Aksharathalukal

അലൈപായുതേ ❣️ 13

അലൈപായുതേ (13)❤️❤️❤️
 
 
✍️കിറുക്കി 😘😘😘
 
 
"ഏട്ടത്തി അവൾക്ക് എന്താ പറ്റിയെ... "
 
തിരികെ വന്ന താരയെ കണ്ട് കാശി ചോദിച്ചു......
 
"അവൾക്ക് പണ്ടേ മുട്ടക്കറി ഇഷ്ടമല്ല.... പിന്നെ നമ്മളോട് അത് പറയാൻ മടി ആയിരുന്നെന്ന്.... ചപ്പാത്തിക്ക് വേറെ കറി ഇല്ലല്ലോ.... അത്കൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്യാം എന്ന് കരുതി...... പക്ഷെ എത്ര ആയാലും ഇഷ്ടം അല്ലാത്ത ഫുഡ് അല്ലേടാ.... അതാ..... വേറെ ഒരു കുഴപ്പോം ഇല്ലാ..... "
 
കാശി അപ്പോൾ തന്നെ ടൂറിനു പോയ കിളികളെ എല്ലാം കൂട്ടിൽ കേറ്റി.... പാവം അവറ്റകൾ അവനെ ചീത്തയും വിളിച്ചു കേറി പോയി 🐦🐦
 
കാശി അടുത്തിരുന്നു ചപ്പാത്തിയും മുട്ടയും അടിക്കുന്ന ഏട്ടന്മാരെ ഒന്നിരുത്തി നോക്കി..... എന്നെക്കാൾ അഞ്ചാറോണം കൂടുതൽ ഉണ്ടെന്നുള്ള ഒറ്റ കാരണത്താൽ രണ്ടിനേം വെറുതെ വിടുന്നു..... അവന്മാരുടെ ഒലക്കമേലെ ഒരു ഗർഭം... ഞാൻ ഇതുവരെ ശരിക്കൊന്ന്....... ആ അല്ലേൽ വേണ്ട ആരോട് പറയാൻ ആര് കേൾക്കാൻ... 
 
"അല്ലേലും നീ സ്നേഹം ഉള്ളവനാ..... അതെനിക്കറിയാരുന്നു.... "
 
സത്യ പറയുന്ന കേട്ട് കാശി അടുത്തിരുന്ന ജഗ് കയ്യിൽ എടുത്തു.... 
സത്യയും സൂര്യയും അപ്പോൾ തന്നെ കഴിപ്പ് മതിയാക്കി എണിറ്റു 
 
"മോനിനി ചപ്പാത്തി വേണോ... "തലയിൽ തഴുകിക്കൊണ്ട് അമ്മ ചോദിക്കുന്നത് കേട്ട് കാശി ഒന്ന് തിരിഞ്ഞു നോക്കി 
 
 
"കണ്ട സീരിയൽ എല്ലാം കണ്ടിട്ട്... ഡൈനിങ്ങ് ടേബിളിൽ നിന്നും ഏത് പെണ്ണ് വോമിറ്റ് ചെയ്താലും അപ്പോൾ ഗർഭം..... "
 
 
"ഡാ ചെക്കാ.... ഞാൻ അങ്ങനെ സംശയിച്ചെങ്കിലേ അതിന് കാരണം ഒന്നേ ഉള്ളു..... അവളുടെ കെട്ടിയോൻ നീ ആയോണ്ട്.... ആ നിന്നെ 22 വർഷമായി കാണുന്നു എന്നത് കൊണ്ട്..... "
 
അമ്മയുടെ ഡയലോഗ് കേട്ട് അവന്റെ കിളികൾ ഇനി ഒരിക്കലും വരില്ലെന്ന് തീർത്തു  പറഞ്ഞു ലെഗേജുകളും ആയി പോയി 🐦🐦🐦🐦
 
കാശി ആമിടെ റൂമിൽ ചെന്നപ്പോൾ ആമി കട്ടിലിൽ ചാരി കണ്ണടച്ച് ഇരിക്കുകയാണ്... കാശി പതിയെ ചെന്നു ആ കവിളിൽ ഒരു കടി കൊടുത്തു..... ആമി അവനെ പരിഭവത്തോടെ കണ്ണ് തുറന്നു നോക്കി.... 
 
"എന്താ കാശി.... എന്തിനാ എപ്പോഴും കടിക്കുന്നെ.... "
 
"അതോ..... എനിക്ക് നിന്നെ കാണുമ്പോഴേ അങ്ങനെ തോന്നും.... കടിച്ചെടുക്കാൻ..... എന്ത് ചെയ്യും... "
 
കാശി പറഞ്ഞത് കേട്ട് ആമി അവനെ തലയിണ കൊണ്ട് അടിച്ചു... 
 
"ഇപ്പൊ എങ്ങനെ ഉണ്ട്..... നീ മുട്ടക്കറി  ഇഷ്ടമല്ലെന്ന് പറയാനേ എന്താ... "
 
"മ്മ്.... അമ്മ വഴക്ക് പറഞ്ഞു.... പറഞ്ഞൂടാരുന്നോ എന്നൊക്കെ ചോദിച്ചു.... "
 
"ആ ഒരു മുട്ടക്കറി കൊണ്ട് ഞാൻ ഇത്ര നാളും പഠിച്ച ബയോളൊജിയൊക്കെ തെറ്റാണോ എന്ന് വരെ തോന്നി.... "
 
"അതെന്താ..... "ആമിടെ ചോദ്യം കേട്ട് കാശി അവൾക്ക് ഒരു ചിരി കൊടുത്തു പോയി..... ഇനി അവളൂടെ അറിഞ്ഞിട്ട് വേണം........ 😌😌😌
 
 
അമിയെയും കൊണ്ട് കാശി വിശാലിന്റെ വീട്ടിലേക്ക് ഇന്നാണ് വന്നത്..... വൈശു രാവിലെ തൊട്ട് വെയ്റ്റിംഗ് ആണ്.... ആമി ചേച്ചിയെ കാണാൻ... അന്നവൾ വാങ്ങി കൊടുത്ത പിങ്ക് ഫ്രോക്ക് ആണ് പുള്ളിക്കാരിയുടെ വേഷം...... 
 
കാശിയും ആമിയും വന്നപ്പോൾ തന്നെ വൈശു ഓടി ആമിയുടെ അടുത്ത് പോയി.... ആമിക്കും അവളെ കണ്ട് ഒരുപാട് സന്തോഷം ആയി..... അവരുടെ രണ്ട് പേരുടെയും സ്നേഹപ്രകടനം കണ്ട് ബാക്കി ഉള്ളവർ അന്തം വിട്ട് നിൽക്കുക ആണ്.. 
 
 
"ടീ നിനക്ക് ഇപ്പോൾ എന്നെ വേണ്ടേ.... മറ്റേത് ഓടി വരുമായിരുന്നല്ലോ കാശിന്നും വിളിച്ചു...... "
 
"വേണ്ട എനിക്കെ ആമിച്ചേച്ചി ഉണ്ടല്ലോ..... "വൈശു പറഞ്ഞതുകേട്ട് കാശി അവളെ പൊക്കി എടുത്തു ഡ്യുക്കിൽ ഇരുത്തി.... 
 
"ഇനി നീ വാടി ഡ്യൂക്കിൽ കൊണ്ട് പോകുവോ കാശി  എന്നും ചോദിച്ചിട്ട്.... "വൈശൂന്റെ ചിരി കണ്ട് കാശി അവളെ നെഞ്ചിലേക്ക് ചേർത്തു.... വൈശു പോക്കറ്റിൽ കയ്യിട്ട് അവളുടെ ഡയറി മിൽക്കെടുത്തു 
 
 
"അവൻ ഇവിടെ വരുമ്പോൾ ഇത് പതിവ് പടിയ.... "വിശാൽ ഒരു ചിരിയോടെ ആമിയോട് പറഞ്ഞു 
 
 
ഓരോ ദിവസവും കാശിയെ അടുത്തറിയും തോറും അവനൊരു ലഹരിയായി മാറുന്ന പോലെ ആമിക്ക് തോന്നി..... താൻ അടിമപ്പെട്ടു പോകുന്ന ലഹരി... ഒരിക്കലും അതിൽ നിന്നൊരു മുക്തി തനിക്ക് വേണ്ടെന്ന് അവൾക്ക് തോന്നി.... 
 
വിശാലിന്റെ വീട് കാശിക്ക് അവന്റേത് പോലെ തന്നെ ആയിരുന്നു.... അടുക്കളയിൽ അച്ഛന്റെയും അമ്മയുടെയും കൂടെ കാശിയും വിശാലും കൂടി.... വൈശുവും ആമിയും വൈശൂന്റെ റൂമിൽ അവളുടെ കളിപ്പാട്ടങ്ങൾക്ക് ഇടയിൽ ആയിരുന്നു..... ഇടക്ക് കാശി വന്ന് നോക്കിയപ്പോൾ വൈശൂന്റെ ചില ചെറിയ വലിയ കഥകൾ ആകാംഷയോടെ കേട്ടിരിക്കുന്ന അമിയെയാണ് കണ്ടത്.... ആ കാഴ്ച കണ്ട കാശിക്ക് ചിരി പൊട്ടി... 
 
ഉച്ചക്ക് ഊണ് കഴിഞ്ഞിട്ട് ആമിയും കാശിയും വിശാലും കൂടെ അവരുടെ വയല് കാണാൻ ഇറങ്ങിയതാണ്... വൈശു ഉറക്കമായി..... 
 
"അല്ല ആമി..... ഇവന് നിന്നെ ഇഷ്ടമായിരുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഇവന്റെ ആരാധികമാർക്ക് സഹിച്ചില്ല.... അപ്പോൾ ഇപ്പൊ നീ ഇവന്റെ ഭാര്യ ആണെന്ന് അവരറിഞ്ഞാൽ ഹാർട്ട്‌ അറ്റാക്ക് വരുമല്ലോ.... "
 
വിശാല് പറഞ്ഞതുകേട്ട് ആമി വാ പൊത്തി ചിരിച്ചു... കാശി അവളെ ഒന്നിരുത്തി നോക്കി.... കൂടെ വിശാലിനെയും.... 
 
"ഞങ്ങൾ പണ്ട് ഡിഗ്രി തേർഡ് ഇയർ പഠിക്കുമ്പോൾ ഒരു എലിസബത്ത് എന്നൊരു പെണ്ണുണ്ടായിരുന്നു.... നല്ല അച്ചായത്തി കൊച്ചു.... അവൾ വേറെ ഡിപ്പാർട്മെന്റ് ആയിരുന്നു..... ആര് കണ്ടാലും ഒന്ന് നോക്കും അതെ പോലെ ഒരു പെൺകൊച്ചു.... 
 
ഒരു ദിവസം കാശി ഫുട്ബാൾ പ്രാക്ടീസ് കഴിഞ്ഞു വന്നപ്പോൾ ആ പെൺകൊച്ചു ഇവനെ കേറി കിസ്സടിച്ചു.... "
വിശാൽ ഒന്ന് നിർത്തി കാശിയെ നോക്കി 
 
"കിസ്സോ..... "ആമി അതിശയത്തോടെ ചോദിച്ചു 
 
"ഡാ തെണ്ടി..... "കാശി വിളിച്ചപ്പോൾ വിശാലോന്ന് ചിരിച്ചു കാണിച്ചു 
 
"അല്ല ആമി ഞാൻ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ നിന്റെ കെട്ടിയോന് അത്ര മാർക്കറ്റ് വാല്യൂ ആണെന്ന..... "
 
"അവന്റെ ഒരു മാർക്കറ്റ് വാല്യൂ.... "
 
കാശി വിശാലിന്റെ പിറകെ ഓടാൻ നോക്കിയപ്പോൾ ആണ് പെട്ടെന്ന് മഴ ചാറാൻ തുടങ്ങിയത്.... അവർ മൂന്നും കൂടെ അടുത്ത് തന്നെ പണിക്കാർക്ക് വേണ്ടി കെട്ടിയിരുന്ന ചെറിയൊരു ഓലപ്പുരയിലേക്ക് ചെന്നു കേറി.... അവരെ അവിടെയാക്കി വിശാൽ അപ്പുറത്തെ സൈഡിലേക്ക് പോയി.... അവന്റെ ഫോണിൽ അപ്പോൾ വന്ന കാൾ കണ്ട് വിശാലിന്റെ മുഖത്തൊരു ചിരി വിടർന്നു ❤️❤️
 
 
 
കാശി നോക്കിയപ്പോൾ ആമി അവനെ തന്നെ നോക്കിനിൽക്കുവാണു..... കാശി പിരികം പൊക്കി എന്തെ എന്ന് ചോദിച്ചു.... 
 
 
"ആ പെണ്ണെവിടെയ ഉമ്മ തന്നത്.... "
 
"നീയും തുടങ്ങിയോ..... ടീ അത് ആ പെണ്ണ് തമാശക്ക്.... "
 
"പറ കാശി എവിടെയാ ഉമ്മ തന്നത്... "
ആമി അവന്റെ അടുത്തേക്ക് വന്ന് ഇടുപ്പിൽ കൈ കുത്തി ചോദിച്ചു 
 
കാശി കവിൾ തൊട്ട് കാണിച്ചു... ആമി അടുത്ത് ചെന്ന് എത്തി നിന്നു അവൻ തൊട്ട് കാണിച്ചെടുത്തു ഒരു കടി കൊടുത്തു..... കാശി വായും തുറന്നു അവളെ നോക്കി..... 
 
"എന്താടി കുട്ടി പിശാശ്ശെ കാണിച്ചത്... നിനക്കിത്തിരി മയത്തിലൊക്കെ കടിച്ചൂടേടി..... "കാശി കവിള് തടവി അവളെ നോക്കി.... 
 
"വേറെ ആരും ഉമ്മ വെക്കണ്ട..... "അതും പറഞ്ഞവൾ അവനെ കെട്ടിപിടിച്ചു 
 
"ആമിക്കും കുശുമ്പോ..... "
 
ആമി അല്ലെന്ന് തലയാട്ടി 
 
"പിന്നെന്താ..... പോസ്സസീവ്നെസ്സ് ആണോ.... "
 
"എനിക്ക് പോസ്സസീവ് ആകാൻ വേറെ ആരാ ഉള്ളെ.... "ആമി പറഞ്ഞതുകേട്ട് കാശിയുടെ ചിരി മാഞ്ഞു.... അവൻ അവളെ ഒന്നുടെ ചേർത്തു നിർത്തി... 
 
 
"ഇപ്പോഴും പേടി ഉണ്ടോ... "കാശിയുടെ ചോദ്യം കേട്ട് ആമി തല ഉയർത്തി നോക്കി... 
 
"നീ ഇനി ഒന്നിനെയും പേടിക്കണ്ട ആമി.... നിന്നെ ആരും ഒന്നും ചെയ്യില്ലെടാ..... ഞാനില്ലേ നിന്റെ കൂടെ.... ഈ പേടിയൊക്കെ മാറ്റി കുറച്ചൂടെ ബോൾഡ് ആവണം..... നിന്റെ ഇപ്പൊ ഉള്ള ഈ മൂകതയൊക്കെ കുറെ കഴിയുമ്പോൾ മാറണം.... തൊട്ടാൽ വാടുന്ന അമിയെ അല്ല തൊട്ടാൽ പൊള്ളുന്ന ആമിയെയാ കാശിക്ക് ഇഷ്ടം.... ഞാൻ രണ്ട് വഴക്ക് പറഞ്ഞാൽ ഇരുന്ന് മോങ്ങുന്ന അമിയെ അല്ല.... അപ്പോൾ എന്നെ തിരിച്ചു രണ്ട് പറയുന്ന അമിയെയാ എനിക്ക് വേണ്ടത്.... "
 
കാശി പറഞ്ഞത് കേട്ട് ആമി അവനിൽ നിന്നും അകന്നു മാറി 
 
"കാശി ഞാൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു.... ഞാൻ പറഞ്ഞട്ടില്ലേ അച്ഛനും അമ്മയും വെറും പാവങ്ങൾ ആയിരുന്നു..... അവർക്ക് ഒരുപാട് വൈകി ഉണ്ടായ മോളാ ഞാൻ..... ഒരുപാട് സ്നേഹം തന്ന വളർത്തിയെ.... എല്ലാരോടും നിർത്താതെ സംസാരിക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു.... എനിക്ക് കാശിയെ കാണുമ്പോഴെല്ലാം അച്ഛനെയാ ഓർമ വരുന്നേ..... അച്ഛനും ഇത് പോലെയാ.... എപ്പോഴും കൂടെ ഉണ്ട് മോള് പേടിക്കണ്ട ഒരുപാട് ഉയരങ്ങൾ കീഴടക്കണം എന്നൊക്കെ പറയുമായിരുന്നു..... 
 
ഞാൻ നല്ലപോലെ പഠിക്കുമായിരുന്നു... അച്ഛനും അമ്മയ്ക്കും എന്നെ കുറിച് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു.... 
 
അന്നൊരു ദിവസം മൂകാംബികക്ക് പോകാൻ ഒരുങ്ങി ഞങ്ങൾ മൂന്നും... പക്ഷെ എനിക്ക് അന്ന് രാവിലെ മുതൽ നല്ല പനി ആയോണ്ട് പോയില്ല.... അന്നായിരുന്നു പത്താം ക്ലാസ്സിലെ റിസൾട്ട് വരുന്ന ദിവസം.... അത്കൊണ്ട് അച്ഛനും അമ്മയും എന്നെ അച്ചാച്ചന്റെ അടുത്താക്കി പോയി.... രാവിലെ റിസൾട്ട് വന്നു... എനിക്ക് ഫുൾ A+
 
ആ സന്തോഷം എത്രയും പെട്ടെന്ന്
 അച്ഛനേം അമ്മയെയും അറിയിക്കാൻ എനിക്ക് തിടുക്കമായി.... ഫോൺ വിളിച്ചിട്ട് എടുത്തില്ല ..... ഒരു ഫോൺ വന്നു അച്ചാച്ചൻ വേഗം പോയി.... 
 
നല്ല മാർക്ക്‌ കിട്ടി എന്ന് അച്ഛനോടും അമ്മയോടും പറയാൻ ഇരുന്ന എന്റെ മുന്നിലേക്ക് അന്ന് വന്നത് വെള്ള പുതച്ച ജീവനില്ലാത്ത അവരുടെ ശരീരങ്ങൾ ആയിരുന്നു.... അന്ന് ഒറ്റപെട്ടപ്പോൾ മുതൽ തുടങ്ങിയ പേടിയാ 
 
കാശിക്ക് ഒരിക്കലെങ്കിലും ചിന്തിക്കാൻ സാധിക്കുമോ അച്ഛനും അമ്മയും ഇല്ലാത്ത ഒരു ദിവസം...... എനിക്കും അങ്ങനെ ആയിരുന്നു വൈകിട്ട് സ്കൂളിൽ നിന്ന് വരുമ്പോൾ ഇഷ്ടമുള്ളത് ഉണ്ടാക്കിത്തരാൻ അമ്മ ഇല്ലാതെ ആവുക..... വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന അച്ഛനോടൊപ്പം കളിയ്ക്കാൻ പറ്റാതെ ആവുക...... 
 
ആ ഒറ്റപ്പെടലിൽ തുടങ്ങിയ പേടിയാ.... പക്ഷെ ഇപ്പോൾ അത്രക്ക് ഇല്ലാട്ടോ.... കൂടെ നീ ഇല്ലേ കാശി.... "
 
കാശി അവളുടെ തലയിൽ പതിയെ തലോടി.... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു 
 
"കാശി.... നിനക്ക് എന്നോട് സഹതാപം ആണോ.... ആരുമില്ലാത്ത അനാഥ പെണ്ണിനോട് തോന്നുന്ന സഹതാപം..... അതിൽ നിന്നുണ്ടായ സ്നേഹം ആണോ...... എന്നെ വേണ്ടാന്ന് വെക്കുവോ..... നിനക്ക് ഞാൻ ചേരില്ലല്ലോ കാശി... പിന്നെന്തിനാ .... "
 
"ആമി ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇപ്പോൾ ഞാൻ പറയുന്നില്ല..... നിന്റെ ഉള്ളിൽ ഒരുതരം ഇൻസെക്യൂരിറ്റി ഉണ്ട്.... അതാ ഇപ്പോൾ ഇങ്ങനെയൊക്കെ.... നിനക്കുള്ള ഉത്തരം കാലം തരും..... കാശിനാഥന്റെ കാമുകി അല്ല നീ.... ഭാര്യയാ..... എന്റെ ഹൃദയത്തിൽ ഒരു പെണ്ണിന്റെ മുഖമേ ഉള്ളു..... എന്റെ അവസാനശ്വാസം വരെ അവിടെ അവളെ കാണു ... 
 
ഞാൻ പറഞ്ഞിട്ടില്ലേ ചിലപ്പോൾ ഉള്ളിലുള്ള സ്നേഹം വാക്കുകൾക്ക് അതീതമായി പോകും...... "
 
കാശി ഒന്ന് നിർത്തി അമിയെ നോക്കി.... ആമി ചിരിയോടെ അവനിലേക്ക് ചേർന്നു നിന്നു 
 
മഴ നല്ല തകർത്തു പെയ്യുകയാണ്.... 
 
"ഞാൻ സങ്കടപെടുത്തിയോ.... "
 
ആമിയുടെ ചോദ്യം കേട്ട് കാശി അവളെ നോക്കി 
 
"സങ്കടപെടുത്തിയെങ്കിൽ..... 🤨"അവൻ അവളെ നോക്കി ചോദിച്ചു 
 
"അങ്ങനെ ആണേൽ ഞാൻ മാറ്റിത്തരാം സങ്കടം.... "
 
"ആണോ.... മാറ്റുവോ.... "കാശി ആർദ്രമായി ചോദിച്ചു അവളുടെ  ചെവിയിലേക്ക് ഊതി.... ആമിക്ക് ഇക്കിളി ആയി അവനെ തള്ളി മാറ്റി 
 
മഴയോടൊപ്പം ശക്തമായി കാറ്റും കൂടെ വീശിയപ്പോൾ ആമിക്ക് വല്ലാതെ തണുത്തു 
 
"എന്തേ തണുക്കുന്നോ... "കാശി ചോദിച്ചകേട്ട് ആമി അവനെ ഒന്ന് നോക്കി.... അവൾ അവന്റെ ടി ഷിർട്ടിന്റെ ഇടയിലൂടെ നൂഴ്ന്നു കയറി... കാശി ഒട്ടും പ്രതീക്ഷിക്കാത്തത് ആയത്കൊണ്ട് അവൻ ഒന്ന് ഞെട്ടി... എന്നാൽ അവനോട് അത്ര അടുത്ത് നില്കുന്ന അവളുടെ ഹൃദയമിടിപ്പ് അറിഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി 
 
ആമി അവന്റെ മുഖം നോക്കികാണുവാണ്.... കാശിയുടെ ഹൃദയമിടിപ്പ് അവൾക്കും ഫീൽ ചെയ്തു... അതിത്ര വേഗത്തിൽ മിടിച്ചു പൊട്ടിപോകുമോ എന്നവൾക്ക് തോന്നി 
 
"കാശി എന്താ ഇത്ര വേഗത്തിൽ ഇതിങ്ങനെ മിടിക്കുന്നെ ... "ആമി അവന്റെ നെഞ്ചിൽ കൈ ചേർത്തു ചോദിച്ചു 
 
"നീ ഇത്ര അടുത്തല്ലേ അതാ.... 
ഇപ്പോൾ തണുക്കുന്നുണ്ടോ... "
 
തന്റെ മിഴിയിലേക്ക് നോക്കി കാശി ചോദിച്ച ചോദ്യത്തിന് മുന്നിൽ ആമി ഒന്ന് പതറി.... 
കാശി തന്റെ  ടി ഷിർട്ടിനുള്ളിൽ നിൽക്കുന്ന ആമിയെ അവന്റെ ദേഹത്തേക്ക് ഒന്നുടെ ചേർത്തു നിർത്തി 
 
അവന്റെ ശരീരത്തിന്റെ  ചൂടിൽ സ്വയം ഉരുകി തീരുന്ന പോലെ അവൾക് തോന്നി 
 
"പറ ആമി ഇപ്പോഴും തണുക്കുന്നോ... "
 
"അത്. കാശി.... എനിക്ക്... "
 
"നിനക്ക്..... പറ.... ആമി തണുക്കുന്നോ.... "
 
"ങ്ങുഹും.... ഇല്ലാ.... "
 
കാശി അവളുടെ അധരങ്ങളിൽ ചുംബിക്കാൻ ആഞ്ഞപ്പോൾ അവൾ കണ്ണുകൾ ഇറുക്കെ അടച്ചു അത് സ്വീകരിക്കാൻ എന്ന പോലെ നിന്നു 
 
കുറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാതെ നോക്കിയ ആമി കണ്ടത് അവളെ നോക്കി പറ്റിച്ചേ എന്ന ഭാവത്തിൽ നിൽക്കുന്ന കാശിയെ ആണ്..... 
 
കാശിയുടെ ചിരി കണ്ട് മാറിപോകാൻ നോക്കിയ ആമിയെ അവനൊന്നുടെ ചേർത്തു നിർത്തി.... കാശി അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു അവളുടെ ആ മറുകിലേക്ക് പല്ലുകൾ ആഴ്ത്തി........ ആമി കാശിയെ ചുറ്റിപിടിച്ചു അവനോട് ചേർന്നു നിന്നു.... ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... 
 
അവൻ മുഖം പൊക്കി അവളുടെ നെറുകയിൽ ചുംബിച്ചിട്ട് അവളെ പുണർന്നു..... 
 
" i luv u ami❤️luv u more than anything ❤️...... "കാശിയുടെ വാക്കുകൾ ആമിയുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി..... അവരുടെ പ്രണയം കണ്ട് നാണം വന്ന് മഴ കുറച്ചുകൂടെ ശക്തമായി പെയ്തു ❣️❣️❣️❣️❣️❣️❣️
 
 
 
 
 
തുടരും............... ❤️
 
 
 
 
 
 

അലൈപായുതേ ❣️ 14

അലൈപായുതേ ❣️ 14

4.6
24140

അലൈപായുതെ  (14)❤️❤️❤️     കിറുക്കി 😘😘😘     രാത്രിയിൽ കാശിയുടെ നെഞ്ചിൽ തല വെച്ച് കിടക്കുവാണ് ആമി.. കാശി കണ്ണടച്ച് കിടക്കുവാ... ആമി പതിയെ തല ഉയർത്തി നോക്കി..    "ഉറങ്ങിയോ.... "ആമി ചോദിച്ചു      "ഇല്ല.... "കാശി ഒരു പുഞ്ചിരിയോടെ പറഞ്ഞു    ആമി അവന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കിയിരുന്നു.... പതിയെ അവന്റെ കവിളിൽ കൈ വെച്ചു.... അവളുടെ കയ്യിലെ തണുപ്പറിഞ്ഞു അവൻ കണ്ണ് തുറന്നു നോക്കി.    "എന്താടാ.... "കാശിയുടെ ചോദ്യം കേട്ട് ആമി ഒന്നുമില്ല എന്ന് തലയാട്ടി    അവൾ അവന്റെ മുഖത്തുടെ കയ്യോടിച്ചു.... കാശി ആണേൽ  അവളുടെ മുഖത്ത് നിന്ന് കണ്ണേടുക്ക