപ്പിച്ചത് 
 
"സ്ട്രോബെറി...... "അവൻ അത് പറഞ്ഞപ്പോൾ നില ഒരു കുഞ്ഞു പരിഭവത്തോടെ അവനെ നോക്കി...... 
 
"എനിക്കതൊന്നും ഇല്ലാതെയാ ഇഷ്ടം.... കേട്ടോ..... വാടി...... "അതും പറഞ്ഞു അവളെയും തൂക്കി എടുത്തു അവൻ തറവാട്ടിലേക്ക് പോയി 
 
വിവാഹമെല്ലാം ഹാപ്പി ആയി നടന്നു... ശ്രുതി അങ്ങനെ ഹരി നാരായണന് സ്വന്തമായി... കല്യാണത്തിന് മുന്നിൽ തന്നെ ആദിയും നിലയും ഉണ്ടായിരുന്നു..... ശ്രുതിയെ കൊണ്ട് വന്നത് നിലയുടെ തറവാട്ടിലേക്ക് ആണ്.... 
 
ഹരിയും ശ്രുതിയും ഉടനെ തന്നെ ബാംഗ്ലൂർക്ക് തിരികെ പോകാൻ ആണ് പ്ലാൻ..... വൈകുന്നേരം അഭിയും അമ്മയും പാലക്കാട് പോയി.... ആദി എല്ലാം ഒതുക്കിയിട്ട് നേരെ വീട്ടിലേക്ക് പോയിരുന്നു..... 
 
രാത്രിയിൽ നില വന്നു റൂമിൽ കയറി ഒരു റെഡ് കളർ ജോർജറ്റ് സാരീ ആയിരുന്നു.... ബോർഡറിൽ ബ്ലാക്ക് വർക്കും ചെയ്തിരുന്നു..... നിലാക് ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായി.... അവൾ ഒരുതരം നിർവികരതയോടെ അതുടുത്തു അവരുടെ റൂമിലേക്ക് നടന്നു 
 
റൂമിലേക്ക് കയറിയ നിലാക് ഒരേ സമയം പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷവും സങ്കടവും തോന്നി..... റൂം മുഴുവൻ റെഡ് ബലൂണുകളും റോസ്സും കൊണ്ട് അലങ്കരിച്ചിരുന്നു.... റൂമിൽ അങ്ങിങ്ങായി സുഗന്ധം പരത്തുന്ന കാൻഡിൽസും ഉണ്ടായിരുന്നു..... 
 
അവൾ കുറച്ചൂടെ അകത്തേക്ക് ചെന്നപ്പോൾ പിറകിൽ വാതിൽ അടയുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആദി വാതിൽ കുറ്റി ഇടുകയാണ്..... അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു നെറ്റിയിൽ അമർത്തി ചുംബിച്ചു 
 
"സുന്ദരിയയിട്ടുണ്ട് നീ........  luv u nila❤️❤️❤️"
 
അവൻ അത് പറഞ്ഞു തീർന്നപ്പോളേക്കും അവൾ ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു.... ആദി ആകെ വല്ലാതായി 
 
"എന്താടാ എന്ത് പറ്റി..... പറ മോളെ..... എന്താ നിനക്ക് വയ്യേ..... ടീ പറ..... "ആദിക്ക് ആകെ ടെൻഷൻ ആയി 
 
"ആദി.... അത്..... എനിക്ക്.... പീരിഡ്സ....... "അവൾ കരഞ്ഞോണ്ട് വിക്കി വിക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചു... 
 
ആദിക്ക് അപ്പോൾ ആണ് ശ്വാസം നേരെ വീണത്.... 
 
"ഇത്രേ ഉള്ളോ... ഇതിനാണോ നീ ഇങ്ങനെ കരഞ്ഞത് ... എന്താടാ വേദന ഉണ്ടോ.... അതാണോ കരഞ്ഞേ...... "
 
"അല്ല ആദി.... നീ... ഇത്രേം പ്രതീക്ഷിച്ചിട്ട് ഞാൻ...... "
 
"അതിനാണോ നീ കരഞ്ഞേ... എടി പൊട്ടി... ഞാൻ ഇന്നത്തെ രാത്രിക്ക് വേണ്ടി കുറച്ചു ഒരുക്കങ്ങൾ നടത്തി എന്നുള്ളത് നേരാ..... എന്ന് കരുതി.... നീ എന്റെ ഭാര്യ അല്ലെടി ഭാര്യേ..... അത്കൊണ്ട് അതിലൊന്നും ഒരു കാര്യവും ഇല്ല...... അതിലും വലുതാ ഇപ്പോൾ ഉള്ള നിന്റെ അവസ്ഥ..... ഞാനും ഒരു അമ്മയുടെ മകനാ.... അത്കൊണ്ട് എന്റെ മോള് വാ..... വന്നിവിടെ ഇരിക്ക്...... "
 
അവൻ അവളെ കട്ടിലിൽ  ഇരുത്തി..... നില അവനെ അത്ഭുതത്തോടെ നോക്കി ഇരുന്നു..... 
 
"എന്താ നോക്കുന്നെ..... "
 
"ദേഷ്യമില്ലേ എന്നോട് ഒട്ടും...... "
 
"ഉണ്ട്.. അത് ഇത് ആയോണ്ട് അല്ല.... നീ ഇപ്പൊ ഇവിടെ ഇങ്ങനെ കരഞ്ഞെന് ദേഷ്യമുണ്ട്..... ചുമ്മാ എന്നെക്കൂടി ടെൻഷൻ ആക്കി..... "
 
അവൻ അവളെ ചേർത്തിരുത്തി..... നില അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു.... 
 
"വേദന ഉണ്ടോ നിനക്ക്..... പണ്ട് നല്ല വേദന ആയിരുന്നല്ലോ...... "
 
"മ്മ്...... വയറിന് നല്ല വേദന...... "
 
അവളെ അവിടെ കിടത്തി അവൻ വെളിയിലേക്ക് പോയി.... കുറച്ചു കഴിഞ്ഞു കയ്യിൽ ഒരു ഹോട് ബാഗുമായി അവൻ വന്നു 
 
"ഇതെവിടുന്നാ.... "അവൾ അത്ഭുതത്തോടെ ചോദിച്ചു 
 
"ഇത് ഇവിടെ ഉണ്ടായിരുന്നു.... നെറ്റിൽ നോക്കിയപ്പോൾ ഇത് വേദനക്ക് നല്ലതാണെന്ന് കണ്ടു..... ഇത് കുറച്ചു നേരം വെക്ക്..... കുറവില്ലേ നമുക്ക് അമ്മയെ വിളിക്കാം.... അല്ലേൽ ഹോസ്പിറ്റലിൽ പോകാം "
 
അവൻ അത് അവളുടെ വയറ്റിൽ കുറച്ചു നേരം വെച്ചു 
 
"കുറവുണ്ടോ..... "കുറച്ചു കഴിഞ്ഞു അവൻ ചോദിച്ചു 
 
അവൾ ആ ബാഗ് മാറ്റി അവന്റെ കൈ എടുത്തു വയറിനുമീതെ വെച്ചു 
 
"നീ ഉണ്ടല്ലോ കൂടെ...... "
 
അവളുടെ മറുപടി കേട്ട് അവൻ സാരി മാറ്റി ആ വയറിൽ ചുംബിച്ചു....... പിന്നീട് അവിടെ തല വെച്ചു കിടന്നു.... നില അവന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു 
 
ഉറക്കത്തിലേക്ക് വീഴുമ്പോഴും അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി താങ്ങി നിൽപുണ്ടായിരുന്നു..... തന്റെ പ്രിയപെട്ടവന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും അടയാളം എന്നോണം അത് മായാതെ നിന്നു
 
❤️❤️❤️❤️❤️❤️❤️
 
 
 
പിന്നീടുള്ള ദിവസങ്ങളിൽ നില അറിയുകയായിരുന്നു ആദിയുടെ സ്നേഹവും കരുതലും..... അവൾക്ക് എന്ത് ബുദ്ദിമുട്ട് ഉണ്ടായാലും അതെല്ലാം അവന്റെ സാന്നിധ്യത്തിൽ ഇല്ലാതാകുമായിരുന്നു.... അവന്റെ സ്നേഹത്തിന് മുന്നിൽ അവൾ ഓരോ ദിവസവും അടിമപെട്ടുകൊണ്ടിരുന്നു... 
 
രാവിലെ തന്നെ ആദിയെ കാണാൻ ആരൊക്കെയോ വന്നിട്ടുണ്ട്..... നില അവർക്കുള്ള ഡ്രിങ്ക്സുമായി ഹാളിലേക്ക് ചെന്നു 
 
"സീ mr. കുമാർ ഇതാണ് എന്റെ വൈഫ് നിലാവ്..... നില ഇത് നമ്മുടെ മൂവീസ് നൗ മാഗസിനിൽ നിന്നും വന്നവരാ....... "
 
നില അവർക്കൊരു ചിരി സമ്മാനിച്ചു... 
 
"മേഡത്തിനെയും സാറിനെയും വെച്ചൊരു ഔട്ട്ഡോർ ഷൂട്ട ഞങ്ങൾ ഉദ്ദേശിക്കുന്നത്.... പിന്നെ ഒരു ഇന്റർവ്യൂ കൂടി... ഈ ലക്കം സ്പെഷ്യൽ ഫീച്ചറൂം പിന്നെ മാഗസിൻ കവറൂം അതായിരിക്കും...... നിങ്ങളുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ സിനിമലോകവും പ്രേഷകരും കാത്തിരിക്കുക ആണ്.... "
 
"ഓക്കേ..... നില എന്ത് പറയുന്നു.... "
 
ആദിയുടെ ചോദ്യം കേട്ട് നില സമ്മതം എന്നോണം തല ആട്ടി.... 
 
"ഔട്ട്ഡോർ ഷൂട്ട് എവിടെ നടത്താന നിങ്ങൾ ഉദ്ദേശിക്കുന്നെ.... "
 
"സർ അത് ഏതേലും വിദേശ രാജ്യത്ത് വെച്ചാകാം എന്നാ പ്ലാൻ.... കരിബിയൻ ഐലന്റ്സ്, അല്ലെങ്കിൽ ബാലി അവിടെ എവിടേലും.... "
 
"അത് സ്ഥിരം ബീച്ച് സൈഡ് ഫോട്ടോ ഷൂട്ട്സ് എല്ലാം ഇവിടെ വെച്ചല്ലേ നടക്കുന്നെ.... ഈ ബീച്ച് സൈഡ് എന്ന തീം തന്നെ കുറച്ചു ഓൾഡ് അല്ലെ..... വേറെ എന്തെങ്കിലും ട്രൈ ചെയ്തൂടെ.... "
 
"അത് പിന്നെ സർ... നമ്മുടെ കാമറ മാനൊരു ഐഡിയ ഉണ്ട്.... പക്ഷെ അത് workout ആകുമോ എന്നറിയില്ല.... "
 
"അതെന്താ..... "
 
"സാറോരു മലയാളി ആണല്ലോ.... അപ്പൊ നമുക്കൊരു കേരള tradition തീം നോക്കാമെന്ന്..... ഒരുപാട് സ്ഥലങ്ങൾ ഉണ്ട്..... ബട്ട് അങ്ങനൊരു സ്ഥലം ആയാലും സാറിന്റെ accomodation പിന്നെ പ്രൈവസി അതൊക്കെ നോക്കുമ്പോൾ കേരളത്തിൽ അത് ബുദ്ദിമുട്ട് ആകും..... "
 
"ഐഡിയ കൊള്ളാം..... നിങ്ങൾ അതുമായി തന്നെ മുന്നോട്ട് പൊക്കോ... അതിന് പറ്റിയ സ്ഥലം നിങ്ങൾക്ക് ഞാൻ തന്നെ പറഞ്ഞുതരാം.... എനിക്കും നിങ്ങൾക്കും ഒരേ പോലെ suit ആയിരിക്കും ആ സ്ഥലം...... "
 
അപ്പോഴേക്കും നിലയുടെ ഫോൺ റിങ് ചെയ്തു.....അവൾ അവിടെ നിന്നും മാറി....  ശ്രുതി ആണ്.... ഇവൾക്ക് അപ്പുറത്തു നിന്നിങ്ങോട്ട് ഒന്ന് വന്നാൽ പോരെ എന്ന് കരുതി നില ഫോൺ എടുത്തു...... ചുമ്മാ അതും ഇതും പറഞ്ഞു അടി ഇട്ട് ഫോൺ വെച്ചപ്പോഴേക്കും വന്നവർ എല്ലാം പോയിരുന്നു 
 
"അവരൊക്കെ പോയോ.... അല്ല ആ പറഞ്ഞ സ്ഥലം ഏതാ..... "
 
"പാലക്കാട് അമ്മേടെ തറവാടും പരിസരവും...... അവിടെ ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ അതെ പോലെ തന്നെ ഉണ്ട്.... എട്ടു കെട്ടും കാവും കുളവും...... such an amazing place..... അവിടെ ആകുമ്പോൾ ട്രെഡിഷണൽ തീമും സെറ്റ് ആകും നമുക്ക് എന്റെ നെക്സ്റ്റ് ഫിലിം വരെ അവിടെ നിൽക്കാം...... അമ്മയും അഭിയും അവിടെ ഉണ്ടല്ലോ.... പിന്നെ ഉള്ളത് അമ്മാമയും കുഞ്ഞമ്മയും കൊച്ചച്ഛനുമാ അവർക്ക് മക്കൾ ഇല്ലാത്തോണ്ട് ഞങ്ങളോട് വലിയ കാര്യമാ...... അമ്മാമക്ക് വയ്യാത്തോണ്ട് കുഞ്ഞമ്മ നമ്മുടെ കല്യാണത്തിന് ഇല്ലായിരുന്നു...... എത്ര നാളായിട്ട് അമ്മമ്മ വിളിക്കുന്നതാ.... എപ്പോഴും ഓരോരോ തിരക്കുകളാ...... ഇപ്പ്രാവശ്യം എന്തായാലും പോകണം..... "
 
"എനിക്കീ ഫോട്ടോഷൂട്ട് ഒന്നും അറിയില്ല..... അതിന് എന്താ ഇടുക..... എനിക്ക് പേടി ആകുന്നു..... "
 
"എന്തിന് ഞാൻ ഇല്ലെടി മോളെ.... ഡ്രെസ്സെല്ലാം costume designer നോക്കിക്കോളും നീ അവര് പറയുന്ന പോസ്സിൽ എന്റെ കൂടെ അങ്ങ് നിന്ന മതി..... "
 
"ആദി.... ഞാനൊരു കാര്യം ചോദിക്കട്ടെ..... "
 
"എന്തെ ഒരു മുഖവുര...... "
 
"എന്നെ പോലെ ഒരു നാട്ടിൻപുറത്തുകാരിയെ..... ഒന്നും അറിയാത്ത ഒരാളെ കെട്ടെണ്ടിയിരുന്നില്ല എന്ന് തോന്നുണ്ടോ....... "
 
"ആ തോന്നുണ്ട്..... "
 
ആദി അത് പറഞ്ഞപ്പോൾ നിലയുടെ മുഖം വാടി.... അവൻ അവളെ പൊക്കി എടുത്തു ടേബിളിന്റെ മുകളിൽ ഇരുത്തി.... 
 
"ടീ മോളെ ഈ ഫോട്ടോഷൂട്ടും കാര്യങ്ങളും എല്ലാം സ്ഥിരം ചെയ്യുന്നവർക്കല്ലേ അതിന്റെ കാര്യങ്ങൾ അറിയൂ.... നീ ഇതാദ്യമാ ചെയ്യുന്നേ അത്കൊണ്ട് സംശയങ്ങൾ ഉണ്ടാകും...... നിനക്ക് ആവശ്യത്തിന് സൗന്ദര്യവും വിദ്യാഭ്യാസവും ഉണ്ട്..... ചുമ്മാ ഇത്തരം കാര്യങ്ങൾ സംസാരിച്ചാൽ നിനക്കത് സെന്റി ആക്കാനുള്ള വകയും എനിക്കത് വെറുതെ ദേഷ്യം പിടിക്കാനുള്ളതും ആകും.... ഞാൻ മാക്സിമം കൺട്രോൾ ചെയ്ത നില്കുന്നെ..... ദേഷ്യം വന്നാൽ ആരാ എന്താ എന്നൊന്നും നോക്കില്ലന്ന് നിനക്കറിയാല്ലോ....... ഇനി മേലാൽ ഇത്തരം സംസാരം നിന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ......... "
 
അത്രയും പറഞ്ഞു അവൻ അവളെ ഒന്ന് നോക്കി.... അവൾക്ക് ചെറുതായി പേടി വരാൻ തുടങ്ങിയിരുന്നു 
 
"പോകാൻ റെഡി ആക് നമ്മൾ ഇന്ന് തന്നെ പോകും... ചെല്ല്..... "
 
അതും പറഞ്ഞു മുഖത്തെ ആ ചെറിയ കലിപ്പ് അങ്ങനെ തന്നെ വെച്ചു അവൾക്കൊരു ഉമ്മയും കൊടുത്തു അവൻ മുറിക്ക് പുറത്തിറങ്ങി 
 
'നില നിനക്കുള്ള കുഴി നീ തന്നെ തോണ്ടല്ലേ..... '
സ്വയം അതും പറഞ്ഞവൾ പോകാൻ റെഡി ആയി 
 
നിലയും ആദിയും തറവാട്ടിൽ ചെന്നപ്പോൾ തന്നെ  രാത്രി ആകാറായിരുന്നു അവരെ സ്വീകരിക്കാൻ എല്ലാരും പൂമുഖത്തു തന്നെ ഉണ്ടായിരുന്നു..... നിലയെ അവിടെ എല്ലാര്ക്കും ഇഷ്ടമായി..... അവളുടെ കളിയും ചിരിയും എല്ലാം ആ വീടിനെ ഉണർത്തി...... 
 
ആദിയിൽ നിന്നും അവൾ ചെറിയൊരു അകലം പാലിച്ചു..... അവന്റെ ഉള്ളിൽ താൻ ചോദിച്ചത് അതെ പടി അങ്ങനെ കിടക്കുക ആണെന്ന് അവൾക്ക് തോന്നി...... അവന്റെ മുഖഭാവം അതായിരുന്നു...... ഇങ്ങോട്ടുള്ള യാത്രയിലും അതികം സംസാരം ഇല്ലായിരുന്നു...... എപ്പോൾ വേണമെങ്കിലും ഒരു പൊട്ടിത്തെറി ഉണ്ടാകും എന്നവൾക്ക് തോന്നി...... അങ്ങനെ ആണ് അവളോട് ഉള്ള ഭാവം.... സംഭവം ദേഷ്യപെടുമ്പോൾ സൂര്യദേവനെ പോലെ ജ്വലിച്ചു നിൽക്കുമെന്നൊക്കെ ഒരു ഭംഗിക്ക് പറയാം എങ്കിലും, ആ ചൂടിൽ മിക്കവാറും താൻ ഉരുകി പോകുമെന്ന് അവൾക്ക് തോന്നി...... 
 
രാത്രിയിൽ നില അമ്മമ്മയുടെ കൂടെ ആണ് കിടന്നത്.... പിറ്റേന്ന് രാവിലെ തന്നെ മാഗസിൻ ക്രൂ അവിടെ എത്തി.... ആ വീടും പരിസരവും എല്ലാം അവർക്കും ഇഷ്ടമായി.... പ്രകൃതി കനിഞ്ഞു നൽകിയ ഇടം..... അതിന്റെ എല്ലാ ഭംഗിയും ക്യാമെറയിൽ ഒപ്പി എടുക്കാൻ അവർ തീരുമാനിച്ചു 
 
നിലാക്ക് ബ്ലാക്ക് കരയുള്ള സെറ്റ് സാരിയും അതെ നിരത്തിലുള്ള ഡിസൈനർ ബ്ലൗസും ആയിരുന്നു.... മുടി വെറുതെ അഴിച്ചിട്ടു..... മേക്കപ് ചെയ്ത് കഴിഞ്ഞപ്പോൾ അവൾ ഒന്നുടെ സുന്ദരി ആയി.... ആദിക്കും  ബ്ലാക്ക് ഷർട്ടും വൈറ്റ് മുണ്ടും ആയിരുന്നു വേഷം... 
 
വീടിനോട് ചേർന്നുള്ള കുളപ്പടവിലും വയലിലും എല്ലാം ആയിരുന്നു ഷൂട്ട് ചെയ്യാൻ ഉദ്ദേശിച്ചത്.... ഓരോ സ്ഥലങ്ങളും അത്ര മനോഹരം ആയിരുന്നു 
 
നിലായെ ആ വേഷത്തിൽ കണ്ട ആദിക്ക് സ്വയം ഇല്ലാതായ പോലെ തോന്നി.... അത്ര സുന്ദരി ആയിരുന്നു അവൾ... അത്കൊണ്ട് തന്നെ അവർ രണ്ട് പേരും ചേർന്നുള്ള റൊമാന്റിക് പോസ് എല്ലാം തന്നെ മികച്ചതായി.... ചില സമയങ്ങളിൽ ചുറ്റും ക്യാമെറയും ആൾക്കാരും ഉണ്ടെന്ന് രണ്ട് പേരും മറന്നു..... ആദിയോട് ഒപ്പം എല്ലാകാര്യത്തിലും മികച്ചതായി തന്നെ നിലയും നിന്നു..... ആദി കൂടെ ഉണ്ടായത് കൊണ്ട് അവൾക്ക് യാതൊരു ബുദ്ദിമുട്ടും തോന്നിയില്ല.... 
 
അവർ ഒന്നിച്ചുള്ള എല്ലാ ഫ്രെയിമും അത്ര മനോഹരം ആയിരുന്നു.... രണ്ട് ദിവസം കഴിഞ്ഞിട്ട് ബാക്കി ഷൂട്ടും ഒപ്പം ഇന്റർവ്യും നടത്താമെന്ന് പറഞ്ഞു അവർ പോയി..... 
 
അവസാനം ആദിയും നിലയും മാത്രം ആയി ആ കുളപ്പടവിൽ, ആദിയെ മറി കടന്ന് പോകാൻ ഒരുങ്ങിയ നിലായെ അവൻ പിടിച്ചു അവനോട് ചേർത്തു നിർത്തി..... 
 
"എങ്ങോട്ടാ.... ഓടുന്നെ.... ഞാനൊന്ന് ശരിക്ക് കാണട്ടെ..... "
 
നിലാ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു 
 
ആദി അവളുടെ കവിളിൽ ഒരു കടിയുമ്മ കൊടുത്തു പതിയെ മുഖം ഉരസി അവളുടെ കഴുത്തിൽ വന്നു അവിടെ ചുംബനങ്ങൾ കൊണ്ട് മൂടി.... നിലാ അവന്റെ തലമുടിയിൽ വിരലുകളാലെ  കോർത്ത് പിടിച്ചു..... ഒരു കയ്കൊണ്ട് അവളെ ചേർത്തു പിടിച്ചു മറു കൈകൊണ്ട് അവൻ സാരികിടയിലൂടെ അവളുടെ വയറിൽ തഴുകികൊണ്ട് കഴുത്തിലേക്ക് പല്ലുകൾ ആഴ്ത്തി 
 
പെട്ടെന്ന് എന്തോ ഉൾപ്രേരണയാലെ നിലാ അവനെ തള്ളി മാറ്റി.... ആദി ആകെ വല്ലാതായി.... അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി അവൻ അവിടെ നിന്ന് പോയി 
 
നിലാക് പിന്നെയാണ് താൻ എന്താ ചെയ്തത് എന്ന ബോധം ഉണ്ടായത്... ഒന്നാമതെ അവൻ ചെറിയ ദേഷ്യത്തിൽ ആയിരുന്നു.... നിലാ അവന്റെ പിറകെ പോയി 
 
മുറിയിൽ ചെന്നപ്പോൾ അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുവാണ്... 
 
"ആദി.... "അവൾ പയ്യെ വിളിച്ചു 
 
"നിലാ.... നീ പോ.... "ആദി അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു 
 
"ആദി ഞാൻ..... പെട്ടെന്ന്....... "
 
അവൻ അപ്പോൾ തന്നെ ദേഷ്യത്താൽ ടേബിളിൽ ഇരുന്ന ഫ്ലവർ വെസും മറ്റൊരു ഷോ പീസും എറിഞ്ഞുടച്ചു..... 
നിലാക്ക് ആകെ ഭയം ആയി.... ആദി ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു 
അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു 
 
"എന്താ നിന്റെ പ്രെശ്നം.... എന്താ ഞാൻ തൊട്ടപ്പോൾ നിനക്ക് പൊള്ളിയോ.... നിന്റെ ഉള്ളിൽ നിറയെ ഈഗോയും കോംപ്ലക്സ്സുമാ...... അത് കാരണം നീ എന്നെ അഞ്ചാറു വർഷം മാറ്റി നിർത്തി... എന്റെ ഭാഗം അറിയാതെ എല്ലാം സ്വയം ചിന്തിച്ചു കൂട്ടി നീ ഇരുന്നു...... ഇപ്പോൾ നീ എന്റെ ഭാര്യയാ..... എന്നിട്ടും..... എനിക്ക് നിന്നോടുള്ള സ്നേഹം ഇനിയും ഞാൻ എങ്ങനെയാടി മനസ്സിലാക്കി തരണ്ടേ..... 
 
എത്ര മനസ്സിലാകാൻ ശ്രേമിച്ചാലും ഉള്ളിലുള്ള ഈഗോ മാറ്റാതെ നിനക്ക് ഒരിക്കലും അത് മനസ്സിലാവില്ല..... ആദ്യം നീ ഈ ആദിയെ മനസ്സിലാക്.... എന്നിട്ട് മതി പ്രണയവും കോപ്പും എല്ലാം....... "
 
അതും പറഞ്ഞു അവളെയും തള്ളി മാറ്റി അവൻ പുറത്തേക്ക് പോയി.... നിലയുടെ കണ്ണിൽ നിന്നും ശക്തമായി കണ്ണുനീർ വന്നു.... ഹൃദയം പൊട്ടിപോകുന്ന വേദന അവൾക്ക് തോന്നി അവൾ താഴേക്ക് ഊർന്നിരുന്നു..... 
 
💔💔💔💔💔💔💔💔💔💔💔💔
 
തുടരും ❤️
 
നിലാവ് 💗 14

നിലാവ് 💗 14

4.6
30627

നിലാവ് (14)❤️❤️❤️     ✒️കിറുക്കി 🦋   നിലയോട് വഴക്കടിച്ചു  ആദി വീടിന്റെ ഉമ്മറത്ത് വന്നിരുന്നു..... ദേഷ്യം വല്ലാതെ ഇങ്ങനെ കൂടുവാണ്..... അവനൊരു സിഗേരറ്റ് വലിക്കണം എന്ന് തോന്നി..... സാദാരണ ശീലം ഉള്ളതല്ല.... അച്ഛന്റെ മരണ ശേഷം തുടങ്ങിയത് ആണ്...... അന്നൊക്കെ സ്ഥിരം ആയിരുന്നു..... പിന്നെ പിന്നെ കുറച്ചു, എന്നാലും എപ്പോഴും ഇത് കൂടെ കാണും.... നിലാ വന്നതിനു ശേഷം ഇതിന്റെ ആവശ്യം വന്നിട്ടില്ല...... എന്നാൽ ഇന്ന്.............    പുറത്താരുടെയോ സ്പർശനം അറിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ ആണ് ആദി അമ്മമ്മയെ കാണുന്നെ.... അവൻ അപ്പോൾ തന്നെ സിഗേരറ്റ് ദൂരെ എറിഞ്ഞു....    "ഈ ശീലം ഇപ്പോഴും മാറ്റിയി