അലൈപായുതേ (12)❤️❤️❤️
✍️കിറുക്കി 😘😘😘
ആമിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ സാധിച്ചില്ല.... കാശിയുടെ മുഖത്തെ കള്ളച്ചിരി ആമിയുടെ ഉള്ളിൽ അവനോടുള്ള പ്രണയം നൂറിരട്ടി ആക്കി..... ആ ചിരിയിലൂടെ തന്നെ ഇതിനെല്ലാം പിന്നിൽ അവൻ ആണെന്ന് അവൾക്ക് മനസിലായി..... കാശി ആമിയുടെ അടുത്തേക്ക് നടന്നു ചെന്നു
"എന്തെ ഇവിടെ തന്നെ നിൽക്കാൻ ആണോ ഉദ്ദേശം.... അവിടെ എല്ലാവരും നിനക്ക് വേണ്ടി കാത്തുനില്ക്കുകയാ..... ചുമ്മാ കരയാതെ പെണ്ണെ..... "
അവൻ അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു പറഞ്ഞു.... ആമിക്ക് അവനോട് തോന്നുന്ന വികാരം.... അത് എന്താണെന്ന് മനസിലാവുന്നില്ല.... പ്രണയം, ആരാധന, ബഹുമാനം, വാത്സല്യം അതെല്ലാം അതിന്റെ ഏറ്റവും പാരമ്യത്തിൽ ആണ്.... അവൻ അവളുടെ കൈ പിടിച്ചു എല്ലാവരുടെയും അടുത്തേക്ക് പോയി.... അവിടെ ഒരു വലിയ റെഡ് വെൽവേറ്റ് കേക്ക് ആമിക്ക് വേണ്ടി ഉണ്ടായിരുന്നു
എല്ലാവരുടെയും മുഖത്തെ സന്തോഷം കണ്ട് ആമിക്ക് മനസ്സ് നിറഞ്ഞു.... കേക്ക് കട്ട് ചെയ്തിട്ട് അവൾ ആദ്യത്തെ പീസ് കാശിക്ക് ആണ് കൊടുത്തത്.... പിന്നെ ബാക്കി ഉള്ളവർക്കും.... ആമിക്ക് എല്ലാവരും സ്നേഹ സമ്മാനങ്ങൾ നൽകി..... കാശി ഒന്നും കൊടുത്തില്ല..... അല്ലെങ്കിൽ തന്നെ ഇതിനേക്കാൾ വലിയ ഒരു ഗിഫ്റ്റ് ഇനി അവൾക്ക് കിട്ടാൻ ഇല്ലാ..... ഈ ലോകത്തു ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താൻ ആണെന്ന് ആമിക്ക് തോന്നി.... അച്ഛനും അമ്മയും മറ്റേതോ ലോകത്തിരുന്നു ഇത് കാണുന്നുണ്ടെന്ന് അവൾ വിശ്വസിച്ചു......
ഐഷുവും അമ്മയും പോകാം എന്ന് തീരുമാനിച്ചെങ്കിലും കാശിയുടെ അമ്മയുടെയും ഏട്ടത്തിമാരുടെയും നിർബന്ധം കൊണ്ട് അവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചു..... അവരുടെ റിസോർട് തന്നെ ആണല്ലോ.... ഇനി ഒരു രാത്രി യാത്ര വേണ്ട എന്ന് വെച്ചു...
എല്ലാവരും കൂടി ഇരുന്നു ഓരോന്ന് പറയുകയാണ്... ആമിയുടെ കണ്ണുകൾ കാശിയെ തിരയുക ആണ്.... അവനെ കാണാതെ അവൾക്ക് ഹൃദയ വേദന ഉണ്ടായി.... അപ്പോൾ ആണ് അവിടെ മാറി നിന്ന് ഫോൺ ചെയ്യുന്ന കാശിയെ കണ്ടത്... കാശി അമിയെ കണ്ട് ഫോൺ ഓഫ് ആക്കി അവളോട് അങ്ങോട്ട് ചെല്ലാൻ ആംഗ്യം കാണിച്ചു.... ആമി പതുക്കെ അവിടെ നിന്ന് അവന്റെ അടുത്ത് ചെന്നു
"കാശി.... "ആമി എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും കാശി തടഞ്ഞു
"ഇപ്പൊ ഒന്നും പറയണ്ട.... പക്ഷെ ഞാൻ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ..... "
"എന്ത് വേണേലും കേൾക്കാം ..... പറ.... "
കാശി മുട്ടുകുത്തി താഴെ ഇരുന്നു..... അവൻ പോക്കറ്റിൽ നിന്നും ചിലങ്ക എടുത്തു..... ആമി അവനെ സംശയത്തോടെ നോക്കിയപ്പോഴേക്കും അവൻ അവളുടെ കാലെടുത്തു അവന്റെ കാലിലേക്ക് വെച്ചു ചിലങ്ക കെട്ടി കൊടുത്തു.....
"എനിക്ക് വേണ്ടി ഇന്ന് നീ നൃത്തം ചെയ്യില്ലേ ആമി.... നിന്നെ കൊണ്ട് അതിന് കഴിയും..... അത് കാണുമ്പോൾ നിന്റെ അമ്മക്ക് സന്തോഷം ആകും..... എന്തിനെയാ നീ പേടിക്കുന്നെ..... ഒന്നുമില്ല...... ഞാനില്ലേ കൂടെ..... എല്ലാവരും നിന്റെ ഡാൻസ് കാണാൻ ആകാംഷയോടെ ഇരിക്കുകയാ..... വാ..... "
ആമി കണ്ണുനിറഞ്ഞു അവനെ നോക്കി..... അവനെ മുറുകെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിലേക്ക് ചേർന്നു ...... തന്നിലുള്ള മുറിവുകളെയെല്ലാം പ്രണയം കൊണ്ട് ഇല്ലാതാക്കുന്ന അവനെ ആമി അതിശയത്തോടെ നോക്കി......
"നിനക്ക് കഴിയുന്ന പോലെ കളിച്ചാൽ മതി.... എനിക്ക് വേണ്ടിയല്ലേ .... വാ.... "
അവൻ അവളെയും കൊണ്ട് എല്ലാവരുടെയും അടുത്തേക്ക് ചെന്നു..
"അപ്പോൾ ഇനി നമ്മുടെ birthday ഗേളിന്റെ വക ഒരു അടിപൊളി ഡാൻസ് പെർഫോമൻസ്..... "
അതും പറഞ്ഞു കാശി സ്പീക്കർ ഓൺ ചെയ്തു..... റെഡി അല്ലെ എന്ന രീതിയിൽ അവളെ നോക്കിയപ്പോൾ ചെറിയൊരു ടെൻഷൻ അവളുടെ മുഖത്ത് അവൻ കണ്ടു.... അവൻ ഒന്ന് കണ്ണടച്ച് ചിരിച്ചപ്പോൾ ആമിയിലിലേക്കും ആ ചിരി പടർന്നു
സ്‌പീക്കറിലൂടെ 'അലൈപായുതേ കണ്ണാ...'എന്നാ ഗാനം ഒഴുകി എത്തി 🎶
പാട്ടിനൊത്ത് ചുവടുവെക്കുന്ന ആമിയെ അവർ എല്ലാവരും അതിശയത്തോടെ നോക്കി.... അത്ര മനോഹരമായി ആണ് അവൾ നൃത്തം ചെയ്യുന്നത്.... കാശി പറഞ്ഞവൾ ഡാൻസ് കളിക്കുമെന്നു അറിഞ്ഞെങ്കിലും ഇത്ര ഭംഗി ആയി കളിക്കുമെന്ന് ആരും കരുതിയില്ല
സ്വയം മറന്നു നൃത്തം ചെയ്യുന്ന ആമിയെ കാശി മതിവരാതെ നോക്കി ഇരുന്നു... . അവളുടെ ഓരോ നോട്ടവും തന്നിലേക്ക് ആഴ്ന്നിറങ്ങുക ആണെന്ന് അവനു തോന്നി...... ഉള്ളിലുള്ള പ്രണയം ഓരോ നിമിഷവും ഇങ്ങനെ വർധിക്കുക ആണ്.... ആമിയാവട്ടെ നൃത്തം ചെയ്തത് പോലും അവനു വേണ്ടി ആണ്... കാശിനാഥന് വേണ്ടി..... തന്റെ പ്രണയത്തിന് വേണ്ടി..... തന്റെ ജീവന് വേണ്ടി.............. ❣️❣️
ആഹാരം കഴിച്ചു കഴിഞ്ഞു ആമി അവിടെ അവൾക്ക് കിടക്കനുള്ള റൂമിന് സൈഡിൽ ഉള്ള ബാൽക്കണിയിൽ നിൽക്കുക ആണ്..... നല്ല കാറ്റ് വീശുന്നുണ്ട്.... ആമി അതാസ്വദിച്ചു നിന്നപ്പോൾ ആണ് ആരോ പിറകിൽ നില്കുന്ന പോലെ തോന്നിയത്..... നോക്കിയപ്പോൾ കാശി ആണ്.... ഒരു ചിരിയോടെ നിൽക്കുകയാണ് കാശി
"ഉറങ്ങാറായില്ലേ..... എല്ലാവരും കിടന്നു... "
"എന്റെ birthday ആണെന്ന് എങ്ങനെ അറിഞ്ഞു..... "
"അതാ സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ നോക്കി.... എന്റെ വൈഫിയുടെ birthday അറിഞ്ഞില്ലേൽ മോശം അല്ലെ...."
"എന്നിട്ട് എന്താ എന്നോട് പറയാഞ്ഞേ.... "
"അങ്ങനെ പറഞ്ഞാൽ ഇന്ന് ഞാൻ നിന്റെ മുഖത്ത് കണ്ട സന്തോഷം എനിക്ക് കാണാൻ പറ്റുമോ..... അത് കണ്ടപ്പോൾ ഉണ്ടായ ഫീൽ.... അത് ഇനി വേറെ ഒരാൾക്കും തരാൻ ആകില്ല..... that much special ❤️.... അല്ലടോ ഭാര്യേ തനിക്ക് എന്റെ വക ഗിഫ്റ്റ് വേണ്ടേ.... "
"ഈ ലോകത്തെ ഏറ്റവും ബെസ്റ്റ് ഗിഫ്റ്റ് എനിക്ക് കിട്ടിയില്ലേ..... അതിലും വലുതായി ഒന്നുമില്ല.... ഇനി ഉണ്ടാവാനും പോകുന്നില്ല.... "
കാശിയുടെ നെഞ്ചിൽ കൈ വെച്ചു ആമി അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു പറഞ്ഞു....
"ആണോ.... "കാശി ഒരു കുസൃതിയോടെ ചോദിച്ചു.... ആമിക്ക് ആ മുഖം കണ്ട് ചിരി വന്നു
കാശി പോക്കറ്റിൽ നിന്നും ഒരു ബോക്സ് എടുത്തു.... അതിൽ ഒരു ഡയമണ്ട് റിങ് ആയിരുന്നു.... ഹാർട്ട് ഷേപ്പിൽ സിംഗിൾ സ്റ്റോൺ ആയിരുന്നു അത്..... കാശി അത് അവളുടെ കയ്യിൽ ഇട്ടിട്ട് അതിൽ ചുംബിച്ചു......
"ഇതെപ്പോഴും കൂടെ വേണം..... ഒരിക്കലും കളയല്ലേ..... "കാശി അതിൽ തഴുകി പറഞ്ഞു
ആമി അവനെ തന്നെ നോക്കി നിന്നു.... ഇമ വെട്ടാതെ ഉള്ള അവളുടെ നോട്ടം കണ്ട് കാശി പതിയെ അവളുടെ അടുത്തേക്ക് നടന്നു ഇടുപ്പിലൂടെ കയ്യിട്ട് അവളെ ചേർത്തു നിർത്തി....
"കാശി വേണ്ട ..... ഞാൻ ആകെ വിയർത്തു നിൽക്കുവാ.... കുളിക്കണം.... "
ആമി പറഞ്ഞതുകേട്ട് അവൻ അവളെ ഒന്നുടെ ചേർത്തു പിടിച്ചു....
"നിന്റെ വിയർപ്പിന്റെ മണം പോലും എനിക്ക് ഇഷ്ടമാ പെണ്ണെ..... അതെന്നെ മത്തു പിടിപ്പിക്കുന്നു.... "
(അയ്യേ എന്ന് ചിന്തിച്ചു ആ ഫ്ലോ കളയല്ലേ പിള്ളേരെ 🙈🙈🙈)
കാശി അവളുടെ ഗന്ധം തന്നിലേക്ക് ആവാഹിക്കാൻ എന്ന പോലെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു..... ആമി ഒന്ന് വിറച്ചു..... കാശി പതിയെ അവളുടെ കാതിന് താഴെ കഴുത്തിൽ ഉള്ള മറുകിൽ അമർത്തി ചുംബിച്ചു..... ആമി അവന്റെ ഷർട്ടിൽ ഇറുക്കെ പിടിച്ചു.... കാശിയുടെ അധരങ്ങൾ അവളുടെ കഴുത്തിൽ മുഴുവൻ ഓടി നടന്നു.... അവളുടെ ഇടുപ്പിലുള്ള അവന്റെ കൈകളുടെ മുറുക്കം കൂടി....
കാശി ആമിയുടെ മുഖം താടിയിൽ പിടിച്ചുയർത്തി.... അവൾ കണ്ണുകൾ അടച്ചാണ് നിൽക്കുന്നത്.... അവൻ അവളുടെ നെറ്റിയിലും രണ്ട് കണ്ണുകളിലും ചുംബിച്ചു പതിയെ ആ അധരങ്ങളും കവർന്നെടുത്തു.... അധരങ്ങൾ ഇണചേർന്നപ്പോൾ രണ്ട് പേരുടെയും പ്രണയം വാക്കുകൾക്കും അതീതമായി..... ആ ചുംബനത്തിൽ അവരുടെ കണ്ണുനീരും അലിഞ്ഞു ചേർന്നു .... പരസ്പരം വിട്ട് മാറാനാകാതെ ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചു അവർ ചുംബനത്തിൽ ആഴ്ന്നു....... തളർന്നു പോകാറായ അമിയെ കാശി ചേർത്തു പിടിച്ചു.....ചോരയുടെ ചുവ അറിഞ്ഞപ്പോൾ കാശി ആ അധരങ്ങൾ വേർപെടുത്തി.....
അവളുടെ ചുണ്ടുകൾ നന്നായി മുറിഞ്ഞിരുന്നു.....ആമി മുഖം താഴ്ത്തിയാണ് നിൽക്കുന്നത്.... അവൻ ആ ചുണ്ടുകളിൽ പതിയെ തഴുകി.... ആമി വേദനകൊണ്ട് എരിവ് വലിച്ചു....
"സോറി.... സോറി ആമി.... ഞാൻ ഒരാവേശത്തിന്..... "
കാശിയുടെ വെപ്രാളം കണ്ട ആമി ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി...... അവനും അവളെ ചേർത്തു പിടിച്ചു......
"ഞാൻ പോട്ടെ.... ഇനിയും നിന്നാൽ ശെരി ആകില്ല..... "അവൾക്ക് ഒരു ഉമ്മ കൂടി കൊടുത്തു കാശി അവിടെ നിന്നു പോയി..... ആമി നാണം കലർന്ന ചിരിയോടെ അവൻ പോകുന്നതും നോക്കി നിന്നു
ദിവസങ്ങൾ പിന്നെയും കടന്നു പോയി.... അന്നൊരു സൺഡേ എല്ലാവരും കൂടി ബ്രേക്ഫസ്റ് കഴിക്കുകയാണ്.... അച്ഛൻ ഇല്ലാ..... എന്തോ ബിസിനെസ്സ് മീറ്റിംഗിൽ ആണ്..... കഴിച്ചോണ്ടിരുന്നപ്പോൾ ആമിക്ക് ആകെ മനംപുരട്ടുന്നത് പോലെ തോന്നി.... അവൾ വേഗം വാഷ് ബസിന്റെ അടുത്തേക്ക് ഓടി.... ഏട്ടത്തിമാർ കൂടെ പോയി .....
കാശിക്ക് ആകെ ടെൻഷൻ ആയി... അവൾക്ക് എന്ത് പറ്റി..... അപ്പോൾ ആണ് തന്നെ നോക്കി ദഹിപ്പിക്കുന്ന അമ്മയെ അവൻ കാണുന്നത്..... കാശിയുടെ കയ്യിൽ ഇരുന്ന ചപ്പാത്തി പീസ് താഴെ വീണു.... അമ്മയും അവളുടെ അടുത്തേക്ക് പോയി......
അന്നേരമാണ് അവനെ തന്നെ നോക്കി ദയനീയതയോടെ ഇരിക്കുന്ന ഏട്ടന്മാരെ അവൻ കാണുന്നെ.....
"എന്നാലും ചെക്കാ.... നീ പണിപറ്റിച്ചല്ലോ..... അവൾ കുഞ്ഞല്ലേടാ..... നിനക്ക് ഇതെങ്ങനെ തോന്നിയെടാ..... ".
"അത് തന്നെ... നീ ഒരു നിമിഷം ഈ ഏട്ടന്മാരെക്കുറിച്ചു ഓർത്തോ.... ഇങ്ങനെ കേറി overtake ചെയ്യണമായിരുന്നോ...... "
സൂര്യയുടെ വാക്കുകൾ ഏറ്റ് പിടിച്ചു സത്യയും പറഞ്ഞു
കാശിക്ക് ആകെ ഭ്രാന്ത് പിടിച്ചു.... ഇതെന്ത് കൂത്തു.... കിസ്സ് അടിച്ചാൽ കൊച്ചുണ്ടാകുമോ....... ഇതെന്താ വെള്ളരിക്ക പട്ടണമോ.... അങ്ങനെ അവന്റെ തലയിൽ ഉള്ള കിളികുഞ്ഞുങ്ങൾ ടാറ്റ ബൈ ബൈ പറഞ്ഞു ടൂറിനു പോയി 🐦🐦🐦🐦🐦🐦
തുടരും...... ❤️