Aksharathalukal

റൂഹിന്റെ ഹൂറി_💖Part-74

*റൂഹിന്റെ ഹൂറി_💖*
Part-74
 
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission 
 
                         °°°°°°°°°°°°°°°°°
 
ഒത്തിരി ഒത്തിരി ഹാപ്പിയാ...
പറയുമ്പോൾ അവളുടെ കൈകൾ അവനിലൊന്നൂടെ മുറുകി... അവളുടെ മുഖത്തെ തെളിച്ചവും കണ്ണുകളിലെ തിളക്കവും മിറർ വഴി അവന്റെ കണ്ണുകളും ഒപ്പി എടുത്തിരുന്നു...
 
ഇരുവരിലും നേർത്തൊരു ചിരി മാത്രം നിറഞ്ഞു നിന്നു... വയറിൽ ചുറ്റിപ്പിടിച്ച അവളുടെ കൈകൾ  എടുത്തവൻ ചുണ്ടോട് ചേർത്തു... അവളവന്റെ തോളിൽ കണ്ണുകളടച്ചു കിടന്നു... ഇരുവരിലും മൗനം...
 
കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പൈൻമരങ്ങൾക്ക് ഇടയിലൂടെ അമന്റെ ബൈക്ക് മുന്നോട്ട് പാഞ്ഞു... അവരെ പിന്തുടർന്ന് എന്ന പോലെ.. ആകാശത്തു ചന്ദ്രനും...
 
ദൂരെ നിന്ന് വീശുന്ന ഇളം കാറ്റ് ഇരുവർക്ക് ഇടയിലൂടെയും പാറി പോയി....
 
കുറെ ദൂരങ്ങൾ സഞ്ചരിച്ച ശേഷം അമന്റെ ബൈക്ക് ഒരിടത്തായി നിന്നു...
 
ഹാദി എണീറ്റ് ചുറ്റും നോക്കി... എവിടെയാ അമീക്കാ...
 
 ഇറങ്ങ്...
അവൻ അത്രമാത്രം പറഞ്ഞു.. അവൾ ബൈക്കിൽ നിന്ന് ഇറങ്ങി... പിന്നാലെ അവനും....
 
അവളെയും ചേർത്ത് പിടിച്ചു അവൻ മുന്നോട്ട് നടന്നു... ഇരുട്ടായിട്ടുണ്ട്... നേർത്ത നിലാവിന്റെ വെളിച്ചവും... മൊബൈൽ ഫ്ലാഷും വെച്ചവർ മുന്നോട്ട് നടന്നു...
 
കുറച്ചു വലിയൊരു കുന്നിൽ ചെരുവിലാണ് അമൻ ബൈക്ക് നിർത്തിയത്... അവളെ കയ്യും പിടിച്ചവൻ അവൻ കുന്ന് കയറി....
 
തണുത്ത കാറ്റ് വീശി ദേഹമാശകലം തണുപ്പ് പടർന്നതും ഹാദി കൈകൾ കൂട്ടി ഉരസി...
 
എവിടെക്കാ അമീക്കാ...
 
അവൾ നടത്തം നിർത്തി കൊണ്ട് ചോദിച്ചു..
 
വാ പെണ്ണെ..
 
അവളയും വലിച്ചവൻ വീണ്ടും മുന്നോട്ടാഞ്ഞു...
 
കുന്നിന്റെ മുകളിൽ എത്തിയതും ഹാദിയുടെ കണ്ണുകൾ വിടർന്നു....അമൻ കയ്യിലെ ഫ്ലാഷ് ഓഫ് ആക്കി പുഞ്ചിരിയോടെ ഹാദിയെ നോക്കി നിന്നു.... അവൾ അവനെ ഒന്ന് നോക്കി വീണ്ടും അവിടെന്ന് മറു വഷത്തേയ്ക്ക് നോക്കി.... കണ്ണിലും മുഖത്തും പ്രകാശം പരന്നു....
 
രാത്രിയുടെ ഇരുട്ടിൽ   താഴെ യുള്ള വീടുകളെല്ലാം പൊട്ട് പോലെ തിളങ്ങി നിൽക്കുന്നു....  ഇരുട്ടിൽ കുറെ വെള്ളി വെളിചങ്ങൾ ....
മുന്നിലേക്ക് എന്തോ നീണ്ട് വന്നതും അവൾ കണ്ണുകൾ അങ്ങോട്ട് നീക്കി....
 
മുന്നിലേക്ക് നീണ്ട് വന്ന മിനി കേക്ക് കാണെ.. അവളുടെ കണ്ണുകൾ  നിറഞ്ഞു...
 
*Happy birthday ma love❤*
 
അതിന് നടുവിടായി ചെറുതായി എഴുതി വെച്ചിട്ടുണ്ട്...
 
അവളുടെ കണ്ണ് തുടച് അവനെ കെട്ടിപിടിച്ചു...
 
Thnkuu....
 
പതിഞ്ഞ രീതിയിൽ അവളുടെ ശബ്ദം പുറത്ത് വന്നു..
 
 
അവൻ ചിരിയോടെ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് തലയിൽ ചുണ്ട് ചേർത്തു.....
 
ഇത് അലിയും... Cut ആക്ക്...
 
അവൻ പറഞ്ഞതും അവൾ ചിരിയോടെ അവനിൽ നിന്ന് അടർന്നു മാറി....
അവന്റെ കയ്യിലെ ചെറിയ knife വാങ്ങി അവൾ കേക്ക് cut ചെയ്ത് അവൻ വായിൽ വെച്ച് കൊടുത്തു....
 
 
അവനും ചിരിയോടെ ഒരു പീസ് എടുത്ത് അവൾക്ക് നേരെ നീട്ടി...
 
അവളും ചെറുതായി നിറഞ്ഞ കണ്ണ് വെച് അവനെ നോക്കി... കേക്ക് കഴിക്കാതെ തന്നെ നോക്കി നിൽക്കുന്നവളെ നോക്കി അവൻ പുരികമുയർത്തി...
 
അവൾ ചിരിച്ചോണ്ട് ഒന്നുമില്ലെന്ന പോലെ തലയാട്ടി കേക്ക് വാങ്ങി....
 
പോക്കറ്റിൽ നിന്ന് ചെറിയയൊരു box എടുത്ത് അവൾക്ക് നേരെ നീട്ടിയവൻ...
 
അവൾ സംശയത്തോടെ അവനെ നോക്കി ശേഷം  box one ചെയ്തു...
 
നേർത്ത നിലാവിന്റെ വെളിച്ചത്തിൽ
*റൂഹ്* എന്ന് കൊത്തി വെച്ച ഡയമന്റ് bracelet അവളുടെ കണ്ണുകൾ വിടർത്തി....
 
ഇഷ്ടകുവോന്ന് അറിയില്ല...
 
അവന്റെ ശബ്ദം ചെവിയിലെത്തിയതും അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി...
 
ഈ ജന്മം ഞാൻ ആഗ്രഹിക്കാത്ത ഏറ്റവും വിളിപ്പിടിപ്പുള്ള സമ്മാനം അമീക്കാ എനിക്ക് തന്നതാണ്...
 
അവൻ നെറ്റി ചുളിചോണ്ട് അവളെ നോക്കി...
 
എന്റെ കുടുംബം...
 
പറയുമ്പോൾ വാക്കുകളിൽ സന്തോഷവും സങ്കടവുമെല്ലാം കൂടി കലർന്നിരുന്നു... അവൻ ചിരിയോടെ അവളെ ചേർത്ത് പിടിചേ ഒള്ളു.....
 
                              🦋🦋🦋🦋
 
Ziyaah!!.... നിനക്ക് എന്നെ കൊണ്ട് പോവാൻ മാത്രമാണോ കഴിയാത്തെ....
 
വൈകുന്നേരം വീട്ടിൽ എത്തിയപ്പോ മുതൽ ആച്ചിയുടെ പിന്നാലെ കൂടിയതാണ് ഇസ്സ...
 
അവൻ റൂമിലേക്ക് കയറിയ പിന്നാലെ അവൻ പിറകെ അവളും അകത്തേക്ക് കയറി കൊണ്ട് അവനോട് പതിഞ്ഞ സ്വരത്തിൽ ദേഷ്യത്തോടെ ചോദിച്ചു...
 
എന്തെങ്കിലും പറഞ്ഞോ നീ..
 
ഒന്നും കേൾക്കാത്ത പോലെ കയ്യിലെ ഫോൺ ബെഡിലേക്കിട്ട് ആച്ചി അവളെ തിരിഞ്ഞ് നോക്കി..
 
നീ കളിക്കുവാണോ ziyaah....
 
ആഷി വീണ്ടും നെറ്റി ചുളിച്ചു...
എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരെ ചുവ്വേ പറയണം അല്ലാതെ നിന്റെ പോലെ കളയാൻ എനിക്ക് ടൈമ് ഇല്ല...
 
അവൻ കടുപ്പിച്ചു പറഞ്ഞു...
 
Ziyaah..!! നീ ഒത്തിരി മാറി.... മുന്നെയൊക്കെ എനിക്ക് സങ്കടം വരുമ്പോ എന്നേക്കാൾ കൂടുതൽ വിഷമിക്കുന്നെ നീയായിരിക്കും... ഇന്ന് എന്നെ ഏറ്റവും വേദനിക്കുന്നത് നീയാണ്....
 
സങ്കടത്തോടെ അവൾ പറയുമ്പോൾ അവന്റെ മുഖത് പുച്ഛം നിറഞ്ഞിരുന്നു...
 
അതെങ്ങനെയാ... അവൾ വഷീകരിച്ചു വച്ചിരിക്കുവല്ലോ.... അവൾ നിന്നെ ചതിക്കും ziyaah.. നിന്നെ സ്നേഹിക്കുന്നു എന്നൊക്കെ പറയുന്നത് വെറുതെയ... എല്ലാർക്കും മുന്നിൽ വെറുതെ അഭിനയിക്കുവാ അവൾ... അതിൻ നീയും വിഡ്ഢി വേഷം കെട്ടുന്നു....
 
 
ഇസ്സ.. Jst stop thiz!!
 
അവൻ അരിശത്തോടെ ഉറക്കെ പറഞ്ഞതും അവൾ പോലും ഒരു നിമിഷം ഞെട്ടി പോയിരുന്നു....
 
അവളെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്...
അവന്റെ വാക്കുകൾ നന്നേ കടുത്തിരുന്നു 
 
കാര്യം പറയുമ്പോ എന്തിനാ നീ എന്നോട് ദേഷ്യപ്പെടുന്നെ...അവൾ നിന്നെ മയക്കി എടുത്തിയിരിക്കുവാ... അതോണ്ടല്ലോ ഇന്ന് രാവിലെ എന്നെ കൊണ്ട് പോകാതെ അവളെ  കയറ്റിയെ....എന്റെ സിയാനെ തട്ടി എടുത്തതാ അവൾ.....
 
ഇസ്സ.. നീ നിർത്തുന്നുണ്ടോ...  അവൾ എന്റെ ഫിയൻസി ആണ്... ഞാൻ വിവാഹം ചെയ്യാം പോകുന്ന എന്റെ പെണ്ണ്... കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഞാൻ മഹർ അണിയിക്കാൻ പോകുന്ന പെണ്ണ്... എന്റെ കാര്യത്തിൽ ഏറ്റവും അധികം അവകാശവും അധികാരവും ഉള്ളവൾ... അതിനെല്ലാം ഉപരി ഞാൻ സ്നേഹിക്കുന്ന പെണ്ണ്....
 
Ziyah.. ഞാൻ...
 
ഒന്നും പറയണ്ട ഇസ്സ... എന്റെ പെണ്ണിനെ കുറിച് ഇത്രയും പറഞ്ഞിട്ടും ഒന്നും ചെയ്യാതെ കേട്ട് നിൽക്കുന്നത് നീയൊരു പെണ്ണാണ് എന്ന ഒറ്റ പരിഗണന വെച്ച് മാത്രമാണ്....
 
അവൻ പുച്ഛത്തോടെ പറഞ്ഞു... അവൾ ദേഷ്യം അണപ്പല്ലിൽ തീർത്തു...
 
ഞാൻ പറയുന്ന....
 
എനിക്കൊന്നും കേൾക്കണ്ട.. നീ ഒന്ന് പോയി തന്ന മതി...
അവൾ കണ്ണ് നിറച്ചോണ്ട് അവനെ നോക്കി...
 
ഇറങ്ങി പൊ ഇസ്സ...
അവൻ കടുപ്പിച്ചു അതും ബെഡിൽ നിന്ന് ഫോൺ എടുത്ത് അതിലേക്ക് നോട്ടം തിരിച്ചു...
 
അവൾ ദേഷ്യത്തോടെ നിലത്ത്‌ ആഞ്ഞു ചവിട്ടി അവിടെ നിന്ന് ഇറങ്ങി പോയി ....
 
കുറച്ചാപ്പുറത്ത് നിന്ന് അവന്റെ റൂമിൽ നിന്ന് ഇറങ്ങുന്ന ഇസ്സയെ യൂസഫും കണ്ടിരുന്നു... അയാൾ സംശയത്തോടെ അങ്ങോട്ട് ഉറ്റു നോക്കി.....
 
                              🦋🦋🦋🦋
 
മരിച്ചു പോയവരാണോ അമിക്കാ ആകാശത്തിലെ തിളക്കമുള്ള നക്ഷത്രം...
 
കുന്നിൽ മുകളിലെ ചെറിയ പുല്ലിൽ ഇരിപ്പുറപ്പിച്ചു അമന്റെ നെഞ്ചിൽ തല വെച്ച് ഇരിപ്പാണവൾ....
 
അമൻ കണ്ണ് വിടർത്തി അത്ഭുധത്തോടെ അവളെ നോക്കി.. പിന്നെ അറിയാതെ ചിരിച്ചു പോയി...
 
പറ...
 
എനിക്കെങ്ങനെ അറിയാന... ഞാൻ മരിച്ചു പോയിട്ടില്ലല്ലോ...
 
അവളുടെ തലക്കൊന്ന് കൊട്ടി കൊണ്ടവൻ പറഞ്ഞു....
 
അവൾ മുഖം കൂർപ്പിച്ച് വീണ്ടും മേലേക്ക് നോട്ടമെറിഞ്ഞിരുന്നു.....
 
അങ്ങനെ ആണെങ്കിൽ... എന്റെ ഐഷുമ്മ ആകുവോ അത്....
 
ദൂരെ തിളങ്ങി നിൽക്കുന്ന ഒരു നക്ഷത്രത്തെ ചൂണ്ടി കൊണ്ടവൾ ചോദിച്ചു... അവന്റെ കണ്ണുകളും അതിലുടക്കി നിന്നു....
 
സത്യമാണെങ്കിലും അല്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് മനുഷ്യനിഷ്ടം... ആരും നമ്മളെ വിട് പോവുന്നില്ല... നമ്മളെ നോക്കി ഇവിടെ എവിടെയൊക്കെയോ തന്നെ ഉണ്ട്..
 
അമൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു...
 
 
 
 
ബാ പോവണ്ടേ... സമയം ഒത്തിരിമായി...
 
അവൻ അവളെയും വലിച്ചു എഴുന്നേൽപ്പിച്ചു...
 
വീട്ടിൽ എത്തിയപ്പോ തന്നെ കണ്ടത് എല്ലാവരും വീടിന് മുന്നിൽ തന്നെയുണ്ട്...
 
അമനും ഹാദിയും ബൈക്കിൽ നിന്ന് ഇറങ്ങി എല്ലാവരെയും നോക്കി ഇളിച്ചു കാണിച്ചു...
 
എവിടെയെങ്കിലും പോകുമ്പോ പറഞ്ഞിട്ട് പൊയ്കൂടെ മക്കളെ....
 
ഹുസൈൻ അവരെ നോക്കി പറഞ്ഞു...
 
നിന്റെ ഫോൺ ഏത് അടുപ്പിൽ ആയിരുന്നടാ..
ആഷി ദേഷ്യത്തോടെ ചോദിച്ചു... അപ്പോഴാണ് അമൻ അതിന്റെ ഓർമ വന്നത്...
അവൻ പോക്കിൽ കൈയിട്ട് ഫോൺ എടുത്തു നോക്കി...
 
നീ വിളിച്ചിരുന്നല്ലോ...ഫോൺ സൈലന്റ്ആക്കി വണ്ടിയിൽ വെച്ചിരിക്ക ആയുർന്ന്...
അവൻ ഇളിച്ചോണ്ട് പറഞ്ഞു....
 
എന്തായാലും ഞങ്ങൾ ഇറങ്ങാ.. ഇപ്പൊത്തന്നെ നേരം ഒരുപാട് ആയി...
 
അൻവർ ഹുസൈനോട് ആയി പറഞ്ഞു...
 
നിങ്ങൾ എപ്പഴാ... ആഷി അമനെ നോക്കി...
 
ഞങ്ങൾ ഇന്നിവിടെ stay ആണ് അല്ലേടി....
 
അമൻ ഹാദിയെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.... അവൾ കണ്ണ് വിടർത്തി അമനെ നോക്കി... പതിയെ തലയാട്ടി ഹുസൈനെ നോക്കി..  അയാളുടെ മുഖത്തെ നേര്ത്തെത്തിലും പ്രകാശം വന്നെന്ന് തോന്നി അവൾക്ക്.... കണ്ണുകൾ തിളങ്ങുന്നു....
 
അമനെ നോക്കിയപ്പോ അവൻ ബാക്കിയുള്ളവരോട് കാര്യമായ സംസാരത്തിൽ ആണ്.... അവനെ കെട്ടിപിടിക്കണം എന്ന് തോന്നി അവൾക്ക്...
 
ന്റെ ഭാഗ്യ...
അവൾ പറയാതെ പറഞ്ഞു പോയിരുന്നു അങ്ങനെ.....
 
                           🦋🦋🦋🦋
 
വീട്ടിലെത്തിയ ശേഷമാണ് ആഷി ഫോണെടുത്തു നോക്കിയത്... അംനയുടെ കുറെ call ഉണ്ട്.... എല്ലാവരും ഉണ്ടായത്കൊണ്ട് അവൻ attend ചെയ്തില്ലായിരുന്നു....
 
ചിരിയോടെ അവൻ ഫോൺ എടുത്ത് അംന ക്ക് dial ചെയ്തു....
 
രണ്ട് മൂന്ന് തവണ ring ചെയ്തതും അവൾ അപ്പുറത്ത്‌ നിന്ന് disconnect ചെയ്തു... അവൻ വീണ്ടും വിളിച്ചു...  പിന്നെയും പിന്നെയും disconnect ആക്കിയതും അവൻ മുഖം കൂർപ്പിച്ചു ഫോണിലേക്ക് നോക്കി...
 
എടുക്കില്ല അല്ലെ....
 
പെട്ടന്ന് എന്തോ ഓർത്ത് അവൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു.....
 
                                🦋🦋🦋🦋
 
ഫോൺ cut ആക്കി ബാക്കണയിൽ നിന്ന് റൂമിലേക്ക് കയറിയതും റൂമിലിരിക്കുന്ന യൂസ്ഫിനെ ആച്ചി സംശയത്തോടെ നോക്കി...
 
എന്ത ഉപ്പ... ഉറങ്ങിയില്ലേ...
 
ആച്ചി എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാൻ ഉണ്ട്...
 
ഗൗരവത്തോടെയുള്ള പറച്ചിൽ കെട്ട് അവൻ ഒന്ന് മൂളി അയാൾക്ക് അരികെ ഇരുന്നു...
 
എന്താ ഉപ്പ... എന്തേലും problem....
 
എനിക്ക് ഇസ്സയെ കുറിച്ച പറയാനുള്ളെ....
 
ആച്ചി ഒന്നും മനസ്സിലാവാതെ അയാളെ ഉറ്റു നോക്കി.......
 
 
.... തുടരും🦋
 
ന്നാ സെച്ചി അങ്ങട്ട്🚶🏻‍♀️

റൂഹിന്റെ ഹൂറി_💖*Part-75

റൂഹിന്റെ ഹൂറി_💖*Part-75

4.7
3232

*റൂഹിന്റെ ഹൂറി_💖*       Part-75     ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                            °°°°°°°°°°°°°°°°°°°°   എന്താ ഉപ്പ... അവളെ കുറിച്...   അയാളിലെ ഗൗരവം അവന്റെ വാക്കുകളിലും പടർന്നിരുന്നു... ആച്ചി നെറ്റി ചുളിച്ചു അയാളെ ഉറ്റുനോക്കി...   യുസഫ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് രണ്ടടി മുന്നോട്ട് വെചു...   അയാൾ മൗനം പാലിക്കുന്ന ഓരോ നിമിഷവും ആച്ചിക്ക് ഉള്ളിൽ കനൽ കോരിയിട്ട പോലെ തോന്നി..   നിനക്കും ഇസ്സ മോൾക്കും ഇടയിൽ എന്താ സംഭവി