Aksharathalukal

അലൈപായുതെ ❣️ 11

അലൈപായുതേ (11)❣️❣️❣️
 
 
✍️കിറുക്കി 😘😘😘
 
 
ഡ്രസ്സ് എടുത്തിട്ട് നേരെ പോയത് ഐഷുന്റെ വീട്ടിലേക്ക് ആണ്... ആമിക്ക് ഒരു സർപ്രൈസ് ആയിരുന്നു അത് ..... ഐഷുനും അമ്മയ്ക്കും ഒരുപാട് സന്തോഷമായി..... കാശി അവളെ അവിടെയാക്കി ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി.... ആമി ഐഷുനോടും അമ്മയോടും ഒപ്പം അവിടെ നിന്നു...... ഉച്ചയോട് അടുത്ത് കാശി തിരികെ വന്നു..... ഊണ് അവിടെ നിന്നായിരുന്നു 
 
"താങ്ക്സ് ചേട്ടാ.... "ഇറങ്ങാനായി നിന്ന കാശിയോട് ഐഷു പറഞ്ഞു 
 
"താങ്ക്‌സോ.... എന്തിന് ...... "
 
"അവളുടെ മുഖത്തെ ഈ സന്തോഷം അതിന് കാരണം ഏട്ടൻ അല്ലെ..... എത്ര നന്ദി പറഞ്ഞാലും തീരില്ല..... ഇങ്ങനെ തന്നെ നോക്കില്ലേ...... "
 
 
"എന്റെ ഭാര്യയോ കാമുകിയോ എന്നതിനപ്പുറം എന്റെ സ്വന്തം മോളെ പോലെയാ ഞാൻ കാണുന്നത് .... അവളുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെ വേണേലും ഞാൻ പോകും..... കാശിനാഥൻ ജീവനോടെ ഉള്ളപ്പോൾ അവളുടെ ദേഹത്ത് ഒരുതരി മണ്ണുപോലും വീഴില്ല..... "
 
ഐഷുന് ഒരുപാട് സന്തോഷമായി.... അവർ സംസാരിച്ചോണ്ടിരുന്നപ്പോൾ ആമി വന്നു 
 
"എന്നാൽ ശെരി.... വാ ആമി..... പോകാം.... "
 
ആമിയും കാശിയും അവിടെ നിന്നു നേരെ മൂവി കാണാൻ ആണ് പോയത്.... ഏതോ ഹിന്ദി സിനിമ ആയിരുന്നു  ...... ആമിക്ക് എന്തോ അത് അത്ര ഇഷ്ടപ്പെട്ടില്ല ...... ഇന്റർവെൽ വരെ പിടിച്ചിരുന്നു..... കാശി ആണേൽ വല്ലാത്ത ത്രില്ലിൽ ആണ് കാണുന്നത് 
 
 
ആമി അവൻ വാങ്ങി കൊടുത്ത പോപ്പ് കോണും ലേസും കഴിച്ചു സ്ലൈസും കുടിച്ചിരുന്നു..... അതും തീർന്നപ്പോൾ ആമി കാശിയുടെ തോളിൽ ചാരി ഇരുന്ന് ഉറങ്ങി ..... കാശി ഒരു ചിരിയോടെ അവളെ തോളിലേക്ക് നന്നായി കിടത്തി..... 
 
തിരികെ ബീച്ച്ലേക്ക് പോകുന്ന വഴി കാശി അമിയെ കളിയാക്കി.... ഇത്ര നല്ല സിനിമ ആയിട്ടും കിടന്നു ഉറങ്ങി എന്നും പറഞ്ഞു..... ആമി ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ചു ഇരുന്നു 
 
 
രണ്ടും ബീച്ചിൽ എത്തിയപ്പോൾ ഏകദേശം സന്ധ്യ ആകാറായി.... അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു..... ആമിക്ക് തിരയിൽ ഇറങ്ങാൻ പേടി ആയിരുന്നു എങ്കിലും കാശിയുള്ള ധൈര്യത്തിൽ അവൾ തിരയിലേക്ക് ഇറങ്ങി ... 
 
ആദ്യം ഒന്ന് പേടിച്ചെങ്കിലും തന്നെ ചേർത്തു പിടിച്ചേക്കുന്ന കാശിയുടെ കൈകൾ അവൾക്ക് ധൈര്യം നൽകി... കുറെ ആയപ്പോൾ പിന്നെ അവൾക്ക് അതൊരു രസം ആയി.... കാശി ഒരു ഫോൺ വന്നു അപ്പുറത്തേക്ക് മാറി.... തിരികെ വന്നപ്പോൾ ആമി നല്ല സന്തോഷത്തിൽ കളിക്കുക ആണ് 
 
അവൻ ഫോണിൽ അവൾ അറിയാതെ തന്നെ കുറച്ചു ഫോട്ടോ എടുത്തു.... കാശിക്ക് ആ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു.... 
 
കാശി അടുത്തേക്ക് വന്നപ്പോൾ ആമി അവനിലേക്ക് ചേർന്നു നിന്നു 
 
"വാ അങ്ങോട്ട് നിൽക്കാം.... "ആമിയുമായി അവൻ അധികം തിരക്കില്ലാത്ത സ്ഥലത്തു പോയി.... ആമി ഡ്രെസ്സിൽ ആയ മണ്ണെല്ലാം തുടച്ചു കളഞ്ഞു ഉടുപ്പ് ഉണക്കുക ആണ്.... 
 
"കാശി അത് വേണം.... "പഞ്ഞിമുട്ടായി കണ്ടാണ് അവൾ പറഞ്ഞത് 
 
"ഇവിടെ തന്നെ നിൽക്ക് ....... ഞാൻ വാങ്ങിട്ടു വരാം..... "
 
കാശി പോയപ്പോൾ ഒറ്റക്ക് നിൽക്കാൻ പേടി ആയോണ്ട് ആമിയും കൂടെ ചെന്നു.... അവൾ ചെന്നപ്പോൾ കാശി ആ പഞ്ഞിമുട്ടായി വിൽക്കുന്ന പയ്യന് പൈസ കൊടുക്കുവാണ്.... ഏകദേശം ഒരു 17 വയസ്സ് കാണും അവനു.... 
 
"എത്ര ആയി..... "
 
"40 രൂപ ചേട്ടാ..... "
 
കാശി ഒരു അഞ്ഞൂറിന്റെ നോട്ട് അവനു കൊടുത്തു..... 
 
"അയ്യോ ചേട്ടാ ചില്ലറ ഇല്ലാ.... "
 
"എന്റെ കയ്യിലും ഇല്ലല്ലോ.... ഒരു കാര്യം ചെയ്യ്.... അടുത്ത തവണ വരുമ്പോൾ ബാലൻസ് തന്നാൽ മതി..... "
 
കാശി ഒരു ചിരിയോടെ പറഞ്ഞതുകേട്ട് ആ പയ്യൻ കണ്ണും ഹൃദയവും നിറഞ്ഞ ഒരു പുഞ്ചിരി കൊടുത്തു 
 
കാശി തിരിഞ്ഞപ്പോൾ ആണ് ആമിയെ കണ്ടത്
 
"നീയിങ്‌ പൊന്നോ..... അവിടെ നിന്നാൽ മതിയരുന്നല്ലോ.... "
 
ആമി അവനൊരു ചിരി സമ്മാനിച്ചു... അവളുടെ ഹൃദയം എന്തോ വല്ലാതെ മിടിക്കുക ആണ്..... കാശിയെ എങ്ങനെ സ്നേഹിക്കണം.... എത്ര സ്നേഹിച്ചാലും മതി വരാതെ ആയി 
 
കാശി രണ്ട് പഞ്ഞിമിട്ടായിയും അവൾക്ക് കൊടുത്തു 
 
"കാശിക്ക് വേണ്ടേ..... "
 
"വേണ്ട നിനക്കായ് വാങ്ങിയതാ.... "
 
കാശി കാറ്റാടി മരങ്ങൾ നില്കുന്ന സ്ഥലം ചൂണ്ടിക്കാട്ടി അങ്ങോട്ടേക്ക് പോകാം എന്ന് പറഞ്ഞു നടന്നു 
 
ആമി അവന്റെ പിന്നാലെ നടന്നു.. കാശിയുടെ കാൽപാദങ്ങൾ പതിഞ്ഞിടത് കാല് വെച്ചാണ് അവളും നടക്കുന്നെ.... കാശി ഇടക്ക് വെച്ചു തിരിഞ്ഞു നോക്കിയപ്പോൾ ആണ് അവൻ അത് കാണുന്നത്.... 
 
കാശി ഒരു ചിരിയോടെ കാലുകൾ കുറച്ചൂടെ അകത്തി വെച്ചു നടന്നു.... ആമിക്ക് കാശിയെക്കാൾ ഒരുപാട് നീളക്കുറവ് ആയത്കൊണ്ട് അവൾക്ക് ആ പാദങ്ങളുടെ പാട് പിന്തുടരാൻ കഴിഞ്ഞില്ല.... കാശി ഒരു ചിരിയോടെ തിരിഞ്ഞു നോക്കിയപ്പോൾ ആമി മുഖവും വീർപ്പിച്ചു നിൽക്കുവാ.... കാശി അത് കണ്ട് പൊട്ടിച്ചിരിച്ചു..... 
 
ആമി അവനെ മറികടന്നു പോയി... കാശി പിറകെയും... ആമി കാറ്റാടി മരങ്ങൾക്കിടയിൽ ചെന്ന് നിന്നു മിട്ടായി കഴിക്കാൻ തുടങ്ങി..... കാശി അവൾ നില്കുന്നത് നോക്കി നിന്നു..... എന്നിട്ടും അവൾക്ക് ഒരു മൈൻഡും ഇല്ലാ 
 
 
"അതെ ഒരെണ്ണം ഇങ്ങ് താ.... "കാശി ഒരു ചിരിയോടെ ചോദിച്ചു 
 
"എനിക്ക് വാങ്ങിയത് ആണെന്നല്ലേ പറഞ്ഞെ..... ഞാൻ കഴിച്ചോളാം... "
 
കാശി അടുത്ത് ചെന്ന് ബലമായി അവളുടെ കൈ പിടിച്ചിട്ട് അവൾ കഴിച്ചതിന്റെ ബാക്കി കടിച്ചെടുത്തു 
 
ആമിക്ക് അത് കണ്ട് ചിരി വന്നു... കാശി അവളോട് പണ്ട് ഇവിടെ ഫ്രണ്ട്സുമായി വന്ന കഥ പറയുകയാണ്... ആമി അവന്റെ മുഖത്തേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു...... പെട്ടെന്ന് അവൾ കാശിയെ കെട്ടിപിടിച്ചു.... 
 
"എന്തെ തണുക്കുന്നോ.... "കാശി ആർദ്രമായി ചോദിച്ചു 
 
ആമി ഇല്ലെന്ന് തലയാട്ടി 
 
"പിന്നെന്താ..... "
 
"I love u kashi.... i love u so much ❤️❤️❤️❤️❤️❤️❤️....... "
 
ആമി അവനെ ഒന്നുടെ കെട്ടിപിടിച്ചു.... കാശി അവളെ ചേർത്തു പിടിച്ചു.... ആ സന്ധ്യ നേരത്ത് അവരെ തഴുകിപ്പോയ കാറ്റിനുപോലും പ്രണയത്തിന്റെ ഗന്ധം ആയിരുന്നു ❣️
 
 
 
രാത്രിയിൽ ഉറങ്ങിക്കിടന്ന കാശി ഫോൺ ബെല്ലടിക്കുന്ന കേട്ടാണ് ഉണർന്നത്.... 11 മണി ആയി.... ആമിടെ നമ്പറിൽ നിന്നാണ് കാൾ.. അവൻ വേഗം ഫോൺ എടുത്തു 
 
"എന്താ ആമി.... "
 
"കാശി വേഗം റൂമിലേക്ക് വാ ..... "
 
കാശി ഫോൺ വെച്ചിട്ട് ടെൻഷനോടെ അവളുടെ റൂമിലേക്ക് പോയി ..... റൂമിൽ ചെന്ന് നോക്കിയപ്പോൾ കുട്ടൂസിനെയും കെട്ടിപിടിച്ചു കട്ടിലിൽ ഒരു ചിരിയോടെ ഇരിക്കുക ആണ് നമ്മുടെ കഥാനായിക..... കാശിക് അപ്പോൾ ആണ് ശ്വാസം നേരെ വീണത്     ........ 
 
"പാതിരാത്രി വിളിച്ചു പേടിപ്പിക്കുന്നോടി ഉണ്ടക്കണ്ണി..... "
 
അവൻ അത് ചോദിച്ചപ്പോൾ ആമി മുഖവും വീർപ്പിച്ചു തിരിഞ്ഞിരുന്നു.... കാശി വന്ന് അവളുടെ അടുത്തിരുന്നു.... 
 
"ആമി..... "കാശി പയ്യെ വിളിച്ചു 
 
"പോ മിണ്ടണ്ട.... ഉണ്ടക്കണ്ണിന്ന് വിളിച്ചില്ലേ.... "
 
കാശി അവളുടെ കയ്യിൽ പതിയെ പിടിച്ചു... 
 
"പോ തൊടണ്ട..... "
 
ആമി കേറുവോടെ പറഞ്ഞപ്പോൾ കാശി ചെന്നു അവളുടെ മുന്നിൽ നിന്നു..... ആമി മുഖവും കേറ്റി വെച്ചു അവനെ നോക്കി ഇരിക്കുവാണ് 
 
കാശി ആ ഉണ്ടക്കവിളിൽ അമർത്തി ഒരു കടി കൊടുത്തു..... ആമിടെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു... 
 
"നിന്നോട് ഞാൻ പറഞ്ഞില്ലെടി ഈ കവിളിങ്ങനെ വീർപ്പിക്കല്ലെന്ന്.... സത്യമാ ആമി ശരിക്കും കടിച്ചെടുക്കാൻ തോന്നി..... "
 
കാശി അത് പറഞ്ഞപ്പോൾ ആമി അവന്റെ താടിയിലെ  കുറ്റിരോമങ്ങളിൽ പിടിച്ചു വലിച്ചു.... കാശി അവളുടെ കൈ പിടിച്ചുവച്ചു ബെഡിലേക്ക് മറിഞ്ഞു.... അവൻ അവളുടെ തലയുടെ രണ്ട് സൈഡിലും കൈ കുത്തി അവളുടെ കണ്ണിലേക്ക് നോക്കി.... 
 
"ആമി രാവിലത്തെ കടം തീർക്കട്ടെ.... "
 
അവൻ അവളിലേക്ക് ചാഞ്ഞു ആ അധരങ്ങളിലെ തേൻ നുകർന്നു 🙈
ആമിയുടെ മിഴികൾ രണ്ടും കൂമ്പി അടഞ്ഞു.... അവന്റെ തലമുടിയിൽ കോർത്ത് പിടിച്ച അവളുടെ കൈ വിരലുകളുടെ മുറുക്കം കൂടിയപ്പോൾ ആണ് അവൻ ചുണ്ടുകൾ വേർപെടുത്തിയത്..... 
 
കാശി കുറച്ചു നേരം അവളെ തന്നെ നോക്കി കിടന്നു.... വിരലുകളാൽ അവളുടെ കഴുത്തിൽ പതിയെ തഴുകി 
 
"ഈ മറുക് കൊള്ളാല്ലോ..... "കാശി ഒരു കള്ള ചിരിയോടെ പറഞ്ഞപ്പോൾ ആമി ആ കൈ പിടിച്ചുമാറ്റി 
 
"കൊള്ളണ്ട..... ഈ മറുകിൽ എന്താ.... "
 
"അതൊക്കെ ഉണ്ട്.... "കാശി അവളെ നെഞ്ചോട് ചേർത്തു കിടത്തി 
 
"നീ എന്തിനാ ആമി എന്നെ വിളിച്ചത്.. "
 
"അതോ എനിക്ക് ഇങ്ങനെ കിടക്കാൻ... "അവൾ അവനിലേക്ക് ഒന്നുടെ ചേർന്നു കിടന്നു 
 
"അതിന് കുട്ടൂസ് ഇല്ലേ.... നിനക്ക് കെട്ടിപിടിച്ചു കിടക്കാൻ വാങ്ങിയതാ... "
 
"കുട്ടൂസ് വേണ്ട കാശി മതി.... "
 
"അതെ എന്നും ഇങ്ങനെ വിളിക്കണ്ട ..... എന്നും ഇങ്ങനെ കണ്ട്രോൾ ചെയ്യാൻ ചിലപ്പോൾ പറ്റില്ല.... 😌"
 
ആമി അവന്റെ നെഞ്ചിനിട്ടൊരു കുത്തു കൊടുത്തു അവനോടൊപ്പം ഉറക്കത്തിലേക്ക് വീണു 
 
 
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
 
 
രാവിലെ ചുമ്മാ ഫോണെടുത്തു നോക്കിയപ്പോൾ ആണ് ആമി ഡേറ്റ് ശ്രെദ്ദിച്ചത്..... ഇന്ന് തന്റെ birthday ആണ്..... ആമിയുടെ കണ്ണുകൾ നിറഞ്ഞു.... 15 വയസ്സ്‌വരെ അച്ഛനും അമ്മയും ചേർന്നു ആഘോഷം ആകുമായിരുന്നു ഈ ദിവസം.... പിന്നീട് ഇതുവരെ അങ്ങനെ ഉണ്ടായിട്ട് ഇല്ലാ.... 
 
സ്കൂളിലൊക്കെ എല്ലാ കുട്ടികളും ബർത്ഡേയ്ക്ക് പുതിയ ഡ്രസ്സും ഇട്ട് സ്വീറ്റ്സും കൊണ്ട് വരുമ്പോൾ വല്ലാതെ കൊതിച്ചിട്ടുണ്ട് അതൊക്കെ.... പിന്നീട് അത് ശീലമായി.... ഇവിടെ ആർക്കും അറിയില്ല..... പറയേണ്ട എന്ന് അവൾക്ക് തോന്നി 
 
കാശിക്ക് അന്ന് എന്തോ സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞു..... സൺ‌ഡേ എവിടാ സ്പെഷ്യൽ ക്ലാസ്സ്‌ എന്ന് ചോദിച്ചില്ല   ... അന്ന് മുഴുവൻ അമ്മേടേം ഏട്ടത്തിമാരുടേം കൂടെ കിച്ചനിലും അച്ഛന്റെ കൂടെ ഓഫീസ് റൂമിൽ കണക്കെഴുതാനും സഹായിച്ചിരുന്നു...... ഇടക്ക് അച്ഛന്റെ കയ്യിൽ നിന്ന് ശ്രെദ്ധ ഇല്ലാത്തതിന് ചെവിക്ക് പിച്ചും കിട്ടി.... വേദനിപ്പിക്കാതെ ഉള്ള പിച്ചലിലും ഒരച്ഛന്റെ മനം നിറയെ ഉള്ള വാത്സല്യം ആയിരുന്നു എന്നവൾക്ക് മനസിലായി  ❤️
 
 
വൈകുന്നേരം ഏട്ടത്തിമാർ ആണ് ഇന്നൊരു ഫങ്ക്ഷൻ ഉണ്ട് റെഡി ആകാൻ പറഞ്ഞത്..... താല്പര്യം തോന്നിയില്ല എങ്കിലും അവളും റെഡി ആകാൻ പോയി... 
 
അവർ കൊണ്ട് വന്ന സാരി കണ്ട് ആമിയുടെ കണ്ണുകൾ വിടർന്നു... ഇന്നലെ ടെക്സ്റ്റൈൽസിൽ വെച്ചു കണ്ടിഷ്ടപ്പെട്ട ഓഫ് വൈറ്റ് നിറത്തിലുള്ള സാരി ആണ്..... വില 30000 ആണെന്ന് കണ്ടപ്പോൾ തന്നെ അത് മാറ്റിവെച്ചു..... പക്ഷെ ഇപ്പോൾ ഇത്..... 
 
ആമി സാരി ഉടുത്തു സുന്ദരി ആയി ഒരുങ്ങി.... മുടി രണ്ട് സൈഡിലും കുറച്ചെടുത്തു ക്ലിപ്പിട്ടു..... കണ്ണൊക്കെ നന്നായി എഴുതി.... ഏട്ടത്തിമാർ രണ്ട് പേരും അവളെ കണ്ട് അത്ഭുതപ്പെട്ടു.... നല്ല സുന്ദരി ആയിട്ടുണ്ടായിരുന്നു ആമി.... ആ സാരി നല്ല ചേർച്ച ആയിരുന്നു അവൾക്ക്...... 
 
അച്ഛനും അമ്മയും ഏട്ടത്തിമാരുടെയും കൂടെ ആണ് അവൾ പോയത്... ഏട്ടന്മാരും കാശിയും അവിടെ ഉണ്ടെന്ന് പറഞ്ഞു.... കാശിയെ ഇന്ന് ഒന്ന് കണ്ടതെ ഇല്ലെന്ന് അവൾ ഓർത്തു.... അവരുടെ തന്നെ റിസോർട്ടിൽ ആണ് ഫങ്ക്ഷൻ... എന്തോ ചെറിയ ഫങ്ക്ഷൻ ആണെന്ന് അമ്മ പറഞ്ഞിരുന്നു.... 
 
അച്ഛൻ കാർ പാർക്ക്‌ ചെയ്യാൻ പോയി... അമ്മയും ഏട്ടത്തിമാരും ആമിയും  കൂടെ റിസോർട്ടിന്റെ മെയിൻ എൻട്രൻസ് കഴിഞ്ഞുള്ള കുറച്ചു വലിയ പാർട്ടി ഏരിയയിലേക്ക് പോയി.... അവിടെ അധികം ലൈറ്റ് ഒന്നുമില്ല.... നല്ല ഇരുട്ട് ആയിരുന്നു.... ഇരുട്ടതാണോ പാർട്ടി എന്ന് ആമി ആലോചിച്ചു 
 
 
ഫോണിൽ മെസ്സേജിന്റെ ശബ്ദം കേട്ട് എടുത്തു നോക്കിയപ്പോൾ കാശിയുടെ മെസ്സേജ് ആണ്..... അതും ബ്ലാങ്ക് മെസ്സേജ്..... അവൾ നോക്കിയപ്പോൾ അടുത്ത് നിന്ന അമ്മയെയും ഏട്ടത്തിമാരെയും കാണാൻ ഇല്ലാ.... 
 
പെട്ടെന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ ആകാശത്തു പല വർണങ്ങളിലുള്ള പൂത്തിരികൾ ആണ്..... അതിൽ happy birthday aami എന്ന് എഴുതിയിരിക്കുന്നത് കണ്ട് ആമിയുടെ കണ്ണുകൾ അത്ഭുതത്താലെ വിടർന്നു.... പിന്നെയും പിന്നെയും അത് കണ്ട് ആമിയുടെ ഹൃദയം തുടിച്ചു 
 
 
അപ്പോൾ തന്നെ ആമി നിന്നിരുന്ന സ്ഥലത്തെ ലൈറ്റ്സ്‌ എല്ലാം ഓൺ ആയി.... അവിടെ മുഴുവൻ ഇല്ലുമിനേഷൻ ബൾബുകൾ കൊണ്ട് അലങ്കരിച്ചിരുന്നു....... ആമിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി..... ആർച് പോലെ ലൈറ്റ്‌സ് ഇട്ടിരുന്നതിന് അറ്റത്തായി ഏട്ടന്മാരും ഏട്ടത്തിമാരും അച്ഛനും അമ്മയും വിശാലും അബിയും ജോയും ഐഷുവും അമ്മയും ഉണ്ടായിരുന്നു..... കൂടെ ആമിടെ ആ നുണക്കുഴി ചിരി കണ്ണുനിറയെ കാണാനായി ഇതെല്ലാം അവൾക്കായി ഒരുക്കിയ കാശിയും...... 
 
അവനെ കണ്ടപ്പോൾ ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ❣️❣️❣️❣️❣️❣️❣️❣️❣️❣️
 
 
 
 
 
തുടരും................................... ❤️
 

അലൈപായുതേ ❣️ 12

അലൈപായുതേ ❣️ 12

4.6
25750

അലൈപായുതേ (12)❤️❤️❤️     ✍️കിറുക്കി 😘😘😘     ആമിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ സാധിച്ചില്ല.... കാശിയുടെ മുഖത്തെ കള്ളച്ചിരി ആമിയുടെ ഉള്ളിൽ അവനോടുള്ള പ്രണയം നൂറിരട്ടി ആക്കി..... ആ ചിരിയിലൂടെ തന്നെ ഇതിനെല്ലാം പിന്നിൽ അവൻ ആണെന്ന് അവൾക്ക് മനസിലായി..... കാശി ആമിയുടെ അടുത്തേക്ക് നടന്നു ചെന്നു    "എന്തെ ഇവിടെ തന്നെ നിൽക്കാൻ ആണോ ഉദ്ദേശം.... അവിടെ എല്ലാവരും നിനക്ക് വേണ്ടി കാത്തുനില്ക്കുകയാ..... ചുമ്മാ കരയാതെ പെണ്ണെ..... "   അവൻ അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു പറഞ്ഞു.... ആമിക്ക് അവനോട് തോന്നുന്ന വികാരം.... അത് എന്താണെന്ന് മനസിലാവുന്നില്ല.... പ്രണയം, ആരാധന, ബഹുമാന