അലൈപ്പായുതേ (32)❤️❤️❤️
(ലാസ്റ്റ് പാർട്ട്............ 😌)
"ആമി....................... "
കാശി ഒരു ഞെട്ടലോടെ എണിറ്റു...... അവനാകെ കിതക്കാനും വിയർക്കാനും തുടങ്ങി...... എന്താ സംഭവിച്ചത് എന്ന് മനസിലാവുന്നില്ല...... അവൻ കുറച്ച് നേരം മുഖം താഴ്ത്തി അങ്ങനെ തന്നെ ഇരുന്നു...... കുറെ കഴിഞ്ഞു ചുറ്റും നോക്കി.....
ഉച്ചക്ക് ഫയൽ നോക്കാൻ റൂമിലേക്ക് വന്നതാണ്.... അറിയാതെ ഒന്ന് മയങ്ങി പോയി........ സ്വപ്നം കണ്ടതാണ്...... കാശി നെഞ്ചിനു മീതെ കൈ വെച്ചു...... ഹൃദയം വല്ലാതെ മിടിക്കുന്നു....... ഇത്ര വ്യക്തമായി ഇങ്ങനെയൊക്കെ കാണുക...... കാശി വേഗം താഴേക്ക് വന്നു
താഴെ വന്നപ്പോൾ ഹാളിൽ സോഫയിൽ ചാരി കിടന്നു ടീവി കാണുവാണ് ആമി.... കയ്യിലുള്ള ബൗളിലെ നട്സ് കാണുന്നതിന് അനുസരിച്ചു വയറ്റിലേക്ക് പോകുന്നുണ്ട്...... കാശിക്ക് ജീവൻ തിരിച്ചു കിട്ടിയ പോലെ തോന്നി
അവൻ അങ്ങോട്ട് ചെന്നപ്പോൾ ആമി ഡോറയുടെ പ്രയാണം കാണുവാണ്..... ആസ്വദിച്ചിരുന്നു കാണുവാണ്..... കാശി വന്നതൊന്നും അറിഞ്ഞിട്ടില്ല......
കാശി അവളുടെ അടുത്ത് വന്നു അവളെ ഇറുകെ പുണർന്നു മുഖമാകെ ഉമ്മകളാൽ മൂടി...... ആമി ആകെ വണ്ടർ അടിച്ചിരിക്കുവാ...... ഇവനിതെന്ത് പറ്റി എന്നാണ് അവൾ ആലോചിച്ചത്.......
"കാശി എന്താ പറ്റിയെ..... ഉയ്യോ കണ്ണൊക്കെ നിറഞ്ഞല്ലോ...... എന്താടാ എന്താ.... "
ആമിക്ക് ആകെ വെപ്രാളം തോന്നി
"ഒന്നുല്ല മോളെ...... ഞാനൊരു സ്വപ്നം.... "
"ഓഹ് ഫയല് നോക്കാൻ ആണെന്നും പറഞ്ഞു പോയിട്ട് കൊള്ളാം ഉറങ്ങാൻ പോയതാണോ...... ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇവിടെ എന്റെ കൂടെ ഇരുന്നു ഡോറ കാണാൻ..... കേട്ടില്ലല്ലോ...... "
ആമി കാശിയെ പുച്ഛിച്ചു പറഞ്ഞു..... കാശി ടിവിയിലേക്ക് നോക്കി..... ഒരുതരം നിർവികാരതയോടെ പിന്നെ ആമിയെയും നോക്കി...... ആമി അതിൽ മുഴുകി....... കാശി അവളുടെ വയറ്റിലേക്ക് തല ചേർത്തു
"അച്ഛന്റെ പൊന്ന് ഉറങ്ങുവാണോ..... നീ വന്നിട്ട് വേണം നിന്റെ അമ്മയുടെ ഡോറ കാണൽ നിർത്താൻ..... "
ആമി ഒരു ചിരിയോടെ അവന്റെ തലയിൽ തഴുകി........ കാശി എണീറ്റിരുന്നു അവളുടെ അധരങ്ങൾ കവർന്നെടുത്തു...... വേദനിപ്പിക്കാതെ പതിയെ ആണ് അവൻ അത് സ്വന്തമാക്കിയത്........
വയറിൽ ചവിട്ട് കിട്ടിയപ്പോൾ ആമി കാശിയുടെ കൈ വയറ്റിലേക്ക് വെച്ചു...... കാശി ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു........
അന്ന് സ്വപ്നം കണ്ടതിനു ശേഷം കാശി സമാദാനത്തോടെ ഇരുന്നിട്ടില്ല..... ആരോടും അവനത് പറഞ്ഞില്ല.... പിന്നെ ഒന്ന് ഓർക്കാൻ കൂടി അവൻ തുനിഞ്ഞില്ല...... അത്ര പേടി ആയിരുന്നു അവനാ സ്വപ്നം.....
ആമി എവിടെ പോയാലും കാശി പിറകെ കാണും..... ആമി വഴക്കിട്ടു വഴക്കിട്ടു ഒരു വഴി ആയി
പ്രസവത്തിന്റെ ഡേറ്റ് അടുത്തപ്പോൾ കാശി ഓഫീസിൽ പോകുന്നത് നിർത്തി....... അവന്റെ ടെൻഷൻ കണ്ട് എല്ലാരും ചിരിച്ചെങ്കിലും കാശിയുടെ ഉള്ളിൽ തീ ആയിരുന്നു......
ഡേറ്റ് അടുത്തിട്ടും ആമിക്ക് യാതൊരു ബുദ്ദിമുട്ടും ഇല്ലായിരുന്നു..... ചെറിയ ചില അസ്വസ്ഥതകൾ മാത്രം..... ആമിക്ക് ഡോക്ടർ പറഞ്ഞ ഡേറ്റ് ഇന്നാണ് ....... സാദാരണ ഡേറ്റിന് മുന്നേ ഡെലിവറി നടക്കേണ്ടത് ആണല്ലോ..... ഇത് അവൾക്ക് യാതൊരു വേദനയും ഇല്ല.... പുള്ളിക്കാരി ഹാപ്പി ആണ്
ഡേറ്റ് ആയത്കൊണ്ട് അവളെ രാവിലെ അഡ്മിറ്റ് ചെയ്തു......വൈകുന്നേരം വരെ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു.... ഇനിയും പെയിൻ വന്നില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യാം എന്ന് തീരുമാനിച്ചു...... അത് കെട്ട് കാശിക്ക് ആകെ ടെൻഷൻ ആയി..... അമ്മയ്ക്കും ഏട്ടത്തിമാർക്കും ഒരു ടെൻഷനും ഇല്ലല്ലോ എന്നവൻ ചിന്തിച്ചു
ഇടക്ക് കാശി ആമിയെ കാണാൻ ചെന്നപ്പോൾ അവൾ നഴ്സിനോട് കത്തി വെക്കുകയാണ്...... ഇവളല്ലേ ഇനി പ്രസവിക്കുന്നെ ..... അതിന്റെ ഒരു ലക്ഷണവും ഇല്ലല്ലോ.... ബാക്കി ഉള്ളവൻ ടെൻഷൻ അടിച്ചൊരു വഴി ആയി......
"കാശി എനിക്ക് ബട്ടർ സ്കോച്ച് ഐസ് ക്രീം വേണം..... കഴിക്കാമെന്ന് ഡോക്ടർ പറഞ്ഞു..... വേഗം വാങ്ങിയിട്ട് വാ...... "
കാശി വേറെ വഴി ഇല്ലാത്തോണ്ട് അതും വാങ്ങി ചെന്നു...... ആമി നല്ല സന്തോഷത്തോടെ അത് അകത്താക്കി....... കാശി ആമിയുടെ അടുത്തിരുന്നു......
"സാദാരണ ഭാര്യമാരെ ഭർത്താക്കന്മാരാ സമദനിപ്പിക്കുന്നെ ഇതിപ്പോ നേരെ തിരിച്ചാണല്ലോ.... "
അവരുടെ വർത്താനം കേട്ട ഒരു നേഴ്സ് ചിരിയോടെ പറഞ്ഞു..... മാലാഖക്ക് അറിയില്ലല്ലോ കാശിയുടെ ഉള്ളിലെ തീ . ......... 😌
"കാശി എനിക്കിവിടെ എന്തോ കൊളുത്തി പിടിക്കുന്ന പോലെ തോന്നുവാ.... "
ആമി വേദനയോടെ പറഞ്ഞത് കെട്ട് കാശി സിസ്റ്ററിനെ വിളിച്ചു..... കാശി പുറത്തേക്കിറങ്ങി ടെൻഷനോടെ നിന്നു.... കുറെ സമയം കഴിഞ്ഞു.... കാശി വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്....
"കാശി നല്ല ചൂട് കപ്പലണ്ടിയ..... വേണേൽ രണ്ടെണ്ണം എടുത്തോ.... "
സത്യ ചോദിച്ചത് കെട്ട് കാശി അവനെ ഒന്നിരുത്തി നോക്കി
"നിന്റെ വെപ്രാളം കണ്ടാൽ തോന്നും ലോകത്ത് ആദ്യമായിട്ടാ ഒരു പെണ്ണ് പ്രസവിക്കുന്നെ എന്ന്...... "
"പോടാ നാറി ചേട്ടാ...... "
കാശി അതും പറഞ്ഞു വീണ്ടും ടെൻഷനോടെ ഉലാത്താൻ തുടങ്ങി
കുറച്ച് സമയത്തിന് ശേഷം ഒരു നഴ്സ് വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞിനേയുമായി വന്നു..... രേവതി കുഞ്ഞിനെ വാങ്ങി....
"സിസ്റ്റർ ആമി...... "
കാശി കുഞ്ഞിനെ പോലും നോക്കാതെ ചോദിച്ചു
"പുള്ളിക്കാരി മയക്കത്തിലാ.... റൂമിലേക്ക് മാറ്റുമ്പോൾ കാണാം..... "
കാശിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത് ..... അവൻ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ സൂക്ഷിച്ചു വാങ്ങി ...... കണ്ണടച്ചിരിക്കുവാണ്..... മോളാണ് .......
അപ്പോഴാണ് വേറെ ഒരു സിസ്റ്റർ വന്നത്...... അവരുടെ കയ്യിൽ മറ്റൊരു കുഞ്ഞാണ്.....ആ കുഞ്ഞിനെ രേവതി വാങ്ങി ... കാശി അത്ഭുതത്തോടെ രേവതിയെ നോക്കി .....
"ഇരട്ടകളാ കാശി...... നിനക്കൊരു സർപ്രൈസ് തരാമെന്ന് ആമിയ പറഞ്ഞത്...... "
കാശിയുടെ കണ്ണ് രണ്ടും നിറഞ്ഞു വന്നു ......... അവനാ കുഞ്ഞിനെ നോക്കി....... അതും മോളാണ്...... രണ്ട് കുഞ്ഞു മാലാഖമാരെ പോലെ തന്റെ മക്കൾ..... കാശി മറ്റേ കുഞ്ഞിനേയും എടുത്തു....... അവന്റെ ഹൃദയം നിറഞ്ഞു തൂവി
ആമിയെ കാണാതെ വീർപ്പുമുട്ടി ഇരുന്നതാണ് കാശി.... അവളെ റൂമിലേക്ക് മാറ്റി എന്നറിഞ്ഞപ്പോൾ അവൻ കാണാനായി ഓടി....... അവളൊരു ചിരിയോടെ കിടക്കുവാണ്.....
"എങ്ങനുണ്ട് സർപ്രൈസ്..... ഇഷ്ടായോ..... "
ആമി കണ്ണ് ചിമ്മി ചോദിച്ചപ്പോൾ കാശി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു
"ഇഷ്ടായി ..... ഒരുപാട്..... വേദനിച്ചോ മോളെ ...... "
"മ്മ് പക്ഷെ രണ്ടു പേരെയും കണ്ടപ്പോൾ എല്ലാ വേദനയും മാറി... "
കാശിക്ക് അവളോട് വല്ലാത്ത ബഹുമാനം തോന്നി..... ഒരു ഭാര്യയിൽ നിന്നും അവളൊരു അമ്മയായിരിക്കുന്നു....... അവളോടുള്ള സ്നേഹം വീണ്ടും ഇരട്ടിച്ചിരിക്കുന്നു...........
നൂല് കെട്ട് കഴിഞ്ഞിട്ടാണ് ആമിയും കുട്ടികളും മഠത്തിൽ വീട്ടിലേക്ക് വന്നത് ..... അത് വരെ കാശി എങ്ങനെയോ പിടിച്ചു നിന്നു....... കുട്ടികൾ വന്നപ്പോൾ അവിടെ ഒരാഘോഷമായി മാറി.......
കീർത്തനയും നക്ഷത്രയും അതാണ് പേര്...... കീർത്തന എന്ന് കാശിയുടെ അനിയത്തിയുടെ പേരായിരുന്നു...... തക്കുവും കുക്കുവും അങ്ങനെയാണ് വിളിക്കുന്നെ ..... രണ്ട് പേരും കാണാൻ ഒരുപോലെയാണ്..... ആമിയെ പോലെ ഉണ്ടക്കണ്ണും നുണക്കുഴിയും ഉണ്ടെങ്കിലും കാശി തന്നെയാണ് രണ്ട് പേരും...... അച്ഛന്റ്റെ രൂപവും സ്വഭാവവും എല്ലാം അതെ പടി പകർന്നു കിട്ടിയിട്ടുണ്ട്........ വാശിയിലും ദേഷ്യത്തിലും രണ്ടും ഒരുപോലെയാണ്...... ഒരാൾ വാശി പിടിച്ചു കരഞ്ഞു തീരുമ്പോൾ അടുത്തയാൾ തുടങ്ങും....... ആമിക്ക് ആകെ ഭ്രാന്ത് ആകും ചിലപ്പോൾ
ഒരാൾ അടങ്ങി കിടന്നാൽ മറ്റെയാൾ എങ്ങനേലും അടുത്തയാളെ ശല്യം ചെയ്തു കിടക്കും...... ആമി രണ്ടു പേരെയും വഴക്ക് പറയും...... അത് കേൾക്കുമ്പോൾ അവർക്കറിയാം വഴക്ക പറയുന്നെന്നു...... രണ്ടും ചുണ്ട് പുളുത്തി കാണിക്കും...... കാശി വന്നാൽ രണ്ടും അവന്റെ കൂടെയാണ്..... അച്ഛൻ മക്കൾ ആണ് രണ്ടും...... അവനെ നക്കിയും കൊച്ചരി പല്ല് കൊണ്ട് കടിച്ചുമാണ് സ്നേഹം പ്രകടിപ്പിക്കുന്നത്....... അവർ രണ്ടും കാശിയുടെയും ആമിയുടെയും ജീവിതത്തിൽ വസന്തം തീർത്തു.......
മൂന്ന് വർഷത്തിന് ശേഷം ❤️❤️❤️❤️
ഇന്ന് ഋഷിയുടെ കല്യാണമാണ്..... സുചിത്രയുടെ അനിയത്തിയുടെ മോളാണ് വധു....... രണ്ടും തമ്മിൽ ലബ് ആയിരുന്നു......... മഠത്തിൽ വീട്ടിൽ ഉള്ളവരാണ് ഋഷിയുടെ കല്യാണം നടത്തുന്നത്...... ഫങ്ക്ഷനും അവിടെയാണ്.......
ആമി കുളിച്ചിട്ട് വന്നപ്പോഴും കാശി മൂടി പുതച്ചു കിടക്കുവാണ്...... അവൾ അവന്റെ പുറത്തേക്ക് കിടന്നു നനഞ്ഞ മുടി അവന്റെ മുഖത്തേക്കിട്ടു.... കാശി ഒരു ചിരിയോടെ കണ്ണ് തുറന്നു
"എണിക്ക് കാശി...... സമയം ആയി... "
അവൾ അവന്റെ ചെവിയിൽ കടിച്ചൊരു ചിരിയോടെ പറഞ്ഞു.......
"കുറച്ചൂടെ ആമി..... "കാശി വീണ്ടും കണ്ണടച്ച് കിടന്നു.......
"എന്നാൽ ശരി....... "
ആമി എണിറ്റു മാറി... കാശി ഒന്നുടെ കിടന്നു...... കുറച്ച് കഴിഞ്ഞു പുറത്തെന്തോ വന്നു വീണപോലെ തോന്നി കാശി തിരിഞ്ഞു നോക്കിയപ്പോൾ പുത്രിമാർ പുറത്തിരുന്നു പഞ്ചാരി മേളം നടത്തുവാണ്.......
"അച്ചോ എനിറ്റോ...... ബാ കുളിക്കാം..... "
രണ്ടും കോറസ് പാടുവാണ്.... കാശി എണീറ്റിരുന്നു രണ്ടിനെയും ചേർത്തു പിടിച്ചു.
"അമ്മ കുളിപ്പിക്കും എന്റെ ചക്കര കുടങ്ങളെ...... "
"വെന്ത...... അച്ഛൻ മതി..... "
കാശി ദയനീയമായി ആമിയെ നോക്കി.... അവൾ കാശിക്കൊരു ഫ്ലയിങ് കിസ്സും കൊടുത്തു പോയി.....
കാശി ഒരു ചിരിയോടെ രണ്ടിനെയും പൊക്കി ബാത്‌റൂമിൽ പോയി
കല്യാണത്തിന് മുന്നിൽ തന്നെ കാശിയും കുടുംബവും ഉണ്ടായിരുന്നു.... ഒരു കുറവും കല്യാണത്തിന് ഉണ്ടായിരുന്നില്ല...... എല്ലാവരുടെയും കണ്ണുകൾ ഒരേപോലെ ഇരിക്കുന്ന ആ തങ്കകുടങ്ങളിൽ ആയിരുന്നു..... പച്ചയും ചുവപ്പും പട്ട് പാവാടയും ഇട്ടു തല നിറയെ പൂവും ചൂടി കുഞ്ഞി കമ്മലും മാലയും കരിവളയും ഇട്ടു കണ്ണൊക്കെ കടുപ്പിച്ചെഴുതി നിൽക്കുന്ന തക്കുവും കുക്കുവും......
രാത്രിയിൽ റിസപ്ഷൻറ്റെ തിരക്കുകൾ കഴിഞ്ഞു കാശി കുളിച്ചിട്ട് വന്നപ്പോൾ ആമി മക്കളെ ഉറക്കുവാണ്...... അച്ഛൻ മക്കൾ ആണെങ്കിലും അമ്മയെ ജീവനാണ് രണ്ടിനും...... ഉറങ്ങാൻ അമ്മ തന്നെ വേണം
കുട്ടികളെ ഉറക്കി ആമി കാശിയുടെ അടുത്തേക്ക് വന്നു.....
"കുട്ടികളെ അവരുടെ അമ്മ ഉറക്കി.... അപ്പൊ കുട്ടികളുടെ അച്ഛനെയോ.... "
കാശിയുടെ ചോദ്യം കെട്ട് ആമി ഒരു ചിരിയോടെ അവനെ അവളുടെ നെഞ്ചിലേക്ക് ചേർത്തു
"എന്റെ മോനെ ഞാൻ തന്നെ ഉറക്കാം.. "
കാശി ഒരു ചിരിയോടെ അവളെ ചുറ്റി പിടിച്ചു ലൈറ്റ് ഓഫ് ആക്കി കട്ടിലിലേക്ക് കിടന്നു...... ഒരിക്കലും നിലക്കാതെ ഒഴുകുന്ന അവന്റെ ഉള്ളിലെ പ്രണയം അതെ പോലെ തന്റെ പാതിക്ക് നൽകാൻ...... എന്നും ആമിയുടെ മാത്രം കാശിയായി മാറാൻ വെമ്പൽ കൊണ്ട് കാശി അവളിലേക്ക് ചേർന്നു......
അവരുടെ പ്രണയം കണ്ട് ആകാശത്തിലെ ഒരു കുഞ്ഞു നക്ഷത്രം കണ്ണ് ചിമ്മി...... മന്ദമാരുതൻ ഒരു നാണത്തോടെ അവരെ തഴുകി കടന്നു പോയി 💞💞💞💞💞💞
അവസാനിക്കുന്നില്ല......... അവരുടെ പ്രണയം എന്നും ഇങ്ങനെ തന്നെ നിൽക്കട്ടെ...... ❤️❤️❤️❤️❤️❤️
ഇനി ആമിയും കാശിയും ഇല്ല..... അവർ ഇങ്ങനെ എന്നും പ്രണയിച്ചു ജീവിക്കട്ടെ 😍😍😍
........ഇത് ഞാൻ sc പോസ്റ്റ് ചെയ്ത സ്റ്റോറിയാണ്....എഡിറ്റ് ഒന്നും ചെയ്തിട്ടില്ല......ഞാൻ വലിയ എഴുത്തുകാരിയൊന്നുമല്ല ... അപ്പോൾ അതിന്റെതായ മിസ്റ്റേക്സ് കാണും....അതൊരു തുടക്കക്കാരിയുടെ പാളിച്ചകളായി കാണുക 🙂
അപ്പോൾ സ്റ്റോറി ഇഷ്ടമായെങ്കിൽ നിങ്ങളുടെ അഭിപ്രായം പറയണേ.....😘