Aksharathalukal

ശ്രീനിവേദം ഭാഗം 8

തന്റെ മുന്നിൽ നിൽക്കുന്ന രുദ്രനെ കണ്ടതും ഇന്ദ്രൻ വിസക്കി ഗ്ലാസ്സിലേക്ക് ഒഴിച്ചു...

എന്റെ ഇന്ദ്രാ.. നിനക്ക് എന്തിനാ വേദയോട് ഇത്ര ദേഷ്യം തോന്നാൻ കാരണം...അതിനു മാത്രം അവൾ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്...എന്ന് രുദ്രൻ പറഞ്ഞു അവൻ അവിടെയുണ്ടായിരുന്ന വിസ്ക്കി ഗ്ലാസ്സിലേക്ക് ഒഴിച്ചു....വീണ്ടും രുദ്രൻ ഇതേ ചോദ്യം ചോദിച്ചപ്പോൾ ഇന്ദ്രൻ ദേഷ്യത്തിൽ
"രുദ്രയേട്ടന് എന്താ അറിയണ്ടത്...."

"നിനക്ക് വേദയോട് ഇത്രയും ദേഷ്യം തോന്നാൻ കാരണമെന്താ...."

"ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല അവളോടുള്ള ദേഷ്യം... കോളേജ് കാലം മുതലേ തുടങ്ങിയ ദേഷ്യമാണ്.... ഇന്ന് അത് പകയായി മാറി...

ഇന്ദ്രൻ തന്റെ പഴയ ഭൂതം കാലം ഓർത്തെടുക്കൻ തുടങ്ങി...

Year 2002....

കേരളത്തിലെ പേരുകേട്ട കോളേജ് ആണ് മഹാരാജാസ് എന്ന കോളേജ്... ഇവിടെത്തെ ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റ് ആയിരുന്നു ഇന്ദ്രദേവ് എന്ന ഇന്ദ്രൻ ...ദേവകൃഷ്ണന്റെയും ലക്ഷ്മിയുടെയും മക്കളിൽ രണ്ടാമൻ...മൂത്തത് രുദ്രദേവ് എന്ന രുദ്രൻ.... കോളേജിലെ തലിപ്പൊളി സ്റ്റുഡന്റസ് ഗാങ്ങിന്റെ തലവൻ ആയിരുന്നു ഇന്ദ്രദേവ് ... കുട്ടികൾക്കും അധ്യാപകർക്കും പേടി സ്വപ്‍നമായിരുന്നു ഇന്ദ്രൻ ...

കോളേജിൽ പുതിയതായി ജോയിൻ ചെയ്യുന്നവരെ റാങ്ങിങ് ചെയ്യുന്നനിടയിലാണ് അവന്റെ നോട്ടം ഗേറ്റ് കടന്നുവരുന്ന പെൺകുട്ടികളിൽ മാത്രമായി അവന്റെ ശ്രദ്ധ..അവൻ അവന്റെ കൂടെ നിൽക്കുന്നുണ്ടായിരുന്ന സൃഹുത്ത് ശ്യാമിനോട് അവളെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു.... ശ്യാം പറഞ്ഞത് ആ പെൺകുട്ടിക്ക് ഇഷ്ടായില്ല.. അവൾ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങിയതും ശ്യാം ഇന്ദ്രനോട്‌ പോയി പറഞ്ഞു...ഇന്ദ്രന് ദേഷ്യം വന്നതും അവൻ പിന്നിൽ നിന്ന് അവളെ വിളിച്ചുവെങ്കിലും അവൾ അത് മൈൻഡ് ചെയ്യാതെ ക്ലാസ്സിലേക്ക് പോകുകയായിരുന്നു....

തന്നെ അവഗണിക്കുന്നുവെന്ന് മനസിൽ ആയതും ഇന്ദ്രന്റെ ദേഷ്യം ആളി കത്തി... ഇന്ദ്രൻ അവളുടെ പിന്നാലെ പോയി അവളുടെ കൈയിൽ കേറിപ്പിടിച്ചു... ഇന്ദ്രന്റെ പ്രവർത്തിയിൽ ആദ്യം
പകച്ചുപോയിയെങ്കിലും അവൾ അവന്റെ കരണം നോക്കി പൊട്ടിച്ചു....

ഇന്ദ്രനെ തല്ലുന്നത് കോളേജിലെ എല്ലാവരും കണ്ടു....

ആ പെൺകുട്ടി ദേഷ്യത്തിൽ പറഞ്ഞു....

"താൻ ആര് ആണെങ്കിലും എനിക്കൊരു കുഴപ്പമില്ല...പിന്നെ ഇപ്പോ അടിച്ച അടി ഉണ്ടലോ അത് എന്റെ കൈയിൽ കേറിപ്പിടിച്ചതിനു തന്നതാ.."

എന്ന് പറഞ്ഞ് അവൾ ക്ലാസ്സിലേക്ക് പോയി.. അപ്പോളാണ് അവളുടെ അടുത്തേക്ക് ഗായത്രി വന്നത്...പരസ്പരം പരിചയപ്പെട്ടു.....അവിടെ വെച്ച് തുടങ്ങുകയായിരുന്നു വേദയും ഗായത്രിയും
ആയിട്ടുള്ള സൗഹൃദം 

കോളേജിലെ മറ്റുള്ളവർക്ക് ഇവരുടെ സൗഹൃദത്തെ പറ്റിയായിരുന്നു സംസാരം വേദഗായത്രി എന്ന പേര് കേൾക്കുമ്പോളും ഇന്ദ്രന്റെ മനസിൽ ദേഷ്യം ആളികത്താൻ കാരണമായി ...

ഇന്ദ്രനും ശ്യാമും കൂടി സംസാരിക്കുകയായിരുന്നു അപ്പോളാണ്
ശ്യാം പറഞ്ഞത് ചെറിയ തോതിൽ ഇന്ദ്രനിൽ ഞെട്ടൽ ഉള്ളവാക്കിയെങ്കിലും അവൻ ചിരിച്ചുകൊണ്ട് "നീ പറഞ്ഞത്... നേരാണോ..."

"അതേ.. ഞാൻ പറഞ്ഞത് നേരാണ്... ഈ വരുന്ന ഫ്രഷേഴ്‌സ് ഡേയുടെ അന്ന് വേദ 
ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ട്...."

"ഹഹ... അന്ന് ഞാൻ ആരാ ആണെന്ന് വേദ അറിയും..."

"നീ എന്താ ചെയ്യാൻ പോകുന്നത്..." ശ്യാം ആകുലയോടെ പറഞ്ഞു....

ഇന്ദ്രൻ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്...

ക്ലാസ്സിലെത്തിയ വേദയോടും ഗായത്രിയോടും ഇന്ദ്രനെയും അവന്റെ ഗാങ്ങിനെ പറ്റി പറയുന്ന തിരക്കിലായിരുന്നു ബാക്കിയുള്ള കുട്ടികൾ...

പക്ഷേ എല്ലാം കേട്ടതും വേദക്ക് അൽപം ഭയം തോന്നിയെങ്കിലും അവൾ അത് പുറത്ത് കാട്ടിയില്ല... ക്ലാസ്സിലേക്ക് മിസ്സ്‌ വന്നതും എല്ലാവരും മിണ്ടാതെ ഇരുന്നു...

പക്ഷേ മിസ്സിന്റെ മുഖത്ത് ചെറിയയൊരു പുഞ്ചിരി ഉണ്ടായിരുന്നു... മിസ്സ്‌ വേദയോട് ചില
കാര്യങ്ങൾ പറഞ്ഞു...

ടീച്ചറുടെ മറുപടി കേട്ടതും ഗായത്രി മറുപടി പറഞ്ഞു..... "മിസ്സ്‌ പറഞ്ഞത് ഇന്ദ്രനെ ഭയപ്പെടണം എന്ന് ആണോ..."

"അതേ.. ഇന്ദ്രനും ശ്യാമും നിസാരകാർ അല്ല... അവർക്ക് എന്തിരെ ആര് വന്നാലും അവരുടെ നാശം കണ്ടിട്ടേ അവർ ശാന്തമാവുള്ളൂ..."

"എന്റെ മിസ്സേ...ഇന്ദ്രനും ശ്യാമും ഞങ്ങളെ
ഒന്നും ചെയ്യില്ല..."വേദ ഇതുപറഞ്ഞു അവളുടെ ഇരിപ്പിടത്തിലിരുന്നു....

വേദ ഇത് പറഞ്ഞത് ചില തീരുമാനങ്ങൾ എടുത്ത് കൊണ്ടാണ്....

വേദ മിസ്സിനോട് ക്ലാസ്സ്‌ എടുക്കാൻ പറഞ്ഞു....
വേദക്കും ഗായത്രിക്കും കോളേജിൽ ശ്യാമിനെയും ഇന്ദ്രനെയും നിലക്കു നിർത്താൻ സാധിക്കുള്ളൂ എന്ന് സൃഹുത്തുക്കൾ മനസിലാക്കി....

പക്ഷേ വേദയും ഗായത്രിയും ചിലരുടെ കണ്ണിലെ കരട് ആയി മാറുകയായിരുന്നു...

കോളേജിലെ കലതിലകം ആണ് മിത്ര... ഫൈനൽ ഇയർ സ്റ്റുഡന്റസ്....

മിത്ര ശ്യാമിനോട് കാണമെന്ന് പറഞ്ഞു....

മിത്ര പറഞ്ഞത് അനുസരിച്ചു ഇന്ദ്രനും ശ്യാമും
കോളേജിന്റെ ഗ്രൗണ്ടിൽ ഒത്തുചേർന്നു...

എന്താ കാണണമെന്ന് പറഞ്ഞത്....ഇന്ദ്രൻ മറ്റ് എങ്ങോ നോക്കിയിട്ട് പറഞ്ഞു....

"നിങ്ങളുടെ ശത്രു എന്റെകൂടി ശത്രുയാണ്..."

"നീ ആരുടെ കാര്യമാ പറയുന്നത്..." ഇന്ദ്രൻ അവളുടെ നേരെ നിന്നുകൊണ്ട് പറഞ്ഞു....

"ഞാൻ പറഞ്ഞത് വേദയെയും ഗായത്രിയെയും പറ്റിയാണ്...."

"ഹ്മ്മ്... "ഇന്ദ്രൻ മൂളുക മാത്രം ചെയ്തു...

"ആട്ടെ...ഞങ്ങൾ എന്ത് വേണം..."

"അവളെമാരെ ദ്രോഹിക്കണം..."

ഇതുകേട്ടതും ഇന്ദ്രന്റെ മുഖത്ത് പുഞ്ചിരി സ്ഥാനം പിടിച്ചു....

ഞാനൊന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞ് ഇന്ദ്രൻ പോയി... പിന്നാലെ ശ്യാമും....

ഇന്ദ്രൻ ശ്യാമിനോട് നീ വണ്ടിയെടുക്ക് എന്ന് പറഞ്ഞു... കാറിൽ യാത്ര ചെയ്യുമ്പോളും ഇന്ദ്രൻ കാര്യമായിട്ടുള്ള ആലോചനയിലായിരുന്നു...അവനോട് ശ്യാം ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു...

പക്ഷേ അതൊന്നും ഇന്ദ്രൻ ശ്രദ്ധിച്ചിരുന്നില്ല...
ഇന്ദ്രന്റെ മനസിൽ വേദയെ കുറച്ചായിരുന്നു ചിന്ത...

ഇന്ദ്രന്റെ മനസിൽ ഒരു കുട്ടിയുടെ മുഖം തെളിഞ്ഞു വന്നതും ഇന്ദ്രന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി സ്ഥാനം പിടിച്ചു...

ഇന്ദ്രൻ ശ്യാമിനോട് വീട്ടിലേക്ക് വണ്ടിയെടുക്കാൻ പറഞ്ഞു....

വീട്ടിലെത്തിയതും ഇന്ദ്രൻ ശ്യാമിനോട് പോകാൻ പറഞ്ഞു...

റൂമിലെത്തിയതും ഇന്ദ്രൻ തന്റെ പഴയ ഫോട്ടോ ആൽബം എടുത്ത് നോക്കാൻ തുടങ്ങി... അതിലെയൊരു ഫോട്ടോ അവൻ
നെഞ്ചോട് ചേർത്ത് വെച്ചു....

ഇതേസമയം രണ്ടുപേർ വേദയുടെയും ഗായത്രിയുടെയും അടുത്ത് വന്നു ഇരുന്നതും രണ്ടുപേരും ഞെട്ടി....

തുടരും....