Aksharathalukal

അലൈപായുതേ ❣️ 10

അലൈപായുതേ (10)❤️❤️
 
 
✍️കിറുക്കി 😘😘😘
 
 
രാത്രിയിൽ ഏട്ടന്മാരുടേം ഏട്ടത്തിമാരുടേം കൂടെ ഇരിക്കുക ആയിരുന്നു ആമി..... എല്ലാവരും കൂടെ ചുമ്മാ ഓരോന്ന് പറഞ്ഞു ഇരിക്കുക ആണ്..... ആമിക്ക് ഇങ്ങനെ എല്ലാവരുടെയും കൂടെ ഇരിക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നി.... അപ്പോൾ ആണ് കാശി അവിടേക്ക് വന്നത്..... 
 
"എന്തെ കാശി കെട്ടിയോളെ കാണാതെ ഇരിക്കാൻ വയ്യെന്ന് ആയോ.....???? "
 
താരയുടെ ചോദ്യം കേട്ട് എല്ലാവര്ക്കും ചിരി വന്നു 
കാശിയും കൂടെ ചേർന്നപ്പോൾ ആകെ ബഹളം ആയി ........ അന്താക്ഷരി കളിച്ചു അവസാനം അടി വരെയായി.... 
 
"ആമികുട്ടി ഡാൻസ് കളിക്കുവോ.... "
 
മീരയുടെ ചോദ്യത്തിന് അവൾ ഇല്ലാ എന്ന് തലയാട്ടി 
 
"മുഖം കണ്ടിട്ട് അങ്ങനെ തോന്നി...അതാ ചോദിച്ചേ.... . "
 
പിന്നീട് ഓരോന്ന് പറഞ്ഞു നേരം വൈകിയപ്പോൾ എല്ലാവരും കിടക്കാൻ ആയി എണിറ്റു 
 
"ഡാൻസ് കളിയ്ക്കാൻ അറിയില്ലെന്ന് കളവ് പറഞ്ഞത് എന്തിനാ...... നിന്റെ സെർട്ടിഫിക്കറ്റ്സിന്റെ കൂടെ ഞാൻ കണ്ടതാണല്ലോ ഏതൊക്കെയോ കോംപെറ്റീഷനിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ്സും....... "കാശിയുടെ ചോദ്യം കേട്ട് ആമി തിരിഞ്ഞു നിന്നു 
 
"അമ്മ ഡാൻസ് പഠിപ്പിക്കുമായിരുന്നു... കുഞ്ഞിലേ എന്നെയും പഠിപ്പിച്ചു..... അരങ്ങേറ്റം എല്ലാം നടത്തിയതാ..... പക്ഷെ..... ചിലങ്ക കാണുമ്പോൾ എന്തൊക്കെയോ ഓർമ്മകൾ കുത്തിനോവിക്കുന്ന പോലെയാ..... എനിക്ക് ഇനി നൃത്തം ചെയ്യാൻ കഴിയില്ല...പേടിയാ .. അതാ ഞാൻ..... "
 
ആമിടെ മറുപടി കേട്ട് മറുത്തൊന്നും പറയാതെ കാശി മുറിയിലേക്ക് പോയി 
 
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
 
രാവിലെ ജോഗിങ് കഴിഞ്ഞു വന്നപ്പോൾ ആണ്  കാശി സ്വിമ്മിംഗ് പൂളിന്റെ സൈഡിൽ നില്കുന്ന അമിയെ കണ്ടത്..... അവൾ അതിലേക്ക് നോക്കി നിക്കുക ആണ് 
 
"സ്വിമ്മിംഗ് അറിയോ..... "
 
കാശിടെ ചോദ്യം കേട്ട് അവൾ അവനെ നോക്കി 
 
"ഏയ് ഇല്ലാ.... എനിക്ക് വെള്ളം പേടിയാ.... "
 
കാശി അവളുടെ അടുത്തേക്ക് നടന്നു വന്നു അവളെ തള്ളി പൂളിലേക്ക് ഇട്ടു😯😯😯😯😯😯😯😯 
 
ആമി വെള്ളത്തിൽ കിടന്നു കയ്യും കാലും ഇട്ടടിച്ചു.... എങ്ങനെയോ അവൾ വെള്ളത്തിൽ നിന്നും പൊങ്ങി വന്നു ... അപ്പോൾ തന്നെ കാശിയും പൂളിലേക്ക് ചാടി.... അവളെ ചേർത്തു പിടിച്ചു 
 
 
"വെള്ളത്തിലേക്ക് ഇറങ്ങാതെ നീന്തൽ പഠിക്കാൻ ആകില്ല ആമി..... പേടി ആണെന്ന് പറഞ്ഞിരുന്നൽ ഒന്നും നടക്കില്ല..... മനസ്സിലായോ...... "
 
ആമി കാശിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി..... അവനും അവളെ ഒന്നുടെ ചേർത്തു പിടിച്ചു..... കുറച്ചു കഴിഞ്ഞു അവൻ അവളെ വിട്ടിട്ട് മുകളിലേക്ക് കയറി..... ആമി ആകെ നനഞ്ഞിരുന്നു.... കാശി മുകളിലേക്ക് കയറാൻ കൈ കൊടുത്തപ്പോൾ ആമിക്ക് എന്തോ ചടപ്പ് തോന്നി... 
 
അത് മനസിലാക്കി കാശി അകത്തേക്ക് പോയി ടവൽ എടുത്തു വന്നു.... അവളെ കരക്ക് കയറ്റി അവൻ അവളെ ടവൽ കൊണ്ട് മൂടി.... ഒരു ചിരിയും ചിരിച്ചു പോകുന്ന കാശിയെ ആമി ഇമ ചിമ്മാതെ നോക്കി നിന്നു......😍😍
 
 
കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് ആമി റൂമിൽ നിൽക്കുന്ന കാശിയെ കണ്ടത്.... ബെഡിൽ ഒരു കവർ ഉണ്ട്.... ആമി അത് എടുത്തു നോക്കിയപ്പോൾ ഒരു ബ്ലൂ ആൻഡ് ഓറഞ്ച്  കളർ ഫ്ലോറൽ വർക്ക് ചെയ്ത ടോപ്പും അതിന് മാച്ചിങ് ബോട്ടവും ആണ് .. 
 
"വേഗം റെഡി ആക്... ഇന്ന് സെക്കന്റ്‌ സാറ്റർഡേയ.... നമുക്ക് ടെക്സ്റ്റയിൽസിൽ ഒന്ന് പോകാം.... പിന്നെ ഒരു മൂവി കണ്ട് ബീച്ചിലൊക്കെ കറങ്ങിയിട്ട് വരാം..... "
 
"കാശി ഞാൻ ഇല്ലാ.... ഞാൻ പുറത്തേക്കൊന്നും വരുന്നില്ല... "
 
"എന്താ ആമി നീ ഇങ്ങനെ മുറിയിൽ തന്നെ അടച്ചിരിക്കാൻ ആണോ പ്ലാൻ... വേഗം വാ.... ഞാൻ ദേ റെഡി ആയി..... "
 
"ഇല്ലാ ഞാൻ വരുന്നില്ല..എനിക്ക് എന്തോ പേടി തോന്നുവാ ... "
 
കാശിക്ക് ആകെ ദേഷ്യം വന്നു.... അവൻ അവളുടെ രണ്ട് തോളിലും വന്നു ഇറുക്കെ പിടിച്ചു 😡
 
"നിനക്ക് എന്ത് പറഞ്ഞാലും പേടി തന്നെ ആണല്ലോ..... നിന്നോട് ഞാൻ പറഞ്ഞതല്ലേ നിനക്ക് ഞാൻ ഉണ്ട് നീ പേടിക്കണ്ട കാര്യം ഇല്ലെന്ന്..... നീ ഒരു കാര്യം ചെയ്യ് ജീവിതകാലം മുഴുവൻ ഇങ്ങനെ റൂമിൽ തന്നെ ഇരുന്നോ.... ഞാൻ ഇനി വരില്ല ഒന്നിനും.... നിന്റെ ഇഷ്ടം പോലെ ആയിക്കോ..... "
 
അതും പറഞ്ഞു അവളെ തള്ളി മാറ്റി അവിടിരുന്ന ഫ്ലവർ വെസും എറിഞ്ഞുടച്ചു കതക് വലിച്ചടച്ചു അവൻ പോയി 
 
ആമിക്ക് ആകെ സങ്കടമായി.... അവൻ ആദ്യമായിട്ടാ ഇങ്ങനെ.... ഉള്ളിൽ എന്തോ പേടി.... അവൻ കൂടെ ഉണ്ടെന്ന് അറിയാം എന്നാലും...... ആമി നിലത്തേക്ക് ഇരുന്നു കരഞ്ഞു 
 
റൂമിൽ നിന്നും ശബ്ദം കേട്ട് വന്ന താര കാണുന്നെ നിലത്തിരുന്നു കരയുന്ന അമിയെ ആണ്.... അവൾ ഇന്ന് ലീവ് ആയിരുന്നു.... അച്ഛനും അമ്മയും എന്തോ ഫങ്ക്ഷന് പോയേക്കുവാ...... 
 
"എന്താ മോളെ എന്താ പറ്റിയെ.... "
 
താര വന്നു ചോദിച്ചപ്പോൾ ആമി അവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..... കരച്ചിലിനിടയിൽ അവൾ നടന്നത് പറഞ്ഞു 
 
"അയ്യേ അതിനാണോ നീ ഇങ്ങനെ കരയുന്നെ.... അവനിത്തിരി ദേഷ്യം കൂടുതലാ.... അല്ലാതെ മനസ്സിൽ ഒന്നും വെച്ചിട്ടല്ല..... ആ കലിപ്പനെ ജീവിതകാലം മുഴുവൻ സഹിക്കണ്ട നീ ഇങ്ങനെ ഇരുന്ന് കരഞ്ഞാൽ.. അയ്യേ എന്ത് നാണക്കേട് ...... "
 
താര പറഞ്ഞതുകേട്ട് ആമി കണ്ണ് തുടച്ചു ചിരിച്ചു 
 
"അവൻ ഇന്ന് നിന്നെയും കൊണ്ട് പുറത്തു പോകാൻ പ്ലാനൊക്കെ ഇട്ടതാ..... നിന്നെ ഒന്ന് സന്തോഷിപ്പിക്കാൻ എന്ത് വേണം എന്നറിയാതെ നടക്കുവാ അവൻ.... അപ്പോൾ നീ ചെല്ലുന്നില്ലെന്ന് പറഞ്ഞപ്പോൾ ദേഷ്യം വന്നു കാണും.... ചെല്ല് ചെന്ന് അവനോട് ഒരു സോറി പറ.... എന്നിട്ട് പുറത്തൊക്കെ ഒന്ന് കറങ്ങിയിട്ട് വാ.... ഈ മൂഡോഫ് എല്ലാം മാറട്ടെ...... "
 
താര സെർവൻസിനെ വിളിപ്പിച്ചു റൂം ക്ലീൻ ചെയ്യിപ്പിച്ചിട്ട്  പോയി.... ആമി അവൻ വാങ്ങിയ ഡ്രസ്സ് ഇട്ടിട്ട് മുടിയൊക്കെ നന്നായി കെട്ടി കണ്ണും കടുപ്പിച്ചെഴുതി..... കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ കാശിയുടെ റൂമിലേക്ക് പോയി 
 
റൂം തുറന്നു നോക്കിയപ്പോൾ അവൻ ബെഡിൽ അവൾക്ക് ഒപ്പോസിറ്റ് ആയി ഇരുന്ന് ഫോണിൽ നോക്കുവാണ്.... ആമി വാതിൽ പയ്യെ അടച്ചു ശബ്ദം ഉണ്ടാക്കാതെ കട്ടിലിലേക്ക് കയറി.... കാശിയെ പിന്നിൽ നിന്നും കഴുത്തിലൂടെ കൈ ചേർത്തു കെട്ടിപിടിച്ചു..... 
കാശിക്ക് ആളെ മനസ്സിലായി എങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല.... ഫോണിൽ തന്നെ നോക്കി ഇരുന്നു 
 
"കാശി...... am sorry...... സോറി.... പെട്ടെന്ന് പുറത്തൊക്കെ പോകാം എന്ന് പറഞ്ഞപ്പോൾ എന്തോ പോലെ അതാ.... എന്നോട് പിണങ്ങി ഇരിക്കല്ലേ..... എന്റെ പൊന്നല്ലേ..... ... "
 
കാശിക്ക് അത് കേട്ടിട്ട് ചിരി വന്നെങ്കിലും അവൻ ചിരി കടിച്ചു പിടിച്ചു ഗൗരവത്തോടെ ഇരുന്നു... 
 
റെസ്പോൺസ് ഒന്നും ഇല്ലാത്തത്കൊണ്ട് ആമി കട്ടിലിൽ നിന്നും ഇറങ്ങി അവന്റെ അടുത്ത് വന്നിരുന്നു.... കാശിയുടെ കയ്യിലൂടെ  കയ്യിട്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു 
 
"പിണക്കമാണോ..... സോറി.... "ആമി വീണ്ടും പറഞ്ഞു 
 
"സോറി പറയേണ്ടത് ഞാൻ അല്ലെ... നിന്റെ അനുവാദം ഇല്ലാതെ ഞാൻ അല്ലെ എല്ലാം തീരുമാനിച്ചെ ..... ഇനി ഉണ്ടാവില്ല...... "
 
ആമിടെ മുഖം വാടി..... 
 
"കാശി.... അപ്പോൾ എന്തോ അങ്ങനെ തോന്നി അതാ അങ്ങനെ പറഞ്ഞെ.... സോറി  ....... അല്ലാതെ.... നീ അല്ലെ എന്റെ കാര്യങ്ങൾ തീരുമാനിക്കണ്ടേ ..... ഇനി ഇങ്ങനെ ഇരിക്കല്ലേ.... എന്നോട് മിണ്ടാതെ ഇരിക്കല്ലേ പ്ലീസ്...... ആമിക്ക് സങ്കടം വരുന്നു..... "
 
"ആ സാരമില്ല..... "ഉള്ളിൽ അവളോട് പൊന്തി വന്ന വാത്സല്യം ഉള്ളിൽ തന്നെ  ഒതുക്കി അവൻ ഫോണിലേക്ക് നോക്കി പറഞ്ഞു 
 
ആമി അവന്റെ ഫോൺ പിടിച്ചു വാങ്ങി മാറ്റി വെച്ചു... എന്തെങ്കിലും പറയുന്നതിന് മുന്നേ അവന്റെ മടിയിൽ കയറി കിടന്നു 
 
"സോറി... നമുക്ക് എവിടെ വേണേലും പോകാം... ഞാൻ ദേ റെഡി ആയി വന്നേക്കുവാ... വാ പോകാം.... "
 
കാശിക്ക് അവളുടെ പറച്ചില് കേട്ട് ചിരി വന്നു ..... അവൻ മുഖം താഴ്ത്തി ആ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.... കുറച്ചു നേരം രണ്ട് പേരും മുഖം ചേർത്തു അങ്ങനെ തന്നെ ഇരുന്നു 
 
"സോറി മോളെ... പെട്ടെന്ന് ദേഷ്യം വന്നടാ..... അതാ..... "
 
"സാരമില്ല വാ പോകാം.... "ആമി അവന്റെ മടിയിൽ നിന്നും എണിറ്റു പറഞ്ഞു 
 
കാശി ചാവിയും എടുത്തു കൂടെ പോയി..... കാശിയുടെ ഡ്യൂക്കിൽ ആണ് യാത്ര.... കാശി കേറിയിട്ടും ആമി കയറാതെ നിൽക്കുക ആണ്.... 
വണ്ടിക്ക് നല്ല പൊക്കം ഉണ്ട്..... ആമിക്ക് പേടി തോന്നി... പക്ഷെ പേടി  ആണെന്ന്  പറഞ്ഞാൽ ചെക്കൻ എടുത്തു കായലിൽ ഇടും എന്ന് തോന്നിയൊണ്ട് അവൾ അതിൽ വലിഞ്ഞു കയറി....... 
 
കാശി വണ്ടി പറപ്പിച്ചു പെട്ടെന്ന് തന്നെ മാളിൽ ഉള്ള അവരുടെ ഷോപ്പിൽ എത്തി.... വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ആമിയുടെ മുഖം ഒരു കൊട്ട ഉണ്ട്..... 
 
"എന്താ വൈഫി.... മുഖത്ത് കടന്നൽ കുത്തിയോ...... വീർത്തിരിക്കുന്നു.... "
 
"എന്നും ഇത്രേം സ്പീഡിൽ ആണോ വണ്ടി ഓടിക്കുന്നെ.... "
 
"ഓഹ് അതാണോ.... അത് അറിയാതെ സ്പീഡ് ആകുന്നതാ.... ഇനി സൂക്ഷിച്ചോളാം മേടം...... "
 
കാശി അത് പറഞ്ഞിട്ടും അവൾ മുഖം കേറ്റി വെച്ചോണ്ട് നില്കുവാ 
 
"ദേ പെണ്ണെ.... ഇങ്ങനെ ഈ ഉണ്ടക്കവിൾ വീർപ്പിച്ചു വെച്ചാൽ എനിക്ക് അത് കടിച്ചെടുക്കാൻ തോന്നും .... നീ എന്നെകൊണ്ട് അത് ചെയ്യിക്കല്ലേ..... "
 
കാശിയുടെ മറുപടി കേട്ട് ആമിയുടെ മുഖം കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയി.... അവൾ പിന്നെ ഒന്നും മിണ്ടാതെ അവന്റെ കൂടെ പോയി 
 
 
കാശിയുടെ തന്നെ ടെക്‌സ്‌റ്റൈൽസ് ആയിരുന്നു.... ആമിക്ക് ഉള്ള കുറച്ചു ഡ്രസ്സ് അന്ന് ഇവിടെ നിന്ന് എടുപ്പിച്ചതാണ്..... ഇനി അവൾക്ക് ഇഷ്ടമുള്ളത് എടുക്കട്ടെ എന്ന് കരുതി 
 
ക്യാഷ്വൽ ഡ്രെസ് സെക്ഷനിൽ നിന്നാണ് ആമി ഡ്രെസ് നോക്കുന്നത്... കാശി ഫോണിൽ നോക്കുവാണ്... ഇടക്ക് മുഖം ഉയർത്തി നോക്കിയപ്പോൾ ആണ് അവളുടെ കലാപരിപാടികൾ അവൻ ശ്രെദ്ദിക്കുന്നെ....... 
 
നല്ല ഭംഗിയുള്ള ഡ്രെസ് എടുക്കും എന്നിട്ട് എന്തോ നോക്കിയിട്ട് അത് മാറ്റിയിട്ടു വേറെ എടുക്കും.... കാശി ചെന്ന് അവൾ മാറ്റിവെച്ച ഡ്രസ്സ് നോക്കിയപ്പോൾ എല്ലാം വില കൂടിയത് ആണ്..... അവളുടെ കയ്യിൽ ഉള്ളതെല്ലാം വില കുറഞ്ഞതും.... 
 
കാശി അവളുടെ കയ്യിൽ ഇരുന്നതെല്ലാം പിടിച്ചു വാങ്ങി വെച്ചു 
 
"നിനക്കുള്ള ഡ്രസ്സ് ഞാൻ എടുക്കാം... "
 
അതും പറഞ്ഞവൻ അവൾക്ക് ചേരും എന്ന് തോന്നിയ ഡ്രസ്സ് എല്ലാം എടുക്കാൻ തുടങ്ങി 
 
"കാശി എനിക്ക് ഒരുപാട് വിലയുള്ളത് വേണ്ട.... "
 
അതിന് മറുപടി തറപ്പിച്ചൊരു നോട്ടം ആയിരുന്നു.... പിന്നെ ആമി ഒന്നും മിണ്ടിയില്ല.... 
 
അവൻ ഓരോന്ന് എടുക്കും ചിലത് ആമിക്ക് വെച്ചു നോക്കിയിട്ട് ആണ് എടുക്കുന്നെ.... ആമി ഒരു ചിരിയോടെ അവനെ നോക്കി നിന്നു 
 
അപ്പോൾ ആണ് കാശി ഒരു ബനിയൻ ക്ലോത് ഷോർട് സിംഗിൾ പീസ് ഡ്രസ്സ് കാണുന്നെ.... കൂടെ ഡെനിം ജാക്കറ്റും.... ഏകദേശം മുട്ടിനു താഴെ നില്കുന്ന ഡ്രസ്സ് ആണ്... അവൻ അത് എടുത്തു 
 
"ഇതാർക്ക് വേണ്ടിയാ... "ആമി സംശയത്തോടെ ചോദിച്ചു 
 
"നിനക്ക് വേണ്ടി... നിനക്ക് ഇത് പെർഫെക്ട.... "
 
"അയ്യേ... എനിക്ക് വേണ്ട.... ഇത് ചെറുതാ.... ഞാൻ ഇതൊന്നും ഇടില്ല..."
 
"നമ്മൾ മാത്രം ഉള്ളപ്പോൾ ഞാൻ മാത്രം കാണാൻ ഇട്ടാൽ മതി..... "
 
അവൻ ഒരു ചിരിയോടെ  പറഞ്ഞപ്പോൾ ആമി അവന്റെ കൈക്ക് ഒരു അടി കൊടുത്തു 
 
വേറെ ഓരോന്ന് നോക്കിയപ്പോൾ ആണ് ഡിസ്‌പ്ലേയ്ക്ക് ഇട്ടേക്കുന്ന ഒരു ബ്ലാക്ക് ആൻഡ് പിങ്ക് കോമ്പിനേഷൻ ഗൗൺ കാശി കണ്ടത്..... ആമിക്ക് ഇത് നല്ല ചേർച്ച ആയിരിക്കും....... കാശി അത് എടുപ്പിച്ചു.... ആമിക്കും അത് ഇഷ്ടം ആയി.... ആമി അത് ഇട്ട് നോക്കാൻ ട്രയൽ റൂമിൽ കയറി 
 
 ബാക്കിൽ സിപ് ഉള്ള മോഡൽ ഡ്രസ്സ് ആയിരുന്നു അത്....  ഇടുപ്പ് മുതൽ മുകളിലോട്ട് സിപ് ആണ്... അവൾ വാതിൽ തുറന്നു സെയിൽസ് ഗേൾസ് ആരേലും ഉണ്ടോ എന്ന് നോക്കി..... അപ്പോൾ ആണ് വാതിലിന്റെ മുന്നിൽ അവൾ കാശിയെ കണ്ടത്...
 
"എന്താ.... നീ ആരെയാ ഈ നോക്കുന്നെ..... "
 
"ഏയ്.... ഒന്നുല്ല.... "ആമി ആകെ നിന്ന് പരുങ്ങി... കൈ രണ്ടും പിറകിൽ വെച്ചു ഡ്രസ്സ് കൂട്ടി പിടിച്ചാണ് ആവൾ നില്കുന്നെ 
 
കാശി അകത്തേക്ക് വന്നപ്പോൾ ആമി പിറകിലേക്ക് പോയി.... അവസാനം അവൾ ചുമരിൽ തട്ടി നിൽക്കാറായി.... കാശി കൈ അവളുടെ ദേഹത്ത് തൊടാതെ പിറകിലേക്ക് കൊണ്ട് ചെന്ന് അവൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി സിപ് ഇട്ടു കൊടുത്തു 
 
അവൻ കുറച്ചു പിറകിലേക്ക് നിന്നു.... ആ ഡ്രസ്സ് അവൾക്ക് നന്നായി ചേരുന്നുണ്ട്.... മുടിയൊക്കെ മുകളിലേക്ക് വാരി കെട്ടി ആണു നിൽക്കുന്നത്.... അവൻ കണ്ണെടുക്കാതെ നോക്കുന്ന കണ്ട് ആമി അവനെ പതിയെ തൊട്ട് വിളിച്ചു 
 
"കൊള്ളില്ലേ കാശി.... "
 
അവൾ അത് ചോദിച്ചപ്പോൾ അവൻ അവളെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചു... ആമി അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചെക്കന്റെ നോട്ടം മുഴുവൻ തന്റെ അധരങ്ങളിലേക്ക് ആണെന്ന് അവൾക്ക് മനസിലായി 
 
"കാശി ഇത് ട്രയൽ റൂമാ.... "
 
ആമിടെ പറച്ചില് കേട്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി 
 
"എന്തുവാ.... "
 
"ഇത് ട്രയൽ റൂം ആണെന്ന്..... "
 
കാശി അവളിലുള്ള പിടി വിട്ടു.... പെണ്ണെല്ലാം നശിപ്പിച്ചു... ഒന്ന് റൊമാന്റിക് ആയി വരുവാരുന്നു....ആ ആവളു പറഞ്ഞത് കാര്യം ആയി.... അല്ലേൽ ചിലപ്പോൾ 😌😌😌
 
"നീ ഡ്രസ്സ് ചേഞ്ച് ചെയ്ത് വാ പാക്ക് ചെയ്യാൻ കൊടുക്കാം.... "
 
അതും പറഞ്ഞവൻ പുറത്തേക്ക് പോയി.... ആമി ശ്വാസം വലിച്ചു വിട്ട് നെഞ്ചിൽ കൈ വെച്ചു.... ഡോർ അടക്കുമ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങി നിന്നു ❣️❣️❣️❣️
 
 
 
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
 
തുടരും.... ❤️
 

അലൈപായുതെ ❣️ 11

അലൈപായുതെ ❣️ 11

4.6
26176

അലൈപായുതേ (11)❣️❣️❣️     ✍️കിറുക്കി 😘😘😘     ഡ്രസ്സ് എടുത്തിട്ട് നേരെ പോയത് ഐഷുന്റെ വീട്ടിലേക്ക് ആണ്... ആമിക്ക് ഒരു സർപ്രൈസ് ആയിരുന്നു അത് ..... ഐഷുനും അമ്മയ്ക്കും ഒരുപാട് സന്തോഷമായി..... കാശി അവളെ അവിടെയാക്കി ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി.... ആമി ഐഷുനോടും അമ്മയോടും ഒപ്പം അവിടെ നിന്നു...... ഉച്ചയോട് അടുത്ത് കാശി തിരികെ വന്നു..... ഊണ് അവിടെ നിന്നായിരുന്നു    "താങ്ക്സ് ചേട്ടാ.... "ഇറങ്ങാനായി നിന്ന കാശിയോട് ഐഷു പറഞ്ഞു    "താങ്ക്‌സോ.... എന്തിന് ...... "   "അവളുടെ മുഖത്തെ ഈ സന്തോഷം അതിന് കാരണം ഏട്ടൻ അല്ലെ..... എത്ര നന്ദി പറഞ്ഞാലും തീരില്ല..... ഇങ്ങനെ തന്നെ നോ