Aksharathalukal

നിലാവ് 💗 14

നിലാവ് (14)❤️❤️❤️
 
 
✒️കിറുക്കി 🦋
 
നിലയോട് വഴക്കടിച്ചു  ആദി വീടിന്റെ ഉമ്മറത്ത് വന്നിരുന്നു..... ദേഷ്യം വല്ലാതെ ഇങ്ങനെ കൂടുവാണ്..... അവനൊരു സിഗേരറ്റ് വലിക്കണം എന്ന് തോന്നി..... സാദാരണ ശീലം ഉള്ളതല്ല.... അച്ഛന്റെ മരണ ശേഷം തുടങ്ങിയത് ആണ്...... അന്നൊക്കെ സ്ഥിരം ആയിരുന്നു..... പിന്നെ പിന്നെ കുറച്ചു, എന്നാലും എപ്പോഴും ഇത് കൂടെ കാണും.... നിലാ വന്നതിനു ശേഷം ഇതിന്റെ ആവശ്യം വന്നിട്ടില്ല...... എന്നാൽ ഇന്ന്............. 
 
പുറത്താരുടെയോ സ്പർശനം അറിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ ആണ് ആദി അമ്മമ്മയെ കാണുന്നെ.... അവൻ അപ്പോൾ തന്നെ സിഗേരറ്റ് ദൂരെ എറിഞ്ഞു.... 
 
"ഈ ശീലം ഇപ്പോഴും മാറ്റിയില്ല അല്ലെ.... "
 
"അധികം ഇല്ല സുഭദ്രമ്മേ.... വല്ലപ്പോഴും, ഇത്തിരി ടെൻഷൻ കൂടുമ്പോൾ.... അത്രേ ഉള്ളു.... "
 
"ഇപ്പൊ എന്താ കണ്ണാ ഇത്ര ടെൻഷൻ.... "
 
"അത്.... അത് പിന്നെ..... "
 
"ടെൻഷൻ അല്ല നിനക്ക്... ദേഷ്യമ.... ആർക്കും കെടുത്താൻ ആകാത്ത ദേഷ്യം.... നീ ഇവിടെ വന്നിരിക്കുന്നതും നിലാ മോള് കരഞ്ഞോണ്ട് അകത്തോട്ട് പോകുന്നതും എല്ലാം ഞാൻ കണ്ടു..... ജീവിതം ആകുമ്പോൾ ഇത്തിരി വഴക്കൊക്കെ നല്ലതാ.... പക്ഷെ ഒരു ലിമിറ്റൊക്കെ വേണം..... പിണക്കത്തിന് ശേഷം ഉള്ള ഇണക്കത്തിന്റെ മധുരം അതൊന്ന് വേറെയാ..... ഈ കലിപ്പന്മാരുടെ പിണക്കം ദേ ഈ കുഞ്ഞു വിരലിന്റെ അത്രേ ഉള്ളു....... അതവൾക്ക് അറിയില്ല...... നീ അറിയിച്ചു കൊടുക്കണം...... ചെല്ല് ചെന്ന് പിണക്കം മാറ്റു..... 
 
ആദ്യമൊക്കെ ഇത്തിരി ജാഡ കാണിക്കും ഏറ്റില്ലെങ്കിൽ ഇത്തിരി സെന്റി ഇറക്കണം അതിൽ വീഴാത്ത കാമുകിമാരില്ല..... നീ സിനിമയിൽ എല്ലാം നല്ല റൊമാന്റിക് ആണല്ലോ..... അപ്പോൾ പിന്നെ സ്വന്തം ഭാര്യ അല്ലെ അവൾ.... അതും അഞ്ചാറു വർഷം പ്രേമിച്ചെടുത്ത പെണ്ണ്...... മനസ്സ് തുറന്നങ്ങോട്ട് സ്നേഹിക്ക്....... അല്ലാതെ ഇവിടെ വന്നിരുന്നു പുക വിടുക അല്ല വേണ്ടത്...... "
 
"കൊച്ചു ഗള്ളി ഓൾഡ് റൊമാൻസ് ആണല്ലോ... "
 
ആദി മുത്തശ്ശിയെ കളിയാക്കി..... 
 
"പോടാ ചെറുക്കാ..... "അതും പറഞ്ഞു അവനൊരു അടിയും കൊടുത്തു മുത്തശ്ശി പോയ്..... 
 
'പറഞ്ഞത് ഇത്തിരി കൂടി പോയി..... അത്ര ദേഷ്യം വേണ്ടായിരുന്നു..... ആ സാരമില്ല ശരിയാക്കാം...... 'മനസ്സിൽ അതും ചിന്തിച്ചു ആദി അകത്തേക്ക് പോയി..... 
 
മുറിയിൽ കയറിയപ്പോൾ നിലാ ഡ്രസ്സ് മാറി പോയി എന്നവന് മനസ്സിലായി.... അവൾ ഉടുത്തിരുന്ന സാരി അവിടെ ഊരി ഇട്ടിട്ടുണ്ടായിരുന്നു..... അവൻ അതെടുത്തു കുറച്ചു നേരം മുഖത്തോട് ചേർത്തു വെച്ചു.... അവളുടെ സുഗന്ധം അതിൽ നിറഞ്ഞു നിൽപുണ്ടായിരുന്നു 
 
'കൺട്രോൾ പോകുന്നു പെണ്ണെ..... 'അവൻ മനസ്സിൽ ഓർത്തുകൊണ്ട് ഡ്രസ്സ് മാറി താഴേക്ക് വന്നു 
 
താഴെ വന്നപ്പോൾ അവളും അഭിയും ടീവി കാണുവാണ്.... ഏതോ ഫുട്ബോൾ മാച്ച് ആണ്.... ആദി ചെന്നു റിമോർട് തട്ടിപ്പറിച്ചു മ്യൂസിക് ചാനൽ വെച്ചു..... അഭി അവനെ ചീത്ത വിളിച്ചു സോഫയിൽ തിരിഞ്ഞു കിടന്നു.... നിലാ അതൊന്നും മൈൻഡ് ആക്കാതെ ടീവിയിൽ തന്നെ നോക്കി ഇരുന്നു..... അപ്പോൾ ആണ് അന്നേരം പ്ലേ ആയിരുന്ന പാട്ട് മാറി, അധിയുടെ മൂവിയിലെ ഒരു പാട്ട് വരുന്നത്...... അത്യാവശ്യം നല്ല റൊമാൻസ് ഉള്ള ഒരു കിടിലൻ പാട്ടു ആയിരുന്നു അത്..... 
 
"അല്ലേലും എന്റെ ഏട്ടത്തി.. ഏട്ടനെ പോലെ ഇത്ര അടിപൊളി ആയിട്ട് റൊമാൻസ് ചെയുന്ന ഒരു നടൻ സൗത്തില് കുറവാ.... എല്ലാ നടിമാരും ആയിട്ട് ഉഗ്രൻ കെമിസ്ട്രിയാ ഏട്ടന്.... 😌😌😌.... "
അത്ര നേരം തിരിഞ്ഞു കിടന്ന അഭി ആ പാട്ട് കേട്ട് തെളിഞ്ഞ മുഖത്തോടെ ചാടി എണീറ്റ് പറഞ്ഞു 
 
പാട്ടിൽ റൊമാൻസ് തകർക്കുവാണ്... ആദി പെട്ടെന്ന് തന്നെ ചാനൽ മാറ്റി ന്യൂസ് വെച്ചു..... അവൻ നോക്കിയപ്പോഴും നിലാക് യാതൊരു ഭവമാറ്റവും ഇല്ല.... ആദി അഭിയെ ഒന്ന് കടുപ്പിച്ചു നോക്കിയപ്പോൾ അവൻ ആദിയെ കൊഞ്ഞനം കുത്തി അവിടെ നിന്നും പോയി..... 
 
ആദി നിലായെ തന്നെ നോക്കി ഇരിക്കുവാണ്..... അതവൾ അറിയുന്നുണ്ടെങ്കിലും അവൾ അവനെ ഒന്ന് നോക്കിയ പോലും ഇല്ല.... അവനോട് അത് ചോദിച്ചത് തെറ്റാ..... പിന്നെ കുളത്തിന്റെ അടുത്ത് വെച്ചു അവൻ വയറിൽ തഴുകിയപ്പോൾ വിറക്കുന്ന പോലെ തോന്നിയിട്ട് ആണ് പെട്ടെന്ന് തള്ളി മാറ്റിയത്..... അതിന് ഇത്ര ഡയലോഗിന്റെയും കലിപ്പിന്റെയും ആവശ്യം എന്താ....... 
 
പോയി അധിയെ അറിഞ്ഞിട്ട് വരാൻ. 
.. എന്നോളം നിന്നെ അറിഞ്ഞ മാറ്റാരും ഈ ലോകത്തു ഇല്ല..... ഇനി ഇങ് വാ.... നിലാ എന്നും വിളിച്ചു...... 
 
ദേഷ്യം വന്നപ്പോൾ നിലാ അടുക്കളയിലേക്ക് പോയി..... അന്ന് മുഴുവൻ ആദി നിലയുടെ പിറകെ നടന്നെങ്കിലും അവൾക്ക് യാതൊരു മൈൻഡും ഇല്ലായിരുന്നു.... അവൾ ചുമ്മാ അമ്മയുടെയും ബാക്കി ഉള്ളവരുടെയും കൂടെ ചുറ്റി പറ്റി നിന്നു.... 
 
ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും കൂടെ ഇരിക്കുക ആയിരുന്നു.... ആദി നിലായെ നോക്കി ഒരു പുഞ്ചിരിയോടെ ഇരുന്നു.... അവളുടെ മുഖത്തെ പിണക്കം കണ്ടിട്ട് അവനവളെ കടിച്ചെടുക്കാൻ തോന്നി..... 
 
"ആദി എന്ത് പറയുന്നു..... നീയും നിലാ മോളും വരുന്നില്ലേ.... "
 
"എവിടാ അമ്മേ.... "
 
"അത് ശെരി അപ്പൊ നീ ഞങ്ങൾ പറഞ്ഞതൊന്നും കെട്ടില്ലേ..... "
 
"ഏട്ടൻ ഇവിടെ എങ്ങും അല്ല അമ്മേ.... "അഭി ഒരു കളിയാകുന്ന ടോണിൽ  പറഞ്ഞു 
 
"ആദി മോനെ നിന്റെ കുഞ്ഞമ്മയുടെ വീടിന് അടുത്തുള്ള കാവിലെ വിളക്കാ ഇന്ന് നീയും നിലാ മോളും ഞങ്ങൾക്ക് ഒപ്പം വരുന്നോ എന്ന്..... "
 
"ആ അമ്മമ്മേ വരാം..... "
 
ആദി അത് പറഞ്ഞപ്പോൾ പോകാൻ ഉള്ള കാര്യങ്ങൾ തീരുമാനിച്ചു എല്ലാരും പോയി.... കുറെ നേരം അവിടെ ഇരുന്നപ്പോൾ ആദിക്ക് ഒരു ചെറിയ ഐഡിയ തോന്നി.... അവൻ നേരെ റൂമിൽ കട്ടിലിൽ ചുമ്മാ കണ്ണടച്ച് കിടന്നു.... 
 
നിലായെ മയിൽ പീലി നിറത്തിലുള്ള  ദാവണി ഉടുപ്പിച്ചും കൂടെ കുഞ്ഞമ്മയുടെ സമ്മാനമായി  മയിലിന്റെ ഡിസൈൻ ഉള്ള നെക്‌ളേസും ഒപ്പം കമ്മലും ഇട്ട് മുടി മുഴുവനും മുന്നിലേക്ക് ഇട്ട് പിന്നികെട്ടി നിലാ സുന്ദരി ആയി ഒരുങ്ങി..... കണ്ണുകൾ അമ്മമ്മയുടെ നിർബന്ധത്തിൽ അവൾ കടുപ്പിച്ചെഴുതി....... അമ്മമ്മ കണ്ണ് തട്ടത്തിരിക്കാൻ അവളെ ഉഴിഞ്ഞിട്ടു ... 
 
വസുന്ദര ആദിയെ തിരക്കി വന്നപ്പോൾ അവൻ കട്ടിലിൽ മൂടി പുതച്ചു കിടന്നു ഉറങ്ങുവാണ്..... 
 
"ആദി ഡാ എഴുനേല്ക്ക്..... പോകാനുള്ള സമയം ആയി... നീ വരുന്നെന്ന് പറഞ്ഞിട്ട്..... "
 
"വല്ലാത്ത തലവേദന അമ്മ..... "
 
"അതെന്താ ഇത്ര പെട്ടെന്ന്...... ചൂടൊന്നും ഇല്ലല്ലോ..... "
 
"അയ്യോ എനിക്ക് തല വേദനിച്ചിട്ട് വയ്യേ...... "ആദി ഇടം  കണ്ണിട്ട്  അമ്മയെ നോക്കി 
 
"എന്താ വസു..... "അമ്മമ്മ റൂമിലേക്ക് വന്നു 
 
"ആദിക്ക് വയ്യെന്ന് അമ്മേ... നല്ല തലവേദന ഉണ്ടെന്ന്..... "
 
"അതെന്താ ഇത്ര പെട്ടെന്ന്..... "
 
ആദി അമ്മ കാണാതെ അമ്മമ്മയെ കണ്ണ് കാണിച്ചു..... അമ്മമ്മക്ക് അപ്പോൾ തന്നെ ചെറുമകന്റെ കള്ളത്തരം മനസിലായി 
 
അപ്പോൾ ആണ് നിലാ അവിടേക്ക് വരുന്നത്.... അവളെ ആ വേഷത്തിൽ കണ്ട് എന്ത് വന്നാലും ഇന്നവളുമായി ഇവിടെ തന്നെ നിൽക്കണം എന്നവന് തീരുമാനിച്ചു...... അവനു അവളിൽ നിന്നും കണ്ണുകൾ മാറ്റാൻ ആയില്ല.... 
 
"എന്നാൽ ഒരു കാര്യം ചെയ്യ് നിലാ മോള് ആദിയോടൊപ്പം ഇവിടെ നിൽക്കട്ടെ.... അവനു വയ്യല്ലോ..... അല്ലേലും അവൻ വന്നാലും ബുദ്ദിമുട്ട.... മോൾക്ക് സങ്കടം ആയോ.... "
 
"ഏയ് ഇല്ല അമ്മമ്മേ..... ആദിക്ക് വയ്യാത്തോണ്ടല്ലേ..... സാരമില്ല..... "
 
"എന്നാൽ നീ നടക്ക് വസു..... വിശ്വൻ കാറുമായി ഇപ്പോൾ വരും.... ഇപ്പൊ തന്നെ മണി 5കഴിഞ്ഞു.... മഴക്കാറും ഉണ്ട്..... "
 
അമ്മയും അമ്മമ്മയും പുറത്തിറങ്ങിയപ്പോൾ നിലാ ആദിയെ നോക്കി... അവൻ കട്ടിലിൽ കിടന്നു അവളെ നോക്കുവാണ്...... അവൾ നോക്കിയപ്പോൾ ദേ ഒരു കണ്ണടച്ച് കാണിക്കുന്നു..... ഈ തലവേദന വെറും അഭിനയം ആണെന്ന് അറിയാവുന്നത് കൊണ്ട് അവൾ അവനെ നോക്കി കലിപ്പിച്ചിട്ട് വെളിയിലേക്ക് പോയി.... 
 
ആദി എണീറ്റപ്പോൾ മുതൽ നിലായെ അന്വേഷിക്കുക ആണ്..... വീട്ടിൽ മുഴുവൻ തിരഞ്ഞു.... അവസാനം നോക്കിയപ്പോൾ കുളപ്പടവിൽ ഇരിക്കുക ആണ് നേരം സന്ധ്യ ആകാറായി.... 
 
"നിലാ... വന്നേ...... സന്ധ്യ ആകാറായി.... മഴ പെയ്യും..... "
 
ആദി പറഞ്ഞിട്ടും അവൾക്ക് യാതൊരു കുലുക്കവും ഇല്ല..... ആദി പടി ഇറങ്ങി അവളുടെ അടുത് വന്നിരുന്നു.... 
 
"പിണക്കമാണോ..... "
 
നിലാ മിണ്ടുന്നില്ല 
 
"ടീ പെണ്ണെ പെട്ടെന്ന് ദേഷ്യം വന്നു.... അതാ.... നിന്നെ ഞാൻ എത്ര സ്നേഹിക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല.... അപ്പോൾ നീ തന്നെ അങ്ങനെയൊക്കെ പറഞ്ഞാൽ...... സോറി ടീ...... "
 
നിലാ അപ്പൊ തന്നെ അവിടെ നിന്നും എണീറ്റ് പോകാൻ നോക്കി ആദി അവളുടെ കൈ പിടിച്ചു വലിച്ചു അവളെ അവന്റെ മടിയിലേക്ക് ഇട്ടു..... അവൾ അവന്റെ മടിയിൽ ഇരിക്കുന്നെങ്കിലും നോട്ടം വേറെ എങ്ങോട്ടൊ ആണ്...... ആദി അവളെ മുറുകെ പിടിച്ചു ചേർത്തിരുത്തി.... 
 
"എന്റേതെന്ന് കരുതിയ ദേഷ്യം കാണിച്ചതും പിണങ്ങിയതുമെല്ലാം.... ഇനി ഉണ്ടാവില്ല.... "
 
ആദി അവസാനത്തെ അടവ് പുറത്തെടുത്തു 
 
ശോക ഭാവനെ ഉള്ള അവന്റെ മുഖം കണ്ട് അവൾക്ക് സങ്കടം തോന്നി... അവൾ അവന്റെ കഴുത്തിലൂടെ കൈ ഇട്ട് അവനെ ഇറുക്കെ പുണർന്നു 
 
"ആദി സോറി.... ഞാൻ മനഃപൂർവം ചോദിച്ചത് അല്ല.... എന്റെ സ്ഥാനത് ആരായിരുന്നാലും അതെ ചോദിക്കു.... അർഹത ഇല്ലേ എന്നൊരു തോന്നൽ..... "
 
"നിനക്ക് അല്ലാതെ വേറെ ആർക്കാടി അതിന് അർഹത.... നിന്നെ ഞാൻ എന്റെ പ്രാണനെക്കാളും സ്നേഹിക്കുന്നുണ്ട്..... എപ്പോഴും ചിലപ്പോൾ അത് പ്രകടിപ്പിക്കാൻ ആകില്ല..... എന്നാലും അതിനർത്ഥം സ്നേഹം ഇല്ലെന്നല്ല..... ഇനി എത്ര ജന്മം ഉണ്ടായാലും അപ്പോൾ എല്ലാം എനിക്ക് പാതി ആയി നീ മതി..... that much i luv u❤️❤️....... "
 
രണ്ട് പേരും തമ്മിൽ പുണർന്നു കുറച്ചു നേരം അങ്ങനെ ഇരുന്നു.... 
 
"നിലാ....... "
 
"എന്തോ..... "
 
"ഞാൻ ഇനിയും ദേഷ്യപ്പെടുമെ...... "
 
"അന്നോ..... അങ്ങനെ അന്നേൽ ദേഷ്യം മാറുമ്പോൾ ഇങ്ങനെ വന്ന് കെട്ടിപിടിച്ച മതി..... അപ്പോൾ ഞാൻ എന്റെ പിണക്കം മാറ്റം...... "അവളുടെ ചിരി കണ്ട് ആദിക്കും ചിരി വന്നു 
 
നിലാ ആദിയുടെ പോക്കറ്റിൽ എന്തോ തപ്പുന്നുണ്ടായിരുന്നു 
 
"എന്താടി...... "
 
"സിഗേരറ്റ് എന്തിയെ.... ഞാൻ കണ്ടു താഴെ നിന്ന് വലിക്കുന്നെ...... "
 
"അത് ദേഷ്യം കൂടിയൊണ്ട..... നീയുണ്ടേൽ എനിക്ക് അത് വേണ്ട...... ദേഷ്യത്തിനും ടെൻഷനുമെല്ലാം ഉള്ള മരുന്ന് നിന്റെ കയ്യിൽ ഉണ്ടല്ലോ..... "
 
അവൻ അവളുടെ ചുണ്ടിൽ പതിയെ തഴുകി പറഞ്ഞു 
 
"ആദി എനിക്ക് ആ താമര വേണം.... "
കുളത്തിലേക്ക് ചൂണ്ടി അവൾ പറഞ്ഞു 
 
"ഓഹ് അത് താമര അല്ലെടി പൊട്ടി... ആമ്പൽ പൂവ.... "
 
"എന്തായാലും വേണം.... "അവൾ അവന്റെ മീശയിൽ പിടിച്ചു വലിച്ചു പറഞ്ഞു.... 
 
"വാ നമുക്കൊന്നിച്ചു പോകാം.... "
 
"എനിക്ക് നീന്താൻ അറിയില്ല...... "
 
"ഞാൻ ഇല്ലേ.... പേടി ഉണ്ടോ...... "
 
അവൾ ഇല്ല എന്ന് തല ആട്ടി...  ആദി അവളെ കയ്യിൽ എടുത്തു പതിയെ കുളത്തിലേക്ക് നടന്നു..... കുളത്തിൽ കുറച്ചു ഇറങ്ങിയിട്ട് അവളെ അവിടെ നിർത്തി...  അവിടെ ഉണ്ടായിരുന്ന ആമ്പൽ പൂക്കൾ അവൻ പോയി നീന്തി കൊണ്ട് കൊടുത്തു...... ആദി നനഞ്ഞ മുടിയിലുള്ള വെള്ളം മുഴുവൻ കുടഞ്ഞു അവളുടെ മുഖത്താക്കി.... 
 
"അയ്യേ എന്താ ഇത് ആദി.... കുറച്ചേ നനഞ്ഞുള്ളാരുന്നു ഇപ്പൊ ദേ..... "
 
ആദി അവളെ തന്നെ നോക്കി നിന്നു.... അവളെ ചേർത്തു പിടിച്ചു.... നിലാ അവനെ എന്ത് എന്നുള്ള ഭാവത്തിൽ നോക്കിയപ്പോൾ അവൻ അവളെയുമായി കുളത്തിൽ ഒന്ന് മുങ്ങി നിവർന്നു...... നിലാ ആകെ വല്ലതായി... ചെവിയിലും മൂക്കിലും എല്ലാം വെള്ളം കേറി..... നിലാ അവനെ കൂർപ്പിച്ചു നോക്കി..... 
 
ആദി വീണ്ടും അവളെയും കൊണ്ട് ഒന്നുടെ മുങ്ങി നിവർന്നു.... ഇത്തവണ നിലാക് അതിൽ ഒരു രസം തോന്നി.... ആദി അവളുടെ മുഖത്ത് പറ്റിയിരുന്ന മുടിയിഴകൾ എല്ലാം മാറ്റി  അവളെ  തന്നെ നോക്കി..... ഒരു തണുത്ത കാറ്റ് അവരെ കടന്നു പോയി.... 
 
"ആദി മഴ വരുന്നു..... വാ നമുക്ക് പോകാം.... "
 
"അന്നത്രയൊക്കെ ഞാൻ ഒരുക്കങ്ങൾ നടത്തിയിട്ടും നമ്മൾ വിചാരിച്ച പോലെ ഒന്നും നടന്നില്ലല്ലോ... അന്ന് മഴയും ഇല്ലായിരുന്നു..... "
 
"അതെന്താ മഴ അത്ര ഇമ്പോര്ടന്റ്റ് അന്നോ.... "
 
"പിന്നെ നിനക്ക് അറിയോ പെണ്ണെ.... മഴ ഭൂമിയിലെ ഏറ്റവും നല്ല പ്രണയത്തിന്റെ ഉദാഹരണം ആണ്... ഭൂമിയും മഴയും തമ്മിൽ ഉള്ള പ്രണയം ആണ് ഓരോ മഴത്തുള്ളികളും.... അത് ഭൂമിയുടെ മാറിൽ വീണുപതിക്കുമ്പോൾ മാത്രം ആണ് അവരുടെ പ്രണയം സഭലം ആകുന്നത്.... കാത്തിരിപ്പിന് വിരാമം ആകുന്നത്...... ആ മഴ ഇല്ലാതെ ഭൂമിയിലെ ഒരു പ്രണയവും പൂർണം അല്ല.... എല്ലാ പ്രണയത്തിലും മഴ കാണും ഒഴിച്ചു കൂടാൻ ആകാതെ..... "
 
ആദി അത് പറഞ്ഞു തീർന്നപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി..... മഴയോടൊപ്പം ആദി നിലയുടെ അധരങ്ങളും കവർന്നെടുത്തു..... നിലയുടെ ഉള്ളിൽ ഒരു വിറയൽ ഉണ്ടായി...... ആ ചുംബനം അവരുടെ പ്രണയം പോലെ തന്നെ തീവ്രം ആയിരുന്നു.... ആ തണുപ്പത്തും അവന്റെ പ്രണയ ചൂടിൽ നിലാ ഉരുകാൻ തുടങ്ങി......... 
 
ചുംബനത്തിൽ നിന്നും വേർപെട്ട് ആദി നിലായെ കയ്യിൽ കോരി എടുത്തു വീട്ടിലേക്ക് നടന്നു..... അവളെ മുറിയിൽ കിടത്തി അവൻ വെളിയിലേക്ക് പോയി.... നിലയുടെ ഉള്ളിൽ പല തരത്തിലുള്ള വികാരങ്ങൾ നിറഞ്ഞു തൂവി. .. 
 
തിരികെ വന്ന ആദി അവളുടെ അരികിലേക്ക് വന്നു കിടന്നു.... 
 
"നിലാ നിന്നെ ഞാൻ സ്വന്തമാക്കിക്കോട്ടെ..... "
 
അതിന് സമ്മതം എന്നോണം അവൾ അവന്റെ മിഴികളിലേക്ക് തന്നെ നോക്കി..... ആമ്പൽ പൂക്കൾ കയ്യിൽ എടുത്തു ആദി അവളുടെ മുഖം ആകെ തഴുകി........ കഴുത്തിലൂടെ താഴേക്ക് വന്നു അവളുടെ വയറിൽ അവൻ അത് വെച്ചു തഴുകിയപ്പോൾ ഒരു വിറയലോടെ അതിനെ അവൾ തടഞ്ഞു 
 
ആദി അവളുടെ മുഖം മുഴുവൻ ഉമ്മകൾ കൊടുത്തു... അവളുടെ കഴുത്തിലെ ഓരോ ജലകണികകളും അവന്റെ അധരങ്ങൾ ഒപ്പി എടുത്തു.. മാറിൽ നിന്നും ദാവാണി തലപ്പു മാറ്റി അവളുടെ അണിവയറിൽ ചുംബങ്ങൾ നിറച്ചു.... അപ്പോൾ ആണ് ആദി അവളുടെ മാറിൽ പച്ച കുത്തിയിരിക്കുന്നത് ശ്രെദ്ദിക്കുന്നത്... 
 
അവൻ അത് നോക്കാനായി ഒരുങ്ങിയപ്പോൾ നിലാ അവനെ തടഞ്ഞു.... ആദി ഒരു ചിരിയോടെ അവളുടെ എതിർപ്പുകൾ അവഗണിച്ചു ബ്ലൗസിന്റെ ഹൂക്കുകൾ ഓരോന്നായി ഊരി അത് കണ്ടു...... അവിടെ പച്ച കുത്തിയിരിക്കുന്ന തന്റെ മുഖം കണ്ട് ആദി നിറക്കണ്ണുകളാലെ അവളെ നോക്കി 
 
"എന്താടി ഇത്.... "
 
"പണ്ട് പാറുന്റെ ഒപ്പം അവൾക്ക് ചെയ്യാൻ പോയപ്പോൾ ചെയ്തതാ.... നിന്നെ ഒരുപാട് മിസ് ചെയ്തു ആദി.... ഇതുള്ളപ്പോൾ അങ്ങനെ ഉണ്ടാവില്ല.... നീ എപ്പോഴും എന്റെ കൂടെ ഉള്ള പോലെയാ ... .   എന്റെ ഹൃദയത്തോട് ചേർന്നു...... "
 
ആദി നിറക്കണ്ണുകളാലെ തന്റെ മുഖം പച്ച കുത്തിയെടുത്ത് ചുംബങ്ങളാൽ മൂടി..... നിലാ അവന്റെ മുടിയിൽ കോർത്ത് പിടിച്ചു.... അവന്റെ അധരങ്ങളും കയ്യുകളും അവളുടെ ദേഹം ആകെ ഓടി നടന്നു...... അവളുടെ ഓരോ അണുവും അവന്റെ അധരങ്ങൾ സ്വന്തമാക്കി.....അതിന്റെ പ്രതിഭലനം എന്നോണം അവളുടെ നഖങ്ങൾ അവന്റെ പുറത്താഴ്ന്നു....  പ്രണയവേഴ്ച്ചയുടെ അന്ത്യത്തിൽ അവളിലേക്ക് അവൻ ഒരു മഴയായി പെയ്തിറങ്ങി....... ഇത്ര നാളും ഉള്ള പ്രണയം അവൻ അവളിലേക്ക് ഒരു കുഞ്ഞു നോവ് നൽകി പകർന്നു കൊടുത്തു..... 
 
ഒടുവിൽ തളർന്നു അവൻ അവളുടെ മാറിലേക്ക് വീണപ്പോൾ അവൾ അവനെ ചേർത്തു പിടിച്ചു..... തന്നിലെസ്ത്രീയെ പൂർണയാക്കിയ അവനോട് അവൾക്ക് അതിരില്ലാത്ത സ്നേഹം തോന്നി.... 
 
 
നിലയുടെ മാറിൽ തല ചേർത്തു കിടക്കുക ആണ് ആദി.... അവൻ പതിയെ അവളുടെ കാതോരം വന്ന് ഒരു ചെറിയ കടി കൊടുത്തു 
 
"ആദി നോവുന്നുണ്ട് കേട്ടോ.... മുന്നേയും ഇതേ പോലെ ആയിരുന്നു.... "
 
"നൊന്തോ... അപ്പോൾ എവിടെ കടിച്ചതാ നൊന്തത്..... മരുന്ന് തരാം..... "ആദി ഒരു കള്ളച്ചിരിയാലേ പറഞ്ഞു 
 
"അയ്യോടാ.... "അവൾ  അവനെ തള്ളി മാറ്റി കിടന്നു 
 
"നിലാ.... luv u പെണ്ണെ ...... luv u so much.... "
 
നിലാ തിരിഞ്ഞു കിടന്നു.... അവന്റെ മാറിലേക്ക് ചേർന്നു അവനെ കെട്ടിപിടിച്ചു കിടന്നു.... ആദിയും അവളെ ചേർത്തു പിടിച്ചു ഉറക്കത്തിലേക്ക് വീണു.......... 
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
 
 
 
 
നിലായാണ് രാവിലെ ആദ്യം എണീറ്റത്.... നോക്കിയപ്പോൾ ആദി നല്ല ഉറക്കം ആണ്..... അവന്റെയ നിഷ്കളങ്കമായ ഉറക്കം കണ്ടിട്ട് അവൾക് ഒരുപാട് വാത്സല്യം തോന്നി അവനോട്...... അവൾ പതിയെ അവന്റെ ചെവിയിൽ ഒന്ന് ഊതി...... അവൻ ഒന്ന് ചിണുങ്ങി കിടന്നു.... നിലാ അവന്റെ മുഖത്ത് പതിയെ തലോടി...... അവനോടുള്ള സ്നേഹം അതിപ്പോൾ എത്രത്തോളം ആണെന്ന്  പറഞ്ഞറിയിക്കാൻ കഴിയുന്നില്ല..... 
 
നിലാ ഫോൺ എടുത്തു നോക്കിയപ്പോൾ 9മണി കഴിഞ്ഞു... അവൾ ചാടി പിടിച്ചു എഴുനേറ്റു.... എഴുന്നേറ്റ അതെ സ്പീഡിൽ തന്നെ അവൾ തിരിച്ചു കിടന്നു 
 
"ദേവിയെ എന്റെ ഡ്രസ്സ്...... "
 
നിലാ നോക്കിയപ്പോൾ ആദി കിടക്കുന്ന സൈഡിൽ താഴെ  ആയിട്ടാണ് അവളുടെ ഡ്രസ്സ്.... പുതപ്പ് രണ്ട് പേരൂടെ ആണ് പുതച്ചിരിക്കുന്നെ.... അവൾ പതിയെ അവന്റെ കവിളിൽ തലോടി... 
 
"ആദി.... ആദി എണീക്ക്.... "
 
ആദി ഒന്ന് കണ്ണ് തുറന്നു വീണ്ടും കണ്ണടച്ച് കിടന്നു... 
 
"ആദി....... "
 
"എന്താടി..... "ആദി ഉറക്ക ചെവിടോടെ ചോദിച്ചു 
 
"ആദി എന്റെ ഡ്രസ്സ്..... അതെടുത്തു താ..... "
 
അവൾ താഴേക്കു ചൂണ്ടി പറഞ്ഞപ്പോൾ ആണ് ആദി അത് കണ്ടത് 
 
"ഓഹ് അതാണോ..... "അവൻ അതും പറഞ്ഞു പുതപ്പിന്റെ അടിയിലേക്ക് നൂഴ്ന്നു കയറി അവളെ ചേർത്തു പിടിച്ചു .....
 
 
ആദി അമ്മമ്മയെ വിളിച്ചു രണ്ട് ദിവസം കഴിഞ്ഞിട്ട് അവർ എല്ലാരും വന്ന മതി എന്ന് പറഞ്ഞു..... അമ്മമ്മക്ക് എതിർത്തു പറയാൻ ആകില്ലല്ലോ കൊച്ചു മോനോട് റൊമാൻസിക്കാൻ പറഞ്ഞത് അമ്മമ്മ തന്നെ ആണല്ലോ
 
ആ ദിവസം മുഴുവൻ അവർ പാചകവും ആദിയുടെ പെയിന്റിങ്ങും പറമ്പിലെ ചക്കയും മാങ്ങയും തിന്നും.... കുറെ സ്നേഹിച്ചും ചിലവിട്ടു.. 
 
രാത്രിയിൽ ഫോൺ ബെല്ലടിക്കുന്ന കെട്ടാണ് നിലാ കണ്ണ് തുറക്കുന്നത്... നോക്കിയപ്പോൾ ആദി ആണ് അവൾ സംശയത്തോടെ ഫോൺ എടുത്തു... 
 
"നിലാ ലൈറ്റ് ഇടാതെ ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കു എന്നിട്ട് ആ ഷെൽഫ് ഒന്ന് തുറക്ക്... "
 
നിലാ ആദി പറഞ്ഞതനുസരിച്ചു ഷെൽഫ് തുറന്നു... അതിൽ ഒരു ഗിഫ്റ് ബോക്സ് ആയിരുന്നു.... അവൾ അതെടുത്തപ്പോൾ വീണ്ടും അവന്റെ മെസ്സേജ് വന്നു.... 
 
താഴത്തെ ഹാളിൽ ഉള്ള സോഫയുടെ അടുത്ത് വരാൻ ആണ് അത്.... അവൾ അവിടെ വന്നപ്പോൾ വീണ്ടും അതിൽ ഒരു ഗിഫ്റ് ബോക്സ് ആയിരുന്നു..... 
 
അതെടുത്തപ്പോൾ വീണ്ടും മെസ്സേജ് വന്നു..... കുളപ്പടവിനടുത്തു ഒരു ചെറിയ വീട് പോലെ ഉണ്ട്... ഔട്ട് ഹൗസ് പോലെ..... അവിടേക്ക് വരാൻ ആയിരുന്നു അത്.... 
 
ഇത്തിരി പേടിയോടെ ആണെങ്കിലും അവൾ അവിടേക്ക് ചെന്നു..... വാതിൽ തുറന്നു അകത്തു കയറിയ നിലാ ആകെ ഞെട്ടി..... റൂം നിറയെ അവളുടെ പല പ്രായത്തിലുള്ള ഫോട്ടോസ് ഹാങ്ങ്‌ ചെയ്തിട്ടുണ്ട്.... അതിന്റെ കൂടെ റെഡ് കളർ ലവ് ഷേപ്പ് ബലൂൺസും ഉണ്ട്....... 
 
താഴെ മുഴുവൻ സ്മൈലി ബാൾസ് കിടക്കുകയാണ്.... അവൾ അകത്തേക്ക് കയറിയപ്പോൾ അവളുടെ ദേഹത്തേക്ക് എന്തോ വന്നു വീണു അവൾ നോക്കിയപ്പോൾ അത് നിറയെ ബലൂണുകൾ ആയിരുന്നു... പല നിറത്തിലെ..... അവൾക്ക് താൻ മറ്റേതോ ലോകത്തു എത്തിപ്പെട്ട പോലെ തോന്നി 
 
"Happy birthday my lyf....... ❤️❤️".... തന്റെ കാതോരം വന്നെത്തിയ ആദിയുടെ ശബ്ദം ആണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.... 
 
നിറകണ്ണുകളാലെ തിരിഞ്ഞു നോക്കിയ നിലാ  കാണുന്നത് തന്നെ നോക്കി ഒരു കള്ള ചിരിയാലേ നില്കുന്ന ആദിയെ ആണ്..... തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിരി..... 
 
അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു..... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.... അതൊരുപക്ഷെ സന്തോഷത്തിന്റേത് ആയിരിക്കാം.... ആദി അവളെ അകത്തി മാറ്റി കണ്ണുകൾ തുടച്ചു കൊടുത്തു അവളെയും കൊണ്ട് കേക്കിന്റെ അടുത്തേക്ക് ചെന്നു..... 
 
അവളുടെ favourite റെഡ് വെൽവേറ്റ് കേക്ക് ആയിരുന്നു അത്.... ചെറിയത് ആയിരുന്നെങ്കിലും അത്ര മനോഹരം ആയിരുന്നു അത്.... കേക്ക് മുറിച്ചു അവൾ അവനു കൊടുത്തു..... നിലാക് ആ നിമിഷങ്ങൾ തനിക്ക് നൽകുന്ന ആനന്ദം എത്രത്തോളം ആണെന്ന് മനസിലാക്കാൻ കഴിഞ്ഞില്ല 
 
"ഇഷ്ടായോ എന്റെ സർപ്രൈസ്‌..... "
ആദി അവളെ പിന്നിൽ നിന്നും ചുറ്റി പിടിച്ചു ചോദിച്ചു.... 
 
"മ്മ്..... "അവൾക് എന്തോ വാക്കുകൾ പുറത്തേക്ക് വന്നില്ല 
 
"എന്നാലേ ആ ഗിഫ്റ്റ് എല്ലാം തുറന്നു നോക്ക്.... "
 
അവൾ അപ്പോൾ ആണ് അതെല്ലാം തുറന്നു നോക്കുന്നത്.... ആദ്യത്തേതിൽ ഒരു ഫ്ലൈറ്റ് ടിക്കറ്റ് ആയിരുന്നു ബാലിയിലേക്ക് ഉള്ളത്.... പിന്നീട് ഉള്ളതിൽ ഒരു ഡയമണ്ട് നെക്‌ളേസ്‌ സെറ്റ് ആയിരുന്നു.......... അതിന്റെ ഭംഗി വിവരിക്കാൻ ഒരു പക്ഷെ വാക്കുകൾ കൊണ്ട് സാധിക്കില്ല.... നിലാ അത്ഭുതത്തോടെ അവനെ നോക്കി 
 
"ആദി എന്തിനാ ഇത്രയും വിലപിടിപ്പുള്ളത്..... " 
 
"എന്റെ ലൈഫിൽ ഏറ്റവും വിലപിടിപ്പുള്ളതിന് ഇത് തന്നെ തൃപ്തിയോടെ അല്ല ഞാൻ തരുന്നത്.... ബാലിയിലേക്ക് എല്ലാ തിരക്കും മാറ്റി വെച്ചൊരു യാത്ര..... നമ്മൾ രണ്ടും മാത്രം ഉള്ള കുറെ നിമിഷങ്ങൾ.... പിന്നെ ഈ നെക്‌ളേസ്‌.... എല്ലാ ഭർത്താകന്മാർക്കും കാണും അവരുടെ ഭാര്യമാർക്ക് ഇങ്ങനെ ഉള്ള ഗിഫ്റ്റൊക്കെ കൊടുക്കാൻ ആഗ്രഹം.... എല്ലാവരുടെയും സാഹചര്യം അനുവദിച്ചു എന്ന് വരില്ല... 
 
എനിക്കത് കഴിയും അത്കൊണ്ട് ഞാൻ അത് തന്നു.... അതെന്റെ അവകാശം അതിൽ ചോദ്യം ചെയ്യാൻ ആർക്കും അധികാരം ഇല്ല... ഇതിലെല്ലാം ഉപരി നാളത്തെ ദിവസം ആയിരക്കണക്കിന് നല്ല മനസ്സുകളുടെ പ്രർത്ഥന എന്റെ നിലയോടൊപ്പം കാണും.... അച്ഛന്റെ പേരിലുള്ള സായി ട്രസ്റ്റ് നാളെ കുറെ പേർക്ക് ആഹാരവും വസ്ത്രവും നൽകുന്നുണ്ട്..... അതിന്റെ എല്ലാം നന്മ നിനക്ക് മാത്രം കിട്ടണം..... 
പിന്നെ ഒരു ഗിഫ്റ് കൂടെ ഉണ്ട്.... " 
 
അവൻ അവളുടെ കണ്ണുകൾ കൈ കൊണ്ട് പൊത്തി... എന്നിട്ട് പോക്കറ്റിൽ നിന്നും എന്തോ എടുത്തു 
 
"നിലാ ഞാൻ പറയുന്ന വരെ നീ കണ്ണ് തുറക്കല്ലേ.... " 
 
അവൻ അവളുടെ കയ്യിൽ അത് ഇട്ട് കൊടുത്തു.... നിറയെ ചെറിയ ചെറിയ പൂക്കൾ തൂങ്ങി നില്കുന്ന മെറ്റലിൽ തീർത്ത ഒരു പഴയ bracelet ആയിരുന്നു അത്.... 
 
നിലാ കണ്ണ് തുറന്നു നോക്കിയപ്പോൾ അവളുടെ ഹൃദയം വല്ലാണ്ട് മിടിച്ചു.... വർഷങ്ങള്ക്ക് മുന്നേ ആദി ചെന്നൈയിൽ പോയപ്പോൾ അവനു നൽകിയത് ആണത്...... അവളെ മിസ് ചെയ്യുമ്പോൾ അതെടുത്തു നെഞ്ചോട് ചേർക്കാൻ പറഞ്ഞു അവൾ അവനു നൽകിയത് .... 
 
"ആദി..... "അവളുടെ സ്വരം ഇടറി.... ഒരിക്കൽ പോലും അത് അവന്റെ കയ്യിൽ ഇപ്പോഴും ഉണ്ടാകുമെന്ന് അവൾ ഒരിക്കലും വിചാരിച്ചില്ല...... അതിനെ പറ്റി ചോദിക്കണം എന്നുണ്ടെങ്കിലും ഒരുപക്ഷെ അതവന്റെ കയ്യിൽ ഇപ്പോൾ ഇല്ലെങ്കിലോ എന്നോർത്തു വേണ്ടാന്നു വെച്ചതാണ്..... 
 
അവന്റെ സ്നേഹം ഓരോ നിമിഷവും അവൾക്ക് ഒരത്ഭുതം ആയി തോന്നി.... അന്ന് ഹരിയേട്ടൻ പറഞ്ഞത് നേരാണ് ആദിയെ മനസിലാക്കാൻ തനിക്ക് സാധിക്കുന്നില്ല.... 
 
"ആദി നിനക്ക് എന്നെ അത്ര ഇഷ്ടമാണോ...... " 
 
"ചില ഇഷ്ടങ്ങൾ അത് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല..... നിന്നോട് എനിക്കുള്ള സ്നേഹം അത് വാക്കുകളാലെ പറയാനോ, പ്രകടിപ്പിക്കാനോ എനിക്കൊരിക്കലും സാധിക്കില്ല.... പ്രാണൻ അല്ലടി നീ എന്റെ..... അതെന്നെ വിട്ട് എന്നേലും പോകും.... പക്ഷെ എനിക്ക് നിന്നോടുള്ള പ്രണയം അത് മരണം കൊണ്ടും ഇല്ലാതാക്കാൻ കഴിയില്ല...... " 
 
അവന്റെ വാക്കുകൾ കേട്ട് നിലാ ഒരു ശീല കണക്കെ ഇരുന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.... 
 
"ഓഹ് ഇതാ എനിക്ക് പിടിക്കാത്തെ.... ഈ കണ്ണീർ...... നീ ഇരുന്ന് മോങ്ങാൻ വേണ്ടി എന്താ ഇപ്പൊ ഇവിടെ നടന്നേ..... ദേ ഇനിയും ഇരുന്ന് കരഞ്ഞാൽ ഞാനാ കുളത്തിൽ കൊണ്ട് പോയി തള്ളും...... 😡😡" 
 
അത്ര നേരം ഈ കണ്ട ഡയലോഗ് എല്ലാം അടിച്ച അവന്റെ കലിപ്പ് കണ്ട് നിലാക് ചിരി വന്നു 
 
"ഇഷ്ടായോ നിലാ എന്റെ ഗിഫ്റ്റ് എല്ലാം... " 
 
നിലാ ആ ചോദ്യത്തിന് മറുപടി എന്നോണം അവനെ കെട്ടിപിടിച്ചു കഴുത്തിലേക്ക് മുഖം ചേർത്തു.... 
 
"ഏത് ഗിഫ്റ്റാ നിനക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്.... " 
 
നിലാ അവന്റെ മുഖം കയ്യിൽ എടുത്തു നിറയെ മുത്തം കൊണ്ട് മൂടി..... 
 
"ഈ ഗിഫ്റ്റിനെയാ...... നിന്നെ..... നീയാ എന്റെ ഏറ്റവും വലിയ ഗിഫ്റ്റ്..... ഈ ഗിഫ്റ്റ എനിക്ക് കൂടുതൽ ഇഷ്ടം..... " 
 
നിലാ അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ  പറഞ്ഞു..... അവൾ അവൻ ഇട്ടിരുന്ന t ഷർട്ട്‌ ഊരി എടുത്തു അവന്റെ നെഞ്ചിൽ അവൾക്ക് മാത്രം അവകാശപ്പെട്ട മറുകിൽ ചുംബിച്ചു.... അവന്റെ ഹൃദയ താളം കേട്ട്, അവന്റെ നെഞ്ചോട് ചേർന്നു കിടന്നു..... 
 
രാവിലെ രണ്ട് പേരും ചേർന്നാണ് ബ്രേക്ഫസ്റ് ഉണ്ടാക്കിയത്.... ഉച്ചക്ക് സദ്യ കൂട്ടിയാൽ കൂടില്ല എന്ന് തോന്നിയത് കൊണ്ട് അത് പുറത്തു നിന്നും ഓർഡർ ചെയ്തു 
 
റൂമിൽ ഇരുന്ന് ബിസിനെസ്സിന്റെ കുറച്ചു കാര്യങ്ങൾ ചെക്ക് ചെയ്തപ്പോൾ ആണ് നിലാ ഓടി ആദിയുടെ അടുത്ത് വന്നത് 
 
"ആദി.... ആ അപർണയുടെ അച്ഛന്റെ ഓഫീസുകളിൽ എന്തോ റെയ്ഡ് നടന്നെന്നോ അയാളെ അറസ്റ്റ് ചെയ്‌തെന്നോ പറയുന്നല്ലോ...... " 
 
"മ്മ് ഉള്ളതാണ്..... അയാളുടെ അനധികൃത സ്വത്തെല്ലാം പിടിച്ചെടുത്തു.... ബാങ്ക് അക്കൗണ്ട് എല്ലാം ഫ്രീസ് ആക്കി..... എന്റെ അച്ഛനെ പോലെ ഒരുപാട് പേരെ ചതിച്ചു ഉണ്ടാക്കിയത് അല്ലെ..... അത് കുറെ നാൾ വാഴില്ല..... ഈ ഒരു ദിവസത്തിന് വേണ്ടി ഞാൻ എത്ര നാളായി കാത്തിരുന്നതാ, എന്റെ എല്ലാ കഷ്ടപാടുകൾക്കും ഇന്ന് അവസാനം ഉണ്ടായി.... പതിയെ പതിയെ അല്ല ഒറ്റയടിക്ക അയാളെ ഞാൻ ഒന്നും അല്ലാതെ ആക്കിയത്..... " 
 
"നീ അന്നോ ഇത് ചെയ്യിച്ചത്..... " 
 
"മ്മ്..... എന്റെ പ്രതികാരം.... അത് പറഞ്ഞാൽ ആർക്കും മനസിലാവില്ല.... 19 വയസ്സിൽ ഒരു വീടിന്റെ മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്ന വേദന..... പാവപെട്ട ഒരമ്മയെയും ഒന്നുമറിയാത്ത അനിയനെയും സംരക്ഷിക്കേണ്ട ചുമതല..... ഒരു പരിചയവും ഇല്ലാത്ത ബിസിനെസ്സ്...... എന്റെ അവസ്ഥ അതർക്കും മനസിലാക്കില്ല.... നിലാ.... ആർക്കും.... " 
 
"ആദി എനിക്കെന്തോ പേടി ആകുന്നു... " 
 
"എന്തിന്..... ഞാൻ ആധർവ് ആണ് മോളെ..... ആധർവ് സായി കൃഷ്ണ...... ആർക്കും അങ്ങനെ ഇല്ലാണ്ടാകാൻ കഴിയില്ല..... നിനക്കൊഴിച്ചു....... " 
 
അവൻ അവൾക്കൊരു ചിരി കൊടുത്തു ജോലി തുടർന്നു.... 
 
നിലയുടെ ഉള്ളിൽ എന്തിനെന്നറിയാത്ത ഒരു ഭയം ഉണ്ടായി..... 
 
വൈകുന്നേരം നിലയുമായി ഇറങ്ങിയത് ആണ് ആദി..... എങ്ങോട്ടാ എന്നൊന്നും പറഞ്ഞില്ല...... അവസാനം ചെന്നപ്പോൾ ആണ് അവൾക്ക് മനസിലായത്.... അടുത്തുള്ള കാവിലേക്ക് ആണ് കൊണ്ട് വന്നത്.... 
 
നിലയുടെ മനസ്സിന് വല്ലാത്ത കുളിർമ തോന്നി.... ഇടതൂർന്ന മരങ്ങളും പക്ഷികളുടെ ഒച്ചയും..... താഴെ വീണ് കിടക്കുന്ന ഓരോ മഞ്ചാടി മണികൾ പെറുക്കി അവൾ നടന്നു..... അവളുടെ സന്തോഷം നോക്കി കണ്ട് ആദി പിറകെയും നടന്നു 
 
അവിടെയുള്ള മരത്തിന്റെ താഴെ ഇരിക്കാനായി കെട്ടിയ തറയിൽ ഇരിക്കുക ആണ് നിലാ അവളുടെ മടിയിൽ കിടക്കുക ആണ് ആദി 
 
 
"ആദിതിയും ആയി എന്തായിരുന്നു....?? " 
 
"ഏത് അദിതി..... "
ആദി സംശയത്തോടെ നോക്കി 
 
" അദിതി ശർമ്മ...... ഹീറോയിൻ..... " 
 
"എന്താ കെട്ടിയോളെ.... സംശയം ആണോ..... " 
 
"അല്ല സ്ഥിരം ഗോസിപ് ആയിരുന്നല്ലോ...... " 
 
"She is my best co worker..... അത്രേ ഉള്ളു..... പിന്നെ കുറച്ചു ഫിലിം ഒന്നിച്ചു ചെയ്തപ്പോഴേക്കും കുറച്ചു പാർട്ടികളിൽ ഒന്നിച്ചു കണ്ടെന്ന് കരുതിയോ അത് ഒരു റിലേഷൻ ആവണമെന്നില്ല.....അതൊക്കെ ഓരോരുത്തരുടെ ക്രീയേഷൻ...... ഇവിടെ ഒരാൾ  15 വയസ്സിലെ എന്റെ ഹൃദയം മോഷ്ടിച്ചോണ്ട് പോയില്ലേ.... പിന്നെ ഞാൻ എങ്ങനെയാ.... അത് വേറെ ഒരാൾക്ക് കൊടുക്കുന്നെ.... "
 
 
"ഓഹോ എന്നിട്ട് ആ കാണാതിരുന്ന സമയത്ത് എന്നെ ഒന്നോർത്തോ..... ഞാൻ വേറെ ആരേലും പ്രണയിക്കുമെന്ന് ചിന്തിച്ചില്ലേ..... " 
 
"നീ എല്ലാ ദിവസവും എണീക്കുന്നതു മുതൽ  ഉറങ്ങുന്നതു വരെ ചിന്തിക്കുന്നത് എന്നെ പറ്റിയ...... അല്ലായിരുന്നോ...... " 
 
"ആര് പറഞ്ഞു..... ഞാൻ നിന്നെ പറ്റി ഓർക്കുക കൂടി ഇല്ലായിരുന്നു..... " 
 
നിലാ അൽപ്പം ജാഡ ഇട്ട് പറഞ്ഞു 
 
ആദി ഫോൺ എടുത്തു കുറച്ചു മെസേജ് അവളെ കാണിച്ചു 
 
"ഇതെല്ലാം ഞാൻ പാറുവിന് അയച്ച മെസ്സേജ് അല്ലെ..... " 
 
"ടീ മോളെ നിന്റെയാ പാറു ഞാൻ തന്നെ ആയിരുന്നു..... " 
 
അത് കേട്ട് നിലാ അവനെ അത്ഭുതത്തോടെ നോക്കി 
 
"നീ എന്താ ചിന്തിക്കാഞ്ഞേ... പാറുവിന് വിളിക്കാൻ ഒരു നമ്പർ... whatsapp വേറൊരു നമ്പറോ എന്ന്..... അത് ഞാനും അവളും ചേർന്നു നടത്തിയ ചെറിയൊരു അഡ്ജസ്റ്റ്മെന്റ്....... അത്കൊണ്ടെന്ന, നിന്നെ ഞാൻ ഒരിക്കൽ പോലും മിസ് ചെയ്തിട്ടില്ല..... മാത്രം അല്ല നിന്റെ എന്നോടുള്ള എല്ലാ ഫീലിങ്‌സും ഞാൻ അപ്പോൾ അപ്പോൾ അറിയുമായിരുന്നു...... " 
 
"പോടാ ദുഷ്ട..... എന്നെ പറ്റിച്ചില്ലേ.... " 
 
നിലാ മുഖം വീർപ്പിച്ചിരുന്നു.... അവനോടുള്ള സ്നേഹവും പ്രണയവും കരുതലും സ്വാർത്ഥതയും എല്ലാം പാറു ആണെന്ന് കരുതി അവനോട് തന്നെ ആണോ പറഞ്ഞത്..... പാറു ഞങ്ങൾക്കൊപ്പം പഠിച്ചതാ..... ഇവനുമായിട്ട് കോൺടാക്ട് ഉണ്ടെന്ന് അവൾ പറഞ്ഞത് പോലും ഇല്ല..... കൊടുക്കാം അവൾക്ക് ഞാൻ..... 
 
നിലയുടെ പരിഭവം കണ്ട് ആദി മടിയിൽ കിടന്നുകൊണ്ട് സാരി താഴ്ത്തി അവളുടെ പൊക്കിൾ ചുഴിയിൽ പതിയെ ചൂണ്ട് വിരലിനൽ തഴുകി പതിയെ ആദരങ്ങളാൽ തഴുകി .. നിലാ അവന്റെ കൈയിൽ ഒരടികൊടുത്തു...... 
 
ആദി അപ്പോൾ തന്നെ അവിടെ നിന്നു ചാടി എണീറ്റ് അവളെയും പൊക്കി വീട്ടിലേക്ക് നടന്നു.... ഒരു തരി പോലും കുറയാതെ തന്റെ പ്രണയം അവൾക്ക് പകുത്തു നൽക്കാനായി..... നിലാവിന്റെ മാത്രം സൂര്യദേവൻ ആയി മാറി അവളിലേക്ക് അലിഞ്ഞു ചേരാൻ ആയി.... 
 
❤️❤️❤️❤️❤️❤️❤️
 
 
 
 
 
തുടരും..... ❤️

നിലാവ് 💗 15

നിലാവ് 💗 15

4.6
35378

നിലാവ് (15)❤️❤️❤️     ✒️കിറുക്കി 🦋   അമ്മമ്മയും ബാക്കി ഉള്ളവരും തിരിച്ചു വന്നതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞിട്ടായിരുന്നു ബാക്കി ഫോട്ടോ ഷൂട്ടും ഇന്റർവ്യും..... ബ്ലാക്ക് ആൻഡ് വൈറ്റ് ജമ്പ് സ്യുട്ട് ആയിരുന്നു നിലാക്ക് ആദിക്ക് വൈറ്റ് t ഷർട്ടും ബ്ലാക്ക് ത്രീ ഫോർത്തും ആയിരുന്നു..... കായൽ കരയിൽ ഉള്ള അവരുടെ ഷൂട്ടും ഒപ്പം അവരുടെ ഇന്റർവ്യും വൈറൽ ആയി മാറി.......    ആ അടുത്ത് ചെന്നൈയിൽ വെച്ചു നടന്ന ഒരു അവാർഡ് ഫങ്ക്ഷനും ആദി നിലയുമൊന്നിച്ചാണ് പോയത്..... അങ്ങനെ മീഡിയയുടെ മോസ്റ്റ് wanted സെലിബ്രിറ്റി couple ആയി അവർ മാറി    പെൺകുട്ടികൾക്ക് എല്ലാം നിലയോട് വല്ലാത്ത അസൂയ തോന