നിലാവ് (16)❤️❤️❤️
✒️കിറുക്കി 🦋
നിലയുടെ കാൾ കണ്ട് എന്തോ ഭയം തോന്നിയാണ് ശ്രുതി വേഗം വീട്ടിലേക്ക് വന്നത്.... നോക്കിയപ്പോൾ വീട് പുറത്തു നിന്നും അടച്ചിരിക്കുവാണു... അവൾ വേഗം വാതിൽ തുറന്നു അകത്തു കയറി..... നോക്കിയപ്പോൾ നിലാ തളർന്നു കിടക്കുവാണ് വേഗം തന്നെ ശ്രുതി കുറച്ചു വെള്ളം തളിച്ചു..... നിലാ പതിയെ എന്നീട്ടിരുന്നു..... അപ്പോഴേക്കും ശ്രുതി വിളിച്ചു ഹരിയും വന്നിരുന്നു......
നിലാ അവരുമായി വീട്ടിലേക്ക് വന്നപ്പോൾ വസു അമ്മ ഹാളിൽ തളർന്നു കിടക്കുക ആണ്...... വേഗം തന്നെ ഹരിയും ശ്രുതിയും വസു അമ്മയുമായി ഹോസ്പിറ്റലിലേക്ക് പോയി.... നിലയെയും വിളിച്ചിട്ട് അവൾ ചെന്നില്ല...... അവൾക്ക് ഉള്ളിൽ ആകാരണമായ ഭയം ഉണ്ടായി..... താൻ കാരണം ആണ് അങ്ങനെ സംഭവിച്ചത് എന്നുള്ള തോന്നലിൽ അവൾ ഉരുകി......
ഹരിയുടെ തുടർച്ചയായ കാൾ കണ്ടിട്ടാണ് ആദി സെറ്റിൽ നിന്നും വന്നത്...... വഴിയിൽ വെച്ചാണ് ഹരി ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞത്..... അവന്റെ ഉള്ളിൽ ഭയം ആയി ഇനി നിലാക് എന്തെങ്കിലും...... അവൻ വേഗം ഹോസ്പിറ്റലിൽ വന്നു.... അപ്പോൾ ആണ് അവിടെ തളർന്നു കിടക്കുന്ന അമ്മയെ അവൻ കാണുന്നത്..... ആദിക്ക് അസഹ്യമായ വേദന തോന്നി..... അമ്മ..... എല്ലാം നഷ്ടപ്പെടും എന്നുള്ള അവസ്ഥ വന്നപ്പോഴും തനിക്ക് ധൈര്യം പകർന്നു.... തനിക്കൊപ്പം നിന്ന അമ്മ..... അമ്മയ്ക്ക് പെട്ടെന്ന് എന്താ പറ്റിയെ.....
ഡോക്ടറോട് സംസാരിച്ചപ്പോഴും അമ്മക്ക് പെട്ടെന്നുണ്ടായ ഷോക്ക് ആണെന്നാണ് പറഞ്ഞത്..... അമ്മയ്ക്ക് എന്താ സംഭവിച്ചത്...... അമ്മയുടെ ചില പഴയ മെഡിക്കൽ റെക്കോർഡ്സ് എടുക്കാൻ വേണ്ടി അവൻ വീട്ടിലേക്ക് വന്നു...... എന്നാൽ അവന്റെ മനസ്സിൽ ഇത്രയൊക്കെ ആയിട്ടും അവിടെ നിലാ എന്താ വരാഞ്ഞേ എന്നയിരുന്നു..... ഹരിയോട് ചോദിച്ചപ്പോൾ അവൾക്ക് എന്തോ വയ്യ എന്നാണല്ലോ പറഞ്ഞത്...... ഫോൺ വിളിച്ചിട്ടും എടുക്കുന്നില്ല.....
ആദി ആദ്യം വീട്ടിലേക്ക് വന്നിട്ട് പിന്നെ നിലായെ കാണാം എന്ന് കരുതി.... അവൻ അമ്മയുടെ റൂമിൽ കയറിയപ്പോൾ ആണ് താഴെ കിടക്കുന്ന ഫോൺ കാണുന്നത്..... എന്തോ ഉൾപ്രേരണ കൊണ്ട് അവൻ ഫോൺ എടുത്തു ലാസ്റ്റ് കാൾ നോക്കിയപ്പോൾ അത് നിലയുടേത് ആയിരുന്നു..... ഓട്ടോമാറ്റിക് ആയി കാൾ എല്ലാം റെക്കോർഡ്സ് ആക്കുന്ന സെറ്റിങ് ആയിരുന്നു..... അവൻ അത് എടുത്തു കേട്ടപ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...... ആദി വർധിച്ച ദേഷ്യത്തോടെ നിലയുടെ അടുത്തേക്ക് പോയി......
"നിലാ.......... "
ആദിയുടെ അലർച്ച കേട്ട് പേടിച്ചു അവൾ വീടിന്റെ വെളിയിലേക്ക് വന്നു.... അവന്റെ മുഖത്തെ ദേഷ്യം കണ്ട് നിലാ വിറച്ചു.......
അവൻ ഓടി വന്നു അവളുടെ കവിളിൽ കുത്തി പിടിച്ചു.....
"ആദി ഞാൻ പറയുന്നേ കേൾക്ക്...... "
"നീ എന്തിനാടി എന്റെ അമ്മയോട് അതൊക്കെ പറഞ്ഞെ..... അമ്മക്ക് അത് സഹിക്കാൻ ആകില്ല എന്ന് നിന്നോട് ഞാൻ പറഞ്ഞത് അല്ലെ..... നിനക്ക് എല്ലാം നിന്റെ തീരുമാനങ്ങൾ ആണല്ലോ...... എന്റെ അമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ....... "
ആദി അവളെ തള്ളിമാറ്റി അവിടെ നിന്നും പോയി.... അവന്റെ മനസ്സിൽ നിറയെ തളർന്നു കിടക്കുന്ന അമ്മ ആയിരുന്നു..... ആ സങ്കടത്തിലും ദേഷ്യത്തിലും അവൻ എല്ലാം മറന്നു.... അത്ര അടുത്ത് ആയിട്ടും അവൾ എന്തിന് അമ്മയെ ഫോൺ ചെയ്തു എന്നുപോലും അവൻ ചിന്തിച്ചില്ല....
തള്ളി മാറിയപ്പോൾ നിലാ എങ്ങനെയോ വീഴാതെ പിടിച്ചു നിന്നു..... അവളുടെ കൈകൾ വേദനയോടെ വയറിൽ തഴുകി.....
ആദി തിരിച്ചു വന്നു റിപ്പോർട്സ് ഏൽപ്പിച്ചു.... നിലാ ഒറ്റക്ക് ആയത്കൊണ്ട് ശ്രുതി തിരികെ പോയി.... ഹരി പുറത്തു മരുന്ന് വാങ്ങാൻ പോയപ്പോൾ ആണ് അഭി വന്നത്
"ഏട്ടാ അമ്മക്ക്.... അമ്മക്ക് എന്താ പറ്റിയെ..... "
"അമ്മ എല്ലാം അറിഞ്ഞു അഭി.... സഞ്ജുന്റെ കാര്യം എല്ലാം.... നിലാ എല്ലാം പറഞ്ഞു ...... അമ്മയുടെ ഫോണിൽ അവളത് പറഞ്ഞത് കേട്ട അമ്മ തളർന്നത്...... "
"ഇല്ല ഏട്ടാ... അത് കേട്ട് അമ്മക്ക് ഒന്നും സംഭവിക്കില്ല.... കാരണം അമ്മക് എല്ലാം അറിയാം..... "
ആദി അവനെ അത്ഭുതത്തോടെ നോക്കി.....
"അതെ ഏട്ടാ... അന്ന് പാലക്കാട് പഴയ വീട്ടിൽ പോയപ്പോൾ അമ്മ അച്ഛന്റെ ഒരു പഴയ ഡയറി കണ്ടിരുന്നു.... അതിൽ ഉണ്ടായിരുന്നു എല്ലാം..... അച്ഛന് സഞ്ജുന്റെ അമ്മയുമായി നമ്മുടെ അമ്മയെ വിവാഹം ചെയ്യുന്നതിന് മുന്നേ ഉണ്ടായിരുന്ന റിലേഷന...... അതിൽ ഒരു കുട്ടി ഉണ്ടെന്നൊക്കെ അച്ഛനും പിന്നീട അറിഞ്ഞേ..... അച്ഛൻ നിരപരാതിയാ..... അച്ചാച്ചന്റെ നിർബന്ധം അല്ലയ്യിരുന്നോ അമ്മയുമായുള്ള ബന്ധം.....
പിന്നെ ഞാനും എല്ലാം പറഞ്ഞു... അവളുടെ ഫോട്ടോ അമ്മ അന്ന് കണ്ടിരുന്നു..... ഏട്ടൻ ഇപ്പോഴേ ഒന്നും അറിയണ്ട എന്ന് അമ്മ പറഞ്ഞിരുന്നു....
അല്ലെങ്കിൽ തന്നെ ഏട്ടാ... ഏട്ടത്തി എന്തിനാ അമ്മയെ ഫോൺ ചെയ്യുന്നേ ഇത്ര അടുത്തായിട്ടും.....
ഏട്ടാ cctv ഫൂട്ടെജ് ഫോണിൽ കാണുമല്ലോ..... അത് നോക്ക്.... എന്തേലും ഉണ്ടേലോ...... "
ആദി അപ്പോൾ ആണ് ഫുട്ടെജ് നോക്കിയത് അതിൽ അപർണയുടെ അച്ഛൻ ബാലചന്ദ്രൻ വീട്ടിലേക്ക് വരുന്നത് ഉണ്ടായിരുന്നു....
അപ്പോഴേക്കും ഡോക്ടർ പുറത്തു വന്നു..... ഡോക്ടർ അമ്മക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ലെന്നും കയറി കണ്ടോളാനും പറഞ്ഞപ്പോൾ ആദി പോയി കണ്ടു
"ആദി.... മോനെ..... "
"അമ്മെ.... ഇപ്പൊ എങ്ങനുണ്ട്..... "
"അമ്മക്ക് ഒന്നുല്ല മോനെ.... നിന്നെ കൊല്ലാൻ ആ ക്രൈൻ ഓപ്പറേറ്റർ നോക്കി മോനെ... ആ ബാലൻ.... അയാള അത് ചെയ്യിച്ചേ.... അയാൾ വീട്ടിൽ വന്നിരുന്നു..... അത് അയാൾ കാണിച്ചപ്പോൾ ആണ് മോനെ അമ്മ തളർന്നു പോയത്..... "
ആദി അമ്മയെ ആശ്വസിപ്പിച്ചു പുറത്തിറങ്ങി.... അവനു ആകെ വല്ലാതെ ആയി.... പാവം നിലാ.... പെട്ടെന്നുള്ള ദേഷ്യത്തിൽ.... വേണ്ടായിരുന്നു...... എന്നാലും അവൾ എന്തിനാ അമ്മയോട് ഇതൊക്കെ പറഞ്ഞെ... ഇനി അമ്മയെ ഭീഷണി പെടുത്തിയ പോലെ അവളെയും....... സെറ്റിൽ എന്തോ സെക്യൂരിറ്റി പ്രോബ്ലം ഉണ്ടായത് കൊണ്ട് ഇന്നാ ജമ്പ് വേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു..... അപ്പോഴേക്കും ഒരു ഫോൺ വന്നു.... അതവന്റെ PA ആയിരുന്നു
"സർ ആ ക്രൈൻ ഓപ്പറേറ്റർ ആർക്കോ വേണ്ടി വന്നവനാ..... സറിനെ അപകടപെടുത്തും എന്നുള്ള ഭീഷണി ആരോ നടത്തുന്നത് നമ്മുടെ സെറ്റിലെ ഒരു പയ്യൻ കണ്ടിരുന്നു.... അതാ ഷൂട്ട് നിർത്തി വെച്ചേ..... അവനെയും ആ ക്രൈൻ ഓപ്പറേറ്ററയും പൊക്കിയപ്പോൾ ആ ബാലന്റെ ആളുകളാ
പിന്നെ സർ അവർക്ക് മറ്റൊരു പ്ലാൻ കൂടി ഉണ്ട്.... ഇന്നെന്തോ ആക്‌സിഡന്റ് ക്രീയേറ്റ് ചെയ്ത് നിലാ മേഡത്തിനെ.......... സാറിന്റെ ഒരു കണ്ണ് മേഡത്തിന്റെ കൂടെ വേണം..... അവർ എല്ലാം തീരുമാനിച്ചു കഴിഞ്ഞു..... മേടം ഇന്ന് പുറത്തൊന്നും ഇറങ്ങേണ്ട എന്ന് സാർ പറ...... അവരെ പോക്കാനുള്ള ഏർപ്പാട് എല്ലാം ചെയ്തിട്ടുണ്ട്....... "
ആദിക്ക് ടെൻഷൻ കൂടി അവൻ നിലായെ വിളിച്ചു..... അവൾ ഫോൺ എടുക്കുന്നില്ല..... അവസാനം അവൾ ഫോൺ ഓഫ് ആക്കി..... ആദി ആകെ സമനില തെറ്റിയവനെ പോലെ ശ്രുതിയെ വിളിച്ചു... അവൾ ഒറ്റക്ക് കാറുമെടുത്തു ഹോസ്പിറ്റലിലേക്ക് വരുന്നു എന്നാണ് പറഞ്ഞത്..... ശ്രുതി പോലും കൂടെ ചെല്ലാൻ അനുവദിച്ചില്ലത്രെ.......
അവൻ വേഗം തന്നെ കാറുമെടുത്ത് പോയി..... എന്റെ പെണ്ണ്...... അവനു ഹൃദയം വല്ലാതെ മിടിക്കുന്ന പോലെ തോന്നി....
ഒരിടവഴി പോലെ ഉള്ള അധികം തിരക്കില്ലാത്ത റോഡിൽ വെച്ചാണ് ആദി നിലാ വന്ന കാറ് കാണുന്നത്.... അവൻ ഉടനെ തന്നെ വണ്ടിക്ക് തൊട്ട് മുന്നിൽ വണ്ടി നിർത്തി..... അവൾ വണ്ടി നിർത്തിയപ്പോൾ തന്നെ ആദി വേഗം സൈഡ് ആക്കി...... അവൻ അവളുടെ കാറിന്റെ അടുത്ത് ചെന്നു ഡോർ തുറന്നു
"ഇറങ്..... "
ആദി അത് പറഞ്ഞപ്പോൾ നിലാ അവനെ തന്നെ നോക്കി..... അവൾക്ക് അവൻ തന്നെ മനസിലാക്കിയില്ലല്ലോ എന്ന തോന്നാലും.... ഒപ്പം വസു അമ്മയുടെ കാര്യം ഓർത്തുള്ള ടെൻഷനും ആയിരുന്നു......
"ഇറങ്ങാൻ...... "ആദി അവളെയും കൊണ്ട് അവന്റെ വണ്ടിയുടെ അടുത്ത് വന്നു അതിൽ അവളെ കയറ്റി......
ആദി ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു...... ഇപ്പോൾ അവളെ കണ്ടില്ലായിരുന്നെങ്കിൽ...... അവർ ഇനി പിറകിൽ കാണുമോ..... മരിക്കാൻ ആയാലും അത് ഒന്നിച്ചു മതി....... കുറച്ചു ദൂരം മുന്നോട്ട് വന്നപ്പോൾ എതിരെ വരുന്ന ലോറി അവൻ കണ്ടു..... അത് അവരുടെ വണ്ടി ലക്ഷ്യമാക്കിയാണ് വരുന്നത്...
"ആദി........ "
നിലയുടെ നിലവിളിക്കൊപ്പം ആദി എന്തോ ചിന്തയിൽ വണ്ടി സൈഡിലേക്ക് വെട്ടിച്ചു
✴️✴️✴️✴️✴️✴️✴️✴️✴️✴️
ഹോസ്പിറ്റലിന് വെളിയിൽ കാത്തു നിൽക്കുക ആണ് ആദിയും മറ്റുള്ളവരും..... അമ്മയെ റൂമിലേക്ക് മാറ്റി ....... വണ്ടി വെട്ടിച്ചപ്പോൾ നേരെ പോയത് അധികം താഴ്ച ഇല്ലാത്ത സ്ഥലത്താണ്...... അതിനാൽ തന്നെ അവർ രണ്ട് പേർക്കും ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.....
ആ ലോറി എന്നാൽ ആദിയുടെയും നിലയുടെയും കാറിനെ ഫോള്ളോ ചെയ്ത് വന്ന അപര്ണയുടെയും അച്ഛന്റെയും കാറില ഇടിച്ചത്....... അത്ര നാളും ചെയ്തു കൂട്ടിയ പാപത്തിന് ശിക്ഷ എന്ന പോലെ അവർ രണ്ട് പേരും തൽക്ഷണം മരിച്ചു......
ഡോക്ടർ വെളിയിലേക്ക് വന്നു.....
"പേടിക്കണ്ട വീഴ്ചയുടെ എഫക്റ്റിൽ ബോധം പോയതാ..... ആൾക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ല...... "
എല്ലാരും അത്ഭുതത്തോടെ നോക്കി....
"എന്തെ എല്ലാവരും ഇങ്ങനെ നോക്കുന്നെ.... she is carrying......ഒന്നും പേടിക്കണ്ട...... "
ഡോക്ടർ പോയപ്പോൾ ആദിക്ക് വിശ്വസിക്കാൻ ആയില്ല..... അവൾ പ്രെഗ്നന്റ് ആണോ.... എന്റെ കുഞ്ഞു..... പക്ഷെ ഞാൻ.....
ആർക്കേലും ഒരാൾക്ക് കേറി കാണാം എന്ന് പറഞ്ഞപ്പോൾ ആദി കയറി കണ്ടു...... അവൾ മയക്കത്തിൽ ആണ്... ആദി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു...... പിന്നീട് അവൻ സാരി മാറ്റി ആ വയറിൽ അമർത്തി ചുംബിച്ചു..... തന്റെ വാവ.
..
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ രണ്ട് പേരെയും നിലയുടെ തറവാട്ടിലേക്ക് ആണ് കൊണ്ട് വന്നത്.... നിലാ ആദിയെ മൈൻഡ് ചെയ്തതെ ഇല്ല....... അവൻ അവളോട് ഒന്ന് മിണ്ടാൻ ഏറെ ആഗ്രഹിച്ചു...... പക്ഷെ അവൾ പിടി കൊടുത്തതെ ഇല്ല.....
അപ്പോൾ തന്നെ ആദിക്ക് ബിസിനെസ്സ് സംബന്ധമായ കാര്യത്തിന് അത്യാവശ്യമായി ഡൽഹി വരെ പോകേണ്ടി വന്നു..... രണ്ട് ദിവസത്തെ യാത്രക്ക് ഒട്ടും മനസ്സില്ലാതെ ആണ് ആദി പോയത്..... ശ്രുതി പറഞ്ഞു അന്നത്തെ കാര്യങ്ങൾ അവൻ അറിഞ്ഞിരുന്നു..... തന്റെ ജീവന് വേണ്ടിയാ അവൾ...... എന്നിട്ടും.... ശരീരം അവിടെ ആയിരുന്നെങ്കിലും അവന്റെ മനസ്സ് മുഴുവൻ നിലയുടെ അടുത്തായിരുന്നു...... അവളുടെ വയറിൽ തന്റെ കുഞ്ഞിനെ അറിഞ്ഞു തലചായിച്ചു കിടക്കാൻ അവൻ മോഹിച്ചു
തന്നെ വിശ്വസിക്കാത്തതിന് ഒരു ചെറിയ പണി ആദിക്ക്.....അവൻ തിരിച്ചു വരുന്നത് വരെ അത് തുടരാൻ അവളും തീരുമാനിച്ചു....... അതിൽ കൂടുതൽ സാധിക്കില്ല....... അവനെ കൂടെ വേണം......... അവനെ ഒരുപാട് സ്നേഹിക്കാൻ കൊതി തോന്നുന്ന പോലെ....
നിലായെ എല്ലാരും തീറ്റിച്ചും സ്നേഹിച്ചും കൊന്നു..... രണ്ട് ദിവസത്തെ യാത്രക്ക് ശേഷം വന്ന ആദി വീടാകെ അവളെ തിരഞ്ഞു...... അപ്പോൾ ആണ് റൂമിൽ നിന്നും സാരി ഉടുക്കുന്ന അവളെ അവൻ കാണുന്നെ.... സാരിയുടെ പ്ലീറ്റ്സ് എടുത്തോണ്ട് നിന്നപ്പോൾ ആണ് അവൻ വന്നത്.... ആദി മറ്റൊന്നും ആലോചിക്കാതെ അവളെ ഇറുക്കെ പുണർന്നു.... നിലയുടെ കൈയിൽ നിന്നും സാരി താഴെ വീണു.... പെട്ടെന്ന് ഞെട്ടിയെങ്കിലും അവളും അവനെ ചേർത്തു പിടിച്ചു......
ആദി താഴെ മുട്ടു കുത്തി ഇരുന്നു അവളുടെ പുക്കിൾ ചുഴിയിൽ തെരു തെരെ ചുംബിച്ചു...... അവനപ്പോൾ ഉണ്ടായ വികാരം പറഞ്ഞറിയിക്കാൻ സാധിച്ചില്ല..... തന്റെ കുഞ്ഞ് ........ നിലാ അവന്റെ മുടിയിൽ കോരുത്ത് പിടിച്ചു....
കുറച്ചു സമയത്തിന് ശേഷം അവൻ വയറിൽ നിന്നും ചുണ്ടുകൾ മാറ്റി എഴുനേറ്റ് അവളുടെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.....അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....... നിലാ അവന്റെ മുഖം കയ്യിൽ എടുത്തു കണ്ണീർ തുടച്ചു കൊടുത്തു......
"പറ നിലാ..... നിന്റെ വായിൽ നിന്നും എനിക്കത് കേൾക്കണം..... "ആദി അവളെ ചേർത്തു പിടിച്ചു പറഞ്ഞു
അവൾ അവന്റെ കൈ വയറിലേക്ക് ചേർത്തു പറഞ്ഞു
"ആദി... നമ്മുടെ വാവ..... "
ആദി നിറകണ്ണുകളാലെ അവളെ ചേർത്തു പിടിച്ചു...... രണ്ട് പേരുടെയും പരിഭവം അതിൽ ഇല്ലാതായി
പിന്നീടുള്ള ദിവസങ്ങളിൽ അവളെ ഒന്നങ്ങാൻ പോലും അവൻ സമ്മതിച്ചില്ല.... അവളുടെ കൂടെ ഒരു നിഴലായി അവൻ ഉണ്ടായിരുന്നു..... എന്തെങ്കിലും അനുസരണക്കേട് കാണിച്ചാൽ ആദിയെ വിളിക്കും എന്ന് പറഞ്ഞാൽ അവൾ നല്ല കുട്ടി ആകുമായിരുന്നു....... അവന്റെ സ്നേഹത്തണലിൽ അവൾ ഓരോ ദിവസവും അലിഞ്ഞു ചേർന്നു...... ദിവസങ്ങൾ കഴിയും തോറും അവൾ ഷീണിതയായി കൊണ്ടിരുന്നു..... ആദി ഷൂട്ടിംഗ് എല്ലാം മാറ്റിവെച്ചു അവളുടെ കൂടെ ചിലവഴിച്ചു
നിലാക്ക് ഇത് 8മാസം ആണ്..... ആദിയുടെ തോളിൽ തല ചായ്ച്ചു കിടക്കുക ആണ് അവൾ....
"ആദി.... വാവ വന്നാൽ നിനക്ക് എന്നോടുള്ള സ്നേഹം കുറയുമോ.... "
അവളുടെ ചോദ്യം കേട്ട് ആദി ഒരു ചിരിയോടെ അവളെ ചേർത്തിരുത്തി.....
"എന്റെ ആദ്യത്തെ കുഞ്ഞു നീയാ... നീ കഴിഞ്ഞിട്ടേ ഉള്ളു എനിക്ക് മറ്റെന്തും..."
നിലാ അവന്റെ ചുണ്ടിൽ പതിയെ ചുംബിച്ചു..... അത് നിർത്താതെ ആദി വേദനിപ്പിക്കാതെ അവളുടെ അധരങ്ങൾ നുണഞ്ഞു......
അവന്റെ സ്നേഹത്തിൽ നിലാ തന്റെ എല്ലാ ബുദ്ദിമുട്ടുകളും മറന്നു..... തനിക്ക് ഉണ്ടാകുന്ന വേദനകളിൽ തന്നോടൊപ്പം നിറയുന്ന കണ്ണുകൾ അവളുടെ ഹൃദയം നിറച്ചു.....
🌅🌅🌅🌅🌅🌅🌅🌅🌅
മൂന്ന് വർഷങ്ങൾക്ക് ശേഷം...........
ആദിയുടെ അമേരിക്കൻ ഷൂട്ട് കഴിഞ്ഞു വന്നത് ഇന്നാണ്...... രാത്രയിൽ നിലാ റൂമിലേക്ക് വന്നപ്പോൾ ആരും അവിടെ ഇല്ല..... അവൾ കുളി കഴിഞ്ഞു ഒരു റെഡ് കോട്ടൺ സാരി ഉടുത്തു കണ്ണാടിടെ മുന്നിൽ വന്നു തല തൂവാർത്തുക ആണ്.... അവൾക്ക് വലിയ മാറ്റം ഒന്നുമില്ല..... കുറച്ചൂടെ സുന്ദരി ആയില്ലേ എന്ന് തോന്നുന്നു......
പെട്ടെന്ന് സാരിക്ക് ഇടയിലൂടെ രണ്ട് കൈകൾ അവളുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞു..... നിലയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.....
"സുന്ദരി ആയല്ലോ പെണ്ണെ........ "
പതിയെ പറഞ്ഞുകൊണ്ട് ആദി അവളുടെ കഴുത്തിൽ കടിച്ചു...... ചൂണ്ട് വിരലിന്നാലെ അവൻ അവളുടെ പൊക്കിൾ ചുഴിയിൽ അമർത്തി തടവി...... നിലാ പെരുവിരലിൽ ഉയർന്നു പൊങ്ങി..... അവൾക്കുണ്ടായ വികാരം അവനെയും ചൂട് പിടിപ്പിച്ചു...... രണ്ട് പേരും സ്വയം മറന്നു നിന്നു.......
"അച്ഛാ..... "
ആ വിളി കേട്ടാണ് ആദിയും നിലായും അകന്നു മാറിയത്..... പിങ്ക് കളറിലെ പാന്റും ബനിയനും ധരിച്ചു മുടി മുഴുവനും രണ്ട് സൈഡിലും പൊക്കി കെട്ടി...... ഉണ്ടകവിളും ഉണ്ടകണ്ണും ഉള്ള ഒരു ചുന്ദരി വാവ......... അദ്വികാ അധർവ് എന്നാ അവരുടെ കുഞ്ഞാറ്റാ.........
"ന്ത് ചെയ്യുവാ...... "അവൾ ആദിയെ നോക്കി മുഖം വീർപ്പിച്ചു....
ആദി ഓടി വന്നു അവളെ കോരി എടുത്തു കട്ടിലിൽ ഇരുന്നു കൂടെ നിലയും..... അവൻ ആ കുഞ്ഞിക്കവിൾ ഉമ്മകൾ കൊണ്ട് മൂടി......
"മോൾക്ക് ഒരു അനിയൻ വാവയെ വേണ്ടേ കൂടെ കളിയ്ക്കാൻ .... അച്ഛൻ അമ്മയോട് പറയുവായിരുന്നു അത്..... ഇനി മോളുടെ പറ... "ആദി ഒരു കണ്ണിറുക്കി മോളോട് പറഞ്ഞു
"താ അമ്മേ... മോക്ക് വാവേനെ വേനം..... "
നിലാ അത് കേട്ട് ആദിക്ക് ഒരു പിച്ചും കൊടുത്ത് തുണി മടക്കി വെക്കാൻ തുടങ്ങി.....
"മോള് ഇന്ന് അച്ഛമ്മയ്ക്ക് ഒപ്പം അല്ലെ കിടക്കുന്നെ..... അച്ഛമ്മ മോൾക്ക് കഥ പറഞ്ഞു തരൂല്ലോ...... "
"വേന്താ.... മോക്ക് ഇവിതെ കിതക്കണം..... "അതും പറഞ്ഞു പുള്ളിക്കാരി വിശാലമായി കട്ടിലിൽ കിടന്നു.....
"ചുമ്മാ അവളെ വാശി കേറ്റണ്ട.... ആരുടേയ മോള്.....അറിയാല്ലോ അച്ഛന്റെ വാശി അതെ പടി കിട്ടിയിട്ടുണ്ട് ... "നിലാ ആദിയെ കളിയാക്കി ചിരിച്ചു
നിലാ വന്നു മോളുടെ സൈഡിൽ കിടന്നു.... അമ്മയുടെ സാനിദ്യം അറിഞ്ഞ അവൾ നിലായോട് ചേർന്നു കിടന്നു..... നിലാ അവൾക്ക് ഉമ്മ കൊടുത്തു നെഞ്ചിലേക്ക് ചേർത്ത് കിടത്തി......
"അമ്മേടെ മോള് ചാച്ചിക്കോ കേട്ടോ.... വാവോ...... "
ആദി അമ്മയെയും മോളെയും നോക്കി കിടന്നു.... കുറച്ചു നേരം കഴിഞ്ഞു അവൾ ഉറങ്ങിയപ്പോൾ ആദി മോൾക്ക് ഉമ്മകൊടുത്തു മാറ്റി കിടത്തി..... അവൻ ലൈറ്റ് ഓഫ് ആക്കി നിലായെ ചേർത്തു പിടിച്ചു
"എനിക്കേ ഇനിയും മൂന്ന് നാല് വാശികാരെ കൂടി വേണം..... "
ആദിയുടെ ആവശ്യം കേട്ട് നിലാ അവനെ അവളുടെ നെഞ്ചിലേക്ക് ചേർത്തു...... അവളിലേക്ക് തോരമഴയായി പെയ്തിറങ്ങാൻ വെമ്പി അവനും അവളുടെ മാറിൽ ചേർന്നു കിടന്നു.... ❤️❤️❤️❤️
അവർ ഇനി ആരുടെയും കണ്ണ് തട്ടാതെ..... സന്തോഷമായി പരസ്പരം സ്നേഹിച്ചു ജീവിക്കട്ടെ.............. 😍😍
അവസാനിച്ചു.........................❤️
ഒരുപാട് വലിച്ചു നീട്ടുന്നത് എനിക്ക് ഇഷ്ടമല്ല..... അത്കൊണ്ട് ആണ്....ആദ്യമായി എഴുതിയ കഥകളിൽ ഒന്നാണ്... അതിന്റെ പാളിച്ചകൾ കാണും.....😌😁
കഥയെക്കുറിച്ച് രണ്ട് വാക്ക് പറയണേ..... 😌😘