Aksharathalukal

നിലാവ് 💗 15

നിലാവ് (15)❤️❤️❤️
 
 
✒️കിറുക്കി 🦋
 
അമ്മമ്മയും ബാക്കി ഉള്ളവരും തിരിച്ചു വന്നതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞിട്ടായിരുന്നു ബാക്കി ഫോട്ടോ ഷൂട്ടും ഇന്റർവ്യും..... ബ്ലാക്ക് ആൻഡ് വൈറ്റ് ജമ്പ് സ്യുട്ട് ആയിരുന്നു നിലാക്ക് ആദിക്ക് വൈറ്റ് t ഷർട്ടും ബ്ലാക്ക് ത്രീ ഫോർത്തും ആയിരുന്നു..... കായൽ കരയിൽ ഉള്ള അവരുടെ ഷൂട്ടും ഒപ്പം അവരുടെ ഇന്റർവ്യും വൈറൽ ആയി മാറി....... 
 
ആ അടുത്ത് ചെന്നൈയിൽ വെച്ചു നടന്ന ഒരു അവാർഡ് ഫങ്ക്ഷനും ആദി നിലയുമൊന്നിച്ചാണ് പോയത്..... അങ്ങനെ മീഡിയയുടെ മോസ്റ്റ് wanted സെലിബ്രിറ്റി couple ആയി അവർ മാറി 
 
പെൺകുട്ടികൾക്ക് എല്ലാം നിലയോട് വല്ലാത്ത അസൂയ തോന്നി അവരുടെ ഡ്രീം ബോയിയെ അല്ലെ സ്വന്തം ആക്കിയത്.... എന്നാൽ ആദിയുടെ ഡ്രീം മുഴുവൻ നിലാ ആയിരുന്നു 
 
ഒരാഴ്ചത്തെ ബ്രേക്കിന് വേണ്ടിട്ടാണ് ആദി നിലയെയും കൂട്ടി ബാലിയിലേക്ക് ട്രിപ്പ് പോയത്..... ചുരുക്കം പറഞ്ഞാൽ ഒരു ചിന്ന ഹണിമൂൺ.... അവിടെ അവർ രണ്ട് പേരും എല്ലാം മറന്നു എല്ലാ രീതിയിലും പരസ്പരം ഒന്നായി സ്നേഹിച്ചു.... ഷോപ്പിങ്ങും യാത്രകളും മറ്റുമായി അവർ രണ്ട് പേരും മാത്രം ഉള്ള കുറെ നല്ല നിമിഷങ്ങൾ..... ഇതിനിടയിൽ അവിടെയും ആദിയുടെ ഫാൻസ്‌ ഉണ്ടായിരുന്നു...... എന്നാൽ നിലാക്ക് അതിൽ യാതൊരു ബുദ്ദിമുട്ടും തോന്നിയില്ല..... ആദിയെ കാണുമ്പോൾ അവർക്ക് ഉണ്ടാകുന്ന സന്തോഷം തന്നെ വിളിച്ചു പറയുന്നുണ്ട് അവർക്ക് ആദിയോട് ഉള്ള സ്നേഹം..... 
 
പ്രണയവേഴ്ച്ചയുടെ അന്ത്യത്തിൽ ആദിയുടെ നെഞ്ചിൽ തളർന്നു കിടക്കുക ആണ് നിലാ...... 
 
"നിലാ... നമുക്കൊരു വാവയെ വേണ്ടേ.... "
 
ആദിയുടെ ചോദ്യം കേട്ട് നിലാ അവനെ മുഖം ഉയർത്തി നോക്കി..... അവന്റെ സൈഡിലേക്ക് ചെരിഞ്ഞു കിടന്നു 
 
"പിന്നെ വേണ്ടേ.... എന്റെ ആദിയുടെ ജീവൻ...... എനിക്കത് വേണം..... "
 
"നമുക്ക് ആദ്യം ഒരു മോള് മതി..... "
 
"എന്തെ അങ്ങനെ.... മോനെ വേണ്ടേ.... "
 
"ആദ്യം മോള്.... നിന്നെ പോലൊരു കുറുമ്പി.... പിന്നെ രണ്ട് ആൺമക്കൾ... പിന്നെ വീണ്ടും രണ്ട് പെണ്മക്കൾ..... ട്വിൻസ് അയൽ പൊളിക്കും..... "
 
"ഹലോ സൂപ്പർസ്റ്റാർ..... ഇതെന്താ പ്ലേ സ്കൂൾ തുടങ്ങാൻ പോകുവാണോ.... "
 
"ഒന്ന് പോടീ.... മിനിമം ഒരഞ്ചു പിള്ളേരെങ്കിലും വേണം...... എന്നാലല്ല ഒരു ത്രില്ല് ഉള്ളു.... നമ്മുടെ മുഖം ഉള്ള അഞ്ചാറു പിള്ളേരിങ്ങനെ ഓടി കളിക്കുന്ന കാണാൻ തന്നെ എന്ത് ചെല...... "
 
"അയ്യോടാ മോനിങ്ങനെ പറഞ്ഞിട്ട് അഭിനയിക്കാൻ ആണെന്നും പറഞ്ഞിങ്ങനെ നടന്നാൽ മതിയല്ലോ..... അച്ഛന്റെ സ്വഭാവം കൂടി ഉള്ള മക്കൾ ആണെങ്കിൽ ഞാൻ പെട്ടുപോകില്ലേ..... "
 
"അതെന്താടി എനിക്കൊരു കുറവ്.... പറ മോളെ..... "
അതും പറഞ്ഞു ആദി കൈകൊണ്ട് അവളുടെ ദേഹത്താകെ കുസൃതി കാണിക്കാൻ തുടങ്ങി 
 
"അടങ്ങി ഇരിക്ക് ആദി.... കുറുമ്പ് കുറച്ചു കൂടുന്നുണ്ട്...... നീ ആണോ അച്ഛൻ ആകാൻ നടക്കുന്നെ..... "
 
"പോടീ.... "
അതും പറഞ്ഞു ആദി കമഴ്ന്നു കിടന്നു 
 
നിലാ ഒരു ചിരിയോടെ അവന്റെ പുറത്തേക്ക് കയറി കിടന്നു.... 
 
"ആദ്യം എന്റെ ഈ മോന്റെ കുറുമ്പ് ഞാൻ മാറ്റട്ടെ..... അച്ഛന്റെ കുറുമ്പും മക്കളുടെ കുറുമ്പും സഹിക്കാനുള്ള ത്രാണി എനിക്കില്ല മോനെ..... "
 
അത് കേട്ട് ആദിക്ക് ചിരി വന്നു 
 
"ആദി നിന്റെ തുടിപ്പ് എന്റെ ഉദരത്തിൽ ഉണ്ടാകുമ്പോൾ ഈ ലോകത്തെ ഏറ്റവും ഭാഗ്യവതി ഞാൻ ആയിരിക്കും..... എന്റെ ജീവൻ തന്നെ പൂർണമാകും..... "
 
ആദി അപ്പോൾ തന്നെ പുറത്തു കിടന്ന അവളെ തിരിച്ചു അവനു അഭിമുഖം ആയി കിടത്തി..... 
 
"അങ്ങനെ അങ് പൂർണിക്കണ്ട..... പിന്നെ അതിന് വേണ്ടി ഇങ്ങനെ വെറുതെ കിടന്നാൽ പോരാ.... അതറിയില്ലേ...... "
 
ആദി അവളുടെ തോളിലേക്ക് പല്ലുകൾ ആഴ്ത്തി, അവളുടെ നഗ്നതയിലേക്ക് ഒരു പുതപ്പായി മാറി... അവളിലേക്ക് ചേർന്നു........... ❤️❤️❤️❤️❤️❤️❤️❤️
 
ചെന്നൈയിൽ ആയിരുന്ന ആദിയും നിലയും ആദിയുടെ ഷൂട്ടിന് വേണ്ടി ആണ് കേരളത്തിലേക്ക് വന്നത്...... തറവാട്ടിൽ ഹരിയും ശ്രുതിയും ഉണ്ടായിരുന്നു...... 
 
രാവിലെ തന്നെ ആദി പോകാൻ തയ്യാറാവുക ആണ്..... നിലാക്ക് എന്തോ വയ്യായ്മ പോലെ തോന്നി.... ആദിക്ക് ഇന്ന് എന്തോ ഫൈറ്റ് സീൻ ആണ് ഷൂട്ട്.... ഡ്യൂപ്പ് ഇല്ലാതെ ആണ് ആദി പലപ്പോഴും അതൊക്കെ ചെയ്യുന്നത്..... പെർഫെക്ഷന് വേണ്ടി ആണെന്ന് അവൻ പറയുമെങ്കിലും അവൾക്ക് എന്തോ ഭയം ആണ് അതൊക്കെ...... 
 
നിലയുടെ മുഖഭാവം കണ്ട് ആദി അവളെ പൊക്കി ഡ്രെസ്സിങ് ടേബിളിലേക്ക് ഇരുത്തി.... 
 
"എന്താണ് വൈഫി..... ഒരു ശോകം.... "
 
"ആദി.... റിസ്ക് ഉള്ള സീൻ അന്നേൽ ഡ്യൂപ്പിനെ ഉപയോഗിച്ചൂടെ..... "
 
"ഓഹ് അതാണോ.... ഡി ഞാൻ പറഞ്ഞിട്ടില്ലേ അങ്ങനെ അയാൽ അതിനൊരു പൂർണത കിട്ടില്ല..... റിസ്ക് ആണെങ്കിൽ എന്താ..... ഒരുപാട് സേഫ്റ്റി ഉള്ളതാണ്..... "
 
"എന്നാലും ആദി എനിക്കെന്തോ ടെൻഷൻ പോലെ..... "
 
"നിന്നോട് ഞാൻ ഇതൊരു നൂറു വെട്ടം പറഞ്ഞതല്ലേ.... എനിക്കില്ലാത്ത ടെൻഷൻ നിനക്കെന്തിനാ..... "
 
ആദിയുടെ ശബ്ദം കടുത്തു.... 
 
"കൂടി പോയാൽ ചത്ത് പോകുമായിരിക്കും അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല..... "
 
അപ്പോൾ തന്നെ  ആദിയുടെ മുഖത്ത് നിലയുടെ കൈ പതിഞ്ഞു.... 
 
"ഇപ്പോൾ തന്നത് ബഹുമാന കുറവ് കൊണ്ട് അല്ല.....എന്റെ ദൈവത്തിന്റെ സ്ഥാനത്ത ഞാൻ നിന്നെ കണുന്നത് ..... ഇനിയും ഇത് പോലെ ഉള്ള വാക്കുകൾ വായിൽ നിന്ന് വന്നാൽ..... "
 
അതും പറഞ്ഞു നിലാ പോയി..... ആദി ഒരു ചിരിയോടെ കവിളിൽ ഒന്ന് തലോടി.... 
 
അച്ഛമ്മയുടെ ഒരു ബന്ധു മരിച്ചതിനാൽ അമ്മയും ബാക്കി എല്ലാരും അവിടെ ആയിരുന്നു...... ശ്രുതി അവളുടെ വീട്ടിലേക്ക് പോയിരുന്നു..... നിലാ ആദിയുടെ വീട്ടിൽ നിന്നും തറവാട്ടിലേക്ക് വെറുതെ വന്നത് ആണ്...... കുറച്ചു നേരം ഒറ്റക്ക് നടന്നു ബോർ അടിച്ചപ്പോൾ അവൾ തിരികെ പോകാൻ ഒരുങ്ങി..... വസു അമ്മ ഒറ്റക്ക് ആണ് അവിടെ.... അഭി ബാംഗ്ലൂർ ആണ് 
 
നിലാ പോകാൻ ഒരുങ്ങിയപ്പോൾ ആണ് പുറത്താരോ വന്ന പോലെ തോന്നിയത്..... 
നോക്കിയപ്പോൾ അവൾ ആണ് അപർണ.... ഇവൾ എന്താ ഇവിടെ എന്ന് നിലാ ചിന്തിച്ചു 
 
"ഹാ എങ്ങനെയുണ്ട് മിസ്സിസ് അധർവ് സായി കൃഷ്ണ.....  സ്റ്റാർഡo എല്ലാം എങ്ങനെ പോകുന്നു..... നീ എന്താടി കരുതിയെ, അവൻ കളിച്ചു എന്നെയും അച്ഛനെയും അങ്ങ് ഇല്ലാതാക്കിയെന്നോ...... "
 
നിലാ ഒന്നും മിണ്ടാതെ അവിടെ നിന്നും പോകാൻ ഒരുങ്ങി...... അവൾ നിലായെ തടഞ്ഞു നിർത്തി ബലമായി അവളുടെ ഫോൺ വാങ്ങി .... നിലാ അവളെ തറപ്പിച്ചു നോക്കി 
 
"അയ്യോടി മോളെ..... അങ്ങ് പേടിപ്പിക്കല്ലേ..... അല്ല നിന്റെ കെട്ടിയോന് ഇന്നിവിടെ പൂർണ  നഗറില അല്ലെ ഷൂട്ട്..... അവിടെ അടുത്തുള്ള ഒരു കോറിയിൽ...... 
 
അല്ല ഇപ്പോൾ അവനെ നീ മിസ് ചെയ്യുന്നുണ്ടോ... കാണണം എന്നുണ്ടോ..... എന്നാലേ ദേ കണ്ടോ.... "
 
അപർണ അവളുടെ ഫോൺ എടുത്തു ആരെയോ വീഡിയോ കാൾ ചെയ്തു..... അതിലൂടെ നിലാ കണ്ടു താഴേക്ക് ചാടാൻ ആയി റെഡി ആയി നിൽക്കുക ആണ് ആദി..... സെറ്റിൽ എല്ലാരും ഉണ്ട്....... 
 
"എല്ലാം റെഡി അല്ലെ.... "
 
അപർണ അയാളോട് ചോദിച്ചു..... അയാൾ അതെ എന്ന് പറഞ്ഞു..... അയാൾ അവിടെ നിന്നും പതിയെ ക്രൈൻ ഓപ്പറേറ്ററുടെ അടുത്തേക്ക് നടന്നു..... 
 
"ടീ മോളെ.... ഇപ്പോൾ നിന്റെ ഭർത്താവിന്റെ ജീവൻ നിന്റെ കയില്ല..... ഈ ക്രൈൻ ഓപ്പറേറ്റർ എന്റെ ആളാ..... അയാൾ ഒന്ന് വിചാരിച്ചാൽ നിന്റെ ഭർത്താവ് ഇപ്പോൾ താഴ്ചയിലേക്ക് വീണു ഇല്ലാതെ ആകും..... "
 
നിലാ ഞെട്ടി തരിച്ചു അവളെ നോക്കി... 
 
"നോ...... " നിലാ നിലവിളിച്ചു 
 
"അതെ..... ആർക്കും ഒരു സംശയവും ഇല്ലാതെ ഇത്രേം ചെയ്യാം എങ്കിൽ ഇതും എനിക്ക് സാധിക്കും..... എന്റെ ഒരു വാക്കിന് വേണ്ടിയാ അയാൾ വെയിറ്റ് ചെയ്യുന്നേ........ ഞാൻ ഇപ്പോൾ പറഞ്ഞാൽ അയാൾ ഇപ്പൊ തന്നെ ആ റോപ് ലൂസ് ആക്കും അതോടെ ഇന്നത്തെ ബിഗ് ബ്രേക്കിങ് ന്യൂസ്.... സൂപ്പർസ്റ്റാർ അധർവ് ഷൂട്ടിനിടയിൽ നടന്ന അപകടത്തിൽ കൊല്ലപ്പെട്ടു എന്നായിരിക്കും....... "
 
"നോ വേണ്ട.... നിനക്ക് ഇപ്പോൾ എന്താ വേണ്ടേ പറ.... ഞാൻ മരിക്കണോ..... പറ ഞാൻ അതും ചെയ്യാം.... അവനെ വിട്ടേക്ക്...... "
 
"ഏയ് അത്ര വലിയ കാര്യം ഒന്നും നീ ചെയ്യണ്ട.....നീയാ ഫോൺ എടുത്തു ആദിയുടെ അമ്മയെ വിളിക്ക്..... എന്നിട്ട് സഞ്ചനയുടെ കാര്യം പറ..... അവരുടെ ഭർത്താവിന്റെ ജാര സന്ധത്തിയ അവൾ എന്ന് പറ...... "
 
"ഇല്ല എനിക്ക് പറ്റില്ല..... അമ്മ അതറിഞ്ഞാൽ....... വേണ്ട..... എനിക്ക് വയ്യ...... "
 
നിലാക് കുറച്ചു നാൾ മുന്നേ സഞ്ചനയുടെ കാര്യം അവളും ആദിയും തമ്മിൽ സംസാരിച്ചത് ഓർമ വന്നു..... അമ്മയോട് എല്ലാം പറഞ്ഞു മനസിലാക്കാം എന്നവൾ പറഞ്ഞപ്പോൾ അവൻ ദേഷ്യ പെടുകയാണ് ചെയ്തത്..... അമ്മക്ക് അത് സഹിക്കാൻ ആകില്ല എന്നായിരുന്നു അന്നവൻ പറഞ്ഞത്...... അത് ശരി ആണ്.... ആദിയുടെ ജീവൻ ആണ് അമ്മ....... അമ്മ ഇതറിഞ്ഞാൽ...... 
 
 
"അങ്ങനെ ആണേൽ ഇപ്പോൾ തന്നെ അവനെ അങ്ങ് തീർക്കാൻ  പറയാം....... "
 
"വേണ്ട..... ഞാൻ പറയാം.... ഒന്നും ചെയ്യല്ലേ...... "
 
നിലാ അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി അമ്മയെ വിളിച്ചു..... എല്ലാം പറഞ്ഞു..... നിലാ ഫോൺ ഓഫ്  ആക്കി തളർന്നിരുന്നു.... അപർണ ആ ഫോൺ വാങ്ങി എറിഞ്ഞു.... തിരിച്ചു പോരുമ്പോൾ അവൾ വീട് പുറത്തു നിന്ന് പൂട്ടി....... 
 
കുറച്ചു നേരം തളർന്നിരുന്ന നിലാ വേഗം തന്നെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി.... മുന്നിലെ വാതിൽ പുറത്തു നിന്നു പൂട്ടിയിരുന്നു.....അടുക്കള  പുറത്തെ ഗ്രില്ലും പൂട്ടിയിരുന്നു...... 
 
നിലാക്ക് ഹൃദയം നുറുങ്ങുന്ന വേദന തോന്നി..... വസു അമ്മ..... ആദി ഇതറിഞ്ഞാൽ....... നിലാക്ക് ഒരു നിമിഷം ഇനി ജീവിക്കണ്ട എന്ന് തോന്നി.... അവൾ അടുക്കളയിൽ ചെന്നു ബ്ലേഡ് എടുത്തു..... 
 
നിനക്ക് വേണ്ടി... നിന്നെ വേദനിപ്പിച്ചിട്ട് ഇനി ഞാൻ ജീവിക്കില്ല ആദി....ആദി ഇതറിഞ്ഞാൽ തന്നെ വെറുക്കും എന്നുള്ള ചിന്തയിൽ അവൾ ബ്ലേഡ് എടുത്തു കൈ തണ്ടയോട്  ചേർത്തു വെച്ചു.... 
 
പെട്ടെന്ന് ഫോൺ ബെല്ലടിക്കുന്ന കേട്ട് അവൾ ബ്ലേഡ് മാറ്റി..... അവൾ എറിഞ്ഞപ്പോൾ അത് പൊട്ടി എന്ന് വിചാരിച്ചത് ആണ്.... നിലാ ഫോൺ ചെന്നെടുത്തു 
 
"നിലാ ഞാനാ സരയു.... ടീ മോളെ.... congrats... നിന്റെ സംശയം ശരി ആയിരുന്നു..... നീ പ്രെഗ്നന്റാ .... ടെസ്റ്റ് റിസൾട്ട് ഇവിടെ ഉണ്ട്..... നീ സമയം പോലെ വന്നു വാങ്ങിക്ക്..... പിന്നെ അധർവിനോട് കൂടി ഒരു  congrats  പറഞ്ഞേക്ക്..... ശരി എന്നാൽ.... "
 
അത് കേട്ട് നിലയുടെ കയ്യിൽ നിന്നും ബ്ലേഡ് താഴേക്ക് വീണു..... രണ്ട് ദിവസം മുന്നേ ഷീണം കൊണ്ടും... പീരീഡ് സ്കിപ് ആയത്കൊണ്ടും ഒരു സംശയം തോന്നി ഫ്രണ്ടിന്റെ ലബിൽ ടെസ്റ്റിന് കൊടുത്തതാണ്...... 
 
ഇപ്പോൾ..... ആദിയുടെ ചോര എന്റെ വയറ്റിൽ..... ഞങ്ങളുടെ കുഞ്ഞു.... 
 
നിലാ പെട്ടെന്ന് തന്നെ ഫോൺ എടുത്തു..... ആദി ഫോൺ എടുക്കുന്നില്ല...... അവൾ ശ്രുതിയെ വിളിച്ചു..... ശ്രുതി ഫോൺ എടുത്തപ്പോൾ തന്നെ നിലാക് ആകെ തല കറങ്ങുന്ന പോലെ തോന്നി ഫോണുമായി അവൾ താഴേക്ക് വീണു....... 💔💔💔💔
 
 
തുടരും ❤️
 

നിലാവ് 💗16

നിലാവ് 💗16

4.8
24883

നിലാവ് (16)❤️❤️❤️   ✒️കിറുക്കി 🦋     നിലയുടെ കാൾ കണ്ട് എന്തോ ഭയം തോന്നിയാണ് ശ്രുതി വേഗം വീട്ടിലേക്ക് വന്നത്.... നോക്കിയപ്പോൾ വീട് പുറത്തു നിന്നും അടച്ചിരിക്കുവാണു... അവൾ വേഗം വാതിൽ തുറന്നു അകത്തു കയറി..... നോക്കിയപ്പോൾ നിലാ തളർന്നു കിടക്കുവാണ് വേഗം തന്നെ ശ്രുതി കുറച്ചു വെള്ളം തളിച്ചു..... നിലാ പതിയെ എന്നീട്ടിരുന്നു..... അപ്പോഴേക്കും ശ്രുതി വിളിച്ചു ഹരിയും വന്നിരുന്നു......    നിലാ അവരുമായി വീട്ടിലേക്ക് വന്നപ്പോൾ വസു അമ്മ ഹാളിൽ തളർന്നു കിടക്കുക ആണ്...... വേഗം തന്നെ ഹരിയും ശ്രുതിയും വസു അമ്മയുമായി ഹോസ്പിറ്റലിലേക്ക് പോയി.... നിലയെയും വിളിച്ചിട്ട് അവൾ ചെന്നില