അച്ഛന്റെ ബാല്യകാല സൃഹുത്താണ് വാസുദേവ് അങ്കിൾ....അച്ഛന്റെ ബിസിനസ് തകർന്നപ്പോൾ സഹായിച്ചത് അങ്കിളായിരുന്നു... അങ്കിളിന്റെ ദുബായിലെ കമ്പനിയിലാണ് ശരത്തേട്ടൻ വർക്ക് ചെയ്യുന്നത്...
ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് വാസുയച്ഛൻ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്....
"എന്താ വാസുദേവാ... ഈ വഴിക്ക് ഒക്കെ..."
"അതോ ഞാൻ വന്നത് നിന്നോട് ഒരു കാര്യം പറയാൻ വേണ്ടിയാണ്...."
"നമ്മൾ മക്കളുടെ ചെറുപ്പത്തിൽ പറഞ്ഞതുപോലെ എന്റെ മകൾ കാവ്യയും
ശരത്തും അതുപോലെ ഇന്ദ്രനും ദേവുവും തമ്മിലുള്ള വിവാഹം ഉടനെ നടത്തണം..."
"വാസു... ഇന്ദ്രനും ദേവുവും ഇപ്പോ പഠിക്കുക അല്ലേ... ഒരു രണ്ടുമൂന്ന് വർഷം കഴിഞ്ഞിട്ട് അവരുടെ വിവാഹം നടത്തികൊടുക്കാം... ഇന്ദ്രൻ സേട്ടൽഡ് ആവണം..."
"ഹ്മ്മ്..."
"ആട്ടെ.. മോൾ എവിടെ..."
അങ്കിൾ ഞാനിവിടെ ഉണ്ട്...എന്ന് പറഞ്ഞ് അങ്കിളിന്റെ അടുത്തേക്ക് ചെന്നു....
അങ്കിൾ കുറച്ചുനേരം കൂടി ഞങ്ങളോട് വർത്താനം പറഞ്ഞ് തിരികെ യാത്രയായി....
"കൃഷ്ണണേട്ടാ.. എനിക്ക് എന്തോ ഭയം പോലെ..."
"അറിയാം... നിന്റെ ഭയത്തിന്റെ കാര്യം.... എന്തായാലും അവളുടെ പഠിത്തം കഴിയട്ടെ എന്നിട്ട് തീരുമാനിക്കാം... അവളുടെ ഭാവിയെ പറ്റി....."
ഞാൻ റൂമിലോട്ട് പോയി... എന്റെ പഴയ ആൽബം എടുത്ത് നോക്കി....
അതിലുണ്ടായിരുന്ന ഒരു ഫോട്ടോയിൽ മാത്രം ഒരുപാട് നേരം നോക്കിയിരുന്നു....
അമ്മയുടെ ബഹളം കേട്ടാണ് ഞാൻ താഴേക്ക് ചെന്നത്....
എന്നെ കണ്ടതും അമ്മ അടുക്കളയിലേക്ക് പോയി.
അച്ഛൻ ഒന്ന് പുഞ്ചിരിച്ചതിന് ശേഷം ഫോൺ എടുത്ത് പുറത്തേക്ക് പോയി....
അച്ഛന്റെയും അമ്മയുടെയും പെരുമാറ്റത്തിൽ എന്തോ മാറ്റം വന്നതുപോലെ എനിക്ക് തോന്നി തുടങ്ങിയിരുന്നു...അമ്മയോട് ചോദിച്ചാലോ എന്ന് ചിന്തിച്ചതാ പക്ഷേ എനിക്ക് അതിന് കഴിഞ്ഞിരുന്നില്ല...
ഞാൻ ഒന്നും മിണ്ടാതെ റൂമിലോട്ട് പോയി.... ശരത്തേട്ടൻ വിളിച്ചതും ഞാൻ വാസു അങ്കിൾ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു... പിന്നെ അമ്മയും അച്ഛനും തമ്മിൽ നടന്ന വഴക്കിനെ പറ്റി ഒന്നും പറഞ്ഞില്ല... ഞാൻ അവരുടെ വഴക്കിനെ പറ്റി പറഞ്ഞാൽ എന്റെ ചേട്ടന്റെ മുഖം വാടും... കാരണം അമ്മയുടെ കണ്ണോന്ന് നിറഞ്ഞാൽ ചേട്ടനും സങ്കടപ്പെടും.....
കുറച്ചുനേരം സംസാരിച്ച ശേഷം ഫോൺ കട്ടാക്കി...
ദിവസങ്ങളും മാസങ്ങളും കടന്നുപോയികൊണ്ടിരുന്നു...ഇടക്ക് ഇന്ദ്രയേട്ടനെ കാണുമെങ്കിലും കാണാത്തപോലെ ഞാൻ മാറി നടക്കും....
കോളേജ് ഡേ നടക്കുന്ന ദിവസത്തിലാണ് അത് സംഭവിച്ചത്....കാന്റീനിലേക്ക് നടക്കുമ്പോളായിരുന്നു പിന്നിൽ നിന്ന് ആരോ വിളിച്ചു... തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കാണാത്തതുകൊണ്ട് ഞാൻ കാന്റീനിലേക്ക് നടന്നു.... ചായ ഓർഡർ ചെയ്ത് ഫോൺ നോക്കിയിരിക്കുകയായിരുന്നു അപ്പോളാണ് ആരോ എന്റെ മുന്നിലെ കസേരയിൽ ഇരിക്കുന്നപോലെ തോന്നി... തലയുർത്തി നോക്കിയതും ഞാൻ ഞെട്ടി....
തുടരും.......