Aksharathalukal

അജുന്റെ കുറുമ്പി💞

Part 47
✒️ Ayisha Nidha


ഇപ്പോ.... ഞാൻ പറയാ... മിക്കു എന്റെ പെണ്ണാ... (കാർത്തി)


"അത് നീ മാത്രം തീരുമാനിച്ചാ... പോരാ.. നാളെ രാവിലെ നീ ഓളെ പ്രപ്പോസ് ചെയ്യണം."


മ്മം ഞാൻ പ്രപ്പോസ് ചെയ്യും. (കാർത്തി)


"നാളെ രാവിലെ ഓളെ കാണുമ്പോ... തന്നെ നീ പ്രപ്പോസ് ചെയ്യണം. "



ok (കാർത്തി)


"ന്നാ വാ... താഴോട്ട് പോവാം."


ഡീ ലനു (കാർത്തി)

"ഹാ🤨"


നിനക്ക് ന്നോട് ദേഷ്യമില്ലെ(കാർത്തി)

"എന്തിന് "

അന്ന് ഞാൻ നിന്റെ അമ്മുനോട് അങ്ങനെ പറഞ്ഞതിൽ
(കാർത്തി)

"ദേഷ്യമുണ്ടോ... എന്ന് ചോദിച്ചാ.. ഉണ്ട്. പക്ഷെ ഇപ്പോ.. നിനക്ക് അവളെ ഇഷ്ടം അല്ലെ അതോണ്ട് ഞാൻ ക്ഷമിച്ചു."


അന്ന് ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് എനിക്ക് മനസ്സിലായി. (കാർത്തി)

"മ്മം ഇനി അവളെ സങ്കടപ്പെടുത്താതിരുന്നാ മതി.😊"

ഫ്രണ്ടിനെ ഇത്രക്കും സ്നേഹിക്കുന്നെ കണ്ടിട്ട് അത്ഭുതം തോന്നുന്നു. എനിക്കും തരുമോ... ഒരു ചാൻസ്. (കാർത്തി.)


"നമ്മെ സ്നേഹിക്കുന്നവരെ നമ്മളും സ്നേഹിക്കും അത്ര തന്നെ. പിന്നേന്താ... എന്റെ ഫ്രണ്ട് ആവാൻ നിനക്ക് ഒരു ചാൻസ് ഉണ്ട്."


അപ്പോ... ഫ്രണ്ട്സ്🤝 (കാർത്തി)


"ഫ്രണ്ട്സ്🤝"


അങ്ങനെ ഞങ്ങൾ രണ്ടും താഴോട്ട് പോയി. ആരും ഒന്നും മിണ്ടാതെ ടീവിലേക്ക് കണ്ണും നട്ടിരിക്കാ.... അവിടെ കണ്ട ജ്യൂസ് ഞങ്ങൾ രണ്ടാളും കൂടി കുടിച്ചു.


യോ... മുത്തെ നീ അത് കുടിച്ചോ... (സിയു)


"ഓഹ് എന്തയ്?"


ഏയ് ഒന്നുല്ല അതിന് തണുപ്പില്ലാത്തത് കൊണ്ട് നീ കുടിക്കൂലാന്ന് വിചാരിച്ച് ഇരിക്കായ്നും ഞാൻ. (സിയു)


"അമ്പട കള്ളാ... എന്റെ ജ്യൂസ് നിനക്ക് 
വേണം ലേ കാണിച്ചു തരാം.


ഉമ്മാ.... ഉമ്മാ..."



എന്താടി.... (മുത്തുമ്മ)



"ഈ സിയു എന്റെ ജ്യൂസ് ഫുള്ള് കുടിച്ചു.😩"



ടാ ... നിന്നോട് ഞാൻ പറഞ്ഞതല്ലെ ഓളെ ജ്യൂസ് കുടിക്കണ്ട എന്ന്.😠 (മുത്തുമ്മ)



അതുമ്മ ഞാനല്ല കുടിച്ചത് (സിയു)


പിന്നേ ആരാ...
(മുത്തുമ്മ)


ഓൻ തന്നെയാ... കുടിച്ചേ (സഫു)


കളവ് പറയുന്നോടാ... നീ എന്നും പറഞ്ഞ് മുത്തുമ്മ സിയുന്റെ പുറത്ത് ഒന്ന് തല്ലി അകത്തേക്ക് കേറി പോയി. ഞാൻ ഓനെ നോക്കി നന്നായി അങ്ങ് കൊഞ്ഞനം കുത്തി.



പൊന്നുമ്മ ആണ് ജ്യൂസും കൊണ്ട് വന്നത് ഞാൻ വേഗം അതെടുത്ത് കുടിച്ചു. പൊന്നുമ്മ ഗ്ലാസും വാങ്ങി പോയി.


എടി കള്ളി നിനക്ക് ജ്യൂസ് വേണേൽ പറഞ്ഞ പോരെ വെറുതെ എന്തിനാ... എനിക്ക് തല്ല് വേടിച്ച് തന്നത്. അതിന് കൂട്ടായി ഈ പരട്ട കിളവനും (സിയു)


കിളവൻ നിന്റെ തന്ത (സഫു)

അത് നിന്റെയും കൂടി തന്തയാണ്. (സിയു)


"നിർത്തുന്നുണ്ടോ രണ്ടും എന്റെ മുത്തുപ്പനെ പറഞ്ഞാ... രണ്ടിനേയും ഞാൻ തൂക്കിയെടുത്തെറിയും.😠"


നീ പോടി ജ്യൂസ് കള്ളി (സിയു)


"അത് നിന്റെ കെട്ടിയോളെ കുട്ടീടെ തന്ത"


അത് ഞാനല്ലെടി പട്ടി.(സിയു)


"എനിക്ക് അറിയോ..."

ഈ പട്ടിനെ ഞാൻ ഇന്ന് കൊല്ലും😬 (സിയു)

"ഹോ.. മൈ ഗോഡ്😱"


ഇതിനോട് സംസാരിച്ചാ... എനിക്ക് വട്ടവും (സിയു)


"അത് നിനക്ക് 
ഓൾറെഡി ഉണ്ടല്ലൊ..🤭"


കോപ്പ് ഞാൻ പോണ് എന്ന് പറഞ്ഞ് സിയു എഴുന്നേൽക്കാൻ നോക്കിയതും ഞാൻ ഓനെ പിടിച്ചിരുത്തി ഓന്റെ മടിയിൽ തല വെച്ച് കിടന്നു.


"ഡാ... ഞാനോരു കാര്യം ചോദിക്കട്ടെ"


ചോദിക്ക് (സിയു)


കണ്ടോ.. കണ്ടോ... രണ്ടും അടിണ്ടാക്കിയപ്പോ... ഞാൻ വിചാരിച്ചു ഇന്ന് ഇനി മിണ്ടൂല എന്ന്. ഇപ്പോ... രണ്ടും അടയും ശർക്കരയും ആയി. (സിനു) 

"നീ പോടാ.. ഊളെ "


പോടി (സിനു)


അല്ലടി ഞാൻ വന്നപ്പോ... തൊട്ട് ശ്രദ്ധിക്കാ... നിന്റെ ഫ്രണ്ട്സ് ഒന്നും മിണ്ടുന്നില്ലല്ലോ... (ഫറു).

"അത് മിണ്ടിക്കോളും."


ഓഹ് അപ്പോ... ഇങ്ങളും കോഴി 
ആണ്ലെ വെറുതെ ഈ സിനാൻ പേടിപ്പിച്ചു. (സന)


കോഴി നിന്റെ കെട്ടിയോൻ😠 (ഫറു)


അല്ല ഫറു നിനക്ക് കെട്ടിയോനെ മാത്രമേ വിളിക്കാൻ അറിയൂ.... (ബുജി)


അല്ല വേറെ പലതും അറിയാ... എന്ത്യാ കേൾക്കണോ... (ഫറു)

വേണ്ട പൊന്നേ അന്ന് കെട്ടിയോനെ പറഞ്ഞപ്പോ... തന്നെ സഹിച്ചില്ല ഇനി വല്ലതും പറഞ്ഞ തീരും സഹിക്കൂല (ബുജി)


മ്മം അല്ല മുത്തെ നീ കുറെ നേരായല്ലോ... അജുനെ പുച്ഛിക്കുന്നു എന്താ... പ്രശ്നം. (ഫറു)


"എന്ത് പ്രശ്നം ഒന്നുല്ല"


എന്തോ... ഉണ്ട് പറ എന്താ.... അജു ചെയ്തേ (സഫു)


"നീയാ....എല്ലാത്തിനും കാരണം എന്നിട്ട് ചോദിക്കുന്നത് കേട്ടിലെ പട്ടി😡" 

അതും പറഞ്ഞ് ഞാൻ മുകളിലേക്ക് കേറി പോയി.





.....•°♥️°•.....



പെണ്ണ് കേറി പോയതും എല്ലാരും ന്നേ തന്നെ നോക്കി.


"ഇങ്ങനെ നോക്കണ്ട ഞാൻ പറയാം."


മ്മം പറ ഞാൻ എന്താ... ചെയ്തെ. (സഫു)


"നീ എല്ലാ.. ടീച്ചേർസിനേം മാര്യേജ് ക്ഷണിച്ചില്ലെ"


ഓഹ് (സഫു)


"അതാണ് പ്രശ്നം"



അതിനെന്ത് പ്രശ്നം😧(സഫു)


"നീ ആ അലവലാതിയേ ക്ഷണിച്ചില്ലെ അത്"


ഏത് അതവലാതി ശേ അലവലാതി. (സഫു)


ആ ദിയ ടീച്ചർ ആണോ... (സിനു)

"ആഹ് ഓള് തന്നെ"


ഓള് എന്താ... ഒപ്പിച്ചേ. (സഫു)


"ഓൾക്ക് നിന്റെ വീടറിയില്ല അപ്പോ... എന്നോട് ഓളെയും കൂട്ടുമോ... എന്ന്."


എന്നിട്ട് നീ എന്ത് പറഞ്ഞു🧐 (സിയു)


"ഹാ.... കൂട്ടാംന്ന്."


കള്ള പന്നി നീ കൂട്ടുമോ... ആ അലവലാതിയെ (സഫു)


"ഇല്ലടാ..."


പിന്നേ എന്തിനാ... നീ കൂട്ടാം എന്ന് പറഞ്ഞത്.🤨( ഫറു)


"അതിന് ഞാൻ ഓളോട് പറഞ്ഞത് Hello Kids ന്റെ അടുത്തേക്ക് വരാനാ..."


അയിന്റെ ഓപ്പോസിറ്റ് ഉള്ള ഹാളിൽ വെച്ചല്ലെ പാർട്ടി വെച്ചത് (സിയു)


"ആണ് അല്ലാണ്ട് ആ അലവലാതിയെ ഞാൻ കൂട്ടുമോ..."


കൂട്ടുമായിരുന്നേ നിന്നെ ഇവിടുന്ന് പെറുക്കിയെടുക്കാമായിരുന്നു. (സിനു)


😁😁 നമ്മൾ നല്ല അന്തസായി ചിരിച്ച് കൊടുത്ത്.


ദാ... എല്ലാരും വന്ന് ഫുഡ് കഴിച്ചോ നാളെ നേരത്തേ എഴുന്നേൽക്കണ്ടത് ആണ്. ഷാദിന്റെ വീട്ടിന്ന് എല്ലാരും കാലത്ത് വരും. (പൊന്നുമ്മ)


(ലനു വിളിച്ച് വിളിച്ച് നമ്മളും അങ്ങനെ പറയാൻ തുടങ്ങി.)


"ഹാ... ഇനിപ്പോ... ലനു ഫുഡ് കഴിക്കോ... "


ഞങ്ങൾക്ക് ഒന്നും ഫുഡ് വേണ്ട സനന്റെ വീട്ടിന്ന് ഫുഡ് കഴിച്ചതാ.. (ഷാദി)


എങ്കി പോയി ഉറങ്ങിക്കോ.. (ഫറു)


ഹാ... ഷാദി എല്ലാരേയും കൂട്ടി മുകളിലേക്ക് പോയി.


ഞങ്ങൾ ഫുഡ് കഴിച്ച് സംസാരിച്ച് ഇരിക്കാതെ വേഗം റൂമിലേക്ക് പോയി.



ലനുണ്ട് ടെഡി ബിയറും കെട്ടിപിടിച്ച് കിടക്കുന്നു.


"നീ ഫ്രഷായോ..."

ഓളോന്നും മിണ്ടാണ്ട് മുഖം തിരിച്ച് കിടന്നാനി നമ്മൾ മനസ്സിൽ ഒന്ന് ഊറി ചിരിച്ചു.


"ഹോ... നീ മിണ്ടൂല ലെ അപ്പോ... ഞാൻ 
നാളെക്ക് ഓർഡർ ചെയ്ത ചോക്കോബാർ എന്താക്കും. ആ ദിയക്ക് കൊടുക്കാം ലെ"



അത് കേട്ടതും പെണ്ണ് ഭാദ്രകാളി കണക്കെ എഴുന്നേറ്റു നമ്മളെ നോക്കി. 


"ഇങന നോക്കണ്ട നീ മിണ്ടാഞ്ഞിട്ടല്ലെ"


ഞാൻ പറഞ്ഞോ.. മിണ്ടൂലാന്ന് (ലനു)


"അപ്പോ... മിണ്ടുവോ...🤨?"


ഓഹ് (ലനു)


 "അങനെ പറഞ്ഞ പോരാ... മിണ്ടുമെങ്കിൽ എനിക്കൊരു കിസ്സ് വേണം"

അതിന് ഓളൊന്ന് മുഖം കൂർപ്പിച്ചു.

"ചോക്കോബാർ വേണേൽ മതി😁"


അപ്പോ... പെണ്ണ് കണ്ണ് ചിമ്മി നമ്മളെ കവിളിൽ ഉമ്മ വെച്ച് വേഗം മാറി നിന്നു.


"ഇത് ഒരു സുഗം കിട്ടുന്നില്ല. അതോണ്ട് ദാ... ഇവിടെ മതി അടുത്തത്." എന്ന് പറഞ്ഞ് ഞാൻ എന്റെ ചുണ്ട് തൊട്ട് കാണിച്ചതും പെണ്ണ് ഒന്ന് ഞെട്ടി. 


ഏയ് അത് പറ്റില്ല (ലനു)

"നിനക്ക് ചോക്കോബാർ വേണേൽ മതി."


അത് കേട്ടതും പെണ്ണ് നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ ചുണ്ടിൽ ചുംബിച്ച് മാറി നിക്കാൻ നോക്കിയതും നമ്മൾ ഓളെ ചുണ്ടിനെ വിടാതെ ഓളെ ഒന്ന് കൂടി എന്നിലേക്ക് അടുപ്പിച്ചു ആ ചുണ്ടുകൾ നുകർന്നുകൊണ്ടിരുന്നു.

ശ്വാസം നിലക്കുന്നത് പോലെ തോന്നിയതും ഞങ്ങൾ രണ്ട് പേരും വിട്ടു നിന്നു.


വീണ്ടും ഞാൻ ആ ചുണ്ടുകളെ നുകർന്ന് കൊണ്ട് ബെഡിലേക്ക് മറിഞ്ഞു. പതിയെ ഞാൻ അവളിലേക്ക് അലിഞ്ഞു ചേർന്നു.🙈




.....•°♥️°•.....




ഷാദി എല്ലാരേം കൂട്ടി ഞങ്ങൾ കിടക്കുന്ന റൂമിലേക്ക് വന്നു. അപ്പോ... തന്നെ എല്ലാം കൂടി ബെഡിലേക്ക് മറിഞ്ഞു.


കുളിക്കുന്നില്ലെ (ഷാദി)


ഏയ് നാളെ കുളിക്കാം. (സന)


ഹാ... എങ്കി Gd nght (ഷാദി)

നീ എവിടെ പോവാ... (നാജു)


അത് പിന്നല്ലെ ഞാൻ ന്റെ കെട്ടിയോന്റെ അടുത്ത് പോവാ...🙈(ഷാദി)


അതിന് നിന്റെ മാര്യേജ് കഴിഞ്ഞാണോ...(നാജു)


ആഹ് ഫറുക്കയുമായിട്ട് (ഷാദി)


u Mean ആ ACP ഫർഹാൻ (സന)

യാ... യാ.... അപ്പോ... ഞാൻ പോയി. ഷാദി അതും പറഞ്ഞ് പോയി.


എടി ഇതിൽ ഒരു പത്താൾക്ക് കിടക്കാൻ ഒക്കെ സ്ഥലമുണ്ടല്ലോ... (ഫെല്ലു)

"അത് ഇവിടെ ഉള്ളവർ ആരേങ്കിലും ഒക്കെ ഇവിടെ താമസിപ്പിക്കും അതോണ്ട് ഇവിടെ മൊത്തം വലിയ കട്ടിലുകളാ..."


ഹാ... ന്നാ.. നീ വന്ന് കിടക്ക് (നാജു)


അങ്ങനെ ഞങ്ങൾ എല്ലാരും കൂടി കെട്ടിപ്പിടിച്ചുറങ്ങി.


രാവിലെ 
എഴുന്നേറ്റപ്പോ... തന്നെ കണ്ടത് ടേബിളിൽ ഒരു ഗിഫറ്റ് ബോക്സ് ആണ്. ഞാൻ എഴുന്നേറ്റ് അതിന്റെ അടുത്തേക്ക് പോയതും ആ ബോക്സിന്റെ മുകളിൽ ഒരു പേപ്പർ കണ്ടു. അത് തുറന്ന് നോക്കി ഞാൻ അതിൽ കുറിച്ചത് വായിച്ചു നോക്കി.


*Anamika കുട്ടിക്ക് സ്നേഹപൂർവം* 

                        *_______*


ഞാൻ ആ പേപ്പർ തിരിച്ചും മറിച്ചും നോക്കി. ആരാണ് എന്ന് വല്ല തെളിവും കിട്ടിയാലോ...


പിന്നേ എന്റെ നോട്ടം ചങ്ക്സിന്റെ അടുത്തെത്തി പക്ഷെ തെണ്ടിയൾ എല്ലാം നല്ല ഉറക്കമാ....


ഞാൻ മെല്ലെ ആ പെട്ടി കയ്യിൽ എടുത്ത്.












💕💕💕










(തുടരും)

 

 

 


അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
1920

Part 48 ✒️ Ayisha Nidha   ഞാൻ ആ പേപ്പർ  തിരിച്ചും  മറിച്ചും  നോക്കി. ആരാണ്   എന്ന്  വല്ല തെളിവും കിട്ടിയാലോ...     പിന്നെ എന്റെ  നോട്ടം  ചങ്ക്സിന്റെ അടുത്തെത്തി പക്ഷേ തെണ്ടികൾ  നല്ല ഉറക്കമാ....      ഞാൻ മെല്ലെ  ആ പെട്ടി കയ്യിലെടുത്തു തുറന്നു നോക്കി.     "Wow 😍"   പെട്ടി തുറന്നതും അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.     ഞാൻ കണ്ട് ഇഷ്ടപ്പെട്ടു വാങ്ങാൻ കഴിയാതെ പോയാ...  എന്റെ സാരി😍.     അന്ന് പണം തികയാഞ്ഞിട്ട്  വാങ്ങാതെ പോന്നതായിരുന്നു. പിറ്റേന്ന് പോയപ്പോ... അത് ആരോ... വാങ്ങി എന്ന് പറഞ്ഞു. എന്തോ... എനിക്ക് അത്രയും ഇഷ്ടപ്പെട്ട സാരി